നബി (ﷺ)ന്റെ 48 ദുആകൾ
നബി (ﷺ) ദുആകൾ
ഇഹപരലോകത്ത് നന്മ ലഭിക്കാൻ
💧നബി (ﷺ) ജീവിതത്തിൽ ധാരാളമായി പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥനയും ഇതാണ്.💧
പ്രാർത്ഥന :
اللَّهُمَّ رَبَّنَا، آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ
അല്ലാഹുവേ ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ) ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ.
🌹ശ്രേഷ്ഠതയും മഹത്വവും :🌹
سَأَلَ قَتَادَةُ أَنَسًا : أَيُّ دَعْوَةٍ كَانَ يَدْعُو بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْثَرُ ؟ قَالَ : كَانَ أَكْثَرُ دَعْوَةٍ يَدْعُو بِهَا : " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ ". وَزَادَ زِيَادٌ : وَكَانَ أَنَسٌ إِذَا أَرَادَ أَنْ يَدْعُوَ بِدَعْوَةٍ دَعَا بِهَا، وَإِذَا أَرَادَ أَنْ يَدْعُوَ بِدُعَاءٍ دَعَا بِهَا فِيهَا.
അനസ് (رضي الله عنه) വിനോട് ഖത്താദ (رضي الله عنه) ചോദിച്ചു : "അല്ലാഹുവിന്റെ റസൂൽ (ﷺ) സ്ഥിരമായി പ്രാർഥിച്ച പ്രാർത്ഥന ഏതായിരുന്നു?". അദ്ദേഹം പറഞ്ഞു :" പ്രവാചകൻ(ﷺ) സ്ഥിരമായി ചെയ്തിരുന്ന ദുആ اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (അല്ലാഹുവേ ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ) എന്നതായിരുന്നു".
സിയാദിന്റെ രിവായത്തിൽ അധികമായി ഇങ്ങനെ കാണാം : അനസ്(رضي الله عنه) പ്രാർത്ഥിക്കുമ്പോഴെല്ലാം ഇതായിരുന്നു പ്രാർത്ഥിച്ചത്, മറ്റു വല്ല പ്രാർത്ഥനകളുമാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അതോടൊപ്പം ഇതും പ്രാർത്ഥിക്കും. (അബൂദാവൂദ് : 1519)
നബി (ﷺ) ത്വവാഫിൽ റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടയിൽ പ്രാർത്ഥിച്ച പ്രാർത്ഥനയാണിത്. [അബൂദാവൂദ്]
2..ഇഹപരലോകത്ത് നന്മ ലഭിക്കാൻ
ഇഹപര നന്മയെ സമഗ്രമായി ഉൾകൊള്ളുന്ന പ്രാർത്ഥന
*പ്രാർത്ഥന :*
اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ
അല്ലാഹുവേ, എന്റെ കാര്യത്തിന്റെ സംരക്ഷണമായ ദീനിനെ എനിക്ക് നീ നന്നാക്കി തരേണമേ, എന്റെ ദുനിയാവ് എനിക്ക് നീ നന്നാക്കി തരേണമേ, അതിലാണെന്റെ ഉപജീവനം. എന്റെ മടക്ക സ്ഥലമായ പരലോകത്തെ എനിക്ക് നീ നന്നാക്കിത്തരേണമേ, ജീവിതത്തെ എല്ലാ നന്മയും അധികരിച്ചതായി നീ എനിക്ക് ആക്കിത്തരേണമേ, മരണത്തെ എല്ലാ തിന്മയിൽ നിന്നുമുള്ള ആശ്വാസമാക്കി നീ നൽകേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ، أَنَّهُ كَانَ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم مُرَّ عَلَيْهِ بِجِنَازَةٍ فَقَالَ " مُسْتَرِيحٌ، وَمُسْتَرَاحٌ مِنْهُ ". قَالُوا يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ قَالَ " الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ، وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلاَدُ وَالشَّجَرُ وَالدَّوَابُّ ".
അബൂഖത്താദ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു പറഞ്ഞു : "വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്‍". അനുചരന്മാര്‍ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എന്താണ് ഇതിന്റെ വിവക്ഷ?".
നബി (ﷺ) പ്രത്യുത്തരം നല്‍കി: "സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അദ്ദേഹം ദുന്‍യാവിന്റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അദ്ദേഹം നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും".
(ബുഖാരി : 6512)
(മുസ്ലിം )
3ഇഹപരലോകത്ത് നന്മ ലഭിക്കാൻ
🤲ഇരുലോകങ്ങളിലും നന്മ ലഭിക്കാൻ🤲
*പ്രാർത്ഥന :*
اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ، فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ
*പരിഭാഷ :*
അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), സാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും നിന്നെ ഭയന്നു തിന്മ വെടിയലും ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധിക്കു (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍) കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ!
*ശ്രേഷ്ഠതയും മഹത്വവും :*
عَنْ صُهَيْبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ - قَالَ - يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ - قَالَ - فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ " .
സുഹൈബ്(റ) നിവേദനം: നബി (ﷺ)പറഞ്ഞു: സ്വർഗ്ഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അനുഗ്രഹമുള്ളവനും ഉന്നതനുമായ അല്ലാഹു ചോദിക്കും: "ഞാൻ നിങ്ങൾക്ക് കൂടുതലായി എന്തെങ്കിലും ഏറ്റിത്തരാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ?". അവർ പറയും: "നീ ഞങ്ങളുടെ മുഖങ്ങൾ പ്രസന്നമാക്കുകയും, ഞങ്ങളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും, അഗ്നിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ? (അതുതന്നെ മതി)". പ്രവാചകൻ (ﷺ) പറഞ്ഞു: "അപ്പോൾ അല്ലാഹുവിന്റെ മറ നീക്കപ്പെടും. മഹാപ്രതാപിയായ തങ്ങളുടെ രക്ഷിതാവിനെ ദർശിക്കുന്നതിനേക്കാൾ പ്രിയങ്കരമായതൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല". (മുസ്‌ലിം : 181)
(നസാഈ )
4ഇഹപരലോകത്ത് നന്മ ലഭിക്കാൻ
🤲ദുനിയാവിലെയും പരലോകത്തെയും നന്മകൾക്കായി. 🤲
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرَاتِ، وَتَرْكَ الْمُنْكَرَاتِ، وَحُبَّ الْمَسَاكِينِ، وَإِذَا أَرَدْتَ بِعِبَادِكَ فِتْنَةً فَاقْبِضْنِي إِلَيْكَ غَيْرَ مَفْتُونٍ
*പരിഭാഷ :*
അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും, തിന്മകൾ ഉപേക്ഷിക്കലും, സാധുക്കളോടുള്ള സ്നേഹവും ഞാൻ നിന്നോട് യാചിക്കുന്നു. നീ എനിക്ക് പൊറുത്തു തരുവാനും എന്നോട് കരുണ ചെയ്യുവാനും (ഞാൻ നിന്നോട് തേടുന്നു). ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
ഖുദ്സിയായ ഹദീസിൽ നബി (ﷺ) പറഞ്ഞു:
يا محمد، قلت:لبيك وسعديك، فقال:إذا صليت فقل: اللهم إني أسألك فعل الخيرات، وترك المنكرات، وحبّ المساكين، وإذا أردت بعبادك فتنة، فاقبضني إليك غير مفتون. قال: والدرجات إفشاء السلام، وإطعام الطعام، والصلاة بالليل والناس نيام.
(അല്ലാഹു വിളിച്ചു ) : "ഓ മുഹമ്മദ്!".
ഞാൻ പറഞ്ഞു: "അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകുന്നു, നിന്നോടുള്ള വിധേയത്വം എന്നെ വീണ്ടും വീണ്ടും അനുഗ്രഹീതനാക്കുന്നു".
അപ്പോൾ അല്ലാഹു പറഞ്ഞു: താങ്കൾ നമസ്കരിച്ചാൽ പറയുക: "അല്ലാഹുവേ നന്മകൾ ചെയ്യാനും തിന്മകൾ വെടിയാനും സാധുക്കളെ സ്നേഹിക്കാനുമുള്ള ഉതവി ഞാൻ നിന്നോട് ചോദിക്കുന്നു. നീ നിന്റെ അടിമകളിൽ ഒരു തിന്മ ഉദ്ദേശിക്കുന്നുവെങ്കിൽ നീ എന്നെ അതിൽ പരീക്ഷിക്കാതെ [മരിപ്പിക്കേണമേ] നിന്നിലേക്ക് പിടികൂടേണമേ.....".
അല്ലാഹു പറഞ്ഞു: "പദവികൾ എന്നാൽ സലാം വ്യാപിപ്പിക്കലും ഭക്ഷിപ്പിക്കലുമാണ്. ജനങ്ങൾ ഉറങ്ങിക്കിടക്കവേ രാത്രിയിൽ നിന്ന് കൊണ്ട് നമസ്കരിക്കലുമാണ്. പാപങ്ങള്‍ പൊറുക്കപ്പെടുകയും, പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന ചില കാര്യങ്ങള്‍ ഞാന്‍ താങ്കൾക്ക് അറിയിച്ചുതരട്ടെയോ? ഒരു നമസ്‌കാരത്തിനുശേഷം അടുത്ത നമസ്‌കാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ശൈത്യം പോലുള്ള അസുഖകരമായ ഏതവസ്ഥയിലും വുളു പൂർണ്ണമായി ചെയ്യുക".
(സുനനുതിർമുദി, അൽബാനി ഹദീസിനെ സ്വഹീഹാക്കിയിട്ടുണ്ട്.)
5...പ്രതിസന്ധി ഘട്ടങ്ങളിൽ ചൊല്ലേണ്ട ദുആ ദിക്ർ
വിഷമാവസ്ഥയിൽ ചൊല്ലേണ്ട ദുആ
❤️യൂനുസ് നബിയുടെ ദുആ. ❤️
*പ്രാർത്ഥന :*
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
*പരിഭാഷ :*
(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
നബി (ﷺ) പറഞ്ഞു: മത്സ്യത്തിന്റെ വയറ്റില്‍ കിടന്ന് കൊണ്ട് ദുന്നൂന്‍ന്റെ (യൂനുസ് നബി) പ്രാര്‍ത്ഥനയായിരുന്നു "(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു", എന്നത്. ഒരു മുസ്‌ലിം ഇത് കൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ അവന് അല്ലാഹു ഉത്തരം നല്‍കാതിരിക്കില്ല. (സ്വഹീഹുല്‍ തര്‍ഗീബ്)
ഇബ്‌നുല്‍ ഖയ്യിം(റ) പറഞ്ഞു: തൗഹീദ് പോലുള്ളത് കൊണ്ടല്ലാതെ ഇഹലോകത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ തടയപ്പെട്ടിട്ടില്ല. അത് കൊണ്ടാണ് പ്രയാസഘട്ടത്തിലുള്ള പ്രാര്‍ത്ഥന തൗഹീദ് കൊണ്ടായത്. ദുന്നൂനിന്റെ പ്രാര്‍ത്ഥന ആരെങ്കിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ അവന്റെ പ്രയാസം അല്ലാഹു തൗഹീദ് കൊണ്ട് നീക്കിയിട്ടുണ്ട്. (അല്‍ ഫവാഇദ് )
6..ഇഹപര സൗഖ്യം ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالْآخِرَةِ
*പരിഭാഷ :*
അല്ലാഹുവേ, ഇഹ-പര സൗഖ്യം ഞാൻ നിന്നോട് ചോദിക്കുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
അബൂ ഹുറയ്‌റ (റ) വില്‍ നിന്നും നിവേദനം, നബി (ﷺ) പറഞ്ഞു: ഒരു ദാസന്‍ പ്രാര്‍ത്ഥിക്കുന്നതില്‍: "അല്ലാഹുവേ ഇഹ-പര സൗഖ്യം ഞാന്‍ നിന്നോട് തേടുന്നു" എന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു പ്രാര്‍ത്ഥനയും ഇല്ല. (സ്വഹീഹുല്‍ ജാമിഅ്)
(സ്വഹീഹുൽ ജമീഅ)
7...നേർമാർഗത്തിൽ ഉറച്ചു നിൽക്കാൻ
🤲ഹൃദയത്തെ ദീനില്‍ ഉറപ്പിച്ചു നിർത്താൻ🤲
*പ്രാർത്ഥന :*
يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ
*പരിഭാഷ :*
(അല്ലാഹുവേ,) ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
ഉമ്മഹാത്തുൽ മുഅ്‌മിനീൻ ഉമ്മു സൽമ (റ) പറഞ്ഞു : നബി (ﷺ) യുടെ പ്രാർത്ഥനകളിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ദുആ ഇതാണ്: يَا مُقَلِّبَ القُلُوبِ ثَبِّت قَلْبِي عَلَى دِينِكَ (തിർമിദി : 2140)
8...നേർമാർഗത്തിൽ ഉറച്ചു നിൽക്കാൻ
🤲സന്മാർഗത്തിനും ദീനിൽ ഉറച്ചു നിൽക്കാനും🤲
*പ്രാർത്ഥന :*
اللَّهُمَّ اهْدِنِي وَسَدِّدْنِي
*പരിഭാഷ :*
അല്ലാഹുവേ, നീ എന്നെ സന്മാര്‍ഗത്തില്‍ ചേര്‍ക്കേണമേ, നീ എന്നെ നേരെയാക്കേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
അലി(റ) നിവേദനം: നബി(ﷺ) എന്നോട് പറഞ്ഞു: നീ പറയുക: "അല്ലാഹുവേ, എന്നെ നീ സന്മാർഗത്തിലാക്കുകയും, ശരിയായതിലേക്ക് തിരിച്ചു വിടുകയും ചെയ്യേണമേ. സന്മാർഗം കൊണ്ട് നീ ഓർക്കേണ്ടത് നേരായ പാതയാണ്. ശരിയാക്കുക എന്നത് കൊണ്ട് നീ ഓർക്കേണ്ടത് അമ്പിനെ പോലെ ഋജുവായതുമാണ്".
(മുസ്‌ലിം : 2725)
9...നേർമാർഗത്തിൽ ഉറച്ചു നിൽക്കാൻ
❤️നേർമാർഗത്തിനു വേണ്ടി❤️
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
*പരിഭാഷ :*
അല്ലാഹുവേ, ഞാന്‍ നിന്നോട് സന്മാര്‍ഗ്ഗവും ഭയഭക്തിയും സദാചാരനിഷ്ഠയും ഐശ്വര്യവും ചോദിക്കുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
عَنْ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَدْعُو " اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى "
അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് (رضي الله عنه) നിവേദനം: നബി(ﷺ) ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു:
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
"അല്ലാഹുവേ, സന്മാര്‍ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാന്‍ ചോദിക്കുന്നു". (തിർമിദി : 3429)
10.നേർമാർഗത്തിൽ ഉറച്ചു നിൽക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ إِيمَانًا لَا يَرْتَدُّ، وَنَعِيمًا لَا يَنْفَدُ، وَمُرَافَقَةَ مُحَمَّدٍ فِي أَعْلَى جَنَّةِ الْخُلْدِ
*പരിഭാഷ :*
അല്ലാഹുവേ പിന്നോക്കം പോവാത്ത ഈമാനും (വിശ്വാസവും), വറ്റാത്ത അനുഗ്രഹവും, ശാശ്വതമായ സ്വർഗ്ഗത്തിന്റെ ഉന്നതിയിൽ മുഹമ്മദ് നബി (ﷺ) യോടൊപ്പമുള്ള സഹവാസവും ഞാൻ നിന്നോട് ചോദിക്കുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
നബി (ﷺ) പറഞ്ഞു : "തീർച്ചയായും നിങ്ങളുടെ ഉള്ളിലുള്ള ഈമാൻ, വസ്ത്രങ്ങൾ നുരുമ്പി പോവുന്നത് പോലെ നുരുമ്പി പോവുന്നതാണ്. അതിനാൽ നിങ്ങളുടെ ഖൽബിലുള്ള ഈമാൻ പുതുക്കി നൽകുന്നതിന് വേണ്ടി നിങ്ങൾ അല്ലാഹുവിനോട് ചോദിച്ച് കൊണ്ടിരിക്കുക". (സ്വഹീഹുൽ ജാമിഅ് : 1590)
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: "ഈമാനിന് എഴുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യമാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്". (നസാഈ : 5005)
11...അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
🌹അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങുവാൻ🌹
ലൈലത്തുൽ ഖദ്ർ രാവിൽ ചൊല്ലേണ്ട ദുആ
*പ്രാർത്ഥന :*
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
*പരിഭാഷ :*
അല്ലാഹുവേ, നീ ഏറെ മാപ്പ് നൽകുന്നവനാണ്. മാപ്പു നൽകുന്നത് നീ ഇഷ്ടപ്പെടുന്നു. അതിനാൽ എനിക്ക് നീ മാപ്പു നൽകേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
ആഇശ (رضي الله عنها) പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ലൈലത്തുൽ ഖദ്ർ ഏതു രാത്രിയാണെന്നറിയുകയാണെങ്കിൽ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്: അവിടുന്ന് ﷺ പറഞ്ഞു: "നീ പറയുക: "اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي" അല്ലാഹുവേ, നീ ഏറെ മാപ്പ് നൽകുന്നവനാണ് മാപ്പു നൽകുന്നത് നീ ഇഷ്ടപ്പെടുന്നു. അതിനാൽ എനിക്ക് നീ മാപ്പു നൽകേണമേ!
(തിർമിതി )
12..അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
അല്ലാഹുവിനോട് തൗബ ചെയ്ത് മടങ്ങുവാൻ
പൊറുക്കലിനെ തേടുവാൻ
*പ്രാർത്ഥന :*
أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
*പരിഭാഷ :*
ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു. താൻ അല്ലാതെ മറ്റാരും ആരാധ്യനായിട്ടില്ലാത്തവനാകുന്നു അല്ലാഹു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആകുന്നു. അവനിലേക്ക് ഞാൻ തൗബ ചെയ്ത് മടങ്ങുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
നബി(ﷺ) പറഞ്ഞു : ഇപ്രകാരം (أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ) അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക, എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും ശരി!.
(അബൂദാവൂദ് : 1517)
13..അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
*പ്രാർത്ഥന :*
سُبْحَانَ اللَّهِ وَبِحَمْدِهِ، أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
*പരിഭാഷ :*
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവിനോടു ഞാന്‍ പാപമോചനം തേടുകയും, അവങ്കലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
അല്ലാഹുവിന്റെ റസൂൽ (ﷺ) അവിടുത്തെ അവസാനകാലത്ത് ഈ ദിക്ർ കൂടുതലായി പറയാറുണ്ടായിരുന്നുവെന്നു ആഇശ (റ) പ്രസ്താവിച്ചതായി അഹ്‌മദ് (റ) ഉദ്ധരിച്ചിരിക്കുന്നു. നബി (ﷺ) യുടെ അവസാനകാലത്ത് അവിടുന്നു നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, വരുമ്പോഴും പോകുമ്പോഴുമെല്ലാം തന്നെ سبحان الله وبحمده എന്നു പറഞ്ഞിരുന്നുവെന്നു ഉമ്മുഹാനീ(റ) പ്രസ്താവിച്ചതായി മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു.
14...അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
സയ്യിദുൽ ഇസ്തിഗ്ഫാർ
പാപമോചന പ്രാർത്ഥനകളുടെ നേതാവ്.
*പ്രാർത്ഥന :*
اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.
*ശ്രേഷ്ഠതയും മഹത്വവും :*
ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പായി അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്. ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഒരാൾ പ്രാർത്ഥിക്കുകയും പുലരുന്നതിനുമുമ്പേ അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശികളിൽപെട്ടവനാണ്. (ബുഖാരി: 6306)
15..അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
🤲പാപമോചനവും കാരുണ്യവും ലഭിക്കാൻ 🤲
*പ്രാർത്ഥന :*
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
*പരിഭാഷ :*
അല്ലാഹുവേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്‍റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തു പോയിട്ടുണ്ട്, ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല. അതിനാല്‍ നിന്‍റെയടുത്തു നിന്നുള്ള പാപമോചനം കൊണ്ട് നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്!
*ശ്രേഷ്ഠതയും മഹത്വവും :*
നമസ്കാരത്തിൽ ചൊല്ലുവാന്‍ ഒരു ദുആ നബി (ﷺ) യോട് അബൂബക്കര്‍ (റ) ആവശ്യപ്പെട്ടപ്പോൾ നബി (ﷺ) പഠിപ്പിച്ചതാണീ ദുആ.
(മുസ്ലിം )
16..അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
🤲പാപങ്ങൾ പൊറുത്തു തരാൻ വേണ്ടിയുള്ള ദുആ🤲
*പ്രാർത്ഥന :*
رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
*പരിഭാഷ :*
അല്ലാഹുവേ! എന്‍റെ പിഴവും, എന്‍റെ അജ്ഞതയും, എന്‍റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടി ചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്‍റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തു തരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
(മുസ്ലിം )
17...അല്ലാഹുവിനോട് പൊറുക്കലിനെ തേടുവാൻ
🤲തെറ്റുകൾ പൊറുത്തു തരാൻ വേണ്ടിയുള്ള ദുആ🤲
ചെറുതും വലുതും രഹസ്യവും പരസ്യവും
*പ്രാർത്ഥന :*
اَللهُمَّ اغْفِرْليِ ذَنْبِي كُلَّهُ ، دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَّتَهُ وَسِرَّهُ
*പരിഭാഷ :*
അല്ലാഹുവേ! എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ. അതിലെ ചെറുതും വലുതും ആദ്യംചെയ്തതും ഭാവിയില്‍ ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും.
*ശ്രേഷ്ഠതയും മഹത്വവും :*
അബുഹുറൈറ(رضي الله عنه) നിവേദനം: "നബി(ﷺ) സുജൂദിൽ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു : اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ "അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും - ലഘുവായതും ഗുരുതരമായതും, ആദ്യത്തേതും അവസാനത്തേതും രഹസ്യമായതും പരസ്യമായും - പൊറുത്തുതരേണമേ." (മുസ്‌ലിം : 483)
18..കടബാധ്യതയും മറ്റു വിഷമങ്ങളും ദൂരീകരിക്കാൻ
🤲ബുദ്ധിമുട്ടുകളിൽ നിന്നുള്ള രക്ഷ തേടൽ 🤲
ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം..
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
*പരിഭാഷ :*
അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
അലി (റ) പറഞ്ഞു : ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി(ﷺ) പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക. ഈ ദുആയുമായി ബന്ധപ്പെട്ട വേറൊരു സംഭവം ഇപ്രകാരമാണ്: പള്ളിയിൽ അധികമാരും ഇല്ലാത്തൊരു സമയത്താണ് അബൂ ഉമാമ അൽബാഹിലി (റ) യെ പ്രവാചകൻ (ﷺ) കാണുന്നത്. അവിടുന്ന് (ﷺ) ചോദിച്ചു: "എന്താ അബൂ ഉമാമ ഈ സമയത്ത് ?" "കുറച്ചു കട ബാധ്യതകളുണ്ട് പ്രവാചകരേ" എന്ന് സങ്കടത്തോടെ അബൂ ഉമാമ(റ) പറഞ്ഞു. ഇതു കേട്ട നബി (ﷺ), അബൂ ഉമാമ (റ) ക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ "അല്ലാഹുവേ, ദുഃഖം,വിഷാദം, ദുർബലത അലസത, പിശുക്ക് ,ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകൾക്ക് വിധേയമാകൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നിലഭയം തേടുന്നു". പിന്നീട് പ്രവാചകൻ (ﷺ) യെ അബൂഉമാമ കണ്ടപ്പോൾ പറഞ്ഞു: "എന്റെ കട ഭാരം തീർന്നു പ്രവാചകരേ". ജീവിതത്തിൽ ഇതു പോലെയുള്ള അവസ്‌ഥ വരുമ്പോൾ ചിലർക്കെല്ലാം നിരാശയുണ്ടാകും. പക്ഷേ ഒരു സത്യവിശ്വാസി അത്തരക്കാരിൽ ഉൾപ്പെടില്ല എന്നാണ് ഈ സംഭവം നമ്മെ അറിയിക്കുന്നത്.
(മുസ്ലിം )
19..കടബാധ്യതയും മറ്റു വിഷമങ്ങളും ദൂരീകരിക്കാൻ
🌹വിപത്തുകളും പരീക്ഷണങ്ങളിലും നിന്നും രക്ഷ ലഭിക്കാൻ🌹
അലസത, വാർദ്ധക്യം, കടം, ദാരിദ്ര്യം, ഖബ്റിലെ പരീക്ഷണം
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ وَالْهَرَمِ وَالْمَأْثَمِ وَالْمَغْرَمِ، وَمِنْ فِتْنَةِ الْقَبْرِ وَعَذَابِ الْقَبْرِ، وَمِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَمِنْ شَرِّ فِتْنَةِ الْغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِ الْفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ عَنِّي خَطَايَايَ بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ
*പരിഭാഷ :*
അല്ലാഹുവേ! അലസതയിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, പാപങ്ങളിൽ നിന്നും, കടം കൊണ്ട് വലയുന്നതിൽ നിന്നും, ഞാൻ നിന്നോട് രക്ഷ തേടുന്നു, ഖബ്റിലെ പരീക്ഷണത്തിൽ നിന്നും ഖബ്ർ ശിക്ഷയിൽ നിന്നും, നരകത്തിന്റെ പരീക്ഷണത്തിൽ നിന്നും നരകശിക്ഷയിൽ നിന്നും, ഐശ്വര്യത്തിന്റെയും ദാരിദ്ര്യത്തിന്റേയും പരീക്ഷണോപദ്രവങ്ങളിൽ നിന്നും, ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ഹൃദയത്തെ നീ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ഐസു കൊണ്ടും കഴുകേണമേ . അഴുക്കില്‍ നിന്നും വെള്ളവസ്ത്രം ശുദ്ധീകരിക്കപ്പെടുന്നത് പോലെ നീ എന്റെ ഹൃദയത്തെ പാപങ്ങളില്‍ നിന്നു ശുദ്ധിയാക്കേണമേ. ഉദയാസ്തമയ സ്ഥാനങ്ങളെ നീ അകറ്റിയതു പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകറ്റേണമേ!
(ബുഹാരി )
20കടബാധ്യതയും മറ്റു വിഷമങ്ങളും ദൂരീകരിക്കാൻ
🤲ദാരിദ്ര്യം മാറാനും ഐശ്വര്യം ലഭിക്കാനുമുള്ള ദുആ 🤲
*പ്രാർത്ഥന :*
اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
*പരിഭാഷ :*
ആകാശങ്ങളുടെ റബ്ബും, ഭൂമിയുടെ റബ്ബും, അതിഗാംഭീര്യമുള്ള ‘അര്‍ശി’ന്‍റെ റബ്ബും, ഞങ്ങളുടെ റബ്ബും, മുഴുവന്‍ വസ്തുക്കളുടെയും റബ്ബും, ധാന്യവും വിത്തും മുളപ്പിച്ച് പിളര്‍ത്തുന്നവനും, തൗറാത്തും ഇഞ്ചീലും ഖുര്‍ആനും അവതരിപ്പിച്ചവനുമായ അല്ലാഹുവേ! നീ മൂര്‍ദ്ദാവ് പിടിച്ചിരിക്കുന്ന (കടിഞ്ഞാണിടുന്ന) എല്ലാ വസ്തുക്കളുടെയും തിന്മകളില്‍ നിന്ന് ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു. അല്ലാഹുവേ! നീ ആദ്യമേയുള്ളവനാണ്. നിന്‍റെ മുമ്പ് ഒന്നുമില്ല. ശേഷമുള്ളവനും നീ തന്നെ. നിന്നെക്കാള്‍ ശേഷിക്കുന്നതൊന്നുമില്ല. നീ അ-ള്ളാഹിര്‍ ആണ്. നിന്നെക്കാള്‍ മുകളില്‍ ഒന്നുമില്ല. നീ അല്‍-ബാത്വിന്‍ ആണ്. നിന്നെക്കാള്‍ അടുപ്പം ഒന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടുകയും ഞങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മാറ്റി ഞങ്ങള്‍ക്ക് ഐശ്വര്യം നല്‍കുകയും ചെയ്യേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
*അളളാഹിർ: അല്ലാഹുവിന്റെ ഓരോ സൃഷ്ടിയും സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ അതിമഹത്വത്തെ കുറിക്കുന്നു, എന്നാൽ അല്ലാഹുവിന്റെ വിശേഷണം അതിൽനിന്നെല്ലാം വിട്ട് അതിന്റെയെല്ലാം മുകളിലാണ്! **അൽ ബാത്വിൻ: മറഞ്ഞ കാര്യങ്ങളും ഹൃദയത്തിലുള്ളതും... എല്ലാം അറിയുവാനുള്ള അല്ലാഹുവിന്റെ കഴിവിനെ കുറിക്കുന്നു. അല്ലാഹുവിന്റെ മഹത്വത്തിന് ചേർന്ന രൂപത്തിൽ അറിവുകൊണ്ട് ഓരോ സൃഷ്ടിയോടും അടുപ്പമുള്ളവനാണവൻ!
(മുസ്ലിം )
21...ഭൗതിക വിപത്തുകളിൽ നിന്നും ഖബർ ശിക്ഷ യിൽ നിന്നും രക്ഷ ലഭിക്കാൻ
🌹വിപത്തുകളും പരീക്ഷണങ്ങളിലും നിന്നും രക്ഷ ലഭിക്കാൻ 🌹
*Description :*
അന്ധത, ബധിരത, അജ്ഞത, മന്ദബുദ്ധി തുടങ്ങിയ പരീക്ഷണത്തില്‍ നിന്നും രക്ഷ കിട്ടാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
*പരിഭാഷ :*
അല്ലാഹുവേ! പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലെ (അന്ധത, ബധിരത, അജ്ഞത, മന്ദബുദ്ധി തുടങ്ങിയ) തിന്മയിലേക്ക് മടക്കപ്പെടുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഭൗതിക വിപത്തുകളില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
സഅദുബ്നു അബീവഖാസ് (റ) വിൽ നിന്ന് നിവേദനം: ഈ വാക്യങ്ങൾകൊണ്ട് പ്രാർത്ഥിക്കുവാൻ നബി(ﷺ) കൽപിച്ചിരുന്നു: 'അല്ലാഹുവേ, പിശുക്കിൽനിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. ഭീരുത്വത്തിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. പ്രായാധിക്യത്തിന്റെ അവശതയിലേക്കെത്തുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. ഇഹലോകത്തെ കുഴപ്പത്തിൽനിന്നും - അതായത് ദജ്ജാലിന്റെ കുഴപ്പത്തിൽനിന്ന് - നിന്നോട് ഞാൻ രക്ഷതേടുന്നു. ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ കാവലിനെ തേടുന്നു'. (ബുഖാരി : 6365)
22..എല്ലാ നാശത്തിൽ നിന്നും രക്ഷ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ
*പരിഭാഷ :*
അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിന്റെയും പ്രവർത്തിക്കാത്തതിന്റെയും ഉപദ്രവങ്ങളിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
عَنْ فَرْوَةَ بْنِ نَوْفَلٍ الْأَشْجَعِيِّ قَالَ : سَأَلْتُ عَائِشَةَ عَمَّا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدْعُو بِهِ اللَّهَ، قَالَتْ : كَانَ يَقُولُ : " اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ، وَمِنْ شَرِّ مَا لَمْ أَعْمَلْ ". ഫർവത് ബ്നു നൗഫൽ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ അല്ലാഹുവിനോടുള്ള പ്രാർത്ഥനയെപ്പറ്റി ഞാൻ അഇശ(റ) യോട് ചോദിച്ചു. അവർ പറഞ്ഞു: "അവിടുന്ന് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിന്റെയും പ്രവർത്തിക്കാത്തതിന്റെയും ഉപദ്രവങ്ങളിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു". (മുസ്ലിം : 2716)
23...തഖ്‌വ ലഭിക്കാനുള്ള ദുആ
🤲മനസ്സും ശരീരവും പ്രവൃത്തിയും നന്നായിത്തീരാനുള്ള ദുആ🤲
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهَرَمِ وَعَذَابِ الْقَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
*പരിഭാഷ :*
അല്ലാഹുവേ! അശക്തി, അലസത, അധൈര്യം, ലുബ്ധ്, വാർദ്ധക്യം മുതലായവയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ, എന്‍റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ. അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും. അല്ലാഹുവേ, പ്രയോജനമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും, ആര്‍ത്തിയടങ്ങാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ, ഞാൻ നിന്നോട് രക്ഷ തേടുന്നു.
(മുസ്ലിം )
24...തഖ്‌വ ലഭിക്കാനുള്ള ദുആ
🌹തഖ്‌വ ഉണ്ടാകുവാനും അല്ലാഹുവിന്റെ സഹായം ലഭിക്കാനും🌹
*പ്രാർത്ഥന :*
اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا، وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الْوَارِثَ مِنَّا، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلَا تَجْعَلْ مُصِيبَتَنَا فِي دِينِنَا، وَلَا تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلَا مَبْلَغَ عِلْمِنَا، وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا
*പരിഭാഷ :*
അല്ലാഹുവേ, ഞങ്ങളുടെയും ദുഷ്ചെയ്തികൾക്കിടയിലും മറയിടുന്ന ഭയഭക്തിയെ നീ ഞങ്ങൾക്ക് നൽകേണമേ. നിന്റെ സ്വർഗത്തിലേക്കു ഞങ്ങളെ എത്തിക്കുന്ന അനുസരണ ജീവിതം ഞങ്ങൾക്ക് നൽകേണമേ. ഐഹികമായ വിപത്തുകളെ - പരീക്ഷണങ്ങളെ- നിസ്സാരമായി കാണും വിധത്തിലുള്ള നിന്നിലുള്ള ദൃഢവിശ്വാസം ഞങ്ങൾക്ക് നീ നൽകേണമേ. ഞങ്ങളുടെ ജീവിതകാലമത്രയും, ഞങ്ങളുടെ ആരോഗ്യവും, കേൾവി കാഴ്ചകളെയും സുഖകരമായി ഞങ്ങളിൽ നിലനിർത്തേണമേ. ഞങ്ങളെ അക്രമിച്ചവരോട് നീ പ്രതിക്രിയ ചെയ്യുകയും ശത്രുക്കൾക്കെതിരിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ ദീനിൽ നീ ഞങ്ങൾക്ക് മുസീബത്ത് നൽകരുതേ. ദുനിയാവ് ഞങ്ങളുടെ മുഖ്യലക്ഷ്യമോ, അറിവിന്റെ ലക്ഷ്യസ്ഥാനമോ ആക്കല്ലേ. ഞങ്ങളോട് ദയ കാണിക്കാത്തവരെ ഞങ്ങളുടെ അധികാരികൾ ആക്കരുതേ.
*ശ്രേഷ്ഠതയും മഹത്വവും :*
എന്താണ് തഖ്‌വ? 〰️〰️〰️〰️〰️〰️〰️〰️ താബിഉകളിൽ പ്രമുഖനായ ത്വൽഖ് ബിൻ ഹബീബ് (رحمه الله) തഖ്‌വയെന്നാൽ എന്താണെന്ന് ചുരുക്കി വിവരിച്ചിരിക്കുന്നു: «التَّقْوَى عَمَلٌ بِطَاعَةِ اللَّهِ، رَجَاءَ رَحْمَةِ اللَّهِ عَلَى نُورٍ مِنَ اللَّهِ، وَالتَّقْوَى تَرْكُ مَعْصِيَةِ اللَّهِ مَخَافَةَ عِقَابِ اللَّهِ عَلَى نُورٍ مِنَ اللَّهِ» "തഖ്‌വയെന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശമനുസരിച്ച്, അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിനെ അനുസരിച്ചു ജീവിക്കലാണ്. തഖ്‌വയെന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശമനുസരിച്ച്, അവന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ട്, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കലാണ് " ( مصنف ابن أبي شيبة: 30356) ത്വൽഖ് ബിൻ ഹബീബിന്റെ മേൽപറഞ്ഞ വാചകമുദ്ധരിച്ച ശേഷം ഇമാം ദഹബി (رحمه الله) പറഞ്ഞു: "എത്ര മനോഹരവും സംക്ഷിപ്തവുമായ വാക്കുകൾ! കർമങ്ങളുണ്ടെങ്കിലല്ലാതെ തഖ്‌വയില്ല. കർമങ്ങളാകട്ടെ, അറിവിന്റെയും, നബിﷺയെ പിൻപറ്റുകയെന്നതിന്റെയും അടിസ്ഥാനത്തിലല്ലാതെ ശരിയാവുകയില്ല. ഇഖ്‌ലാസില്ലാതെ ഇപ്പറഞ്ഞതൊന്നും പ്രയോജനപ്പെടുകയുമില്ല. "ഇതാ! തന്റെ അറിവിന്റെ വെളിച്ചം കൊണ്ട് തിന്മകൾ ഉപേക്ഷിച്ചയാളാണിയാൾ" എന്ന് ജനങ്ങൾ പറയാൻ വേണ്ടിയല്ല തിന്മകൾ ഉപേക്ഷിക്കേണ്ടത്. എന്നാൽ പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെങ്കിൽ അതിനെക്കുറിച്ചുള്ള അറിവുണ്ടായേ തീരൂ. പക്ഷെ അത് ഉപേക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള ഭയം കാരണത്താലായിരിക്കണം. തെറ്റുകൾ ചെയ്യാത്തവനെന്ന പ്രശംസക്ക് വേണ്ടിയാകരുത്. ത്വൽഖ് ബിൻ ഹബീബിന്റെ ഈ വസിയ്യത് എന്നും മുറുകെപ്പിടിച്ചവൻ വിജയിക്കുക തന്നെ ചെയ്യും." (سير أعلام النبلاء:4/601)
(തിർമിതി )
25..വഴി തെറ്റുന്നതിൽ നിന്നും രക്ഷ
🤲നേർമാർഗവും രക്ഷയും ലഭിക്കാൻ 🤲
വഴി തെറ്റുന്നതിൽ നിന്നും രക്ഷ
*പ്രാർത്ഥന :*
اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ، اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِي، أَنْتَ الْحَيُّ الَّذِي لَا يَمُوتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ
*പരിഭാഷ :*
അല്ലാഹുവേ! ഞാനിതാ നിനക്ക് കീഴ്പെട്ട് മുസ്ലിമായിരിക്കുന്നു. ഞാൻ നിന്നിൽ വിശ്വസിക്കുകയും നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് ഖേദിച്ചു മടങ്ങുകയും, നിന്നെ കൊണ്ട് ഞാൻ തർക്കിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ! നീ എന്നെ വഴി തെറ്റിക്കുന്നതിൽ നിന്ന് നിന്റെ പ്രതാപം കൊണ്ട് ഞാൻ കാവൽ ചോദിക്കുന്നു. നീയല്ലാതെ ഒരാരാധ്യനില്ല. നീയാണല്ലോ മരിക്കാതെ ജീവിക്കുന്നവൻ. ജിന്നുകളും മനുഷ്യരുമൊക്കെ മരിക്കുന്നതാണ്.
(ബുഖാരി )
26...അനുഗ്രഹങ്ങൾ നീങ്ങിപ്പോകാതാരിക്കാൻ
🤲അനുഗ്രഹങ്ങൾ നീങ്ങിപ്പോകാതാരിക്കാൻ 🤲
*Description :*
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
*പരിഭാഷ :*
അല്ലാഹുവേ! നീ തന്നിട്ടുള്ള അനുഗ്രങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും നീ തന്നിട്ടുള്ള സൗഖ്യം അകന്ന് പോകുന്നതിൽ നിന്നും ആകസ്മികമായി ഭവിക്കുന്ന നിന്റെ ശിക്ഷയിൽ നിന്നും നിന്റെ എല്ലാ കോപത്തിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
عَنْ أمِّ سَلَمَةَ - رضي الله عنها - قالت: قال رسول الله ﷺ: " صَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِّ
ഉമ്മു സലമ (റ) ഉദ്ധരിച്ച ഹദീസിൽ നബി (ﷺ) പറഞ്ഞു: "രഹസ്യമായ സ്വദഖ (ദാനം) റബ്ബിന്റെ കോപത്തെ അണച്ചുകളയും".
صحيح الجامع: 3795 , 3796 , الصحيحة: 1908 , صحيح الترغيب والترهيب: 888 , 890
27..വഴിപിഴച്ചു പോവാതിരിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
*പരിഭാഷ :*
ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ! നീ ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിൽ ആക്കിത്തീർക്കേണമേ
*ശ്രേഷ്ഠതയും മഹത്വവും :*
അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയത്തിലേക്കാണല്ലോ. നമ്മുടെ ഹൃദയം അല്ലാഹുവിന്ന് തൃപ്തിപ്പെടുന്ന കാര്യങ്ങളിലേക്കും, ഹൃദയം അല്ലാഹുവിൽ ലയിച്ച് ചേരുന്നതിന്ന് വേണ്ടിയും, അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ഹൃദയത്തെ എത്തിക്കാൻ വേണ്ടിയുളള ഒരു പ്രാർത്ഥന.
(മുസ്ലിം )
28...പാപമോചനവും കാരുണ്യവും ആരോഗ്യവും ബറക്കത്തും ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ اغْفِرْلِي، وَارْحَمْنِي، وَعَافِنِي، وَارْزُقْنِي
*പരിഭാഷ :*
അല്ലാഹുവേ, നീ എനിക്ക് പൊറുത്ത് തരേണമേ, എന്നോട് നീ കരുണ കാണിക്കേണമേ, എനിക്ക് സൗഖ്യം തരേണമേ, എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.
(ദാവൂദ് )
29..ഭിന്നിച്ചിട്ടുള്ള വിഷയത്തിൽ സത്യമാർഗത്തിലേക്ക് നയിക്കാൻ
🌹സത്യമാർഗത്തിലേക്ക് നയിക്കാൻ🌹
നബി (ﷺ) രാത്രി നമസ്കാരത്തിന് എഴുന്നേറ്റാൽ നമസ്കാരം ആരംഭിച്ചിരുന്നത് ഈ പ്രാർത്ഥന കൊണ്ടായിരുന്നു.
*പ്രാർത്ഥന :*
اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
*പരിഭാഷ :*
ജിബ്‌രീലിന്റെയും മീകാഈലിന്റെയും, ഇസ്റാഫീലിന്റെയും രക്ഷിതാവായ അല്ലാഹുവേ! രഹസ്യവും പരസ്യവും അറിയുന്നവനേ! നിന്റെ ദാസൻമാർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നീയാണ് അവർക്കിടയിൽ വിധി കൽപ്പിക്കുന്നത്. (അങ്ങനെ) ഭിന്നിച്ച കാര്യത്തിൽ നിന്റെ അനുമതിയോടെ നീ എന്നെ സത്യമാർഗത്തിലാക്കേണമേ! നീ ഉദ്ദേശിക്കുന്നവരെ നീ ചൊവ്വായ മാർഗത്തിലാക്കുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
അബൂസലമഃ (റ) നിവേദനം: സത്യവിശ്വാസികളുടെ മാതാവായ ആഇശ(റ) യോട് ഞാൻ ചോദിച്ചു: "നബി(ﷺ) രാത്രി (തഹജ്ജുദ്) നമസ്കാരത്തിന് എഴുന്നേററാൽ എന്തു കൊണ്ടാണ് നമസ്കാരം ആരംഭിച്ചിരുന്നത്?". അവർ പറഞ്ഞു: "അവിടുന്ന് രാത്രി നമസ്കാരത്തിന് എഴുന്നേറ്റാൽ നമസ്കാരം ആരംഭിച്ചിരുന്നത് (ഈ പ്രാർത്ഥന കൊണ്ടായിരുന്നു): ജിബ്‌രീലിന്റെയും മീകാഈലിന്റെയും, ഇസ്റാഫീലിന്റെയും രക്ഷിതാവായ അല്ലാഹുവേ! രഹസ്യവും പരസ്യവും അറിയുന്നവനേ! നിന്റെ ദാസൻമാർ ഭിന്നിക്കുന്ന കാര്യങ്ങളിൽ നീയാണ് അവർക്കിടയിൽ വിധി കൽപ്പിക്കുന്നത്. (അങ്ങനെ) ഭിന്നിച്ച കാര്യത്തിൽ നിന്റെ അനുമതിയോടെ നീ എന്നെ സത്യമാർഗത്തിലാക്കേണമേ! നീ ഉദ്ദേശിക്കുന്നവരെ നീ ചൊവ്വായ മാർഗത്തിലാക്കുന്നു".
(മുസ്‌ലിം : 770)
30...അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷ ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِك
*പരിഭാഷ :*
അല്ലാഹുവേ! നിശ്ചയം, നിന്‍റെ കോപത്തില്‍ നിന്നും നിന്‍റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാന്‍ രക്ഷ തേടുന്നു. നിന്‍റെ ശിക്ഷയില്‍ നിന്നും നിന്‍റെ വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാന്‍ രക്ഷ തേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷ തേടുന്നു. നീ അര്‍ഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയില്ല! നീ നിന്‍റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് നീ!
*ശ്രേഷ്ഠതയും മഹത്വവും :*
ആഇശ (റ) നിവേദനം: "ഒരു രാത്രി ഞാൻ നബി (ﷺ) യെ വിരിപ്പിൽ കാണാതെയായി. ഉടനെ ഞാൻ അവിടുത്തെ അന്വേഷിച്ചു (കൊണ്ട് ചുറ്റുഭാഗത്തും പരതി) നോക്കിയപ്പോൾ എന്റെ കൈ അവിടുത്തെ പാദങ്ങളിൽ തട്ടി. അവിടുന്ന് അവ നാട്ടിവെച്ചുകൊണ്ട് മസ്ജിദിൽ (സുജൂദിൽ) ആണ്. അവിടുന്ന് 'അല്ലാഹുവേ! നിശ്ചയം, നിന്‍റെ കോപത്തില്‍ നിന്നും നിന്‍റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാന്‍ രക്ഷ തേടുന്നു. നിന്‍റെ ശിക്ഷയില്‍ നിന്നും നിന്‍റെ വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാന്‍ രക്ഷ തേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷ തേടുന്നു. നീ അര്‍ഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയില്ല! നീ നിന്‍റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് നീ!' എന്നിങ്ങനെ പ്രാർത്ഥിക്കുകയാണ്".
(മുസ്‌ലിം: 486)
31..മോശമായ വിധിക്ക് വിധേയമാകുന്നതിൽ നിന്നും രക്ഷ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ
*പരിഭാഷ :*
അല്ലാഹുവേ, പരീക്ഷണത്തിന്‍റെ കാഠിന്യത്തില്‍ നിന്നും, നിര്‍ഭാഗ്യം പിടികൂടുന്നതില്‍ നിന്നും, മോശപ്പെട്ട വിധിക്ക് വിധേയമാകുന്നതില്‍ നിന്നും, എന്റെ ദുഖം ശത്രുവിന്‍റെ സന്തോഷമാകുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.
(ബുഖാരി )
32..പള്ളിയിലേക്ക് പോകുമ്പോൾ ചെയ്യേണ്ട ദുആ
🤲പള്ളിയിലേക്ക് പോകുമ്പോൾ 🤲
*പ്രാർത്ഥന :*
اللَّهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا، وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَيَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا، وَأَعْظِمْ لِي نُورًا
*പരിഭാഷ :*
അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും ( വാക്കുകളിലും ) എന്റെ കേള്‍വിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. എന്റെ മുകള്‍ഭാഗത്ത് നിന്നും താഴ്ഭാഗത്തു നിന്നും എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും, മുൻഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും എന്റെ നഫ്സിലും നീ എനിക്ക് വെളിച്ചം നല്‍കേണമേ. വെളിച്ചത്തെ എനിക്ക് നീ മഹത്വമാക്കേണമേ.
(മുസ്ലിം )
33..എല്ലാ കാര്യങ്ങളും ഉൾകൊള്ളുന്ന പ്രാർത്ഥന
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَم،ْ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
*പരിഭാഷ :*
അല്ലാഹുവേ! എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു. നരകത്തിൽ നിന്നും നരകത്തിനോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കിത്തീർക്കേണമേയെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
(ഇബ്നു മാജ )
34ആരോഗ്യവും, പാപമോചനവും
💧6 ഭാഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന പ്രാര്‍ത്ഥന. 💧
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ العَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، وَاحْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي، وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي
*പരിഭാഷ :*
അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്‍റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും, വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്‍റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു.
35...പിശാചിന്‍റെ തിന്മയില്‍ നിന്നും രക്ഷ തേടുന്ന ദുആ
💧രണ്ട് ഉപദ്രവത്തിൽ നിന്നും അതിന്റെ അനന്തര ഫലത്തിൽ നിന്നും രക്ഷ തേടുന്ന പ്രാർത്ഥന💧
*പ്രാർത്ഥന :*
اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالْأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَشَرِّ الشَّيْطَانِ وَشِرْكِهِ
*പരിഭാഷ :*
ദൃശ്യവും അദൃശ്യവും അറിയുന്നവനും, ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചവനും, സര്‍വ്വ വസ്തുക്കളുടെയും റബ്ബും (സ്രഷ്ടാവും സംരക്ഷകനും ഉടമയും…) ആയ അല്ലാഹുവേ! നിശ്ചയം, യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സ്വന്തം ശരീരത്തിന്റെ തിന്മയില്‍ നിന്നും, പിശാചിന്‍റെയും അവന്‍റെ ശിര്‍ക്കിന്‍റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.
(തിർമിതി )
36..ഇഹ പര നൻമകളിലെ മുഴുവൻ ബറകത്തുകളും ഉൾക്കൊള്ളുന്ന പ്രാർത്ഥന
🌹സന്മാർഗത്തിനും ദീനിൽ ഉറച്ചു നിൽക്കാനും🌹
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ قَلْبًا سَلِيمًا، وَلِسَانًا صَادِقًا، وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأَسْتَغْفِرُكَ لِمَا تَعْلَمُ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
*പരിഭാഷ :*
അല്ലാഹുവേ! ഈ ദീനിൽ എനിക്ക് സ്ഥൈര്യവും ഇസ്തിഖാമത്തും വിടാതെ ലഭിക്കുവാനും, ദീനിൽ കൈകാര്യകർത്തൃത്ത്വവും പ്രവർത്തനവും നല്ല രീതിയിൽ ആകുവാനും ഞാൻ നിന്നോട് തേടുന്നു. നിന്റെ കാരുണ്യത്തെ അനിവാര്യമാക്കിത്തരുന്നതും, നിന്റെ പാപമോചനം നേടിത്തരുന്നതിനും കരണീയമായ കർമ്മങ്ങൾ ഞാൻ നിന്നോട് തേടുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും, നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനുമുള്ള തുറവിയും ഉദവിയും ഞാൻ നിന്നോട് യാചിക്കുകയാണ്. അല്ലാഹുവേ, രോഗങ്ങൾ (പക, വിദ്വേഷം, പോര്, ലോകമാന്യത) ഇല്ലാത്ത ഒരു ഹൃദയവും, സത്യസന്ധമായ നാവും ഞാൻ നിന്നോട് ചോദിക്കുന്നു. നീ അറിയുന്ന സർവ്വ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. അപ്രകാരം തന്നെ, നിനക്കറിയുന്ന മുഴുവൻ തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. നീ അറിയുന്ന കുറ്റങ്ങളിൽ നിന്ന് ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. കാരണം, നീയാകുന്നു അദൃശ്യങ്ങളെല്ലാം ഏറ്റവും നന്നായി അറിയുന്നവൻ.
38.ഹലാലായ സമ്പാദ്യം ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
*പരിഭാഷ :*
അല്ലാഹുവേ, ഹറാമിന്ന്‍ പകരം ഹലാല്‍ കൊണ്ട് എനിക്ക് മതിവരുത്തേണമേ. നീയൊഴികെയുള്ളവരില്‍ നിന്ന് നിന്റെ ഔദാര്യം കൊണ്ട് എന്നെ നീ നിരാശ്രയനാക്കണേ.
(തിർമിതി )
39..ആഫിയത്ത് ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ
*പരിഭാഷ :*
അല്ലാഹുവേ! എന്‍റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ! (ഖുര്‍ആനും നബിചര്യയും മറ്റും നിഷേധിക്കുന്ന) അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല.
40അല്ലാഹുവിന്റെ സഹായം ലഭിക്കാൻ
*പ്രാർത്ഥന :*
رَبِّ أَعِنِّي وَلَا تُعِنْ عَلَيَّ، وَانْصُرْنِي وَلَا تَنْصُرْ عَلَيَّ، وَامْكُرْ لِي وَلَا تَمْكُرْ عَلَيَّ، وَاهْدِنِي وَيَسِّرِ الْهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَيَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، لَكَ مُخْبِتًا، إِلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي، وَاغْسِلْ حَوْبَتِي، وَأَجِبْ دَعْوَتِي، وَثَبِّتْ حُجَّتِي، وَسَدِّدْ لِسَانِي، وَاهْدِ قَلْبِي، وَاسْلُلْ سَخِيمَةَ صَدْرِي
*പരിഭാഷ :*
അല്ലാഹുവേ! നീ എന്നെ തുണക്കേണമേ, എനിക്കെതിരെ നീ തുണക്കരുതേ. നീ എന്നെ സഹായിക്കേണമേ (വിജയിക്കാൻ), എനിക്കെതിരെ നീ സഹായിക്കരുതേ. എനിക്ക് അനുകൂലമായി നീ തന്ത്രം പ്രയോഗിക്കേണമേ, എനിക്കെതിരെ നീ തന്ത്രം പ്രയോഗിക്കരുതേ. നീ എന്നെ നേർമാർഗ്ഗത്തിൽ ചേർക്കേണമേ, എനിക്ക് നേർമാർഗ്ഗം എളുപ്പമാക്കിത്തരേണമേ. എന്റെ മേൽ അക്രമം അഴിച്ചുവിടുന്നതിനെതിരെ നീ എന്നെ സഹായിക്കേണമേ. നിനക്ക് ധാരാളം നന്ദി ചെയ്യുന്നവനും, നിന്നെ ധാരാളമായി ഓർക്കുന്നവനും, നിന്നെ ധാരാളമായി ഭയപ്പെടുന്നവനും, നിന്നെ അനുസരിക്കുന്നവനും, നിന്നിലേക്ക് ആശ്രയിക്കുന്നവനും നിന്നോട് അടുത്തവനും ആക്കേണമേ റബ്ബേ! എന്റെ നാഥാ! നീ എന്റെ തൗബ സ്വീകരിക്കേണമേ, നീ എന്റെ പാപം കഴുകേണമേ. എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകേണമേ. നീ എന്റെ ന്യായം ഉറപ്പിക്കേണമേ. എന്റെ നാവിനെ നേരെയാക്കേണമേ. നീ എന്റെ ഹൃദയത്തെ സൻമാർഗ്ഗത്തിലാക്കേണമേ. എന്റെ ഹൃദയത്തിന്റെ പക നീ നീക്കിത്തരേണമേ.
(തിർമിതി )
41കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോൾ
*പ്രാർത്ഥന :*
اللَّهُمَّ لَكَ الْحَمْدُ كُلُّهُ، اللَّهُمَّ لَا قَابِضَ لِمَا بَسَطْتَ، وَلَا بَاسِطَ لِمَا قَبَضْتَ، وَلَا هَادِيَ لِمَا أَضْلَلْت، وَلَا مُضِلَّ لِمَنْ هَدَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا مَانِعَ لِمَا أَعْطَيْتَ، وَلَا مُقَرِّبَ لِمَا بَاعَدْتَ، وَلَا مُبَاعِدَ لِمَا قَرَّبْتَ، اللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لَا يَحُولُ وَلَا يَزُولُ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ، وَالْأَمْنَ يَوْمَ الْخَوْفِ، اللَّهُمَّ إِنِّي عَائِذٌ بِكَ مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ مِنَّا، اللَّهُمَّ حَبِّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ، اللَّهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلَا مَفْتُونِينَ، اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يُكَذِّبُونَ رُسُلَكَ، وَيَصُدُّونَ عَنْ سَبِيلِكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ، اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ أُوتُوا الْكِتَابَ إِلَهَ الْحَقِّ
*പരിഭാഷ :*
അല്ലാഹുവേ! സർവ്വ സ്തുതിയും നിനക്കാകുന്നു. അല്ലാഹുവേ, നീ നൽകിയതിനെ പിടിച്ചു വെക്കാനോ നീ പിടിച്ചു വെച്ചത് നൽകാനോ ആർക്കും കഴിയില്ല. നീ വഴികേടിലാക്കിയവനെ നേർമാർഗത്തിലാക്കാനോ നീ നേർമാർഗത്തിലാക്കിയവനെ വഴികേടിലാക്കാനോ ആർക്കും കഴിയില്ല. നീ തടഞ്ഞതിനെ നൽകുവാനോ നീ നൽകിയതിനെ തടയുവാനോ ആരുമില്ല. നീ അകറ്റിയത് അടുപ്പിക്കുവാനോ നീ അടുപ്പിച്ചത് അകറ്റുവാനോ ആർക്കും കഴിയില്ല. അല്ലാഹുവേ, നിന്റെ വർദ്ധനവുകളിൽ നിന്നും നിന്റെ കാരുണ്യത്തിൽ നിന്നും നിന്റെ ഔദാര്യത്തിൽ നിന്നും നിന്റെ ഉപജീവനത്തിൽ നിന്നും നീ ഞങ്ങൾക്ക് വിശാലമായി നൽകേണമേ! അല്ലാഹുവേ, ഒരിക്കലും മാറ്റം സംഭവിക്കുകയോ നീങ്ങിപ്പോകുകയോ ചെയ്യാത്ത നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ദാരിദ്ര്യത്തിന്റെ നാളിലെ ധന്യതയെ ഞാൻ നിന്നോട് ചോദിക്കുന്നു. യുദ്ധ നാളുകളിലെ സമാധാനവും (ഞാൻ നിന്നോട് ചോദിക്കുന്നു). അല്ലാഹുവേ, നീ ഞങ്ങൾക്ക് നൽകിയതിലുള്ള കെടുതിയിൽ നിന്നും നീ ഞങ്ങൾക്ക് തടഞ്ഞതിലെ ഉപദ്രവത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, സത്യവിശ്വാസത്തെ നീ ഞങ്ങൾക്ക് പ്രിയങ്കരമുള്ളതാക്കേണമേ. അത് ഞങ്ങളുടെ ഹൃദയത്തിൽ അലങ്കാരവുമാക്കേണമേ! ഞങ്ങൾക്ക് അവിശ്വാസത്തെയും അധർമ്മത്തേയും ധിക്കാരത്തേയും വെറുപ്പുള്ളതാക്കേണമേ! ഞങ്ങളെ നീ നേർമാർഗികളുടെ കൂട്ടത്തിലാക്കുകയും ചെയ്യേണമേ. അല്ലാഹുവേ, നീ ഞങ്ങളെ മുസ്‌ലിംകളായി മരിപ്പിക്കുകയും മുസ്‌ലിംകളായി ജീവിപ്പിക്കുകയും, സ്വാലിഹീങ്ങളിൽ ഞങ്ങളെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ. ദുഃഖിതരും പരീക്ഷിതരുമല്ലാത്ത നിലയിൽ (ഞങ്ങളെ സജ്ജനങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ). അല്ലാഹുവേ, നിന്റെ ദൂതന്മാരെ കളവാക്കുകയും നിന്റെ മാർഗത്തിൽ നിന്ന് തടയുകയും ചെയ്യുന്നവരെ നീ നശിപ്പിക്കേണമേ. നിന്റെ എല്ലാവിധ ശിക്ഷകളും അവർക്ക് നീ നൽകേണമേ. അല്ലാഹുവേ, വേദം നൽകപ്പെട്ടവരിലെ സത്യനിഷേധികളെ നീ ശപിക്കേണമേ, സാക്ഷാൽ ആരാധ്യനായവനേ.
(അഹ്മദ് )
42..ഇബാദത്തുകൾ ഏറ്റവും ഉത്തമമായ രീതിയിൽ ചെയ്യാൻ
*പ്രാർത്ഥന :*
اللَّهمَّ أَعِنِّي عَلَى ذِكرِكَ وشُكْركََ وحُسْنِ عِبَادَتِكْ
*പരിഭാഷ :*
അല്ലാഹുവേ! നിന്നെ ഉത്തമമായി സ്തുതിച്ചുവാഴുത്തുവാനും(ദിക്ർ ചൊല്ലുവാനും), നിന്നോട് ഉത്തമമായി നന്ദി കാണിക്കുവാനും, നിന്നെ ഉത്തമമായി ആരാധിക്കുവാനും നീ എന്നെ സഹായിക്കേണമേ!
*ശ്രേഷ്ഠതയും മഹത്വവും :*
മുആദ് ബിന്‍ ജബലില്‍ (رضي الله عنه) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം റസൂല്‍(ﷺ) എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു: മുആദ്, അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. ശേഷം അവിടുന്ന്(ﷺ) പറഞ്ഞു: "അല്ലയോ മുആദ്, ഞാന്‍ നിന്നോട് ഉപദേശിക്കുന്നു: എല്ലാ നമസ്‌കാരാനന്തരവും നീ പ്രാര്‍ത്ഥിക്കണം : اللَّهمَّ أَعِنِّي عَلَى ذِكرِكَ وشُكْركََ وحُسْنِ عِبَادَتِكْ (അബൂ ദുവൂദ് : 1522) നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന, കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി (ﷺ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.
43...ദുർഗുണങ്ങളിൽ നിന്ന് രക്ഷ കിട്ടാൻ
🤲ദുസ്വഭാവങ്ങളിൽ നിന്നും ദുഷിച്ച ഇച്ഛകളിൽ നിന്നുമുള്ള കാവൽതേട്ടം🤲
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ
*പരിഭാഷ :*
അല്ലാഹുവേ! നിഷിദ്ധമായ സ്വഭാവകർമ്മങ്ങളും ദുഷിച്ച ഇച്ഛകളും വന്നു പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
قال رسول الله ﷺ : أَنا زعيمٌ ببيتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسُنَ خُلُقُهُ (سنن أبي داود : ٤٨٠٠) അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: ആരെങ്കിലും തന്റെ സ്വഭാവം നന്നാക്കിയാൽ സ്വർഗത്തിന്റെ ഉന്നതങ്ങളിൽ ഞാൻ അവന്നായൊരു വീട് ഉറപ്പ് നൽകുന്നു. [അബൂദാവൂദ്] ആഇശ (رضي الله عنها) നിവേദനം: നബി(ﷺ) പറയുകയുണ്ടായി: إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ "ഒരു വിശ്വാസി തന്റെ സൽസ്വഭാവം മുഖേന രാത്രി നമസ്‌കരിക്കുകയും പകൽ നോമ്പ് പിടിക്കുകയും ചെയ്യുന്ന ഒരാളുടെ സ്ഥാനത്തേക്ക് ഉയരുന്നതാണ്". (അബൂദാവൂദ് : 4798)
(തിർമിതി )
44രോഗങ്ങളിൽ നിന്ന് രക്ഷ ലഭിക്കാൻ
🌹കുഷ്ഠം, ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ വെറുക്കപ്പെട്ട രോഗങ്ങളിൽ നിന്ന് രക്ഷ ലഭിക്കാൻ🌹
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ، وَمِنْ سَيِّئِ الْأَسْقَامِ
*പരിഭാഷ :*
അല്ലാഹുവേ! കുഷ്ഠം, ഭ്രാന്ത്, വെള്ളപ്പാണ്ട് തുടങ്ങിയ എല്ലാ മോശപ്പെട്ട രോഗങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
*ശ്രേഷ്ഠതയും മഹത്വവും :*
അനസ്ബ്‌നു മാലിക് (റ) വില്‍ നിന്നും: നബി (ﷺ) ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ "അല്ലാഹുവേ വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത് മറ്റ് മോശമായ രോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് അഭയം തേടുന്നു". (സ്വഹീഹുല്‍ ജാമിഅ്)
45..ചീത്ത അയൽവാസിയിൽ നിന്ന് രക്ഷ കിട്ടാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَارِ السَّوْءِ فِي دَارِ الْمُقَامِ، فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ
*പരിഭാഷ :*
അല്ലാഹുവേ! സ്ഥിരഭവനത്തിൽ എനിക്ക് ചീത്ത അയൽവാസിയുണ്ടാകുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. കാരണം നാട്ടിലെ അയൽക്കാരൻ സ്ഥലം മാറിപ്പോകും.
(നസാഈ )
46..പരലോകവിചാരണ എളുപ്പമാകാൻ
*പ്രാർത്ഥന :*
اللَّهُمَّ حَاسِبْنِي حِسَابًا يَسِيرًا
*പരിഭാഷ :*
അല്ലാഹുവേ നീ എന്നെ എളുപ്പമുള്ള വിചാരണ ചെയ്യേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തിലും കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി (ﷺ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.
(അഹ്മദ് )
47..ദുഃഖങ്ങൾ നീങ്ങി പകരം സന്തോഷം ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي
*പരിഭാഷ :*
അല്ലാഹുേവ, ഞാന്‍ നിന്റെ അടിമയാകുന്നു. നിന്റെ അടിയാത്തിയുേടയും അടിയാന്റെയും മകനാകുന്നു. എന്റെ മൂര്‍ദ്ധാവ് നിന്റെ കൈകളിൽ ആകുന്നു, നിന്റെ വിധിയാണ് എന്നില്‍ നടപ്പിലാവുന്നത്. എന്റെ കാര്യത്തിലെ നിന്റെ വിധികള്‍ നീതിപൂര്‍വ്വമാണ്. നിന്റെ എല്ലാ നാമങ്ങളെയും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു. നീ തന്നെ നിനക്ക് നല്‍കിയ പേരുകള്‍, അല്ലെങ്കില്‍ നിന്റെ വേദങ്ങളിലൂടെ നീ അവതരിപ്പിച്ചതായ, അല്ലെങ്കില്‍ നിന്റെ സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും നീ പഠിപ്പിച്ചു കൊടുത്തതായ, അല്ലെങ്കില്‍ നിന്റെ അടുക്കലുള്ള അദൃശ്യജ്ഞാനത്തില്‍ നീ സൂക്ഷിച്ച് വെച്ചതായ ( പേരുകളെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു ). ഖുര്‍ആനിനെ നീ എനിക്ക് എന്റെ ഹൃദയത്തിന്റെ വസന്തവും, എന്റെ നെഞ്ചിലെ പ്രകാശവും, എന്റെ സങ്കടങ്ങള്‍ ഇല്ലാതാക്കുന്നതും, എന്റെ ഉല്‍ഖണ്ഡകളെ നീക്കിക്കളയുന്നതും ആക്കി മാറ്റേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
ഈ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.
(അഹ്മദ് )
47..
പ്രയോജനപ്രദമായ അറിവ് ലഭിക്കാൻ
*പ്രാർത്ഥന :*
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا
*പരിഭാഷ :*
അല്ലാഹുവേ നീ പഠിപ്പിച്ചു തന്നതുകൊണ്ട് എനിക്ക് നീ പ്രയോജനം ചെയ്യേണമേ. എനിക്ക് പ്രയോജനമുള്ളത് നീ പഠിപ്പിച്ചു തരേണമേ. എനിക്ക് നീ വിജ്ഞാനം വർദ്ധിപ്പിക്കുകയും ചെയ്യേണമേ!
(തീർമിതി )
48...നബി(ﷺ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു
🌹ധനികനാകൽ, ധൂർത്ത്, പൊങ്ങച്ചം... രക്ഷ ലഭിക്കുവാനുള്ള പ്രാർത്ഥന🌹
*പ്രാർത്ഥന :*
اللَّهُمَّ أَحْيِنِي مِسْكِينًا ، وَأَمِتْنِي مِسْكِينًا، وَاحْشُرْنِي فِي زُمْرَةِ الْمَسَاكِينِ
*പരിഭാഷ :*
അല്ലാഹുവേ, നീ എന്നെ 'മിസ്കീൻ' ((അല്ലാഹുവോട് സകല ആവശ്യങ്ങളും തേടുന്ന ദരിദ്രൻ, പൊങ്ങച്ചമില്ലാത്തവൻ) ആയി ജീവിപ്പിക്കുകയും, ശേഷം മിസ്കീനായി മരിപ്പിക്കുകയും, പരലോകത്ത് മിസ്കീനുകളുടെ കൂട്ടത്തിൽ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ.
*ശ്രേഷ്ഠതയും മഹത്വവും :*
നബി(ﷺ) മിസ്കീനാകാൻ പ്രാർത്ഥിച്ചത് എന്തിന്? നബി (ﷺ) പറഞ്ഞു: “(അല്ലാഹു പരലോകത്തിലുണ്ടാകുന്ന ഒരു കാഴ്ച എനിക്ക് കാണിച്ചുതന്നു), ഞാൻ സ്വർഗത്തിന്റെ കവാടത്തിൽ നിന്ന് നോക്കിയപ്പോൾ അതിൽ കടക്കുന്നതിൽ അധികവും (അല്ലാഹുവിൽ എല്ലാറ്റിനും വിശ്വസിച്ച് ആശ്രയിക്കുന്നവരും, ധനത്തിൽ എല്ലാറ്റിനും വിശ്വസിച്ച് ആശ്രയിക്കാത്തവരുമായ ദരിദ്രരാണ്. എന്നാൽ ധനികർ (അവരുടെ അഹങ്കാരവും പൊങ്ങച്ചവും അതിനാലുള്ള പാപങ്ങളും... കാരണം) സ്വർഗത്തിൽ നിന്ന് തടയപ്പെട്ട വരായിരുന്നു!” (ബുഖാരി: 6547, മുസ്‌ലിം : 2736)
അമാനി മൗലവി തഫ്സീറിൽ നിന്ന് എടുത്തത്......
Shakeela shajahan
Comments
Post a Comment