റിയാദുസ്വാലിഹീൻ - വിഷയം: ഭക്ഷണ മര്യാദകൾ:
🌹ഭക്ഷണ മര്യാദകൾ: ആദ്യം ബിസ്മി ചൊല്ലുക, അവസാനം ഹംദ് പറയുക🌹
🌹ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി)
🌹 ജാബിർ(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടു്. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല,ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കു മ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നില്ലെങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസസൗകര്യവും രാത്രി ഭക്ഷണവുംലഭക്കുന്നു. (മുസ്‌ലം)
🌹 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)തങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്നു. (ബുഖാരി)
🌹നബി(സ)യുടെ പിറക്കാത്ത മകൻ ഉമറുബ്‌നു അബീസലമ(റ) പറയുന്നു: നബി(സ)യുടെ സംരക്ഷണത്തിൽ ഒരു കുട്ടിയായിരുന്നു ഞാൻ. ഭക്ഷണം കഴിക്കുമ്പോൾ എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും നീങ്ങികൊണ്ടിരിക്കും. അപ്പോൾ നബി(സ)പറഞ്ഞു: കുട്ടീ, നീ ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക. നിന്റെ വലം കൈ കൊണ്ട് പാത്രത്തിന്റെ അടുത്ത ഭാഗത്തുള്ളത് നീ തിന്നുക. ഇതിനു ശേഷം എന്റെ ഭക്ഷണ രീതി ഇപ്പറഞ്ഞതു പോലെ മാത്രമായിരുന്നു.(മുത്തഫഖുൻ അലൈഹി)
🌹 ഭക്ഷണത്തെ കുറ്റപ്പെടുത്താതിരിക്കലും അതിനെ പ്രശംസിക്കലും🌹
💧അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബി(സ)ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടാ യിരുന്നില്ല.അദ്ദേഹത്തിനിഷ്ടമായാൽ ഭക്ഷിക്കും, അല്ലെങ്കിൽ കഴിക്കാതിരിക്കും
(മുത്തഫഖുൻ അലൈഹി)
💧ജാബിർ(റ)വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) തന്റെ പത്‌നിമാരോട് കറി ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു. ഞങ്ങളുടെ അടുത്ത് സുർക്കയല്ലാതെ മറ്റൊന്നുമില്ലല്ലോ, അപ്പോൾ അവിടുന്ന് അത് കൊണ്ടുവരാൻ പറയുകയും ഭക്ഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു. സുർക്ക എത്രമാത്രം മുന്തിയ കൂട്ടാനാണ്.
(മുസ്‌ലിം)
🌹 നോമ്പുകാരനായിരിക്കെ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ എന്ത് പറയണം.🌹
💧അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞു: നിങ്ങളിൽ വല്ലവനും ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കട്ടെ. അവൻ നോമ്പുകാരനാണെങ്കിൽ ക്ഷണിച്ച വനുവേണ്ടി പ്രാർത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കിൽ ഭക്ഷിക്കുകയും ചെയ്യട്ടെ (മുസ്‌ലിം)
🌹 ക്ഷണിക്കപ്പെട്ടവരോടൊപ്പം മറ്റുള്ളവരുണ്ടെങ്കിൽ എന്തു പറയണം
🌹
💧 അബൂ മസ്ഊദ് അൽ ബദ്‌രി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അഞ്ചുപേർക്കായി തയ്യാറാക്കിയ ഭക്ഷണത്തിന് നബി(സ)ക്ഷണിക്കപ്പെട്ടു, അവരോടൊപ്പം ക്ഷണിക്കപ്പെടാത്ത ഒരാൾകൂടി പിന്തുടർന്നു. വീട്ടിലെത്തിയപ്പോൾ നബി(സ)പറഞ്ഞു, ഇയാൾ ഞങ്ങളെ പിന്തുടർന്നതാണ്.നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ഇയാക്ക് അനുവാദംനൽകാം, നീ ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാൾ തിരിച്ചു പോകും.വീട്ടുടമ പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാനയാൾക്ക് അനുവാദം കൊടുത്തിരിക്കുന്നു.
(മുത്തഫഖുൻ അലൈഹി)
🌹തന്‍റെ അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കൽ, ഭക്ഷണമര്യാദ പഠിപ്പിക്കലും മര്യാദക്കേടു കാണിക്കുന്നവരെ ഉപദേശിക്കലും🌹
💧സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചക(സ) സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല.നബി(സ) പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം)
💧നബി(സ)യുടെ പിറക്കാത്ത മകൻ ഉമറുബ്‌നു അബീസലമ(റ) പറയുന്നു: നബി(സ)യുടെ സംരക്ഷണത്തിൽ ഒരു കുട്ടിയായിരുന്നു ഞാൻ. ഭക്ഷണം കഴിക്കുമ്പോൾ എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും നീങ്ങികൊണ്ടിരിക്കും. അപ്പോൾ നബി(സ)പറഞ്ഞു: കുട്ടീ, നീ ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക. നിന്റെ വലം കൈ കൊണ്ട് പാത്രത്തിന്റെ അടുത്ത ഭാഗത്തുള്ളത് നീ തിന്നുക. ഇതിനു ശേഷം എന്റെ ഭക്ഷണ രീതി ഇപ്പറഞ്ഞതു പോലെ മാത്രമായിരുന്നു.
(മുത്തഫഖുൻ അലൈഹി)
🌹സംഘമായി ഭക്ഷിക്കുമ്പോൾ പാലിക്കേ കാര്യങ്ങൾ🌹
💧 ജബലബ്‌നു സുഹൈം(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഇബ്‌നു സുബൈറിന്റെ കാലത്ത് ഒരിക്കൽ ക്ഷാമം പിടിപെട്ടു. അങ്ങിനെ ഞങ്ങൾക്ക് അൽപം കാരക്ക ഭക്ഷണമായി ലഭിക്കുകയുണ്ടായി. അത് ഭക്ഷിച്ചുകൊണ്ടിരിക്കേ അബ്ദുല്ലാഹിബ്‌നു ഉമർ(റ) അതിലൂടെ കടന്നുപോയി. അപ്പോൾ അദ്ദേഹം പറഞ്ഞു: കൂടെയിരുന്ന് ഭക്ഷിക്കുന്ന മറ്റു സഹോദരൻമാർ നിങ്ങൾക്ക് അനുവാദം തന്നാലല്ലാതെ നിങ്ങൾ ഒന്നിലധികം കാരക്കകൾ ഒരുമിച്ചുപിടിച്ച് ഭക്ഷിക്കരുത് . കാരണം നബി(സ)അത് വിരോധിച്ചിരിക്കുന്നു.
(മുത്തഫഖുൻ അലൈഹി)
🌹 ഭക്ഷണം കഴിച്ചിട്ടും വയർ നിറയാത്തവർ🌹
💧വഹ്ഷി ബനു ഹർബിൽ നിന്ന് നിവേദനം: നബി(സ)യുടെ സഹാബികൾ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയർ നിറയുന്നില്ലല്ലോ, അപ്പോൾ അദ്ദേഹം ചോദിച്ചു, നിങ്ങൾ ഓരോരുത്തരായിട്ടാണോ ഭക്ഷിക്കാറുള്ളത്. അവർ പറഞ്ഞു. അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങൾ ഒരുമിച്ച് സംഘമായി ഭക്ഷിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക, അപ്പോൾ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്.
(അബൂദാവൂദ്).
🌹ചാരിയിരുന്ന് ഭക്ഷിക്കൽ കറാഹത്താണ്🌹
🌹 അബൂ ജൂഹൈഫ ( റ ) വിൽ നിന്ന് നിവേദനം : നബി ( സ ) പറഞ്ഞു : ഞാൻ ചാരിയിരുന്ന് ഭക്ഷിക്കുകയില്ല .
( ബുഖാരി )
💧അനസ് ( റ ) വിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു . നബി ( സ ) പൊന്തിച്ചിരുന്നു കാരക്ക തിന്നുന്നതു ഞാൻ കണ്ടിട്ടുണ്ട് .
( മുസ്ലിം )
🌹മൂന്നു വിരൽ കൊണ്ട് ഭക്ഷിക്കൽ , ഭക്ഷണ ശേഷം വിരലുകൾ നക്കി വൃത്തിയാക്കൽ , വീണു പോയ ഭക്ഷണം എടുത്ത് വൃത്തിയാക്കി കഴിക്കൽ ,🌹
🌹 ഇബ്നു അബ്ബാസ് ( റ ) വിൽ നിന്ന് നിവേദനം : നബി ( സ ) പറഞ്ഞു : നിങ്ങൾ ഭക്ഷണം കഴിച്ചാൽ വിരലുകൾ തുടക്കുന്നതിനുമുമ്പായി അത് നക്കുകയോ നക്കിപ്പിക്കുകയോ ചെയ്യട്ടെ . ( മുത്തഫഖുൻ അലൈഹി )
🌹കഅബ് ബ്നു മാലിക്ക് ( റ ) വിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു : നബി ( സ ) മൂന്ന് വിരൽ കൊണ്ട് ഭക്ഷണം കഴിക്കുകയും അതിനു ശേഷം നക്കി വൃത്തിയാക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
( മുസ്ലിം )
🌹ഭക്ഷണത്തിന് കൈകൾ അധികരിപ്പിക്കൽ🌹
🌹 ജാബിർ ( റ ) വിൽ നിന്ന് നിവേദനം പ്രവാചകൻ ( സ ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒരാളുടെ ഭക്ഷണം രണ്ടാൾക്കും രണ്ടാളുടേത് നാലാളുകൾക്കും നാലാളുകളുടേത് എട്ടാളുകൾക്കും മതിയാകു ന്നതാണ് .
( മുസ്ലിം )
❤️ കുടിക്കുമ്പോഴുള്ള മര്യാദകൾ : പാത്രത്തിലേക്ക് ശ്വസിക്കലും , മോന്തിക്കുടിക്കലും കറാഹത്ത് , സദസ്സിന്റെ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം❤️
🌹 അനസ് ( റ ) വൽ നിന്ന് നിവേദനം : നബി ( സ ) കുടിക്കുമ്പോൾ മൂന്ന് പ്രാവശ്യമായി ശ്വാസം വിടാറുണ്ട്.
( മുത്തഫഖുൻ അലൈഹി ) ( മൂന്നു പ്രാവശ്യമായിക്കൊണ്ടും , പാത്രത്തിന് പുറത്ത് മൂന്ന് പ്രാവശ്യം ശ്വാസം വിട്ടു കൊണ്ടുമായിരുന്നു കുടിച്ചിരുന്നത് )
🌹അബൂ ഖതാദ ( റ ) വിൽ നിന്ന് നിവേദനം : നിശ്ചയം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നത് നബി ( സ ) വിരോധിച്ചിരിക്കുന്നു , ( മുത്തഫഖുൻ അലൈഹി )
🌹 അനസ് ( റ ) വൽ നിന്ന് നിവേദനം : ഒരിക്കൽ നബി ( സ ) ക്ക് വെള്ളം കലർത്തിയ പാൽ നൽകപ്പെട്ടു , വലതുഭാഗത്ത് ഗ്രാമീണനായ ഒരു അറബിയും ഇടതു ഭാഗത്ത് അബൂബക്കർ ( റ ) വും ഉണ്ടായിരുന്നു , നബി ( സ ) കുടിച്ചതിനു ശേഷം ഗ്രാമീണനു നൽകിക്കൊണ്ട് പറഞ്ഞു , വലതു ഭാഗത്തുള്ളവർക്ക് മുൻഗണന നൽകേണ്ടതാണ് .
( ബുഖാരി , മുസ്ലിം )
🌹പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് അനഭിലഷണീയം🌹
🌹 അബൂഹുറൈറ ( റ ) വിൽ നിന്ന് നിവേദനം : പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് നബി ( സ ) വിലക്കിയിരിക്കുന്നു.
( മുത്തഫഖുൻ അലൈഹി )
🌹കബബിൻത് ഥാബിത് ( റ ) വിൽ നിന്ന് നിവേദനം : ഒരിക്കൽ പ്രവാചകൻ ( സ ) എന്റെ അടുക്കൽ കടന്നു വന്ന് തൂക്കിയിട്ടിരുന്ന തോൽപാത്രത്തിന്റെ വായയിൽ കൂടി നിന്ന് കൊണ്ട് കുടിക്കുകയുണ്ടായി . അപ്രകാരം ചെയ്യൽ നിഷിദ്ധമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
( തിർമുദി )
🌹ഊതിക്കുടിക്കുന്നത് കറാഹത്ത്🌹
🌹അബൂ സഈദുൽ ഖുദ്രിയ്യി ( റ ) വിൽ നിന്ന് നിവേദനം : തീർച്ചയായും പാനീയത്തിലേക്ക് ശ്വാസം വിടുന്നത് നബി ( സ ) വിലക്കി . അപ്പോൾ ഒരാൾ ചോദിച്ചു , പാത്രത്തിൽ കരട് കണ്ടാലോ . അവിടുന്ന് പറഞ്ഞു , നീ അത് ചിന്തുക , അദ്ദേഹം പറഞ്ഞു , ഒറ്റവലിക്ക് ശ്വാസം വിടാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ . അപ്പോൾ അദ്ദേഹം പറഞ്ഞു , എന്നാൽ നീ പാത്രം വായിൽ നിന്ന് അകറ്റിപ്പിടിക്കുക
( തിർമുദി )
🌹 ഇബ്നു അബ്ബാസ് ( റ ) വിൽ നിന്ന് നിവേദനം : തീർച്ചയായും കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നതും ഊതുന്നതും നബി ( സ ) വിലക്കിയിട്ടു് ,
( തിർമുദി )
🌹 നിന്നു കൊണ്ട് കുടിക്കൽ അനുവദനീയമാണ് . ഇരുന്ന് കഴിക്കലണ്ടാണ് ഏറ്റവും ശ്രേഷ്ഠം🌹
🌹 ഇബ്നു അബ്ബാസ് ( റ ) വിൽ നിന്ന് നിവേദനം : ഞാൻ നബി ( സ ) യെ സംസംവെള്ളം കുടിപ്പിച്ചു . അദ്ദേഹം അത് നിന്നുകൊണ്ട് കുടിച്ചു . ( മുത്തഫഖുൻ അലൈഹി )
ഇബ്നു ഉമർ ( റ ) വിൽ നിന്ന് നിവേദനം . നബി ( സ ) യുടെ കാലത്ത് ഞങ്ങൾ നടന്നു കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്.
( തിർമുദി )
🌹 അനസ് ( റ ) വിൽ നിന്ന് നിവേദനം : നിന്നുകൊണ്ട് കുടിക്കുന്നത് നബി ( സ ) വിലക്കി . ഖതാദ ( റ ) പറഞ്ഞു . അപ്പോൾ ഞങ്ങൾ അനസ് ( റ ) വിനോട് ചോദിച്ചു , ഭക്ഷണം കഴിക്കലോ , അദ്ദേഹം പറഞ്ഞു , അത് ഏറ്റവും ചീത്തയാണ് .
( മുസ്ലിം )
മറ്റൊരു റിപ്പോർട്ടിൽ നിശ്ചയം നിന്നു കൊണ്ട് കുടിക്കുന്നത് നബി ( സ ) വിലക്കിയിരിക്കുന്നു എന്നു.
🌹സ്വർണ്ണവും വെള്ളിയും അല്ലാത്ത ശുദ്ധിയുള്ള എല്ലാ പാത്രത്തിൽ നിന്നും കുടിക്കാം . 🌹
🌹അബ്ദുല്ലാഹ് ഇബ്നു സൈദ് ( റ ) വിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു , ഒരിക്കൽ നബി ( സ ) ഞങ്ങളുടെ അടുത്ത് വന്നു . അപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വുളു ചെയ്യാനുള്ള വെള്ളം ഒരു ചെമ്പു പാത്രത്തിൽ നൽകുകയും അതിൽ നിന്ന് അദ്ദേഹം വുളൂ ചെയ്യുകയും ചെയ്തു ,
( ബുഖാരി )
🌹 ജാബിർ ( റ ) നിവേദനം : നബി ( സ ) തന്റെ ഒരു കൂട്ടുകാരനോടൊപ്പം അൻസാരികളുടെ കൂട്ടത്തിൽപെട്ട ഒരാളുടെ അടുക്കൽ കടന്നുവന്നു , അങ്ങിനെ റസൂൽ ( സ ) ചോദിച്ചു . തോൽപാത്രത്തിലുള്ള തണുത്തവെള്ളം നിന്റെ പക്കലുണ്ടെങ്കിൽ തരിക , അതല്ലെങ്കിൽ ഞങ്ങൾ അതിൽ നിന്ന് വലിച്ചു കുടിച്ചു കൊള്ളാം ( ബുഖാരി )
🌹 ഹുദൈഫ ( റ ) വിൽ നിന്ന് നിവേദനം : നബി ( സ ) നേരിയ പട്ടും കട്ടിയുള്ള പട്ടും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കുന്നതും വിരോധിച്ചിട്ടു് , അദ്ദേഹം പറഞ്ഞു , അവ ഇഹത്തിൽ അവർക്കുള്ളതും പരലോകത്തി നിങ്ങൾക്കുള്ളതുമാണ് . ( മുത്തഫഖുൻ അലൈഹി )
🌹 ഉമ്മുസലമ ( റ ) വിൽ നിന്ന് നിവേദനം : റസൂൽ ( സ ) അരുളി , വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിൽ നരകാഗ്നിയാണ്നിറക്കുന്നത്
( മുത്തഫഖുൻ അലൈഹി )
Comments
Post a Comment