സൂറ :അല്‍ബഖറ ആലുഇംറാന്‍ അന്നിസാഅ് എന്നിസൂറ യുടെ അവതരണ കാലവും പശ്ചാത്തലവും 🌹🌹🌹🌹🌹🌹

 


സൂറ :അല്‍ബഖറ ആലുഇംറാന്‍ അന്നിസാഅ് എന്നിസൂറ  യുടെ അവതരണ കാലവും പശ്ചാത്തലവും
🌹🌹🌹🌹🌹🌹

     ഈ അധ്യായത്തില്‍ ഒരിടത്ത് പശുവെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതില്‍നിന്നാണ്, ഇതിന് ബഖറ (പശു) എന്ന് പേര്‍ സിദ്ധിച്ചത്. വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായത്തിലും അതിവിപുലമായ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ തലക്കെട്ടുകള്‍ അവയ്ക്ക് നിശ്ചയിക്കുക സാധ്യമല്ല. അറബിഭാഷ എത്രമേല്‍ പദസമ്പന്നമാണെങ്കിലും, അതും ഒരു മനുഷ്യഭാഷ തന്നെയാണല്ലോ. മനുഷ്യന്‍ സംസാരിക്കുന്ന ഏത് ഭാഷയും സങ്കുചിതവും പരിമിതവുമാണ്. മുന്‍പറഞ്ഞ തരത്തില്‍ അതിവിസ്തൃതങ്ങളായ വിഷയങ്ങള്‍ക്കെല്ലാംകൂടി തലവാചകമായിരിക്കാന്‍കൊള്ളുന്ന വാക്കുകളോ വാചകങ്ങളോ സംഭാവന ചെയ്യുക അവക്ക് സാധ്യമല്ല. അതിനാല്‍, തലക്കെട്ടുകള്‍ക്ക് പകരം, കേവലം അടയാളമായി ഉപയോഗിക്കാവുന്ന നാമങ്ങളാണ് വിശുദ്ധ ഖുര്‍ആനിലെ മിക്ക അധ്യായങ്ങള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്. ഈ സൂറക്ക് ബഖറ (പശു) എന്ന് പേര്‍ പറയുന്നതിന്റെ വിവക്ഷ, ഇതില്‍ ഗോപ്രശ്‌നം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നല്ല; 'പശുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ള അധ്യായം' എന്നേ അതിനര്‍ഥമുള്ളൂ.

അവതരണ കാലം

ഈ സൂറയുടെ മിക്ക ഭാഗവും ഹിജ്‌റ(നബി(സ )യുടെ മദീനാ പലായനം)ക്കുശേഷം മദീനാ ജീവിതത്തിന്റെ പ്രാരംഭദശയില്‍ അവതരിച്ചിട്ടുള്ളതാണ്. ചുരുക്കം ചില ഭാഗങ്ങള്‍ പിന്നീടവതരിച്ചവയും, വിഷയങ്ങളുടെ യോജിപ്പ് പരിഗണിച്ച് ഇതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയും ആകുന്നു. എന്നല്ല, പലിശയുടെ നിരോധം സംബന്ധിച്ച്, നബി(സ) തിരുമേനിയുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവതരിച്ച വാക്യങ്ങള്‍പോലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൂറയുടെ അവസാനത്തെ സൂക്തങ്ങള്‍ ഹിജ്‌റക്കുമുമ്പ്, മക്കാ ജീവിതത്തില്‍ അവതരിച്ചതായിരുന്നുവെങ്കിലും വിഷയത്തിന്റെ ചേര്‍ച്ച കാരണം അവയും ഈ സൂറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

🌹അവതരണ പശ്ചാത്തലം

ഈ സൂറയെ മനസ്സിലാക്കാന്‍, ആദ്യമായി അതിന്റെ ചരിത്ര പശ്ചാത്തലം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.
1. ഹിജ്‌റയുടെ മുമ്പ് മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടന്നുകൊണ്ടിരുന്ന കാലത്ത് ഖുര്‍ആന്റെ അഭിസംബോധനം മിക്കവാറും അറേബ്യന്‍ മുശ്‌രിക്കുകളോടായിരുന്നു. ഇസ്‌ലാമിന്റെ ശബ്ദം ആ ബഹുദൈവാരാധകന്മാര്‍ക്ക് പുതിയതും അപരിചിതവുമായിരുന്നു. എന്നാല്‍, ഹിജ്‌റക്കുശേഷം യഹൂദന്മാരെയാണ് ഖുര്‍ആന്ന് അഭിമുഖീകരിക്കേണ്ടതായി വന്നത്. അവര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ മദീനയുമായി ചേര്‍ന്നുകിടന്നിരുന്നു. തൗഹീദ്, രിസാലത്ത്, വഹ്‌യ്, ആഖിറത്, മലാഇകത്ത് എന്നീ അടിസ്ഥാന കാര്യങ്ങളെല്ലാം സമ്മതിക്കുന്നവരായിരുന്നു അവര്‍. അവരുടെ പ്രവാചകനായ മൂസാ(അ)ക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ച ശരീഅത്ത് വ്യവസ്ഥയും അവര്‍ അംഗീകരിച്ചിരുന്നു. മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തുകൊണ്ടിരുന്ന അതേ ഇസ്‌ലാം തന്നെയായിരുന്നു അടിസ്ഥാനപരമായി അവരുടെയും മതം. എന്നാല്‍, നൂറ്റാണ്ടുകളായി സംഭവിച്ച, തുടര്‍ച്ചയായുള്ള അധഃപതനം അവരെ സാക്ഷാല്‍ ദീനില്‍നിന്ന് ബഹുദൂരം അകറ്റിക്കളഞ്ഞിട്ടുണ്ടായിരുന്നു. (മൂസാനബി(അ) കാലഗതിയടഞ്ഞ്, അന്നേക്ക് സുമാര്‍ 19 നൂറ്റാണ്ട് കഴിഞ്ഞിരുന്നു. ഇസ്രാഈലീ ചരിത്രത്തിന്റെ കണക്കനുസരിച്ച് മൂസാ (അ) ക്രിസ്തുവിനുമുമ്പ് 1272-ലാണ് മരണമടഞ്ഞത്. നബി(സ) തിരുമേനിക്ക് ദൗത്യം ലഭിച്ചത് ക്രിസ്ത്വബ്ദം 610ലും)
തങ്ങളുടെ വേദഗ്രന്ഥമായ തൗറാത്തില്‍നിന്ന് ഒരു തെളിവും ലഭിക്കാത്ത അനിസ്‌ലാമികത്വത്തിന്റെ മൂലകങ്ങള്‍ അവരുടെ ആദര്‍ശവിശ്വാസങ്ങളില്‍ ധാരാളം കലര്‍ന്നുകഴിഞ്ഞിരുന്നു; യഥാര്‍ഥ ദീനില്‍ ഇല്ലാത്തതും തൗറാത്ത് മുഖേന സ്ഥാപിക്കാന്‍ കഴിയാത്തതുമായ എത്രയോ ആചാര സമ്പ്രദായങ്ങള്‍ അവരുടെ കര്‍മജീവിതത്തില്‍ നടപ്പായിക്കഴിഞ്ഞിരുന്നു; തൗറാത്തിനെത്തന്നെയും മനുഷ്യവചനങ്ങളുമായി അവര്‍ കൂട്ടിക്കലര്‍ത്തിയിരുന്നു; ദൈവവാക്യങ്ങള്‍ വാക്കിലോ അര്‍ഥത്തിലോ കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കില്‍, തന്നിഷ്ടത്തിനൊത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വഴി അതുമവര്‍ അലങ്കോലപ്പെടുത്തിയിരുന്നു; ദീനിന്റെ യഥാര്‍ഥ ചൈതന്യം അവരില്‍നിന്ന് പറ്റെ പോയിക്കഴിഞ്ഞിരുന്നു. ബാഹ്യമാത്രമായ മതാനുഷ്ഠാനത്തിന്റെ നിര്‍ജീവമായൊരു ചട്ടക്കൂടാണ് അവര്‍ മാറോടണച്ചു പിടിച്ചിരുന്നത്. അവരുടെ പണ്ഡിത-പുരോഹിതന്മാരുടെയും സമുദായ നേതാക്കളുടെയും പൊതുജനങ്ങളുടെയുമെല്ലാം ആദര്‍ശപരവും കര്‍മപരവും ധാര്‍മികവുമായ നില അങ്ങേയറ്റം ദുഷിച്ചുകഴിഞ്ഞിരുന്നു. ആ ദുഷിച്ച നിലപാടില്‍ തികച്ചും സന്തുഷ്ടരായിരുന്നത് കാരണം ഒരുവിധ സംസ്‌കരണവും അംഗീകരിക്കാന്‍ അവര്‍ തീരെ സന്നദ്ധരായിരുന്നില്ല. അല്ലാഹുവിന്റെ വല്ല ദാസനും അവര്‍ക്ക് ദീനിന്റെ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കാനായി വരുന്ന പക്ഷം അയാളെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കുകയും അയാളുടെ സംസ്‌കരണപ്രവര്‍ത്തനം വിജയിക്കാതിരിക്കാന്‍ കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്കയെന്ന നയമാണ് നൂറ്റാണ്ടുകളായി അവര്‍ കൈക്കൊണ്ടുപോന്നിരുന്നത്. ദുഷിച്ചുകഴിഞ്ഞ മുസ്‌ലിംകള്‍ എന്നതായിരുന്നു യഥാര്‍ഥത്തില്‍ ഇവരുടെ അവസ്ഥ. അനാചാരങ്ങള്‍, ദൈവവിധികളെ മാറ്റിമറിക്കല്‍, ദുര്‍വ്യാഖ്യാനങ്ങള്‍, മിഥ്യാ വിവാദങ്ങള്‍, തര്‍ക്കവിതര്‍ക്ക കോലാഹലങ്ങള്‍, വര്‍ഗീയവും പാര്‍ട്ടിപരവുമായ വടംവലികള്‍, കേവലം ഉപരിപ്ലവമായ ചിന്തകള്‍, ദൈവവിസ്മൃതി, ഭൗതികപൂജ എന്നിവ മൂലം അധഃപതനം പരമകാഷ്ഠ പ്രാപിച്ചിരുന്നതു കാരണം, തങ്ങളുടെ മുസ്‌ലിം എന്ന സാക്ഷാല്‍ പേരുപോലും അവര്‍ വിസ്മരിച്ചുകളയുകയും യഹൂദര്‍ മാത്രമായി പരിണമിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഇസ്രാഈല്‍വംശത്തിന്റെ കുത്തകസ്വത്തായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അങ്ങനെ, നബി(സ) മദീനയിലെത്തിയതോടെ അവരെ സാക്ഷാല്‍ ദീനിലേക്ക് പ്രബോധനം ചെയ്യാന്‍ അല്ലാഹു തിരുമേനിയോടാജ്ഞാപിച്ചു. ഇതേ പ്രബോധനമാണ്, സൂറതുല്‍ ബഖറയിലെ ആദ്യത്തെ പതിനാറ് ഖണ്ഡികകളില്‍ അടങ്ങിയിരിക്കുന്നത്. യഹൂദികളുടെ ചരിത്രവും അവരുടെ ധാര്‍മികവും മതപരവുമായ അവസ്ഥയും അതില്‍ ശക്തിയുക്തം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ദുഷിച്ച മതാനുഷ്ഠാനത്തിന്റെയും ധാര്‍മികതയുടെയും പ്രകടമായ പ്രത്യേകതകള്‍ക്കെതിരില്‍ സാക്ഷാല്‍ ദീനിന്റെ തത്ത്വങ്ങളും ഒപ്പത്തിനൊപ്പം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രവാചകന്റെ അനുയായികള്‍ ദുഷിച്ചുപോകുന്നതിന്റെ സ്വഭാവമെന്തായിരിക്കുമെന്നും കേവലം ചടങ്ങായി അവശേഷിച്ച മതാനുഷ്ഠാനത്തിനെതിരില്‍, സാക്ഷാല്‍ മതനിഷ്ഠയെന്തെന്നും സത്യദീനിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഏതെന്നും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പ്രാധാന്യം ഏതിനാണെന്നുമെല്ലാം അതില്‍നിന്ന് നല്ലപോലെ വ്യക്തമാകുന്നതാണ്.
2. മദീനയിലെത്തിയതോടെ ഇസ്‌ലാമിക പ്രബോധനം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. മക്കയില്‍ ദീനിന്റെ അടിസ്ഥാനതത്ത്വങ്ങളുടെ പ്രചാരണവും ദീന്‍ സ്വീകരിക്കുന്നവരുടെ ധാര്‍മിക സംസ്‌കരണവുമാണ് നടന്നിരുന്നത്. എന്നാല്‍, ഹിജ്‌റക്കുശേഷം അറേബ്യയിലെ വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം നാനാ ഭാഗത്തുനിന്നും ഒരിടത്ത് ഒരുമിച്ചുകൂടാന്‍ തുടങ്ങുകയും അന്‍സാറുകളുടെ സഹായത്തോടുകൂടി ഒരു ചെറു ഇസ്‌ലാമിക സ്‌റ്റേറ്റിന് അടിത്തറയിടുകയും ചെയ്തതോടെ, നാഗരികവും സാമൂഹികവും നിയമപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെസ്സംബന്ധിച്ച അടിസ്ഥാന നിര്‍ദേശങ്ങളും അല്ലാഹു നല്‍കിത്തുടങ്ങി. ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ഈ പുതിയ ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്തു. ഈ സൂറയിലെ അവസാനത്തെ 23 ഖണ്ഡികകള്‍ മിക്കവാറും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവയിലധികവും മദീനാ ജീവിതത്തിന്റെ ആരംഭത്തില്‍തന്നെ നല്‍കപ്പെട്ടിരുന്നു. ചിലത് വിവിധ സന്ദര്‍ഭങ്ങളിലായി ആവശ്യാനുസൃതം പിന്നീട് നല്‍കപ്പെട്ടവയാണ്.
3. ഹിജ്‌റക്കു ശേഷം ഇസ്‌ലാമും കുഫ്‌റും തമ്മിലുള്ള സംഘട്ടനവും ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഹിജ്‌റയുടെ മുമ്പ് ഇസ്‌ലാമിന്റെ പ്രബോധനം കുഫ്‌റിന്റെ നാട്ടില്‍ തന്നെയാണ് നടത്തപ്പെട്ടിരുന്നത്; വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നവര്‍ അവരവരുടെ സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടുതന്നെ ദീന്‍ പ്രചരിപ്പിക്കുകയും, എതിര്‍ഭാഗത്തുനിന്നുള്ള അക്രമമര്‍ദനങ്ങള്‍ക്കിരയാവുകയും ചെയ്തുപോന്നു. എന്നാല്‍, ചിതറിക്കിടക്കുന്ന ഈ മുസ്‌ലിംകള്‍ ഹിജ്‌റക്കുശേഷം മദീനയില്‍ വന്നുചേര്‍ന്ന് ഒരു സംഘമായിത്തീരുകയും ഒരു ചെറിയ സ്വതന്ത്ര സ്‌റ്റേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ സ്ഥിതിഗതിക്ക് വലിയൊരു മാറ്റം സംഭവിച്ചു. ഒരു വശത്ത് ഇസ്‌ലാമിന്റെ പേരില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ചെറു പ്രദേശം; മറുവശത്താകട്ടെ, മുഴുവന്‍ അറബികളും അതിനെ ഉന്‍മൂലനം ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നു. ഈ പരിതഃസ്ഥിതിയില്‍, ഒരു കൈപ്പിടിയിലൊതുങ്ങുന്ന കൊച്ചു ഇസ്‌ലാമിക സംഘടനയുടെ വിജയമെന്നല്ല, നിലനില്‍പുതന്നെ ചില സംഗതികളെ ആശ്രയിച്ചാണിരുന്നത്. ഒന്നാമത്, തങ്ങള്‍ കൈക്കൊണ്ട മാര്‍ഗത്തെ തികഞ്ഞ ആവേശത്തോടെ ഊര്‍ജസ്വലമായി പ്രചരിപ്പിച്ചുകൊണ്ട് കഴിയുന്നത്ര കൂടുതലാളുകളെ തങ്ങളുടെ ആദര്‍ശക്കാരാക്കി മാറ്റാന്‍ പരിശ്രമിക്കുക. രണ്ടാമത്, ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യനും സംശയിക്കാന്‍ പഴുതില്ലാത്തവിധം, എതിരാളികള്‍ അസത്യത്തിലും ദുര്‍മാര്‍ഗത്തിലുമാണെന്ന് ലക്ഷ്യസഹിതം തെളിയിക്കുക. മൂന്നാമത്, ജീവിതോപകരണങ്ങള്‍ നിശ്ശേഷം നഷ്ടപ്പെടുകയും നാട്ടിന്റെ മുഴുവന്‍ എതിര്‍പ്പിനും ശത്രുതക്കും ഇരയാവുകയും ചെയ്തതുകാരണം മുസ്‌ലിംകളെ ബാധിച്ചിരുന്ന പട്ടിണി, ദാരിദ്ര്യം, നിരന്തരമായ അരക്ഷിതാവസ്ഥ, അസമാധാനം, നാനാഭാഗത്തുനിന്നും വലയം ചെയ്തിരുന്ന ഭയങ്കര വിപത്തുകള്‍ എന്നിവയില്‍ അവര്‍ അസ്വസ്ഥരോ പരിഭ്രമചിത്തരോ ആവാതിരിക്കുകയും, പൂര്‍ണമായ സഹനത്തോടും ധൈര്യസ്‌ഥൈര്യത്തോടും ആ ദുഃസ്ഥിതികളെ നേരിടാന്‍ പ്രാപ്തരാവുകയും, ഒരുവിധ ചാഞ്ചല്യവും തങ്ങളുടെ മനോധൈര്യത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക.നാലാമത് , തങ്ങളുടെ പ്രബോധനത്തെ പരാജയപ്പെടുത്തുന്നതിനായി ഏത് ഭാഗത്തുനിന്നുമുണ്ടാകുന്ന സായുധ എതിർപ്പിനെ ആയുധ ശക്തികൊണ്ടുതന്നെ നേരിടാൻ സന്നദ്ധരാവുകയും എതിരാളികളുടെ സംഖ്യാബലവും ഭൗതികശക്തിയും എത്ര വമ്പിച്ചതാണെങ്കിലും അവയെ തീരെ വിലവെക്കാതിരിക്കുകയും ചെയ്യുക . അഞ്ചാമത് , ഇസ്ലാം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ പുതിയ സാമൂഹികവ്യവസ്ഥിതി അറബികൾ സദുപദേശമാർഗേണ അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുന്ന പക്ഷംജാഹിലിയ്യത്തിന്റെ ദുഷിച്ചുനാറിയ പഴഞ്ചൻ ജീവിതവ്യവസ്ഥിതിയെ ശക്തി പ്രയോഗിച്ചും നശിപ്പിക്കാൻ മടിക്കാതിരിക്കത്തക്കവണ്ണം അവരിൽ മനോധൈര്യം വളർത്തിയെടുക്കുക . ഈ അഞ്ച് കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഈ സൂറയിൽ പ്രാഥമിക നിർദേശങ്ങൾ നൽകിയിട്ടുണ്ട് . 4. ഇസ്ലാമിക പ്രബോധനത്തിന്റെ ഈ ഘട്ടത്തിൽ ഒരു പുതിയ വിഭാഗവും തലപൊക്കാൻ തുടങ്ങിയിരുന്നു . മുനാഫിഖു ( കപടവിശ്വാസി ) കളുടെ വിഭാഗമായിരുന്നു അത് . നിഫാഖിന്റെ പ്രാരംഭ ലക്ഷണങ്ങൾ മക്കാജീവിതത്തിന്റെ അവസാന കാലത്തുതന്നെ പ്രകടമാവാൻതുടങ്ങിയിരുന്നെങ്കിലും ഇസ്ലാം സത്യമെന്നും തങ്ങൾക്കതിൽ വിശ്വാസമുണ്ടെന്നും സമ്മതിക്കുകയും എന്നാൽ , ആ സത്യത്തിനുവേണ്ടി സ്വതാൽപര്യങ്ങൾ ബലിയർപ്പിക്കാനോ ഭൗതികബന്ധങ്ങൾ മുറിക്കാനോ സത്യമാർഗം അംഗീകരിക്കുന്നതോടെ വന്നുപതിക്കാൻ തുടങ്ങിയിരുന്ന കഷ്ടനഷ്ടങ്ങൾ സഹിക്കാനോ തയ്യാറില്ലാതിരിക്കുകയും ചെയ്ത ഒരുതരം മുനാഫിഖുകൾ മാത്രമേ അവിടെ കാണപ്പെട്ടിരുന്നുള്ളൂ . എന്നാൽ , മദീനയിലെത്തിയതോടെ , അത്തരക്കാർക്കു പുറമേ വേറെചിലതരം മുനാഫിഖുകളെയും ഇസ്ലാമിക സമൂഹത്തിൽ കണ്ടുതുടങ്ങി . ഇസ്ലാമിൽ വിശ്വസിക്കാതെ , സംഘടനക്കുള്ളിൽ കുഴപ്പം സൃഷ്ടിക്കാൻ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം . മറ്റൊരു വിഭാഗമാകട്ടെ , ഇസ്ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളിൽ കുടുങ്ങിപ്പോയത് കാരണം , മുസ്ലിംകളായി അഭിനയിക്കുകയും മറുവശത്ത് , ഇസ്ലാമിന്റെ എതിരാളികളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നതിലാണ് തങ്ങൾക്ക് നേട്ടമെന്ന്ചിലതരം മുനാഫിഖുകളെയും ഇസ്ലാമിക സമൂഹത്തിൽ കണ്ടുതുടങ്ങി . ഇസ്ലാമിൽ വിശ്വസിക്കാതെ , സംഘടനക്കുള്ളിൽ കുഴപ്പം സൃഷ്ടിക്കാൻ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം . മറ്റൊരു വിഭാഗമാകട്ടെ , ഇസ്ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളിൽ കുടുങ്ങിപ്പോയത് കാരണം , മുസ്ലിംകളായി അഭിനയിക്കുകയും മറുവശത്ത് , ഇസ്ലാമിന്റെ എതിരാളികളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നതിലാണ് തങ്ങൾക്ക് നേട്ടമെന്ന്

നാലാമത് , തങ്ങളുടെ പ്രബോധനത്തെ പരാജയപ്പെടുത്തുന്നതിനായി ഏത് ഭാഗത്തുനിന്നുമുണ്ടാകുന്ന സായുധ എതിർപ്പിനെ ആയുധ ശക്തികൊണ്ടുതന്നെ നേരിടാൻ സന്നദ്ധരാവുകയും എതിരാളികളുടെ സംഖ്യാബലവും ഭൗതികശക്തിയും എത്ര വമ്പിച്ചതാണെങ്കിലും അവയെ തീരെ വിലവെക്കാതിരിക്കുകയും ചെയ്യുക . അഞ്ചാമത് , ഇസ്ലാം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ പുതിയ സാമൂഹികവ്യവസ്ഥിതി അറബികൾ സദുപദേശമാർഗേണ അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുന്ന പക്ഷംജാഹിലിയ്യത്തിന്റെ ദുഷിച്ചുനാറിയ പഴഞ്ചൻ ജീവിതവ്യവസ്ഥിതിയെ ശക്തി പ്രയോഗിച്ചും നശിപ്പിക്കാൻ മടിക്കാതിരിക്കത്തക്കവണ്ണം അവരിൽ മനോധൈര്യം വളർത്തിയെടുക്കുക . ഈ അഞ്ച് കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഈ സൂറയിൽ പ്രാഥമിക നിർദേശങ്ങൾ നൽകിയിട്ടുണ്ട് . 4. ഇസ്ലാമിക പ്രബോധനത്തിന്റെ ഈ ഘട്ടത്തിൽ ഒരു പുതിയ വിഭാഗവും തലപൊക്കാൻ തുടങ്ങിയിരുന്നു . മുനാഫിഖു ( കപടവിശ്വാസി ) കളുടെ വിഭാഗമായിരുന്നു അത് . നിഫാഖിന്റെ പ്രാരംഭ ലക്ഷണങ്ങൾ മക്കാജീവിതത്തിന്റെ അവസാന കാലത്തുതന്നെ പ്രകടമാവാൻതുടങ്ങിയിരുന്നെങ്കിലും ഇസ്ലാം സത്യമെന്നും തങ്ങൾക്കതിൽ വിശ്വാസമുണ്ടെന്നും സമ്മതിക്കുകയും എന്നാൽ , ആ സത്യത്തിനുവേണ്ടി സ്വതാൽപര്യങ്ങൾ ബലിയർപ്പിക്കാനോ ഭൗതികബന്ധങ്ങൾ മുറിക്കാനോ സത്യമാർഗം അംഗീകരിക്കുന്നതോടെ വന്നുപതിക്കാൻ തുടങ്ങിയിരുന്ന കഷ്ടനഷ്ടങ്ങൾ സഹിക്കാനോ തയ്യാറില്ലാതിരിക്കുകയും ചെയ്ത ഒരുതരം മുനാഫിഖുകൾ മാത്രമേ അവിടെ കാണപ്പെട്ടിരുന്നുള്ളൂ . എന്നാൽ , മദീനയിലെത്തിയതോടെ , അത്തരക്കാർക്കു പുറമേ വേറെചിലതരം മുനാഫിഖുകളെയും ഇസ്ലാമിക സമൂഹത്തിൽ കണ്ടുതുടങ്ങി . ഇസ്ലാമിൽ വിശ്വസിക്കാതെ , സംഘടനക്കുള്ളിൽ കുഴപ്പം സൃഷ്ടിക്കാൻ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം . മറ്റൊരു വിഭാഗമാകട്ടെ , ഇസ്ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളിൽ കുടുങ്ങിപ്പോയത് കാരണം , മുസ്ലിംകളായി അഭിനയിക്കുകയും മറുവശത്ത് , ഇസ്ലാമിന്റെ എതിരാളികളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നതിലാണ് തങ്ങൾക്ക് നേട്ടമെന്ന്ചിലതരം മുനാഫിഖുകളെയും ഇസ്ലാമിക സമൂഹത്തിൽ കണ്ടുതുടങ്ങി . ഇസ്ലാമിൽ വിശ്വസിക്കാതെ , സംഘടനക്കുള്ളിൽ കുഴപ്പം സൃഷ്ടിക്കാൻ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം . മറ്റൊരു വിഭാഗമാകട്ടെ , ഇസ്ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളിൽ കുടുങ്ങിപ്പോയത് കാരണം , മുസ്ലിംകളായി അഭിനയിക്കുകയും മറുവശത്ത് , ഇസ്ലാമിന്റെ എതിരാളികളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നതിലാണ് തങ്ങൾക്ക് നേട്ടമെന്ന്

മനസ്സിലാക്കിയവരായിരുന്നു . അങ്ങനെ , രണ്ട് ഭാഗത്തുമുള്ള നന്മകൾ ആസ്വദിക്കുന്നതോടൊപ്പം ഇരുഭാഗത്തെയും ആപത്തുകളിൽനിന്ന് രക്ഷനേടുകയും ചെയ്യാമെന്നവർ വിചാരിച്ചു . മൂന്നാമതൊരു വിഭാഗം , ഇസ്ലാമിന്നും അനിസ്ലാമിന്നുമിടയിൽ സംശയാലുക്കളായി ആടിക്കളിക്കുന്നവരായിരുന്നു . ഇസ്ലാം സത്യമെന്നവർക്ക് പൂർണമായ വിശ്വാസമുണ്ടായിരുന്നില്ല ; പക്ഷേ , സ്വകുടുംബത്തിലെയും ഗോത്രത്തിലെയും മിക്കപേരും മു സ്ലിംകളായിക്കഴിഞ്ഞിരുന്നതിനാൽ അവരും മുസ്ലിം വേഷം സ്വീകരിക്കയുണ്ടായി . നാലാമത്തെ വിഭാഗം സത്യദീനെന്ന നിലക്ക് ഇസ്ലാമിനെ സമ്മതിക്കുന്നവരെങ്കിലും , അനിസ്ലാമികമായ ആചാരസമ്പ്രദായങ്ങളും ദുർനടപടികളും അന്ധവിശ്വാസപരമായ ഊഹാപോഹങ്ങളും കൈയൊഴിക്കാനോ , ഇസ്ലാമിന്റെ ധാർമിക - സദാചാര നിബന്ധനകൾ കൈക്കൊള്ളാനോ , കടമകളും ബാധ്യതകളുമാകുന്ന ഭാരം വഹിക്കാനോ ഒരുക്കമില്ലാത്തവരായിരുന്നു . സൂറതുൽ ബഖറയുടെഅവതരണഘട്ടത്തിൽ ഈ വിവിധതരം മുനാഫിഖുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ . അതിനാൽ , അവരെസ്സംബന്ധിച്ച് പൊതുവായ ചില സൂചനകൾ മാത്രമാണ് ഇതിൽ അല്ലാഹു നൽകിയിട്ടുള്ളത് . പിന്നീട് , അവരുടെ സ്വഭാവങ്ങളും നീക്കങ്ങളും കൂടുതൽ പ്രത്യക്ഷമായി വന്നതനുസരിച്ച് , ശേഷമുള്ള അധ്യായങ്ങളിൽ ഓരോ തരം മുനാഫിഖുകളെസ്സംബന്ധിച്ചും , അവരുടെ സ്വഭാവവിശേഷം പരിഗണിച്ച് , പ്രത്യേകം പ്രത്യേകം
നിർദേശങ്ങൾ വിശദമായിത്തന്നെ നൽകിയിട്ടുണ്ട് ....


🌹ആലുഇംറാന്‍ : 🌹
നാമം

ഈ സൂറയില്‍ ഒരിടത്ത് 'ആലുഇംറാനെ'(ഇംറാന്‍ കുടുംബത്തെ)ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഒരു സൂചികയെന്നോണം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കയാണ്.

💧അവതരണ കാലവും ഉള്ളടക്കവും💧

ഈ സൂറ നാല് പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്നു.
ഒന്നാം പ്രഭാഷണം സൂറയുടെ തുടക്കം മുതല്‍ നാലാം ഖണ്ഡികയുടെ ആരംഭത്തിലെ രണ്ടു വാക്യങ്ങള്‍ വരെയാണ്. മിക്കവാറും ബദ്ര്‍യുദ്ധം കഴിഞ്ഞ് അധികം താമസിയാതെയാണ് അതവതരിച്ചത്.
രണ്ടാം പ്രഭാഷണം  إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ (ആദമിനെയും നൂഹിനെയും ഇബ്‌റാഹീംകുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും അല്ലാഹു മുഴുവന്‍ ലോകരില്‍വെച്ച് തന്റെ ദൗത്യത്തിനുവേണ്ടി സവിശേഷം തെരഞ്ഞെടുത്തിരിക്കുന്നു) എന്ന വാക്യം മുതലാരംഭിച്ച് ആറാം ഖണ്ഡികയുടെ അന്ത്യത്തില്‍ അവസാനിക്കുന്നു. ഇത് ഹിജ്‌റ ഒമ്പതാം വര്‍ഷം നജ്‌റാന്‍നിവേദകസംഘം നബി(സ) തിരുമേനിയുടെ അടുക്കല്‍ വന്ന സന്ദര്‍ഭത്തിലാണവതരിച്ചത്.
മൂന്നാം പ്രഭാഷണം ഏഴാം ഖണ്ഡികയുടെ ആരംഭം മുതല്‍ പന്ത്രണ്ടാം ഖണ്ഡികയുടെ അവസാനം വരെ പോകുന്നു. ഒന്നാം പ്രഭാഷണത്തോട് തൊട്ടുതന്നെയാണ് ഇതവതരിച്ചതെന്നും മനസ്സിലാവുന്നു.
നാലാം പ്രഭാഷണം പതിമൂന്നാം ഖണ്ഡിക മുതല്‍ സൂറയുടെ അവസാനം വരെയാണ്. ഇത് ഉഹുദ്‌യുദ്ധത്തിന് ശേഷമാണ് അവതരിച്ചത്.

💧സംബോധനയും പ്രതിപാദ്യവിഷയങ്ങളും

ഈ വിവിധ പ്രഭാഷണങ്ങളെ കൂട്ടിയിണക്കി ഒരേക അധ്യായമാക്കിത്തീര്‍ക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങളുടെയും കേന്ദ്രവിഷയത്തിന്റെയും ഏകീഭാവമാണ്. സൂറയുടെ സംബോധനം പ്രത്യേകമായി രണ്ടു വിഭാഗത്തോടാണ്- വേദക്കാരും (ജൂതരും ക്രിസ്ത്യാനികളും) മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ച മുസ്‌ലിംകളും.
ഒന്നാം വിഭാഗത്തെ, സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച രീതിയില്‍ കൂടുതല്‍ ഉപദേശിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ആദര്‍ശപരമായ മാര്‍ഗഭ്രംശത്തെയും ധാര്‍മികദൂഷ്യങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അവരെ ഉദ്‌ബോധിപ്പിച്ചു: ആരംഭംതൊട്ട് സകല പ്രവാചകന്മാരും ക്ഷണിച്ചുകൊണ്ടിരുന്നതും അല്ലാഹുവിന്റെ പ്രകൃതിനിയമത്തിനൊത്തുള്ള ഏക ദീനുമായ ഇസ്‌ലാമിലേക്കാണ് ഈ ദൂതനും ഈ ഖുര്‍ആനും ക്ഷണിക്കുന്നത്. ഈ ദീനാകുന്ന ഋജുമാര്‍ഗത്തെവിട്ട് നിങ്ങള്‍ കൈക്കൊണ്ട മാര്‍ഗങ്ങള്‍ നിങ്ങളംഗീകരിച്ച വേദഗ്രന്ഥങ്ങള്‍ അനുസരിച്ചുതന്നെ ശരിയല്ല. അതിനാല്‍, നിങ്ങള്‍ക്കുതന്നെ നിഷേധിക്കാനാവാത്ത ഈ സത്യം സ്വീകരിക്കുക.
ഉത്തമ സമുദായമെന്നനിലക്ക് ഇപ്പോള്‍ സത്യത്തിന്റെ ധ്വജവാഹകരും ലോകസംസ്‌കരണത്തിന് ബാധ്യസ്ഥരുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രണ്ടാം വിഭാഗത്തിന് സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. പൂര്‍വസമുദായങ്ങളുടെ മതപരവും ധാര്‍മികവുമായ അധഃപതനത്തിന്റെ അപകടകരമായ ചിത്രം വരച്ചുകാണിച്ച്, അവരുടെ കാലടികളെ പിന്‍പറ്റുന്നത് മുസ്‌ലിംകള്‍ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുന്നു. പരിഷ്‌കര്‍ത്താക്കളുടെ ഒരു സംഘമെന്ന നിലക്ക് അവര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാനാവിധ പ്രതിബന്ധങ്ങള്‍ തുടരത്തുടരെ വലിച്ചിട്ടുകൊണ്ടിരുന്ന വേദക്കാരോടും മുനാഫിഖുകളോടും എങ്ങനെ ഇടപെടണമെന്നും അവരെ പഠിപ്പിക്കുന്നു. ഉഹുദ് യുദ്ധത്തില്‍ പ്രകടമായ തങ്ങളുടെ ബലഹീനതകള്‍ ദൂരീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ഇവ്വിധം, ഈ സൂറ അതിലെ വ്യത്യസ്ത ഘടകങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നുണ്ടെന്ന് മാത്രമല്ല, സൂറതുല്‍ബഖറയുമായി ഇതിന് അടുത്ത ബന്ധമുള്ളതായും കാണാവുന്നതാണ്. അല്‍ബഖറയുടെ സമാപനമെന്നുതന്നെ പറയാവുന്ന ഈ സൂറയുടെ സ്വാഭാവികമായ സ്ഥാനം സൂറതുല്‍ബഖറയോട് തൊട്ടടുത്തുതന്നെയാണെന്നും സ്പഷ്ടമാകുന്നുണ്ട്.

🌹പശ്ചാത്തലം🌹
ഈ സൂറയുടെ ചരിത്രപരമായ പശ്ചാത്തലമിതാണ്:

1. സത്യദീനില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരിടാനിരിക്കുന്ന കഷ്ടനഷ്ടങ്ങളെയും പരീക്ഷണഘട്ടങ്ങളെയും കുറിച്ച് സൂറതുല്‍ബഖറയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതെല്ലാം പൂര്‍ണശക്തിയില്‍ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ സത്യവിശ്വാസികള്‍ വിജയംവരിച്ചെങ്കിലും ആ യുദ്ധം വാസ്തവത്തില്‍ കടന്നല്‍ക്കൂട്ടിലേക്ക് കല്ലെറിഞ്ഞതിനു തുല്യമായിരുന്നു. ഈ പ്രഥമ സായുധസംഘട്ടനം, വളര്‍ന്നുവരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തോട് ശത്രുത പുലര്‍ത്തിക്കൊണ്ടിരുന്ന അറേബ്യയിലെ മുഴുവന്‍ ശക്തികളെയും തട്ടിയുണര്‍ത്തി. കൊടുങ്കാറ്റിന്റെയും ജലപ്രളയത്തിന്റെയും ലക്ഷണങ്ങള്‍ സര്‍വത്ര പ്രകടമായി. നിരന്തര ഭയത്തിന്റെയും അസ്വാസ്ഥ്യത്തിന്റെയും ചുറ്റുപാടിലാണ് മുസ്‌ലിംകള്‍ കഴിഞ്ഞുകൂടിയിരുന്നത്. ചുറ്റുപാടുമുള്ള ലോകത്തോട് മുഴുവന്‍ യുദ്ധവും ശത്രുതയും വിലയ്ക്കുവാങ്ങിയ മദീനയാകുന്ന ചെറുരാജ്യം ഭൂമുഖത്തുനിന്ന് എന്നേക്കുമായി തുടച്ചുനീക്കപ്പെട്ടേക്കാമെന്ന് തോന്നി. ഈ പരിതഃസ്ഥിതി മദീനയുടെ സാമ്പത്തികാവസ്ഥയെയും സാരമായി ബാധിച്ചിരുന്നു. മൂന്നക്കങ്ങള്‍കൊണ്ടെണ്ണാവുന്ന വീടുകള്‍ മാത്രമുള്ള ആ ചെറുപട്ടണത്തിലേക്ക് വന്‍തോതിലുണ്ടായ അഭയാര്‍ഥിപ്രവാഹം അവിടത്തെ സാമ്പത്തിക സമനില അപകടത്തിലാക്കിയിരുന്നു. അതിന് പുറമെ യുദ്ധാവസ്ഥ കൂടുതല്‍ കെടുതികള്‍ വരുത്തിവെക്കുകയും ചെയ്തു.
2. ഹിജ്‌റക്ക് ശേഷം മദീനയുടെ പരിസരപ്രദേശങ്ങളിലെ ജൂതഗോത്രങ്ങളുമായി നബി(സ) തിരുമേനി ചെയ്ത ഉടമ്പടികള്‍ അവരൊട്ടും പാലിച്ചില്ല. ബദ്ര്‍യുദ്ധത്തില്‍, ആ വേദക്കാരുടെ അനുഭാവം, ഏകദൈവത്തിലും പ്രവാചകത്വത്തിലും ദൈവഗ്രന്ഥത്തിലും പരലോകത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകളോടായിരുന്നില്ല; വിഗ്രഹപൂജകരായ മുശ്‌രിക്കുകളോടായിരുന്നു. ബദ്ര്‍ യുദ്ധത്തിനുശേഷമാകട്ടെ, അവര്‍ പരസ്യമായിത്തന്നെ ഖുറൈശികളെയും മറ്റു അറേബ്യന്‍ ഗോത്രങ്ങളെയും മുസ്‌ലിംകള്‍ക്ക് നേരെ ഇളക്കിവിട്ട് പ്രതികാരത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും 'ബനുന്നളീര്‍' ഗോത്രത്തലവനായ കഅ്ബുബ്‌നു അശ്‌റഫ് തദ്വിഷയകമായുള്ള തന്റെ പരിശ്രമങ്ങളെ അന്ധമായ ശത്രുതയുടെയും കുടിലതയുടെയും അതിര്‍ത്തിയോളമെത്തിച്ചു. മദീനാ നിവാസികളുമായി നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന അയല്‍വാസത്തിന്റെയും മൈത്രിയുടെയും ബന്ധങ്ങളെ ആ ജൂതന്മാര്‍ തീരെ അവഗണിച്ചുകളഞ്ഞു. അവസാനം അവരുടെ അകൃത്യങ്ങളും ഉടമ്പടി ലംഘനങ്ങളും അസഹ്യമായിത്തീര്‍ന്നപ്പോള്‍, ബദ്ര്‍യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം പ്രസ്തുത ജൂതഗോത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദ്രോഹികളായിരുന്ന 'ബനൂ ഖൈനുഖാഇ'നു നേരെ നബി(സ) തിരുമേനി ആക്രമണം നടത്തുകയും മദീനയുടെ പരിസരത്തുനിന്ന് അവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, ഇതോടെ ഇതര ജൂതഗോത്രങ്ങളുടെ വിദ്വേഷാഗ്നി കൂടുതല്‍ ശക്തിയില്‍ ആളിക്കത്തുകയാണുണ്ടായത്. അവര്‍ മദീനയിലെ മുനാഫിഖുകളുമായും ഹിജാസിലെ മുശ്‌രിക് ഗോത്രങ്ങളുമായും ഗൂഢാലോചനകള്‍ നടത്തി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സര്‍വത്ര ആപത്തുകള്‍ സൃഷ്ടിച്ചുവിട്ടു. എന്തിനേറെ, നബി(സ) തിരുമേനിയുടെ ജീവന്‍ പോലും ഏത് നിമിഷത്തിലും അപകടത്തിലാണെന്ന പ്രതീതി ഉളവായി. തിരുമേനിയുടെ നേരെ വധോദ്യമം നടന്നേക്കുമെന്ന് സദാ ഭീതിയുണ്ടായിരുന്നു. തിരുമേനിയുടെ സഖാക്കള്‍ അക്കാലത്ത് ആയുധം ധരിച്ചുകൊണ്ടാണുറങ്ങിയിരുന്നത്. രാത്രികാലത്ത് പൊടുന്നനെ ഉണ്ടാകുന്ന ആക്രമണത്തെ ഭയന്ന് അവര്‍ കാവലേര്‍പ്പാടു ചെയ്തിരുന്നു. അല്‍പസമയത്തേക്കെങ്കിലും നബി (സ) തിരുമേനി അവരുടെ ദൃഷ്ടിയില്‍നിന്നും മറഞ്ഞുപോകുന്നപക്ഷം അവര്‍ പരിഭ്രമിച്ച് തിരുമേനിയെ തേടി പുറപ്പെട്ടിരുന്നു.
3. ബദ്‌റിലെ പരാജയത്തിനുശേഷം ഖുറൈശികളുടെ ഹൃദയത്തില്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന പ്രതികാരാഗ്നിയില്‍ ജൂതന്മാര്‍ എണ്ണയൊഴിച്ചു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും മക്കയില്‍നിന്ന് മുവ്വായിരം പേരടങ്ങിയ ഒരു പ്രബല സൈന്യം മദീനയെ ആക്രമിക്കുകയും ഉഹുദ് താഴ്‌വരയില്‍ വെച്ച് ഭയങ്കര പോരാട്ടം നടത്തുകയും ചെയ്തു. ഇതാണ് പ്രസിദ്ധമായ ഉഹുദ് യുദ്ധം. ഈ യുദ്ധത്തിന് നബി(സ)യോടൊന്നിച്ച്, മദീനയില്‍നിന്ന് ആയിരം പേര്‍ പുറപ്പെട്ടുവെങ്കിലും വഴിമധ്യേ മുന്നൂറു മുനാഫിഖുകള്‍ പൊടുന്നനെ മദീനയിലേക്ക് തിരിച്ചുപോയി. അവശേഷിച്ച 700 പേരില്‍പോലും മുനാഫിഖുകളുടെ ഒരു ചെറുഭാഗമുണ്ടായിരുന്നു. യുദ്ധവേളയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യമാകുന്നതെല്ലാം അവര്‍ ചെയ്തു. സ്വന്തം വീടിനുള്ളില്‍ത്തന്നെ ഇത്രയധികം വിഷപ്പാമ്പുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവര്‍ പുറത്തുള്ള ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് സ്വസഹോദരങ്ങള്‍ക്ക് ഇവ്വിധം നാശനഷ്ടങ്ങളേല്‍പിക്കാന്‍ തുനിഞ്ഞിരിക്കുകയാണെന്നും മുസ്‌ലിംകള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലായ ആദ്യസന്ദര്‍ഭമായിരുന്നു അത്.
4. ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് നേരിട്ട പരാജയത്തില്‍ മുനാഫിഖുകളുടെ കുതന്ത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നെങ്കിലും മുസ്‌ലിംകളുടെത്തന്നെ ബലഹീനതകളുടെ പങ്കും ഒട്ടും കുറവായിരുന്നില്ല. ഒരു പ്രത്യേക ചിന്താരീതിയുടെയും ധാര്‍മിക വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ പുതുതായി ഉടലെടുത്ത ഒരു പാര്‍ട്ടിയായിരുന്നു അവര്‍. അവരുടെ ധാര്‍മിക സംസ്‌കരണം ഇനിയും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ആദര്‍ശസിദ്ധാന്തങ്ങളുടെ സംരക്ഷണത്തിനായി സമരം ചെയ്യേണ്ടിവന്ന രണ്ടാമത്തെ സന്ദര്‍ഭമായിരുന്നു അത്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ബലഹീനതകള്‍ പ്രത്യക്ഷപ്പെട്ടു എന്നത് സ്വാഭാവികം മാത്രമായിരുന്നു. അതിനാല്‍, നടന്ന മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും യുദ്ധത്തിനുശേഷം വിശദമായി നിരൂപണം നടത്തുകയും ഇസ്‌ലാമിക വീക്ഷണ ഗതിയനുസരിച്ച് മുസ്‌ലിംകളില്‍ കാണപ്പെട്ട ബലഹീനതകളോരോന്നായി ചൂണ്ടിക്കാണിച്ച്, തല്‍പരിഹാരാര്‍ഥമുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാവശ്യമായി വന്നു. യുദ്ധത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നിരൂപണം ഭൗതികന്മാരായ സൈനിക നേതാക്കള്‍ യുദ്ധത്തിനുശേഷം നടത്താറുള്ള നിരൂപണങ്ങളില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണെന്ന വസ്തുത ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്...... 🌹


🌹അന്നിസാഅ് :

🌹അവതരണകാലവും ഉള്ളടക്കവും

വിവിധ പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്ന ഈ അധ്യായം ഹിജ്‌റ മൂന്നാമാണ്ടിന്റെ അവസാനം മുതല്‍, നാലാമാണ്ടിന്റെ അന്ത്യം വരെയോ അഞ്ചാമാണ്ടിന്റെ ആദ്യം വരെയോ ഉള്ള കാലഘട്ടത്തില്‍, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവതരിച്ചതാകുന്നു. ഒരു പ്രഭാഷണത്തില്‍ എവിടം മുതല്‍ എവിടം വരെയുള്ള സൂക്തങ്ങളാണ് അവതരിച്ചിരുന്നതെന്നും അവയുടെ അവതരണകാലം ഏതായിരുന്നുവെന്നും കൃത്യമായി നിര്‍ണയിക്കുക വിഷമമത്രെ. എന്നിരുന്നാലും 'രിവായത്തു'(സംഭവ റിപ്പോര്‍ട്ടു)കളില്‍നിന്ന് അവതരണകാലം മനസ്സിലാക്കാവുന്ന വിധികളിലേക്കും സംഭവവികാസങ്ങളിലേക്കുമുള്ള ചില സൂചനകളുണ്ടിതില്‍. അവയുടെ സഹായത്താല്‍ ആ സംഭവ - വിധികളടങ്ങിയ പ്രഭാഷണങ്ങള്‍ക്ക് ഒരേകദേശ പരിധിനിര്‍ണയം ചെയ്യാവുന്നതാണ്.
ഉദാഹരണമായി, എഴുപത് മുസ്‌ലിം ഭടന്മാര്‍ രക്തസാക്ഷികളാകാനും, അതിനെത്തുടര്‍ന്ന് അവരുടെ അനാഥകളായ കുട്ടികളുടെ സംരക്ഷണവും അനന്തര സ്വത്തുക്കളുടെ വിഭജനവും എങ്ങനെ നിര്‍വഹിക്കണമെന്ന പ്രശ്‌നം മുസ്‌ലിം കുടുംബങ്ങളെ അഭിമുഖീകരിക്കാനും ഇടവരുത്തിയ പ്രധാന സംഭവമായിരുന്നു ഉഹ്ദ് യുദ്ധം. ഹി. മൂന്നാം കൊല്ലം ശവ്വാലിലാണല്ലോ അതുണ്ടായത്. അതുകൊണ്ട്, അനാഥ സംരക്ഷണത്തെയും ദായധന വിതരണത്തെയും സംബന്ധിക്കുന്ന സൂക്തങ്ങള്‍ ഉഹ്ദ് യുദ്ധാനന്തരം അവതരിച്ചതായിരിക്കണമെന്ന് മനസ്സിലാക്കാന്‍ ന്യായമുണ്ട്. ഈ അടിസ്ഥാനത്തില്‍ പ്രകൃത സൂറത്തിലെ ആദ്യത്തെ നാലു ഖണ്ഡികകളും അഞ്ചാമത്തെ ഖണ്ഡികയിലെ മൂന്നു പ്രാരംഭ സൂക്തങ്ങളും ആ ഘട്ടത്തില്‍ അവതരിച്ചതായി നമുക്കനുമാനിക്കാം. 'സ്വലാത്തുല്‍ ഖൗഫി'(യുദ്ധവേളയിലെ നമസ്‌കാരം)നെക്കുറിച്ചുള്ള പ്രതിപാദനം രിവായത്തുകളില്‍ നാം കാണുന്നത് ഹി: നാലാമാണ്ടില്‍ നടന്ന 'ദാത്തുര്‍രിഖാഅ്' യുദ്ധസംഭവത്തിലാണ്. അതിനാല്‍, ആ നമസ്‌കാരക്രമം വിവരിച്ചുകൊണ്ടുള്ള പ്രഭാഷണം (ഖണ്ഡിക 15) 4:101 അവതീര്‍ണമായത് പ്രസ്തുത യുദ്ധത്തോടടുത്ത കാലഘട്ടത്തിലായിരിക്കണമെന്ന് ഊഹിക്കാവുന്നതാണ്.
'ബനുന്നദീര്‍' എന്ന യഹൂദഗോത്രത്തെ മദീനയില്‍നിന്ന് പുറത്താക്കിയത് ഹി. 4, റബീഉല്‍ അവ്വലിലായിരുന്നു. അതുകൊണ്ട് ഈ സൂറത്തില്‍, ''വിശ്വസിക്കുവിന്‍... ചില മുഖങ്ങളെ നാം വികൃതമാക്കി പുറകോട്ട് തിരിക്കും മുമ്പായി'' (സൂക്തം: 47) 4:47 എന്ന താക്കീതുള്‍പ്പെടുന്ന പ്രഭാഷണം ആ നാടുകടത്തല്‍ സംഭവത്തിന്റെ തൊട്ടുമുമ്പവതരിച്ചതായിരിക്കണമെന്ന് മിക്കവാറും തീര്‍ച്ചപ്പെടുത്താവുന്നതാണ്.
വെള്ളത്തിന്റെ അഭാവത്തില്‍ 'തയമ്മും' ചെയ്ത് നമസ്‌കരിക്കാമെന്ന അനുവാദം ലഭിച്ചത് ഹി. അഞ്ചാമാണ്ടില്‍ നടന്ന 'ബനുല്‍ മുസ്ത്വലഖ്' യുദ്ധകാലത്തായിരുന്നു. അതിനാല്‍, തയമ്മുമിനെ സംബന്ധിച്ച പ്രസ്താവനയടങ്ങിയ പ്രഭാഷണം (ഖണ്ഡിക 7) 4:43 അതിനോടടുത്ത കാലത്ത്അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്.

🌹പശ്ചാത്തലങ്ങളും പ്രതിപാദനങ്ങളും

സൂറയുടെ അവതരണകാലം മൊത്തത്തില്‍ ഗ്രഹിച്ചുവല്ലോ. ഇനി, അക്കാലത്തെ ചരിത്രസംഭവങ്ങളിലേക്കൊന്ന് കണ്ണോടിക്കേണ്ടതുണ്ട്. സൂറയുടെ പ്രതിപാദ്യങ്ങള്‍ ഗ്രഹിക്കാന്‍ അത് സഹായകമായിരിക്കും.

നബി(സ)യുടെ മുമ്പില്‍ പ്രസ്തുത ഘട്ടത്തിലുണ്ടായിരുന്ന പ്രധാന ചുമതലകളെ നമുക്ക് മൂന്ന് വലിയ വകുപ്പുകളായി തരംതിരിക്കാം.

 (1) ഹിജ്‌റയെത്തുടര്‍ന്ന് മദീനയിലും പരിസരത്തും രൂപവത്കൃതമായ ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുക. ജാഹിലിയ്യത്തി(അനിസ്‌ലാമികത്വം)ന്റെ മാമൂല്‍ സമ്പ്രദായങ്ങളെ നിശ്ശേഷം നശിപ്പിച്ച്, സദാചാരം, നാഗരികത, സാമൂഹികക്രമം, സാമ്പത്തികഘടന, ഭരണതന്ത്രം എന്നിവയുടെ പുതിയ തത്ത്വസംഹിതകളാണല്ലോ അവരില്‍ തിരുമേനി നടപ്പാക്കിക്കൊണ്ടിരുന്നത്. അവയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ആ നവീന സമൂഹത്തെ സുഭദ്രമായി ഉറപ്പിച്ചുനിര്‍ത്തേണ്ടതും പരിപുഷ്ടമാക്കേണ്ടതും അത്യന്താപേക്ഷിതമായിരുന്നു.

(2) അറേബ്യയിലെ പ്രതിലോമശക്തികളായ വിഗ്രഹപൂജകര്‍ക്കും ജൂതഗോത്രങ്ങള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരില്‍ നടത്തേണ്ടിവന്ന സമരങ്ങള്‍- ഇതില്‍ മുഴുവന്‍ കഴിവുകളും വിനിയോഗിക്കേണ്ടതുണ്ടായിരുന്നു.

 (3) പ്രസ്തുത പിന്തിരിപ്പന്‍ ശക്തികളെ അതിജയിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രചരിപ്പിക്കയും അതിന്റെ ഭാഗത്തേക്ക് കൂടുതല്‍ ഹൃദയങ്ങളെയും മസ്തിഷ്‌കങ്ങളെയും ആകര്‍ഷിക്കയും ചെയ്യുക. ഈ മൂന്നു വകുപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു ഇത്തരുണത്തില്‍ അവതീര്‍ണമായ ഖുര്‍ആനിക പ്രഭാഷണങ്ങളെല്ലാം.

ഇസ്‌ലാമിക സമൂഹത്തെ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ഏതാനും നിര്‍ദേശങ്ങള്‍ സൂറതുല്‍ബഖറയില്‍ മുമ്പുതന്നെ നല്‍കപ്പെട്ടിരുന്നുവെങ്കിലും കൂടുതല്‍ വിശദവും വിസ്തരവുമായ നിര്‍ദേശങ്ങള്‍ ഈ സന്ദര്‍ഭം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍, മുസ്‌ലിംകള്‍ ഇസ്‌ലാമിക സമ്പ്രദായത്തില്‍ തങ്ങളുടെ സമൂഹത്തെ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് ഈ സൂറത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കുടുംബജീവിത ചട്ടങ്ങള്‍, വിവാഹ നിയമങ്ങള്‍, സ്ത്രീ-പുരുഷ ബന്ധത്തിന്റെ പരിധികള്‍, അനാഥകളുടെ അവകാശനിര്‍ണയം, ദായധന വിഭജനതത്ത്വങ്ങള്‍, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരിഷ്‌കരണ നിര്‍ദേശങ്ങള്‍, ആഭ്യന്തര കുഴപ്പമവസാനിപ്പിക്കാനുള്ള പോംവഴികള്‍, അച്ചടക്കനിയമ ചട്ടങ്ങള്‍, മദ്യപാന നിയന്ത്രണം, ശുചീകരണ വിധികള്‍-ചുരുക്കത്തില്‍ ഒരുത്തമ സാമൂഹികജീവിതത്തെ വാര്‍ത്തെടുക്കാനുള്ള സകല മാര്‍ഗങ്ങളും ഇതില്‍ മിക്കവാറും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഒരു നല്ല മനുഷ്യന്‍ ദൈവത്തോടും ദൈവദാസന്മാരോടും വര്‍ത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സമുദായത്തില്‍ സംഘടനാപരമായ അച്ചടക്കം നിലനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഇതിലടങ്ങിയിരിക്കുന്നു. പൂര്‍വവേദക്കാരുടെ മതപരവും സദാചാരപരവുമായ നയവൈകൃതങ്ങളെ വിമര്‍ശിച്ചുകൊണ്ട് മുസ്‌ലിംകളെ താക്കീതു ചെയ്തിരിക്കുന്നു, മുസ്‌ലിംകള്‍ ആ പൂര്‍വഗാമികളെ അനുകരിക്കുന്നതില്‍നിന്നു തീരെ ഒഴിഞ്ഞുനില്‍ക്കണം. അല്ലാത്തപക്ഷം അവരാപതിച്ച ആപദ്ഗര്‍ത്തത്തില്‍ ചെന്നുവീഴുന്നതായിരിക്കും. മുനാഫിഖുകളുടെ കര്‍മരീതിയെ അപലപിച്ചുകൊണ്ട്, യഥാര്‍ഥ മുസ്‌ലിംകളുടെ നയവും യഥാര്‍ഥ വിശ്വാസത്തിന്റെ അനിവാര്യ ഫലങ്ങളും വിവരിച്ചിരിക്കുന്നു. സത്യവിശ്വാസത്തെയും കപടവിശ്വാസത്തെയും വേര്‍തിരിക്കുന്ന സവിശേഷതകളും എടുത്തുപറഞ്ഞിരിക്കുന്നു.

പരിഷ്‌കരണവിരുദ്ധ ശക്തികളില്‍നിന്നും പ്രതിലോമകാരികളില്‍നിന്നുമുണ്ടായിരുന്ന പ്രതിപ്രവര്‍ത്തനങ്ങളുടെ ഊക്ക് ഉഹ്ദ് യുദ്ധാനന്തരം വളരെ വര്‍ധിച്ചു. മുസ്‌ലിം പാര്‍ട്ടിക്ക് ഉഹ്ദില്‍ നേരിട്ട താല്‍ക്കാലിക പരാജയം മദീനാ പട്ടണത്തിന്റെ പരിസരവര്‍ത്തികളായ മുശ്‌രിക് ഗോത്രങ്ങളെയും യഹൂദ ഗോത്രങ്ങളെയും മദീനയില്‍ത്തന്നെയുള്ള മുനാഫിഖുകളെയും കൂടുതല്‍ കരുത്തരാക്കിയിരുന്നു. നാനാഭാഗത്തുനിന്നും മുസ്‌ലിംകളെ അപകടങ്ങള്‍ വലയം ചെയ്തിരിക്കയായിരുന്നു. ഈ പരിതോവസ്ഥയില്‍ ഒരു വശത്ത്, ആവേശജനകങ്ങളായ പ്രഭാഷണങ്ങളിലൂടെ അവരെ ത്യാഗങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും പ്രേരിപ്പിക്കുകയും മറുവശത്ത്, യുദ്ധവേളയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. മുനാഫിഖുകളും ദുര്‍ബല വിശ്വാസികളും മദീനയില്‍ ഭീതിജനകമായ പല വാര്‍ത്തകളും പരത്തിവിട്ടിരുന്നതിനാല്‍ യഥാര്‍ഥ വിശ്വാസികളില്‍ പോലും ഒട്ടേറെ സംഭ്രമവും ദുര്‍ധാരണകളും സൃഷ്ടിക്കപ്പെടാന്‍ ഇടയുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമെന്നും അവരുടെ അന്വേഷണത്തിനും സ്ഥിരീകരണത്തിനും ശേഷമല്ലാതെ അവ പ്രചരിപ്പിക്കരുതെന്നും ഇതില്‍ മുസ്‌ലിംകളോട് പ്രത്യേകം ആജ്ഞാപിച്ചിരിക്കുന്നു.

യുദ്ധങ്ങള്‍ക്കും സൈനിക നടപടികള്‍ക്കുമായി മുസ്‌ലിംകള്‍ അടിക്കടി ദേശസഞ്ചാരം നടത്തുകയും വെള്ളം ലഭ്യമല്ലാതിരുന്ന പല വഴികളും തരണംചെയ്യുകയും പതിവായിരുന്നു. അതിനാല്‍, കുളിയും വുദൂഉം നിര്‍വഹിക്കുന്നതിനു പകരം, വെള്ളത്തിന്റെ അഭാവത്തില്‍, തയമ്മും മതിയാവുമെന്ന് നിര്‍ദേശിക്കപ്പെട്ടു. നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ യാത്രാവേളയില്‍ രണ്ടു റക്അത്തായി ചുരുക്കാമെന്നും ഇതില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. അപായമേഖലയില്‍ നിര്‍വഹിക്കേണ്ട 'സ്വലാത്തുല്‍ ഖൗഫി'ന്റെ രീതിയും ഇതില്‍ വിവരിച്ചിരിക്കുന്നു. അറബി ഗോത്രങ്ങള്‍ക്കിടയില്‍ പലേടത്തും മുസ്‌ലിംകള്‍ പരന്നു താമസിച്ചിരുന്നു; ആ പ്രദേശങ്ങള്‍ പലപ്പോഴും യുദ്ധനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യാറുണ്ടായിരുന്നു. തന്മൂലം ആ ഒറ്റപ്പെട്ട മുസ്‌ലിംകളുടെ നില വളരെ പരുങ്ങലിലായിരുന്നു. ഈ ഘട്ടത്തില്‍ ഒരുവശത്ത് അവരെ ഇസ്‌ലാമിക സ്‌റ്റേറ്റിലേക്ക് ഹിജ്‌റ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ഇസ്‌ലാമിക സമൂഹത്തിന് അവശ്യം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു.

യഹൂദികളില്‍ ബനുന്നദീര്‍ ഗോത്രക്കാരുടെ നയം അങ്ങേയറ്റം ശത്രുമനോഭാവത്തോടുകൂടിയതായിരുന്നു. ഉടമ്പടികള്‍ പരസ്യമായി ലംഘിക്കുക, ഇസ്‌ലാമിന്റെ ശത്രുക്കളുമായി ധിക്കാരപൂര്‍വം കൂട്ടുചേരുക മുതലായ പല അതിക്രമങ്ങളും അവര്‍ നടത്തിയിരുന്നു. അതിനുംപുറമെ നബി(സ)ക്കും ഇസ്‌ലാമിക പാര്‍ട്ടിക്കുമെതിരായി മദീനയില്‍ പലേടത്തും ഗൂഢാലോചനയുടെ വലകള്‍ അവര്‍ വീശിയിട്ടുണ്ടായിരുന്നു. അവരുടെ ഈ കുത്സിതനയത്തെ കഠിനമായി അധിക്ഷേപിക്കുകയും അവര്‍ക്ക് അസന്ദിഗ്ധമായ ഭാഷയില്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരിക്കുന്നു ഈ അധ്യായത്തില്‍. ഇതിനുശേഷമാണ് അവരെ മദീനയില്‍നിന്നു നിശ്ശേഷം പുറംതള്ളിയത്.

കപടവിശ്വാസികളുടെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത കര്‍മരീതികളാണ് കൈക്കൊണ്ടിരുന്നത്. ഇന്ന വിഭാഗത്തോട് ഇന്ന നിലയില്‍ വര്‍ത്തിക്കണമെന്നു സ്വയം തീരുമാനിക്കുക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നന്നെ വിഷമകരമായിരുന്നു. ഓരോ വിഭാഗത്തെയും വേര്‍തിരിച്ചു കാട്ടി, അവരോട് അനുവര്‍ത്തിക്കേണ്ട വിധം ഇതില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിഷ്പക്ഷരായ സഖ്യഗോത്രങ്ങളുമായി മുസ്‌ലിംകള്‍ എങ്ങനെ വര്‍ത്തിക്കണമെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.ഏറ്റവും പ്രധാനമായിട്ടുള്ളത് മുസ്ലിംകളുടെ ചര്യ തികച്ചും നിഷ്കപടമായിരിക്ക ണമെന്നതാണ് . അതിതീക്ഷ്ണമായ ഈ സംഘട്ടനത്തെ ഒരുപിടി മാത്രംവരുന്ന ഈ പാർട്ടിക്ക് തങ്ങളുടെ ഉൽകൃഷ്ട സ്വഭാവഗുണങ്ങൾകൊണ്ടുമാത്രമേ അതിജീവിക്കാൻ സാധിക്കുമായിരുന്നുള്ളൂ . അതിനാൽ , സത്യവിശ്വാസികൾക്ക് ഇതിൽ അത്യുത്തമ സ്വഭാവങ്ങൾ അഭ്യസിപ്പിച്ചിരിക്കുന്നു . ഈ വിഷയകമായി അവരുടെ പാർട്ടിയിൽ പ്രകടമായിക്കണ്ട ഏതൊരു ദൗർബല്യവും കഠിനമായി വിമർശിക്കപ്പെട്ടിരിക്കുന്നു .പ്രബോധന വശത്തിനും ഈ അധ്യായത്തിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ട് . അനിസ്ലാമികത്വത്തിനെതിരിൽ ഇസ്ലാം പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സദാചാര നാഗരിക പരിഷ്കരണത്തിന്റെ നാനാവശങ്ങളെ വിശദീകരിക്കുന്നതോടൊപ്പം യഹൂദി - ക്രിസ്ത്യാനി മുശ്രിക്കുകളുടെ തെറ്റായ മതധാരണകളെയും അബദ്ധജടിലമായ കർമ ധർമങ്ങളെയും വിമർശിച്ചുകൊണ്ട് അവരെ സത്യമതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു .ഏറ്റവും പ്രധാനമായിട്ടുള്ളത് മുസ്ലിംകളുടെ ചര്യ തികച്ചും നിഷ്കപടമായിരിക്ക ണമെന്നതാണ് . അതിതീക്ഷ്ണമായ ഈ സംഘട്ടനത്തെ ഒരുപിടി മാത്രംവരുന്ന ഈ പാർട്ടിക്ക് തങ്ങളുടെ ഉൽകൃഷ്ട സ്വഭാവഗുണങ്ങൾകൊണ്ടുമാത്രമേ അതിജീവിക്കാൻ സാധിക്കുമായിരുന്നുള്ളൂ . അതിനാൽ , സത്യവിശ്വാസികൾക്ക് ഇതിൽ അത്യുത്തമ സ്വഭാവങ്ങൾ അഭ്യസിപ്പിച്ചിരിക്കുന്നു . ഈ വിഷയകമായി അവരുടെ പാർട്ടിയിൽ പ്രകടമായിക്കണ്ട ഏതൊരു ദൗർബല്യവും കഠിനമായി വിമർശിക്കപ്പെട്ടിരിക്കുന്നു .പ്രബോധന വശത്തിനും ഈ അധ്യായത്തിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ട് . അനിസ്ലാമികത്വത്തിനെതിരിൽ ഇസ്ലാം പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സദാചാര നാഗരിക പരിഷ്കരണത്തിന്റെ നാനാവശങ്ങളെ വിശദീകരിക്കുന്നതോടൊപ്പം യഹൂദി - ക്രിസ്ത്യാനി മുശ്രിക്കുകളുടെ തെറ്റായ മതധാരണകളെയും അബദ്ധജടിലമായ കർമ ധർമങ്ങളെയും വിമർശിച്ചുകൊണ്ട് അവരെ സത്യമതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു ....

❤️❤️❤️❤️❤️


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹