മഹാനായ അലക്സാണ്ടർ മരിച്ചു
കഴിഞ്ഞാൽ ചെയ്യാൻ പറഞ്ഞ
മൂന്നു കാര്യങ്ങൾ
💐💐💐💐💐💐💐💐💐
മഹാനായ അലക്സാണ്ടർ പുരാതന ലോകത്തെ ഏറ്റവും ശക്തനായ സൈനികനേതാവും ജേതാവുമായി അറിയപ്പെടുന്നു. 30 വയസ്സ് തികയുന്നതിന് മുമ്പ്, ഗ്രീസിൽ നിന്ന്ഇന്ത്യയിലേക്ക് 3,000 മൈലുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം അദ്ദേഹംകീഴടക്കി. ഇന്ന് വടക്കൻ ഗ്രീസ് എന്നറിയപ്പെടുന്ന മാസിഡോണിയയിലാണ് അദ്ദേഹം ബിസി356-ൽ ജനിച്ചത്.
അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തിഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ, യുദ്ധത്തിനു പോകുന്നതിനു മുമ്പ് തന്റെഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു "താൻ ഭാരതത്തെ കീഴടക്കുവാൻനീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും" ചോദിച്ചു. കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നുപറഞ്ഞു. "ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക."എന്താണ് ഉദ്ദേശിച്ചതെന്ന്അലക്‌സാണ്ടർക്ക് മനസ്സിലായില്ല നീരസമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ് അത് എന്താണെന്ന് അലക്സാണ്ടറിന് മനസിലായത്. ...
അവസാനമായി അമ്മയെ ഒരു നോക്ക് കാണണമെന്നായിരുന്നു അലക്സാണ്ടറുടെആഗ്രഹം. എന്നാൽ ബാബിലോണിയയിൽ നിന്ന് മാസിഡോണിയയിൽ എത്താനുള്ളസമയം പോലും തനിക്കില്ല എന്ന സത്യം തന്റെ ഡോക്ടർമാരിൽ നിന്ന് അദ്ദേഹംമനസ്സിലാക്കുന്നു. ....ആദ്യമായി അലക്സാണ്ടർ കരയുന്നത് പടയാളികൾ കണ്ടു. മരണത്തെയോർത്തല്ല നിരർത്ഥകമായ ജീവിതത്തെ കുറിച്ചോർത്താണ് അലക്സാണ്ടർകരഞ്ഞത് . മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർസൈനികർക്ക് ഉത്തരവ് നല്കിരുന്നു ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹായികൾ തനിക്കുനൽകിയ മരുന്നുകളുടെ ഒഴിഞ്ഞതും ബാക്കിയുള്ളതുമായ കുപ്പികളുമായി കൂടെഉണ്ടാകണമെന്നും . മറ്റൊന്ന് നാളിതുവരെ ഞാൻ നേടിയ പണവും രത്‌നങ്ങളുംസ്വർണങ്ങളുമെല്ലാം ശവമഞ്ചം കടന്നുപോകുന്ന വഴിയരികിൽ നിരത്തിവയ്ക്കണമെന്നും . മൂന്നാമത്തെ കാര്യം തന്റെ ഒഴിഞ്ഞ കൈകൾ രണ്ടും ശവപ്പെട്ടിക്കു പുറത്തേക്ക് എല്ലാവരുംകാണുംവിധം തൂക്കിയിടണമെന്നും അലക്‌സാണ്ടറുടെ വാക്കുകൾ കേട്ട് സേവകർ ഒന്നുംമനസ്സിലാകാതെ പരസ്പരം നോക്കി. അവരിൽ പ്രധാനിയും ഏറ്റവും വിശ്വസ്തനുമായ മന്ത്രിനിറകണ്ണുകളോടെ അലക്‌സാണ്ടറുടെ അടുത്തെത്തി ആശ്വസിച്ചപ്പോൾ.ഇവിടെ കിട്ടാത്തത്എന്തെങ്കിലും ഭാരതത്തിൽ കണ്ടെത്തിയാൽ അത് കൊണ്ടുവരാൻ അരിസ്റ്റോട്ടിൽആവശ്യപ്പെട്ടിരുന്നെന്നും. അങ്ങനെയൊന്ന് താൻ കണ്ടത് ഭാരതത്തിന്റെആത്മീയതയാണെന്നും അലക്സാണ്ടർ പറഞ്ഞു. ഡയോജനിസിനെ കണ്ടതു മുതൽഅലക്സാണ്ടർ ചിന്തിച്ചു തുടങ്ങി. ജീവിതത്തിന്റെ നിരർത്ഥകത ജനത്തിന്ബോധ്യപ്പെടുത്താനാണ് അലക്സാണ്ടർ മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടത്. ലോകത്തുള്ളഏറ്റവും പ്രശസ്തരായ ഡോക്ടർമാരാണ് അലക്സാണ്ടറിനെ ചികിത്സിച്ചിട്ടുള്ളത്. അവർക്കോ അവർ നൽകിയ ഔഷധങ്ങൾക്കോ ഈശ്വരവിധിയെ മറികടന്ന്അലക്സാണ്ടറിനെ രക്ഷിക്കാനായില്ല എന്ന് ജനത്തിന് ബോധ്യപ്പെടാനാണ് തന്റെ ശവമഞ്ചംഅവർ ചുമക്കണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ നേടിയ ധനവും രത്‌നങ്ങളുംപണവുമൊന്നും എനിക്ക് ഒന്നും നേടിത്തന്നില്ല എന്നു കാണിക്കാനാണ് അവയെല്ലാംവഴിയരികിൽ നിരത്തിയിടാൻ പറഞ്ഞതെന്നും എത്ര വിജയങ്ങൾ നേടിയിട്ടും എന്തെല്ലാംസമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടെയാണ് ഇവിടം വിടേണ്ടിവരുന്നത് എന്നുശവമഞ്ചത്തിനു വെളിയിലേക്ക് നീട്ടിയിട്ട തന്റെ കൈകൾ പറയുമെന്നും അലക്സാണ്ടർപറഞ്ഞുനമുക്കുവേണ്ടി നാം സമ്പാദിക്കുന്നതല്ല മറിച്ച് മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്നതുമാത്രമേ നിലനിൽക്കൂ.....
കാലം ഈ മൂന്ന് ആവശ്യങ്ങളെയും ഇങ്ങനെ വിലയിരുത്തുന്നു:
1. മരണത്തിനു മുന്നിൽ എല്ലാ സമ്പാദ്യങ്ങളും വെറും പൂജ്യമാകുന്നു
2. എത്ര വലിയ ചികിത്സാസൗകര്യങ്ങൾ ഉണ്ടായാലും മരണം പ്രവേശിക്കുന്നതോടെതോറ്റുപോകുന്നു
3. അധികാരങ്ങളോ ഉന്നതവിജയങ്ങളോ വിലമതിക്കാനാവാത്ത സമ്പത്തോഎന്തൊക്കെയുണ്ടായാലും ഒഴിഞ്ഞ കൈകളോടെ നമ്മൾ ഈ ഭൂമിയിൽനിന്നു മടങ്ങുന്നു. അതു മാത്രമാണു ശാശ്വതം.
അനസ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: മരിച്ചയാളുടെ ശവകുടീരത്തെ മൂന്ന് കാര്യങ്ങൾ പിന്തുടരുന്നു. മനുഷ്യാ, അവരിൽ രണ്ടുപേർമടങ്ങിവരുന്നു, ഒരാൾ അവനോടൊപ്പം അവശേഷിക്കുന്നു: അവന്റെ കുടുംബത്തിലെഅംഗങ്ങൾ, സമ്പത്ത്, അവന്റെ നല്ല പ്രവൃത്തികൾ. അവന്റെ കർമ്മങ്ങൾ മാത്രംഅവശേഷിച്ചപ്പോൾ അവന്റെ കുടുംബത്തിലെ അംഗങ്ങളും സമ്പത്തും തിരികെ വരുന്നു. (സഹീഹ് മുസ്ലിം)
Comments
Post a Comment