സകാത്ത് /ഫിത്ർ സകാത്ത്
സക്കാത്ത്
ആമുഖം
1.സക്കാത്ത് ദൈവിക അനുഗ്രഹം
2അനുഗ്രഹം പങ്കുവെക്കൽ
3ഔദാര്യമല്ല
4.സകാത്ത്
5.പൂർവ പ്രവാചകന്മാരും സകാത്തും
6വ്യത്യാസങ്ങൾ
7.സകാത്തിന്റെ പ്രാധാന്യം
8.നിഷേധിച്ചാൽ
9.ദൈവികശിക്ഷ ഭൗതിക 10.ജീവിതത്തിൽ
11പരലോക ശിക്ഷ
12നൽകേണ്ടത് ആർ?
സകാത്തിൻറെ അവകാശികൾ
*1;2ഫക്വീറും മിസ്ക്‌കീനും;യാചന
*3സകാത്തിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർ
*4മനസ്സുകൾ ഇണക്കപ്പെട്ടവർ
5. അടിമകളുടെ വിഷയത്തിൽ
6. കടംകൊണ്ട് വിഷമിക്കുന്നവർ
7. അ ല്ലാഹുവിന്റെ മാർഗത്തിൽ
8. വഴിപോക്കൻ തുല്യമായി *വീതിക്കണമോ?
*നേരത്തെ കൊടുക്കാമോ
*വിത്ർ സകാത്
സകാത്ത്
ഇസ്ലാമിന്റെ അഞ്ച് അടിസ്‌ഥാന കാര്യങ്ങളിൽ ഒന്നത്രെ സകാത്ത്. ശഹാദത്ത് കലിമഅംഗീകരിക്കുകയും നമസ്‌കാരം മുറപ്രകാരം നിർവഹിക്കു കയുമാണ് ആദ്യത്തെ രണ്ടുകാര്യങ്ങൾ.. മൂന്നാമത്തെ കാര്യമായ സകാത്തിനെപ്പറ്റിയാണ് ഇപ്പോൾ പറയാനുള്ളത്...
ഇസ്‌ലാം സ്ഥാപിക്കപ്പെട്ടത് അഞ്ചു കാര്യങ്ങളിന്മേലാണ്. അല്ലാഹു അല്ലാ തെ ആരാധനയ്ക്ക്അർഹമായി യാതൊന്നുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നുംസാക്ഷ്യംവഹിക്കൽ (ശഹാദത്ത്), നമസ്കാരം നിലനിർത്തൽ, സകാത്തു നൽകൽ, റമദാനിൽ നോമ്പനുഷ്ഠിക്കൽ, സാധിക്കുന്നവർ കഅ്ബയിൽ പോയി ഹജ്‌ജ്നിർവഹിക്കൽ (എന്നിവയാണത്.)” (ബുഖാരി, മുസ്ലിം)
ഒരാൾ മുസ്‌ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് നമസ്‌കാരവും സ് കാത്തുംനിർവഹിക്കുന്നതോടെയാണ്. “എന്നാൽ അവർ
പശ്ചാത്തപിക്കുകയും നമസ്ക്‌കാരം
മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും
ചെയ്യുന്നപക്ഷം അവർ മതത്തിൽ
നിങ്ങളുടെ
സഹോദരങ്ങളാകുന്നു."
(വി./ക്യു. 9: 11)
മുസ്ലിംകളുമായി ശത്രുതയിൽ വർത്തിക്കുന്ന ജനവിഭാഗത്തെപ്പറ്റി ഖുർആൻ പറയുന്നു.
فَإِن تَابُوا وَأَقَامُوا الصَّلَاةَ وَمَاتَوُا الزَّكَوْةَ فَخَلُّوا سَبِيلَهُمْ “
”ഇനി അവർ പശ്ചാത്തപിക്കുകയും നമസ്ക്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്നൽകുകയും ചെയ്യുന്നപക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കി ക്കൊടുക്കുക.” (വി. ഖു9:5)
അവരുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നർഥം.
സമ്പത്ത് ദൈവികാനുഗ്രഹം
സമ്പത്ത് ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ ഒന്നത്രെ. സമ്പത്തിനെപ്പറ്റി നന്മയെന്ന് അർഥംവരുന്ന ' ഖൈർ “എന്ന പദം 'ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്. സമ്പത്തിനെ സ്നേഹിക്കുകമനുഷ്യസഹജമാണ്. وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدُ
“തീർച്ചയായും അവൻ ധനത്തോടുള്ള
സ്നേഹം കഠിനമായവനുമാകുന്നു."
(ഖുർആൻ /100: 8)
“നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാകുമ്പോൾ ധനം വിട്ടേച്ചു പോകുന്നുണ്ടെങ്കിൽ വസ്വിയ്യത്ത് ചെയ്യണം” എന്ന് നിർദേശിച്ചേടത്ത് ഖുർആൻ ان ترك خيرا
(2:180)എന്നാണ് പ്രയോഗിച്ചത്.
وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيمًا “
”അല്ലാഹു നിങ്ങളുടെ നിലനിൽപിനുള്ള മാർഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെസ്വത്തുക്കൾ വിവേകമില്ലാത്തവർക്കു കൈവിട്ടുകൊടുക്കരുത്” (4:5) എന്നും 'ക്യുർആൻഉണർത്തുന്നു.
ذلك فضل الله يؤتيه من يشاء ) (متفق عليه)
“സമ്പത്തുള്ളവർക്ക് ദാനം കൊണ്ട് നേട്ടം കൈവരിക്കാം” എന്ന് വിവരിക്കുന്ന ദീർഘമായഹദീഥിൽ “സമ്പത്ത് അല്ലാഹുവിൻറെ ഔദാര്യമാണ്. അവൻ ഇ ഛിക്കുന്നവർക്ക് അവൻഅതു നൽകുന്നു" എന്ന് പ്രവാചകൻ വിശദീകരിക്കുകയുണ്ടായി.
(ബുഖാരി, മുസ്ലിം)
അനുഗ്രഹം പങ്കുവയ്ക്കൽ
സമ്പത്താകുന്ന ദൈവികാനുഗ്രഹം എല്ലാ മനുഷ്യർക്കും ഒരുപോലെയല്ല ലഭിക്കുന്നത്. ഏറ്റക്കുറവുകൾ കാണും. സമ്പാദിക്കാനുള്ള കഴിവുകളും വ്യത്യസമാണ്. എന്നാൽ തനിക്കുലഭിച്ച അനുഗ്രഹം സമസൃഷ്‌ടികൾക്കു വേണ്ടി പങ്കുവയ്ക്കാൻ ഒരാൾക്ക് സന്മനസ്സുണ്ടാവുകഎന്നത് വിശ്വാസത്തിന്റെയും ധർമബോധത്തിന്റെയും ഭാഗമാണ്. 'കുർആൻ പറയുന്നു:തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലാകുന്നു. എന്നാൽ ഏതൊരാൾ ദാനംനൽകുകയും സൂക്ഷ്‌മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയുംചെയ്തുവോ അവന്നു നാം എളുപ്പമായതിലേക്ക് സൗകര്യപെടുത്തിക്കൊടുക്കുന്നതാണ്." (വി. ക്യു. 92: 4-7)
നബിയേ,) നീ പറയുക: തീർച്ചയായും എൻറെ രക്ഷിതാവ് തൻറെ ദാസന്മാരിൽ നിന്ന്താനുദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും താനുദ്ദേശിക്കുന്നവർക്ക്ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻഅതിനു പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവുംഉത്തമനത്രെ.” (വി.ക്യു. 34: 39)
തങ്ങളുടെ സ്വത്തുക്കളിൽ ചോദിച്ചുവരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും നിർണിതഅവകാശം നൽകുന്നവരും (ആണ് സത്യവിശ്വാസികൾ.)” (വി.ക്യു. 70/24, 25) ഈനിർണിത അവകാശത്തെയത്രെ സകാത്ത് എന്നു പറയുന്നത്.
ഔദാര്യമല്ല
മേൽ വിവരിച്ചതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. സമ്പത്ത്അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് എല്ലാവർക്കും ഒരുപോലെയല്ല വിതരണംചെയ്യപ്പെട്ടിരിക്കുന്നത്. സമ്പത്ത് കൈവശമുള്ളവനെ ധനികനെന്നും സമ്പത്ത് കുറഞ്ഞവനെദരിദ്രനെന്നും നാം വിളിക്കുന്നു.
എന്നാൽ ധനികന്ന് തന്റെ ഐശ്വര്യത്തിൽ അഹങ്കരിക്കാൻ യാതൊരു ന്യായവുമില്ല. അതുകൊണ്ടാണ് അവരുടെ സ്വത്തിൽ നിശ്ചിത ഓഹരി കൊടുത്തുതീർക്കാൻ കൽപിച്ചത്, സമ്പത്ത് വികേന്ദ്രീകരണത്തെപ്പറ്റി പറഞ്ഞേടത്ത് കുർആൻ പറഞ്ഞ ന്യായം ശ്രദ്ധേയമാണ്:സമ്പത്ത് സമ്പന്നർക്കിടയിൽ ചുറ്റിത്തിരിയുന്ന അവസ്ഥയില്ലാതിരിക്കാൻ വേണ്ടി“എന്നാണ്. അതേസമയം ദരിദ്രർക്ക് തങ്ങളുടെ ദാരിദ്ര്യത്തിൽ ഇഛാഭംഗമോ സമ്പന്നരോട്അസൂയയോ അരുത്. ഉച്ചനീചത്വങ്ങളോ, അധമമനോഭാവമോ, സാമ്പത്തിക ചൂഷണങ്ങളോഇല്ലാതാക്കാൻ വേണ്ടി ഇസ്‌ലാം രണ്ടു കാര്യങ്ങൾ ഏർപ്പെടുത്തി. ധനികന്റെ സ്വത്ത് നിശ്ചിതപരിധിയെത്തിയാൽ നിർമ്മിതമായഒരു വിഹിതം തന്റെ ഔദാര്യമെന്ന നിലയിലല്ല. പാവങ്ങളുടെ അവകാശമെ നിലയിൽ അവൻ മാറ്റിവയ്ക്കണം. സാമ്പത്തികചൂഷണത്തിൻ്റെയും ദരിദ്രന്റെ നട്ടെല്ലൊടിക്കുന്നതിന്റെയും ഏറ്റവും പ്രധാന കാരണമായപലിശ പാടെ നിരോധിക്കുകയും ചെയ്തതു. ഇതു കൃത്യമായി നടപ്പിലാക്കിയ സമൂഹത്തിൽദാരിദ്ര്യം പാടെ നിർമാർജനം ചെയ്യപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സംഘടിതതൊഴിലാളിവർഗത്തെയും മറ്റു പ്രതികൂലമായ സാഹചര്യങ്ങളെയും ഭയന്ന് വ്യാപാരത്തിനോവ്യവസായത്തിനോ ഇറക്കാതെ പണം സൂക്ഷി ച്ചുവയിക്കുന്ന സ്‌ഥിതിവിശേഷംഉണ്ടാകുമ്പോൾ പലിശക്കുവേണ്ടി നിക്ഷേപിക്കുക പതിവാണ്. ഇതു രണ്ടും സാമ്പത്തികരംഗംമന്ദീഭവിപ്പിക്കുന്നു ഇസ്ലാം ഈ രണ്ടു കാര്യവും അംഗീകരിക്കുന്നില്ല. കൃത്യമായ സകാത്തുസമ്പ്രദായത്തിലൂടെ സമ്പത്തിന്റെ വ്യാപനവും നടക്കുന്നു.
സകാത്ത്
(അല്ലാഹു സമ്പത്ത് കനിഞ്ഞേകിയവൻ ദരിദ്രർക്ക് നിർബന്ധമായും നൽകിയിരിക്കേണ്ടനിശ്ചിത വിഹിതത്തിനാണ് സകാത്ത് എന്നു പറയുന്നത്. 'സകാത്ത് എന്ന പദത്തിന്ഭാഷയിൽ വിശുദ്ധി വർധനവ്, വളർച്ച എന്നൊ പ്രയോഗിച്ചിട്ടുണ്ട്.
ഇസ്‌ലാമിലെ സകാത്തിന്റെ സാങ്കേതികാർഥമാകട്ടെ ഈ കാര്യങ്ങ ഒളൊക്കെഉൾക്കോള്ളുന്നതത്രെ. സമ്പത്തിൽ ദരിദ്രർക്കു നൽകാനായി അല്ലാഹു നിശ്ചയിച്ചവിഹിതത്തിനു സകാത്ത് എന്നു പറയുന്നു. ആ നിശ്ചിത വിഹിതം അർഹരായവർക്കായിശേഖരിക്കുന്ന നടപടിക്രമത്തിനും സകാത്ത് എന്നു തന്നെയാണ് പറയുന്നത്. പ്രവാചക ചര്യയനുസരിച്ച് സകാത്ത് നടപ്പിലായാൽ വളർച്ചയും വികാസവും ആ സമ്പത്തിൽവ്യാപകമായി ഉണ്ടാകുന്നു അതിലൂടെ മിച്ചമുള്ള സ്വത്ത് ശുദ്ധമായിത്തീരുന്നു. ഈ വിശുദ്ധിസമ്പത്തിൽ പരിമിതപ്പെടാതെ ദായകനിലേക്കും എത്തിച്ചേരുന്നു. അവന്റെ മാനസികവിശുദ്ധിയാണ് പ്രധാനം.
നീ അവരെ അതു (സകാത്തു) മൂലം ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു" എന്നാണ് ഖുർആൻ സകാത്തിന്റെ ലക്ഷ്യമായി ചൂണ്ടിക്കാണിച്ചത്. ഇവിടെ 'തു സക്കീഹിം' എന്നതിന് 'നീ അവർക്ക് വളർച്ചയുണ്ടാക്കുന്നു' എന്നും അർഥമാകാം.
സകാത്തിന് 'സ്വദക്വ എന്നും 'കുർആനിൽ പ്രയോഗിച്ചിട്ടുണ്ട് നിർബന്ധമല്ലാത്ത ഐച്‌ഛികദാനത്തിനും 'സ്വദ'ക്വ എന്ന് പറയുന്നു.
പൂർവ പ്രവാചകന്മാരും സകാത്തും
മുഹമ്മദ് നബി(സ്വ) പുതുതായി കൊണ്ടുവന്ന ഒരനുഷ്‌ഠാന കർമമല്ല സകാത്ത്. അദ്ദേഹത്തിനുമുമ്പുള്ള പ്രവാചകന്മാരും സകാത്തിന് അനുശാസി ക്കപ്പെടുകയുംചെയ്തതിരുന്നതായി ക്യൂർആൻ വിവരിക്കുന്നുണ്ട്.
وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَاءِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَى وَالْيَتَامَىوَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَوٰةَ وَءَاتُوا الزَّكَوْةَ
“അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുംഅനാഥകൾക്കും അഗതികൾക്കും നന്മചെയ്യണം; ജനങ്ങളോട് നല്ല വാക്കു പറയണം; പ്രാർഥന മുറപ്രകാരം നിർവഹിക്കുകയും സകാത്തു നൽകുകയും ചെയ്യണം എന്നെല്ലാം നാംഇസ്‌റാഈല്യരോട് കരാറുവാങ്ങിയ സന്ദർഭം ഓർക്കുക.” (വി. ക്യു. 2: 83) ക്യുർആൻ 5: 12ലും ഈ ആശയം കാണാം.
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَوةِ مَا دُمْتُ حَيًّا
“ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നൽകു വാനും അവൻഎന്നോടു അനുശാസിക്കുകയും ചെയ്തിരിക്കുന്നു” (വി.ക്യു.19/31) എന്ന് ഈസാ (അ)പറഞ്ഞതായി ഖുർആൻ വ്യക്തമാക്കുന്നു.. തന്റെ ആളുകളോട് നമസ്കരിക്കുവാനുംസകാത്ത് നൽകുവാനും അദ്ദേഹം ഇസ്മാഈൽ(അ) - കൽപിക്കുമായിരുന്നു." (വി. '. 19 55) പ്രവാചകന്മാരായ ഇബ്റാഹീം(അ), ഇസ്ഹാകി(അ), യാഖൂബ് (അ) എന്നിവരെപ്പറ്റി'ഖുർആൻ പറയുന്നു. “അവരെ നാം നമ്മുടെ കൽപനപ്രകാരം മാർഗദർശനം നൽകുന്നനേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങൾ ചെയ്യണമെന്നും നമസ്കാരം മുറപോലെനിർവഹിക്കണമെന്നും 'സകാത്തു നൽകണമെന്നും നാം അവർക്ക് ബൊധനം നൽകുകയുംചെയ്തു. നമ്മെയായിരുന്നു അവർ ആരാധിച്ചിരുന്നത്." (21 78)
ഹിജ്‌റയ്ക്കു മുമ്പ് അവതീർണമായ 'ഖുർആൻ സൂക്‌തങ്ങളിൽ ദാനധർമത്തിനുള്ളആഹ്വാനങ്ങൾ കാണാം. അഗതികൾ ആഹാരം നൽകുന്ന കാര്യത്തിൽ ശക്‌തമായിപ്രേരണനൽകിയും സായുധസമര ത്തിനു സന്നദ്ധമല്ലാത്ത സ്വാർഥതയെവിമർശിച്ചുകൊണ്ടും ആയത്തുകൾ കാണാം.
“(നരകത്തിൽ പ്രവേശിക്കപ്പെട്ടവരോട്) നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചതെന്ത്? (എന്നുചോദിക്കപ്പെടുമ്പോൾ) അവർ പറയും ഞങ്ങൾ നമസ്കരിക്കുന്ന വരുടെകൂട്ടത്തിലായിരുന്നില്ല. അഗതികൾക്ക് ഞങ്ങൾ ആഹാരം നൽകിയി ." )ഖുർആൻ 74/42-44)
മതനിഷേധിയുടെ ലക്ഷണമായി അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു :“പാവപ്പെട്ടവന്റെഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. (മതനിഷേധി)" (വി/ക്യൂ 107:3) പകൽസമയത്ത് വിളവെടുപ്പ് നടത്തിയാൽ പാവപ്പെട്ടവന്ന്അർഹമായത് നൽകേണ്ടിവരുമെന്നതിനാൽ ആരുമറിയാതെ രാത്രിയിൽ വിളവെടുക്കാൻപോയ ഒരു കുടുംബത്തിന്റെ സമ്പത്ത് ദൈവികശിക്ഷയാൽ നശിപ്പിക്കപ്പെട്ട (ഖുർആൻ 68: 17-32)
പടിപടിയായി നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിന്നീട് മദീനയിൽ അവതരിച്ചസൂറത്തുകളിൽ “നമസ്കാരം മുറപ്രകാരം നിർവഹിക്കുക, സകാത്ത് നൽകുക" എന്നകൽപനയുണ്ടായി. ആദ്യമായി ഫി തീർ സകാത്താണ് നിർബന്ധമാക്കിയത്. അതിനുശേഷമാണ് എല്ലാ സമ്പത്തിന്റെയും വ്യവസ്‌ഥാപിതമായ സകാത്ത് സമ്പ്രദായം പ്രവാചകൻനടപ്പിലാക്കിയത്. ക്വൈസുബ്നു സഅദിബ്‌നു ഉബാദ(റ)യിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടനബിവചനം ഇങ്ങനെയാണ്.
“പ്രവാചകൻ ഞങ്ങളോട് 'ഫിത്ർ സകാത്ത് കൊടുക്കാൻ കൽപിക്കാറുണ്ടായിരുന്നു; സകാത്ത് നിർബന്ധമാക്കുന്നതിനു മുമ്പ്. പിന്നീടാണ് സകാത്ത് നിർബ ന്ധമാക്കിയആയത്തിറങ്ങിയത്." (അഹ്മദ്, നസാ/ഈ, ഇബ്നുമാജഃ)
സകാത്ത് നിർബന്ധമാക്കി നടപ്പിൽ വരുത്തിയത് ഹിജ്റ രണ്ടാം വർഷ ത്തിലാണ് എന്നത്രെപ്രബലാഭിപ്രായം. (നൂറുൽയ/ക്വീൻ)
മറ്റു നിയമങ്ങൾ പോലെത്തന്നെ സകാത്തിൻറെയും പൊതുനിർദേശങ്ങൾ 'ഖുർആനിലുണ്ട്. അതിൻറെ പ്രായോഗിക വശങ്ങളും വിശദാംശങ്ങളും പ്രവാചകചര്യയിൽവ്യക്‌തമാക്കിയിട്ടുമുണ്ട്....
വ്യത്യാസങ്ങൾ
ഇന്ന് അറിയപ്പെടുന്ന മതങ്ങളിലും ദാനധർമങ്ങൾ പുണ്യകർമമത്രെ.
എന്നാൽ സക്കാത്തിന്റെ വിശദാംശങ്ങൾ പ്രാവർത്തികമാക്കിയതോടെ ഇസ്ലാമിലെസക്കാത്തും മറ്റു മതങ്ങളിലെ ദാനധർമങ്ങളും അതിലുള്ള വ്യത്യാസം പ്രകടമായി
1. മറ്റു മതങ്ങളിൽ ജനങ്ങൾ ഐച്ഛികമായി ചെയ്യുന്ന ഒരു പുണ്യകർമമാണ് ദാനം. ഇസ്ലാമിൽ'സകാത്ത് മതത്തിന്റെ
ഒഴച്ചുകൂടാത്ത മൗലിക ഘടകങ്ങളിലൊന്നത്രെ.
2. സമ്പന്നന്റെ ഔദാര്യമാണ് ദാനധർമങ്ങളെങ്കിൽ 'സകാത്ത് ദരിദ്ര രൻറഅവകാശമായാണ് ഇസ്ലാം കാണുന്നത്.
3. ദാനധർമങ്ങൾ ഇത്രയെന്നു നിബന്ധനയില്ല. 'സകാത്താകട്ടെ സമ്പത്തിന്റെ നിശ്ചിതമായവിഹിതമായി കണക്കാക്കപ്പെട്ടിരിക്കുന്നു.
4. ദാതാവിനും സ്വീകർത്താവിനുമിടയിൽ മൂന്നാമതൊരു കൈ 'സകാത്തിൽ ഉണ്ട്. തന്നിമിത്തം ഉച്ചനീചവിചാരങ്ങളും അക്രമവും ചൂഷണവും അതിൽ നിന്ന് ഉളവാകുന്നില്ല.
5. ദാനധർമ്മങ്ങൾ സ്വമേധയാ നിർവഹിക്കേണ്ടതാണ് സക്കാത്ത് നൽകിയില്ലെങ്കിൽസമൂഹനേതൃത്വം അഥവാ ഭരണകൂടം അത് പിടിച്ചെടുക്കും.
സക്കാത്തിന്റെ പ്രാധാന്യം
ഒരു മുസ്ലിം ചെയ്യേണ്ട അനുഷ്ഠാനകർമ്മങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സക്കാത്ത്നമസ്കാരം നിർവഹിക്കാത്തവനെ മുസ്ലിം സമുദായത്തിൽ അംഗീകാരം ഇല്ലാത്തതുപോലെതന്നെ സത്യവിശ്വാസത്തിന്റെ അനിവാര്യ താൽപര്യമായി തന്നെയാണ് കഴിവുണ്ടെങ്കിൽസക്കാത്ത് നൽകുക എന്നതും ഇസ്ലാം കാണുന്നത്.
“പരലോകത്തെ നിഷേധിക്കുകയും സക്കാത്ത് കൊടുക്കാതിരിക്കുകയും ചെയ്യുന്ന മുശ്രിക്കുകള്‍ക്ക് നാശം(41/6;7)
എന്നാൽ ഖുർആൻ വാക്യം കഴിവുള്ള ഏക ദൈവവിശ്വാസി സക്കാത്ത് നൽകേണ്ടതിന്റെഅനിവാര്യതയെ സൂചിപ്പിക്കുന്നു നമസ്കാരം പോലെ തന്നെയാണ് സക്കാത്തിനും ഇസ്ലാംകൽപ്പിക്കുന്ന പ്രാധാന്യം. എന്നാൽ ഇന്ന് സമുദായം ഈ കാര്യം മനസ്സിലാക്കിയ കാര്യമായഅപാകത നേരിട്ട് ഇരിക്കുന്നു ,നമസ്കാരം കൃത്യമായി നിർവഹിക്കുന്നവർക്ക് പോലുംസക്കാത്തിന്റെ കാര്യം വിസ്മരിക്കുന്നു .നമസ്കാരത്തിന്റെ വിശദാംശങ്ങളെ പോലെസക്കാത്തിനെപ്പറ്റി പഠിക്കുവാൻ പലരും ശ്രമിക്കുന്നില്ല .നമസ്കാരം സ്വന്തമായുംസംഘടിതമായും ഒട്ടാകെ നിർവഹിക്കുന്നവർ പോലും സക്കാത്ത് നടപ്പിലാക്കാൻ താല്പര്യംകാണിക്കുന്നില്ല. ഖുർആനിൽ 32 സ്ഥലങ്ങളിലാണ് സക്കാത്ത് പരാമർശിക്കപ്പെട്ടത് .അതിൽ28 സ്ഥലങ്ങളിലും നമസ്കാരത്തോട് ചേർത്താണ് പറഞ്ഞിരിക്കുന്നത് .അതിന്റെ പ്രാധാന്യംഅത്രമാത്രമുണ്ട്. പ്രവാചക(സ )നും അനുയായികളും അത് അങ്ങനെ തന്നെ ഉൾക്കൊണ്ട്ജാബിർ(റ )പറയുന്നു : നമസ്കാരം നിർവഹിക്കുകയും സക്കാത്ത് നൽകുകയും എല്ലാംമുസ്ലിങ്ങളോടും ഗുണകാംക്ഷ പുലർത്തുകയും ചെയ്തുകൊള്ളാം എന്ന് ഞാൻ നബി(സ)യുമായി കരാർ ചെയ്തു.(ബുഖാരി )
അബൂബക്കർ (റ )ഖലീഫയായി ഉത്തരവാദിത്വമേറ്റെടുത്തപ്പോൾ അദ്ദേഹം പറഞ്ഞു;അല്ലാഹുവാണ,നമസ്കാരത്തിന്റെയും സക്കാത്തിന്റെയും ഇടയിൽ വ്യത്യാസംകൽപ്പിച്ചവനോട് ഞാൻ സമരം ചെയ്യും.(മുസ്ലിം )
നിഷേധിച്ചാൽ
സക്കാത്ത് വ്യക്തിഗതമായ ബാധ്യതയാണെങ്കിലും അത് നിർവഹിക്കേണ്ടത്സാമൂഹ്യമായിട്ടാണ്. പ്രവാചകനോട് “സക്കാത്ത് വാങ്ങുക ”എന്നാണ് ഖുർആനിലെ കല്പന.അതുകൊണ്ടുതന്നെ നബി (സ )സക്കാത്ത് സ്വീകരിക്കാൻ ഉദ്യോഗസ്ഥന്മാരെനിയമിച്ചിരുന്നു. മുസ്ലിം ആയ വ്യക്തി സക്കാത്ത് നൽകാൻ വിസമ്മതിച്ചാൽ പിഴയടക്കണംവസൂലാക്കും എന്ന് പ്രവാചകന്‍ (സ )പ്രഖ്യാപിച്ചു. “വല്ലവനും പ്രതിഫലം ആഗ്രഹിച്ചസോമനസാലെ സക്കാത്ത് നൽകിയാൽ അയാൾക്ക് അതിൻറെ പ്രതിഫലം ഉണ്ട് .വല്ലവനുംഅത് നൽകാതിരുന്നാൽ അതും അവൻറെ ധനത്തിന്റെ ഒരു ഭാഗവും നാം പിടിച്ചെടുക്കുകതന്നെ ചെയ്യും .നമ്മുടെ രക്ഷിതാവിന്റെ ഉറച്ച തീരുമാനങ്ങളിൽ ഒന്നത്രെ ഇത്. എന്നാൽമുഹമ്മദിന്റെ കുടുംബത്തിന് അതിൽ നിന്നും ഒന്നും അനുവദനീയമല്ല.“
പാവങ്ങളുടെ അവകാശം ധനികർ നിഷേധിച്ചാൽ മതനിയമം എന്ന നിലയിൽ തന്നെഅതിൽ സമുദായ നേതൃത്വം ഇടപെടണമെന്ന് അർത്ഥം .ഇത് ദൈവിക തീരുമാനമാണെന്ന്പ്രവാചകൻ (സ )പറഞ്ഞു. എന്നാൽ ശക്തി ഉപയോഗിച്ച് സക്കാത്ത് പിടിച്ചെടുക്കുന്നത്സ്വന്തം താല്പര്യത്തിനു വേണ്ടിയല്ല എന്ന് പ്രത്യേകം ഉണർത്തുന്നു. പ്രവാചകനോകുടുംബത്തിനോ അതിൽ നിന്ന് അനുഭവിക്കാൻ അനുവാദമില്ല .എത്ര ഉദാത്തമായ നിയമം!
നബി (സ )അന്തരിച്ച ഉടനെ ഒരു വിഭാഗം സക്കാത്ത് നിഷേധിച്ചു. എന്നാൽ ഖലീഫഅബൂബക്കർ (റ )വളരെ കർശനമായി തന്നെ അത് കൈകാര്യം ചെയ്തു. അദ്ദേഹംപ്രഖ്യാപിച്ചു: “പടച്ചവനാണ,പ്രവാചകന്ന് അവർ നൽകാറുണ്ടായിരുന്ന ഒരൊട്ടകകുട്ടിയെങ്കിലും അവർ എനിക്ക് നിഷേധിച്ചാൽ അതിൻറെ പേരിൽ ഞാൻ അവരോട് യുദ്ധംചെയ്യും. ”(ബുഖാരി )
സക്കാത്ത് നിഷേധിക്കുന്നവനും മതം നിശ്ചയിച്ച ശിക്ഷയെത്ര ഇത്.
ദൈവികശിക്ഷ ഭൗതിക ജീവിതത്തിൽ
സക്കാത്ത് നിഷേധിക്കുന്നവർക്കെതിരെ സമുദായ നേതൃത്വം നടപടി സ്വീകരിക്കുമെന്നുമാത്രമല്ല ,ഐഹക ജീവിതത്തിൽ തന്നെ ദൈവിക ശിക്ഷയും ലഭിച്ചേക്കാം .
“സക്കാത്ത് നൽകാത്ത ഏത് സമുദായത്തെയും അള്ളാഹു ക്ഷാമവർഷങ്ങൾ കൊണ്ട്പരീക്ഷിക്കാതിരിക്കില്ല ”എന്ന് പ്രവാചകൻ (സ )പറഞ്ഞിരിക്കുന്നു“.(ത്വബ്റാനി ) സക്കാത്ത്നൽകാത്തവന്റെ ബാക്കി ധനം പോലും ദുഷിക്കും. എന്ന് ഹദീസുകളിൽ കാണാം .
ധർമ്മം /സക്കാത്ത് ഏത് ധനമായി കലരുന്നുവോ അത് (ധർമ്മമായി കൊടുക്കേണ്ട ധനം)മറ്റേതിനെ കേടുവരുത്താതിരിക്കില്ല.(ബൈഹഖി )
പരലോക ശിക്ഷ
സമ്പത്തുണ്ടായിട്ടു സകാത്തു നൽകാതിരിക്കുന്നവന് ഇസ്ലാമിക ഭരണം നൽകുന്ന ശിക്ഷയുംഅ ല്ലാഹുവിന്റെ ഐഹിക ശിക്ഷയും ഉള്ളതിനു പുറമെ പരലോകത്തും അവന്നു രക്ഷയില്ല. അല്ലാഹു നൽകിയ ധനം നല്ല മാർഗത്തിൽ ചെലവഴിക്കാതെയും സകാത്തു നൽകാതെയുംസംഭരിച്ചുവയ്ക്കുന്നത് സമ്യദ്ധിയിലേക്കല്ല. ഇഹത്തിലും പരത്തിലും നാശത്തിലേക്കാണ്നയിക്കുക എന്നു 'കൂർആൻ പറയുന്നു: “അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന്തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്കു കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന്ഒരിക്കലും വിചാരി ക്കരുത്. അല്ല, അതവർക്ക് ദോഷകരമാണ്. അവർ പിശുക്കു കാണിച്ചധനം കൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാലചാർത്തപെടുന്നതാണ് “(ഖുർആൻ /3:180)
സ്വർണവും വെള്ളിയും നിക്ഷേപമാക്കിവയ്ക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി'സന്തോഷവാർത്ത' അറിയിക്കുക. നരകാഗ്‌നിയിൽ വച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയുംഎന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വ ങ്ങളിലും മുതുകുകളിലും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) നിങ്ങൾ നിങ്ങൾക്കു വേണ്ടിതന്നെ നിക്ഷേപിച്ചിരുന്നതത്രെ ഇത്. നിങ്ങൾ നിക്ഷേപിച്ചുവച്ചിരുന്നത് ംആസ്വദിച്ചുകൊള്ളുക." (ഖുർആൻ 9:34,35) മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീഥിന്റെആശയമിതാണ്: "സ്വർണവും വെള്ളിയും അതിൻറെ അവകാശങ്ങൾ ('സകാത്ത്) നൽകാതെ സമ്പാദിച്ചുവയ്ക്കുന്ന വർക്ക് ഉയിർത്തെഴുന്നേൽപു നാളിൽ ആ സ്വർണവുംവെള്ളിയും തകിടുകളാക്കി നരകാഗ്‌നിയിൽ പഴുപ്പിച്ച് നെറ്റിയിലും മുതുകിലുംചൂടുവയ്ക്കപ്പെടും. ആടുമാടുകൾ ഏറെയുണ്ടായിരുന്നയാൾ അതിൻറെ അവകാശം(സകാത്ത്) നൽ കിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ ആ മൃഗങ്ങളുടെ തൊഴിയും കുത്തുംഏൽക്കേണ്ടിവരും."
നൽകേണ്ടത് ആര്?
മുസ്‌ലിമായ ആൾക്കു മാത്രമേ സകാത്ത് നിർബന്ധമുള്ളൂ. മുസ്ലിംരാ ഷ്ട്രത്തിൽ ജീവിക്കുന്നഅമുസ്‌ലിംകൾക്കു സകാത്ത് ബാധകമല്ല. കാരണം, ഇതു നികുതിയല്ല; മതപരമായഒരനുഷ്ഠാനമാണ്. എന്നാൽ വേദക്കാരിൽ നിന്ന് അവരുടെ താല്‌പര്യപ്രകാരം / ഉമർ(റ) സകാത്ത് സ്വീകരിച്ചതായി കാണാം.
സകാത്ത് സാമ്പത്തിക ഇടപാടാണ്. അതേസമയം ഒരാരാധനയുമാണ്. സാധാരണസാമ്പത്തിക വ്യവഹാരങ്ങൾ പോലെയല്ല. കാലികമായ മാറ്റത്തിരുത്തലുകൾക്കുവിധേയമാകാൻ പാടില്ലാത്ത സംരക്ഷണ സ്വഭാവം അതിന്നുണ്ട്. തോത്, വിഹിതംതുടങ്ങിയവ ഇതിൽ പെടുന്നു.
ഇങ്ങനെ വരുമ്പോൾ മാനസികരോഗിക്കോ പക്വതവരാത്ത കുട്ടികൾക്കോ 'സകാത്ത്നിർബന്ധമുണ്ടോ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണം ഉണ്ടായേക്കാം. നമസ്ക്‌കാരം പോലുള്ളആരാധനയെങ്കിൽ അതു കുട്ടിക്കും ഭ്രാന്തനും നിർബന്ധമില്ലല്ലോ. ഇത് പാവങ്ങളുടെഅവകാശം കൂടിയാണെന്ന വസ്തുത പരിഗണിക്കുമ്പോൾ സമ്പത്ത് ആരുടെതായാലും'സകാത്ത് നൽകണം. സകാത്ത് വ്യക്തിക്കല്ല; സമ്പത്തിനാണ്.
ഭ്രാന്തന്റെയോ കുട്ടിയുടെയോ പക്കൽ നിന്നും വല്ലതും നശിക്കാനിടവന്നാൽ രക്ഷിതാവ്നഷ്ടം നികത്തിക്കൊടുക്കാൻ ബാധ്യസ്‌ഥനാണല്ലോ കുട്ടികളുടെയും ഭ്രാന്തന്റെയുംസ്വത്തിൽ മറ്റുള്ളവരുടെ അവകാശമുണ്ടെങ്കിൽ അത് അവകാശികൾക്ക് നൽകണം. കടംവന്നാൽ വീട്ടണം. അങ്ങനെ വരുമ്പോൾ അവരുടെ സമ്പത്തിന് സകാത്ത് രക്ഷിതാവ്നൽകണം.
അപ്പോൾ ഭ്രാന്തനായാലും കൂട്ടിയായാലും, കൂട്ടി അനാഥയായാൽ പോലും, സമ്പത്തിനുനിശ്ചിത വിഹിതം 'സകാത്ത് നൽകണമെന്നതാണ് ശരിയായ അഭിപ്രായം.
പരലോക ശിക്ഷ
സമ്പത്തുണ്ടായിട്ടു സകാത്തു നൽകാതിരിക്കുന്നവന് ഇസ്ലാമിക ഭരണം നൽകുന്ന ശിക്ഷയുംഅ ല്ലാഹുവിന്റെ ഐഹിക ശിക്ഷയും ഉള്ളതിനു പുറമെ പരലോകത്തും അവന്നു രക്ഷയില്ല. അല്ലാഹു നൽകിയ ധനം നല്ല മാർഗത്തിൽ ചെലവഴിക്കാതെയും സകാത്തു നൽകാതെയുംസംഭരിച്ചുവയ്ക്കുന്നത് സമ്യദ്ധിയിലേക്കല്ല. ഇഹത്തിലും പരത്തിലും നാശത്തിലേക്കാണ്നയിക്കുക എന്നു 'കൂർആൻ പറയുന്നു: “അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന്തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്കു കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന്ഒരിക്കലും വിചാരി ക്കരുത്. അല്ല, അതവർക്ക് ദോഷകരമാണ്. അവർ പിശുക്കു കാണിച്ചധനം കൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാലചാർത്തപെടുന്നതാണ് “(ഖുർആൻ /3:180)
സ്വർണവും വെള്ളിയും നിക്ഷേപമാക്കിവയ്ക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി'സന്തോഷവാർത്ത' അറിയിക്കുക. നരകാഗ്‌നിയിൽ വച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയുംഎന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വ ങ്ങളിലും മുതുകുകളിലും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) നിങ്ങൾ നിങ്ങൾക്കു വേണ്ടിതന്നെ നിക്ഷേപിച്ചിരുന്നതത്രെ ഇത്. നിങ്ങൾ നിക്ഷേപിച്ചുവച്ചിരുന്നത് ംആസ്വദിച്ചുകൊള്ളുക." (ഖുർആൻ 9:34,35) മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീഥിന്റെആശയമിതാണ്: "സ്വർണവും വെള്ളിയും അതിൻറെ അവകാശങ്ങൾ ('സകാത്ത്) നൽകാതെ സമ്പാദിച്ചുവയ്ക്കുന്ന വർക്ക് ഉയിർത്തെഴുന്നേൽപു നാളിൽ ആ സ്വർണവുംവെള്ളിയും തകിടുകളാക്കി നരകാഗ്‌നിയിൽ പഴുപ്പിച്ച് നെറ്റിയിലും മുതുകിലുംചൂടുവയ്ക്കപ്പെടും. ആടുമാടുകൾ ഏറെയുണ്ടായിരുന്നയാൾ അതിൻറെ അവകാശം(സകാത്ത്) നൽ കിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ ആ മൃഗങ്ങളുടെ തൊഴിയും കുത്തുംഏൽക്കേണ്ടിവരും."
നൽകേണ്ടത് ആർ?
മുസ്‌ലിമായ ആൾക്കു മാത്രമേ സകാത്ത് നിർബന്ധമുള്ളൂ. മുസ്ലിംരാ ഷ്ട്രത്തിൽ ജീവിക്കുന്നഅമുസ്‌ലിംകൾക്കു സകാത്ത് ബാധകമല്ല. കാരണം, ഇതു നികുതിയല്ല; മതപരമായഒരനുഷ്ഠാനമാണ്. എന്നാൽ വേദക്കാരിൽ നിന്ന് അവരുടെ താല്‌പര്യപ്രകാരം / ഉമർ(റ) സകാത്ത് സ്വീകരിച്ചതായി കാണാം.
സകാത്ത് സാമ്പത്തിക ഇടപാടാണ്. അതേസമയം ഒരാരാധനയുമാണ്. സാധാരണസാമ്പത്തിക വ്യവഹാരങ്ങൾ പോലെയല്ല. കാലികമായ മാറ്റത്തിരുത്തലുകൾക്കുവിധേയമാകാൻ പാടില്ലാത്ത സംരക്ഷണ സ്വഭാവം അതിന്നുണ്ട്. തോത്, വിഹിതംതുടങ്ങിയവ ഇതിൽ പെടുന്നു.
ഇങ്ങനെ വരുമ്പോൾ മാനസികരോഗിക്കോ പക്വതവരാത്ത കുട്ടികൾക്കോ 'സകാത്ത്നിർബന്ധമുണ്ടോ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണം ഉണ്ടായേക്കാം. നമസ്ക്‌കാരം പോലുള്ളആരാധനയെങ്കിൽ അതു കുട്ടിക്കും ഭ്രാന്തനും നിർബന്ധമില്ലല്ലോ. ഇത് പാവങ്ങളുടെഅവകാശം കൂടിയാണെന്ന വസ്തുത പരിഗണിക്കുമ്പോൾ സമ്പത്ത് ആരുടെതായാലും'സകാത്ത് നൽകണം. സകാത്ത് വ്യക്തിക്കല്ല; സമ്പത്തിനാണ്.
ഭ്രാന്തന്റെയോ കുട്ടിയുടെയോ പക്കൽ നിന്നും വല്ലതും നശിക്കാനിടവന്നാൽ രക്ഷിതാവ്നഷ്ടം നികത്തിക്കൊടുക്കാൻ ബാധ്യസ്‌ഥനാണല്ലോ കുട്ടികളുടെയും ഭ്രാന്തന്റെയുംസ്വത്തിൽ മറ്റുള്ളവരുടെ അവകാശമുണ്ടെങ്കിൽ അത് അവകാശികൾക്ക് നൽകണം. കടംവന്നാൽ വീട്ടണം. അങ്ങനെ വരുമ്പോൾ അവരുടെ സമ്പത്തിന് സകാത്ത് രക്ഷിതാവ്നൽകണം.
അപ്പോൾ ഭ്രാന്തനായാലും കൂട്ടിയായാലും, കൂട്ടി അനാഥയായാൽ പോലും, സമ്പത്തിനുനിശ്ചിത വിഹിതം 'സകാത്ത് നൽകണമെന്നതാണ് ശരിയായ അഭിപ്രായം.
സകാത്തിന്റെ അവകാശികൾ
സകാത് വ്യവസ്‌ഥയിൽ ദായകരെപ്പോലെത്തന്നെ സ്വീകർക്കാത്തക്കൾക്കും പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ കുർആൻ അതു വ്യക്ത്‌തമായി വിശ ദീകരിച്ചിട്ടുണ്ട്. ദരിദ്രവിഭാഗംഏതു കാലത്തും ഏതു സമൂഹത്തിലും അവഗണിക്കപ്പെടുകയാണു പതിവ്. അവരെചൂഷണം ചെയ്യുന്ന നിയമ വ്യവസ്ഥകളാണ് മനുഷ്യനിർമിത വ്യവസ്ഥകളെല്ലാം. ഇതിനെല്ലാം പരിഹാരമേകുന്നതാണ് കുർആൻ വിവരിച്ച 'സകാത് വ്യവസ്‌ഥ. “ദാനധർമങ്ങൾ നൽകേണ്ടത് ദരിദ്രന്മാർക്കും അഗതികൾക്കും സകാതിന്റെ കാര്യത്തിൽപ്രവർത്തിക്കുന്നവർക്കും ഇസ്‌ലാമുമായി മനസ്സ് ഇണക്കപ്പെട്ടവർക്കും അടിമകളുടെമോചനത്തിന്റെ കാര്യത്തിലും കടം കൊണ്ട് വിഷമിക്കുന്നവർക്കും അല്ലാഹുവിന്റെമാർഗത്തിലും വഴിപോക്കന്നും മാത്രമാണ്.”
)വി./ക്യു.9:60)
സകാത് കൈകാര്യം ചെയ്യുന്നവർ തോന്നിയപോലെ വിതരണം ചെ യ്‌താൽ അവരുടെതാൽപര്യമോ സ്വാധീനമോ അതിൽ പ്രതിഫലിക്കാനിടയുണ്ട്. അങ്ങനെ പോലും പാവങ്ങൾചൂഷണം ചെയ്യപ്പെട്ടുകൂടാ. അതിനാൽ ആർക്ക് നൽകണമെന്ന് അല്ലാഹു തന്നെകണിശമായി നിശ്ചയിച്ചു. “അല്ലാഹുവിങ്കൽ നിന്ന് നിശ്‌ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹുഎല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (9: 60)
എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്‌തുത ക്യുർആൻ വചനം സമാപിക്കുന്നത്. നബി(സ്വ) സകാൽ മുതൽ വിഭജിച്ചതും വിതരണം നടത്തിയതും സംബന്ധിച്ച് ചില കപട ഭക്‌തന്മാർആക്ഷേപം ഉനായിച്ചതിനു മറുപടി ആയിട്ടുകൂടിയാണ് മേൽപറഞ്ഞ ആയത്ത് (9.60) അവതരിച്ച് ആദ്യകാലത്ത് ത്യാഗം ചെയ്‌ത് ഇസ്‌ലാമിലേക്ക് കടന്നുവരാൻ മടിച്ച പലരുംമദീനയിൽ ഇസ്‌ലാമിന് ശക്തി കൈവന്നപ്പോൾ നേട്ടത്തിനു വേണ്ടി ഇസ്‌ലാംആശ്ലേഷിക്കുകയും എന്നാൽ അവർ പ്രതീക്ഷിച്ചതൊക്കെ കിട്ടാതെ വന്നപ്പോൾനബി(സ്വ)യെ അവരിൽ ചിലർ വിമർശിക്കുകയുമുണ്ടായി അതിന് മറുപടിയായിആർക്കൊക്കെ യാണ് 'സകാത്‌മുതൽ നൽകേണ്ടത് എന്ന് അല്ലാഹു തന്നെ വിശദീകരി ച്ചു. അത് പ്രവാചകൻ്റെയോ സമുദായ നേതൃത്വത്തിൻറെയോ വിവേചനപ രമായതെരഞ്ഞെടുപ്പല്ല എന്നർഥം.
സിയാദുബ്‌നു ഹാരിഥിൽ (റ )നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു 'ഹ ദീഥ് ഇപ്രകാരമാണ്.“ സിയാദുബ്‌നു ഹാരിഥ് (റ )താൻ നബി(സ )യുടെ അടുത്തു വന്ന് ബൈ അത് ചെയ്തസംഭവം വിവരിക്കുന്നതിനിടയിൽ ഇപ്രകാരം പറഞ്ഞു: "ഒരാൾ നബി(സ )യുടെ അടുക്കൽവന്ന് സകാതിൽ നിന്ന് തനിക്കെന്തെങ്കിലും തരണമെന്നാവശ്യപ്പെട്ടു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോടു പറഞ്ഞു: 'സകാതിന്റെ കാര്യത്തിൽ ഒരു പ്രവാചകനോ മറ്റാരെങ്കിലുമോതീരുമാനമെടുക്കുന്നത് അല്ലാഹു ഇഷ്ടപെട്ടില്ല. അതിനാൽ അവൻ തന്നെ ആ കാര്യത്തിൽതീർപ്പ് കല്പിക്കുകയും അതിനെ എട്ട് അംശങ്ങളായി വീതിക്കുകയും ചെയ്തിരിക്കുന്നു. താങ്കൾ ആ അംശങ്ങളുടെ അവകാശികളിൽ ഉൾപ്പെടുമെങ്കിൽ താങ്കളുടെ അവകാശം ഞാൻനൽകാം." (അബൂദാവൂദ്).
“ദരിദ്രർ, അഗതികൾ, സകാതിന്റെ പ്രവർത്തകർ, മനസ്സിണക്കമുള്ളവർ എന്നിവർക്കുംഅടിമമോചന വിഷയത്തിലും, കടബാധ്യതയുള്ളവർക്കും. ദൈ വമാർഗത്തിലും, വഴിയുടെമക്കൾക്കുമായി ആ വിഹിതം അ ല്ലാഹു നിജപ്പെടുത്തി യിരിക്കുന്നു.”
ഇതിൽ ആദ്യത്തെ നാലു വിഭാഗം നേരിട്ടു വ്യക്‌തിപരമായി ഗുണം അനുഭവിക്കുന്നവരാണ്. മറ്റു നാലു വിഭാഗം നേരിട്ടും അല്ലാതെയും സാമൂഹിക പ്രധാനമായ നേട്ടംലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. അവ അല്പം വിശദീകരണമർഹിക്കുന്നു.
1,2ഫക്വീറും മിസ്കീനും
ഐശ്യമുള്ളവൻ (ഗ്വനിയ്യ്) ആണ് 'സകാത് നൽകേണ്ടത് എന്നും ഐശ്വ രത്തിന്റെമാനദണ്ഡമെന്തെന്നും നാം വിശദീകരിച്ചുകഴിഞ്ഞു. ഗിനിയ്യിന്റെ വിപരീതമത്രെ 'ഫക്വീർഅഥവാ പരസഹായം ആവശ്യമുള്ളവൻ. ഇതാണ് 'സകാത് നൽകപ്പെടേണ്ടഅവകാശികളിൽ ആദ്യമായി എണ്ണിപ്പറഞ്ഞത്. ദരിദ്രൻ എന്നു സാമാന്യമായിപ്പറയാം.
ഏകദേശം അതേ അർഥത്തിലുള്ള മറ്റൊരു പദമാണ് മിസ്കീൻ എന്നതും. ഇവരെയാണ്രണ്ടാമതായി പറഞ്ഞത്. അഗതികൾ എന്നാണ് അതിനു നാം നൽകിയ തർജമ.
ഫ'ക്വീർ, മിസ്കീൻ എന്നീ വിഭാഗങ്ങൾ തമ്മിൽ നേരിയ അന്തരമുണ്ടെങ്കിലും രണ്ടുവിഭാഗവും ദാരിദ്ര്യം അനുഭവിക്കുന്നവർ തന്നെ. തന്റെ ദാരി ദ്യം പ്രകടിപ്പിക്കുകയുംആവശ്യങ്ങൾക്ക് ചോദിക്കുകയും ചെയ്യുന്നവരും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരെഅറിയിക്കാതെ അടങ്ങിയൊതുങ്ങി ജീവിക്കുന്നവരുമു ണ്ട്. ഇവരിൽ ഏത് വിഭാഗമാണ്'ഫക്വീർ, ഏതു വിഭാഗമാണ് മിസ്‌കീൻ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഏതായാലും രണ്ടു വിഭാഗവും ഒരുപോലെ സകാതിനർഹരാണ് എന്നകാര്യത്തിൽ പക്ഷാന്തരമില്ല.
ഡോക്ട്‌ർ യൂസുഫുൽ ക്വർ ദാവിയുടെ വിശദീകരണം ഏറെക്കുറെ യുക്തമായി തോന്നുന്നു. ഫക്വീർ, മിസ്കീൻ എന്നീ പദങ്ങൾ ഗ്വനിയ്യ് എന്നതിന്റെ വിപരീതമായ ദരിദ്രൻ എന്നഅർഥത്തിൽ പ്രയോഗിക്കപ്പെടുന്നു. രണ്ടും ഒരുമിച്ചു പറഞ്ഞാൽ അർഥത്തിൽ വ്യത്യാസമുണ്ട്. ഒറ്റയ്ക്കു പറഞ്ഞാൽ ഓരോന്നും മറ്റേതിന്റെ ആശയം കൂടി ദ്യോതിപ്പിക്കുന്നു. മുസ്ലിം, മുഅ്മിൻ എന്നീ പ്രയോഗങ്ങൾ പോലെ. രണ്ടും കൂടി പറഞ്ഞാൽ അർഥത്തിൽ വ്യത്യാസമുണ്ട്. എന്നാൽ മുസ്‌ലിംകൾ എന്നോ മുഅ്മിനുകൾ എന്നോ മാത്രം പറഞ്ഞാൽവിശ്വാസികൾ പൊതുവിൽ ഉൾപ്പെടുകുയം ചെയ്യും. الله اعلم. ക്യുർആനിലും ഹദീഥിലും'ഫക്വീർ, മിസ്കീൻ എന്നീ പദങ്ങൾ ദരി ദ്രരിൽ രണ്ടു തരക്കാർക്കും പ്രയോഗിച്ചതായികാണാം. ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെമാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രർ('ഫ ക്വീറുമാർ)ക്കു വേണ്ടി (നിങ്ങൾ ചെലവ്ചെയ്യുക ) (അവരെപ്പറ്റി )അറിവില്ലാത്തവർ അവരുടെ അഭിമാനബോധം കൊണ്ട് അവർധനികരാണെന്നു ധരിച്ചേക്കും എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെതിരിച്ചറിയാം. അവർ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അ ല്ലാഹു അത് നല്ലപോലെ അറിയുന്നതാണ്" (2:273) ഈ ലക്ഷണമുളവർക്ക് 'ഫകീർ എന്നാണിവിടെ പ്രയോഗിച്ചത്.
ബുഖാരി ഉദ്ധരിച്ച ഒരു ഹദീഥിൽ മിസ്‌കീൻ ആരെന്നു വ്യക്തമാ ക്കുന്നത് ഇപ്രകാരമാണ്“ജനങ്ങൾക്കിടയിൽ ചുറ്റിനടക്കുകയും അവർ നൽകുന്ന ഒരു പിടിയോ രണ്ടു പിടിയോ ഒരുകാരക്കയോ രണ്ടു കാരക്കയോ സ്വീകരിക്കുകയും ചെയ്യുന്നവനല്ല മിസ്കീൻ ജീവിക്കാനുള്ളസ്വാശ്രയത്വം ഇല്ലാതിരിക്കുകയും എന്നാൽ ആളുകൾ തനിക്ക് ദാനം നൽകാവുന്ന വിധംദാരിദ്ര്യം പുറത്തറിയിക്കാതിരിക്കുകയും ചെയ്യു ന്നവനത്രെ മിസ്‌കീൻ അയാൾ ജനങ്ങളോടുചോദിക്കുകയുമില്ല.” (ബുഖാരി)
(സകാത് കൊടുക്കൽ നിർബന്ധമായ പണത്തിന്റെ നിശ്ചിത പരിധി യായ 590ഗാംവെള്ളിയുടെ വിലമിച്ചം വരാവുന്നവർ ദരിദ്രരുടെ കൂട്ടത്തിൽ പെടില്ല എന്നു മനസ്സിലാക്കാം. ദരിദ്രർക്കല്ലാതെ ഈ വിഭാഗങ്ങൾക്കുള്ള സകാത് വിഹിതം നൽകിക്കൂടാ.
“ധനികന്നോ അധ്വാനിക്കാൻ ശേഷിയുള്ളവന്നോ സകാതിൽ അവകാശമില്ല.” (അബൂദാവൂദ്, നസാഈ)
“സമ്പന്നനും അംഗവൈകല്യമില്ലാത്ത ശേഷിയുള്ളവനും സകാത് അനുവദനീയമല്ല" (തുർമുദി) എന്നും പ്രവാചകൻ (സ )പറഞ്ഞിരിക്കുന്നു.
ദരിദ്രന്മാർക്ക് സകാതിൽ നിന്ന് എത്ര നൽകണമെന്ന കാര്യത്തിൽ പണ്ഡി തന്മാർക്ക്വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. ഒരു കൊല്ലം കഴിഞ്ഞുകൂടാനുള്ള വക നൽകണമെന്നും, അതല്ല ആയുഷ്‌കാലം മുഴുവനും നിറവേറ്റുന്ന ആവശ്യത്തിനു നൽകണമെന്നുംഅഭിപ്രായപ്പെട്ടവരുണ്ട്. താൽക്കാലികമായ എന്തെങ്കിലും നൽകി സമാശ്വസിപ്പിക്കുകഎന്നതല്ല സകാത് കൊണ്ടുള്ള ലക്ഷ്യം. സകാത് കൊണ്ട് ഒരാൾ സ്വയംപര്യാപ്‌തനായിക്കഴിഞ്ഞാൽ അയാളിൽ നിന്നും സകാത് ഈടാക്കുകയും ചെയ്യാമല്ലോ.
യാചന
ചുരുക്കത്തിൽ, ദരിദ്രരായ ആളുകൾക്ക് സകാതിൽ അവകാശം നൽകിയതിലൂടെസമൂഹത്തിന്റെ സന്തുലിതാവസ്‌ഥയും സ്വയംപര്യാപ്തതയും അ ല്ലാഹു ലക്ഷ്യമാക്കുന്നു. ഒരുവിഭാഗം എന്നും ആവശ്യക്കാരും യാചകരും ആയി ത്തന്നെ നിലകൊള്ളാൻ ഇസ്ലാംആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഗത്യന്തരമില്ലാത്ത പരിതഃസ്ഥിതിയിലല്ലാതെ ആളുകളോടുസഹായം ചോദിക്കരുതെന്നാണ് പ്രവാചകൻ(സ്വ) നിഷ്കർഷിക്കുന്നത്.
കാബീ സ്വതുബ്‌നു 'ഖാരി'ക) എന്ന സ്വഹാബി ഒരിക്കൽ നബി(സ്വ) യോടു പറഞ്ഞു: നബിയേ, ഞാൻ ഒരു ഭാരം ഏറ്റെടുത്തിട്ടുണ്ട്. അത് നിർവഹി ക്കാൻ എന്നെ സഹായിച്ചാലുംപ്രവാചകൻ (സ്വ) പ്രതിവചിച്ചു: 'സകാത് മുതലുകൾ വരട്ടെ ഞാൻ താങ്കളെസഹായിക്കാം.എന്നിട്ട്നബി(സ)ഇങ്ങനെ പറഞ്ഞു;“'ക്വബീ സ്വാ, മൂന്നിലൊരുകൂട്ടർക്കല്ലാതെ ചോദിച്ചുവാങ്ങൽ അനുവദനീയമല്ല. വല്ല ഭാരവും ഏറ്റ മനുഷ്യന്ന് അത്ലഭിക്കുന്നതുവരെ ചോദിക്കൽ അനുവദനീയമാകുന്നു. പിന്നീടവൻ നിറുത്തൽ ചെയ്യണം. വല്ല അത്യാഹിതവും സംഭവിച്ച് ധനം നഷ്ടപ്പെട്ടുപോയവനും ജീവിതത്തിന് ഒരുനിൽക്കപ്പൊറുതി ലഭിക്കു ന്നതുവരെ ചോദിച്ചുവാങ്ങൽ അനുവദനീയമാകുന്നു. സ്വന്തക്കാരായ ആളുകളിൽ നിന്ന് വിവേകശാലികളായ മൂന്നാളുകൾശരിവയ്ക്കത്തക്കവിധം ദാരിദം ബാധിച്ചവനും ജീവിതത്തിൽ ഒരു സ്‌ഥിരത ലഭിക്കുവോളംചോദിച്ചുവാങ്ങൽ അനുവദനീയമാണ്. ഇതല്ലാതെയുള്ള ചോദിച്ചുവാങ്ങൽ നിഷിദ്ധസമ്പാദ്യമാകുന്നു. അതു ചെയ്യുന്നവൻ അതിലൂടെ തിന്നുന്നത് പാപമാകുന്നു." (മുസ്‌ലിം)
ദാരിദ്ര്യവും സമ്പന്നതയും സകാതും യാചനയും എല്ലാം സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്ശരിയായി വിലയിരുത്തിയാൽ, ഒരു സമൂഹത്തി ന്റെ മാനസികവും സാമ്പത്തികവുമായവിശുദ്ധിയും സുസ്‌ഥിതിയക്കുന്നതിൽ അല്ലാഹുവിന്റെ നിയമം എത്രമാത്രം കുറ്റമറ്റതായുംകെട്ടിപ്പടു മാണെന്നു മനസ്സി ലാക്കാം. മുസ്‌ലിംകൾ പോലും ഈ സംഗതി യഥോചിതം മനസ്സിഎന്നതാണ് ഏറെ സങ്കടകരം. മനസ്സിലാക്കുന്നില്ല എന്നാണ് ഏറെ സ ങ്കടകരം.
3. സകാത്തിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർ
സകാത്തിനർഹതപ്പെട്ട മൂന്നാമത്തെ വിഭാഗം സകാത്തിന്റെ പ്രവർത്തകാരണ് والعاملينعليها) സക്കാത്ത് ജോലിക്കാർ എന്നാണ് ഈ വാക്കിനർത്ഥം. സകാതുമായി ബന്ധപ്പെട്ടജോലികൾ ചെയ്യുന്നവർക്ക് സകാതിൽ നിന്ന് കൂലി നൽകാൻ അല്ലാഹു പറയുന്നു.
സകാത് സംഭരണവും വിതരണവും സമുദായത്തിൽ നിരന്തരമായി നടക്കേണ്ട ഒരുപ്രക്രിയയാണ്. ബന്ധപ്പെട്ടവരിൽ നിന്ന് സകാത് സംഭരിക്കാനും അർഹരായവരെകണ്ടെത്താനും അത് അവരിലേക്കെത്തിക്കാനും മറ്റുമായി നിരവധി പേർ ജോലിചെയ്യേണ്ടിവരുന്നു. അവർക്കു വേണ്ട ഓഫീസും ഫയലും സ്റ്റേറ്റാംഹും ആവശ്യമെങ്കിൽസംഭരിച്ചുവയ്ക്കാൻ ഗോഡൗണുകളും ഒക്കെ വേണ്ടി വരുന്നു. അതിനൊക്കെയുള്ളചെലവുകൾക്ക് സകാതിന്റെ ധനത്തിൽ നിന്നു വേതനം പറ്റാം.
സകാതിന്റെ പ്രവർത്തനത്തിലേർപ്പെടുന്ന തൊഴിലാളികൾ സ്വന്തം നിലയ്‌ക്കു സകാതുസ്വീകരിക്കാൻ അർഹതയില്ലാത്ത സാമ്പത്തിക ശേഷിയു ള്ളവരാണെങ്കിൽ പോലുംജോലിക്കാർ ( ആമിലീൻ) എന്ന നിലയിൽ സകാതിന്റെ വിഹിതം അനുഭവിക്കാം.
സകാത് സംഭരിക്കുന്ന ഉദ്യോഗസ്‌ഥന്മാർക്ക് പൊതുഖജനാവി(ബൈത്തുൽമാൽ)ൽ നിന്ന്ശമ്പളം പറ്റാം. എന്നാൽ സകാത് ദായകരിൽ നിന്നു പാരി തോഷികങ്ങൾ (ഹദ്യ) സ്വീകരിക്കാൻ പാടില്ല എന്ന് നബി(സ്വ) കർശനമായി താക്കീത് ചെയ്യുന്നു. അബൂ ഹമീദുസ്സാഇദി ഒരു സംഭവം വിവരിക്കുന്നു:
"നബി(സ്വ) ഉസ്ദു ഗോത്രത്തിൽ പെട്ട ഇബ്‌നു ലുത്‌ബിയ എന്ന ഒരാളെ സകാതിന്റെപ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. സകാതുമായി വന്നപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇന്നതൊക്കെ നിങ്ങൾക്കുള്ളതാണ്. ഇന്നതൊക്കെ എനിക്ക് പാരിതോഷികമായിലഭിച്ചതാണ്.'
അപ്പോൾ പ്രവാചകൻ(സ്വ) എഴുന്നേറ്റു. (പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമ്പോൾചെയ്യുന്നതുപോലെ) 'ഹംദും സ്വലാത്തും ചൊല്ലിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങളിലൊരാളെ ഞാൻ, അല്ലാഹു എന്നെ ഏൽപിച്ച കാര്യത്തിനായി നിയോഗിക്കുന്നു. എന്നിട്ടയാൾ പറയുന്നു: 'ഇത് നിങ്ങൾക്ക്, ഇത് എനിക്കു കിട്ടിയ പാരിതോഷികം' എന്നിങ്ങനെ അയാൾ തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിൽ കുത്തിയിരുന്നാൽ അയാൾക്ക്ഈ സമ്മാനങ്ങൾ ലഭിക്കുമായിരുന്നോ? പടച്ചവനാണ് സത്യം.
നിങ്ങളിലാരെങ്കിലും അവകാശപ്പെടാത്തത് എന്തെടുത്താലും പുനരുത്ഥാന നാളിൽ അതുചുമന്നുകൊണ്ടു മാത്രമേ അവൻ അല്ലാഹുവിനെ കാണുകയുള്ളൂ." (ബുഖാരി, മുസ്ലിം)
4. മനസ്സുകൾ ഇണക്കപ്പെട്ടവർ
സകാതിനർഹതപ്പെട്ട നാലാമത്തെ വിഭാഗമാണിത്. ഇസ്ലാം സ്വീകരി ക്കാൻ മനസ്സ്വെമ്പുന്ന ആളുകളുണ്ടാവും. എന്നാൽ സമൂഹിക സാഹചര്യവുംഅതുകൊണ്ടുണ്ടാകാവുന്ന സാമ്പത്തിക പ്രയാസങ്ങളും അവരെ ചിലപ്പോൾ പ്രതികൂലമായിബാധിച്ചേക്കാം. അത്തരക്കാരെ സാമ്പത്തികമായി സഹായിക്കാൻ സകാതിന്റെ ഒരംശംവിനിയോഗിക്കാമെന്ന് ക്യുർആൻ നിശ്ചയിച്ചിരിക്കുന്നു.ഇസ്ലാമിന്റെ ശത്രുപക്ഷത്തു ചേർന്ന്ഇസ്‌ലാമിനെതിരിൽ അടരാടാൻ സാധ്യതയുള്ള ചില ആളുകൾക്ക് മുസ്‌ലിംകളിൽ നിന്ന്ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചാൽ ആ ശത്രുത ഇല്ലാതാവുമെങ്കിൽഅത്തരക്കാർക്കും സകാതിൽ നിന്നു നൽകാം.പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരുംമറ്റുള്ളവരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചാൽ അങ്ങോട്ടു ചാഞ്ഞുപോകാൻസാധ്യതയുള്ളവരുമായ ആളു കൾക്കും ഈ വകുപ്പിൽ നിന്നു ധനസഹായംചെയ്യാവുന്നതാണ് എന്ന് സയ്യിദ് റശീദ് റി ദ്വാ അഭിപ്രായപ്പെടുന്നു. ('ഫിക്ഹുസ്സുന്നഃ)
മക്കാ വിജയത്തിന്റെ അവസരത്തിൽ സ്വഫ്‌വാനുബ്‌നു ഉമയ്യഃ, അബൂ സുഫ്‌യാനിബ് ഹർബ്, അക്ളബ്നു ഹാബിസ് തുടങ്ങിയവർക്ക് നബി(സ്വ) ധാരാളമായി സാമ്പത്തിക സഹായംനൽകിയിരുന്നു. അവർ പിന്നീട് മുസ്ലിംകളാവുകയുണ്ടായി. ഹവാസിനിൽ നിന്നു കിട്ടിയധനം നബി(സ്വ) നൽകിയവരിൽ ദുർബല വിശ്വാസികളും കപടന്മാരും ഉണ്ടായിരുന്നു. സ്വഫ്‌വാനുബ്‌നു ഉമയ്യഃ മുസ്‌ലിമായ ശേഷം ഒരിക്കൽ പറയുകയുണ്ടായി: “മുഹമ്മദ് നബി(സ )എനിക്കേറ്റവും വെറുക്കപ്പെട്ട ആളായിരുന്നു അദ്ദേഹം എനിക്കു ധനസഹായം ഏറെനൽകി അദ്ദേഹം എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ആളായി മാറി." (അഹ്മദ്, മുസ്ലിം, തുർമുദി)
സാമ്പത്തിക പരാധീനതയോ പ്രതിസന്ധിയോ ഇസ്‌ലാം ആശ്ലേഷണ ത്തിനു വിഘാതമായിനിൽക്കരുത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെത്തന്നെ ഇസ്‌ലാമിലേക്കുകടന്നുവരുന്നവരെ പുനരധിവസിപ്പിക്കുക എന്ന പ്രശ്നവും ചിലപ്പോൾ ഉണ്ടായേക്കാം.എന്നാൽ മുഹമ്മദ് നബി(സ്വ)യുടെ മരണത്തോടെ
مؤلفة القلوبഎന്ന വിഭാഗം തന്നെ ഇല്ലാതായിരിക്കുന്നു എന്ന് ചില പണ്ഡിതന്മാർക്ക്അഭിപ്രായമുണ്ട്. 'ഹനഫികളുടെ ഈ അഭിപ്രായം ശരിയായി തോന്നുന്നില്ല. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായത്തിൽ അവിശ്വാസികൾക്ക് സഹായം ചെയ്ത് ഇണക്കേണ്ടതില്ല; എന്നാൽ തോന്നിവാസികളായ മുസ്ലിംകളെ നന്നാക്കിത്തീർക്കാനായി ഈ വകുപ്പിൽ നിന്നുനൽകാം. مؤلفة القلوبനു സകാത് നൽകണ മെന്ന വ്യവസ്ഥദുർബലപ്പെട്ടുപോയിരിക്കുന്നുഎന്ന ചിലരുടെ അഭിപ്രായം താബിഉകളിൽ പ്രമുഖനായ സുഹ്‌രി അംഗീകരിക്കുന്നില്ല. സയ്യിദ് റശീദ് രിദാ പറയുന്നു: “ഈ വസ്തുത അങ്ങനെ നിലനിൽക്കുന്നു. വിശദാംശങ്ങൾഅതതു കാലത്ത് കൂടിയാലോചിച്ചു വേണ്ടത് ചെയ്യണം." (ഉദ്ധരണം: ഫി ക്ഹുസ്സുന്ന യിൽനിന്ന്)
ഖുർആൻ നിത്യനൂതനവും നിത്യപ്രസക്തവുമാണ്. ചില സംഗതികൾ ഒരു കാലത്ത്ഉണ്ടാവുകയും മറ്റൊരിക്കൽ ഇല്ലാതാവുകയും ചെയ്തേക്കാം. നേ രെമറിച്ചും. അതുകൊണ്ടൊന്നും ഈ വിഭാഗം ഇപ്പോൾ ഇല്ലെന്നു വാദിച്ചുകൂടാ.
5. അടിമകളുടെ വിഷയത്തിൽ
സകാത് ചെലവഴിക്കാവുന്ന മറ്റൊരു വകുപ്പാണ് അടിമകളുമായി ബന്ധപ്പെട്ടത്. മേൽപറഞ്ഞനാലു ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണിത്. ആ നാലൂ വിഭാഗവും നേരിട്ട് സകാത്അനുഭവിക്കുകയാണ്. എന്നാൽ അടിമകൾക്ക് നേരിട്ടു 'സകാത് നൽകുന്നില്ല. എന്നാൽഅതിന്റെ ഗുണഫലം അനുഭവിക്കുന്നത് അവരാണെന്നു മാത്രം.
ആദ്യകാലത്ത് അടിമത്തം നിലനിന്നിരുന്നു. ഇസ്ലാം ഒറ്റയടിക്ക് അടിമത്തംനിരോധിക്കുകയല്ല ചെയ്തത്. അങ്ങനെ ആയിരുന്നെങ്കിൽ അതു വലിയ സാമൂഹികവുംസാമ്പത്തികവുമായ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
സ്വതന്ത്രനായ മനുഷ്യനെ അടിമയാക്കിവയ്ക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. അടിമത്തമോചനത്തിന് فك رقبة
(പിരടിമോചനം) എന്നാണ് ഖുർആൻ പ്രയോഗിച്ചത്. മൃഗങ്ങളുടെ പിരടിയിൽ നുകം വച്ച്നിയന്ത്രിച്ച് പണിയെടുപ്പിക്കുന്നതുപോലെ അടിമത്തത്തിന്റെ നുകം പേറുന്ന മനുഷ്യരെഅതിൽ നിന്നും മോചിപ്പിക്കുക എന്നത് വലിയ പുണ്യകർമമാണെന്ന് ഇസ്ലാം പഠിപ്പിച്ചു.
ധർമത്തിൻറെയും സേവനത്തിന്റെയും ദുർഘടമായ മലമ്പാതയായി കുർആൻ വിശേഷിപ്പിച്ചകർമങ്ങളിൽ ഒന്ന് അടിമകളെ മോചിപ്പിക്കുക എന്നതാ ണ്. (90: 11-13) പാപങ്ങൾക്ക്പ്രായശ്ചിത്തമായി കൽപിച്ചതിൽ പ്രധാന പുണ്യ കർമവും അടിമത്തമോചനം തന്നെ. അടിമകൾ സ്വന്തം നിലയിൽ യജമാനന് മോചനപത്രം എഴുതിക്കൊടുത്തിട്ട് ക്രമേണമോചനമൂല്യം നൽകി സ്വതന്ത്രരാ വുക, പണമുള്ളവർ അടിമകളെ വാങ്ങി മോചിപ്പിക്കുക. ഉടമകൾ തന്നെ സ്വന്തം നിലക്ക് പുണ്യം ആഗ്രഹിച്ച് അടിമകളെ മോചിപ്പിക്കുക - ഈരീതികളെല്ലാംഇസ്ലാം പ്രോത്സാഹിപ്പിച്ചു. ക്രമേണ അടിമത്തം പാടെ വിപാടനം ചെയ്യുകഎന്ന ലക്ഷ്യത്തിന്നായി ആവശ്യമെങ്കിൽ സാമ്പത്തിക സഹായത്തിന് സകാത് മുതലിൽനിന്ന് ഒരംശം ഉപയോഗിക്കാൻ അല്ലാഹു അനുശാസിക്കുന്നു.
തന്റെ യജമാനനുമായി മോചനപത്രം എഴുതി കരാർ ചെയ്തിട്ട് പണം കൊടുക്കാൻവിഷമിക്കുന്ന അടിമകൾക്കു വേണ്ടി ഇത് ചെലവഴിക്കാം 'സകാതിൽ നിന്ന് ചെലവഴിക്കുന്നഈ പണം അടിമകൾക്ക് അനുഭവിക്കാനായി നൽകുന്നില്ലെങ്കിലും ആത്യന്തികമായിഅതിൻറെ ഗുണഭോക്‌താക്കൾ അടിമകളാണ്. അതുകൊണ്ടാണ് അടിമകൾക്ക് 'സകാത്നൽകണം എന്നു പറയാതെ 'അടിമകളുടെ വിഷയത്തിൽ' എന്നു പറയാൻ കാരണം. ധർമസമരത്തിൽ ശത്രു പക്ഷത്ത് അകപ്പെട്ടുപോയ മുസ്‌ലിം തടവുകാരെമോചിപ്പിക്കുന്നതിനും ഈ ഫണ്ടിൽ നിന്ന് ധനസഹായം സ്വീകരിക്കാംالله اعلم
6. കടം കൊണ്ട് വിഷമിക്കുന്നവർ
കടബാധ്യതയാൽ വിഷമമനുഭവിക്കുന്നവർ സകാതിന്നർഹരാണെന്ന് കുർആൻവ്യക്തമാക്കിയിട്ടുണ്ട്. ഇവർ രണ്ടു തരത്തിൽ ഉണ്ട്. (ഒന്ന്), സ്വന്തം നന്മയ്ക്കു വേണ്ടി കടംവാങ്ങിയിട്ട് അതു വീട്ടുവാൻ കഴിയാത്തവർ. ഇവരെ 'ഫക്വീറോ മിസ്ക്‌കീനോ ആയിഗണിക്കാവുന്നതാണ്. (രണ്ട്), മറ്റൊരാളുടെ കടബാധ്യത ഏറ്റെടുത്ത ആൾ. ഒരുവ്യക്തിയുടെയോ മറ്റോ കടബാധ്യത സ്വയം ഏൽക്കുകയോ മരിച്ച വ്യക്തിക്ക്കടമുണ്ടാവുകയും സ്വത്തില്ലാതിരിക്കുകയും ചെയ്ത അവസ്ഥയിൽ അതിന്റെഉത്തരവാദിത്തം ഏൽപിക്കപ്പെടുകയോ, ഏതെങ്കി ലും തരത്തിലുള്ള പൊതു ആവശ്യത്തിനുവേണ്ടി ബാധ്യതകൾ ഏറ്റെടുക്കുക യോ ചെയ്‌ത പൊതുപ്രവർത്തകർക്ക് സ്വന്തം നിലയിൽപാവപ്പെട്ടവരല്ലെങ്കിൽ പോലും സകാതിൽ നിന്നു നൽകാം. /ക്യൂർആനിലെوالغارمين എന്നവാക്കിന്റെ പരിധിയിൽ ഇവരെല്ലാം ഉൾപ്പെടുന്നു. ഏതെങ്കിലും വ്യക്‌തികൾകടബാധ്യതകളുമായി മരിച്ചുപോയാൽ അതു സമൂഹത്തിൻറെ ബാധ്യതയായിത്തീരുന്നുഎന്നു പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ട്.ആരെങ്കിലും മരിക്കുമ്പോൾ സ്വത്ത്ശേഷിപ്പുണ്ടെങ്കിൽ അത് അയാളുടെ കുടുംബത്തിനുള്ളതാണ്. എന്നാൽ കടമോ കുടുംബബാധ്യതയോ ആണ് അയാൾ വിട്ടേച്ചുപോയതെങ്കിൽ അത് എന്നെ അറിയിക്കുക; അതെന്റെബാധ്യതയാണ്." സമുദായ നേതൃത്വത്തിനു ബാധ്യതയുണ്ട് എന്നർഥം. ഇത്തരംകാര്യങ്ങൾക്കു വേണ്ടി സകാത് മുതലുകൾ ഉപയോഗപ്പെടുത്താം. ഈ വകുപ്പിലുംസ്വീകർത്താവ് നേരിട്ട് ഗുണഭോക്താവല്ല. പ്രശ്നം സാമൂഹികം കൂടിയാണ്.
എന്നാൽ ഇന്നു കാണുന്ന തരത്തിൽ അത്യാവശ്യത്തിനല്ലാതെ വിവിധ ഏജൻസികളിൽനിന്നും ലോൺ വാങ്ങി കടം വരുത്തിവെച്ചവരോ ഇൻകംടാക്‌സുകാരെ കബളിപ്പിക്കാൻവേണ്ടി വൻതുക ബാങ്ക് വായ്‌പയായി എടുത്ത് റിക്കാർഡ് പ്രകാരം കടക്കാരായവരോസകാതിൽ നിന്ന് സഹായധനം അർഹിക്കുന്നില്ല.
7. അല്ലാഹുവിന്റെ മാർഗത്തിൽ
فى سيل الله
എന്നാൽ അല്ലാഹുവിന്റെ വഴിയിൽ എന്നാണർഥം. വിശ്വാസ
പ്രമോവന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ധർമസമരത്തിലേർപ്പെട്ട പോരാളിയകളെയാണ്ഇതുകൊണ്ടുദ്ദേശിക്കുന്നത്. അവരുടെ ചെലവിനും മറ്റാവശ്യങ്ങൾക്കും വേണ്ടി സകാതിൽനിന്ന് ഒരോഹരി ഉപയോഗ പ്പെടുത്താം ധർമസമര യോദ്ധാവ് സ്വന്തം നിലക്ക്ദരിദ്രനോസകാതിന്നർഹനോ അല്ലെങ്കിൽ പോലും യോദ്ധാവ് എന്ന നിലയിൽ അയാൾക്കത്സ്വീകരി ക്കാം ഇവിടെയും ആവശ്യം സമുദായത്തിന്റെതാണ്.
വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധ സമരത്തിനുമപ്പുറം വിശാലമാണ്ജിഹാദിൻറ മേഖല ആദർശപരമായി ഇസ്‌ലാമിനെ നേരിടു ന്നവരെ അതേ മാർഗത്തിൽതിരിച്ചടിക്കുന്നതും
فى سيل الله
തന്നെ തൂലിക കൊണ്ടും മറ്റു മാധ്യമങ്ങൾ മുഖേനയും ഇസ്‌ലാമിനെതിരിലും പ്രവാചകനെതിരിലും വരുന്ന ആക്ഷേപശരങ്ങൾ പ്രതിരോധിക്കുകയും പ്രത്യാക്രമണം നടത്തുകയുംചെയ്യേണ്ടത് എക്കാലത്തും മുസ്‌ലിംകളുടെ ബാധ്യതയത്രെ. അത്തരം ആവശ്യങ്ങൾക്കുവേണ്ടിയും സകാതിൻ്റെ വിഹിതം വിനിയോഗിക്കാം. ഉദാഹരണമായി പാശ്‌ചാത്യദൃശ്യമാധ്യമങ്ങൾ ഇസ്‌ലാമിക വിശ്വാസങ്ങളെയും സംസ്‌കാരത്തെയും താറടിച്ചുകാണിക്കാനും കൊച്ചാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുഇസ്‌ലാമിക ടി.വി ചാനൽ സ്‌ഥാപി ക്കാനുള്ള കൂട്ടായ ശ്രമം നടത്തുകയാണെങ്കിൽ അത്തരംകാര്യങ്ങൾക്കു വേണ്ടി മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നും മറ്റുമുള്ള സകാതിന്റെ വിഹിതംഉപയോഗപ്പെ ടുത്താം. അതെല്ലാം ദൈവമാർഗത്തിലുള്ള സമരത്തിൽ ഉൾപ്പെടുന്നു. അതേസമയം ഇന്ന് മുസ്‌ലിം രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ കലാപങ്ങളുംതെരുവു യുദ്ധങ്ങളും ധർമസമരത്തിൻറെ പട്ടികയിൽ പെടുത്താൻ പറ്റുമോ എന്ന കാര്യംസഗൗരവം ആലോചിക്കേണ്ടതാണ്. അവയി ലധികവും ഗ്രൂപ്പുകൾ തമ്മിലുള്ള അധികാരവടംവലിയുമായി ബന്ധപ്പെട്ടതാണ്. പ്രബോധനവുമായി അതിനു ബന്ധമില്ല.
8. വഴിപോക്കൻ
വഴിയുടെ പുത്രൻ എന്നർഥം വരുന്ന ابن السيل
സകാത് നൽകപ്പെടാവുന്ന ഒരു വിഭാഗമായി മേൽപറഞ്ഞ കുർആൻ ആയത്തിൽ (9:60) വ്യക്തമാ ക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാടുവിട്ട് ലക്ഷ്യത്തിലെത്തിച്ചേരാതെവിഷമിക്കുന്നവയോക്കെ ഈ ഗണത്തിൽ പെടുത്താം. യാത്ര അനുവദനീയമായ കാര്യത്തിനുവേണ്ടിയുള്ളതായിരിക്കണമെന്നു മാത്രം വഴിയിൽ കുടുങ്ങിപ്പോകുന്ന ഇത്തം, പഥികരെസഹായിക്കൻ മുസ്ലിങ്ങളുടെ സകത്തിന്റെ വിഹിതമായ പൊതുമുതൽ ഉപയോഗിക്കാം. ഈപഥികർ ഒരുപക്ഷേ സ്വന്തം നാട്ടിലോ ദേക്ഷ്യസ്‌ഥനത്തോ എത്തിച്ചേർന്നാൽസമ്പന്നരായിരിക്കുമെങ്കിലും വഴിയിൽ വച്ച് സ്വന്തം ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടിഎന്നു വരാം.
അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങൾ കണ്ടുപഠിക്കാൻ വേണ്ടിയും മറ്റും ദീർഘമായ യാത്ര ചെയ്യാൻഖുർആൻ ആഹ്വാനം ചെയുന്നുണ്ട്. യാത്രയിൽ കുടുങ്ങിപ്പോയവർക്കു സകാത് ഫണ്ടിൽനിന്നു ധനസഹായം നൽകാനും കിൽപിക്കുന്നു. ഇസ്ലാമിന്റെ വിശാലമായ കാഴ്‌ചപ്പാട് എത്രമഹത്തരം മുസ്ലിം കളാകട്ടെ ഈ വക കാര്യങ്ങൾ തീരെ അവഗണിക്കുകയോ അറിയാതെപോവുകയോ ചെയ്തിരിക്കുകയാണ് 'കൂർആനിന്റെ ആഹ്വാനം ശ്രദ്ധാർഹമാണ്.“ഇവർഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ചു മനസ്സിലാക്കാന്നു തകുന്നഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമാ യിരുന്നു. തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചകത്തുള്ളഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത" (22:46)
ഇതേ ആശയത്തിൽ വേറെയും ആയത്തുകൾ കാണാം. തുർമുദി ഉദ്ധരിച്ച ഒരു 'ഹദീഥിൽഇപ്രകാരം നമുക്കു വായിക്കാം:“ ഒരാൾ വിദ്യ തേടി യാത്രപോയാൽ മടങ്ങുന്നതുവരെഅയാൾ ദൈവമാർ ഗത്തിലത്രെ." (തുർമുദി)
തുല്യമായി വീതിക്കണമോ?
മേൽപറഞ്ഞ എട്ടു വിഭാഗത്തിലായിട്ടാണ് സകാത് വിതരണം ചെയ്യപ്പെടേണ്ടത്. എന്നാൽഓരോ പ്രദേശത്തെയും സകാത്‌മുതലുകൾ എട്ടു ഭാഗമായി ഭാഗിച്ച് ഓരോ വിഭാഗത്തിനുംതുല്യമായി വീതിക്കുകയാണോ വേണ്ടത്? ഈ കാര്യത്തിൽ വ്യക്തമായ മേഖയില്ല. എന്നാൽഈ എട്ടു വിഭാഗത്തിനപ്പുറത്ത് സകാതുമുതലുകൾ വിതരണം ചെയ്യപ്പെട്ടുകൂട എന്നകാര്യത്തിൽ മുസ്‌ലിം ലോകത്ത് രണ്ടഭിപ്രായമില്ല.
എല്ലാ വിഭാഗവും എല്ലാ കാലത്തും എല്ലായിടത്തും ഉണ്ടാകണമെന്നില്ല. അതതു നാട്ടിലെസ്ഥിതിയും ആവശ്യവും അനുസരിച്ച് ഏത് വിഭാഗത്തിനാണോ മുൻഗണന നൽകേണ്ടത്എന്ന് തീരുമാനിക്കുകയും അങ്ങനെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
എന്നാൽ ഈ എട്ടു വകുപ്പിന് പുറത്ത് സ്‌കാതിൻറെ മുതലുകൾ ചെല വഴിച്ചുക്കൂടാ. ഉദാഹരണത്തിന് ഇസ്ലാമിക രാഷ്ട്രമായിരുന്നാൽ പോലും അതിൻറ ഭരണ നിർവഹണകാര്യത്തിനോ മറ്റോ ഇതിൽ നിന്നെടുത്തുകൂടാ വ്യക്തി പരമായ ആരാധന നിർവഹിക്കാൻസകാതെടുത്തുകൂടാ. ഉദാഹരണത്തിന് ഹജ്‌ജിനു പോകാനായി സകാത് മുതൽസ്വീകരിക്കാവതല്ല. കാരണം, സകാത് വാങ്ങുന്നവന് 'ഹജ്‌ജ് നിർബന്ധമില്ല....
പ്രവാചകനും കുടുംബത്തിനും സകാത് മുതൽ അനുവദനീയമല്ല. ...സമുഹത്തിൻറെനേതാവ് ധനം പിരിച്ചെടുത്ത് അതിൽ ഉപജീവനം കണ്ടെത്തുക എന്ന ചൂഷണം ഇസ്‌ലാംഅംഗീകരിക്കുന്നില്ല.....പൗരോഹിത്യത്തിനുയാതൊരു പഴുതുമില്ലാത്ത ഇസ്‌ലാമികനിയമങ്ങൾ തുറന്ന പുസ്‌തകം പോലെ ആർക്കും വ്യക്തമായി മനസ്സിലാക്കാം. അതുമനസ്സിലാക്കാനും പ്രയോഗത്തിൽ കൊണ്ടു വരാനുമുള്ള ശ്രമമാണ് മുസ്‌ലിംകളുടെ ഭാഗത്ത്നിന്നുവേണ്ടത്.
സമൂഹത്തിൽ പലതരം വിദ്യനേടിയ പണ്ഡിതന്മാർ ആവശ്യമാണ്. ഈ സാമൂഹികതാൽപര്യം നിറവേറ്റാൻ വേണ്ടി അത്തരം സ്‌ഥാപനങ്ങൾ നടത്തുവാൻ സകത്തിന്റെ അംശംفى سبيل الله
എന്നനിലയിൽഉപയോഗികാം. എന്നാൽ ഒരാൾ പണ്ഡിതനായി എന്നതുകൊണ്ട് സകാതിന്അർഹനായിത്തീരുന്നില്ല.
നേരത്തെ കൊടുക്കാമോ?
സകാതിന്റെ വിവിധ വശങ്ങൾ നാം നേരത്തെ മനസ്സിലാക്കി. സമയപരി ധിക്കുമുമ്പ് സകാത്നൽകുന്നതിനു വിരോധമുണ്ടോ എന്ന കാര്യത്തിൽ ഭിന്ന വീക്ഷണങ്ങളുണ്ട്. സകാത്നിർബന്ധമാകുന്നതിന് കൊല്ലം തികയൽ നിബന്ധന (ശർ ത്വ്) ആയതിനാൽ അതിനു മുമ്പ്നൽകുന്നത് ശരിയല്ല എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാൽ നന്മ വേഗം ചെയ്യൽ ഉത്തമമാണ്. അതിനാൽ സമയത്തിനു മുമ്പു തന്നെനൽകുന്നതിനു വിരോധമില്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
യഥാർഥത്തിൽ സകാതിന്റെ കാര്യത്തിൽ ദായകന്ന് വിഷമമോ ഗുണ ഭോക്‌താവിന്അവകാശ നിഷേധമോ ഉണ്ടാകാത്ത രീതിയിൽ ആകണമെന്നേ യുള്ളൂ. “ബുദ്ധിമുട്ടുണ്ടാകരുത്, ”ബുദ്ധിമുട്ടിക്കുകയുമരുത്" (ഇബ്നുമാജ) എന്നനബിവചനമാണിതിന്റെ പൊതു തത്വം.
അബ്ബാസ്(റ)ൽ നിന്ന് രണ്ടു വർഷത്തെ സകാത് മുൻകൂട്ടി നബി(സ്വ) വാങ്ങിയതായിഅബൂദാവൂദ് ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുണ്ട്. സമൂഹത്തിൻ അവസ്ഥ പരിഗണിച്ച്കൈകാര്യകർത്താക്കൾക്ക് തീരുമാനിക്കാവുന്ന വിഷയമാ ണിതെന്ന് ഈ ഹദീഥ്സൂചിപ്പിക്കുന്നു.
സകാത്തുൽ 'ഫിത്വർ'
മുസ്‌ലിംകൾക്ക് നിർബന്ധമാക്കപ്പെട്ട മറ്റൊരു ദാനമാണ് സകാത്തുൽ ഫിത്വർ. അൽ വിത്വർഎന്നു പറഞ്ഞാൽ നോമ്പ് അവസാനിപ്പിക്കുക എന്നാണ് അർത്ഥം. പേര്സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരു മാസത്തെ (റമദാൻ )നിർബന്ധ വ്രതാനുഷ്ഠാനത്തിനുശേഷമാണ് ഈ 'സകാത്തിന്റെ സമയം.
സാധാരണ 'സകാത്'പോലെ സമ്പത്തിന്റെ വിഹിതമനുസരിച്ചല്ല. ഈ കുടുംബനാഥൻ താൻചെലവു കൊടുക്കാൻ നിർബന്ധമായ തന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേരിൽ ഇത്നൽകണം. അപ്പോൾ അംഗങ്ങൾ കുറഞ്ഞ ധനികൻ നൽകുന്നതിനെക്കാൾ അധികമായി, കുടുംബാംഗങ്ങൾ കുടുതലുള്ള ശേഷി കുറഞ്ഞവൻ നൽകേണ്ടിവരും.
ഇബ്നു ഉമർ (റ )-ൽ നിന്ന് നിവേദനം ബുഖാരി /മുസ്ലിം റിപ്പോർട്ട് ചെയ്ത
ഹദീഥ് ഇങ്ങനെയാണ്.
"മുസ്‌ലിംകളിലെ അടിമകൾ, സ്വതന്ത്രന്മാർ, പുരുഷന്മാർ, സ്ത്രീകൾ, ചെറിയവർ, വലിയവർഎന്നിങ്ങനെ എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും പേരിൽ ഓരോ സ്വാഅ ് കാരക്കയോബാർലിയോ/ഫിത്വർ സകാത് നൽകൽ ബാധ്യതയായി റസൂൽ(സ്വ) നിശ്ചയിച്ചിരിക്കുന്നു. പെരുന്നാൾ നമസ്‌കാരത്തിന് ആളു കൾ പുറപ്പെടുന്നതിനു മുമ്പായി അതുനൽകപ്പെടണമെന്നും കൽപിച്ചിരിക്കുന്നു. (ബുഖാരി /മുസ്ലിം )
സ്വത്തിൻറെ 'സകാത് നൽകാൻ കടപ്പെട്ടവരല്ലാത്തവർക്കും ബാധക മാണ് ഈ സകാത്. നൽകേണ്ടത് ഒരാൾക്ക് ഒരു സ്വാഅ( 2 കിലോ) എന്ന തോതിലാണ്. (സ്വാഅ നേരത്തെവിശദീകരിച്ചിട്ടുണ്ട്).പെരുന്നാൾ നമസ്കാരത്തിനു മുമ്പായി നൽകണം. “തീർച്ചയായുംപരിശുദ്ധി നേടുകയും നിന്റെ രക്ഷിതാവിന്റെ നാമംസ്മരിക്കുകയുംഎന്നിട്ട്നമസ്കരിക്കുകയുംചെയ്തവർവിജയം പ്രാപിച്ചു. (87:14-15) എന്നഖുർആൻ സൂക്‌തം ഖുസൈമ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്.
പാവപ്പെട്ടവർക്ക് പെരുന്നാൾ സുദിനം ആഘോഷിക്കുവാൻ വേണ്ടി നിശ്ചയിക്കപ്പെട്ടതാണ്ഇത്. ഈ ദിവസം ആരും പട്ടിണിയാവാൻ ഇടവരരുത് എന്ന ഉദ്ദേശ്യം 'ഫിത്വർ സകാതിലൂടെനിറവേറുന്നു. നോമ്പുകാരൻറെ പക്കൽ നിന്ന് അറിയാതെ വന്നുപോയ പിഴവുകൾക്ക്പ്രായശ്ചിത്തവും കൂടിയാണിത്. അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീഥിൽ ഇങ്ങനെ കാണാം:
"അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്ന് വന്നുപോയ പിഴവു കളിൽനിന്ന് അവനെ ശുദ്ധീകരിക്കാനും പാവങ്ങൾക്ക് ആഹാരത്തിനുമായി റസൂൽ('സ്വ) 'ഫിത്വർസകാത് നിർബന്ധമാക്കിയിരിക്കുന്നു." (അബൂദാവൂദ്, ഇബ്നുമാജഃ)
വലിയ സമ്പന്നർക്ക് മാത്രമാണ് ഫിത്വർ സകാത് എന്ന് ധരിക്കരുത്. ഇത് സമ്പത്തിൻറെപരിധി കണക്കാക്കിയല്ല നൽകേണ്ടത്. പെരുന്നാൾ ചെലവ് കഴിച്ച് മിച്ചം വരുന്നവരൊക്കെഫിത്വ ർ സകാത് നൽകണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, പാൽക്കട്ടി എന്നിവയൊക്കെ 'ഫിത്വ ർ സകാതായിനൽകിയതായി ഹദീഥിൽ കാണാം. ഭക്ഷണ സാധനങ്ങളാണ് നൽകിയിരുന്നത് എന്നുംകാണാം. ഒരു നാട്ടിലെ മുഖ്യ ഭക്ഷണമാണ് നൽകേണ്ടത് എന്ന കാര്യത്തിൽ ഭിന്നവീക്ഷണങ്ങളില്ല. അബൂസ'ഈദിൽ ഖുദ്‌രിയിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥ്ഇങ്ങനെയാണ്.
“ഒരു 'സ്വാ'അ് ഗോതമ്പ്, അല്ലെങ്കിൽ ഒരു സ്വാഅ ബാർലി, അല്ലെങ്കിൽ ഒരു 'സ്വാഅ്പാൽക്കട്ടി, അല്ലെങ്കിൽ ഒരു സ്വാഅ് മുന്തിരി എന്നിങ്ങനെയായിരുന്നു ഞങ്ങൾ ഫിത്വർസകാത് കൊടുത്തുവന്നിരുന്നത് (ബുഖാരി).
റമദാൻ മാസം അവസാനിക്കുന്നതോടു കൂടിയാണ് ഫിത്വർ സകാത്നിർബന്ധമായിത്തീരുന്നത്. പിറ്റേന്ന് പെരുന്നാൾ നമസ്‌കാരത്തിനു മുമ്പായിനിർവഹിക്കുകയും വേണം. ഇബ്നു ഉമർ(റ) റിപ്പോർട്ടു ചെയ്യുന്നു:
"ജനങ്ങൾ പെരുന്നാൾ നമസ്ക്കാരത്തിനു പുറപ്പെടുന്നതിനു മുമ്പാ യി സകാതുൽ ഫിത്വ ർനൽകാൻ നബി (സ )കല്പിച്ചു (ബുഖാരി ).
നമസ്കാരത്തിനു മുമ്പു നൽകിയാൽ അത് സ്വീകാര്യമായ (ഫിത്വർ) സകാതായി. നമസ്കാരത്തിനു ശേഷമാണു നൽകിയതെങ്കിൽ അതു കേവലം ഒരുദാനം മാത്രം” (അബൂദാവൂദ് /ഇബ്നുമാജ ).
ശവ്വാൽ മാസപ്പിറവിയോടെയാണ് ഫിത്വർ സകാത് നിർബന്ധമാകുന്നതെങ്കിലും രണ്ടോമൂന്നോ ദിവസം മുമ്പ് തന്നെ അത് പിരിച്ചെ ടുക്കുന്നതിനു വിരോധമില്ല. പെരുന്നാളിനുമുമ്പായി അർഹതപ്പെട്ടവരുടെ വീടുകളിലേക്കെ ത്തിക്കുവാൻ ഇത് ആവശ്യമാണുതാനും.ഇബിനു (ഉമർ(റ) തന്റെ സകാത് രണ്ടു മൂന്നു ദിവസം മുമ്പുതന്നെകൊടുത്തയക്കാറുണ്ടായിരുന്നു. (മുവത്വ) '
ഫിത്വർ സകാത് നിർബന്ധമാകുന്നതിനു മുമ്പു തന്നെ അതു നൽകാ മെന്ന കാര്യത്തിൽഭിന്നാഭിപ്രായമില്ല. റമദാനിൽ ഏതു ദിവസവും നൽകാമെന്നതാണ് ഭൂരിപക്ഷാഭിപ്രായം. (ശറഹുൽ മുഹദ്ദബി) മാസപ്പിറവി ദർശനം കാത്തിരിക്കേണ്ടതില്ല എന്നർത്ഥം.
ഇബ്‌നു ഉമർ(റ)ൽ നിന്ന് ബുഖാരി റിപ്പോർട്ടു ചെയ്യുന്നു.
"അവർ (സ്വ ഹാബികൾ) ഫിത്വർ സകാത് പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ്നൽകാറുണ്ടായിരുന്നു." (ബുഖാരി) ഫിത്വർ സകാത് ഭക്ഷണസാധനമല്ലാതെ പണമായിനൽകുന്നതിൽ വിരോധമില്ല. (ഉമറുബ്‌നു അബ്ദിൽ അസീസ്(റ) തുടങ്ങിയവർ പണംഫിത്വർ സകാതായി സ്വീകരിച്ചിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മറ്റു സകാത് പോലെത്തന്നെ ഫിത്വർ സകാതും നേരത്തെ പറഞ്ഞ എട്ടു വിഭാഗത്തിനു തന്നെനൽകണമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇമാം ശാഫി ഈ(റ) ഈഅഭിപ്രായം ശരിവെക്കുന്നു. എന്നാൽ പെരുന്നാൾ ദിവസത്തെ പട്ടിണിയകറ്റുക എന്ന മുഖ്യഉദ്ദേശ്യമുള്ളതിനാൽ ദരിദ്രർക്കിടയിൽ വിതരണം ചെയ്താൽ മതിയെന്നാണ്ഭൂരിപക്ഷാഭിപ്രായം.
ഫിത്വർ സകാത് മറ്റു സകാതു പോലെത്തന്നെയാണു വിതരണം ചെയ്യേണ്ടത്. വ്യക്തികൾവ്യക്തികൾക്കു നൽകുന്ന സമ്പ്രദായം നബി(സ) യുടെ കാലത്തുണ്ടായിരുന്നില്ല. അബൂസഈദിൽ ഖുദ്രി(റ)യെ ഫിത്വർ സ കാതു പിരിക്കാനായിനബി(സ്വ)ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു: “നബിയുടെ കാലത്ത് ഒരുസ്വാഅ് ആയിരുന്നു ഫിത്വർ സകാതായി ഞങ്ങൾ പിരിച്ചെടുത്തിരുന്നത്.”
പെരുന്നാളിന് ഇതുപകാരപ്പെടണമെങ്കിൽ റമദാനിന്റെ അവസാന ദിവസങ്ങളിൽ വിതരണംചെയ്യണം. വ്യക്തികൾ തന്നെ നൽകുന്നത് ഒരിക്കലും അഭികാമ്യമല്ല; പ്രായോഗികവുമല്ല. ഒരാളുടെ വീട്ടിൽ 5 പേരുണ്ടെങ്കിൽ അയാൾ ഏകദേശം 10 കിലോ അരിയാണ് നൽകേണ്ടത്. അത് കുറെ പേർക്ക് നുള്ളിക്കൊടുക്കുന്നതു കൊണ്ട് സകാതിൻറെ ഉദ്ദേശ്യം നിറവേറുകയില്ല.
'ഫിത്വർ സകാതിനായി പെരുന്നാൾ ദിവസം പ്രഭാതത്തിൽ പാവപ്പെട്ടവർ സമ്പന്നരുടെവീട്ടുപടിക്കൽ കുട്ടയും വട്ടിയുമായി വരുന്ന സ്ഥിതിവിശേഷം ഒട്ടും ആശാസ്യമല്ല. പെരുന്നാളിന് ഒരാളും പട്ടിണി കിടക്കരുത് എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. പ്രയോഗത്തിൽ ആ ദിവസം യാചന പ്രോത്സാഹിപ്പിക്കപ്പെടുന്നു! ഇത് ഒരിക്കലും ന്യായമല്ല. അർഹരെ കണ്ടെത്തി ഒരു ദിവസം മുമ്പെങ്കിലും അവർക്കെത്തിക്കുക എന്നതാണ് ഏറെഉത്തമം. കേരളത്തിൽ മിക്ക സ്‌ഥലങ്ങളി ലും ഫിത്വർ സകാത് ശേഖരിച്ച് വിതരണം ചെയ്യാൻതുടങ്ങിയിട്ടുണ്ട് എന്ന കാര്യം
ശുഭോ തർക്കമാണ്.സാമ്പത്തിക ശേഷി കുറഞ്ഞ ആളുകൾക്ക് ഫിത്വർ സകാത് കൊടുക്കുന്നതോടൊപ്പം അവർക്ക് അതു സ്വീകരിക്കുകയും ചെയ്യാമെന്നത് നിസ്തർക്കമാണ്. സകാത് കമ്മിറ്റിയിൽ നിന്നു ഫിത്വർ സകാതു ലഭിച്ചു എന്നതുകൊണ്ട് അയാൾ ഫിത്വർസകാത് നൽകേണ്ടതില്ല എന്ന് അർത്ഥ മാകുന്നില്ല.
'ഫിത്വർ സകാത് വഴി അല്ലാഹു ധനികരെ ശുദ്ധീകരിക്കുന്നു. ദരിദ്രന്ന് കൊടുത്തതിനെക്കാൾകൂടുതൽ അല്ലാഹു തിരിച്ചുനൽകുന്നു." (അബൂദാവൂദ്) 'ഫിത്വർ സകാത് കൊടുക്കുന്നത്സമ്പത്ത് ശുദ്ധീകരിക്കാനല്ല. വ്യക്തി യെ ശുദ്ധീകരിക്കാനാണ്. വ്രതാനുഷ്ഠാനംപരിപൂർണമാകുന്നത് ഓരോ അവയവും തിന്മയിൽ നിന്ന് മുക്തമാവുന്നതിലൂടെയാണ്. അക്കാര്യത്തിൽ മാനുഷികമായി വന്നുപോകാവുന്ന പോരായ്‌മകൾ നികത്തുകയാണ്ഇതിൻറ മുഖ്യ ഉദ്ദേശ്യം. അതിനാൽ പെരുന്നാളാഘോഷത്തിനുള്ള വക കഴിച്ച് മിച്ചംവരാവുന്ന എല്ലാവരും ഫിത്വർ സകാത് നൽകണമെന്നതാണ് ശരിയായ അഭിപ്രായം.
Comments
Post a Comment