നിര്‍ഭയത്വം

 നിര്‍ഭയത്വം


പ്രതിസന്ധിഘട്ടങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് ഇസ്‌ലാംപഠിപ്പിക്കുന്നുണ്ട്ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും ഏറ്റവും ശരിയായ ദിശാബോധംനല്‍കുന്ന ക്വുര്‍ആന്‍ എന്ന മഹത്തായ ഗ്രന്ഥംവ്യക്തികുടുംബംസമൂഹംരാജ്യം എന്നീതുറകളിലെല്ലാം നിര്‍ഭയത്വം ലഭിക്കാനുള്ള മാര്‍ഗം വ്യക്തമാക്കുന്നുണ്ട്.  

'നിര്‍ഭയത്വംഎന്ന അര്‍ഥത്തില്‍ ക്വുര്‍ആന്‍ ഉപയോഗിച്ച വാക്ക് 'അംന്എന്നാണ്മനസ്സിന്റെ സമാധാനംഭയമില്ലാത്ത അവസ്ഥ എന്നതാണ്ഈ വാക്ക് കൊണ്ട്അര്‍ഥമാക്കുന്നത്അല്ലാഹുവില്‍ നിന്നും ലഭിക്കേണ്ടതായ മഹത്തായ ഒരുഅനുഗ്രഹമാണത് അനുഗ്രഹത്തിനു വേണ്ടി ഇബ്‌റാഹീം നബി(നടത്തിയപ്രാര്‍ഥന ക്വുര്‍ആന്‍നമ്മെ ഓര്‍മിപ്പിക്കുന്നു:

''എന്റെ രക്ഷിതാവേനീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായിനല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)...'' (2:126).

ചിന്തിക്കുകആഹാരം നല്‍കണേ എന്ന പ്രാര്‍ഥനക്ക് മുമ്പായി നിര്‍ഭയത്വം നല്‍കണേഎന്നാണ് ഇബ്‌റാഹീം നബി(പ്രാര്‍ഥിച്ചത്!

നിര്‍ഭയത്വം ഉള്ളയിടത്ത് ഉപജീവനം കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്നിര്‍ഭയത്വം നഷ്ടപ്പെട്ടാല്‍ഉപജീവന മാര്‍ഗവും പ്രതിസന്ധിയിലാകുന്നുഏത് സമയത്തുംവര്‍ഷിക്കാനിരിക്കുന്ന വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ ഭക്ഷണത്തിന്റെരുചിപോലും മറക്കുന്നവര്‍ എത്രയെത്രഭീതിയുടെ മുള്‍മുനയില്‍ ഭക്ഷണംപോലും കഴിക്കാന്‍കഴിയാത്തവര്‍അവര്‍ക്ക് അവിടെ ആവശ്യം ഭയമില്ലാത്ത ഒരവസ്ഥയാണ്നിര്‍ഭയത്വവുംഉപജീവനവും ഒരു പോലെ പ്രതിസന്ധിയിലായപ്പോള്‍ നിര്‍ഭയത്വത്തിനുമുന്‍ഗണനനല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്.

അല്ലാഹു പ്രത്യേകമായി എടുത്തു പറഞ്ഞ അനുഗ്രഹങ്ങളില്‍ ഒന്നാണ് നിര്‍ഭയത്വംക്വുര്‍ആനില്‍ പലയിടങ്ങളിലായി നമുക്കത് കാണാംചില വചനങ്ങള്‍ ശ്രദ്ധിക്കുക:

''നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേഅവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നുഎന്നിട്ടുംഅസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവര്‍നന്ദികേട് കാണിക്കുകയുമാണോ?''(29:67).

'' ഭവനത്തെ(കഅ്ബയെനാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും ഒരു നിര്‍ഭയ(സുരക്ഷിതകേന്ദ്രം)സ്ഥാനവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക)...(2:125).

''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭംനിങ്ങള്‍ ഓര്‍ക്കുകജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നുഎന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക്പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയുംചെയ്തുനിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി'' (8:26).

ഇത്തരം വചനങ്ങളിലൂടെ അല്ലാഹു നമുക്ക് അവന്‍ നമ്മുടെ കൂടെയുണ്ട് എന്ന ബോധംപകര്‍ന്നു നല്‍കുന്നുആശ്വാസമേകുന്നുഏതൊരവസ്ഥയിലും അല്ലാഹു നമ്മുടെകൂടെയുണ്ട് എന്ന ചിന്ത നാം കൈവിട്ടു കൂടാനമുക്ക് ജീവിതത്തില്‍ നിര്‍ഭയത്വംലഭിക്കണമെങ്കില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:


നന്ദിയുള്ളവരാവുക


അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുവാനുംആസ്വദിക്കുവാനുമുള്ളഒന്നാമത്തെ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാവുകഎന്നതാണ് അനുഗ്രഹങ്ങള്‍ നിലനിര്‍ത്തുവാനും ആസ്വദിക്കുവാന്‍ കഴിയാനും അത്കാരണമാകുംഅല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹംവര്‍ധിപ്പിച്ചുതരുന്നതാണ്എന്നാല്‍നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം(ശ്രദ്ധേയമത്രെ)'' (14:7).

നന്ദികേട് കാണിച്ചപ്പോള്‍ നിര്‍ഭയത്വം നഷ്ടപ്പെട്ട് ശിക്ഷിക്കപ്പെട്ട ഒരു ജന വിഭാഗത്തെഅല്ലാഹുപരിചയപ്പെടുത്തുന്നത് കാണുക:

''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെദൃഷ്ടാന്തമുണ്ടായിരുന്നുഅതായത്വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടുതോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന്നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുകനല്ലൊരുരാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവുംഎന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞുഅപ്പോള്‍അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചുഅവരുടെ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചിലവാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തുഅവര്‍ നന്ദികേട്കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്കടുത്ത നന്ദികേട്കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോഅവര്‍ക്കും (സബഅ്ദേശക്കാര്‍ക്കുംനാം അനുഗ്രഹം നല്‍കിയ (സിറിയന്‍ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ്കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കിഅവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍നിര്‍ണയിക്കുകയും ചെയ്തുരാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെസഞ്ചരിച്ച് കൊള്ളുക (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു). അപ്പോള്‍ അവര്‍ പറഞ്ഞുഞങ്ങളുടെ രക്ഷിതാവേഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീഅകലമുണ്ടാക്കണമേഅങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചുഅപ്പോള്‍ നാം അവരെ കഥാവശേഷരാക്കിക്കളഞ്ഞുഅവരെ നാം സര്‍വത്രഛിന്നഭിന്നമാക്കിക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായുംഅതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (34:15-19).


നോക്കുകനിര്‍ഭയത്വം ലഭിക്കപ്പെട്ട സുന്ദരമായ ഒരു ഗ്രാമംഅവിടെ അല്ലാഹുഅനുഗ്രഹങ്ങള്‍ ഏറെ വര്‍ഷിച്ചുഏന്നിട്ടും അവിടെയുള്ളവര്‍ നന്ദികേട് കാണിച്ചുഅതിനാല്‍ അവര്‍ക്ക് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരികയും ചെയ്തു


     നമ്മള്‍ സ്രഷ്ടാവിനോട് നന്ദികാണിച്ചുകൊണ്ടാണോ ജീവിക്കുന്നത്എണ്ണമറ്റഅനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുന്ന നമ്മള്‍ നന്ദികേടിലാണ്ജീവിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ നാം അകപ്പെടാതിരിക്കുമോ?

അല്ലാഹുവിന്റെ  വചനമൊന്ന് ശ്രദ്ധിക്കൂ:


അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നുഅത് സുരക്ഷിതവുംശാന്തവുമായിരുന്നുഅതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നുംസമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കുംഎന്നിട്ട്  രാജ്യം അല്ലാഹുവിന്റെഅനുഗ്രഹങ്ങളെ നിഷേധിച്ചുഅപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തംവിശപ്പിന്റെ ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു  രാജ്യത്തിന് അനുഭവിക്കുമാറാക്കി'' (16:112).


തൗഹീദ് സാക്ഷാത്കരിക്കുക

ഇഹപര ജീവിതത്തില്‍ നിര്‍ഭയത്വം നേടിയെടുക്കുവാന്‍ പരിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്നഏറ്റവും പ്രധാനമായ ഒരു പരിഹാരമാര്‍ഗമാണ്തൗഹീദ് സാക്ഷാത്കരിക്കുക എന്നത്അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവന് മാത്രം ആരാധനകള്‍ ചെയ്ത് ജീവിക്കുവാനാണ്ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വാഗ്ദാനമാണ്നിര്‍ഭയത്വവും സ്വാധീനവും സൗകര്യങ്ങളുമെല്ലാംഅല്ലാഹു പറയുന്നത്കാണുക:

''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നുഅവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത്പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയുംഅവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരംനല്‍കുകയും ചെയ്യുന്നതാണെന്ന്എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്എന്നോട്യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ലഅതിന് ശേഷം ആരെങ്കിലും നന്ദികേട്കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (24:55).

''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയുംചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്അവര്‍ തന്നെയാണ് നേര്‍മാര്‍ഗംപ്രാപിച്ചവര്‍'' (6:82).

ചിന്തിക്കുകആരാധനകളില്‍ പ്രധാനങ്ങളായ പ്രാര്‍ഥനകളും നേര്‍ച്ചകളും വഴിപാടുകളുംഅല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍എത്രയാണുള്ളത്അതാണ് ഇസ്‌ലാമിന്റെ ശരിയായ വഴി എന്നും അങ്ങനെയൊക്കെചെയ്യുന്നവന്‍ മാത്രമാണ് യഥാര്‍ഥ മുസ്‌ലിം എന്നും ചിന്തിക്കുന്ന ഒരു ജനവിഭാഗത്തിന്എങ്ങനെയാണ് ഭൂമിയില്‍ നിര്‍ഭയത്വവും സ്വാധീനവും ലഭിക്കുകഅല്ലാഹുവില്‍ അഭയം!


നന്മ കല്‍പിക്കുകതിന്മ വിരോധിക്കുക ഃ 


നമ്മള്‍ മനസ്സിലാക്കിയ നന്മകള്‍ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്പ്രവാചകന്‍   പറയുന്നുനിങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നും തുടങ്ങണമെന്ന്സ്വന്തം കുടുംബത്തിലുള്ളവരോട് നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനുംസാധിച്ചില്ലെങ്കില്‍ പിന്നെ എവിടെയാണത് സാധിക്കുകഅല്ലാഹുവിനെ മാത്രംആരാധിക്കുവാനും നിര്‍ബന്ധ നമസ്‌കാരത്തില്‍ വീഴ്ച വരുത്താതിരിക്കുവാനും അതിനോട്വിമുഖത കാണിച്ചാലുണ്ടാകുന്ന വിപത്ത് എന്തായിരിക്കുമെന്നും കുടുംബത്തെ പറഞ്ഞ്മനസ്സിലാക്കിക്കൊടുക്കുവന്‍ മടികാണിക്കുന്നവര്‍ എങ്ങനെയാണ് സമൂഹത്തോട് അതെല്ലാംഉപദേശിക്കുക?

അല്ലാഹു പറയുന്നു: ''എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാംരക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു'' (7:165).

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്നവ്യക്തിപരമായുംസാമൂഹികമായും നിര്‍വഹിക്കേണ്ട ദൗത്യത്തിന്റെ അഭാവം വലിയ അരക്ഷിതാവസ്ഥയാണ്സമൂഹത്തില്‍ ഉണ്ടാക്കുകഇത് നിര്‍വഹിക്കപ്പെടുന്ന സമൂഹത്തില്‍ അല്ലാഹുവില്‍ നിന്നുള്ളഅനുഗ്രഹങ്ങള്‍സദാ വര്‍ഷിക്കുക തന്നെ ചെയ്യും ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക്അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നതില്‍ സംശയമില്ല.

പ്രാര്‍ഥന ഃ


നിര്‍ഭയത്വം കൈവരിക്കാനുള്ള ഇബ്‌റാഹീം നബി()യുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന നാംതുടക്കത്തില്‍ സൂചിപ്പിച്ചുഒരു വിശ്വാസിയുടെ ബലവത്തായ ആയുധം പ്രാര്‍ഥനതന്നെയാണ്നിരന്തരമായ പ്രാര്‍ഥനയുടെ അനിവാര്യത മാറിക്കൊണ്ടിരിക്കുന്നസാഹചര്യങ്ങള്‍ നമ്മെ വിളിച്ചറിയിക്കുന്നുണ്ട്പ്രഭാത പ്രദോഷ പ്രാര്‍ഥനകളില്‍ നബി    വിഷയം ഉള്‍പ്പെടുത്തിയിരുന്നു എന്നത് തന്നെ ഇതിന്റെ ഗൗരവം അറിയിക്കുന്നു.

നബി   പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കിയിരുന്ന ഒരു പ്രാര്‍ഥന ഇബ്‌നുഉമറി()ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാണുക:

''അല്ലാഹുവേഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് സൗഖ്യത്തെ ചോദിക്കുന്നുഎന്റെമതപരവും ഭൗതികവും കുടുംബപരവും സാമ്പത്തികവുമായ എല്ലാ കാര്യത്തിലും ഞാന്‍സൗഖ്യത്തെ ചോദിക്കുന്നുഅല്ലാഹുവേഎന്റെ രഹസ്യങ്ങള്‍ നീ മറച്ച് വെക്കുകയുംപരിഭ്രമങ്ങളില്‍ നിന്നും നീ എനിക്ക് നിര്‍ഭയത്വം നല്‍കുകയും ചെയ്യേണമേഅല്ലാഹുവേഎന്റെ മുന്നിലൂടെയും പിന്നിലൂടെയും വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയുംമുകളിലൂടെയും നേരിടാവുന്ന വിപത്തുക്കളില്‍ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേതാഴ്ഭാഗത്തിലൂടെ ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നോട്  രക്ഷതേടുന്നു'' (അബൂദാവൂദ്).

ഹിജ്‌റ മാസപ്പിറവി ദര്‍ശിക്കുമ്പോള്‍ നടത്തുന്ന പ്രാര്‍ഥനയിലും നിര്‍ഭയത്വത്തെഉള്‍പ്പെടുത്തിയിരിക്കുന്നു:

''അല്ലാഹു ഏറ്റവും വലിയവന്‍അല്ലാഹുവേനീ ഞങ്ങളുടെ മീതെ  ചന്ദ്രമാസത്തെഉദിപ്പിക്കുന്നത് ( മാസം തുടക്കം കുറിക്കുന്നത്നിര്‍ഭയത്വവും ഈമാനും സമാധാനവുംഇസ്‌ലാമും കൊണ്ടാക്കേണമേഎന്റെ സ്രഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ(ചന്ദ്രന്റെസ്രഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്.''

ലോകത്ത് നിര്‍ഭയത്വവും സമാധാനവും പുലരാന്‍ ഇസ്‌ലാമിക പ്രബോധനംആത്മാര്‍ഥതയോടെഗുണകാംക്ഷയോടെ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്പ്രതിസന്ധികളുടെകാഠിന്യം കൂടും തോറും തന്റെ രക്ഷിതാവിലുള്ള ദൃഢമായ വിശ്വാസത്താല്‍ നിര്‍ഭയത്വംവര്‍ധിക്കുകയാണ് ചെയ്യുക.

അല്ലാഹു പറയുന്നത് കാണുക: '' ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെശേഖരിച്ചിരിക്കുന്നുഅവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത്അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്അവര്‍ പറഞ്ഞുഞങ്ങള്‍ക്ക് അല്ലാഹുമതിഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ''(3:173).

ഈയൊരു നിര്‍ഭയത്വമാണ് നമുക്ക് ചുറ്റും പുലരേണ്ടത്നിര്‍ഭയത്വ സാഹചര്യങ്ങളില്‍നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ ഏറെ സ്വാധീനംചെലുത്തിയിട്ടുള്ളതെന്ന് ഹുദൈബിയ സന്ധി നമുക്ക് പറഞ്ഞ് തരുന്നു.

കുടുംബത്തിലും രാജ്യത്തിലും നിര്‍ഭയത്വം നിലനില്‍ക്കുവാനായി പ്രവര്‍ത്തിക്കുകപ്രാര്‍ഥിക്കുക.


Bismillah 

shakeelashajahan

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹