18അല്‍കഹ്ഫ് അവതരണവും പ്രതിപാദ്യ വിഷയങ്ങളും
18അല്‍കഹ്ഫ് :
അവതരണം:മക്കയില്‍
അവതരണ ക്രമം:69
സൂക്തങ്ങള്‍:110
ഖണ്ഡികകള്‍:12
നാമം
ഈ അധ്യായത്തിന്റെ പേര്‍ ആദ്യ ഖണ്ഡികയിലെ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ എന്ന പത്താം സൂക്തത്തില്‍നിന്ന് എടുത്തതാണ്. 'കഹ്ഫ്' എന്ന പദം ഉപയോഗിച്ച അധ്യായം എന്നത്രെ ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്.
അവതരണകാലം
ഇവിടം മുതല്‍ നബിതിരുമേനിയുടെ മക്കാജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ അവതരിച്ച അധ്യായങ്ങള്‍ ആരംഭിക്കുന്നു. തിരുമേനി(സ )യുടെ മക്കാജീവിതത്തെ നാം വലിയ നാലുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. അതിന്റെ വിശദീകരണം 'അല്‍അന്‍ആമി'ന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിഭജനമനുസരിച്ച് മൂന്നാംഘട്ടം ഏറക്കുറെ, പ്രവാചകത്വലബ്ധിയുടെ അഞ്ചാം വര്‍ഷാരംഭം മുതല്‍ പത്താം വര്‍ഷം വരെയാണ്. ഈ ഘട്ടത്തെ രണ്ടാംഘട്ടത്തില്‍നിന്ന് വേര്‍തിരിക്കുന്ന പ്രത്യേകതകള്‍ ഇങ്ങനെ സമാഹരിക്കാം: ദ്വിതീയഘട്ടത്തില്‍ ഖുറൈശികള്‍ നബിതിരുമേനി(സ )യെയും അവിടത്തെ പ്രസ്ഥാനത്തെയും സംഘടനയെയും നശിപ്പിക്കുന്നതിനുവേണ്ടി പ്രധാനമായും അവലംബമാക്കിയത് അവഹേളനം, വിമര്‍ശനങ്ങള്‍, പരിഹാസം, ആരോപണങ്ങള്‍, ഭീഷണി, പ്രലോഭനം, എതിര്‍ പ്രചാരവേലകള്‍ തുടങ്ങിയ മാര്‍ഗങ്ങളായിരുന്നു. എന്നാല്‍, ഈ മൂന്നാംഘട്ടത്തില്‍ അവര്‍ മര്‍ദനങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളുമായിരുന്നു കൂടുതല്‍ ശക്തിയായി ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങള്‍. എത്രത്തോളമെന്നാല്‍ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തിന് സ്വന്തം നാടുപേക്ഷിച്ച് ഹബ്ശ(എത്യോപ്യ)യിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ശേഷിച്ച മുസ്‌ലിംകളെ, നബി(സ)യെയും കുടുംബത്തെയുംപോലും 'ശിഅ്ബു അബീത്വാലിബി'ല്‍ ഉപരോധിച്ചു. അവരുമായുള്ള സാമ്പത്തികവും സാമൂഹികവുമായ മുഴുവന്‍ ബന്ധങ്ങളും വിച്ഛേദിക്കുകയുണ്ടായി. എന്നാലും ഈ ഘട്ടത്തില്‍ രണ്ട് വ്യക്തിത്വങ്ങളുടെ --അബൂത്വാലിബിന്റെയും ഉമ്മുല്‍ മുഅ്മിനീന്‍ ഹദ്‌റത്ത് ഖദീജ(റ)യുടെയും--സ്വാധീനഫലമായി ഖുറൈശികളില്‍പ്പെട്ട രണ്ട് വലിയ കുടുംബങ്ങള്‍ നബി(സ)യെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നു. നുബുവ്വത്തിന്റെ പത്താം വര്‍ഷത്തില്‍ ഇരുവരുടേയും കണ്ണടഞ്ഞതോടുകൂടി ഈ ഘട്ടം അവസാനിക്കുകയും നാലാംഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. അതില്‍ നബി(സ)ക്കും മുഴുവന്‍ മുസ്‌ലിംകള്‍ക്കും അവസാനം മക്കയില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അത്രമാത്രം ക്ലേശകരമാക്കിത്തീര്‍ത്തു, സത്യനിഷേധികള്‍ മക്കയില്‍ മുസ്‌ലിംകളുടെ ജീവിതം.
'അല്‍കഹ്ഫ്' അധ്യായത്തിലെ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് മൂന്നാംഘട്ടത്തിന്റെ ആദ്യത്തില്‍ അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. അപ്പോഴേക്കും അക്രമമര്‍ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിച്ചുവന്നിരുന്നുവെങ്കിലും 'ഹബ്ശാ പലായനം' സംഭവിച്ചുകഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍, മര്‍ദനങ്ങളനുഭവിച്ചുകൊണ്ടിരുന്ന മുസ്‌ലിംകളെ ഗുഹാവാസികളുടെ കഥ കേള്‍പ്പിക്കുകയാണ്--അവരെ നിശ്ചയദാര്‍ഢ്യമുള്ളവരാക്കുന്നതിനുവേണ്ടി; മുമ്പ് വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണ്ടിവന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നതിനു വേണ്ടിയും...
സുറത്തുൽ കഹ്ഫ് വിശുദ്ധ ഖുർആനിലെ 18 -ാമത്തെ അധ്യായം അൽഭുതകരമായ പാഠങ്ങൾ നൽകുന്ന സുപ്രധാനമായ നാലു ചരിത്ര കഥകൾ ഇതിൽ പ്രതിപാദിക്കുന്നു...
""പ്രവാചകൻ ( സ്വ ) അരുളി സൂറത്തുൽ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകൾ മനഃപാഠമാക്കുന്നവന്ന് ദജ്ജാലിനെതിരിൽ സുരക്ഷ ലഭിക്കുന്നതാണ് . ( മുസ്ലിം )
കഥ 🌹1 :
ഗുഹാ വാസികൾ ഒരു വിശ്വാസ പരീക്ഷണം :
അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിച്ചു എന്ന കാരണത്താൽ സ്വന്തം ജനതയാൽ മർദ്ദിക്കപ്പെട്ട കുറച്ചു യുവാക്കളുടെ കഥ . അവർ വിശ്വാസ സംരക്ഷണാർത്ഥം സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുകയാണ് . യാത്രാ മധ്യേ അവർ ഒരു ഗുഹയിൽ വിശ്രമിക്കാനായി കയറുകയാണ് . അല്ലാഹു ആ യുവാക്കളെ പ്രസ്തുത ഗുഹയിൽ 309 ചാന്ദ്രവർഷക്കാലം , അഥവാ 300 സൗരവർഷക്കാലം ഉറക്കിക്കിടത്തി . ദീർഘകാലത്തെ നിദ്രക്കു ശേഷം അവർ ഉണർന്നു . ഒരു ദിവസം അല്ലെങ്കിൽ അരദിവസം മാത്രമേ തങ്ങൾ ഉറങ്ങിയിരുന്നുള്ളൂ എന്നായിരുന്നു അവരുടെ ധാരണ . അവർക്ക് വിശക്കുന്നുണ്ടായിരുന്നു . അതുകൊണ്ടു തന്നെ അവരിലൊരാൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവുമായി ഭക്ഷണത്തിനായി അടുത്ത അങ്ങാടിയിലേക്ക് ചെന്നു . ആളുകൾ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി . തങ്ങൾക്കിടയിൽ ഈ മനുഷ്യൻ തീർത്തും അപരിചിതനാണല്ലൊ ! അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന നാണയമാകട്ടെ വർഷങ്ങൾക്കു മുമ്പ് പഴയ തലമുറ ഉപയോഗിച്ചിരുന്നതും ! ആ യുവാവ് ഗുഹയിലേക്കു തന്നെ തിരിച്ചു ചെന്നു . അവിടെ വെച്ച് ആ യുവാക്കൾ മരണമടയുകയും ചെയ്തു . ഏകദൈവ വിശ്വാസം സ്വീകരിച്ച് ജീവിക്കുന്നതിന്റെ പേരിൽ മർദ്ദിക്കപ്പെടുക എന്ന ചരിത്രലെമ്പാടും കാണാം . എന്നാൽ ഏകദൈവ വിശ്വാസികളായ ദാസന്മാരെ അല്ലാഹു അവരുടെ പ്രതിസന്ധകളിൽ എന്ന് സംരംക്ഷണം നൽകി സഹായിക്കുന്നതാണ് . ഗുഹാവാസികളെ സംബന്ധിച്ച ഈ ഖുർആനിക കഥ പ്രസ്തുത പാഠമാണ് നമുക്ക് നൽകുന്നത് . അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണയിലായിരിക്കും സത്യവിശ്വാസികൾ എപ്പോഴും . ഗുഹയിൽ ദീർഘകാലം നിദ്രയിൽ കഴിഞ്ഞ യുവാക്കൾ ഏഴുപേരായിരുന്നു എന്ന് സാധാരണ പറഞ്ഞു വരാറുണ്ട് . എന്നാൽ അവരെ സംബന്ധിച്ച പ്രസ്താവനയിൽ , അവർ എത്ര പേരായിരുന്നൂ എന്ന് ഖുർആൻ ഖണ്ഡിതമായി പറയുന്നില്ല . ഖുർആൻ പറയുന്നത് ഇങ്ങനെ : അവർ ( ജനങ്ങളിൽ ഒരു വിഭാഗം ) പറയും ; ( ഗുഹാവാസികൾ ) മൂന്ന് പേരാണ് , നാലാമത്തെത് അവരുടെ നായയാണ് എന്ന് . ചിലർ പറയും : അവർ അഞ്ചുപേരാണ് ; ആറാമത്തെത് അവരുടെ നായയാണ് എന്ന് . അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയൽ മാത്രമാണത് . ചിലർ പറയും : അവർ ഏഴു പേരാണ് . എട്ടാമത്തെത് അവരുടെ നായയാണ് എന്ന് ( നബിയേ ) പറയുക ; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് . ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല . അതിനാൽ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തിൽ തർക്കിക്കരുത് . അവരിൽ ( ജനങ്ങളിൽ ) ആരോടും അവരുടെ കാര്യത്തിൽ നീ അഭിപ്രായം ആരായുകയും ചെയ്യരുത് . ( കഹ്ഫ് : 22 )
2🌹ഊഹം പറയൽ
അദൃശ്യകാര്യത്തെപ്പറ്റിയുള്ള :
അല്ലാഹുവിൽ നിന്ന് ധാരാളം അനുഗ്രഹം കിട്ടിയ ഒരു മനുഷ്യ . ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങൾ അദ്ദേഹത്തിനു ലഭിച്ച ദൈവികാനുഗ്രഹങ്ങളിൽ ഒന്നായിരുന്നു . പക്ഷെ , എല്ലാം അയാൾ മറന്നു . അഹങ്കരിച്ചു . വിനയാന്വിതനാകണം എന്ന തന്റെ കൂട്ടുകാരന്റെ ഉപദേശം പോലും അയാൾ തിരസ്കരിച്ചു . അയാളുടെ വാക്കുകൾ ഖുർആൻ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ് : അങ്ങനെ അവൻ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി : ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും . ( കഹ്ഫ് : 34 ) അഹങ്കാരത്തോടെയാണ് അവൻ തന്റെ തോട്ടങ്ങളിൽ പ്രവേശിച്ചിരുന്നത് . അന്ത്യ നാളിനെ അവൻ അവിശ്വസിച്ചു . ഇനി ഉണ്ടെങ്കിൽ തന്നെ ഇപ്പോഴുള്ളതിനേക്കാൾ മെച്ചമുള്ള സ്ഥനങ്ങൾ തനിക്ക് ലഭിക്കും എന്നവൻ വീമ്പു പറഞ്ഞു . പക്ഷെ , അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അർഹമായ ഫലം നൽകി . സമ്പത്ത് ഒരുപാട് ചെലവഴിച്ച് ഫലമൂലാദികൾ വെച്ചു പിടിപ്പിച്ച അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടെ നശിപ്പിച്ചു . അപ്പോഴാണ് അവൻ ഖേദത്തോടെ വിരൽ കടിച്ചത് ! അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭ്യമാകുമ്പോഴും അവ അനുഭവിക്കുമ്പോഴും ഏതൊരാളും അല്ലാഹുവിന്ന് നന്ദി ചെയ്യാനും : ഏതൊരാളും അല്ലാഹുവിന്ന് നന്ദി ചെയ്യാനും അവന്റെ മുമ്പാകെ വിനയാന്വിതനാകാനും ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം , അല്ലാഹുവിന്റെ ശിക്ഷക്ക് അവൻ വിധേയമാകുന്നതാണ് എന്നുമുള്ള സന്ദേശമാണ് ഈ ഖുർആനിക കഥനം നൽകുന്നത് .
കഥ 🌹3 മൂസാ നബി ( അ ) യും ഹിള്ർ ( അ ) വൈജ്ഞാനിക പരീക്ഷണം
മുഹമ്മദ് നബി ( സ്വ ) പറയുകയുണ്ടായി . ഒരിക്കൽ മൂസാ നബി ( അ ) ബനൂ ഇസ്റാഈല്യർക്ക് സാരോപദേശം നൽകുകയായിരുന്നു . ആ സമയം അദ്ദേഹത്തോട് ഒരാൾ ചോദിച്ചു : ആളുകളിൽ ഏറ്റവും വലിയ ജ്ഞാനി ആരാണ് ? അദ്ദേഹം പറഞ്ഞു : ഞാൻ തന്നെ ! പക്ഷെ , അല്ലാഹു അദ്ദേഹത്തെ തിരുത്തി ; അദ്ദേഹമല്ല , ഏറ്റവും വലിയ ജ്ഞാനി . അല്ലാഹു പറഞ്ഞു : ശരി , മൂസാ , രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് എന്റെ എന്റെയൊരു ദാസനുണ്ട് . അദ്ദേഹം നിന്നെക്കാൾ അറിവുള്ളവനാണ് . അതു കേട്ടപ്പോൾ മൂസാ ( അ ) പറഞ്ഞു : രക്ഷിതാവേ , അദ്ദേഹത്തെ എങ്ങനെ എനിക്ക് കണ്ടുമുട്ടാനാകും ? അല്ലാഹു പറഞ്ഞ ആ ' ജ്ഞാനിയായ ദൈവ ദാസനെ ' കണ്ടെത്താൻ അല്ലാഹുവിന്റെ നിർദ്ദേശാനുസരണം അദ്ദേഹം തന്റെ ഭൃത്യനോടൊപ്പം യാത്ര പുറപ്പെട്ടു . യാത്രക്കൊടുവിൽ രണ്ട് കടലുകളുടെ സംഗമ സ്ഥാനത്തു വെച്ച് ആ ദൈവദാസനെ അഥവാ ഖിള് റി ( അ ) നെ മൂസാ നബി കണ്ടുമുട്ടി . അദ്ദേഹത്തോടൊപ്പം ഒരു വിദ്യാർത്ഥിയെപ്പോലെ മൂസാ നബി ( അ ) യാത്ര ചെയ്തു . യാത്രയിൽ ഖിള്റി ( അ ) ൽ നിന്ന് തനിക്കറിയാത്ത ഒരുപാടു സംഗതികൾ മൂസാ നബി ( അ ) പഠിച്ചെടുത്തു . മാത്രമല്ല , താൻ ചെയ്ത പ്രവർത്തനങ്ങളും അതിന്റെ പിന്നിലെ അറിവുകളും എന്റേതല്ല , മറിച്ച് എന്റെ നാഥനിൽ നിന്ന് ലഭ്യമായതാണ് എന്ന അഹങ്കാരമില്ലാത്ത മഹാവിനയത്തിന്റെ വാക്കുകളും ഹിള്റി ( അ ) ൽ നിന്നും കേട്ടറിഞ്ഞു . രണ്ടു പേരും വിടപറയുന്ന സമയത്ത് മൂസാ നബി ( അ ) യോട് ഖിള്ർ ( അ ) പറയുന്ന വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് . താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത് . അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാൻ ചെയ്തത് . താങ്കൾക്ക് ഏത് കാര്യത്തിൽ ക്ഷമിക്കാൻ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത് . ( കഹ്ഫ് : 82 )
കഥ 🌹4 ദുൽഖർനൈനിയുടെ കഥ ശക്തി പരീക്ഷണം:
നീതിമാനായ ഒരു രാജാവായിരുന്നു ദുൽഖർനൈൻ . കിഴക്കു പടിഞ്ഞാറൻ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്ന ഒരു രാജാവ് . അദ്ദേഹത്തിന്റെ സുപ്രധാനമായ മൂന്ന് യാത്രകളെ കുറിച്ച് ഖുർആൻ പ്രസ്താവിക്കുന്നുണ്ട് . ദുൽഖർനൈനിന്റെ അവസാന യാത്രയിൽ , രണ്ട് മലകൾക്കിടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ഒരു ജനവിഭാഗത്തെ കാണുകയുണ്ടായി . തങ്ങളെ പലപ്പോഴും കടന്നാക്രമിക്കുന്ന യഅ്ജൂജ് മഅ്ജൂജ് എന്ന വിഭാഗത്തെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവർ ദുൽഖർനൈനിനോട് ആവലാതിപ്പെട്ടു.ഇനിയും അവർ തങ്ങളെ കടന്നാക്രമിക്കാതിരിക്കാൻ അവർക്കും തങ്ങൾക്കുമിടയിൽ ഒരു മതിൽ നിർമ്മിച്ചു തരണമെന്നും അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു . അദ്ദേഹം അതിനു സമ്മതിക്കുകയും അപ്രകാരം ഒരു സുരക്ഷാമതിൽ നിർമ്മിക്കുകയും ചെയ്തു . തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുൽഖർനൈൻ , പക്ഷെ , കൂടുതൽ വിനയാന്വിതനാകുകയാണ് ചെയ്തത് . അല്ലാഹു തനിക്കു നൽകിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് . വൻമതിൽ നിർമ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം ( ദുൽഖർനൈൻ ) പറഞ്ഞു : ഇത് എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമത്രെ . എന്നാൽ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാൽ അവൻ അതിനെ തകർത്ത് നിരപ്പാക്കിക്കളയുന്നതാണ് . എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു . അവർ തങ്ങളെ കടന്നാക്രമിക്കാതിരിക്കാൻ അവർക്കും തങ്ങൾക്കുമിടയിൽ ഒരു മതിൽ നിർമ്മിച്ചു തരണമെന്നും അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു . അദ്ദേഹം അതിനു സമ്മതിക്കുകയും അപ്രകാരം ഒരു സുരക്ഷാമതിൽ നിർമ്മിക്കുകയും ചെയ്തു . തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുൽഖർനൈൻ , പക്ഷെ , കൂടുതൽ വിനയാന്വിതനാകുകയാണ് ചെയ്തത് . അല്ലാഹു തനിക്കു നൽകിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് . വൻമതിൽ നിർമ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം ( ദുൽഖർനൈൻ ) പറഞ്ഞു : ഇത് എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമത്രെ . എന്നാൽ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാൽ അവൻ അതിനെ തകർത്ത് നിരപ്പാക്കിക്കളയുന്നതാണ് . എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു .
രക്ഷിതാവിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു . ( കഹ്ഫ് : 98 ) സൂറത്തുൽ കഹ്ഫിൽ അല്ലാഹു പ്രതിപാദിച്ച നാലു ചരിത്ര കഥകളാണ് നാം വായിച്ചത് . അനേകം അറിവുകളും ആശയങ്ങളും പകർന്നു തരുന്ന കഥകളുടെ സംഗ്രഹം മാത്രമാണ് ഇവിടെ നിർവഹിച്ചത് . കൂടുതൽ പഠിക്കാൻ സൂറത്തുൽ കഹ്ഫും അതിന്റെ വിശദീകരണങ്ങളും വായിക്കുക .
""പ്രവാചക തിരുമേനി ( സ്വ ) അരുളി : വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുന്നവന്റെ മേൽ രണ്ടു വെള്ളിയാഴ്ചകൾക്കിടയിൽ അല്ലാഹു പ്രകാശം ചൊരിയുന്നതാണ് . ( ബൈഹഖി )
🌹സൂറത്തുൽ കഹ്ഫ് ചോദ്യ ഉത്തരങ്ങൾ🌹
1) ദുൽഖർനൈനിയുടെ ചരിത്രം വിശദീകരിക്കുന്ന ഖുർആനിലെ അദ്ധ്യായം ?
🌹സൂറത്തുൽ കഹ്ഫ് .
2..വെള്ളിയാഴ്ച ദിവസം പാരായണം ചെയ്യൽ സുന്നത്താണെന്ന് നബി ( സ ) പഠിപ്പിച്ച അദ്ധ്യായം ? 🌹സൂറത്തുൽ കഹ്ഫ് .
3 ) ദജ്ജാലിൽ നിന്ന് രക്ഷനേടാൻ പ്രവാചകൻ ( സ ) മനപാഠമാക്കാൻ നിർദേശിച്ച കഹ്ഫ് അദ്ധ്യായത്തിലെ സൂക്തങ്ങൾ ഏവ ?
🌹ആദ്യ പത്ത് സൂക്തങ്ങൾ .
4 ) ചന്ദ്രമാസ കലണ്ടർ പ്രകാരം ഗുഹാവാസികൾ ഗുഹയിൽ താമസിച്ച വർഷം ?
🌹മുന്നൂറ്റി ഒമ്പത് വർഷം .
5 ) സൂറത്തുൽ കഹ്ഫിൽ പറയപ്പെട്ട പ്രവാചകന്മാരുടെ നാമങ്ങൾ ഏവ ?
മൂസ ( അ )
. 7 ) ഖിള്ർ ( അ ) പുനർനിർമിച്ച മതിൽകെട്ട് ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ? 🌹പട്ടണത്തിലെ രണ്ടു അനാഥരായ കുട്ടികളുടേത് .
8 ) സൂറത്തുൽ കഹ്ഫിൽ പരാമർശിക്കപ്പെട്ട നായയുടെ നാമം ?
🌹ഖിത്മീർ
9 ) കടലിൽ സഞ്ചരിച്ചിരുന്ന നിർധനരായ ആളുകളുടെ കപ്പൽ തകർക്കാൻ ഖിള്ർ ( അ ) മിനെ പ്രേരിപ്പിച്ചതെന്ത് ?
🌹പിന്നിൽ വരുന്ന കപ്പൽ കൊള്ളക്കാരനായ രാജാവിൽ നിന്ന് സുരക്ഷ നൽകാൻ
10 ) ഞങ്ങൾ അള്ളാഹുവിനെയല്ലാതെ ആരാധിക്കുകയില്ലെന്ന് ഗുഹാനിവാസികൾ പ്രഖ്യാപിച്ചത് ഏത് രാജാവിനോടായിരുന്നു ?
🌹ദഖ്യാനൂസ് .
11 ) ഗുഹാമുഖത്ത് അവരുടെ പേരുകൾ രേഖപ്പെടുത്തപ്പെട്ട ഫലകത്തിന്റെ പേര് ?
🌹റഖീം
12 ) ഗുഹാനിവാസികളുടെ എണ്ണം എത്രയായിരുന്നു ?
🌹7 യുവാക്കൾ . ( പ്രഭലമായത് )
13 ) ഗുഹയുടെ പ്രത്യേകത എന്തായിരുന്നു ?
🌹ഒരുനേരത്തും അതിൽ വെയിൽ പ്രവേശിക്കുകയില്ല ( ഉദിക്കുന്ന സമയത്ത് അവരെ വിട്ട് വലത്തോട്ടും വൈകുന്നേരം ഇടത്തോട്ടും തെന്നി മാറും ) .
14 ) വരുന്ന കാലത്ത് ഏത് കാര്യവും ഉദ്ദേശിക്കുമ്പോൾ ഇൻശാഅള്ളാഹ് എന്ന് പറയണമെന്നതിലേക്ക് സൂചന നൽകുന്ന സൂറത്തുൽ കഹ്ഫിലെ സൂക്തം ?
🌹 23,24 .
15 ) സ്വർഗത്തിൽ പ്രവേശിക്കുന്ന 10 ജീവികളിൽ പ്രവാചകൻ ( സ ) പറഞ്ഞ നായ ഏതാണ് ?
🌹 ഗുഹാനിവാസികൾക്ക് കാവലിരുന്ന നായ
17 ) ഖുർആനിന്റെ ആദ്യ പകുതിയിലെ അവസാന പദം ? സൂറത്തുൽ കഹ്ഫിലെ 9 എന്ന പദം .
16 ) ഗുഹാവാസിയായ നായക്ക് പ്രവാചകൻ ( സ ) നൽകിയ വാഗ്ദാനമെന്ത് ?
Qസ്വർഗ പ്രവേശനം .
18 ) മൂസ ( അ ) ഖിള്ർ ( അ ) ന്റെ കൂടെ യാത്ര ചെയ്തതിന്റെ പിന്നിലുള്ള അള്ളാഹുവിന്റെ ലക്ഷ്യമെന്തായിരുന്നു ?
🌹താനാണ് ഏറ്റവും അറിവുള്ളവനെന്ന് പറഞ്ഞ മൂസാ ( അ ) നബിക്ക് തന്നേക്കാൾ അറിവുള്ളവർ ഭൂമിയുലെണ്ടെന്ന് അറിയിക്കാനായിരുന്നു .
20 ) അതിന്ത്രീയ ജ്ഞാനം അള്ളാഹുവിങ്കൽ നിന്ന് കരസ്ഥമാക്കിയ ആപണ്ഡിതൻ ആരായിരുന്നു ?
🌹ഖിള്ർ ( അ ) .
21 ) യഅ്ജൂജ് , മഅ്ജൂജിൽ നിന്നും സംരക്ഷണം ലഭിക്കാനുള്ള മതിൽകെട്ട് നിർമിച്ച രാജാവ് ആരായിരുന്നു ?
🌹ദുൽഖർനൈൻ .
22 ) ' ഗുഹ ' എന്ന അർത്ഥം വരുന്ന ഖുർആനിലെ അദ്ധ്യായം തുടങ്ങുന്നെത് ഏത് വചനം കൊണ്ടാണ് ?
🌹 الحمد لله
23 )
ചന്ദ്രമാസക്കലണ്ടറും , സൗരമാസകലണ്ടറും തമ്മിൽ വരുന്ന ദിവസ വിത്യാസം എത്ര ?
🌹 സൗരക്കലണ്ടറിലെ ഒരു നൂറ്റാണ്ട് ചന്ദ്രമാസകലണ്ടറിലെ ഒരു നൂറ്റാണ്ടും 3 വർഷവും .
24 ) ദഖ് യാനൂസ് രാജാവ് ഒരു നിലക്കും അവർക്ക് ജീവിത സ്വാതന്ത്രം നൽകില്ലെന്നുറച്ചപ്പോൾ അവരുടെ തീരുമാനമെന്തായിരുന്നു ?
🌹ഗുഹയിൽ ഒളിഞ്ഞിരിക്കുക ( അതാണ് ഗുഹാനിവാസികൾ ) .
25 ) നീണ്ട മൂന്ന നൂറ്റാണ്ട് കാലം അവരെ അള്ളാഹു ഗുഹയിൽ ഉറക്കുന്നതിലുള്ള യുക്തി എന്തായിരുന്നു ?
🌹മരണാനന്തരം ഒരുപുനർ ജീവിതമുണ്ടെന്ന് നിഷേധികളായ അന്നത്തെ ജനതക്കുള്ള ഒരു ദൃഷ്ടാന്തമായിരുന്നു
...
Comments
Post a Comment