Posts

പാപമോചന പ്രാർത്ഥനകൾ

1..ഏറ്റവും മഹത്തായ പാപമോചന പ്രാർത്ഥന🤲 സയ്യിദുൽ ഇസ്തിഗ്ഫാർ اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ *പരിഭാഷ :* അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ ഇലാഹ് ഇല്ല. എന്നെ സൃഷ്ടിച്ചത് നീയാണ്. ഞാനാകട്ടെ നിന്റെ അടിമയും. എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. എനിക്ക് നീ പൊറുത്തുതരേണമേ, നീയല്ലാതെ പൊറുക്കുന്നവനില്ല.'' *ശ്രേഷ്ഠതയും മഹത്വവും :* ശദ്ദാദ്ബ്നുഔസ് (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: പാപമോചന പ്രാർത്ഥനയിലെ മുഖ്യമായതാണ് ഈ പ്രാർത്ഥന. ദൃഢവിശ്വാസത്തോടെ പകലിൽ ആരെങ്കിലും ഇങ്ങിനെ പ്രാർത്ഥിക്കുകയും വൈകുന്നേരത്തിനുമുമ്പാ...

ദുആ 🤲🤲അല്ലാഹുവോട് പൊറുക്കലിനെ തേടൽ

  1...ദുആ 🤲🤲അല്ലാഹുവോട് പൊറുക്കലിനെ തേടൽ *പ്രാർത്ഥന :* أسْتَغْفِرُ اللَّهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക്‌ (അല്ലാഹുവിന്റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്റെ എല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. അവനിലേക്ക് പശ്ചാതപിക്കുകയും ചെയ്യുന്നു. 🌹ശ്രേഷ്ഠതയും മഹത്വവും :🌹 നബി(ﷺ) പറഞ്ഞു : “ഇപ്രകാരം അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക, എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും ശരി!"... ( അബൂദാവൂദ്) 2...അല്ലാഹുവോട് പൊറുക്കലിനെ തേടൽ 🤲പ്രാർത്ഥന :🤲 رَبِّ اغْفِرْ لِي وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ എന്റെ റബ്ബേ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ...

🌹ഖുർആൻ... സംശയങ്ങളും വിശദീകരണവും(( അമാനി മൗലവി തഫ്സീർ)

  1🌹 എന്താണ് ഖുർആൻ 🌹 സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽനിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ . അന്തിമ പ്രവാചകനായ മുഹമ്മദി (സ )( ലൂടെയാണ് അത് ലോകം ശ്രവിച്ചത് . അവസാനത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത് . അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ )ക്ക് അദ്ദേഹത്തിന്റെ 40 -ാമത്തെവയസ്സിൽ പ്രവാചകത്വം ലഭിച്ചതു മുതൽ 63 -ാം വയസ്സിൽ അവിടുത്തെ വിയോഗമുണ്ടായതു വരെയുള്ള കാലഘട്ടത്തിൽ - പല സന്ദർഭങ്ങളിലായി - അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു . ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും   മാർഗദർശനമായിക്കൊണ്ടാണ് ഈ ദൈവീക വചനങ്ങൾ ഇറക്കപ്പെട്ടത് . അതുകൊണ്ടു തന്നെ അന്ത്യനാളുവരെ ക്യുർആനിനെ യാതൊരു മാറ്റത്തിരുത്തലുമില്ലാതെ സംരക്ഷിക്കുമെന്ന് അത് അവതരിപ്പിച്ച റബ്ബു  തന്നെ മനുഷ്യർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട് . " അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാർഗ്ഗം ( കാണിച്ചുതരിക ) എന്നത് . അവയുടെ ( മാർഗ്ഗങ്ങളുടെ ) കൂട്ടത്തിൽ പിഴച്ചവയുമുണ്ട് . അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെയെല്ലാം അവൻ നേർവഴിയിലാക്കുമായിരുന്നു . " ( 16 : 9 ) എല്ലാവിധ മാനുഷിക കൈകടത്തലുകളിൽ നിന്ന...