
സുമയ്യ ബിൻത് ഖയ്യാത്ത്(റ)
💐💐💐💐💐💐💐💐
മക്കയിൽ ഇസ്ലാം പ്രഖ്യാപിച്ച ഏഴാമത്തെയാൾ ഒരു വനിതയായിരുന്നു. ഇസ്ലാമിൽആദ്യത്തെ രക്തസാക്ഷിയും ഇതേ സ്ത്രീരത്നം തന്നെയായിരുന്നു. അത്, അടിമയായിജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടിവന്ന ദൗർഭാഗ്യത്തെ സ്വർഗമുണ്ടെന്നപ്രവാചകവാഗ്ദാനം കേട്ട് സ്വർഗത്തിലേക്ക് യാത്രയാവുകയെന്ന മഹാസൗഭാഗ്യം കൊണ്ട്തോല്പിച്ച മാതൃകാ മഹിളയാണ് സുമയ്യ ബിൻത് ഖയ്യാത്ത്(റ)…തിരുനബി(സ്വ)യുടെ ഇഷ്ടശിഷ്യൻ അമ്മാറിന്റെ ഉമ്മ, യാസിറുബ്നു ആമിറിന്റെ സഹധർമിണി. മഖ്സുംഗോത്രക്കാരുടെ അബൂജഹലുൾപ്പെടെയുള്ള പൈശാചിക പ്രതീകങ്ങളുടെയും അസഹ്യമായപീഡനമുറകൾക്ക് മുന്നിൽ വിശ്വാസക്കരുത്തിൽ തലയുയർത്തി നിന്ന അബലയായ വൃദ്ധ.തോന്നുന്നതെല്ലാം ചെയ്തിട്ടും സുമയ്യയുടെ ഒരിറ്റു കണ്ണീർ കാണാൻ അവർക്കായില്ല. മുഹമ്മദിനെ (സ )പഴിക്കാനും ലാത്തയെ വാഴ്ത്താനും കുഫ്റിന്റെ പദങ്ങൾ മൊഴിയാനുമുള്ളപീഡകരുടെ ആവശ്യം കേട്ടഭാവംപോലും നടിച്ചില്ല ഈ കറുത്ത രത്നം!
ഇസ്‌ലാമിലേക്ക്
നഷ്ടപ്പെട്ട സഹോദരനെത്തേടി യമനിൽ നിന്ന് മക്കയിലെത്തിയതാണ് യാസിറുബ്നുആമിർ. മക്കയുടെ സൗന്ദര്യം യാസിറിനെ അവിടെ സ്ഥിരവാസിയാക്കി. അഭയം നൽകിയമഖ്സും കുടുംബാംഗം അബൂഹുദൈഫ, ഒപ്പം ഒരു പെണ്ണിനെയും നൽകി; തന്റെ അടിമസുമയ്യയെ. യാസിർ അവളെ ജീവിതപ്പാതിയാക്കി. ആ ബന്ധത്തിൽ മൂന്നു മക്കൾ പിറന്നുഅമ്മാർ, അബ്ദുല്ല, ഹുറയ്സ്.
അമ്മാർ യുവാവായി. മുഹമ്മദ് നബി(സ്വ)യെയും പുതിയ മതത്തെയുംപറ്റി കേട്ടറിഞ്ഞഅമ്മാറിന്, ദൂതരെ കാണാൻ അതിയായ ആഗ്രഹം ജനിച്ചു. രഹസ്യമായി ദാറുൽഅർഖമിലെത്തി. ഖുർആൻ വചനങ്ങളും സമത്വവും സാഹോദര്യവും നീതിയുംഅടിസ്ഥാനമാക്കിയുള്ള ആ മതവും അമ്മാറിന് പുതിയ വെളിച്ചം നൽകി.പിന്നെസന്ദേഹിച്ചില്ല, സാക്ഷ്യവാക്യം ഏറ്റുചൊല്ലി, ആ യുവാവ്,
മകന്റെ മുഖത്തെ തെളിച്ചം കണ്ട സുമയ്യ കാരണം അന്വേഷിച്ചു. അമ്മാർ ആ സ്വകാര്യംഉമ്മയുമായി പങ്കുവെച്ചു, 'നിങ്ങളെ ഒരാണിൽനിന്നും ഒരു പെണ്ണിൽ നിന്നുമാണ്സൃഷ്ടിച്ചിരിക്കുന്നത്" എന്നാരംഭിക്കുന്ന ഖുർആൻ വചനം (ഹുജുറാത്ത് 13) അദ്ദേഹംപാരായണം ചെയ്തു.
അടിമത്വത്തിന്റെ നോവ് മാത്രം അനുഭവിച്ച് അടഞ്ഞുപോയ ആ ഹൃദയം പൊടുന്നനെതുറന്നു. ജീവിതത്തിലാദ്യമായി കേട്ട ആ ദിവ്യവചനം അവരുടെ ഹൃദയത്തെ തൊടുകയുംമനസ്സിനെ കുളിർപ്പിക്കുകയും കണ്ണിനെ സജലമാക്കുകയും ചെയ്തു. അവർ നബി(സ്വ)യെകാണാൻ തിരക്കുകൂട്ടി.
രണ്ടുനാൾ കഴിഞ്ഞ് മാതാവിന്റെ നിർബന്ധം കൂടിയപ്പോൾ അമ്മാർ അവരെയും കൂട്ടിസ്വകാര്യമായി ദാറുൽ അർഖമിലെത്തി. നബി(സ്വ) അവരെ സ്വീകരിച്ചു. ശഹാദത്തിന്റെവചനങ്ങൾ ചൊല്ലിക്കൊടുത്തു. പുതുജന്മത്തിലേക്ക് കാലെടുത്തുവെക്കുന്ന വെമ്പലോടെസുമയ്യ ആ വചനങ്ങൾ മന്ത്രിച്ചു. ദാറുൽ അർഖമിന്റെ പടിയിറങ്ങുമ്പോൾ അവരുടെ ഹൃദയംസന്തോഷത്താൽ വീർപ്പുമുട്ടുകയായിരുന്നു. വീട്ടിലെത്തിയ അവരിൽ നിന്ന് യാസിറുംസാക്ഷ്യവാക്യങ്ങൾ ഏറ്റുചൊല്ലി.
ഇസ്ലാമിനെ ഒരു വർഷം മനസ്സിൽ കൊണ്ടുനടന്ന അവർ ഒടുവിൽ അത് വിളിച്ചുപറഞ്ഞു. അത് കേട്ട് മഖ്സും കുലം സ്തംഭിച്ചുപോയി. അതിന് മുമ്പ് അഞ്ചുപേർക്കേ ഇസ്‌ലാംപ്രഖ്യാപിക്കാൻ ചങ്കുറപ്പുണ്ടായിരുന്നുള്ളൂ. നബി(സ്വ), അബൂബക്ർ, ബിലാൽ, ഖബ്ബാബ്, സുഹൈബ്.
പ്രഥമ രക്തസാക്ഷി
അടിമക്കുടുംബം ഇസ്ലാം പരസ്യമായി
പ്രഖ്യാപിച്ചത് ഖുറൈശികളെ അത്യന്തം പ്രകോപിതരാക്കി. മഖ്സും ഗോത്രത്തിനായിരുന്നുപീഡകരുടെ രോൾ നൽകിയിരുന്നത്. സുമയ്യയെയും യാസിറിനെയും കൈയാമങ്ങളണിയിച്ച്തൂണിൽ കെട്ടിയിട്ട് അവർ അരിശം തീർത്തു. അവരുടെ മുന്നിലിട്ട് അമ്മാറിനെവിവസ്ത്രനാക്കി ചൂടുമണലിൽ കിടത്തി. ചാട്ടവാറുകൾ സുമയ്യയുടെ പച്ചമാംസം തിന്ന്കൊതിതീർത്തു. രക്തം ചിന്തി ദാഹം ശമിപ്പിച്ചു. എന്നാൽ പ്രവാചകൻ ചൊല്ലിക്കൊടുത്തശഹാദത്ത് കലിമകൾ ഞൊടിയിടയിൽ ഏറ്റുചൊല്ലിയ സുമയ്യ (റ )എന്ന വൃദ്ധഅബുജഹ്‌ലിന്റെ ചാട്ടവാറിനു മുന്നിൽ വാ തുറന്നില്ല. ഒരിറ്റ് കണ്ണീർപോലും പൊഴിച്ചില്ല.
"യാസിർ കുടുംബമേ, നിങ്ങൾക്ക് സ്വർഗമാണ് പ്രതിഫലം. ക്ഷമിക്കുക" - നിസ്സഹായനായതിരുനബി (സ )നനഞ്ഞ കണ്ണുകളോടെ അവരെ നോക്കി പറഞ്ഞപ്പോൾ സുമയ്യയുടെ (റ)മനം കുളിരണിഞ്ഞു.
നൊന്തുപെറ്റ അമ്മാറിനെ ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ച്ബോധരഹിതനാക്കിയപ്പോൾ മാത്രമാണ് അത് കാണാനിടയായ ആ മാതാവ്കണ്ണീരണിഞ്ഞത്. സുമയ്യയുടെ വിശ്വാസദാർഢ്യത്തിന് മുന്നിൽ ഒടുവിൽ അബൂജഹൽപതറി. സ്വബോധം നഷ്ടപ്പെട്ട അയാൾ മൃഗമായി മാറി. പഴുപ്പിച്ചെടുത്ത ഇരുമ്പുദണ്ഡ് ആമഹതിയുടെ അടിവയറ്റിലേക്ക് കുത്തിക്കയറ്റി അയാൾ അവസാന അരിശവും തീർത്തു. അങ്ങനെ, മുസ്ലിമായതിന്റെ പേരിൽ രക്തസാ ക്ഷ്യം സ്വീകരിച്ച് സുമയ്യ (റ )എന്നഅടിമപ്പെണ്ണ് ചരിത്രത്തിൽ അമരത്വം നേടി.
സുമയ്യക്ക് തൊട്ടുപിന്നാലെ ഭർത്താവ് യാസിറും യാത്രയായി. പീഡനമുറകൾ ഏറ്റുവാങ്ങാൻഅമ്മാർ മാത്രം ബാക്കിയായി ഹിജ്റ വർഷം രണ്ട്. ബദ്ർ സമരഭൂമിയിൽ മരിച്ചുവീണഅബൂജഹ്‌ലിൻ്റെ മൃതശരീരം നോക്കി നബി(സ്വ) അമ്മാറിനോട് പറഞ്ഞു: "താങ്കളുടെമാതാവിനെ വധിച്ചവനെ അല്ലാഹു ഇതാ വകവരുത്തിയിരിക്കുന്നു"......
Comments
Post a Comment