ഖുർആൻ ;
അഭിസംബോധന
വാക്യം: 9
കൊടുത്തത് എടുത്തു പറയരുത്
🍇🍇🍇🍇🍇🍇🍇🍇
അൽ ബഖറഃ 2 : 264
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُبۡطِلُواْ صَدَقَٰتِكُم بِٱلۡمَنِّ وَٱلۡأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُ بِٱللَّهِوَٱلۡيَوۡمِ ٱلۡأٓخِرِۖ فَمَثَلُهُۥ كَمَثَلِ صَفۡوَانٍ عَلَيۡهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلۡدًاۖ لَّا يَقۡدِرُونَ عَلَىٰ شَىۡءٍ مِّمَّاكَسَبُواْۗ وَٱللَّهُ لَا يَهۡدِى ٱلۡقَوۡمَ ٱلۡكَٰفِرِينَ
സത്യവിശ്വാസികളേ, ( കൊടുത്തത് ) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടുംനിങ്ങള് നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലുംപരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ്‌മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആമഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്‍റെയാതൊരുഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെനേര്‍വഴിയിലാക്കുകയില്ല.(2/264)
സത്യവിശ്വാസികളെ എന്ന് വിളിച്ചുകൊണ്ട്
ദാനധര്‍മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ അള്ളാഹുചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുന്നു. ...
1.കൊടുത്തത് എടുത്തു പറയുക: ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ളവാഞ്ഛയുമാണ് ഇതിന് പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെഅന്തസ്സിനും മാനത്തിനും ഇത് ക്ഷതം ഏല്‍പിക്കുകയും ചെയ്യും.
2. ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവുംസ്വൈര്യക്കേടും വരുത്തുക. ചെയ്ത ഉപകാരത്തിന്‍റെ പേരില്‍ നന്ദിയും, കൂറുംപുലര്ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നും അവന്‍തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്‍റെ ഉത്ഭവം.
3. അന്യരെ കാണിക്കുവാനും അവ൪ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലുംപ്രവ൪ത്തിക്കുക. ജനമദ്ധ്യെ പേരും കീര്‍ത്തിയും നേടുകയാണിതിന്‍റെ ലക്ഷ്യം. ഈ മൂന്ന്കാര്യങ്ങളും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന്സുരക്ഷിതമാകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവപ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ചഫലം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ലകര്‍മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവ പാഴായിപ്പോകുമെന്നഭയംവേണ്ടാ, ചിലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരുകയുമില്ലഎന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.
ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈര്യക്കേടോ ഉണ്ടാകുന്നപക്ഷം- അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലുംശരി-അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ ഭേദം ആ ദാനധര്മങ്ങള്ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെപെരുമാറലുമാണ് അതിനെക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെവചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്റെ ഗുണം അവര്‍ക്കു തന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്നകാര്യങ്ങള്‍ അവര്‍ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലംനടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്‍റെ സഹനം കൊണ്ടാണ്എന്നൊക്കെയുള്ള സൂചനകളാണ്'അല്ലാഹു ധന്യനും സഹനശീലനുമാകുന്നു ( وَاللَّهُ غَنِيٌّحَلِيمٌ )' എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തു പറഞ്ഞും, ഉപദ്രവവും സ്വൈര്യക്കേടും ഉണ്ടാക്കിയും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുതെന്നും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യെ പേരിനും പെരുമക്കും വേണ്ടിധനം ചിലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക്യോജിച്ചതല്ലെന്നും ഒരു ഉദാഹരണസഹിതം മൂന്നാമത്തെ വചനത്തിലുംചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരു പാറക്കല്ലിന്‍മേല്‍ കുറച്ച്മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടുംബാക്കിയാവുകയില്ലല്ലോ. അതുപോലെയാണ് അങ്ങനെയുള്ളവരുടെ കര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെഉപമയുടെ സാരം.
യാതൊരു പ്രതിഫലമോ നന്ദിയോ ഉദ്ദേശിക്കാതെ അല്ലാഹുവിന്‍റെ പ്രീതിയെ മോഹിച്ചും, അവന്റെ ശിക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ ഉദ്ദേശിച്ചും കൊണ്ട് സാധുക്കള്‍ക്ക് അന്നദാനംചെയ്യുന്ന സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന മഹത്തായ അനുഗ്രഹങ്ങളെപ്പറ്റി സൂറത്തുദ്ദഹ്‌റില്‍(സൂ: ഇന്സാനില്) അല്ലാഹു വിസ്തരിച്ചു വിവരിച്ചിരിക്കുന്നത് കാണാം. നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂദര്‍റ് (റ) പ്രസ്താവിക്കുന്നു. മൂന്ന് കൂട്ടരുണ്ട്: ക്വിയാമത്ത്നാളില്‍ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക്നോക്കുകയുമില്ല; അവരെ സംസ്കരിക്കുകയുമില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുംഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി എടുത്തു പറഞ്ഞു കൊണ്ടിരിക്കുന്നവനും, (അന്തസ്സിനു വേണ്ടി) വസ്ത്രം നിലത്തടിക്കുന്നവനും, കള്ള സത്യം മുഖേന ചരക്ക്വിറ്റഴിക്കുന്നവനും'. (മു.) കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്നദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നുവെന്ന്അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്നദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹുപരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.(ഖു൪ആന്‍:2/263)
🍇കൂടാതെ ദാനം നൽകിയത് തിരിച്ചു വാങ്ങിക്കാൻ പാടില്ല...
ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം. നബി ﷺ അരുളി: ഒരാൾക്ക് ദാനം നൽകിയത്തിരിച്ചു വാങ്ങുന്നവൻ ചർദ്ധിച്ചത് ഭക്ഷിക്കുന്ന നായയെ പോലെയാണ്. (ബുഖാരി: )
മർ ബ്‌നുൽ ഖത്താബ്(റ)വിൽ നിന്ന് നിവേദനം: അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിൽ ഞാൻ ഒരുകുതിരയെ മറ്റൊരാൾക്ക് ദാനം നൽകി. എന്നാൽ അയാൾ അതിനെ വേണ്ട പോലെഗൗനിച്ചില്ല. അപ്പോൾ അത് തിരിച്ചുവാങ്ങുവാൻ ഞാൻ ആഗ്രഹിച്ചു. കാരണം അതിനെചെറിയ വിലക്ക് അയാൾ വിറ്റേക്കും എന്ന് ഞാൻ വിചാരിച്ചു. അതിനെ കുറിച്ച് ഞാൻനബിﷺയോട് അന്വേഷിച്ചപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു. ഒരു വെള്ളിക്കാശിന് അയാൾഅതിനെ തന്നാലും നീ അത് വാങ്ങി നൽകിയ ദാനം തിരിച്ചെടുക്കരുത്. ദാനം നൽകിയത്തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്നതിന് തുല്യമാണ്. (ബുഖാരി)
Comments
Post a Comment