ഹജ്ജിലും ഉംറയിലും ചൊല്ലുന്ന പ്രാർത്ഥനകൾ
ഹജ്ജിലും ഉംറയിലും ചൊല്ലുന്ന പ്രാർത്ഥനകൾ
🤲ഹജ്ജും ഉംറയിലും 'തൽബിയത്ത്'🤲
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ
അല്ലാഹുവേ! നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥത്തില്‍ യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ!
ശ്രേഷ്ഠതയും മഹത്വവും :
ഇബ്നു ഉമര്‍ (റ) നിവേദനം : “തീര്‍ച്ചയായും നബി(ﷺ) യുടെ തല്‍ബിയത്ത് ഇപ്രകാരമായിരുന്നു.
(മുസ്ലിം )
'ത്വവാഫി'ൽ കഅ്ബയുടെ ഹജറുൽ അസ് വദിന്റെ നേരെ എത്തിയാലുള്ള പ്രാർത്ഥന
اللَّهُ أَكْـبَر
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്
🌹ശ്രേഷ്ഠതയും മഹത്വവും :🌹
നബി(ﷺ) ഒട്ടകത്തിന്മേല്‍ കഅ്ബ ത്വവാഫ് ചെയ്തു. അവിടുന്ന് ആ ('ഹജറുല്‍ അസ്‌വദു'ള്ള) മൂലയില്‍ എല്ലാ തവണയും എത്തുമ്പോഴും തന്റെ അടുത്തുള്ള സാധനം (വടി) കൊണ്ട് അതിലേക്ക് ചൂണ്ടി പറഞ്ഞു: "അല്ലാഹു അക്ബര്‍."
(ബുഖാരി )
'🤲ത്വവാഫി'ൽ 'ഹജറുൽ അസ് വദിന്റെയും 'റുകുനുൽ യമാനി'യുടെയും ഇടയിലെ പ്രാർത്ഥന🤲
رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ
‘ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ)! ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!’
(ഇബുനു ദാവുദ്, സൂറ ബകറ )
'🤲സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന🤲
സ്വഫായുടെ അടുത്തെത്തിയാൽ അതിൽ കയറുന്നതിനു മുമ്പ് ഈ ആയത്ത് ഓതുക
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِۖ
തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി(ﷺ) യുടെ ഹജ്ജ് ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: നബി(ﷺ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു: إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِۖ ശേഷം അവിടുന്ന് (ﷺ) പറഞ്ഞു: أَبْدَأُ بِمَا بَدَأَ اللهُ بِهِ "അല്ലാഹു തുടങ്ങിയതുകൊണ്ട് ഞാനും തുടങ്ങുന്നു". (മുസ്‌ലിം : 1218)
(മുസ്ലിം, സൂറ ബകറ 158)
🤲അറഫാ ദിവസത്തെ പ്രാര്‍ത്ഥനകള്‍🤲
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
🌹ശ്രേഷ്ഠതയും മഹത്വവും 🌹
നബി (ﷺ) പറഞ്ഞു: “പ്രാര്‍ത്ഥനയില്‍ ഉത്തമമായത് അറഫയിലെ പ്രാര്‍ത്ഥനയാണ്! ഞാനും എന്‍റെ മുന്‍ഗാമികളായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ഉത്തമമായത് (ദിക്ര്‍ : സ്തുതികീര്‍ത്തനം) ഇതാണ്. ആഇശ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി (ﷺ) പറഞ്ഞു: അറഫാദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. (മുസ്‌ലിം:1348)
🤲ഹജ്ജിലെ മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ത്ഥനയും ദിക്റും🤲
اللَّهُ أَكبَر ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്! യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!
🌹ശ്രേഷ്ഠതയും മഹത്വവും 🌹
ജാബിര്‍ (റ) പറഞ്ഞു : “നബി (ﷺ) തന്‍റെ ‘ഖസ്വ്‌വാഅ‍്’ എന്ന ഒട്ടകത്തില്‍ കയറി യാത്രയായി, മശ്അറുല്‍ ഹറാമില്‍ എത്തിയപ്പോള്‍ ഖിബ് ലക്കു നേരെ തിരിഞ്ഞു (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.) ശേഷം ചൊല്ലി: “അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.” അങ്ങിനെ സൂര്യന്‍ വരുന്നതുവരെ നബി (ﷺ) 'മശ്അറുല്‍ ഹറാമില്‍' നിന്നു, സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതിന് മുമ്പായി അവിടെ നിന്ന് പുറപ്പെടുകയും ചെയ്തു.”
(മുസ്ലിം )
🤲ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴുമുള്ള പ്രാര്‍ത്ഥനയും ദിക്റും🤲
اللَّهُ أكْبَر
അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്
🌹ശ്രേഷ്ഠതയും മഹത്വവും 🌹
മൂന്ന് ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി (ﷺ) ഇപ്രകാരം ചൊല്ലി : أللهُ أكْبَر പിന്നീട്, അവിടുന്ന് ഒന്നാം ജംറ എറിഞ്ഞ ശേഷവും രണ്ടാം ജംറ എറിഞ്ഞ ശേഷവും അല്‍പം മുന്നോട്ട് നീങ്ങി നിന്ന്‍ ഇരുകൈകളും ഉയര്‍ത്തി ഖിബ് ലക്ക് നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു. (അപ്രകാരം ചെയ്യുക) എന്നാല്‍, മൂന്നാമത്തെ ജംറയായ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പവും “അല്ലാഹു അക്ബര്‍” എന്ന്‍ ചൊല്ലുക മാത്രമാണ് നബി (ﷺ) ചെയ്തത്. ശേഷം, അവിടെ നില്‍ക്കാതെ (പ്രാര്‍ത്ഥിക്കാതെ) പിരിഞ്ഞ് പോകുകയും ചെയ്തു.
(ബുഖാരി )
🤲ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന🤲
بِسْمِ اللَّهِ واللَّهُ أَكْبَرُ، اللَّهُمَّ مِنْكَ ولَكَ
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.)
🌹ശ്രേഷ്ഠതയും മഹത്വവും 🌹
അനസ്(റ) നിവേദനം: നബി(ﷺ) കൊമ്പുകളുള്ള രണ്ട് വെളുത്ത കൊറ്റനാടുകളെ ബലിയറുത്തു. അവിടുന്ന് തന്റെ കരങ്ങൾ കൊണ്ട് അവയെ അറുത്തു. ബിസ്മി ചൊല്ലുകയും തക്ബീർ ചൊല്ലുകയും ചെയ്തു. (മുസ്‌ലിം: 1966)
🤲ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന🤲
അറവ് നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന
بِسْمِ اللَّهِ، اللَّهُمَّ تَقَبَّلْ مِنَّا
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ! ഇത് ഞങ്ങളിൽ നിന്നും സ്വീകരിക്കേണമേ!
(മുസ്ലിം )
Comments
Post a Comment