ആമുഖം :


1കൂടിയാലോചന


2..അൽ മുജാദിലഃ  58 : 4 വിശദീകരണം 




കൂടിയാലോചന

💐💐💐💐💐


വിശുദ്ധ ഖുർആനിലെ 42-ാമത്തെ അദ്ധ്യായത്തിന്റെ പേര് അശ്ശൂറാ എന്നാണ്കൂടിയാലോചന എന്നാണ് അതിൻ്റെ അർഥംവിശുദ്ധ ഖുർആൻ സൂക്തങ്ങളിലുംപ്രവാചക വചനങ്ങളിലും കൂടിയാലോചനയുടെ പ്രാധാന്യവും ഗൗരവവും നമ്മെബോധ്യപ്പെടുത്തുന്ന നിരവധി പരാമർശങ്ങളുണ്ട്പരലോകത്ത് വിജയം വരിക്കുന്നവരുടെപ്രത്യേകതകൾ വിവരിക്കവെ അല്ലാഹു പറയുന്നു. 'തങ്ങളുടെ നാഥന്റെ വിളിക്കുത്തരംനൽകുകയും നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുകയും തങ്ങളുടെ കാര്യങ്ങൾപരസ്‌പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നൽകിയതിൽ നിന്ന്ചെലവഴിക്കുകയും ചെയ്യുന്നവരാണവർ' (42:38).

ദിവ്യവെളിപാട് ലഭിച്ചു കൊണ്ടിരുന്ന മുഹമ്മദ് നബി(സ്വസൃഷ്ട‌ികളിൽ ഉത്തമനാണ്എന്നിട്ടുപോലും കാര്യങ്ങളിൽ കൂടിയാലോചന അനിവാര്യമാണെന്ന് അല്ലാഹു നബിയോട്(കൽപിക്കുന്നുമതപരമായ നിയമങ്ങളും കൽപനകളും ദൈവികമായതിനാൽ ദിവ്യവെളിപാടിന്റെയും നബി(സ്വ)യുടെ വിശദീകരണത്തിന്റെ യും അടിസ്ഥാനത്തിൽ പിൻപറ്റാൻനാം ബാധ്യസ്ഥരാണ്അതിൽ കൂടിയാലോചന‌യ്ക്കോ മനുഷ്യരുടെ അഭിപ്രായങ്ങൾക്കോപ്രസക്തിയേതുമില്ലഎന്നാൽ ഭൗതിക കാര്യങ്ങളിൽ നബി(സ്വ)യെക്കാൾ പ്രാപ്തിയുംഅറിവും പരിചയവും ഉള്ള ആളുകൾ ഉണ്ടാകുമെന്നതിനാൽ നബി(സ്വമറ്റുള്ളവരുമായികൂടിലോചനക്ക് തയ്യാറാവണമെന്ന് അല്ലാഹു കൽപിക്കുന്നു (42:38).

പ്രതിരോധമെന്ന നിലയ്ക്ക് യുദ്ധങ്ങൾക്ക് സൈനിക സജ്ജീകരണം നടത്തിയപ്രവാചകൻ(സ്വയുദ്ധങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾഅനുചരരോട് കൂടിയാലോചിച്ചുബദ്‌ർ യുദ്ധത്തിന് പുറപ്പെടുന്നതിനെ സംബന്ധിച്ച്കൂടിയാലോചിച്ചുപിന്നീട് അബൂസുഫ്‌യാന്റെ നേതൃത്തിലുള്ള കച്ചവട സംഘംരക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോൾ യാത്ര തുടരണമോയെന്ന് കൂടിയാലോചിച്ചുയുദ്ധത്തിൽസ്വീകരിക്കേണ്ട രീതിയെ സംബന്ധിച്ചും നിലയുറപ്പിക്കേണ്ട ഇടത്തെകുറിച്ചുംഅനുയായികളുടെ അഭിപ്രായമാരാഞ്ഞുയുദ്ധർ വിജയിച്ചപ്പോൾയുദ്ധത്തടവുകാരെഎങ്ങനെ കൈകാര്യം ചെയ്യണമെന്നും കൂടിയാലോചിച്ചു.

ഉഹ്‌ദിൽ മുസ്‌ലിംകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ കാരണങ്ങളിലൊന്ന് മദീനയ്ക്കു പുറത്ത്പോയതാണെന്ന് വിലയിരുത്താവുന്നതാണ്യുവസ്വഹാബികളുടെ അഭിപ്രായം മാനിച്ചാണ്മദീനക്കു പുറത്തു പോയത്എന്നിട്ടും പ്രവാചകനോ പ്രമുഖ സ്വഹാബികളോ തങ്ങളുടെഅഭിപ്രായം അംഗീകരിക്കാത്തതിനാലാണ് അപകടം പറ്റിയത് എന്ന് പറഞ്ഞില്ലനബി(സ്വ)യുടെ പത്നി ആഇശ()യെക്കുറിച്ച് ചിലരുടെ കുതന്ത്രത്താൽ അപവാദം പ്രചരിച്ചത്നബി(സ്വ)ക്ക് ഏറെ മനോവിഷമമുണ്ടാക്കിപ്രസ്തുത സംഭവത്തെക്കുറിച്ചു പോലും നബി( )തന്റെ സന്തത സഹചാരികളുമായി ചർച്ചനടത്തി.

കുടുംബം മുതൽ രാഷ്ട്രംവരെയുള്ള സാമൂഹിക സ്ഥാപനങ്ങളുടെ സുഗമമായ നിലനിൽപ്പിന്അതിൽ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും അഭിപ്രായ ഐക്യവും തീരുമാനങ്ങളുംഅനിവാര്യമാണ്നേതൃപദവിയിലുള്ളവർ തങ്ങളുടെ സഹചരരുമായി കാര്യങ്ങൾകൂടിയാലോചിച്ച് തീരുമാനമെടുക്കണംസ്വാർഥ താത്പര്യങ്ങളില്ലാതെ ന്യായമായഅഭിപ്രായങ്ങളെ മാനിക്കാനും ഗുണകരമായത് സ്വീകരിക്കാനുമുള്ള വിശാലമനസ്സാണ്ഉണ്ടാവേണ്ടത്ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നടപ്പിലാക്കപ്പെടുന്ന കാര്യങ്ങൾ പുർണസഹകരണത്തോടെ വിജയപ്രാപ്തിയിലെത്തുംഓരോരുത്തർക്കും സ്വാഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യം നൽകി ഭൂരിപക്ഷത്തിൻ്റെ പിന്തുണയോടെ കാര്യങ്ങൾതീരുമാനിക്കുക എന്നതാണ് സ്വീകരിക്കേണ്ട നിലപാട്.

ഭരണാധികാരികൾക്കും നേതാക്കൾക്കും മാത്രം ബാധകമായ ഒന്നല്ല കൂടിയാലോചനരണ്ടോ അതിലധികമോ ആളുകളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിലുംതീരുമാനമെടുക്കുന്നത് കൂടിയാലോചനയിലൂടെയായിരിക്കണമെന്ന് അല്ലാഹുഖുർആനിലൂടെ കല്പിക്കുന്നു(2:233).

ഖലീഫ ഉമറുൽ ഫാറൂഖ് ( )കുത്തേറ്റ് ആസന്ന മരണനായിരിക്കെ ജനങ്ങളുമായികൂടിയാലോചിച്ച ശേഷം ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ ആറംഗസമിതിയെനിശ്ചയിച്ചുസ്വർഗം വാഗ്ദ‌ാനം ചെയ്യപ്പെട്ട  ആറു പേരിൽ കുഴപ്പത്തിന്കാരണക്കാരാവുന്നവരെ വധിച്ചുകളയാനും ഖലീഫ നിർദേശം നൽകികൂട്ടായ്‌മയിൽകൂടിയാലോചനയിലൂടെ ഒന്നു കാര്യം തീരുമാനിച്ചാൽ അല്ലാഹുവിങ്കൽ ഭരമേൽപ്പിച്ച്മുന്നോട്ട് പോകുകയാണ വേണ്ടത്....

🍇🍇🍇🍇🍇🍇🍇🍇🍇🍇


ളിഹാറിന്റെ വിധി പ്രസ്താവിക്കുന്നു:.


അൽ മുജാദിലഃ  58 : 4



 فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ مِن قَبۡلِ أَن يَتَمَآسَّاۖ فَمَن لَّمۡ يَسۡتَطِعۡ فَإِطۡعَامُ سِتِّينَ مِسۡكِينًاۚ ذَٰلِكَلِتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٌ 

ഇനി വല്ലവന്നും ( അടിമയെ ) ലഭിക്കാത്ത പക്ഷംഅവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന്‌മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌വല്ലവന്നും ( അത്‌ ) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക്‌ ആഹാരം നല്‍കേണ്ടതാണ്‌അത്‌അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയത്രെഅവഅല്ലാഹുവിന്‍റെ പരിധികളാകുന്നുസത്യനിഷേധികള്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.


Word Meaning : 

فَمَن لَّمْ يَجِدْ  എനി (എന്നാൽആർക്കു എത്തപ്പെട്ടില്ലകിട്ടിയില്ലയോ 

فَصِيَامُ  എന്നാൽ നോമ്പുകൾ (പിടിക്കുക

شَهْرَيْنِ = രണ്ടു മാസത്തെ 

مُتَتَابِعَيْنِ = തുടർച്ചയായ രണ്ട് 

مِن قَبْلِ أَن يَتَمَآسَّا  രണ്ടു പേരും അന്യോന്യം സ്പർശിക്കുന്നതിന്‍റെ മുമ്പ് 

فَمَن لَّمْ يَسْتَطِعْ  എനി ആർക്കു സാധിച്ചില്ലയോ 

فَإِطْعَامُ = എന്നാൽ ഭക്ഷണം കൊടുക്കലാണ് 

سِتِّينَ = അറുപത് 

مِسْكِينًا = സാധുവിനു 

ذَٰلِكَ = അത്  

لِتُؤْمِنُوا = നിങ്ങൾ വിശ്വസിക്കാൻ വേണ്ടിയാണ്  

بِاللَّـهِ = അല്ലാഹുവിൽ 

وَرَسُولِهِ = അവന്‍റെ റസൂലിലും 

وَتِلْكَ = അവഅവയാകട്ടെ 

حُدُودُ اللَّـهِ  അള്ളാഹുവിന്‍റെ അതിരു (നിയമാതിർത്തി)കളാണ് 

وَلِلْكَافِرِينَ = അവിശ്വാസികൾക്കുണ്ട് 

عَذَابٌ أَلِيمٌ  വേദനയേറിയ ശിക്ഷ 



2-4 വചനങ്ങളിൽ അല്ലാഹു ളിഹാറിന്റെ വിധി പ്രസ്താവിക്കുന്നു:....



ഇസ്ലാമിനു മുമ്പ് ജാഹിലിയ്യാ അറബികൾക്കിടയിൽ ഭാര്യമാരെ വിവാഹമോചനംചെയ്യുന്നതിനു ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമായിരുന്നു ളിഹാർ..നീ എന്റെ മേൽ എന്റെമാതാവിന്റെ മുതുകുപോലെയാകുന്നു)  എന്നാണ് അതുകൊണ്ട്അർത്ഥമാക്കുന്നത്....മാതാവുമായി ഭാര്യാഭർത്യബന്ധം പാടില്ലാത്തതുപോലെ നാം തമ്മിലുംപാടില്ല എന്ന് സാരംഒരാൾ തന്റെ ഭാര്യയോടു ഇങ്ങിനെ പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അവൾഅവനു നിഷിദ്ധമാണെന്നാണ് അവരുടെ വെപ്പ്ഇസ്ലാമിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായസന്ദർഭത്തിലായിരുന്നു സൂറഅൽമുജാദിലയിലെ 1-4  വചനങ്ങൾ അവതരിച്ചത്.....ഒരാള്‍തന്റെ വായകൊണ്ട് ഭാര്യയെ മാതാവിന് സദൃശയാക്കിയാല്‍ അതുകൊണ്ട് ഭാര്യ അയാളുടെമാതാവാകുന്നില്ല വചനത്തിലൂടെ അല്ലാഹുഭര്‍ത്താവിന്റെ ളിഹാര്‍ പ്രസ്താവനയിലൂടെഭാര്യയുടെ വിവാഹബന്ധം വിഛേദിക്കുകയും അവളെ മാതാവിനു തുല്യം വിവാഹംനിഷിദ്ധയായവളായി കരുതുകയും ചെയ്യുന്ന ജാഹിലിയ്യാ നിയമം ദുര്‍ബലപ്പെടുത്തിവാക്ക് കേവലം പൊള്ളയും ദുരാചാരവുമായ ഒരു തെറ്റു വാക്കാകുന്നുമുൻകാലത്ത്അങ്ങിനെ ചെയ്തുപോയതിനെക്കുറിച്ചു അല്ലാഹു പൊറുത്തേക്കുമെന്നും സൂചിപ്പിച്ചു.

ളിഹാർ ചെയ്തശേഷം അതിൽനിന്നു വല്ലവരും മടങ്ങാൻ ഉദ്ദേശിക്കുന്നപക്ഷംഭാര്യയുമായിസ്പർശനം ഉണ്ടാക്കുന്നതിനുമുമ്പുതന്നെ പ്രായശ്ചിത്തം (اَلْكَفَّارَةചെയേണ്ടതുണ്ട്അതിന്ശേഷമേ അവളുമായി സ്പർശനം പാടുള്ളുപ്രായശ്ചിത്തം ഇതാണ്ഒരു അടിമയെമോചിപ്പിക്കുകഅതു കിട്ടാത്തവർ രണ്ടുമാസം തുടർച്ചയായി നോമ്പു പിടിക്കുകഅതിനുംകഴിയാത്തപക്ഷം അറുപത് സാധുക്കൾക്കു ഭക്ഷണം നൽകുക.....


ളിഹാർ ചെയ്യൽ തെറ്റായ കാര്യമാണെന്നുംഅത് ചെയ്‌താൽ പിന്നീടു ഭാര്യയിലേക്കുമടങ്ങുവാൻ ഉദ്ദേശിക്കുന്ന പക്ഷംമേൽപറഞ്ഞ പ്രായശ്ചിത്തം ചെയ്യൽ കർശനമായനിർബന്ധമാണെന്നുമാണ് ഇസ്ലാമിന്റെ വിധിഅല്ലാഹുവിലുംഅവന്റെ റസൂൽ  യിലുംവിശ്വസിക്കുന്നവർ  നിയമത്തെ ലംഘിക്കുവാൻ പാടില്ലെന്നുംഅത് വമ്പിച്ചതെറ്റാണെന്നും  വചനത്തിൽ നിന്നു മനസ്സിലാക്കാം.

ളിഹാറിന്റെ   സംഭവത്തിൽ നിന്നും  ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർവിവരിച്ചിട്ടുണ്ട്

ഒന്നാമതായിദീനിന്റെ വിധികൾ അന്വേഷിക്കുന്നതിലും അത് പാലിക്കുന്നതിലുംസ്വഹാബികളുടെ താൽപ്പര്യം വ്യക്തമാണ്ഇവിടെ ഔസ് ബ്നു സ്വാമിത്ത്  رَضِيَ اللَّهُ عَنْهُഖൌല ബിൻത് ഥഅ്ലബ رَضِيَ اللَّهُ عَنْها  യെ  ളിഹാർ ചെയ്തപ്പോൾഅത്ജാഹിലിയത്തിലെ സംഭവമല്ലേ കുഴപ്പമില്ല എന്നൊന്നും പറഞ്ഞ് ഖൌല ന്യായീകരിച്ചില്ലപകരം അല്ലാഹുവിന്റെയും അവന്റെ റസൂൽ  യുടെയും വിധി എന്താണെന്നറിഞ്ഞശേഷംമാത്രം ഒന്നിക്കാമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്അവർ അല്ലാഹുവിന്റെയും അവന്റെറസൂൽ  യുടെയും നിയമങ്ങളെ ആദർശമായി കണ്ടു.രണ്ടാമതായിഅല്ലാഹുവിന്റെഔലിയാക്കളുടെവരെ കേൾവിക്ക് പരിധിയും പരിമിതിയുമുണ്ട്.  ഖൌല ബിൻത് ഥഅ്ലബرَضِيَ اللَّهُ عَنْها നബി  യുമായി സംസാരിക്കുമ്പോൾ ഏതാണ്ട് അതിനടുത്തുണ്ടായിരുന്നആയിശ رَضِيَ اللَّهُ عَنْها  ക്ക് അത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലوَمَا أَسْمَعُ مَاتَقُولُ (അവൾ പറയുന്നത് ഞാൻ വ്യക്തമായി കേൾക്കുന്നില്ല),  إِنِّي لأَسْمَعُ كَلاَمَ خَوْلَةَ بِنْتِثَعْلَبَةَ وَيَخْفَى عَلَىَّ بَعْضُهُ (ഖൗല ബിൻത് ഥഅ്ലബയുടെ ചില വാക്കുകൾ ഞാൻ കേട്ടുപക്ഷേ അവളുടെ ചില വാക്കുകൾ എനിക്ക് വ്യക്തമായില്ലഎന്നാണല്ലോ ആയിശാ رَضِيَ اللَّهُعَنْها പറഞ്ഞത്ഇവിടെ ആയിശാ رَضِيَ اللَّهُ عَنْها ജീവിച്ചിരിപ്പുണ്ട്ഏതാണ്ട്അതിനടുത്തുമാണ്അവരാകട്ടെ ഔലിയാക്കളിൽ മുൻനിരയിലുള്ളവരുമാണ്അതെഅവരുടെ കേൾവിക്ക് പരിധിയും പരിമിതിയുമുണ്ട്ഇന്ന് എത്രയോ അകലെ നിന്ന് അതുംജീവിച്ചിരിപ്പില്ലാത്ത ഔലിയാക്കളെ വിളിച്ച് സഹായം തേടുമ്പോൾ അവരത്കോൾക്കുകപോലുമില്ലആളുകൾ  സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ.മൂന്നാമതായിഅറ്റമില്ലാത്ത കേൾവിയുടെ ഉടമസ്ഥൻ അല്ലാഹു മാത്രമാണ്ദൂര വ്യത്യാസം ഇല്ലാതെയാതൊരു തടസ്സവും ഇല്ലാതെ എല്ലാം കേള്‍ക്കുന്നവനാണ് അല്ലാഹുമനസ്സിൽമന്ത്രിക്കുന്നതും പതുക്കെയുള്ളതും ഉച്ചത്തിലുള്ളതും കേൾക്കുന്നവനാണവൻആഴിയുടെഅഗാധതകളിൽ നിന്നും ഭൂമിയുടെ ഉപരിയിൽ നിന്നും വാനലോകത്ത് നിന്നും എവിടെവെച്ചും അവനെ വിളിച്ചാലും അവൻ വിളി കേൾക്കുന്നു. .നാലാമതായിഖൌല ബിൻത്ഥഅ്ലബ رَضِيَ اللَّهُ عَنْها  യുടെ ശ്രേഷ്ടത  സംഭവം അറിയിക്കുന്നുഅല്ലാഹുവിനോട്അവർ ആവലാതി പറഞ്ഞത്ഏഴ് ആകാശങ്ങൾക്ക് മുകളിൽ അല്ലാഹു കേട്ടിരിക്കുകയുംഅതിന് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നുവെന്ന കാര്യം അന്ത്യനാൾ വരെയുംസത്യവിശ്വാസികൾ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു.

ഇബ്നു സൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനംഉമര്‍ رَضِيَ اللَّهُ عَنْهُ ജനങ്ങളോടൊപ്പംയാത്ര ചെയ്യവെ, (വഴിയില്‍ഖൗല ബിൻത് ഥഅ്ലബ എന്ന് പറയപ്പെട്ട (വൃദ്ധയായഒരുസ്ത്രീയെ കണ്ടുമുട്ടിഅവര്‍ അദ്ദേഹത്തെ തടഞ്ഞുഅദ്ദേഹം അവരുടെ തോളിൽ കൈകൾവച്ചു തല താഴ്ത്തിക്കൊണ്ട്  അവിടെതന്നെ നിന്നുഅവര്‍ സംസാരം മതിയാക്കുന്നതുവരെഅദ്ദേഹം നില്‍ക്കുകയായിരുന്നുഅപ്പോൾ അദ്ദേഹത്തോടൊരാൾ ഒരാള്‍ ബോധിപ്പിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍അങ്ങ് ഖുറൈശി നേതാക്കളെ  കിഴവിക്കു വേണ്ടി ഇത്രയുംനേരം തടഞ്ഞു നിര്‍ത്തിക്കളഞ്ഞു!’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞുഛെഅറിയാമോ താങ്കൾക്ക്അതാരാണെന്ന്അയാൾ പറഞ്ഞു:ഇല്ലഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞുഖൗല ബിന്‍ത്ഥഅ്‌ലബയാണത്തന്റെ ആവലാതി ഏഴ് ആകാശങ്ങൾക്ക് മുകളിൽ അല്ലാഹു കേട്ടവനിതയാണവര്‍അല്ലാഹുവാണെരാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും ഞാന്‍നില്‍ക്കുംനമസ്‌കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.’ (ഇബ്‌നു അബീഹാതിംബൈഹഖി കാണുക)

🍇🍇🍇🍇🍇🍇🍇🍇🍇🍇

 

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹