12ഹദീസ് പഠനം
1..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
പുണ്യസ്നാനം
🤲🤲🤲🤲🤲🤲
അബൂഹുറയ്റ (റ) യിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (സഅ ) ചോദിക്കു ന്നത് ഞാൻ കേട്ടു: “നിങ്ങളിലാരുടെയെങ്കിലും വാതിലൽ (ഒഴുകുന്ന ഒരുനദി ഉണ്ടായിട്ട് അതിൽ ദിവസേന അഞ്ചു പ്രാവശ്യം കുളിക്കുന്നപക്ഷം അയാളുടെ ശരീരത്തിൽ വല്ല മാലിന്യവും അവശേഷിക്കുമോ?'' അവർ (സഹാബിമാർ) പറഞ്ഞു: അയാളുടെശരീരത്തിൽ ഒരു മാലിന്യവും അവശേഷിക്കുകയില്ല. തിരുമേനി അരുളി: “അതുതന്നെയാണ്(ദിവസേനയുള്ള അഞ്ചു നമസ്കാരങ്ങ ളുടെ ഉദാഹരണം. അവമുഖേന അല്ലാഹു പാപങ്ങമായ്ചുകളയുന്നു...(ബുഖാരി)
🍇വിശദീകരണം:🍇
ഇസ്ലാമിലെ ആരാധനാകങ്ങളിൽ മുഖ്യമായതാണ് നമസ്കാരമെന്നും ദിവസേനഅഞ്ചുനേരം നമസ്സരിക്കൽ എല്ലാവരും നിർബ്ബന്ധമാണ് നമസ്കാരത്തിന്റെ വൈശിഷ്ട്യമാണ്സുന്ദരമായ ഒരുപമയിലൂടെ ഈ ഹദീസിൽ നബിതിരുമേനി (സ. അ.) വ്യക്തമാക്കുന്നത്.
നാം ദിവസേന രാവിലെ കുളിക്കാറുണ്ടല്ലോ? അതു മുഖേന ദേഹത്തിലെ അഴുക്കുകൾ നീങ്ങിശരീരം ശുദ്ധമാവന്നു. ദിവസേന ഇങ്ങനെ അഞ്ചുപ്രാവശ്യം കുളിക്കുക യാണെങ്കിലോ? ശരീരത്തിൽ ഒരു മാലിന്യവും ശേഷിക്കാതെ പൂർണ്ണമായും ശുദ്ധമായിത്തീരും ! ഇതുപോലെ, ദിവസേന അഞ്ചുനേരത്തെ നമസ്കാരം എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ്നമസ്കരിക്കുന്നവരെ ശുദ്ധീകരിക്കുമെന്നാണ് നബിതിരുമേനി (സ. അ.) അരുൾചെയ്യുന്നത്.
എങ്ങനെയാണ് നമസ്കാരം മുഖേന പാപങ്ങളിൽ നിന്നും പരിശുദ്ധനായിത്തീരുക?
അല്ലാഹുവിന്റെ കല്പനക്കെതിരായി ചെയ്യുന്ന തെറ്റു കളാണല്ലോ പാപങ്ങൾ? പരിഹാസം, ഏഷണി, കളവു പറയൽ, മനുക്ഷ്യരെയോ മറ്റു ജീവികളെയോ ഉപദ്രവിക്കൽ തുടങ്ങിയവഅല്ലാഹു വിരോധിച്ച് തിന്മകളാണ്. മദ്യപാനം, വ്യഭിചാരം, കൊല, മോഷണം, വഞ്ചനഎന്നിവ കൂടുതൽ ഗൗരവമുള്ള മഹാപാപങ്ങളാകുന്നു. അല്ലാ ഹുവിനെക്കുറിച്ച്ഓമ്മയില്ലാത്തതുകൊണ്ടാണ് പല പ്പോഴും മനുഷ്യർ പാപം ചെയ്യുന്നത്. തിന്മ അല്ലാഹുവിരോധിച്ചതാണെന്നും അതുചെയ്യുന്നവരെ അവൻ ശി ഷിക്കുമെന്നും സദാഓർമ്മിക്കുന്നവർ തിന്മ ചെയ്യാൻ മുതിരുകയില്ല.
അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മ സദാ നിലനിർത്താനുള്ള ഉത്തമ മാർഗ്ഗമാണ് നമസ്കാരം. നമസ്കാരത്തിൽ നാമെന്താണ് ചെയ്യുന്നത്? അല്ലാഹുവിനെ വാഴ്ത്തുക, ഭക്തിയോടെഅവന്റെ നാമം സ്മരിക്കുക, അവനോട് പ്രാത്ഥിക്കുക, അവന്റെ മുമ്പിൽ വിനയപൂർവ്വംകുനിയുക, സാഷ്ടാംഗം ചെയ്യുക...ഇതെല്ലാമടങ്ങിയതാണല്ലോ നമസ്കാരം ! അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കാമെന്നും നമ്മുടെ ജീവിതവും അതിലെ എല്ലാകമ്മങ്ങളും അല്ലാഹുവിന്റെ തൃപ്തിയനുസരിച്ചായിരിക്കുമെന്നും നമ സ്കാരത്തിൽ നാംപ്രതിജ്ഞയെടുക്കുന്നു. അംഗശുദ്ധി വ രുത്തി, മനസ്സിൽ നിന്നും മറെറല്ലാ വിചാരങ്ങളുംഅകറ്റി, അല്ലാഹുവിന്റെ മുമ്പിൽ നിന്നുകൊണ്ട് ഇങ്ങനെ ഭക്തി പൂർവ്വം നമസ്കരിക്കുന്നഒരാൾ പിന്നെ അല്ലാഹു വിരോധിച്ച തിന്മകൾ ചെയ്യുന്നതെങ്ങനെ? ദിവസം തോറുംരാവിലെയും, ഉച്ചക്കും, വൈകുന്നേരവും, രാത്രിയുമെല്ലാം ഇപ്രകാരംചെയ്തുകൊണ്ടിരിക്കുന്നതുമൂലം അല്ലാഹുവിലുള്ള വിശ്വാസം ശക്തിപ്പെടുകയുംഅവനെക്കുറിച്ചുള്ള സ്മരണ ഒരിക്കലും വിട്ടുപോകാതിരിക്കുകയും ചെയ്യും. കൂടാതെ, അല്ലാഹുവിന്റെ കല്പന അനുസരിച്ചുകൊണ്ടും അവൻറ പ്രതിഫലംആഗ്രഹിച്ചുകൊണ്ടുമാണല്ലോ കൃത്യമായി നമസ്കരിക്കുന്നത്. സദാ അല്ലാഹുവിനെസ്മരിക്കുകയും അ വൻ തൃപ്തി കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഒരിക്കലുംഅവന് അനിഷ്ടമായത് പ്രവർത്തിക്കുകയില്ല. അതാണ് വിശുദ്ധ ഖുർആനിൽ അല്ലാഹുപറഞ്ഞത്: ‘’നിശ്ചയം നമസ്കാരം മ്ലേച്ഛതയും ദുഷ്കൃത്യത്തെയും തടയുന്നു..‘’
ശരിയാം വിധം കൃത്യമായി നമസ്കരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടും. അവക്ക് മഹത്തായപ്രതിഫലം നൽകുകയും ചെയ്യും അബദ്ധത്തിൽ അവരിൽ നിന്നും വല്ല പിഴവുകളുംസംഭവിച്ചാൽ അവർ ചെയ്യുന്ന നമസ്കാരവും മറ്റു നന്മകളും പരിഗണിച്ച് അവർ പൊറുത്തുകൊടുക്കുന്നതും ആണ് വിശുദ്ധ ഖുർആൻ പറയുന്നു: ‘’‘നിശ്ചയം നന്മകൾ തിന്മകളെഇല്ലാതാക്കുന്നു ’‘...
പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്ന പുണ്യസ്നാനമാണ് നമസ്കാരം എന്ന് ഇപ്പോൾവ്യക്തമായിരിക്കുമല്ലോ ...സ്വന്തം വീടിനു മുമ്പിലൂടെ ഒഴുകുന്ന നദിയിൽ സ്നാനം ചെയ്ത്ശരീരം ശുദ്ധിയാക്കുന്നത് വളരെ എളുപ്പമാണ് അതുപോലെ പാപ വിമുക്തരാകുവാൻ വളരെഎളുപ്പമായ മാർഗമാണ് നമസ്കാരം എന്ന് തിരുവചനത്തിലെ ഈ ഉപമ സൂചിപ്പിക്കുന്നു....
💕 ഈ ഹദീസ് നൽകുന്ന പാഠങ്ങൾ 💕
1..ദിവസേന അഞ്ചുനേരത്തെ നമസ്കാരം കൃത്യമായി അനുഷ്ഠിക്കുന്നവർ പാപങ്ങളിൽനിന്നും പരിശുദ്ധരായി തീരുന്നു. ...
2..ദൈവസ്മരണ തെറ്റ് ചെയ്യുന്നതിൽ നിന്ന് മനുഷ്യരെ തടയും ...
3..മനുഷ്യാത്മാവിനെ മലിനപ്പെടുത്തുന്ന തിന്മകൾ ദുരീകരിക്കാൻ കൂടുതൽ കൂടുതൽനന്മകൾ പ്രവർത്തിക്കണം...
2..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
🍇നമസ്കാരത്തിൽ 'ഖുശൂഅ്🍇
(ആയിശ (റ) യിൽനിന്നും നിവേദനം : അവർ പറഞ്ഞു : അല്ലാഹുവിന്റെ റസൂൽ (സ. അ.) അരുൾചെയ്യുന്നത് ഞാൻ കേട്ടു : “ഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ നമസ്കാരമില്ല അവനെനമസ്കരിക്കാൻ പോകുന്നവനെ( രണ്ടു മാലിന്യങ്ങൾ തിരക്കി കൊണ്ടിരിക്കുമ്പോഴും)(മുസ്ലിം)
വിശദീകരണം :
ഏറ്റവും മഹത്തരമായ ഇബാദത്താണ് നമസ്കാരം സൃഷ്ടികളായ മനുഷ്യർ സൃഷ്ടാവുംരക്ഷിതാവുമായ അല്ലാഹുവിൻറെ തിരുസന്നിധിയിൽ ഹാജരായി അവനോട് അഭിമുഖഭാഷണത്തിൽ ഏർപ്പെടുകയാണ് നമസ്കാരത്തിൽ ചെയ്യുന്നത് ...ശരീരത്തിലോവസ്ത്രത്തിലോ യാതൊരു മാലിന്യവും ഇല്ലാതെ ശുദ്ധമായിട്ടാണല്ലോ നമസ്കരിക്കേണ്ടത്അപ്രകാരം തന്നെ ഹൃദയത്തിൽ നിന്നും അന്യ വികാരങ്ങളും ചിന്തകളും അകറ്റിപൂർണ്ണമായ മനസ്സാന്നിധ്യത്തോടെ കൂടിയേയും ദൈവസ്മരണയോടു കൂടിയുമാണ് അത്നിർവഹിക്കേണ്ടത് തന്റെയും പ്രപഞ്ചത്തിന്റെയും നാഥനായ അല്ലാഹുവിൻറെ സന്നിധിയിൽആണ് നിൽക്കുന്നത് എന്ന ബോധം നമസ്കരിക്കുന്നവന്റെ ഹൃദയത്തിൽ ഉണ്ടാവണംതൻറെ ജീവിതം മുഴുവൻ അല്ലാഹുവിൻറെ ഇച്ഛയ്ക്ക് വിധേയമാണെന്നും അവൻറെകല്പനയ്ക്ക് കീഴ്പ്പെടേണ്ടത് അവന്റെ കടമയാണെന്നും അവൻ ഗ്രഹിച്ചിരിക്കണം അല്ലാഹുനൽകി അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാനും ഇഹലോകത്തും പരലോകത്തുംനന്മയ്ക്കായി അവനോട് പ്രാർത്ഥിക്കുവാനും വേണ്ടിയാണ് നമസ്കരിക്കുന്നത് ആകെയാൽനമസ്കാരത്തിൽ ഉരുവിടുന്ന ദിക്റുകൾ തസ്ബീഹുകൾ ദുആകൾ എന്നിവയുടെയുംപാരായണം ചെയ്യുന്ന ഖുർആൻ വചനങ്ങളുടെയും ആശയം മനസ്സിൽ പ്രതിഫലിപ്പിക്കണംമൗലിക കാര്യങ്ങളെ കുറിച്ച് ചിന്തയിൽ നിന്ന് ഹൃദയത്തെ മുക്തമാക്കുകയും വേണംദൈവസ്മരണയിൽ നിന്നും ശ്രദ്ധ തിരിക്കുന്ന യാതൊന്നും നമസ്കരിക്കുമ്പോൾ മുമ്പിൽഉണ്ടാകരുതെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു... ഭക്ഷണം തയ്യാറായിരിക്കെ അത്കഴിക്കുന്നതിനു മുമ്പ് നമസ്കരിക്കാൻ നിൽക്കരുത് ആഹാരം മുന്നിലിരിക്കുമ്പോൾവിശന്നവന്റെ ചിന്ത അതേപ്പറ്റി ആയിരിക്കുമല്ലോ ആകയാൽ ഭക്ഷണം കഴിച്ച് വിശപ്പടക്കിയശേഷമാണ് നമസ്കരിക്കേണ്ടത് മലമൂത്ര വിസർജനത്തിന്റെ കാര്യവും അങ്ങനെതന്നെവിസർജനം ആവശ്യമുള്ളപ്പോൾ അത് തടുത്തു നിർത്തിക്കൊണ്ട് നമസ്കരിക്കുന്ന പക്ഷംഏകാഗ്രത കിട്ടുകയില്ല അതിനാൽ മല മൂത്രവിസർജനത്തിന് ആവശ്യമുള്ളവർ അത്കഴിഞ്ഞശേഷം നമസ്കരിക്കാവൂ നമസ്കാരത്തിൽ ഹൃദയ സാന്നിധ്യവും ദൈവഭക്തിയുംഅനിവാര്യമാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു... തങ്ങളുടെ നമസ്കാരത്തിൽഖുശുഅ( ഭയഭക്തി )ഉള്ളവരാകുന്നു (സത്യവിശ്വാസികൾ )അശ്രദ്ധമായും അലസമായുംനമസ്കരിക്കാൻ നിൽക്കുന്നത് കാപട്യം ആണെന്നും ഖുർആനിൽ നിന്ന് ഗ്രഹിക്കാം.. അവർ(കപട വിശ്വാസികൾ )നമസ്കാരത്തിന് നിൽക്കുമ്പോൾ അലസന്മാരായ നിൽക്കുക ദീനിനെനിലനിർത്തുന്നതൂണ് നമസ്കാരം ആണെന്നും നമസ്കാരത്തിന്റെ നടുത്തൂണ് ഖുശുഅആണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് രാത്രി നമസ്കരിക്കുന്നവർ ഉറക്കം തൂങ്ങുന്ന പക്ഷംനമസ്കാരം മതിയാക്കി ഉറങ്ങണമെന്ന് നബി( സ) അരുൾ ചെയ്തതായി സ്വഹീഹായഹദീസിൽ കാണാം... ദീർഘമായി നിന്ന് നമസ്കരിക്കുന്ന പക്ഷം ക്ഷീണിക്കുമ്പോൾനമസ്കാരം നിർത്തി വിശ്രമിക്കണമെന്നും ഹദീസിൽ നിന്നും മനസ്സിലാക്കാം ...ഒരിക്കൽമസ്ജിദുൽ നബവിയിൽ ഒരു വശത്ത് ഒരു കയർ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് തിരുമേനിദർശിച്ചു ..അതെന്താണെന്ന് അന്വേഷിച്ചപ്പോൾ നമസ്കാരത്തിൽ ക്ഷീണിക്കുമ്പോൾപിടിച്ചുനിൽക്കാൻ വേണ്ടി ഉമ്മുൽ മുഅമിനീൻ സൈനബ്( റ) കെട്ടിയതാണ് മറുപടി ലഭിച്ചു..അപ്പോൾ അത് അഴിച്ചു കളയാൻ കൽപ്പിച്ചുകൊണ്ട് തിരുമേനി അരുളി : നിങ്ങൾഉന്മേഷമുള്ളപ്പോൾ നമസ്കരിക്കുക ക്ഷീണിച്ചാൽ വിശ്രമിക്കുകയും ചെയ്യുക..നമസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റാതിരിക്കുവാനായി അവരുടെ മുമ്പിലൂടെ നടന്നുപോകുന്നത് തിരുമേനി വിരോധിച്ചിട്ടുണ്ട് ...ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങൾ ഉള്ളവിരിപ്പുകളിൽ നമസ്കരിക്കാനും പാടില്ല പൂർണ ശ്രദ്ധയോടും ഹൃദയശുദ്ധിയോടുംകൂടിയാണ് നമസ്കരിക്കേണ്ടത് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം...
ഹദീസ് നൽകുന്ന പാഠങ്ങൾ
1..മനസ്സാന്നിധ്യത്തോടും ഭയഭക്തിയോടും കൂടിയാണ് നമസ്കരിക്കേണ്ടത്
2..ഭക്ഷണം തയ്യാറായിരിക്കെ വിശന്നവർ അത് കഴിക്കുന്നതിനു മുമ്പ് നമസ്കാരത്തിൽഏർപ്പെടരുത് ...
3..മലമൂത്ര വിസർജനം ആവശ്യമുള്ളപ്പോൾ അത് നിർവഹിച്ച ശേഷം നമസ്കരിക്കാവൂ ...
4..ദൈവസ്മരണയിൽ നിന്നും നിന്ന് ശ്രദ്ധ തിരിക്കുന്ന ഒന്നും നമസ്കരിക്കുന്നവന്റെമുമ്പിൽ ഉണ്ടാകാൻ പാടില്ല....
3..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
സംഘടിത നമസ്കാരം
നബി (സ) അരുളി :ഇബ്നു ഉമർ( റ) വിൽനിന്ന് നിന്നും നിവേദനം: സമൂഹ നമസ്കാരംഒറ്റപ്പെട്ടവന്റെ നമസ്കാരത്തെക്കാൾ 27 മടങ്ങു ശ്രേഷ്ഠമാകുന്നു..(മുത്തഫാഖുൻഅലൈഹി)
വിശദീകരണം:
ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധ കാവ്യമാണ് നമസ്കാരമെന്ന് നാം ഗ്രഹിച്ചു. നമസ്കാരത്തിന്റെ ഫലമെന്താണെന്നും നാം മനസ്സിലാക്കി. അതെങ്ങനെനിർവ്വഹിക്കണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു...
ഓരോ മുസ്ലിമിന്റെയും വ്യക്തിപരമായ കടമയാണ് നമസ്കാരം. എങ്കിലും അത്ഓരോരുത്തരും വെവ്വേ റെയില്ല, സംഘടിതമായിട്ടാണ് നിർവ്വഹിക്കേണ്ടത്. "ഫർള് (നിർബ്ബന്ധനമസ്സാരങ്ങൾ ദിവസേന അഞ്ചെണ്ണ മാണല്ലോ. അവയിലോരോന്നിനും നിശ്ചയിക്കപ്പെട്ടസമയത്ത് ഓരോ പ്രദേശത്തുമുള്ളവർ നമസ്കാരസ്ഥലത്ത് ഒരുമിച്ചുകൂടി കൂട്ടായിനമ്രിക്കണം. നമസ്കാരത്തിന് ഒരാൾ നേതൃത്വം നല്ലുകയും മറ്റുള്ളവർ അദ്ദേഹത്തെ പിന്തുടരുകയും വേണം. നേതൃത്വം നല്ക്കുന്ന ആൾക്ക് ഇമാം എന്നും പിന്തുടരുന്ന ആൾക്ക്മഅ്മൂം' എന്നും പറയുന്നു. നമസ്കരിക്കുന്നവരിൽ ഖുർആനും മറ്റു ദീനീവിജ്ഞാനങ്ങളുംകൂടുതൽ അറിയുന്ന ആളാണ് ഇമാമായി നിൽക്കേണ്ടത്. ഇങ്ങനെ ഇമാമും മഅ്മൂമുകളുംകൂടിയുള്ള നമസ്കാരത്തിന്നു "ജമാഅത്ത് (സംഘടിത നമസ്കാരമെന്നു പറയുന്നു.
സംഘടിത നമസ്കാരം ഒറ്റക്ക് നമസ്കരിക്കുന്നതി നേക്കാൾ ഇരുപത്തേഴിരട്ടിഉത്തമമാണെന്നാണ് ഈ നബിവചനം അറിയിക്കുന്നത്. എന്തുകൊണ്ടാണ് ജമാഅത്തുനമസ്കാരം ഇത്ര ശ്രേഷ്ഠമായതെന്നറിയാമോ? അതി നുള്ള ചില മുഖ്യകാരണങ്ങളിതാ:
1. സംഘടനക്ക് ഇസ്ലാമിൽ വലിയ പ്രാധാന്യ മുസ്ലിംകൾ പരസ്പരം ഐക്യവും ഒരുമയുമുള്ളഒരേക സമൂഹമായിരിക്കണം. ഈ സംഘടിതസ്വഭാവം ജീവിതത്തിന്റെ മറ്റെല്ലാകാര്യങ്ങളിലുമെന്നപോലെ നമസ്കാരം, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളിലും ഉണ്ടാവണമെന്നാണ് ഇസ്ലാമിന്റെ ശാസന.
2. ദിവസേന അഞ്ചുനേരം പള്ളിയിൽ ഒരുമിച്ചുകൂ ടുന്നത് മുസ്ലിംകൾ തമ്മിൽ കൂടുതൽഅടുക്കുവാനും അവരെ വ്യക്തിപരമായും കൂട്ടായും ബാധിക്കുന്ന പ്രശ്നങ്ങൾകൂടിയാലോചിക്കുവാനും അവസരമുണ്ടാക്കുന്നു. അതുവഴി അവരുടെ എല്ലാ കാര്യങ്ങളിലുംപരസ്പരം സഹകരി ക്കുവാനും സഹായിക്കുവാനും സാധിക്കും.
3. ഒരിമാമിനെ പിന്തുടർന്ന് എല്ലാവരും ഒന്നിച്ചു നമസ്കരിക്കുന്നത് മുസ്ലിംകൾക്കിടയിലെസമത്വ ത്തെയും സാഹോദര്യത്തെയും കുറിക്കുന്നു. അല്ലാഹുവി ന്റെ മുമ്പിൽ തങ്ങളെല്ലാംസമന്മാരാണെന്ന ബോധം അവരിലുണ്ടാക്കാൻ ജമാഅത്തു നമസ്കാരം സഹായിക്കും.
4. ജമാഅത്തു നമസ്കാരത്തിൽ കൂട്ടായ പ്രാർത്ഥന നടത്തുന്നതിനും കൂടുതൽഫലമുണ്ടാകും. വളരെയധികം പേർ ഒന്നിച്ച് പ്രാർത്ഥിക്കുന്നത് അല്ലാഹുവിങ്കൽ കൂട തൽപ്രതിഫലമുള്ളതാണ്.
പരിശുദ്ധ ഖുർആനിൽ നമസ്കാരത്തെക്കുറിച്ചുള്ള മിക്ക ആയത്തുകളിലും (നമസ്കാരംനിലനി ത്തുക) എന്നാണ് പറഞ്ഞിരിക്കുന്നത്. നിശ്ചിത സമയ ങ്ങളിൽ, ജമാഅത്തായി, ഭയഭക്തിയോടുകൂടി, വീഴ്ച ടാതെ നമസ്കാരം നിർവ്വഹിക്കുക എന്നാണതുകൊണ്ടുശിക്കുന്നത്.
ഇക്കാരണങ്ങളാൽ നിർബ്ബന്ധനമസ്കാരങ്ങൾ സം ഘടിതമായി നിർവ്വഹിക്കുവാൻഎല്ലാവരും നിഷ്കർഷ പാലിക്കേണ്ടതാകുന്നു. മുസ്ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ നമസ്കാരം ജമാഅത്തായി നിർവ്വഹിക്കുകയും, അതിനാവ ശ്യമായസൗകര്യങ്ങളേർപ്പെടുത്തുകയും ചെയ്യേണ്ടത് അവ രുടെ കൂട്ടായ ബാദ്ധ്യതയാണ്.
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ഫർള് നമസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കണം.
2. ജമാഅത്ത് നമസ്കാരത്തിന് ഒറ്റയ്ക്കുള്ള നമ സ്കാരത്തേക്കാൾ ഇരുപത്തേഴിരട്ടിപ്രതിഫലം ലഭിക്കും....
4..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
💕ദൈവ ഭവനത്തിലേക്ക് 💕
അബൂഹുറൈറ (റ) യിൽനിന്ന് : നബി (സ. അ) അരുളിയതായി നിവേദനം: “ആർ തന്റെവീട്ടിൽ വെച്ച് അംഗശുദ്ധി വരുത്തുകയും അല്ലാഹു നിശ്ചയിച്ച ഒരു നിർബ്ബന്ധ കർമ്മംനിർവ്വഹിക്കുവാൻ വേണ്ടി അല്ലാഹു വിന്റെ ഒരു ഭവനത്തിലേക്ക് ഗമിക്കുകയും ചെയ്തുവോ, അവന്റെ കാലടികളിൽ ഒന്നും ഓരോ പാപം പരിഹരിക്കുകയും മറേറത് (അവന്റെ പദവി) ഓരോ പടി ഉയർ ത്തുകയും ചെയ്യും .'')(മുസ്ലിം)
വിശദീകരണം:
അഞ്ചുനേരത്തെ നിർബ്ബന്ധ നമസ്കാരങ്ങൾ ജമാഅത്തായാണ് നമസ്കരിക്കേണ്ടതെന്നുംനാം പഠിച്ചുല്ലേ. .ഓരോ നമസ്കാരത്തിനും സമയമാകുമ്പോൾ അതറിയിച്ചുകൊണ്ട് ബാങ്ക്വിളിക്കുന്നു. ബാങ്കുവിളി കേൾക്കുന്നത്ര ദൂരത്തുള്ളവരെല്ലാം പള്ളിയിൽ ജമാഅത്തിനെത്തേണ്ടതാണെന്നു ഹദീസുകളിൽനിന്നും മനസ്സിലായി അവർ തനിയെ സ്വന്തംവീടുകളിൽ നമസ്കരിക്കുന്നത് ശരിയല്ല. അങ്ങനെ നമസ്കരിക്കുന്നത് സ്വീകകരിക്കപ്പെടുകയില്ലെന്നുപോലും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഫർള്നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നവക്ക് അല്ലാഹു നല്ല പ്രതിഫലം വളരെവലുതാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. സ്വ ഗൃഹത്തിൽ നിന്നും വുളു ചെയ്തശേഷംനമസ്കരിക്കാൻ വേണ്ടി പള്ളിയിലേക്ക് പോകുന്നവർ വെക്കുന്ന ഓരോ കാലടിക്കുംഅല്ലാഹുവിന്റെ പ്രതിഫലം ലഭിക്കും. അവർ ചെയ്തിരിക്കാനിടയുള്ള ദോഷങ്ങൾ അതുമൂലംഅല്ലാഹു പൊറുത്തുകൊടുക്കുകയും അധികരിപ്പിക്കുകയും ചെയ്യും. അവരുടെ നന്മകൾഅങ്ങനെ അല്ലാഹുവി ന്റെ മുമ്പിൽ അവരുടെ സ്ഥാനം ഉയരും. വീട്ടിൽ നിന്നും അകലെയുള്ളപള്ളിയിലേക്ക് പോകുന്നത് കൂടുതൽ നല്ല താണെന്നും ഇതിൽ നിന്നു ഗ്രഹിക്കാം.
അംഗശുദ്ധിവരുത്തി നമസ്കരിക്കാൻ തയ്യാറായി ക്കൊണ്ട് ദൈവമന്ദിരത്തിലേക്ക്പുറപ്പെടുന്നത് അല്ലാഹുവെക്കുറിച്ചുള്ള ഓർമ്മയെയും അവന്റെ കല്പനയനുസ രിക്കാനുള്ളആവേശത്തെയും സൂചിപ്പിക്കുന്നു. മുസ്ലിം കൾ അഞ്ചുനേരം പള്ളിയിൽഒന്നിച്ചുകൂടുന്നതുമൂലം അവ രുടെ സ്നേഹബന്ധം സുദൃഢമായിത്തീരുമെന്നും നാം പഠിക്കുകയുണ്ടായി. പള്ളിയിൽ നമസ്കാരം പ്രതീക്ഷിച്ചി രിക്കുന്നവർ ജമാഅത്തിനുസമയമാകുന്നതുവരെ സുന്നത്തു നമസ്കാരം, ഖുർആൻ പാരായണം, ദിക്റ്, തസ് ബീഹ്തുളങ്ങിയ കാര്യങ്ങളിലാണേർപ്പെടുക. കൂടാതെ ദീനീവിജ്ഞാനം വർദ്ധിപ്പിക്കാനുംഉപദേശനിദ്ദേശങ്ങൾ ശ്രവിക്കുവാനും അവക്ക് സന്ദർഭം ലഭിക്കുന്നു. ഇതെല്ലാംഅല്ലാഹുവിന്റെ പ്രതിഫലത്തിനർഹമാക്കുന്ന കാര്യങ്ങ ളാകുന്നു. ഇക്കാരണങ്ങളാലാണ്"ഫർള് നമസ്കാര ങ്ങൾ ജമാഅത്തായി നിർവ്വഹിക്കുവാൻ വേണ്ടി പള്ളിയി ലെത്തുന്നതിനുംപ്രാധാന്യം കല്പിച്ചിരിക്കുന്നത്.....
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ഫർള് നമസ്കാരം പള്ളിയിൽ ചെന്ന് ജമാഅ 'തായി നിർവ്വഹിക്കണം.
2. നമസ്കാരത്തിനു പള്ളിയിൽ പോകുന്നതിനു മുമ്പായി അംഗശുദ്ധി വരുത്തുന്നത്ഉത്തമമാകുന്നു.
3. നമസ്കരിക്കാനുദ്ദേശിച്ചുകൊണ്ട് ദൈവഭവനങ്ങളിലേക്ക് പോകുന്നവരുടെ പാപങ്ങൾഅല്ലാഹു പൊറുക്കുകയും അവരുടെ പദവി ഉയർത്തുകയും ചെയ്യും,
5..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
💕അണികൾ ഭദ്രമാക്കുക💕
[അബൂമസ്ഊദ് ഉഖ്ബത്തുബ്നു അംറ് (റ) നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു : നമസ്കാരത്തിനു നിന്നാൽ റസൂലുല്ലാഹ് (സ. അ.) ഞങ്ങളുടെ ചുമലുകൾ നടവിക്കൊണ്ടപറയുമായിരുന്നു: “നിങ്ങൾ നേരെ നില്ക്കുക. പരസ്പരം ഭിന്നിച്ചുനില്ക്കരുത്; അപ്പോൾനിങ്ങ ളുടെ ഹൃദയങ്ങൾ ഭിന്നിച്ചുപോകും. നിങ്ങളിൽ ബുദ്ധിയും വിവേകവുമുള്ളവർഎനിക്കടുത്തും ശേഷം അവക്കടുത്തുള്ളവരും നില്ക്കട്ടെ ...
(മുസ്ലിം)
വിശദീകരണം:
"ഇമാം' മുന്നിലും, 'മഅ്മൂമുകൾ വരിവരിയായി പിറകിലും നിന്നാണ് ജമാഅത്തുനമസ്കരിക്കേണ്ടത്. അണികൾ വളവില്ലാതെ ശരിപ്പെടുത്തിയ ശേഷമേ നമ സ്കാരംതുടങ്ങാവൂ. നമസ്കാരത്തിനു നിന്നാൽ അണികൾ നേരെയായിട്ടില്ലെങ്കിൽ സഹാബിമാരുടെചുമലുകളിൽ തട്ടി അവരെ നേരെ നിർത്തുവാനും, വരി വളയൂകയോ, മുന്നോട്ടോ പിന്നോട്ടോതള്ളുകയോ ചെയ്യാതിരിക്കുവാനും നബിതിരുമേനി( സ) നിഷ്കഷിച്ചിരുന്നുവെന്ന് ഈഹദീസ് വ്യക്തമാക്കുന്നു...
“നിങ്ങളുടെ അണികൾ ശരിപ്പെടുത്തുക; അണികൾ ശരി യാക്കൽ നമസ്കാരത്തിന്റെപൂർണ്ണതയിൽ പെട്ടതാണ് എന്നും തിരുമേനി അരുളിയതായി ഹദീസുകളിലുണ്ട്. ഖലീഫഉമർ (റ) നമസ്കാരത്തിന് അണികൾ വള യാതെ നിർത്തുന്നതിൽ കനമായ ശ്രദ്ധപുലർത്തിയിരുന്നു.
ഏതു കാര്യത്തിലും ക്രമവും ചിട്ടയും പാലിക്കുന്ന തിന് ഇസ്ലാം കല്പിക്കുന്ന പ്രാധാന്യമാണ്ഇതിൽ നിന്നും വ്യക്തമാകുന്നത്. നിർബ്ബന്ധ നമസ്കാരങ്ങൾ ഒരിമാമിന്റെ നേതൃത്വത്തിൽസംഘടിതമായാണ് നിർ ഹിക്കേണ്ടതെന്ന് നാം പഠിച്ചു. തക്ബീറിലും റുകൂഇലുംസുജൂദിലുമെല്ലാം മഅ്മൂമുകൾ ഇമാമിനെ പിന്തുടരുക നിർബ്ബന്ധമാണ്. അല്ലാഹുവിനോട്പ്രാത്ഥിക്കുന്നത് ചിട്ടയോടെ ആയിരിക്കണമെന്നം. പ്രാത്ഥനക്ക് നില ന്നതുതന്നെ അണിഅണിയായി, വളവും തിരിവുമില്ലാതെ ആയിരിക്കുന്നത് പ്രസ്തുത കമ്മത്തിന് ഗാംഭീര്യവുംമഹ താവും വദ്ധിപ്പിക്കുന്നു. അതിനുപകരം, അടുക്കും ചിട്ടയു മില്ലാതെ അങ്ങുമിങ്ങുംചിന്നിചിതറിനിന്ന് നമസ്കരിച്ചാ ലെങ്ങനെയിരിക്കുമെന്ന് സങ്കല്പിച്ചുനോക്കുക! രണ്ടുംതമ്മിലുള്ള വ്യത്യാസം അപ്പോൾ മനസ്സിലാകും .
അണികളിൽ ഇടയ്ക്ക് വിടവില്ലാതെ പരസ്പരം നിൽക്കണമെന്നും റസൂൽ (സ. അ.) പഠിപ്പിക്കുന്നു. നമ സ്കാരത്തിൽ തോളോടുതോൾ ചേർന്ന് 'തൊട്ടുതൊട്ടു നി ന്നത്ഐക്യത്തെയും ഒരുമയെയും സൂചിപ്പിക്കുന്നു. രണ്ടുപേർ അന്യോന്യം തൊടാതെ വിട്ടകന്നുനിൽക്കുന്നു... വെങ്കിൽ അവർ തമ്മിലുള്ള വെറുപ്പിനെയും അകൽച്ചയെ യുമാണത്കാണിക്കുന്നത്. നമസ്കാരത്തിനണിനിരക്കു മ്പോൾ പാദങ്ങളും ചുമലുകളും പരസ്പരംചേർന്നുനില്ല ന്നത് അത്തരത്തിൽ മാനസികമായ അകൽച്ച ഉണ്ടാവാ തിരിക്കാൻസഹായിക്കും.
ഇമാമിനോടടുത്ത് മുന്നിലെ അണിയിൽ നിൽക്ക അത് അറിവുംവിവേകവുമുള്ളവരായിരിക്കണമെന്നാണ് തുടർന്നുള്ള നിർദ്ദേശം. നമസ്കാരത്തിനിടയിൽമറവി മൂലം ഖുർആനോതുന്നതിലോ മറ്റു കർമ്മങ്ങളനുഷ്ഠിക്കുന്ന തിലോ ഇമാമിന് വല്ലപിഴവും സംഭവിച്ചാൽ അത് ഉണർത്താനുള്ള വിവരവും തന്റേടവുമുള്ളവർ ഇമാമിന് തൊട്ടുപിന്നിൽ നില്ക്കണം. മറ്റുള്ളവർ അതിനു പിറ കിലും, അബൂബക്കർ (റ), ഉമർ (റ) തുടങ്ങിയസഹാബി വര്യന്മാർ നബിയുടെ തൊട്ടുപിറകിൽ നിന്ന് നമസ്ക രിച്ചിരുന്നതായിഹദീസുകളിൽനിന്ന് മനസ്സിലാകുന്നു. അപ്രകാരംതന്നെ ആദ്യം പുരുഷന്മാർ, പിന്നെകുട്ടികൾ, അവർക്കു പിറകിൽ സ്ത്രീകൾ എന്ന ക്രമത്തിലാണ് അണി കൾ നിന്നിരുന്നത്.
ജമാഅത്തായി നമസ്കരിക്കുമ്പോൾ അണികൾ ശരിപ്പെടുത്തുന്നതും അതിനാവശ്യമായനിർദ്ദേശങ്ങൾ നകുന്നതും ഇമാമിന്റെ ചുമതലയിൽ പെട്ടതാണെന്ന് ഹദീസിൽനിന്നുംഗ്രഹിക്കാം.
ഹദീസ് നൽകുന്ന പാഠങ്ങൾ
1. നമസ്കാരത്തിന് അണികൾ തെറ്റാതെ, ഇട തൂർന്ന് നില്ക്കണം.
2. അറിവും വിവേകവുമുള്ളവരാണ് ഇമാമിനടുത്ത് നില്ക്കേണ്ടത്.
3. മുസ്ലിംകളുടെ ഐക്യവും അടുപ്പവും എപ്പോഴും കാത്തുസൂക്ഷിക്കണം.
4. നമസ്കാരത്തിന് നില്ക്കുമ്പോൾ അണികൾ ശരി പ്പെടുത്തുക ഇമാമിന്റെചുമതലയാകുന്നു.
6..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
💕ശാന്തത പാലിക്കുക 💕
(അബൂഹുറയ്റ (റ) യിൽനിന്നു നിവേദനം: അല്ലാഹു വിന്റെ റസൂൽ (സ. അ.)അരുൾചെയ്യുന്നത് ഞാൻ കേട്ടു. "നമസ്കാരത്തിനും ഇഖാമത്ത് കൊടുത്താൽനിങ്ങളതിനായി ഓടി വരരുത്; മറിച്ച് അതിനും നടന്നുവരികയും ശാന്തത പാലിക്കുകയുംചെയ്യുവിൻ. നിങ്ങൾക്ക് ഇമാമി നോടൊപ്പം കിട്ടിയത് നമസ്കരിക്കുക. നിങ്ങളെത്തുന്നതിനുമുമ്പ്) കഴിഞ്ഞുപോയത് പൂർത്തിയാക്കുകയും ചെയ്യുക''...
(മൂത്തഫാഖുൻ അലൈഹി)
വിശദീകരണം:
ജമാഅത്ത നമസ്കാരത്തിന് പള്ളിയിലെത്തി സുന്നത്തു നമസ്കരിക്കുകയും ദിക്റ്, ഖുർആൻ പാരാ യണം എന്നിവയിലേർപ്പെട്ടുകൊണ്ട് ജമാഅത്ത് പ്രതി ക്ഷിച്ചിരിക്കുകയുംചെയ്യുന്നത് ഉത്തമമാണെന്ന് ഗ്രഹിച്ചു. നമസ്കാരസമയമാവുന്നതിനുമുമ്പേ പള്ളിയിലെത്തുകയും "തക്ബീറത്തുൽ ഇഹ്റാം' മുതൽ തന്നെ ഇമാമിനോടൊപ്പം തുടരുകയുമാണ്വേണ്ടത്. എന്നാൽ വല്ലപ്പോഴും ഒരാൾക്ക് നേരത്തെ ല്ലെന്നു വന്നേക്കാം. ചിലർ എത്താൻകഴിഞ്ഞി എത്തുന്നത് ഇഖാമത്ത് കൊടുത്തശേഷമോ നമസ്കാരം തുടങ്ങിക്കഴിഞ്ഞിട്ടോആയിരിക്കും. അപ്പോളവർ ജമാഅത്തിൽ ചേരാൻ വേണ്ടി തിരക്കിട്ട് ഓടിവന്നു അണിയിൽനില്ക്കാറുണ്ട്. അതു പാടില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. നമസ്സാ രത്തിൽ പൂണ്ണമായഅച്ചടക്കവും ഭയഭക്തിയും നിർബ്ബന്ധ മായതുപോലെ, നമസ്കാരത്തിനു വരുന്നതും ശാന്തരായി ഒതുക്കത്തോടെ ആയിരിക്കണം . അനാവശ്യമായി ധൃതികൂട്ടി ഒച്ചയുംബഹളവുമുണ്ടാക്കി ജമാഅത്തായി നമ തരിച്ചുകൊണ്ടിരിക്കുന്നവരെ ശല്യപ്പെടുത്തരുത്. നെബഹളമുണ്ടാക്കുന്നതുമൂലം ശരിയായി 'ഫാതിഹ'യും ദിക്റും തസ്ബീഹും തിനുംവിഷമമുണ്ടാകും, അങ്ങ നമസ്കരിക്കുന്നവർക്ക് സൂറത്തും ഓതുന്നതിനും, മറ്റു കമ്മങ്ങളുംനിർവ്വഹിക്കുന്ന
ജമാഅത്തു നമസ്കാരത്തിന്റെ പ്രതിഫലം ലഭി ക്കാൻ വേണ്ടിയാണല്ലോ ഇമാമിനോടൊപ്പംചേരാൻ തിരക്കുകൂട്ടുന്നത്. എന്നാൽ അതു കാരണം മേല്പറഞ്ഞ വിധം ദോഷമുണ്ടാകുന്നത്നന്നല്ല. ഇമാം സലാം ചൊല്ലി വിരമിക്കുന്നതിനുമുമ്പായി നമസ്കാരത്തിൽ പ്രവേശി ക്കുന്നഎല്ലാവരും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കും. ആകയാൽ വൈകിയെത്തുന്നവർഅനാവശ്യമായി തിരക്കു കൂട്ടുകയോ ഓടിക്കിതച്ച് വരുകയോ ചെയ്യേണ്ടതില്ല. ശാന്തരായിനടന്നുവന്ന് അണിയിൽ നിന്നുകൊണ്ട് തക ബീർ ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽമതി. എന്നിട്ട് ഇമാമിനെ തുടർന്നും നമസ്കരിക്കാൻ സാധി ച്ചത് ജമാഅത്തായിനമസ്കരിക്കുക. അതിനുമുമ്പ് ഒരു അധിലധികമോ കഴിഞ്ഞുപോയിട്ടുണ്ട ങ്കിൽ അത്, ഇമാംസലാം വീട്ടിയശേഷം സ്വന്തമായി നമസ്കരിച്ച് പൂർത്തിയാക്കുകയും ചെയ്യുക. ഇതാണ്വേണ്ടതെന്ന് നബിതിരുമേനി (സ. അ) പഠിപ്പിക്കുന്നു....
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ജമാഅത്തു നമസ്കാരത്തിനു
വരുന്നവർ ധ്യതി ബഹളമുണ്ടാക്കാതെ
ശാന്തരായി നടന്നുവന്ന അണിയിൽ
നില്ക്കണം...
2. നമസ്ക്കാരത്തിൽ ഒരു
റക്അത്തോ കൂടുതലോ
കഴിഞ്ഞശേഷം എത്തുന്നവർ
ഇമാം സലാം വീട്ടിയശേഷം
അത് പൂർത്തിയാക്കിയാൽ മതി...
7..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
സുന്നത്ത് നമസ്കാരം
🤲🤲🤲🤲🤲🤲🤲🤲🤲
(ഇബ്നു ഉമർ(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ. അ) യിൽനിന്നും പത്തുറകഅത്ത് സുന്ന നമസ്കാരം) ഞാൻ ഗ്രഹിച്ചു. ളുഹ്റിനു മുമ്പ് രണ്ട് ശേഷം രണ്ട് റക്അത്ത്, മഗ്രിബിനു ശേഷം അവിടുത്തെ ഗൃഹത്തിൽ വെച്ച് രണ്ട് റക്അത്ത്, ഇശാക്കു ശേഷംഗൃഹത്തിൽ വെച്ച് രണ്ട് സുബ്ഹിനുമുമ്പ് രണ്ട് റക്അത്ത്.(മുസ്ലിം)
വിശദീകരണം:
ദിവസേന അഞ്ചുനേരം നമസ്കരിക്കുക നിർബ്ബന്ധമാ ണെന്നു നാം പഠിച്ചു. നിർബ്ബന്ധനമസ്കാരങ്ങൾ കൃത്യമായ നുഷ്ഠിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയുംഅവർക്ക് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. എന്നാൽ "ഫാളിനു പുറമെഅല്ലാഹുവിന്റെ പ്രതിഫലമുദ്ദേശിച്ചു കൊണ്ട് കൂടുതൽ നമസ്കരിക്കുന്നത് വളരെ ഉത്തമമാകുന്നു. നബി (സ. അ) ഫറി നമസ്കാരങ്ങളോടൊപ്പം ഐഛിക നമസ്കാരങ്ങളുംനിർവ്വഹിക്കാറുണ്ടായിരുന്നു. അവയ്ക്കാണ് സുന്നത്തു നമസ്കാരങ്ങൾ എന്നു പറയുന്നത്.തിരുമേനി പതിവായി നിർവഹിച്ചിരുന്ന 'സുന്നത്തു നമസ്കാരങ്ങളേതൊക്കെയാണെന്നുനോക്കി മനസ്സിലാ ക്കിയ അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം ചെയ്ത താണ് ഹദീസ്. 'സുബ്ഹ് നമസ്കാരത്തിന് മുമ്പും, ളുഹ്റിനു മുമ്പും ശേഷവും, "മരിബിനു ശേഷവും, "ഇശാ'ക്കു ശേഷവും രണ്ടു റകഅത്തുവീതം പത്തു റക് അ ത്തുകളാണ് അവിടുന്നുനിത്യമായനുഷ്ഠിച്ചിരുന്നത്. ഇവക്ക് റവാതിബ് സുന്നത്ത്' എന്നു പറയുന്നു. "ഫറനമസ്കാരങ്ങളോടൊപ്പം ഇവ അനുഷ്ഠിക്കുന്നത് നാം പതി വാക്കേണ്ടതാണ്. 'ളുഹ്റി' നുമുമ്പ് നബി (സ. അ) നാലു റക്അത്ത് സുന്നത്തു നമസ്കരിച്ചിരുന്നതായിറിപ്പോർട്ടുകളിലുണ്ട്. അപ്പോൾ റവാതിബ് സുന്നത്ത് പന്ത്രണ്ടു റക്അത്തായി. അല്ലാഹുവിനുവേണ്ടി ദിവസേന പന്ത്രണ്ടു റക് അത്ത് ഐഛിക നമസ്കാരം നിർവ്വഹിക്കുന്നവർക്ക് സ്വത്തിലൊരു ഭവനം അല്ലാഹു നിർ മ്മിച്ചുകൊടുക്കുമെന്ന് ഹദീസിലുണ്ട്.
അഞ്ചുനേരത്തെ നമസ്കാരം പള്ളിയിൽ വെച്ച് ജമാ അത്തായാണ് നിർവ്വഹിക്കേണ്ടതെന്നുനാം പഠിച്ചുവല്ലോ. സുന്നത്തു നമസ്കാരങ്ങൾ വീട്ടിൽ നിർവ്വഹിക്കുന്നതാണു എങ്കിലും, മിബിനും ഇശാക്കും ശേഷമുള്ള സുന്നത്തുകൾ തിരുമേനി സ്വഗൃഹത്തിലാണ് നമസ്കരിച്ചിരുന്നതെന്ന് ഇബ്നുഉമർ (റ) പ്രത്യേകം പറഞ്ഞ തിൽ നിന്ന് മറ്റുള്ളവ നബി (സ. അ) പള്ളിയിൽ നമ സ്കരിക്കാറുണ്ടായിരുന്നുവെന്ന് ഗ്രഹിക്കാം. സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് റസൂൽ (സ അ ) വീട്ടിൽ നമ സ്കരിച്ചിരുന്നുവെന്നും ഒരിക്കലും അതിനു മുടക്കംവരു ത്തിയിരുന്നില്ലെന്നും ഉമ്മുൽ മുഅ്മിനീൻ ആയിശാ (റ) പ്രസ്താവിച്ചിട്ടുണ്ട്. സുന്നത്തുനമസ്കാരങ്ങൾ അധികരിപ്പിക്കുന്നതു നല്ല ളുഹ്റിനു മുമ്പും പിമ്പും അസ്റിനു മുമ്പും നാല്റക്അത്തുവീതം നബി (സ. അ) നമസ്കരിച്ച തായി കാണാം. പതിവായി നിർവ്വഹിക്കാൻകഴിയുമെ ങ്കിൽ ഇവ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സ്ഥിരമായി നിർവ്വഹിക്കുന്നഇബാദത്തുകൾ അല്ലാഹു ഏറ്റം ഇഷ്ടപ്പെ ടുന്നു. ഇവ പതിവാക്കാൻ സാധ്യമല്ലെങ്കിൽ പത്തുറക അത് സ്ഥിരമായി നമസ്കരിക്കയാണ് വേണ്ടത്.
"റവാതിബിനു പുറമെയും സുന്നത്തുനമസ്കാരങ്ങളുണ്ട്. അവയിൽ പ്രധാനമായത്"ഇശാ'ക്കുശേഷമുള്ള വിത്റ് ആകുന്നു. ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റയായിഅവസാനിക്കുന്നതിനാലാണിതിനു എന്നു പറയുന്നത്. നബി (സ. അ.) കൂടിയ പക്ഷംപതിനൊന്നു റക് അത്തുവരെ വിത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അഥവാ രാത്രിനമസ്കാരം എന്നും ഇതിനു പേരുണ്ട്. ഖുർആനിലെ ദീർഘമായ സൂറത്തു കൾഓതിക്കൊണ്ടാണ് തിരുമേനി രാത്രി നമസ്കാരം നിർവ്വഹിച്ചിരുന്നത്. യാത്രകളിൽ പോലുംഅവിടുന്നു വിത്റിനു മുടക്കം വരുത്തിയിരുന്നില്ല.
രാത്രി നമസ്കാരം ഉറങ്ങിയശേഷം നിർവ്വഹിക്കുമ്പോൾ അതിനു തഹജ്ജുദ് എന്നു പറയുmno. തഹജ്ജുദ് നമസ്കാരം വളരെ പുണ്യമുള്ളതാണ്. ഇടക്ക് ഉണരുമെന്നുറപ്പില്ലെങ്കിൽവിത്റ് നമസ്കരിച്ച ശേഷമേ ഉറങ്ങാവൂ.
ളുഹാ നമസ്കാരം സുന്നത്തുനമസ്കാരങ്ങളിലൊ ന്നാണ്. സൂര്യൻ ഉദിച്ചുപൊങ്ങിയശേഷംഉച്ചയ്ക്കുമുമ്പാ ണതിന്റെ സമയം. ഇത് രണ്ടോ നാലോ എട്ടോ റക് അത്ത നിർവ്വഹിക്കാം .പള്ളിയിൽ പ്രവേശിക്കുന്നവർ തഹിയ്യത്ത്' നമസ്ത രിക്കുന്നത് സുന്നത്താണ്. “ഒരാൾപള്ളിയിൽ പ്രവേശി ചാൽ രണ്ടു റക്അത്ത് നമസ്കരിക്കുന്നതിനുമുമ്പ് ഇരി ക്കരുത്'' എന്നുംനബി (സ. അ.) അരുളിയിട്ടുണ്ട്.
സുന്നത്തു നമസ്കാരങ്ങൾ അല്ലാഹുവിന്റെ പ്രീതി ലഭിക്കാനുള്ള ഉത്തമ മാർഗ്ഗമാകുന്നു. നിർബ്ബന്ധ നമസ്സാ രങ്ങൾക്കു പുറമെ കഴിയുന്നത്ര സുന്നത്തു നമസ്കരിക്കു ന്നത് കൂടുതൽഅല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള ആഗ്രഹത്തിന്റെ അടയാളമാണ്.
കൂടാതെ, ഫർളു നമസ്കാരങ്ങളിൽ വല്ല ന്യൂനതയോ പിഴവോ സംഭവിച്ചിട്ടുണ്ടെങ്കിൽസുന്നത്തു നമസ്കാരം അതിനു പരിഹാരമാകും. അന്ത്യനാളിൽ മനുഷ്യരുടെ നന്മ തിന്മകൾപരിശോധിക്കുമ്പോൾ ആരുടെയെങ്കിലും നിർ ബന്ധനമസ്കാരങ്ങളിൽ ന്യൂനതയുള്ളപക്ഷംഅവർ നിർവ്വഹിച്ച സുന്നത്തു നമസ്കാരം കണക്കിലെടുക്കാൻ അല്ലാഹു കല്പിക്കുമെന്നുംഹദീസുകളിലുണ്ട്.
ഹദീസ് നൽകുന്ന പാഠങ്ങൾ
1. 'ഫർളിനു പുറമെ സുന്നത്ത്
നമസ്കരിക്കുന്നത് വളരെ
പുണ്യമാകുന്നു.
2. ദിവസേന പത്തു
റക് അത്തെങ്കിലും റവാതിബ്
സുന്നത്ത് നമസ്കരിക്കണം.
8..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
സകാത്ത്
അബൂഹുറയ്റ (റ) യിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ.അ.) അരുൾചെയ്തു: “ആരെങ്കിലും അല്ലാഹു ധനം നല്ലിയിട്ട് അതിൻറ സകാത്ത്അവൻ കൊടുത്തുവീട്ടിയില്ലെങ്കിൽ ഖിയാമത്തു നാളിൽ രണ്ട് കറുത്ത പുള്ളികളുള്ള ഒരുഭീകരസർപ്പമായി അവന്റെ ധനം പ്രത്യക്ഷപ്പെടും. അതവനെ ചുറ്റിവരി ഞ്ഞ് അവന്റെവായയുടെ ഇരു വശങ്ങളിൽ പിടികൂടി ക്കൊണ്ട് പറയും: “നിന്റെ ധനമാണ് ഞാൻ നിൻറനിക്ഷേപമാണു ഞാൻ!(ബുഖാരി)
വിശദീകരണം:
ഇസ്ലാമിലെ മുഖ്യ ഇബാദത്തുകളിലൊന്നാണ് 'സകാത്ത്. വിശുദ്ധഖുർആനിൽ പലതവണനമസ്കാര ത്തെയും സകാത്തിനെയും കുറിച്ച് ഒന്നിച്ച് പറഞ്ഞിട്ടുള്ള തിൽ നിന്നുംസകാത്തിനുള്ള പ്രാധാന്യം മനസ്സിലാക്കാം.
എന്താണ് സകാത്ത്? ശുദ്ധി, വളർച്ച' എന്നെല്ലാ മാണ് എന്ന വാക്കിന്റെ ഭാഷാം. ധനത്തിന്റെസകാത്തുകൊടുക്കുന്നതുമൂലം അത് അന്യരുടെ അവകാശ ങ്ങളിൽ നിന്നുംശുദ്ധിയാവുകയും അതിനും വളർച്ചയുണ്ടാ വുകയും ചെയ്യുന്നു.
സമ്പത്തുള്ളവർ അവരുടെ ധനത്തിന്റെ ഒരു നിശ്ചി ത ഓഹരി സാധുക്കൾക്കും മറ്റുഅവകാശികൾക്കും നല്ല ന്നതാണ് ഇസ്ലാമിലെ സകാത്ത്.' സ്വന്തം ആവശ്യ ത്തിൽ കൂടുതൽധനമുള്ളവർ അതില്ലാത്തതുമൂലം കഷ്ടപ്പെ ടുന്ന സാധുക്കളെ സഹായിക്കാൻ ഇസ്ലാംനിശ്ചയിച്ച വ്യവസ്ഥയാണത്. ധനം അല്ലാഹു നൽകുന്ന അനുഗ്രഹ മായതുകൊണ്ട് അവന്റെകല്പനയനുസരിച്ച് അത് ചില വഴിക്കുക നിർബന്ധമാണ്. എല്ലാ മനുഷ്യരെയും സഹോരങ്ങളായി ഗണിക്കുകയും അവരുടെ ആഗ്രഹിക്കു നന്മ കയും ചെയ്യുന്നവർ കഷ്ടപ്പെടുന്നസഹോദരങ്ങളെ സന്തോ ഷപൂർവ്വം സഹായിക്കണം.
എല്ലാതരം ധനത്തിനും സകാത്ത് നിർബ്ബന്ധമാണ്. പണം വെള്ളി, കറൻസി നാണയങ്ങൾ; ആട്, മാട്, ഒട്ടകം തുടങ്ങിയ കന്നുകാലികൾ; നെല്ല്, ഗോതമ്പ്, ഈ ത്തപ്പഴം മുതലായകൃഷിയുല്പന്നങ്ങൾ; കച്ചവടം, വ്യവ സായം, നിക്ഷേപം എന്നിങ്ങനെ ഓരോ ഇനം സമ്പത്തിലും നിശ്ചിത പരിധി തികഞ്ഞാൽ സകാത്ത് കൊടുക്കണം. ഓരോ ഇനത്തിലുംസകാത്തായി നൽകേണ്ടത് എത്രയാണെന്നും വെവ്വേറെ നിണയിച്ചിട്ടുണ്ട്. ദരിദ്രർ, അഗതികൾ. സകാത്ത് ശേഖരണത്തിലും വിതരണ ത്തിലും ഏർപ്പെട്ട ജോലിക്കാർ, ഇസ്ലാമിൽ ആകൃഷ്ട രായവർ, അടിമമോചനം, കടമുള്ളവർ, ദൈവമാർഗ്ഗ ത്തിലുള്ള സമരം, വഴിയാത്രക്കാർ എന്നീ വിഭാഗങ്ങൾ ക്കാണ് സകാത്ത് വീതിക്കേണ്ടതെന്ന് വിശുദ്ധ ഖുർആൻവ്യക്തമാക്കിയിട്ടുണ്ട്.
നബി (സ. അ.)യുടെയും ഖലീഫമാരുടെയും കാല ങ്ങളിൽ ഓരോ പ്രദേശത്തെയുംമുസ്ലിംകളിൽ ധനിക രുടെ സകാത്ത് ശേഖരിച്ച് ദരിദ്രർക്കും മറവകാശി കൾക്കും വിതരണംചെയ്യുകയായിരുന്നു പതിവ്. താണ് ശരിയായ സകാത്തു വ്യവസ്ഥ. അങ്ങനെ ചെയ്യു മ്പോഴെസകാത്തിന്റെ ഫലം പൂർണ്ണമായി ലഭിക്കുകയുള്ളൂ.
അല്ലാഹു ധനം നല്ലിയനുഗ്രഹിച്ചവർ അവൻ നിർ ബ്ബന്ധമാക്കിയ സകാത്ത്കൊടുത്തുവീട്ടാത്തപക്ഷം അന്ത്യ നാളിൽ കഠിനശിക്ഷക്കർഹരാകുമെന്ന് ഈ ഹദീസ്താക്കീത് ചെയ്യുന്നു. അവരുടെ ധനം ഭീകരസർപ്പത്തി ന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരെപീഡിപ്പിക്കും. സകാത്ത് നല്ലാതെ സ്വണ്ണവും വെള്ളിയുമൊക്കെ കുന്ന കൂട്ടി വെച്ചാൽ, ആലോഹങ്ങൾ നരകത്തീയിൽ ചുട്ടു പഴുപ്പിച്ച് അതുകൊണ്ടവരുടെ ശരീരത്തിലുടനീളം ചൂടുവെക്കുമെന്നു ഖുർആനിലുണ്ട്, അവകാശികൾക്കു നൽ കാതെ അവർ സൂക്ഷിച്ചുവെച്ച ധനംതന്നെ അവർക്ക് കഠിനശിക്ഷയായി മാറുമെന്നം ! അതിനാൽ ധനമു ള്ളവർ സകാത്തുകൊടുക്കാൻ ശ്രദ്ധിക്കേണ്ടതാകുന്നു.
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ധനമുള്ളവർ സകാത്തുകൊടുക്കുക നിർബന്ധമാണ്. .
2. അല്ലാഹു നല്ലുന്നതാണ് ധനം; അവന്റെ കല്പനയനുസരിച്ച് അതു ചിലവഴിക്കണം.
3. സകാത്ത് നല്ലാത്തവർ അന്ത്യനാളിൽ കഠിന ശിക്ഷയനുഭവിക്കും.
9..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
വളരുന്ന സമ്പാദ്യം
അബൂഹുറയ്റ (റ) യിൽ നിന്നു നിവേദനം അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹ് (സ. അ.) അരുളി: “ആരെങ്കിലും ഉത്തമമായ സമ്പാദ്യത്തിൽ നിന്നും ഒരു കാരക്ക സമം ധർമ്മംചെയ്താൽ ഉത്തമമായതല്ലാതെ അല്ലാഹു സ്വീക രിക്കുതന്നെയില്ല അല്ലാഹു തന്റെവലതുകരം കൊ ണ്ടതു സ്വീകരിക്കും. എന്നിട്ട്, നിങ്ങളിലൊരാൾ തന്റെ ഒട്ടകക്കുട്ടിയെവളർത്തുന്ന പോലെ, അതിന്റെ ഉടമസ്ഥ നുവേണ്ടി അത് മലപോലെയാകുവോളം അവൻവളർത്തി വലുതാക്കുകയും ചെയ്യും .
വിശദീകരണം:
സാധുക്കളെയും കഷ്ടപ്പെടുന്നവരേയും സഹായിക്കേ ണ്ടത് ധനമുള്ളവരുടെചുമതലയാണെന്നും, അതിനുവേ ണ്ടിയാണ് ഇസ്ലാമിൽ 'സകാത്ത് നിർബ്ബന്ധമാക്കിയിട്ടുള്ളതെന്നും നാം ഗ്രഹിച്ചു. എന്നാൽ ധനത്തിന്റെ ഒരു ചെറിയ അംശം വരുന്ന നിർബ്ബന്ധസകാത്ത് നല്കുന്നതു കൊണ്ടുമാത്രം സമ്പന്നന്മാരുടെ കടമ അവസാനിക്കുന്നില്ല. സാധുക്കളുടെ ആവശ്യം കണക്കിലെടുത്ത് കഴിയുന്നത്ര ദാനധർമ്മങ്ങൾ ചെയ്യേണ്ടതുണ്ട്. ഉത്തമമായ ദാനധർമ്മ ങ്ങൾക്ക് അല്ലാഹു നല്ലന്ന പ്രതിഫലം വളരെ വലുതാ ണെന്നും ഈഹദീസ് വെളിപ്പെടുത്തുന്നു
പരസ്പരം സഹായിക്കൽ എല്ലാവരുടെയും കർത്തവ്യ മാകുന്നു.വലിയ ധനികന്മാർ മാത്രംചെയ്യേണ്ടതല്ല അത്. ഏതൊരുവനും തന്നേക്കാൾ വിഷമമനുഭവിക്കുന്ന ഒരാളെ കണ്ടാൽതന്റെ കയ്യിലുള്ളതിൽനിന്നും അയാളെ സഹാ യിക്കണം. നിത്യക്കൂലിക്ക പണിയെടുക്കുന്നഒരാൾ ജോലി ചെയ്യാൻ കഴിയാത്തതുമൂലം പട്ടിണി കിടക്കുന്ന ഒരാളെ കണ്ടാൽ തനിക്ക്കിട്ടിയ കൂലിയിൽനിന്നു പങ്ക് നല്ലിക്കൊണ്ടോ, തന്റെ ഭക്ഷണത്തിലൊരോഹരികൊടുത്തുകൊണ്ടോ അയാളെ സഹായിക്കുന്നത് വളരെ പുണ്യമുള്ളതാണ്.
ഒരു കാരക്കയോളമേ ദാനം ചെയ്യാൻ ഒരാൾക്ക് കഴി ഞ്ഞുവെങ്കിലും അതല്ലാഹുസസന്തോഷംസ്വീകരിക്കും. അയാളുടെ സദുദ്ദേശവും സന്മനസ്സും പരിഗണിച്ച് അതിനു മഹത്തായപ്രതിഫലം നല്ലുകയും ചെയ്യും. കൂടുതൽ ധന മുള്ളവർ കഴിവനുസരിച്ച് ധമ്മം ചെയ്യണം. ദാനധ ങ്ങൾമൂലം ധനം കുറഞ്ഞുപോകുകയില്ല. മറിച്ച്, അല്ലാഹു അവരുടെ സമ്പത്തിൽകൂടുതൽ ബക്കത്ത് നൽകും. സൽ കാര്യങ്ങളിൽ ധനം ചിലവഴിക്കുന്നവർക്ക് അതിനു പകരംനല്ലാനും, ചിലവഴിക്കാതെ കൈവശം കൊണ്ടിരിക്കുന്നവരുടെ ധനത്തെ നശിപ്പിക്കാനും നിത്യവും മലക്കുകൾ പ്രാർത്ഥിക്കുമെന്ന് ഹദീസിലുണ്ട്.
വലിയ ധനശേഷിയൊന്നുമില്ലാത്തവർ തങ്ങളുടെ കൈവശമുള്ളതിലൊരോഹരി ദാനംചെയ്യുന്നതിൽ അ ലാഹു സന്തുഷ്ടനാകുന്നതിനെക്കുറിച്ചാണ്, "വലതു കരം കൊണ്ട്സ്വീകരിക്കുമെന്ന് നബിതിരുമേനി അരുളി ചെറിയ ദാനധർമ്മങ്ങൾക്കുപോലും പ്രതിഫലംലഭിക്കുമെന്നും മനസ്സിലാക്കിത്തരുന്നു "മല പോലെയാകുവോളം അതിനെ വളർത്തും' എന്നവാക്യം.
ദാനധർമ്മങ്ങൾ ചെയ്യുന്നത് നല്ല സമ്പാദ്യത്തിൽ നിന്നായിരിക്കണമെന്ന് നബി (സ. അ.) പ്രത്യേകം ഉണ ത്തുന്നു. പണം സമ്പാദിക്കുന്നത് ന്യായമായ വഴിയില ടെയായിരിക്കണം. കച്ചവടം, കൃഷി, തൊഴിൽ തുടങ്ങി യവ ഉത്തമമായ സമ്പാദന മാർഗ്ഗങ്ങളാണ്. കളവ്, ച്ച്, തട്ടിപ്പ് പലിശ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അന്യ രുടെ മുതലുകൾ കൈവശപ്പെടുത്തുന്നത്അന്യായവും കുറ കരവുമാകുന്നു. അങ്ങനെ സമ്പാദിച്ചതിൽനിന്ന് ദാനം ചെ യ്യുന്നതിന്അല്ലാഹുവിന്റെ പ്രതിഫലം കിട്ടുകയില്ല. നല്ല സമ്പാദ്യത്തിൽ നിന്നാണ് ദാനം ചെയ്യേണ്ടത്.
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ദാനധർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അനുഗ്രഹവും മഹത്തായ പ്രതിഫലവുംലഭിക്കും.
2. ഒരാളുടെ കയ്യിലുള്ളത് എത്ര കുറവാണെങ്കിലുംഅതിലൊരോഹരി സാധുക്കൾക്കുനല്കുന്നത് ശ്രേഷ്ഠമാകുന്നു.
3. അന്യായമായി സമ്പാദിച്ചതിൽ നിന്നും ദാനം ചെയ്യുന്നത് നിഷ്ഫലമാണ്.
4. നല്ല വഴികളിലൂടെയല്ലാതെ സമ്പാദിക്കുന്നത് തെറ്റാണ്.
10..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
ഉയർന്ന കൈയും താഴ്ന്ന കൈയും
നബി (സ. അ) യിൽ നിന്നും അബൂഹുറയ്റ (റ) നിവേദനം തിരുമേനി അരുളി: “ഉയർന്നകൈ താഴ്ന്ന കക്കാളുത്തമമാകുന്നു (ധനം ചിലവഴിക്കുമ്പോൾ നീ സംരക്ഷിക്കുന്നവരിൽനിന്നു തുടങ്ങുക. ധമ്മത്തിൽ ശ്രേഷ്ട മയത്ത്ത് സ്വന്താവശ്യത്തിനുപുറമെയുള്ള (തിൽ നിന്നു നല്ലന്നതത്രെ! ആർ (അന്യരോട് യാചിക്കാതെ മാന്യതയാഗ്രഹിക്കുന്നുവോ, അല്ലാഹു അവന് മാന്യത നലക്കും . ആർ സ്വാശ്രയത്വംതേടുന്നുവോ, അല്ലാഹു സ്വാശ്രയനാക്കും.'' അവനെസ്വാശ്രയനാക്കും. .(ബുഖാരി)
വിശദീകരണം:
ദാനധർമ്മങ്ങൾക്ക് അല്ലാഹുവിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നാംമനസ്സിലാക്കി. അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് കഷ്ടപ്പെടുന്നവക്ക് സഹായം നൽകുന്നത്നല്ല കാര്യമാണ്. എന്നാൽ അത് സ്വീകരി ക്കുന്നവർ എന്നും അന്യരുടെ സഹായം മാത്രംആശ്രയിച്ച് കഴിയുന്നത് ഉത്തമമല്ല. സ്വന്തം അദ്ധ്വാനഫലത്തിൽ നിന്ന് തന്റെ ആവശ്യങ്ങൾനിർവ്വഹിക്കുകയാണ് വേണ്ട ത്. അതാണ് മാന്യതയ്ക്ക് യോജിച്ചതും. ഉയർന്ന കൈ( ദാനംനൽകുന്ന കൈ താഴ്ന്ന ദാനം വാങ്ങുന്ന) കൈ യേക്കാൾ ശ്രേഷ്ഠമാണെന്നു നബി (സ. അ) അരുളിയത് അതിനാലാണ്. തീരെ കഴിവില്ലാത്തവരും താങ്ങാനാ വാത്തകടബാദ്ധ്യതയുള്ളവരും പൊതു കാര്യങ്ങൾക്കുവേണ്ടിയും മാത്രമേ അന്യരോട് യാചിക്കാവൂഎന്നും നബി (സ. അ) പഠിപ്പിച്ചിട്ടുണ്ട്.
ദാനം നല്ലേണ്ടതാർക്കാണെന്നും ഹദീസ് പഠിപ്പിക്കുന്നു. ഒരാളുടെ സമ്പാദ്യത്തിൽ നിന്നുംആദ്യമായി ചില വഴിക്കേണ്ടത് അയാളുടെ സ്വന്തം സംരക്ഷണത്തിലുള്ള വക്കുവേണ്ടിയാണ്. ഭാര്യ, സന്താനങ്ങൾ, വൃദ്ധരായ മാതാ പിതാക്കൾ, സ്വയം കഴിവില്ലാത്ത സഹോദരങ്ങൾ തുടങ്ങി ഏറ്റവും അടുത്ത ബന്ധമുള്ളവരെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയുംകർത്തവ്യമാണല്ലോ. ഒരാൾ ധനം ചിലവു ചെയ്യുന്നത് ആദ്യമായി അവരുടെ ഭക്ഷണം, വസ്ത്രം പാർപ്പിടം തുടങ്ങിയആവശ്യങ്ങൾക്കുവേണ്ടിയായിരി ക്കണം. അതിനുശേഷമുള്ളതിൽനിന്നാണ് അനക്ക് ദാനം ചെയ്യേണ്ടതെന്നും സ്വന്താവശ്യത്തിനുംപുറമെയുള്ള താണ് “ശ്രേഷ്ഠമായ ധനംഎന്നു പറഞ്ഞതിൽനിന്ന് മനസ്സിലാവുന്നു. സ്വകുടുംബത്തിന്റെ അത്യാവശ്യങ്ങൾ നിർവ്വഹിക്കാതെ അന്യരെ സഹായിക്കാൻ ആർക്കുംബാ ധ്യതയില്ല. അത് പുണ്യവുമല്ല. തനിക്കും കുടുംബത്തിനു മായി ചിലവഴിക്കുന്നതുംധർമ്മമാണെന്ന് നബിതിരുമേനി( സ) അരുളിയിട്ടുണ്ട്. ഇപ്രകാരം നിർബ്ബന്ധബാദ്ധ്യതപൂർത്തിയാക്കിയശേഷം തന്റെ അകന്ന ബന്ധുക്കളിലുള്ള സാധുക്കൾക്കും അനാഥക്കുംഅനന്തരം മറ്റു ദരിദ്രക്കും ആവ ശ്യക്കാർക്കുമെല്ലാം ദാനം ചെയ്യാം. “എന്താണ് തങ്ങൾചിലവഴിക്കേണ്ടതെന്നവർ ചോദിക്കുന്നു. പറയുക, മിച്ച മുള്ളത് (ചിലവഴിക്കുക' എന്ന്ഖുർആനിലുണ്ട്. പാവ പ്പെട്ട സഹോദരങ്ങളുടെ കഷ്ടപ്പാടിൽ മനസ്സലിഞ്ഞ ധനത്തിൽമിച്ചമുള്ളത് ദാനം ചെയ്യുന്നവർക്ക് അല്ലാഹു ഉത്തമ പ്രതിഫലം നല്ലം.
ദാനം കൊടുക്കുന്നതാണ് വാങ്ങുന്നതിനേക്കാൾ ശ്ര ഷവും മാന്യവുമെന്ന് ഹദീസിന്റെആരംഭത്തിൽ സൂചി പ്പിച്ചുവല്ലോ. ഒരാൾ ദരിദ്രനാണെങ്കിലും അന്യരോട് യാചിക്കുകയോപരസഹായം സ്വീകരിക്കുകയോ ചെ യ്യാതെ, ആത്മാർത്ഥമായി അല്ലാഹുവിന്റെ സഹായംതേടുകയും സ്വയം പരിശ്രമിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹു അവനെസഹായിക്കുന്നതാണ്. അവൻ ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ളവഴിയുണ്ടാക്കിക്കൊടുക്കുകയും ചെയ്യും. അതുമുഖേന യാചനയുടെ നിന്ദ്യതയിൽ നിന്ന്അയാൾക്ക് രക്ഷപ്പെടുകയും തന്റെ അന്തസ്സും മാന്യതയും നിലനിർത്തുകയും ചെയ്യാം. അന്യാശ്രയം കൂടാതെ സ്വയം സമ്പാദിക്കാനാഗ്രഹിക്കുന്നവർ അതി നായി ചെയ്യുന്നഅദ്ധ്വാനപരിശ്രമങ്ങൾ നിഷ്ഫലമാവുകയില്ല. ഒരിക്കൽ സഹായമാവശ്യപ്പെട്ടുകൊണ്ട് ഒരാൾനബിയുടെ അടുത്ത് വന്നു. അയാളുടെ വീട്ടിലുണ്ടായിരുന്ന ഒരു വസ്ത്രം വിറ്റ് ഒരു മഴുവുംകയറും വാങ്ങിക്കൊടുത്തു കൊണ്ട് അതുപയോഗിച്ച് വിറകു വെട്ടി വിറ്റ് ഉപ ജീവനം കഴിക്കാൻനബി (സ) അയാളോട് നിർദ്ദേശിച്ചു. അങ്ങനെ സമ്പാദിച്ച പത്തുദിർഹമുമായി പിന്നീടയാൾതിരുസന്നിധിയിൽ വന്നപ്പോൾ അവിടുന്നു പറഞ്ഞു : "അന്ത്യദിനത്തിൽ യാചനയുടെനിന്ദ്യതയുമായി വരുന്ന തിനേക്കാൾ ഇതെത്ര നല്ലത്! '
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ദാനം കൊടുക്കുന്നതാണ് വാങ്ങുന്നതിനേക്കാൾ ശ്രേഷ്ഠം
2. തന്റെയും ആശ്രിതരുടെയും ചിലവുകഴിച്ച് മിച്ച മുള്ളതിൽനിന്നാണ് ദാനം ചെയ്യേണ്ടത്.
3. ആരോടും യാചിക്കാതെ മാന്യത പുലർത്താനാ ഗ്രഹിക്കുകയും അതിനായിപ്രയത്നിക്കുകയും ചെയ്യുന്നവരുടെ പ്രയത്നം അല്ലാഹു സഫലമാക്കും.
11..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
ധർമ്മത്തിന്റെ വൈപുല്യം
(അബൂമൂസൽ അശ്അരി (റ) യിൽ നിന്നും നിവേദനം, അല്ലാഹുവിന്റെ ദൂതൻ (സ. അ.) ഇങ്ങനെ അരുളി ധർമ്മം ചെയ്യൽ ഓരോ മുസ്ലിമിനും നിർബ്ബന്ധമാകുന്നു.'' അപ്പോളദ്ദേഹംചോദിച്ചു: “ഒരാൾക്ക് (ധർമ്മം ചെയ്യാൻ ഒന്നും കിട്ടിയില്ലെങ്കിൽ എന്തു ചെയ്യണം?'' തിരുമേനി(സ) അരുളി: അയാൾ സ്വന്തം കരങ്ങൾ കൊണ്ട അ ദ്ധ്വാനിച്ച് കിട്ടുന്നത് സ്വയംപ്രയോജനപ്പെടുത്തുകയും (അതിലൊരംശം) ധർമ്മം ചെയ്യുകയും വേണം ! അദ്ദേഹംചോദിച്ചു: “അതിനയാൾക്ക കഴിഞ്ഞില്ലെ ങ്കിലോ?'' തിരുമേനി അരുളി: “ക്ലേശിക്കുന്നആവശ്യക്കാരനെ അയാൾ (ശാരീരികമായി സഹായിക്കണം.'' അദ്ദേഹം ചോദിച്ചു: “അതിനും കഴിഞ്ഞില്ലെങ്കിൽ?'' തിരുമേനി (സ) പറഞ്ഞു: “അയാൾ നന്മ അദ്ദേഹം ചോദിച്ചു: “അതയാൾ ചെയ്തില്ലെങ്കിലോ?'' തിരുമേനി (സ) അരുൾ ചെയ്തു: (എങ്കിൽ) അയാൾ തിന്മചെയ്യാതിരിക്കണം. അതുപോലും ധമ്മമാണ്!
വിശദീകരണം:
ദാനധമ്മങ്ങൾക്ക് അല്ലാഹു മഹത്തായ പ്രതിഫലം നലമെന്നു നാം ഗ്രഹിച്ചു. പരസ്പരംചെറിയ ചെറിയ സഹായങ്ങൾ ചെയ്യുക, ദരിദ്രർക്ക് ഭക്ഷണം നല്ലാൻ പ്രേ രിപ്പിക്കുക എന്നിവവിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രോത്സാഹിപ്പിക്കുന്ന സൽകാര്യങ്ങളാണ്. ധനിക-ദരിദ്ര ഭേദമന്യ എല്ലാവർക്കും സാധിക്കുന്നതുമാണ്. അയൽ ക്കാരൻപട്ടിണികിടക്കുമ്പോൾ അതു കാര്യമാക്കാതെ സ്വയം വയർ നിറയെ ഭക്ഷിക്കുന്നത് യഥാർത്ഥവിശ്വാ സിക്ക് ചേർന്നതല്ല. വീട്ടിൽ കറിയുണ്ടാക്കുമ്പോൾ ചാർ നീട്ടിയിട്ടെങ്കിലുംഅയൽവാസികൾക്കു കൊടുക്കണമെന്നു സ്ത്രീകളോട് നബി (സ. അ) നിർദ്ദേശിക്കുന്നു. പരസ്പര സഹായവും സഹകരണവും മൂലം സമൂഹത്തിൽ സുസ്ഥി തിയുണ്ടാകും. ധനികന്മാർ സകാത്തുകൊണ്ടു മതിയാക്കാതെ അതിനു പുറമെ ദാനധർമ്മങ്ങൾ ചെയ്യണം. വലിയ ധനമൊന്നുമില്ലാത്ത സാധാരണക്കാരും സ്വന്തം കഴിവനു സരിച്ച് ധർമ്മം ചെയ്യണം. ധർമ്മം ചെയ്യൽ ഓരോ മുസ്ലിമിന്റെയും കടമയാണെന്ന് ഈ ഹദീസ് മനസ്സി ലാക്കിത്തരുന്നു. പണം, ആഹാരസാധനങ്ങൾ, വസ്ത്രം തുട ങ്ങിയവയാണല്ലോ സാധാരണ ദാനം ചെയ്യുക? എന്നാൽ അതിനൊന്നും കഴിവില്ലാത്തവർ ശാരീരികമായി കഴി യുന്ന സഹായങ്ങൾചെയ്തുകൊടുക്കുന്നതും, നല്ല കാര്യ ങ്ങൾക്കു പ്രേരിപ്പിക്കുന്നതും, ചുരുങ്ങിയപക്ഷംഅന്യരെ ദ്രോഹിക്കാതിരിക്കുന്നതുപോലും സദഖയാണെന്ന് തിരുമേനി (സ) പഠിപ്പിക്കുന്നു.
സമ്പത്തില്ലാത്തവർ ദാനം ചെയ്യാൻ യാതൊന്നുമി ല്ലെന്നു പറഞ്ഞ് അടങ്ങിയിരുന്നു കൂടാ. സ്വന്തം കൈകൾ കൊണ്ടദ്ധ്വാനിച്ച് അവർ തങ്ങളുടെ ആവശ്യങ്ങൾ നിറ വേറ്റുകയുംകിട്ടിയതിലൊരംശം അഗതികൾക്കും അദ്ധ്വാ നിക്കാൻ കഴിവില്ലാത്തവരും ദാനം ചെയ്യുകയുംവേണം. നബിയുടെ കാലത്ത് പൊതു ആവശ്യങ്ങളുണ്ടാകുമ്പോൾ ദരിദ്രരായ ചിലസഹാബിമാർ വേലയെടുത്തു കിട്ടുന്ന കൂലി അതിലേക്ക് സംഭാവന ചെയ്തിരുന്നതായുംനബി( സ) അവരെ പ്രശംസിച്ചതായും റിപ്പോർട്ടുകളുണ്ട്.
ദാനധർമ്മങ്ങൾക്കു പുറമെ കഴിയാവുന്ന എല്ലാ തരത്തിലും മറ്റുള്ളവരെ സഹായിക്കണം. ഒരാള് ഒരു ചുമട എടുക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ അതിനയാളെ സഹായിക്കുകമറ്റുള്ളവരുടെ കടമയാണ്. വയസ്സായ വരോ അന്ധന്മാരോ മറേറാ, നടക്കാനോ വഴിമുറിച്ചുകട ക്കാനോ പ്രയാസപ്പെടുന്നതു കണ്ടാൽ കൈപിടിച്ച് അവരെ എത്തേണ്ടിടത്ത്എത്തിക്കുവാൻ കുട്ടികൾക്കുപോലും കഴിയും. ക്ലാസ്സിൽ പുസ്തകമോ പെൻസിലോകയ്യിലില്ലാത്ത സഹപാഠിയെ നിങ്ങൾ സഹായിക്കാറില്ലേ? രോഗികളെയും അപകടത്തിൽമുറിവേറ്റവരെയും ആസ്പ ത്രിയിലെത്തിക്കുക, വീടിന് തീപ്പിടിക്കുകയോ ആരെങ്കിലുംവെള്ളത്തിൽ വീഴുകയോ മറോ ചെയ്യുമ്പോൾ അത്തരം ആപത്തുകളിൽനിന്ന്രക്ഷപ്പെടുത്താൻ ശ്രമിക്കുക എന്നിവയും ശാരീരികമായ സഹായങ്ങൾക്ക് ഉദാഹരണമാണ്.
ഇതൊന്നും ചെയ്യാൻ കഴിയാത്തവരുണ്ടെങ്കിൽ അവർ നല്ലകാര്യങ്ങൾമറ്റുള്ളവർക്കറിയിച്ചുകൊടുക്കുന്നതും അതിനവരെ പ്രേരിപ്പിക്കുന്നതുംധർമ്മമാണ്. നല്ലതുചെ യ്യാൻ പരസ്പരം പ്രേരിപ്പിക്കുവാൻ പരിശുദ്ധ ഖുർആൻ ആഹ്വാനംചെയ്യുന്നു. ആരെങ്കിലും ഒരു നല്ല കാര്യം മറ്റു ള്ളവർക്കറിയിച്ചുകൊടുത്താൽ, അത്പ്രവർത്തിച്ചവന് ലഭിക്കുന്നതിനു തുല്യമായ പ്രതിഫലം അയാൾക്കും ലഭികുമെന്ന്ഹദീസിലുണ്ട്. ഇതിനും സാധിക്കാത്തവർ തിന്മ ചെയ്യാതെയും അന്യരെ ദ്രോഹിക്കാതെയുംഇരി ക്കുകയെങ്കിലും വേണം. അതും പ്രതിഫലാർഹമായി
ഹദീസ് നൽകുന്ന പാഠങ്ങൾ
1. ദാനധമ്മങ്ങൾ ചെയ്യൽ ധനിക-ദരിദ്ര ഭേദമന ഓരോ മുസ്ലിമിനും നിർബ്ബന്ധമാകുന്നു.
2. ശാരീരികമായ സഹായങ്ങൾ ചെയ്യുന്നതും നല്ലതു ചെയ്യാൻ പ്രേരിപ്പിക്കുന്നതും അന്യരെദ്രോഹിക്കാതിരി ക്കുന്നതുമെല്ലാം ധർമ്മമാണ്.
3. അദ്ധ്വാനഫലത്തിൽനിന്നും സ്വന്താവശ്യങ്ങൾ നിറവേറ്റുകയും ദാനം നല്കുകയുംചെയ്യുന്നത് വളരെ പുണ്യമാകുന്നു.
12..ഹദീസ് പഠനം
🍇🍇🍇🍇🍇🍇🍇
ഖുർആൻ പഠനം
[ഉസ്മാനുബ്നു അഫ്ഫാൻ (റ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെറസൂൽ (സ. അ.) അരുളിയിരിക്കുന്നു: “ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്തവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ''.
(മുത്തഫഖുൻ അലൈഹി)
വിശദീകരണം:
അല്ലാഹുവിന്റെ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ, അന്ത്യപ്രവാചകൻ മുഹമ്മദ് (സ) അവതരിപ്പിച്ചതാണ്. ഖുർആൻ പാരായണം ചെയ്യുവാനും അതിന്റെ ഉള്ളടക്കംഗ്രഹിക്കുവാനും മുസ്ലിംകൾ കല്പിക്കപ്പെട്ടിരിക്കുന്നു. ഖുർആൻ പറയുന്നു ' . . 'ഖുർആനിൽനിന്നു സാധ്യമായത് പാരായണം ചെയ്യുക. മറെറാരിടത്ത് ചോദിക്കുന്നു: '' “ഖുർആൻ അവർ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?'' നബി (സ) തിരുമേനി അരുചെയ്യുന്നു. “നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. അതിനെ സ്വന്തമാക്കിയവക്ക് അന്ത്യനാളിൽ അത്ശുപാർശ ചെയ്യും '' ഖുർആൻ പാരായണം ചെയ്യുന്നവക്ക് അതിലെ ഓരോ അക്ഷരത്തിനുംപ്രതിഫലം ലഭിക്കുമെന്ന് തിരുമേനി (സ) അറിയിച്ചിട്ടുണ്ട്
എന്താണ് ഖുർആന്റെ പ്രാധാന്യം ?
മനുഷ്യർക്ക് സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്ന വഴികാട്ടിയാണ് വിശുദ്ധഖുർആൻ. യഥാർത്ഥജീവിതമാറ്റം അറിയാതെ ഇരുട്ടിലകപ്പെട്ടവരെ വെളിച്ചത്തിലേക്ക് നയിക്കുന്നു. അറിവിന്റെഈ ലോകത്തിലെയും പരലോകത്തിലെയും ജീവിതം സുഖകരമായിത്തീരുവാനുള്ളശരിയായ മാഗ്ഗമറിയാത്തവർ വഴിതെറ്റിപ്പോകും . അങ്ങനെ മനുഷ്യർ വഴിത്തെറ്റാതിരിക്കാൻഖുർആൻ സഹായിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യർ അവന്നും കീഴ്പെട്ട്ജീവിക്കണം. അപ്പോളാണവക്ക അല്ലാഹുവിന്റെ തൃപ്തി ലഭിക്കുകയു ം അതുവഴി ജീവിതവിജയം കരസ്ഥമാക്കുകയും ചെയ്യുന്നത്. അല്ലാഹുവിന് കീഴ്വണങ്ങിജീവിക്കേണ്ടതെങ്ങനെയെന്ന് ഖുർആൻ പഠിപ്പിക്കുന്നു.
ദൈവാസ്തിക്യം സ്ഥാപിക്കുന്നതിളവുകൾ ഖുർആൻ നിരത്തിവെക്കുന്ന അല്ലാഹുവിന്റെവിശേഷണങ്ങളും മനുഷ്യനും അവനുമായുള്ള ബന്ധവും ഖുർആനിൽ നിന്ന് ഗ്രഹിക്കാം. മനുഷ്യരുടെ നന്മക്കായി അല്ലാഹു നലകിയിട്ടുള്ള വിധികളും നിർദ്ദേശങ്ങളും അതിലുണ്ട്. മനുഷ്യർക്ക് ദോഷകരമായ തിന്മകൾ ഖുർആൻ മനസ്സിലാക്കിത്തരുന്നു. മുൻകാലങ്ങളിൽഅല്ലാഹുവിന് കീഴണങ്ങി ജീവിച്ച നല്ലവരായ ആളുകളുടെ ചരിത്രം അത് രേഖപ്പെ ടുത്തു. അപ്രകാരം തന്നെ അവനെ അനുസരിക്കാതിരി ക്കുന്നവർക്ക് സംഭവിച്ച നാശവും. നന്മചെയ്തു ജീവിക്കുന്ന വക്ക് പരലോകത്ത് ലഭിക്കുന്ന പ്രതിഫലങ്ങളും തിന്മ ചെയ്യുന്നവർഅനുഭവിക്കാനിരിക്കുന്ന ശിക്ഷകളും ഖുർ ആൻ വെളിപ്പെടുത്തുന്നു.
ഇങ്ങനെ മനുഷ്യജീവിതത്തിൽ വിജയവും പരാജയവും നിണ്ണയിക്കുന്ന അടിസ്ഥാനങ്ങൾമുഴുവൻ അടങ്ങിയ ഗ്രന്ഥമായതുകൊണ്ടാണ് അത് പഠിച്ചു മനസ്സിലാക്കുവാൻകല്പിച്ചിട്ടുള്ളത്. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ വളരെശ്രേഷ്ഠതയുള്ളവരാണ ന്നാണ് ഈ ഹദീസ് വിളംബരപ്പെടുത്തുന്നത്. ഖുർആ നിലടങ്ങിയകാര്യങ്ങൾ പഠിച്ചു മനസ്സിലാക്കുമ്പോളാണ ല്ലോ അവയനുസരിച്ച് ജീവിക്കാൻ കഴിയുക? അന്ത്യനാളിൽ ഖുർആനും ഇഹലോകത്ത് അതനുസരിച്ച് പ്രവർ ത്തിച്ചിരുന്ന ആളുകളുംഹാജരാക്കപ്പെടും'' എന്നു ഒരു ഹദീസിലുണ്ട്. മറ്റുള്ളവക്ക് ഖുർആൻ പഠിപ്പിച്ചുകൊടുക്കുന്നതുവഴി അവരെയും നന്മയിലേക്ക് നയിക്കാൻ കഴിയും. ആകയാൽ വിശുദ്ധഖുർആൻപഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യാൻ എല്ലാവരും ശ്രദ്ധി ക്കണം. ഖുർആൻ പഠിച്ചവർ അത് അറിവില്ലാത്തവക്ക് പഠിപ്പിച്ചുകൊടുക്കുകയും വേണം.വിശുദ്ധഖുർആൻ ശരിയായ രൂപത്തിൽ ഭയഭക്തി യോടെ പാരായണം ചെയ്യണമെന്നുംഖുർആൻ ഓതു മ്പോൾ മറ്റുള്ളവർ അത് ശ്രദ്ധിച്ചുകേൾക്കണമെന്നും കല്പ നയുണ്ട്. സൂറത്തുൽ മുസ്സമ്മിലിൽ പറയുന്നു: - ഖുർആൻ ക്രമപ്രകാരം ഈണത്തിലോതുക. മറെറാരിടത്ത ഇങ്ങനെ കാണാം : ഖുർആൻ ഓതിക്കേൾപ്പി ക്കുമ്പോൾ നിങ്ങളത് നിശ്ശബ്ദംശ്രവിക്കുക” (സൂറത്തുൽഅഅറാഫ്)
ഹദീസ് നൽകുന്ന പാഠങ്ങൾ
1. മനുഷ്യർക്ക് സന്മാർഗ്ഗം അറിയുവാൻ വിശുദ്ധ ഖുർആൻ ഗ്രഹിക്കുക അനിവാര്യമാകുന്നു. .
2. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യു
ന്നത് വളരെ പുണ്യമുള്ളതാകുന്നു.
3. ഖുർആൻ പഠിച്ചവർ അതറിയാത്തവർക്ക് പഠിപ്പിച്ചുകൊടുക്കണം .
🤲🤲🤲🤲🤲🤲🤲🤲🤲
Comments
Post a Comment