സൈനബ് ബിൻത് അലി(റ)/ഉമ്മുകുൽസൂം ബിൻത് അലി(റ) 🍇🍇🍇🍇🍇🍇🍇🍇🍇
സൈനബ് ബിൻത് അലി(റ)/ഉമ്മുകുൽസൂം ബിൻത് അലി(റ)
🍇🍇🍇🍇🍇🍇🍇🍇🍇
അലിബ്നു അബീത്വാലിബ് (റ) ഫാത്വിമത്തുസ്സഹ്റാ ദാമ്പത്യത്തിൽ പിറന്ന മകൾ. നബി(സ്വ)യുടെ മടിത്തട്ടിൽ വളർന്ന അനുഗൃഹീത. അതാണ് സൈനബ്. ഫാത്വിമക്ക് ആദ്യംപിറന്ന ഈ പെൺകുട്ടിക്ക് യൗവനത്തിൽ മരിച്ച തന്റെ മൂത്ത പുത്രിയുടെ പേര് തന്നെ നൽകിതിരുനബി(സ്വ).
നബി(സ്വ) മരിക്കുന്നതിന്റെ അഞ്ചുവർഷം മുമ്പാണ് (ഹിജ്റ 5) സൈനബ് ജനിക്കുന്നത്. ആറാം വയസ്സിൽ തന്നെ സ്നേഹനിധിയായ പിതാമഹൻ (തിരുനബി(സ്വ)) മരിച്ചു. ആറ്മാസം കഴിയും മുമ്പ് മാതാവ് (ഫാത്വിമ(റ))യും യാത്രയായി. ഇതോടെ പിതാവിന്റെയുംസഹോദരങ്ങളുടെയും സ്നേഹത്തണലിലായി സൈനബിന്റെ ജീവിതം.
കൗമാരത്തിൽ അലി (റ) അവൾക്കായി ഇണയെ കണ്ടെത്തി .. സഹോദരൻ ജഅഫറിന്റെമകൻ അബ്ദുല്ല(റ) യെ അബ്സീനിയ ഹിജ്റയിലാണ് അബ്ദുല്ലയുടെ പിറവി അബ്ദുള്ളഅതീവ ധർമ്മിഷ്ഠൻ ആയിരുന്നു മുഹമ്മദ് അലി അബ്ബാസ് ഉമ്മുകുൽസും ഔൻ അക്ബർഎന്നീ സന്താനങ്ങൾക്ക് ജന്മം നൽകി സൈനബ്(റ) ....
ഉമ്മുകുൽസൂം ബിൻത് അലി(റ)
അലി(റ) മദീനയിലുണ്ടായിരുന്നില്ല. ഫാത്വിമ(റ)ക്ക് പ്രസവവേദന വന്നു. നബി(സ്വ)യെആളയച്ചുവരുത്തി. ദൂതരെത്തിയപ്പോഴേക്കും മകൾ പ്രസവിച്ചിരുന്നു. സുന്ദരിയായ ആപെൺകുഞ്ഞിനെ കൈയിലെടുത്ത് ദൂതർ വിളിച്ചു, ഉമ്മുകുൽസൂം. ഫാത്വിമയുടെമരിച്ചുപോയ സഹോദരിയുടെ അതേ പേര്. കുഞ്ഞിന് നന്മക്കായി പ്രാർഥിക്കുകയും ചെയ്തുപിതാമഹൻ.
ബാല്യത്തിൽ തന്നെ മാതാവ് ഫാത്വിമ മരിച്ചു. സ്നേഹം വഴിഞ്ഞ് നൽകിയിരുന്ന പിതാമഹൻതിരുമേനി(സ്വ)യും ഓർമയായി. എങ്കിലും അവരിൽ നിന്ന് ലഭിച്ച വാത്സല്യവും പിതാവ്അലി(റ)യുടെ സംരക്ഷണവും ഉമ്മുകുൽസൂമിനെ ധന്യയാക്കി. പത്തു വയസ്സായപ്പോൾതന്നെ അവർ തന്റെ വ്യക്തിത്വത്തിന്റെ പ്രഭാവം കാണിച്ചുതുടങ്ങി. വിശ്വാസത്തിലുംസാഹിത്യത്തിലും വ്യക്തിത്വത്തിലും ധൈര്യത്തിലും അവൾ പിതാവിനെ പോലെയായി... അലി(റ)യുടെ മരണാന്തരവും ഏറെക്കാലം കഴിഞ്ഞാണ് ഉമ്മുക്കു മരിക്കുന്നത്...
Comments
Post a Comment