റിയാദുസ്വാലിഹീൻ - വിഷയം: ഭക്ഷണ മര്യാദകൾ:
🌹ഭക്ഷണ മര്യാദകൾ: ആദ്യം ബിസ്മി ചൊല്ലുക, അവസാനം ഹംദ് പറയുക🌹 🌹ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 🌹 ജാബിർ(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടു്. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല,ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കു മ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നില്ലെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസസൗകര്യവും രാത്രി ഭക്ഷണവുംലഭക്കുന്നു. (മുസ്‌ലം) 🌹 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)തങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശ...