പാപമോചനം: പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും


അല്ലാഹു പറയുന്നു.


”നിന്റെ പാപത്തിന് നീ പാപമോചനം തേടിക്കൊള്ളുക” (മുഹമ്മദ് :19)


”അല്ലാഹുവിനോട് നീ പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്”. (നിസാഅ് :106)


”നിന്റെ രക്ഷിതാവിനെ നീ പ്രകീർത്തിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക, നിശ്ചയം അവൻ പാപങ്ങൾ പൊറുക്കുന്നവനാകുന്നു”(സൂറത്ത് നസ്‌റ് : 3)


”ഭക്തരായ ആളുകൾക്ക് സ്വന്തം നാഥന്റെ പക്കൽ താഴ് ഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഉദ്യാനങ്ങളുണ്ട് .അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരും ” (ആലു ഇംറാൻ 15)


”വല്ലവനും തിൻമ പ്രവർത്തിക്കുകയോ സ്വശരീരത്തോട് അക്രമം കാണിക്കുകയോ ചെയ്യുകയും പിന്നീട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നപക്ഷം പൊറുക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവനു കണ്ടെത്താവുന്നതാണ്.” 

(നിസാഅ്: 110)


”നീ അവർക്കിടയിൽ ഉണ്ടായിരിക്കെ ഒരിക്കലും അവരെ അല്ലാഹു ശിക്ഷിക്കുകയില്ല, അപ്രകാരം തന്നെ അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അവൻ അവരെ ശിക്ഷിക്കുകയില്ല” 

(അൻഫാൽ :33)


”നീചവൃത്തികൾ ചെയ്യുകയും സ്വന്തം ശരീരത്തോട് അധർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ട് അല്ലാഹുവിനെ ഓർക്കുകയും പാപമോചനത്തിന് പ്രാർത്ഥിക്കുകയും ചെയ് തുപോയ കുറ്റകൃത്യങ്ങളിൽ അറിഞ്ഞുകൊണ്ട് ശഠിച്ചുനിൽക്കാതിരിക്കുകയും ചെയ്യുന്നവർക്ക്” (ആലുഇംറാൻ: 135)


🌹 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഒരേ സദസ്സിൽ വെച്ചു പ്രവാചകൻ(സ) നൂറിലധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് . അല്ലാഹുവേ എനിക്ക് പാപങ്ങൾ പൊറുത്ത് തരേണമേ, നിശ്ചയം നീ പാപങ്ങൾ പൊറുക്കുന്നവനും കാരുണ്യവാനുമാണല്ലോ എന്നിപ്രകാരം പറയാറുണ്ടായിരുന്നു എന്ന് ഞങ്ങൾ എണ്ണിക്കണ ക്കാക്കിയിരുന്നു. (അബൂദാവൂദ്, തിർമുദി)


🌹 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ”എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവും അവനല്ലാതെ ആരാധ്യനില്ലാത്തവനുമായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. ഞാൻ അവനിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്യുന്നു.” ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ യുദ്ധ രംഗങ്ങളിൽ നിന്ന് ഓടിപ്പോന്നവനാണെങ്കിലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്, തിർമുദി, ഹാകിം)


🌹ശദ്ദാദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞിരിക്കുന്നു: സയ്യിദുൽ ഇസ്തിഗ്ഫാറ് ഇങ്ങനെ പറയലാണ്: (അല്ലാഹുവേ നീയാണെന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു. ഞാൻ നിന്റെ അടിമയാണ്. കഴിവനുസരിച്ച് ഞാൻ നിന്റെ കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ എനിക്കു ചെയ്തു തന്ന അനുഗ്രഹങ്ങളെ ഞാൻ അംഗീകരിക്കുന്നു. ഞാൻ ചെയ്ത പാപങ്ങൾ ഞാൻ സമ്മതിക്കുകയും തിൻമ കളിൽ നിന്ന് ഞാൻ നിന്നോട് രക്ഷചോദിക്കുകയും ചെയ്യുന്നു .അതിനാൽ നീ എനിക്ക് പൊറുത്ത് തരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല. ദൃഢവിശ്വാസത്തോടുകൂടി ആരെങ്കിലും പകലിൽ ഇത് ചൊല്ലുകയും അന്ന് വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുകയുമാണെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാകുന്നു. ആരെങ്കിലും വൈകുന്നേരം ഇത് ചൊല്ലുകയും അന്ന് പ്രഭാതം ആകുന്നതിന് മുമ്പ് മരണ പ്പെടുകയുമാണെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാകുന്നു (ബുഖാരി)


🌹 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവാണ് സത്യം, ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാൻ അല്ലാഹുവിനോട് പൊറുക്കലി നെത്തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നുണ്ട് . (ബുഖാരി)


🌹അദ്ദേഹത്തിൽ നിന്ന് നിവേദനം, നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ പാപം ചെയ്യുന്നില്ലെങ്കിൽ നിങ്ങളെ അല്ലാഹു തുടച്ചു നീക്കുകയും എന്നിട്ട് പാപം ചെയ്യുകയും ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ അല്ലാഹു ഇവിടെ കൊണ്ടുവരികയും അവർക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും (മുസ്‌ലിം)

💐💐💐💐💐💐💐💐

പാപമോചനം: സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ

🌹🌹🌹🌹🌹🌹🌹🌹🌹


അല്ലാഹുപറയുന്നു:


”ഭക്തർ ചില ഉദ്യാനങ്ങളിലും അരുവികളിലുമാണ്. (അവരോട് പറയപ്പെടും) നിർഭയരായി നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക, അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന വിദ്വോഷങ്ങൾ നാം നീക്കംചെയ്യപ്പെടുന്നതാണ്. സഹോദരങ്ങളെപ്പോലെ അവർ കട്ടിലകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നതായിരിക്കും. അവിടെ അവർക്ക് പ്രയസങ്ങൾ നേരിടേണ്ടിവരില്ല, അവിടെ നിന്നവർ പുറത്താക്കപ്പെടുന്നതുമല്ല”(അൽഹിജ്ർ 45-48)


”എന്റെ അടിമകളേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ ദുഖിക്കേണ്ടതുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിച്ചവരും മുസ്‌ലിംകളുമായിരുന്നു അവർ. നിങ്ങളും നിങ്ങളുടെ ഇണകളും ആനന്ദത്തോടു കൂടി അതിൽ പ്രവേശിച്ചുകൊള്ളുക. സ്വർണ്ണത്തളികകളും കോപ്പകളുമായി അവർക്കു ചുറ്റും പ്രദിക്ഷണം ചെയ്യപ്പെടും. മനസ്സുകൾ ആഗ്രഹിക്കുന്നതും കണ്ണുകൾ കുളിർപ്പിക്കുന്നതും അവിടെയുണ്ട് . നിങ്ങൾ അവിടെ നിത്യവാസികളാണ്. നിങ്ങളുടെ കർമ്മങ്ങൾക്ക് പകരം അനന്തരമായി നൽകപ്പെട്ടതത്രെ സ്വർഗ്ഗം.” (സുഖ്‌റുഫ് 68-73)


”സൂക്ഷ്മത പാലിച്ചവർ തീർച്ചയായും നിർഭയമായ വാസസ്ഥലത്താകുന്നു. തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ നേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ ധരിക്കും. അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ ) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് ഇണകളായി നൽകുകയും ചെയ്യും. സുരക്ഷിതത്വബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവർ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഔദാര്യമത്രെ അത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം. (ദുഖാൻ : 51 – 57)


തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളിൽ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ നൽകപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവർ അതിന് വേണ്ടി വാശി കാണിക്കട്ടെ. അതിലെ ചേരുവ തസ്‌നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു ഉറവ് ജലം.


”അവർ ദാവൂദിന്റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദർഭം! അവർ പറഞ്ഞു. താങ്കൾ ഭയപ്പെഠണ്ടെ . ഞങ്ങൾ രണ്ട് എതിർ കക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ ന്യായപ്രകാരം വിധികൽപിക്കണം. താങ്കൾ നീതികേട് കാണിക്കരുത്. ഞങ്ങൾക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം.


ഇതാ, ഇവൻ എന്റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏൽപിച്ചു തരണമെന്ന്. സംഭാഷണത്തിൽ അവൻ എന്നെ തോൽപിച്ച് കളയുകയും ചെയ്തു.


അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവൻ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ (കൂട്ടുകാരിൽ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാർ. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ്ചെയ്തതെന്ന്. തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.


അപ്പോൾ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീർച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യവും മടങ്ങിവരാൻ ഉത്തമമായ സ്ഥാനവുമുണ്ട്


(അല്ലാഹു പറഞ്ഞു) ഹേ; ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധി യാക്കിയിരിക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസ ത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്.


ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യ നിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം!


അതല്ല, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്കുമോ? (സ്വാദ് :22 – 27)


🌹അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:അല്ലാഹു പറഞ്ഞിരിക്കുന്നു, സദ്‌വൃത്തരായ എന്റെ ദാസൻമാർക്ക്‌ ഒരുകണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം സങ്കൽപ്പിച്ചിട്ടില്ലാത്തതും ഞാൻ ഒരുക്കിവെച്ചിട്ടു്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്രകാരം ഓതുക. കൺകുളിർമ പകരുന്ന എന്തെല്ലാമാണ് അവർക്ക് രഹസ്യമായി ഒരുക്കിവെച്ചതെന്ന് ഒരു മനുഷ്യനും  അറിയുകയില്ല (മുത്തഫഖുൻ അലൈഹി)


🌹മുഗീറത്ത് ഇബ്‌നുശുഅബ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മൂസാനബി(അ)  ഒരിക്കൽ തന്റെ റബ്ബിനോട് ചോദിച്ചു, സ്വർഗവാസികളിൽ ഏററവും താഴ്ന്ന പദവികളിലുള്ളവർ ആരാണ്? അല്ലാഹു പറഞ്ഞു: സ്വർഗവാസികൾക്ക് അതിൽ പ്രവേശനം നൽകപ്പെട്ട തിനു ശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയുമ്പോൾ അവൻ പറയും നാഥാ ജനങ്ങൾ അവരുടെ സ്ഥലങ്ങളിൽ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? അപ്പോൾ അദ്ദേഹത്തോടു ചോദിക്കപ്പെടും. ഇഹലോകത്തെ രാജാക്കൻമാരിൽ ഒരു രാജാവിനുള്ള സ്ഥലവിസ്തൃതി നിനക്കു ണ്ടായാൽ നീ തൃപ്തിപ്പെടുമോ? അന്നേരം അവൻ പറയും. നാഥാ അതുകൊണ്ട് ഞാൻ തൃപ്തിപ്പെടും. അല്ലാഹു പറയും എന്നാൽ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട് . അഞ്ചാം പ്രാവശ്യം അവൻ പറയും നാഥാ ഞാൻ തൃപ്തിപ്പെട്ടു.അല്ലാഹു പറയും, എന്നാൽ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവൻ പറയും നാഥാ ഞാൻ തൃപ്തിപ്പെട്ടു. മൂസാനബി (അ)ചോദിച്ചു. നാഥാ സ്വർഗവാസികളിൽ ആരാണ് ഉത്തമർ? അവൻ പറയും: അവരെയാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്റെ കൈ കൊണ്ട് ഞാൻ തന്നെ പ്രതാപം നട്ടുവളർ ത്തുകയും അതിനെ മുദ്ര ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം സങ്കൽപ്പിച്ചിട്ടില്ലാത്തതും ആണ് നാം അവർക്കു വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്. (മുസ്‌ലിം)


🌹 അഅബൂ സഈദ് അൽഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സ്വർഗത്തിൽ ചില മരത്തോപ്പുകളുണ്ട്. മെലിഞ്ഞകുതിരപ്പുറത്ത് ധൃതിയിൽ സഞ്ചരിക്കുന്നവൻ 100 കൊല്ലം യാത്ര ചെയ്താലും അത് മുറിച്ചുകടക്കുക സാധ്യമല്ല. (മുത്തഫഖുൻ അലൈഹി)


🌹 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സ്വർഗത്തിൽ ഒരു വില്ലിന്റെ അത്ര സ്ഥലം സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സ്ഥലത്തേക്കാൾ ഉത്തമമാണ്. (മുത്തഫഖുൻ അലൈഹി)


🌹 അബൂ സഈദിൽഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിശ്ചയമായും സ്വർഗവാസികൾക്ക് തങ്ങളുടെ ഉപരിഭാഗത്ത്  താമസിക്കുന്നവരെ ചക്രവാളത്തിലുദിച്ചു പൊന്തിയ പ്രകാശിക്കുന്ന നക്ഷത്രങ്ങളെന്നപോലെ നോക്കികാണാൻ കഴിയും. അവർക്കിടയിൽ വിഭിന്ന പദവിക്കാരുള്ളതുകൊണ്ടാണത്. അവർ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ അത് നബിമാരുടെ പദവികളല്ലേ? മററുള്ളവർക്ക് അത് പ്രാപ്യമല്ലല്ലോ? അദ്ദേഹം പറഞ്ഞു, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ്സത്യം, അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകൻമാരെ സത്യമാക്കുകയും ചെയ്തിട്ടുള്ളവർക്കും അത് നേടാൻ കഴിയും. (മുത്തഫഖുൻ അലൈഹി)


🌹 അബൂ സഈദിൽ ഖുദ്‌രി(റ), അബൂ ഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സ്വർഗവാസികൾ അതിൽ പ്രവേശിച്ചാൽ ഒരാൾ വിളിച്ചുപറയും നിങ്ങൾ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല നിങ്ങൾ എന്നും ആരോഗ്യമുള്ളവരായിരിക്കും. ഒരിക്കലും നിങ്ങൾ രോഗാധിതരാവുകയില്ല. നിങ്ങൾ യുവാക്കളായിരിക്കും. ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപൻമാരായിരിക്കും. നിങ്ങളൊരിക്കലും ക്ലേശം അനുഭവിക്കുകയില്ല. (മുസ്‌ലിം)


🌹 അബൂ സഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വർഗവാസികളെ അല്ലാഹു വിളിക്കും. അവർ പറയും, ഞങ്ങൾ നിനക്ക് ഉത്തരം നൽകുന്നു. നിന്റെ കൈവശമാണ് നൻമ. അല്ലാഹു ചോദിക്കും, നിങ്ങൾ സംതൃപ്തരാണോ? അവർ പറയും നാഥാ ഞങ്ങൾക്കെന്തുകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നിന്റെ സൃഷ്ടികളിൽ ആർക്കും കൊടുക്കാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നു. അല്ലാഹു ചോദിക്കും ഇതിനേക്കാൾ ഉത്തമമായത് ഞാൻ നിങ്ങൾക്ക് നൽകട്ടെ? അവർ പറയും: ഇതിൽ കൂടുതൽ ഉത്തമമായത് ഏതാണ്? അവൻ പറയും: ഒരിക്കലും കോപിക്കാത്ത എന്റെ തൃപ്തി നിങ്ങൾക്കായിരിക്കും. (മുത്തഫഖുൻ അലൈഹി)


🌹ജരീർ ഇബ്‌നുഅബ്ദുല്ലാഹ്(റ) വിൽ നിന്ന് നിവേദനം: ഞങ്ങളൊരിക്കൽ നബി(സ)യുടെ അടുക്കലുണ്ടായിരുന്നു. പൗർണ്ണമി രാവിൽ ചന്ദ്രനിലേക്ക് നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു. നിശ്ചയം ഈ ചന്ദ്രനെപ്പോലെ നിങ്ങളുടെ നാഥനെ നിങ്ങൾക്ക് കാണാൻ കഴിയും. അവനെ കാണുന്നതിൽ നിങ്ങൾക്ക് വിഷമം നേരിടുകയില്ല. (മുത്തഫഖുൻ അലൈഹി)


🌹സുഹൈബ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സ്വർഗവാസികൾ അതിൽ പ്രവേശിച്ചശേഷം അല്ലാഹു ചോദിക്കും. വല്ലതും കൂടുതലായി നിങ്ങൾ ആഗ്രഹിക്കുന്നുവോ? അവർ പറയും ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ? അന്നേരം അല്ലാഹു മറനീക്കം ചെയ്യും. തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടം അവർക്ക് നൽകപ്പെട്ടിട്ടുണ്ടാവില്ല. (മുസ്‌ലിം)


”വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ് ദാനം ചെയ്തിരിക്കുന്നു. അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികൾ.” (യൂനുസ് 9,10)

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹