111സൂറ അൽമസദ് /തഫ്സീർ

 



111സൂറ അൽമസദ്  1-5


അവതരണംമക്കയിൽ

സൂക്തങ്ങൾ: 5

അവതരണ ക്രമം: 6

ഖണ്ഡികകൾ: 1


സൂറത്തിലെ വിഷയങ്ങൾ


1..അബൂലഹബ്


2..അബൂലഹബിന്റെ നീചവും നികൃഷ്ടവുമായ പെരുമാറ്റം


3..അബൂലഹബിനെത്തുടർന്നു അവനെ

അനുകരിച്ചിരുന്ന അവൻറെ ഭാര്യയെയും ശാപത്തിൽ അവനോടൊപ്പം അല്ലാഹുപങ്കുചേർത്തിരിക്കുന്നു



Verse :

 تَبَّتۡ يَدَآ أَبِى لَهَبٍ وَتَبَّ 

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നുഅവന്‍ നാശമടയുകയുംചെയ്തിരിക്കുന്നു.

Word Meaning : 

تَبَّتْ = നശിക്കട്ടെനഷ്ടപ്പെട്ടുവലയട്ടെ 

يَدَا أَبِي لَهَبٍ = അബൂലഹബിന്റെ ഇരുകരങ്ങൾകൈകൾ 

وَتَبَّ = അവന്‍ നശിക്കയും ചെയ്തിരിക്കുന്നുഅവനും നശിക്കട്ടെ ....

111 : 2

Verse :

 مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ 

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.


Word Meaning : 

مَا أَغْنَىٰ = പര്യാപ്തമാക്കിയില്ലഉപകാരപ്പെട്ടില്ലഐശ്വര്യമാക്കിയിട്ടില്ല   

عَنْهُ مَالُهُ = അവനു അവന്റെ ധനം 

وَمَا كَسَبَ = അവന്‍ സമ്പാദിച്ചതും 


  111 : 3

Verse :

 سَيَصۡلَىٰ نَارًا ذَاتَ لَهَبٍ 

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.


Word Meaning : 

سَيَصْلَىٰ = വഴിയെ അവന്‍ കടന്നെരിയും 

نَارًا = ഒരു അഗ്നിയിൽ 

ذَاتَ لَهَبٍ = ജ്വാലയുള്ളതായ 


111 : 4

Verse :

 وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ 

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.


Word Meaning : 

وَامْرَأَتُهُ = അവന്റെ സ്ത്രീ (ഭാര്യ)യും 

حَمَّالَةَ = ചുമട്ടുകാരി 

الْحَطَب = വിറക് 


111 : 5


Verse :

 فِى جِيدِهَا حَبۡلٌ مِّن مَّسَدٍۢ 

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.


Word Meaning : 

فِي جِيدِهَا = അവളുടെ കഴുത്തിലുണ്ട്കഴുത്തിലുണ്ടാകും 

حَبْلٌ = ഒരു കയർ 

مِّن مَّسَدٍ = (ഈത്തനാരിന്റെചൂടിയുടെപിരിച്ച ചൂടികൊണ്ടുള്ള 


വിശദീകരണം 

111:1-5 

   നബി തിരുമേനി  യുടെ പിതൃവ്യൻ അബൂലഹബിന്‍റെ സാക്ഷാൽ പേർ ‘ഉസ്സാ’ എന്നവിഗ്രഹത്തിന്‍റെ അടിമ എന്നര്‍ത്ഥമുള്ള അബ്ദുൽ ഉസ്സാ (عبد العزىഎന്നത്രെഅബൂലഹബിന്‍റെ മുഖം വളരെ ശോഭയും തെളിവും ഉണ്ടായിരുന്നതുകൊണ്ടാണ്അബൂലഹബ്എന്ന പേരിൽ അയാൾ അറിയപ്പെട്ടത് എന്നു പറയപ്പെടുന്നുഅപ്പോള്‍ജ്വലിക്കുന്ന മുഖമുള്ളവന്‍ എന്ന ഉദ്ദേശ്യത്തിലായിരിക്കും  പേര് വന്നത്. (*) മുകളില്‍ഉദ്ധരിച്ച ഹദീസിൽ കണ്ടതുപോലെനബി  തൗഹീദിന്‍റെ പ്രബോധനം എപ്പോൾതുടങ്ങിയോ അപ്പോൾ മുതൽ അവൻ നബി  യുടെ ശത്രുവായി പ്രത്യക്ഷപ്പെട്ടുമരണംവരെ കഠിന വൈരം തുടരുകയും ചെയ്‍തുഅബൂലഹബിനെപ്പോലെത്തന്നെ നബിയുടെ ഒരു പിതൃവ്യനായിരുന്നു അബൂത്വാലിബുംഎന്നാല്‍അദ്ദേഹം തിരുമേനിയുടെവാത്സല്യം നിറഞ്ഞ രക്ഷാകർത്താവായിരുന്നുവെന്നു മാത്രമല്ലഅദ്ദേഹം ശിര്‍ക്കിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ തിരുമേനിയെ മരണം വരെ തന്നാൽ കഴിയുംവിധംസഹായിച്ചുകൊണ്ടിരിക്കുകയും ചെയ്‍തുഅബൂലഹബാകട്ടേചുരുങ്ങിയപക്ഷം സ്വന്തംസഹോദരപുത്രനെന്ന നിലക്കു ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്‍തില്ലനേരെമറിച്ച്കിട്ടിയ അവസരമെല്ലാം തിരുമേനിയെ ഉപദ്രവിക്കുവാനും അപമാനിക്കുവാനുംവിനിയോഗിക്കയാണ് ചെയ്‍തത്തിരുമേനിയും അബൂലഹബുംഅയല്‍വാസികളുമായിരുന്നുതിരുമേനിയുടെ വാതിൽ ക്കൽ മലിനവസ്‍തുക്കൾവലിച്ചിടുവാനാണ്  അയല്പക്കബന്ധം  മനുഷ്യൻ ഉപയോഗിച്ചത്ക്വുറൈശികളുടെ ഒരുനേതാവുകൂടിയായിരുന്നതുകൊണ്ടു കൂടുതല്‍ ഉപദ്രവം നടത്താനുള്ള സാഹചര്യവുംകഴിവും അവന്നുണ്ടായിരിക്കുമല്ലോ.

---------------------------------

(*) ഏതെങ്കിലും ഒരു വസ്‍തുവോടു ابواخو (പിതാവ്സഹോദരന്‍എന്നീ വാക്കുകള്‍ചേര്‍ത്തു  വസ്‍തുവിന്‍റെ ആൾ എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുക അറബികളിൽപതിവുണ്ട്.

-------------------------------

   റബീഅത്തുബ്‍നു അബ്ബാദ് (പറയുകയാണ്‌: ‘ഞാന്‍ ‘ജാഹിലിയ്യത്തിലായിരുന്നഅവസരത്തില്‍ ‘ദുല്‍മജാസ്’ ഉത്സവച്ചന്തയില്‍ വെച്ച് റസൂല്‍  ഇപ്രകാരം പറയുന്നതുഞാന്‍ കാണുകയുണ്ടായിقولوا لا اله الا الله  (അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നുനിങ്ങള്‍ പറഞ്ഞുകൊള്ളുവിന്‍എന്നാല്‍ നിങ്ങള്‍ക്കു വിജയം ലഭിക്കും). ജനങ്ങൾഅദ്ദേഹത്തിന്‍റെ അടുക്കൽ ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നുമുഖപ്രകാശമുള്ളവനുംകോങ്കണ്ണനും (കണ്ണുപിരിച്ചു നോക്കുന്നവനുംആയ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെപിന്നിൽ നിന്നു ഇങ്ങിനെ പറയുന്നുണ്ടായിരുന്നുانه صابئ كاذب (ഇവന്‍ മതംമാറിയവനാണ്കള്ളം പറയുന്നവനാണ്.) അദ്ദേഹം പോകുന്നിടത്തെല്ലാം  മനുഷ്യനുംപിന്തുടര്‍ന്നുകൊണ്ടിരുന്നുഇയാളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞപ്പോള്‍അത്അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ അബൂലഹബാണെന്നു ആളുകൾ പറഞ്ഞു.’ (ത്വ )
ഇസ്‌ലാമിൽ വിശ്വസിച്ചില്ലെങ്കിൽ പോലും പല നിലക്കും നബി  യെസഹായിക്കേണ്ടിയിരുന്ന അബൂലഹബ് ഇത്രയും നീചവും നികൃഷ്ടവുമായ പെരുമാറ്റം നബിയോടും ഇസ്‍ലാമിനോടും സ്വീകരിച്ചതുകൊണ്ടായിരിക്കാംഅവന്‍റെ പേരെടുത്തുപറഞ്ഞുതുറന്ന ഭാഷയില്‍ത്തന്നെ അല്ലാഹു അവനെ ശപിച്ചാക്ഷേപിച്ചത്.  ഇതിനെക്കാൾ കടുത്തഭാഷയിൽ ചില കഠിന മുശ്രിക്കുകളെപ്പറ്റി ഖുര്‍ആനിൽ പ്രസ്‍താവിച്ചു കാണാംപക്ഷേഅവരുടെയൊന്നും പേരെടുത്തു പറയാറില്ലഅവനോടു അല്ലാഹുവിനുള്ള അതികഠിനമായവെറുപ്പാണല്ലോ ഇതു കാണിക്കുന്നത്പ്രവാചകന്‍റെ അടുത്ത ബന്ധുവായിരുന്നാല്‍ പോലുംപ്രവാചകദൗത്യത്തെ ധിക്കരിക്കുന്നവരോടു അല്ലാഹുവിന്‍റെ കോപംവമ്പിച്ചതായിരിക്കുമെന്നും ഇതു വ്യക്തമാക്കുന്നുഅബൂലഹബിന്‍റെ ഭാര്യയുംഅബൂലഹബിനു തികച്ചും യോജിച്ച ഒരു ഭാര്യയായിരുന്നുഉമ്മുജമീല്‍ എന്നാണ് പേര്‍നബി ക്കെതിരായി സ്വഭര്‍ത്താവിന്‍റെ സംരംഭങ്ങളിൽ അവൾ അവനെസഹായിക്കുമായിരുന്നുഅവള്‍ക്കു സ്വന്തമായി കഴിയുന്നത് പുറമെയും ചെയ്യുംതന്‍റെതോഴിമാരായ സ്‍ത്രീകള്‍ക്കിടയിൽ നബി യെപ്പറ്റി കുറ്റവും കുറവും പറഞ്ഞുപ്രചരിപ്പിക്കുകതിരുമേനി നടക്കുന്ന വഴിയില്‍ ഞെരിഞ്ഞിൽ മുള്ളിന്‍റെയും മറ്റുംഭാണ്ഡങ്ങൾ കൊണ്ടുവന്നിടുകതിരുമേനിയെയും അനുയായികളെയും കുറിച്ച് ഏഷണിപറഞ്ഞുണ്ടാക്കുക മുതലായവ അവളുടെ വകയായിരുന്നുഇക്കാരണത്താല്‍ അവളുംഅല്ലാഹുവിന്‍റെ കടുത്ത ശാപത്തിനും കോപത്തിനും പാത്രമായിത്തീര്‍ന്നു.

   രണ്ടുപേര്‍ക്കും ഇഹത്തിലും പരത്തിലും നാശമാണുള്ളതെന്നുംഅവരെക്കൊണ്ടുള്ളശല്യത്തെക്കുറിച്ചു വിലപിക്കേണ്ടതില്ലെന്നും നബി ക്കു ഒരു സന്തോഷവാര്‍ത്തയും അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നുരണ്ടുപേരും ജീവിച്ചിരിക്കെത്തന്നെയാണ് സൂറത്തിന്‍റെ അവതരണംവിവരം അറിഞ്ഞു ഉമ്മുജമീല്‍ രോഷാകുലയായിക്കൊണ്ടു നബിപള്ളിയിലിരിക്കുമ്പോള്‍ അവിടെച്ചെന്ന് അസഭ്യം പറഞ്ഞതായി നിവേദനങ്ങൾവന്നിട്ടുണ്ട്.

   നബി  സഫായില്‍ വെച്ചു കുടുംബാംഗങ്ങളെ താക്കീതു ചെയ്‍തപ്പോൾ അബൂലഹബുتبـالـك (നിനക്കു നാശംഎന്നു പറയുകയുണ്ടായല്ലോകഠിനമായ പ്രതിഷേധവേളയിൽശപിച്ചുപറയാറുള്ള ഒരു വാക്കാണത്അതേ വാക്കു ഉപയോഗിച്ചു കൊണ്ടുതന്നെ അല്ലാഹുഅവനെയും ശപിച്ചിരിക്കയാണ്. 1-ആം വചനത്തിലെ ആദ്യത്തെ ക്രിയ (تبتഅബൂലഹബിന്‍റെ കരങ്ങൾ നശിക്കട്ടെ എന്ന്‍ പ്രാര്‍ത്ഥനാരൂപത്തിലുംരണ്ടാമത്തെ ക്രിയ(وتبഅവന്‍ നശിക്കയും ചെയ്‍തിരിക്കുന്നു എന്നു വര്‍ത്തമാനരൂപത്തിലാണുള്ളത്രണ്ടാമത്തെ വചനത്തില്‍ അവന്‍റെ ധനംഐശ്വര്യംസ്വാധീനംമക്കള്‍മുതലായവയൊന്നും ഇഹത്തിൽ അവന്‍റെ ഉദ്ദേശ്യം സാധി ക്കുന്നതിനുഉപകരിക്കുകയില്ലെന്നുംപരലോകത്തില്‍ അവമൂലം യാതൊരു ഗുണവുംലഭിക്കുവാനില്ലെന്നും പ്രസ്‍താവിച്ചിരിക്കുന്നു ശാപം ഇഹത്തില്‍ വെച്ചു മരണത്തിനുമുമ്പുതന്നെ അവന്‍ അനുഭവിക്കുകയും ചെയ്‍തുഅവന്‍റെ ഉദ്ദേശമൊന്നും ഫലിച്ചതുമില്ലഅവന്‍റെ മകൻ ഉത്ത്ബത്തു ശാമിലേക്കുള്ള യാത്രയിൽ സിംഹത്തിനു ഇരയായിഅവനുعدسة (അദസത്ത്എന്നു പറയപ്പെടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ളഒരു രോഗം പിടിപെട്ടുദുര്‍ഗന്ധം നിമിത്തം ജനങ്ങൾ അടുക്കാതായിശവസംസ്‍കാരത്തിനുപോലും ആളെകിട്ടാതെ കൂലിക്കാരാണതു എങ്ങനെയോ എടുത്ത്മറച്ചത്ബദ്ർ യുദ്ധം കഴിഞ്ഞു അല്‍പദിവസങ്ങള്‍ക്കു ശേഷമായിരുന്നു അത്താന്‍ ഒരുഖുറൈശി നേതാവായിരുന്നിട്ടും ഭീരുത്വവും പിശുക്കും കാരണമായി ബദ്‍റിൽ അവൻപങ്കെടുത്തിരുന്നില്ലപകരം തനിക്കു കടക്കാരനായിരുന്ന ഒരാളെ അയക്കുകയാണ്ചെയ്‍തത്ചുരുക്കത്തിൽ അവന്‍റെ ധനവും അവൻ സമ്പാദിച്ചു വെച്ചതുമെല്ലാം തന്നെഅവനു ഇവിടെ ഉപകരിച്ചില്ലപരലോകത്തിലാകട്ടെ – മൂന്നാം വചനത്തില്‍ അല്ലാഹുപറഞ്ഞതുപോലെ – ജ്വലിച്ചു പ്രകാശിക്കുന്ന  മുഖം കത്തിജ്വലിക്കുന്ന നരകത്തിൽ കടന്ന്എരിയുകയും ചെയ്യുംഅതില്‍ സംശയവും ഇല്ല.

   അബൂലഹബിനെത്തുടര്‍ന്നു അവനെ അനുകരിച്ചിരുന്ന അവന്‍റെ ഭാര്യയെയുംശാപത്തിൽ അവനോടൊപ്പം അല്ലാഹു പങ്കുചേര്‍ത്തിരിക്കുന്നു. ‘വിറകുചുമട്ടുകാരി’ (حَمَّالَةَالْحَطَبِഎന്നു വിശേഷിപ്പിച്ചു അവളെ നിന്ദിക്കുകയും ചെയ്‍തിരിക്കുന്നുഏഷണിയുമായിനടക്കുന്നവനെക്കുറിച്ചു അവന്‍ അയാള്‍ക്കെതിരെ വിറകുണ്ടാക്കുകയാണെന്നു അറബികൾപറയാറുണ്ടെന്നുംഅതനുസരിച്ച് ഏഷണിക്കാരി എന്ന ഉദ്ദേശ്യത്തിലാണ്  വാക്കുഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ചില ഖുര്‍ആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായംഅതല്ലനബി യെ ഉപദ്രവിക്കുവാനായി അവൾ മുള്ളും മറ്റും ചുമന്നുകൊണ്ടു വന്നിരുന്നതിനെഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്. ‘അവളുടെ കഴുത്തിൽ ഒരു പിരിച്ചചൂടിക്കയറുണ്ടായിരിക്കും’ (فِي جِيدِهَا حَبْلٌ مِّن مَّسَدٍഎന്ന വാക്യവും ഇതുപോലെ അവളുടെനേര്‍ക്കു അല്ലാഹുവിനുള്ള വെറുപ്പിന്‍റെ കാഠിന്യം പ്രകടമാക്കുന്നുവിറകുചുമക്കൽ ഏതുഅര്‍ത്ഥത്തിലായാലും  വിറകുചുമട്ടുകാരൻ അതിനു തക്ക കയറും കൊണ്ടു നടക്കുമല്ലോനരകത്തില്‍ വെച്ചുള്ള അവളുടെ സ്ഥിതി വിവരിച്ചതാണത് എന്നാണ് പല മഹാന്മാരുംപറയുന്നത്അഥവാ കഴുത്തിൽ കയറുമായി നബി ക്കും ഇസ്‍ലാമിനുമെതിരെ വിറകുശേഖരിക്കുവാൻ മിനക്കെട്ടിരുന്ന അവള്‍ക്കു അതിനു തികച്ചും അനുയോജ്യമായശിക്ഷയായിരിക്കും നരകത്തിലും അനുഭവപ്പെടുക എന്നു സാരംوالله اعلم

   اعاذنا الله من غـضــبــ وسخــطــه وجــعـلـنــا من الـفــائــزين برضــاء

   وله الــحــمـــد والمـــنــة



അമാനി തഫ്സീർ 

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹