റജബ് മാസം

 



റജബ് “മാസം 

19/1445




ഇസ്ലാമിക കലണ്ടറിൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് റജബ് رَجَب‎ റജബ എന്നഅറബി പദത്തിൽ നിന്നുമാണ്  വാക്ക് ഉണ്ടായിട്ടുള്ളത്യുദ്ധം നിഷിദ്ധമായി ഇസ്‌ലാംകൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ്മുസ്‌ലിം മതവിശ്വാസികളിൽ പലരും പവിത്രമായമാസമായും കണക്കാക്കുന്നുണ്ട്എന്നാൽ ഇതിൽ ശരിയായ തെളിവുകൾ ഇല്ലാ എന്നാണ്ഇസ്ലാമിലെ പ്രബല അഭിപ്രായം..... 


🌹ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നുഅവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട മാസങ്ങളാകുന്നുഅതാണ്‌ വക്രതയില്ലാത്ത മതംഅതിനാല്‍  ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌.(9/36)


    മാസങ്ങൾക്ക് മാസങ്ങളേക്കാൾ അല്ലാഹുവും അവന്റെ റസൂലുംശ്രേഷ്ടതയുംപ്രത്യേകതയും നൽകിയിട്ടുണ്ട് ആയത്തിൽ നിന്ന് നാല് മാസങ്ങൾക്ക്പ്രത്യേകതയുണ്ടെന്ന് മനസ്സിലാക്കാംമുഹറംറജബ്ദുൽഖഅദ്ദുൽഹജ്ജ് എന്നിവയാണ്പവിത്ര മാസങ്ങളായ നാല് മാസങ്ങൾ....


🌹 അബൂബക്കറിൽ()നിന്നും നിവേദനം (നബി:പറയുന്നു നിശ്ചയമായും കാലംഅല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നുഒരുവർഷം പന്ത്രണ്ട് മാസമാകുന്നുഅതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്അതിൽമൂന്നെണ്ണം തുടർച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്ദുൽഖഅദദുൽഹിജ്ജമുഹർറം എന്നിവജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ്(നാലാമത്തേത്) (ബുഖാരി:4662)


    ഇവിടെ മുളറിന്റെ റജബ് എന്നു പറയാൻ കാരണംപവിത്രമാക്കപ്പെട്ട റജബ് മാസം ഏത്എന്നതിൽ മുളർ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നുഅത് റമളാൻ ആണ് ഗോത്രക്കാർ എന്നായിരുന്നു റബീഅകണക്കാക്കിയിരുന്നത്. എന്നാൽ മുളർ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബുമുളർഎന്ന് നബി() വ്യക്തമാക്കിയത്.

അല്ലാഹു പവിത്രമാക്കിയ മാസമെന്ന നിലക്ക് റജബ് മാസത്തിന്റെ പവിത്രതകാത്തുസൂക്ഷിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം


🌹എങ്ങനെയാണ് റജബ് മാസത്തിന്റെ പവിത്രതകാത്തുസൂക്ഷിക്കേണ്ടത്🌹


     അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു സത്യവിശ്വാസികളുടെബാധ്യതയാണ്അതവന്റെ തഖ്‌വയുടെ ഭാഗമാണ്


അല്ലാഹു പറഞ്ഞു: 

🌹അൽ ഹജ്ജ്  22 : 32

അത്‌ ( നിങ്ങള്‍ ഗ്രഹിക്കുക. ) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത്‌ ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.(22/32)


 മാസത്തോട് അനാഥരവ് കാണിക്കരുത് എന്ന് അല്ലാഹു സത്യവിശ്വാസികളോട്പ്രത്യേകം ഉണർത്തിയിട്ടുണ്ട് അല്ലാഹു പറഞ്ഞു:


🌹 സത്യവിശ്വാസികളെ അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങൾ അനാദരിക്കരുത്പവിത്രമായ മാസത്തെയും(5/2)


മറ്റു മാസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധയോടെ അല്ലാഹുവിന് കാര്യങ്ങളിൽ നിന്നുംപൂർണ്ണമായും വിട്ടുനിൽക്കുകയും അവ പാടെ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ്...ഒരുസത്യവിശ്വാസി  മാസത്തിന്റെ പവിത്രത ഉൾക്കൊണ്ടുകൊണ്ട് ആദ്യമായി ചെയ്യേണ്ടകാര്യം യുദ്ധവും പരസ്പരം പോരടിക്കലും അള്ളാഹു  മാസങ്ങളിൽ ഹറാമാക്കി 


🌹അല്ലാഹു പറഞ്ഞുവിലക്കപ്പെട്ട മാസത്തിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവർ നിന്നോട്ചോദിക്കുന്നു പറയുക  മാസത്തിൽ യുദ്ധം ചെയ്യുന്നത് വലിയ അപരാധംതന്നെയാകുന്നു(2/217)


 മാസത്തിൽ തിന്മകൾ ചെയ്തും പാപങ്ങൾ പോറിയും സ്വദേശങ്ങളോട് അതിക്രമംചെയ്യരുതെന്ന് അല്ലാഹു പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്അതിനാൽ  നാലുമാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്  പ്രയോഗം അതാണ്സൂചിപ്പിക്കുന്നത്...


    🌹 ഇമാം ഖതാദ (പറയുന്നുനിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്  തിന്മകൾ ചെയ്യുക ,അക്രമം പ്രവർത്തിക്കുക എന്നത് എക്കാലത്തും ഗൗരവമുള്ളകാര്യമാണെങ്കിലും അല്ലാഹു പവിത്രമാക്കിയ  നാലുമാസങ്ങളിൽ തിന്മകൾ ചെയ്യുകഎന്നത് അവയല്ലാത്ത മറ്റുമാസങ്ങളിൽ തിന്മകൾ ചെയ്യുന്നതിനേക്കാൾ ഗുരുതരവുംകൂടുതൽ ശിക്ഷ ലഭിച്ചേക്കാവുന്നതുമായ കാര്യമാണ്. (തഫ്‌സീർ ഇബ്‌നു കസീർ)


ഇബ്നു‌ അബ്ബാസ് (പറയുന്നുഎല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവർത്തിക്കൽ(അഥവാ അധർമ്മം ചെയ്യൽനിഷിദ്ധമാണ്പിന്നീട് അതിൽ നിന്നും നാല് മാസങ്ങളെഅല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞുഅവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയുംഅവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ അതിമഹത്തായതായനന്മകളുമാക്കിയിരിക്കുന്നു. (തഫ്സീർ ത്വബരി - സൂറ തൗബ: 36) 


അതോടൊപ്പം  അല്ലാഹു കല്പിച്ച വാജിബും സുന്നത്തുമായ കാര്യങ്ങളിൽ ഏറെ ശ്രദ്ധകാണിക്കുകയും കണിശതയോടെയും കൃത്യതയോടെയും നിർവഹിക്കുകയും വേണം....


ഖതാദ (പറയുന്നുഅല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ സൽകർമ്മങ്ങൾക്ക് വമ്പിച്ചപ്രതിഫലമുണ്ട്.


പവിത്രമാക്കപ്പെട്ട നാല് മാസങ്ങളിൽ ഒന്ന് എന്ന നിലക്ക് റജബ് മാസത്തിന് പ്രാധാന്യമുണ്ട്യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായിപഠിപ്പിക്കപ്പെട്ടതുംമഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായമാസങ്ങളിൽ ഒരു മാസം എന്നതൊഴിച്ചാൽപ്രത്യേകമായ മറ്റു ശ്രേഷ്ടതകളോആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല......



🌹 മാസത്തിലെ എന്തൊക്കെയാണ് അനാചാരങ്ങൾ🌹


 കെട്ടിച്ചമക്കപ്പെട്ട ഹദീസുകളുംദുർബല ഹദീസുകളും തെളിവാക്കി ഒട്ടനേകംഅനാചാരങ്ങൾ റജബ് മാസത്തിൽ പലരും വരുന്നതായിക്കാണാം.. ..


 ശൈഖ് സ്വാലിഹുൽ ഫൗസാൻ(ഹഫിളഹുള്ളാഹ്പറഞ്ഞു :റജബ് മാസത്തെ ഏതെങ്കിലുംഇബാദത്ത് കൊണ്ട് പ്രത്യേകമാക്കൽ അനുവദനീയമല്ല എന്ന് പണ്ഡിതൻമാർ 

)شرح إغاثة اللهفان(


1..ഇസ്റാഉം മിഅ്റാജും റജബ് 27-ാംരാവും 


       പ്രവാചകനായതിന് ശേഷം മുഹമ്മദ്നബി( )ക്ക് നൽകപ്പെട്ട നിരവധിദൃഷ്‌ടാന്തങ്ങളിൽ പെട്ടതാണ്ഇസ്റാഉം മിഅ്റാജുംമക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് ഫലസ്തീനിലെ ജറൂസലമിലെ മസ്‌ജിദുൽ അഖ്സ്വാ വരെ ഒരു രാത്രിയിൽ നബി ()ആനയിക്കപ്പെട്ടുഅന്നത്തെ സ്ഥിതിയനുസരിച്ച് മാസങ്ങളോളം സഞ്ചരിച്ചെങ്കിൽ മാത്രംഎത്തിപ്പെടാവുന്ന ദൂരം ഒരു രാത്രിയിൽ നബി(പോയി വന്നു എന്നത്ദൈവികദൃഷ്‌ടാന്തമാണ്ഇതിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.. വിശുദ്ധഖുർആൻ 17:1  ഇക്കാര്യം പരാമർശിക്കുന്നുണ്ട്.....


      അതേ രാത്രിയിൽ തന്നെ മസ്ജിദുൽ അഖ്സ്വയിൽ നിന്ന് വാനലോകത്തേക്ക് നബി ()അവിടെആനയിക്കപ്പെടുകയുണ്ടായിഅവിടെ വെച്ച് അല്ലാഹുവിൻ്റെ ദൃഷ്‌ടാന്തങ്ങൾപലതും കാണുവാനും അറിയുവാനുംനബി() അവസരമുണ്ടായിഇതും ദൈവികദൃഷ്‌ടാന്തങ്ങളിൽ പെട്ടതാണ് സംഭവം മിഅ്റാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്വിശുദ്ധഖുർആനിലെ 53ആം അധ്യായം അന്നജ്മിന്റെ ആദ്യഭാഗത്ത് ഇക്കാര്യംപരാമർശിക്കുന്നുണ്ട്അഞ്ച് നേരത്തെ നമസ്കാരംനിർബന്ധമാക്കപ്പെട്ടത് സന്ദർഭത്തിലാണ്ഇസ്‌റാഉം മിഅ്റാജും റജബ് മാസത്തിലാണ്വിശിഷ്യ 27-ാംരാവിലാണ് എന്ന് പൊതുവെ ധാരണയുണ്ട്

എന്നാൽ ഇത് പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെടാത്തതുംചരിത്രപരമായിതെളിവില്ലാത്തതുമായകാര്യമാണ്..


ഇബ്‌നുഹജർ ( )പറയുന്നുമിഅ്റാജിന്റെ സന്ദർഭത്തെക്കുറിച്ച് പണ്ഡിതന്മാർഭിന്നിച്ചിരിക്കുന്നുബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത് പ്രവാചകത്വത്തിന്ശേഷമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്അത് എപ്പോഴാണ് ഉണ്ടായത് എന്നകാര്യത്തിൽ അവർ വീണ്ടും ഭിന്നിച്ചിരിക്കുന്നു.. ...അത് ഹിജ്റയുടെ ഒരു വർഷംമുമ്പാണെന്ന് ഇമാം നവവി തറപ്പിച്ചു പറയുകയും ഇബ്നു സഅ്ദ് മുതലായവർപ്രസ്താവിക്കുകയും ചെയ്‌തിരിക്കുന്നു.. ...ഇബ്നുഹസം ഇക്കാര്യത്തിൽ ഇജ്മാഅ്ഉണ്ടെന്ന് പ്രസ്‌താവിക്കുന്നുഎന്നാൽ  വിഷയത്തിൽ പത്തോളംഅഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാൽ മേൽപറഞ്ഞ അഭിപ്രായങ്ങളെല്ലാംതളപ്പെട്ടിരിക്കുന്നു. (ഫത്ഹുൽബാരി9:67,68)


   ഇമാം മുഹമ്മദ് ബ്‌നു സ്വാലിഹ് അൽ ഉഥൈമീൻ (റഹിപറഞ്ഞുറജബ് മാസം 27 നാണ്ഇസ്‌റാഉം മിഅ്റാജും സംഭവിച്ചത് എന്ന് ചരിത്രത്തിലെവിടെയും സ്ഥിരപ്പെടാത്തകാര്യമാണ്അതിനാൽസ്ഥിരപ്പെടാത്ത എല്ലാ കാര്യവും ബാത്വിലാണ്(അടിസ്ഥാനരഹിതമാണ്). അത്തരം ബാത്വിലിന്മേൽ പടുത്തുയർക്കപ്പെട്ടതെല്ലാം -അഥവാഅതുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാംപ്രത്യേകം ബാത്വിൽ തന്നെയാകുന്നു

۲۹۷/۲مجموع الفتاوی(


     ഇസ്റാഉം മിഅ്റാജും ഏത് ദിവസമാണ് സംഭവിച്ചത് എന്ന കാര്യത്തിൽപണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അത് നബി) )യുടെ നുബുവ്വത്തിനു്ശേഷമാണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനമുണ്ട്കാരണംഫർള്നമസ്കാരം സംബന്ധമാക്കുന്നത് മിഅ്റാജിന്റെ രാവിലാണ്നുബുവ്വത്തിന് മുമ്പ് അല്ലാഹുനമസ്‌കാരം നിർബന്ധമാക്കുകയില്ല....


🌹റജബിൽ ഉംറ നിർവഹിക്കൽ 🌹


റജബിൽ ഉംറ നിർവഹിച്ചാൽ വലിയ പുണ്യമുണ്ടെന്ന പ്രചരണം സമൂഹത്തിലുണ്ട്എന്നാൽഇതിന് യാതൊരു അടിസ്ഥാനവുമില്ല....


റസൂൽ ( )ഒരിക്കലും റജബ് മാസത്തിൽ ഉംറ നിർവഹിച്ചിട്ടില്ല (ബുഹാരി ;മുസ്ലിം)


വർഷത്തിലെ ഏതു മാസത്തിൽ വേണമെങ്കിലും ഉംറ നിർവഹിക്കാവുന്നതാണ്.അർത്ഥത്തിൽ റജബിലും ഉംറ നിർവഹിക്കാവുന്നതാണ് ..റജബിൽ പ്രത്യേകം പുണ്യംപ്രതീക്ഷിച്ച ഉംറ നിർവഹിക്കരുതെന്നു മാത്രം..


🌹 റജബിൽ സ്വലാത്തുൽ റാഗിബ് എന്ന പേരിലുള്ളനമസ്കാരം🌹


റജബിൽ സ്വലാത്തുൽ റാഗിബ് എന്ന് (ആഗ്രഹ സഫലീകരണം നമസ്കാര)മെന്ന പേരിൽഒരു നമസ്കാരം സ്ഥിരപ്പെട്ടു വന്നിട്ടില്ല..


    ഇമാം നവവി(റഹിപറയുന്നു:സ്വലാത്തുർ റഗാഇബ് എന്നറിയപ്പെടുന്ന(ആഗ്രഹസഫലീകരണനമസ്കാരംഅതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅദിവസം മഗ്രിബിനും ഇഷാക്കും ഇടയിൽ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരംഅതുപോലെ ശഅബാൻ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവരണ്ടും ബിദ്അത്താണ്അവ അങ്ങേയറ്റം വലിയ തിന്മയും മേച്ചവുമാണ്. 'ഖുതുൽ ഖുലൂബ്എന്ന ഗ്രന്ഥത്തിലോ, 'ഇഹ്‌യാ ഉലൂമുദ്ദീൻഎന്ന ഗ്രന്ധത്തിലോ അവപരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോഅതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരുംതന്നെ വഞ്ചിതരാവേണ്ടതില്ലഅവയെല്ലാം തന്നെ ബാത്വിലാണ്അതുപോലെ അതിൻറെമതവിധി വ്യക്തമല്ലാത്തതിനാൽ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതി യെഴുതിയഇമാമീങ്ങളുടെ വാക്കുകൾ കണ്ടും ആരും വഞ്ചിതരാകേണ്ട.കാരണം അവർ വിഷയത്തിൽ തെറ്റുപറ്റിയിരിക്കുന്നു ..ഇമാം അബൂ മുഹമ്മദ് അബുറഹ്മാൻ ബ്നു ഇസ്മാഈൽ അൽ മഖ്ദിസി  രണ്ട് നമസ്കാരങ്ങളും ബിദ്അത്തും വ്യാജവുംആണ് എന്നവ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.വളരെ നല്ല രൂപത്തിൽവസ്തുനിഷ്ഠമായി അദ്ദേഹം  രചന നിർവഹിച്ചിരിക്കുന്നു ..അല്ലാഹു അദ്ദേഹത്തിന്കരുണ ചെയ്യട്ടെ(അൽമജ്മൂഅ 3/548)


🌹 റജബിലെ പ്രത്യേക പ്രാർത്ഥന🌹


റജബ് മാസം പ്രവേശിച്ചാൽ നബി ( )ഇപ്രകാരം പറയാറുണ്ടായിരുന്നു🤲“”അല്ലാഹുവേനീ ഞങ്ങൾക്ക് റജബിലുംശഅബാനിലും അനുഗ്രഹം ചൊരിയുകയുംഞങ്ങൾക്ക് നീറമളാൻ വന്നെത്തിക്കുകയും ചെയ്യേണമേ. “”🤲( 3939 - ഇമാം ത്വബറാനി / ശുഅബ് :3534 - /ഇമാം ബൈഹഖി 

زوائد المسند : 6234


    സാഇദ ബ്നു‌ അബീ റുഖാദ്  ഹദീസ് സിയാദ് അന്നുമൈരി എന്നയാളിൽ നിന്നുംഅദ്ദേഹം അനസ് ബ്ൻ മാലിക്ക് (വിൽ നിന്നുമാണ് ഉദ്ദരിക്കുന്നത് ഹദീസിൻ്റെസനദ് ദുർബലമാണ്അതിൽ ഉള്ള സിയാദ് അന്നുമൈരി എന്നയാൾ ദുർബലനാണ്ഇമാംഇബ്‌നു മഈൻ ഇയാൾ ദുർബലനാണെന്നും ഇമാം അബൂ ഹാതിം തെളിവ്‌പിടിക്കാൻകൊള്ളില്ലെന്നും ഇമാം ഇബ്‌നു ഹിബ്ബാൻ ഇയാൾ ദുർബലനാണെന്നും ഇദ്ദേഹത്തിന്റെഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാൻ പാടില്ലെന്നും പറഞ്ഞിടുണ്ട്. ...(ميزان الاعتدا

91/2)


   ഇനി ഇയാളിൽ നിന്ന്  ഹദീസ് ഉദ്ദരിച്ച സാഇദ 'ബ്‌നു അബീ റുഖാദ് ഇയാളെക്കാൾദുർബലനാണ്അയാൾ 'മുൻകറുൽ ഹദീസ്ആണെന്ന് ഇമാം ബുഖാരിയും ഇമാംനസാഇയും പറഞ്ഞിട്ടുണ്ട്.


ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റഹി )പറയുന്നു:ഇമാം ബസാർ അതുദ്ദരിച്ചിട്ടുണ്ട്അതിന്റെ സനദിൽ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്അയാൾ'മുൻകറുൽ ഹദീസ്ആണ്അയാൾ മജ്ഹൂലായ ആളാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. - 2/165). ചിലർ مجمع الزوائد :


മാത്രമല്ല ഒരുപറ്റം മുഹദ്ദിസിങ്ങൾ  ഹദീസ് ദുർബലമാണ് രേഖപ്പെടുത്തിയിട്ടുണ്ട്ഇമാംനവവി 'അൽഅദ്‌കാർഎന്ന ഗ്രന്ഥത്തിലും(പേജ 189) ഇബ്നു റജബ്  ലത്വാഇഫുൽമആരിഫ്എന്ന ഗ്രന്ഥത്തിലും (പേജ് 121) അൽബാനി ളഈഫുൽ ജാമിഅ്എന്നഗ്രന്ഥത്തിലും (ഹദീസ് 4395)  ഹദീസ് ദുർബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


അതുകൊണ്ടുതന്നെ ഇപ്രകാരമുള്ള ഒരു പ്രത്യേകം ദുആയും അല്ലാഹുവിൻ്റെ റസൂലിൽ(സ്വനിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലാത്തതിനാൽ ഇപ്രകാരം പ്രാർത്ഥിക്കുന്നത്ബിദ്അത്താണ്.


ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്പറയുന്നു ഹദീസ് സ്വഹീഹ് അല്ലദുർബലമാണ്.


എന്നാൽ റമദാനിൽ എത്തിച്ചേരാനുംവേമ്പനുഷ്ടിക്കുവാനുംരാത്രിനമസ്കാരങ്ങൾ,നിർവഹിക്കുവാനും ലൈലത്തുൽ ഖദർ നേടാനും ഒക്കെ ഭാഗ്യം ലഭിക്കാൻ ഒരാൾക്ക്അല്ലാഹുവിനോട് നിരുപാധികം പ്രാർത്ഥിക്കാവുന്നതാണ് അതിൽ തെറ്റൊന്നുമില്ല.....


🌹റജബ് 27 നോമ്പ് 🌹


     റജബ് 27ന് ഇസ്‌റാഅ് മിഅറാജ് ആഘോഷിക്കലും  ദിവസം നോമ്പ്അനുഷ്ഠിക്കലും ബിദ്അത്തുകളിൽ പെട്ടതാണ്.മിഅ്റാജ് എന്ന പേരിൽ ഒരുനോമ്പുണ്ടെങ്കിൽ  യാത്ര നടത്തിയ നബി( )യും അതിനെ സത്യപ്പെടുത്തിയഅബൂബക്കറുമാണ് (അത് ആദ്യമായി ചെയ്ത് കാണിക്കേണ്ടത്അവർ അപ്രകാരംചെയ്തിട്ടില്ലപഠിപ്പിച്ചിട്ടുമില്ല....


ഇബ്നു‌ൽ ഖയ്യിം (റഹിം)പറഞ്ഞുറജബ് മാസത്തിലെ നോമ്പിനെ കുറിച്ചും അതിലെ ചിലരാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചും പറയുന്ന ഹദീസുകളെല്ലാം കളവുംകെട്ടിയുണ്ടാക്കിയതുമാണ്..

المنار المنيف ص٩٦


ഹാഫിള് ഇബ്നു ഹജർ(റഹി)പറഞ്ഞു:റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോഅതിൽ പ്രത്യേകം നോമ്പ് നോൽക്കുന്നതോ അതിലെ പ്രത്യേക ദിവസങ്ങൾ തിരഞ്ഞെടുത്ത്നോമ്പ് നോൽക്കുന്നതോ അതിലെ ഏതെങ്കിലും പ്രത്യേക രാവിൽ രാത്രി നമസ്കാരംനിർവഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാൻ കൊള്ളാവുന്ന ഒരു ഹദീസുംറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലഎനിക്ക് മുൻപ് ഇമാം ഹാഫിള് അബൂ ഇസ്മാഈൽ അൽ ഹറവിതന്നെ അക്കാര്യം തീർത്ത് പറഞ്ഞിട്ടുണ്ട്.( تبيين العجب بما ورد في فضل رجب - ص 9


ഇമാം ഇബ്‌നു ഹജർ അസ്ഖലാനി (റഹിപറയുന്നുഎന്നാൽ റജബിന്റെ പുണ്യത്തെപറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെകുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോനിർമ്മിതമോ ആണ്تبيين العجب بما ورد فيفضل رجب (1/10)


ശൈഖുൽ ഇസ്ലാം ഇബ്നു‌ തൈമിയ്യ (റഹി )പറഞ്ഞു :റജബ് മാസം പ്രത്യേകമായിനോമ്പെടുക്കാൻ പറയുന്ന ഹദീസുകളെല്ലാം ദുർബലമാകുന്നുഅല്ല അവ കെട്ടിച്ചമക്കപ്പെട്ടവതന്നെയാണ്..(മജ്മൂഉൽ ഫതാവാ:25/290).


ശൈഖ് സ്വാലിഹ് ഉസൈമീൻ(റഹിപറയുന്നുറജബ് മാസത്തിന് പ്രത്യേകത കൽപിച്ചുകൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ലപവിത്രമായ മാസം എന്നതല്ലാതെറജബ് മാസത്തിനു തൊട്ടു മുമ്പുള്ള മാസമായ ജമാദുൽ ഉഖ്റയേക്കാൾ റജബിനുസവിശേഷത ഒന്നുമില്ലഅതിൽ മറ്റു മാസങ്ങളെപ്പോലെയല്ലാതെ പ്രത്യേക നമസ്കാരമോനോമ്പോ ഉംറയോ ഒന്നുമില്ല. ( ലിഖാഉൽ ബാബിൽ മഫ്തഹ് :26/174)


ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്പറയുന്നുറജബ് മാസത്തിന് ബാക്കിയുള്ളമാസങ്ങളിൽ നിന്നുള്ള ഒരേയൊരു പ്രത്യേകതഅത് പവിത്രമാക്കപ്പെട്ട മാസങ്ങളിൽഒന്നാണ് എന്നത് മാത്രമാണ്  മാസത്തിൽ പ്രത്യേകമായി ഒരു ഉംറയോ ഖുർആൻപാരായണമോ നമസ്കാരം ഒന്നുമില്ല  മാസത്തിലെ നോമ്പിനും നമസ്കാരത്തിന്ശ്രേഷ്ഠതയുണ്ടെന്നു പറയുന്ന മുഴുവൻ ഹദീസ് ദുർബലമാണ്  ദുർബല ഹദീസുകൾകൊണ്ടൊന്നും ഒരു മതവിധി സ്ഥിരപ്പെടുകയില്ല...


ശൈഖ് ഉഥൈമീൻ (റഹിമഹുള്ളാഹ്പറയുന്നുറജബ് 27 നുള്ള നോമ്പും ഇരുപത്തിയേഴാംരാവിലുള്ള പ്രത്യേക നമസ്കാരവും ബിദ്അത്താണ്എല്ലാ ബിദ്അത്തും വഴികേടുമാണ്

 مجموع فتاوى ابن عثیمین دوره (20/440).


നാല് മദ്ഹബുകളുടെ ഇമാമുമാരായ ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി), ഇമാം അഹ്‌മദ്(റഹിപിൻപറ്റപ്പെടുന്ന ഇമാമുമാരോഎന്നിവരോമറ്റേതെങ്കിലും മാതൃകായോഗ്യരായ ഏതെങ്കിലും ഇമാമുമാരോ ഒന്നുംഇങ്ങനെയൊരുനോമ്പുള്ളതായോ നമസ്കാരമുള്ളതായോ പറഞ്ഞു തന്നിട്ടില്ല.


റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ആരാധനകൾ ഒന്നും തന്നെ നബി( )യിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലാത്തതുകൊണ്ടാണ് പണ്ഡിതന്മാർ ഇപ്രകാരംരേഖപ്പെടുത്തിയിട്ടുള്ളത്.റജബ് മാസത്തിൽ പ്രത്യേകമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്ജാഹിലിയ കാലഘട്ടത്തിലെ പ്രവർത്തിയാണെന്നും കൂടി സാന്ദർഭികമായിമനസ്സിലാക്കേണ്ടതാണ്

ഉമറുബിനുൽ ഖത്താബ് ( ) നിന്നും നിവേദനം :റജബ് ജാഹിലിയത്തിലെ ആളുകൾമഹത്വൽക്കരിച്ചിരുന്ന മാസമാണ്ഇസ്ലാം വന്നതിനുശേഷം അത് ഉപേക്ഷിക്കപ്പെട്ടു..(മുസ്വന്നഫ്  ഇബ്നു അബീ ശൈബ 2/345)

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹