ഖുർആൻ അഭിസംബോധന 

വാക്യം:

അനുവദനീയവുംവിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക


അൽ ബഖറഃ  2 : 168, 2/172, 23/51


Verse :

 يَٰٓأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِى ٱلۡأَرۡضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوٌّ مُّبِينٌ


മനുഷ്യരേഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവുംവിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌കൊള്ളുകപിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുകഅവന്‍നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു....(2/168)


മനുഷ്യരെന്ന സംബോധന ചെയ്തുകൊണ്ട് അല്ലാഹു രണ്ടു കാര്യങ്ങൾ  ഒരുആയത്തിൽ ഉണർത്തുന്നു.. ഭൂമിയിലുള്ളത് അനുവദനീയവും വിശിഷ്ടമായത്ഭക്ഷിക്കുവാനും.. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുവനും അവൻ നമ്മുടെശത്രുവാണെന്നും ഉണർത്തുന്നു....

മനുഷ്യരേഎന്ന് വിളിച്ചുകൊണ്ടു ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവുംവിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക എന്ന് പറയുന്നു. .. കൂടാതെ ഏറ്റവും നല്ലവസ്തുക്കളിൽ നിന്നാണ് ഭക്ഷിക്കേണ്ടത് എന്ന് പ്രവാചകന്മാരോടും സത്യവിശ്വാസികളോടുംഅല്ലാഹു പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതായി കാണാം. .. “”ഹേ ദൂതന്മാരെ വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക“”(23/51) “സത്യവിശ്വാസികളെ നിങ്ങൾ നാം നൽകിയ വസ്തുക്കളിൽ നിന്നുംവിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക”(2/172)


ഭൂവിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്തവസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണെന്നും,

പിശാചിന്‍റെ ദുരുപദേശങ്ങള്‍ക്ക് വിധേയരായിക്കൊണ്ട് ഇല്ലാത്ത നിരോധങ്ങള്‍കെട്ടിച്ചമച്ചുണ്ടാക്കി അവയെ കുടുസ്സാക്കരുതെന്നും ഓര്‍മിപ്പിക്കുന്നുക്വുര്‍ആന്‍അവതരിക്കുന്ന കാലത്ത് വിഗ്രഹങ്ങളുടെ പേരില്‍ നേര്‍ച്ച വഴിപാടാക്കപ്പെട്ട ചില മൃഗങ്ങളെമുശ്‌രിക്കുകള്‍ നിഷിദ്ധമായി ഗണിച്ചുവന്നിരുന്നു. (ഇവയെപ്പറ്റി കൂടുതല്‍ വിവരം മാഇദഃ : 4 ല്‍ വരുന്നുണ്ട്യഹൂദികള്‍ ചിലര്‍ ഒട്ടകമാംസവുംവേറെ ചിലര്‍ മറ്റു ചില വസ്തുക്കളുംനിഷിദ്ധമാക്കിയിരുന്നതായും പറയപ്പെടുന്നുഇതെല്ലാം വളരെ പ്രധാനപ്പെട്ടമതനിയമങ്ങളായിട്ടാണ് ആചരിക്കപ്പെട്ടിരുന്നതുംഇങ്ങിനെയുള്ള വിലക്കുകളൊന്നുംഅല്ലാഹു നിയമിച്ചിട്ടുള്ളതല്ല... യഹൂദികള്‍ ചിലര്‍ ഒട്ടകമാംസവുംവേറെ ചിലര്‍ മറ്റു ചിലവസ്തുക്കളും നിഷിദ്ധമാക്കിയിരുന്നതായും പറയപ്പെടുന്നുഇതെല്ലാം വളരെ പ്രധാനപ്പെട്ടമതനിയമങ്ങളായിട്ടാണ് ആചരിക്കപ്പെട്ടിരുന്നതുംഇങ്ങിനെയുള്ള വിലക്കുകളൊന്നുംഅല്ലാഹു നിയമിച്ചിട്ടുള്ളതല്ലമനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവായ പിശാചിന്‍റെ പ്രേരണപ്രകാരം അല്ലാഹുവിന്‍റെ പേരില്‍ വെച്ചുകെട്ടപ്പെടുന്ന നിയമങ്ങള്‍ മാത്രമാണവദുരുപദേശങ്ങള്‍ വഴി മനുഷ്യനെ വഴിപിഴപ്പിക്കുവാന്‍ ഒരുമ്പെട്ടവനാണ് പിശാച്അത്‌കൊണ്ട്അവന്‍റെ കെണിയില്‍ പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ സദാ ജാഗരൂകരായിരിക്കണംഎന്നൊക്കെ മനുഷ്യരെ ഉണര്‍ത്തുകയാണ് അല്ലാഹു

സൂറ അൽ മാഇദഃ  5 : 4 വചനത്തിൽ പറയുന്നു ;

തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുംപറയുകനല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നുഅല്ലാഹു നിങ്ങള്‍ക്ക്‌നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്തഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍തിന്നുകൊള്ളുക ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയുംചെയ്യുകനിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകതീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌നോക്കുന്നവനാകുന്നു.(5/4)


ഏതാനും വസ്തുക്കളെപ്പറ്റി വിവരിച്ചപ്പോള്‍ഭക്ഷിക്കല്‍ ഹലാലായ (അനുവദനീയമായവസ്തുക്കള്‍ ഏതൊക്കെയാണ് എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകുമല്ലോഅതിന് വചനത്തില്‍ അല്ലാഹു മറുപടി നല്‍കുന്നുഎന്നാല്‍അനുവദനീയമായവസ്തുക്കളുടെ ഒരു പട്ടിക നിരത്തുകയല്ല  മറുപടിയില്‍ അല്ലാഹു ചെയ്തിരിക്കുന്നത്അനുവദിക്കപ്പെട്ടവയെ എണ്ണിപ്പറയുന്ന പക്ഷം  പട്ടിക നിഷിദ്ധ വസ്തുക്കളുടേതു പോലെകേവലം ചെറുതായിരിക്കയില്ലവളരെ നീണ്ടതു തന്നെയായിരിക്കുംഅതുകൊണ്ട്അനുവദനീയമായ വസ്തുക്കളെ മനസ്സിലാക്കുവാന്‍ ഉതകുന്ന ഒരു പൊതുതത്വംചൂണ്ടിക്കാട്ടുകയാണ് അല്ലാഹു ചെയ്തിരിക്കുന്നത്നല്ല വിശിഷ്ടമായ വസ്തുക്കളെല്ലാംഅനുവദനീയമാക്കപ്പെട്ടിരിക്കുന്നുനല്ലതും വിശിഷ്ടവുമായ കാര്യങ്ങള്‍അനുവദനീയമായിരിക്കുകചീത്തയും അശുദ്ധവുമായ കാര്യങ്ങള്‍ നിഷിദ്ധങ്ങളായിരിക്കുകഎന്നുള്ളത് ഇസ്‌ലാമിലെ മൗലികമായ ഒരു പൊതു തത്വമത്രെറസൂല്‍ തിരുമേനി(യുടെദൗത്യോദ്യമങ്ങള്‍ വിവരിക്കുന്നകൂട്ടത്തില്‍ അല്ലാഹു പറയുന്നുوَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُعَلَيْهِمُ الْخَبَائِثَ - سورة الأعراف (അദ്ദേഹം അവര്‍ക്ക് നല്ല വിശിഷ്ടമായവയെഅനുവദനീയമാക്കിക്കൊടുക്കുകയുംദുഷിച്ചു ചീത്തയായവയെ അവരില്‍നിഷിദ്ധമാക്കുകയും ചെയ്യും. (അഅ്‌റാഫ് 157) ഒരുവാസ്തവം ഓര്‍ക്കേണ്ടതുണ്ട്അല്ലാഹുവോ അവന്‍റെ റസൂലോ ഒരു കാര്യം നിഷിദ്ധമാണെന്ന് വിധിച്ചാല്‍ പിന്നെഅത്നല്ലതെന്നോ പരിശുദ്ധമായതെന്നോ വിധിക്കുവാനും കണക്കാക്കുവാനും ആര്‍ക്കുംഅവകാശമില്ലനേരെമറിച്ചു ഒരു കാര്യം അനുവദനീയമെന്ന് അല്ലാഹുവും റസൂലുംവിധിച്ചാല്‍ പിന്നെ അത് ചീത്തയോ അശുദ്ധമോ എന്ന്പറയുവാനും ആര്‍ക്കും നിവൃത്തിയില്ലഅല്ലാഹുവും റസൂലും ഒന്നു നിഷിദ്ധമാക്കിയാല്‍അത് ദുഷിച്ചതും അല്ലാഹുവും റസൂലുംഅനുവദനീയമാക്കിയാല്‍ അത് വിശിഷ്ടമായതും തന്നെ സംശയമില്ല

അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വചനങ്ങളില്‍ - ക്വുര്‍ആനിലുംസുന്നത്തിലും-രണ്ടിലൊരു വിധി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത വസ്തുക്കളില്‍ ഏതെങ്കിലുംചിലതിനെപ്പറ്റി അവ വിശിഷ്ടമോ നികൃഷ്ടമോ - ശുദ്ധമോ അശുദ്ധമോ - (ത്വയ്യിബോഖബീഥോഎന്നുളളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടായിരിക്കുവാന്‍പ്രയാസമായിരിക്കുംഇതില്‍ നിന്നാണ് ചില വസ്തുക്കളെപ്പറ്റി അവ ഭക്ഷിക്കുവാന്‍പാടുണ്ടെന്നും ഇല്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടായിത്തീരുന്നത്അത് കേവലംസ്വാഭാവികമാണ്അതുകൊണ്ട്സംശയം നേരിടുമ്പോള്‍അല്ലാഹുവിന്‍റെയുംറസൂലിന്‍റെയും പ്രസ്താവനകളും അവയിലടങ്ങിയ തത്വങ്ങളും ആസ്പദമാക്കി കൂടുതല്‍സൂക്ഷ്മവും സുരക്ഷിതവുമായ അഭിപ്രായം സ്വീകരിക്കലാണ്  വിഷയത്തില്‍കരണീയമെന്ന് ചുരുക്കത്തില്‍ പറയാം

ഭക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടവയെപ്പറ്റി മൊത്തത്തില്‍ പ്രസ്താവിച്ചശേഷംവേട്ട ജന്തുക്കള്‍പിടിച്ചു കൊണ്ടുവരുന്ന ജീവികളെപ്പറ്റി അല്ലാഹു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നുഅവശവങ്ങളുടെ കൂട്ടത്തില്‍പെടുമോ എന്ന് സംശയിക്കപ്പെടുവാന്‍ ന്യായമുണ്ടല്ലോഅല്ലാഹുമനുഷ്യര്‍ക്ക് പലതരം അറിവുകളും നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്നായാട്ട് നടത്തിഭക്ഷ്യവസ്തുക്കളെ സമ്പാദിക്കുവാനുംഅതിനായി ചില മൃഗങ്ങളെയും പക്ഷികളെയുംനായാട്ട് പരിശീലിപ്പിക്കാനുള്ള അറിവും അക്കൂട്ടത്തില്‍ ചിലതത്രെഅങ്ങിനെ പരിശീലിപ്പിച്ചജന്തുക്കള്‍ അവയുടെ സ്വന്താവശ്യാര്‍ത്ഥമല്ലാതെ അവയുടെ യജമാനന്മാരുടെആവശ്യാര്‍ത്ഥം-വല്ല ജീവികളെയും പിടിച്ചുകൊണ്ടു വന്നുകൊടുത്താല്‍ അവ ചത്തുപോയിട്ടുണ്ടെങ്കില്‍ തന്നെയും അത് ഭക്ഷിക്കാവുന്നതാണ്എന്ന് അല്ലാഹു അറിയിക്കുന്നുവേട്ടജന്തുക്കള്‍ ( الجوارح ) എന്ന് പറഞ്ഞതില്‍ വേട്ടക്കു ഉപയോഗിപ്പെടുത്തുന്ന നായനരിപ്രാപ്പിടിയന്‍ മുതലായ മൃഗങ്ങളും പക്ഷികളും ഉള്‍പെടുംനിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നത് ( مَّا أَمْسَكْنَ عَلَيْكُمْ ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവയുടെ സ്വന്തംആവശ്യത്തിനു വേണ്ടി പിടിച്ചതാവരുത് -അവയെ വിട്ടയച്ച യജമാനനു വേണ്ടിയായിരിക്കണംപിടിച്ചത്എന്നുമാകുന്നുപരിശീലനം നല്‍കുന്നതിന്‍റെ ഉദ്ദേശ്യവും അതാണല്ലോപരിശീലിപ്പിക്കപ്പെടാത്ത നായ മുതലായ ജന്തുക്കള്‍ വല്ല ജീവിയെയും പിടിച്ചുകൊണ്ടുവന്നാല്‍അവ ചത്തു പോയിട്ടുണ്ടെങ്കില്‍ നിഷിദ്ധമാണെന്ന്  വചനത്തില്‍ നിന്ന്വ്യക്തമാണ്ഉരുവില്‍ നിന്ന് അതിനെ പിടിച്ചു കൊണ്ടുവന്ന വേട്ട ജന്തു ഒട്ടുംഭക്ഷിക്കാതിരിക്കലാണ് അതു യജമാനന്‍റെ കല്‍പനപ്രകാരം പിടിച്ചതാണെന്നുള്ളതിന്തെളിവ് എന്നത്രെ അധികപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായംഹദീഥും ഇതിനെയാണ്ബലപ്പെടുത്തുന്നത്

അദിയ്യുബ്നു ഹാതിം (പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും ()ഇപ്രകാരംഉദ്ധരിച്ചിരിക്കുന്നുഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേപഠിപ്പിക്കപ്പെട്ട(പരിശീലിപ്പിക്കപ്പെട്ടനായകളെ ഞാന്‍ (ഉരുക്കളിലേക്ക്വിട്ടയക്കുന്നുഞാന്‍അല്ലാഹുവിന്‍റെ നാമം പറയുകയും ചെയ്യുന്നു. (ഇതിന്‍റെ വിധിയെന്താണ്?)' തിരുമേനി പറഞ്ഞു: 'നിന്‍റെ പഠിപ്പിക്കപ്പെട്ട നായയെ നീ വിട്ടയക്കുകയും അല്ലാഹുവിന്‍റെനാമം പറയുക (ബിസ്മി ചൊല്ലുക)യും ചെയ്താല്‍അത് നിനക്കു വേണ്ടി പിടിച്ചുകൊണ്ടുതന്നതില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക'. ഞാന്‍ ചോദിച്ചു: 'അവ (ഉരുവിനെകൊന്നുവെങ്കിലോ?' തിരുമേനി പറഞ്ഞു: 'അവ കൊന്നാലും. (വിരോധമില്ലപക്ഷേ,) നായകളില്‍ പെട്ടതല്ലാത്ത വല്ല നായയും അതില്‍ പങ്കു ചേരാതിരുന്നെങ്കില്‍ (മാത്രം). കാരണംനീ നിന്‍റെ നായയുടെ പേരില്‍ മാത്രമാണല്ലോ അല്ലാഹുവിന്‍റെ നാമംപറഞ്ഞിട്ടുള്ളത്മറ്റൊന്നിന്‍റെ പേരില്‍ നീ നാമം പറഞ്ഞിട്ടില്ലല്ലോ'. ഞാന്‍ചോദിച്ചു:'ഞാന്‍കത്തിയമ്പു (മിഅ്‌റാള്വ്കൊണ്ട് (🍇 മിഅ്‌റാള്വ്' ( المعراض ) എന്നാല്‍ പിന്നില്‍ തൂവല്‍ഘടിപ്പിക്കാത്തതുംമധ്യഭാഗം കട്ടിയുള്ളതുമായ ഒരുതരം അമ്പാകുന്നുമിക്കവാറുംഅവയുടെ മൂര്‍ച്ചമൂലമായിരിക്കയില്ല ഉരുക്കള്‍ ചത്തു പോകുന്നത്അതിന്‍റെ സമ്മര്‍ദ്ദവുംഘനവും കൊണ്ടായിരിക്കും. )

ഉരുവിനെ എയ്യുന്നുഅങ്ങിനെ അതെനിക്ക് കിട്ടുന്നു (ഇതിന്‍റെ വിധിയോ?). തിരുമേനിപറഞ്ഞു: 'നീ മിഅ്‌റാള്വുകൊണ്ട് എയ്തിട്ട് അത് (അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗം തട്ടികീറിമുറിപ്പെടുത്തിയാല്‍ നീ ഭക്ഷിച്ചുകൊള്ളുക. (അതല്ല-അതിന്‍റെഘനം കൊണ്ട് ആപത്ത്ബാധിച്ചതായാല്‍ അത് തല്ലിക്കൊല്ലപ്പെട്ടതായിരിക്കുംഅത് നീ ഭക്ഷിക്കരുത്'. മറ്റൊരുരിവായത്തില്‍ വാചകം ഇങ്ങിനെയാകുന്നു: 'നിന്‍റെ നായയെ അയക്കുമ്പോള്‍ നീഅല്ലാഹുവിന്‍റെ നാമം പറയുകഎന്നിട്ട് അത് നിനക്കായി പിടിച്ചു കൊണ്ടുവരുന്ന പക്ഷംഅത് ( ഉരുജീവനുള്ളതായി കണ്ടാല്‍നീ അതിനെ അറുക്കുകകൊല്ലപ്പെട്ടതായികാണുകയുംഅതില്‍നിന്ന് അത് (കൊണ്ടുവന്ന വേട്ടജന്തുതിന്നാതിരിക്കുകയുംചെയ്താല്‍ നീ അത് തിന്നുകൊള്ളുകനായ അതിനെ പിടിക്കുന്നത് അതിന്‍റെഅറവാകുന്നു'. വേറൊരു വാചകത്തില്‍ ഇങ്ങിനെയും ഉണ്ട്: 'അത് അതില്‍ നിന്ന്തിന്നിട്ടുണ്ടെങ്കില്‍ നീ അത് തിന്നരുത്കാരണം അത് അതിന് വേണ്ടിത്തന്നെപിടിച്ചതായിരിക്കും അതെന്ന് ഞാന്‍ ഭയപ്പെടുന്നു' (ബുമു)

 

 وَاذْكُرُوا اسْمَ اللَّهِ عَلَيْهِ (അതിന്‍റെമേല്‍ അല്ലാഹുവിന്‍റെ നാമം പറയുകയുംചെയ്യുക)എന്നതിന്‍റെ ഉദ്ദേശ്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായങ്ങളുണ്ട്

 (1) പരിശീലിപ്പിക്കപ്പെട്ട വേട്ട ജന്തുവെ ഉരുവിന്‍റെ നേരെ വിടുമ്പോള്‍ 'ബിസ്മിചൊല്ലുകഎന്നും

 (2) പിടിച്ചു കൊണ്ടുവരപ്പെട്ട ഉരുവിന് ജീവനുണ്ടെങ്കില്‍ അതിനെ അറുക്കുമ്പോള്‍ ബിസ്മിചൊല്ലുക എന്നും 

 (3) ഉരുവിന്‍റെ മാംസം ഭക്ഷിക്കുമ്പോള്‍ ബിസ്മി ചൊല്ലുക എന്നുംعليه(അതിന്മേല്‍-അല്ലെങ്കില്‍ അതില്‍എന്നതിലെ സര്‍വ്വ നാമം ( ضمير ) ഏതിനെഉദ്ദേശിച്ചാണെന്നുള്ളതില്‍ നിന്നാണ്  അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുന്നത് മൂന്നില്‍ഏതാണ് നിര്‍ബന്ധം എന്നുള്ളതിലാണ് ഭിന്നിപ്പുള്ളത്മൂന്നവസരത്തിലുംബിസ്മിചൊല്ലുന്നത് വേണ്ടപ്പെട്ട കാര്യമാണെന്നതില്‍ തര്‍ക്കമില്ലമേല്‍ ഉദ്ധരിച്ചതുപോലെയുള്ള ഹദീഥുകളില്‍ നിന്ന് ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയായതെന്ന്വ്യക്തമാകുന്നുവേട്ടമൃഗത്തെ വിടുമ്പോള്‍ അല്ലാഹുവിന്‍റെ നാമം (ബിസ്മിപറയല്‍നിര്‍ബന്ധമില്ല-ഉരുവിന്‍റെ മാംസം ഭക്ഷിക്കുമ്പോള്‍ പറഞ്ഞാല്‍ മതി-എന്നഅഭിപ്രായക്കാര്‍ക്കുള്ള തെളിവ് ഇതാണ്ചില ആളുകള്‍ റസൂല്‍ തിരുമേനി (.യോട്ചോദിച്ചു:'അടുത്ത കാലത്ത് ഇസ്‌ലാമില്‍ വന്ന ആളുകള്‍ മാംസം കൊണ്ടുവരാറുണ്ട്അതില്‍(അറുക്കുന്ന സമയത്ത്അല്ലാഹുവിന്‍റെ നാമം പറയപ്പെട്ടിട്ടുണ്ടോ എന്ന്ഞങ്ങള്‍ക്കറിയുകയില്ല. ( മാംസം ഭക്ഷിക്കാമോ?)' തിരുമേനി മറുപടി പറഞ്ഞു: 'നിങ്ങള്‍അല്ലാഹുവിന്‍റെ നാമം പറഞ്ഞു തിന്നുകൊള്ളുവിന്‍'. ആഇശഃ ()യില്‍ നിന്നുബുഖാരി(ഉദ്ധരിച്ചതാണിത് ഹദീഥ്  അഭിപ്രായത്തിന് മതിയായതെളിവാകുന്നില്ലെന്ന് അല്‍പം ആലോചിച്ചാല്‍ അറിയാവുന്നതാണ്. (വിശദ വിവരം ഹദീഥ്വ്യാഖ്യാനഗ്രന്ഥങ്ങളില്‍ നിന്നറിയേണ്ടതാകുന്നുഅവസാനം وَاتَّقُواالّلهَ (നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണംഎന്നും إِنَّ الَّله سَرِيع اُلْحِسَابِ (അല്ലാഹുവിചാരണവേഗം നടത്തുന്നവനാണ്എന്നുമുള്ള വാക്യങ്ങള്‍ മുഖേന മേല്‍പറഞ്ഞനിയമങ്ങള്‍ ശരിക്കും സൂക്ഷ്മമായി പാലിക്കേണ്ടതുണ്ടെന്നുംഎല്ലായ്‌പോഴുംഅല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഓര്‍മ്മയും ഉണ്ടായിരിക്കണമെന്നുംസത്യവിശ്വാസികളെ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു.....


ഭക്ഷിക്കാൻ നിഷിദ്ധമാക്കിയവ


അൽ മാഇദഃ  5 : 3 

ശവംരക്തംപന്നിമാംസംഅല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌ശ്വാസം മുട്ടിചത്തത്‌അടിച്ചുകൊന്നത്‌വീണുചത്തത്‌കുത്തേറ്റ്‌ ചത്തത്‌വന്യമൃഗം കടിച്ചുതിന്നത്‌എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുഎന്നാല്‍ ( ജീവനോടെ ) നിങ്ങള്‍അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നുപ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും ( നിങ്ങള്‍ക്ക്‌ നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച്‌ ഭാഗ്യം നോക്കലും ( നിങ്ങള്‍ക്ക്‌നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതൊക്കെ അധര്‍മ്മമാകുന്നു.(5/3)


ഭക്ഷിക്കല്‍ നിഷിദ്ധമാക്കപ്പെട്ടതായി പ്രസ്താവിക്കപ്പെട്ട ആദ്യത്തെ നാലിനെയും ശവംരക്തംപന്നിമാംസംഅല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത് (അറുക്കപ്പെട്ടത്എന്നിവയെ ക്കുറിച്ചു സൂറത്തുല്‍ ബക്വറഃ 173 ല്‍ മുമ്പ് പ്രസ്താവിച്ചിട്ടുള്ളതാണ്ആവശ്യമായ വിവരണവും അതിന്‍റെ വ്യാഖ്യാനത്തില്‍ നാം നല്‍കിയിട്ടുണ്ട്അതുകൊണ്ട്ഇവിടെ വീണ്ടും അതാവര്‍ത്തിക്കുന്നില്ല.  


അവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ചില വസ്തുക്കള്‍ കൂടി ഇവിടെപ്രസ്താവിക്കപ്പെട്ടിരിക്കുന്നുഇതാണവ


 (1) الْمُنْخَنِقَةُ (കുടുങ്ങിച്ചത്തത്). സ്വയം കുടുങ്ങിയതായാലും അല്ലെങ്കിലും ശരിവല്ലകുടുക്കിലും പെട്ട് ശ്വാസം മുട്ടിച്ചത്തതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു

 (2) الْمَوْقُوذَةُ (തല്ലിക്കൊല്ലപ്പെട്ടത്). വടി മുതലായ മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ക്കൊണ്ട്അടിയേറ്റു ചത്തത്

 (3) الْمُتَرَدِّيَةُ (വീണു ചത്തത്). ഉയരത്തുനിന്ന് കീഴ്‌പ്പോട്ടു വീണോ കിണര്‍ മുതലായകുണ്ടുകളില്‍ വീണോ ചത്തവ

 (4) النَّطِيحَةُ (കുത്തേറ്റു ചത്തത്). മറ്റൊരു മൃഗം കുത്തിയതു കൊണ്ടോ പരസ്പരംകുത്തിയോ ചത്തത്

 (5) مَا أَكَلَ السَّبُعُ (ദുഷ്ടമൃഗം തിന്നത്). നരിചെന്നായ മുതലായ ഹിംസ്ര ജീവികളുടെആക്രമണം കൊണ്ട് ജീവന്‍പോയത്


 അഞ്ചും വാസ്തവത്തില്‍ ശവത്തിന്‍റെ ചില ഇനങ്ങളാകുന്നുസാധാരണ ഗതിയില്‍സ്വയം ചത്തതല്ലാതെഇങ്ങിനെയുള്ള പ്രത്യേക കാരണങ്ങളാല്‍ ജീവനാശം വന്നവശവത്തില്‍ ഉള്‍പ്പെടുമോഎന്ന് സംശയിക്കപ്പെടാമല്ലോ സംശയംഅസ്ഥാനത്താണെന്നത്രെ  വിശദീകരണം കാട്ടിത്തരുന്നത്


 കുടുക്കില്‍ അകപ്പെടുക മുതലായ മേല്‍പറഞ്ഞ ഏതെങ്കിലും ഒരുഅപകടത്തില്‍പെട്ടെങ്കിലും ചത്തു പോകും മുമ്പായി പിടിച്ചു അറുക്കുവാന്‍ കഴിഞ്ഞാല്‍ അത്നിഷിദ്ധമല്ലഅതാണ് إِلَّا مَا ذَكَّيْتُمْ (നിങ്ങള്‍ അറുത്തതൊഴികെഎന്ന് പറഞ്ഞത്പക്ഷേഅറുക്കുമ്പോള്‍ ശരിക്ക് ജീവനുണ്ടായിരിക്കണംഅറുത്തശേഷം കൈകാലുകള്‍ കുടയുകപിടക്കുക മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍അറവു മൂലമാണ് ജീവന്‍ പോയതെന്ന്മനസ്സിലാക്കാംഇല്ലാത്ത പക്ഷം അതു ശവത്തില്‍ പെട്ടതായിരിക്കുംഅറുത്താല്‍വിരോധമില്ലെന്നുള്ളത് ആദ്യം പറഞ്ഞ നാലിനും ബാധകമല്ലകാരണംഅറവുകൊണ്ടു ജീവന്‍പോയത് ശവമായിരിക്കയില്ലരക്തത്തെ സംബന്ധിച്ചിടത്തോളംഅറവ് സാധ്യവുമല്ലപന്നിയാകട്ടെഅറുത്താലും ഇല്ലെങ്കിലും നിഷിദ്ധം തന്നെപന്നിമാംസംلَحْمُ الْخِنزِيرِ ) എന്ന് പേരെടുത്തു പറഞ്ഞതില്‍നിന്നുതന്നെ അത് മനസ്സിലാക്കാംകൂടാതെഅത് മ്ലേച്ഛമായതാണ് ( فَإِنَّهُ رِجْسٌ ) എന്നു 6:145 ല്‍ അല്ലാഹു അതിനെവിശേഷിപ്പിച്ചിട്ടുമുണ്ട്അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതുംഅല്ലാഹുഅല്ലാത്തവരുടെ പേരില്‍ നേര്‍ച്ച വഴിപാടാക്കപ്പെട്ടതും അങ്ങിനെതന്നെഅത്ശിര്‍ക്കില്‍പെട്ടതാകകൊണ്ട് അറവു നിമിത്തം അതു അനുവദനീയമാകുവാന്‍ പോകുന്നില്ലഅറവുമൂലം  ശിര്‍ക്കിനെ ദൃഢപ്പെടുത്തലായിരിക്കും ഉണ്ടായിത്തീരുക

സൂറത്തുല്‍ ബക്വറഃയിലും മറ്റും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഇനമാണ് ഇവിടെ10-ാമത്തെതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്ന مَا ذُبِحَ عَلَى النُّصُبِ (ബലിപീഠത്തില്‍അറുക്കപ്പെട്ടത്). ജാഹിലിയ്യാ കാലത്ത് കഅ്ബഃയുടെ ചുറ്റുപാടിലായി കുറേ കല്ലുകള്‍പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവിഗ്രഹങ്ങള്‍ക്ക് വഴിപാടായി അറുക്കപ്പെടുന്ന ബലിമൃഗങ്ങള്‍ കല്ലുകളുടെ അടുക്കല്‍ വെച്ചാണ് അറുക്കപ്പെട്ടിരുന്നത്ഇത്തരം 360 കല്ലുകള്‍ അന്നവിടെപ്രതിഷ്ഠിക്കപ്പെട്ടിരുന്നുവത്രെഇന്നും ക്ഷേത്രങ്ങളില്‍ ബലികര്‍മ്മങ്ങള്‍ നടത്തുവാനായിസ്ഥാപിക്കപ്പെട്ട ബലിപീഠങ്ങള്‍ കാണാംചില മഹാത്മാക്കളുടെ ക്വബ്ര്‍ സ്ഥാനങ്ങളിലേക്ക്ആട്കോഴി മുതലായവയെ നേര്‍ച്ചനേരുകയുംഅവിടെ കൊണ്ടുപോയി അറുക്കുകയുംചെയ്യുന്ന ഒരു സമ്പ്രദായം അന്ധവിശ്വാസത്തില്‍ അടിയുറച്ച ചില മുസ്‌ലിംകള്‍ക്കിടയിലുംപതിവുണ്ട്ഇതെല്ലാം  ഇനത്തില്‍ഉള്‍പെട്ടതും തനി നിഷിദ്ധവുമാകുന്നു

 مَا أُهِلَّ لِغَيْرِ اللَّهِ بِهِ (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിശബ്ദം ഉയര്‍ത്തപ്പെട്ടത്എന്ന്പറഞ്ഞത്കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടവയും അല്ലാഹുഅല്ലാത്തവര്‍ക്ക് നേര്‍ച്ചയാക്കപ്പെട്ടവയുമാണെന്ന് സൂറത്തുല്‍ ബക്വറഃയില്‍ വെച്ചു നാംകണ്ടുവല്ലോഎന്നിരിക്കെഅതുകൊണ്ടുമതിയാക്കാതെ مَا ذُبِحَ عَلَى النُّصُبِ ' (ബലിപീഠത്തിങ്കല്‍ വെച്ച് അറുക്കപ്പെട്ടവയുംഎന്നുകൂടി പറഞ്ഞതില്‍നിന്ന് ഒരുകാര്യംവ്യക്തമാകുന്നുഅതായത്ബലി പീഠങ്ങളിലോ പേരു പറയപ്പെടുകയില്ലെങ്കിലുംബലി പീഠത്തിന്‍റെ സ്ഥാനം കല്‍പിക്കപ്പെടുന്ന മറ്റു സ്ഥലങ്ങളിലോ വെച്ച് അറുക്കപ്പെടുന്നപക്ഷം  അറുക്കപ്പെടുന്ന വസ്തു അതേ കാരണം കൊണ്ടു മാത്രം ഹറാമായി(നിഷിദ്ധമായി)രിക്കുന്നതാണ്അറുക്കുമ്പോള്‍ അല്ലാഹുവിന്‍റെ പേര് പറഞ്ഞുവോ('ബിസ്മിചൊല്ലിയോഇല്ലേ എന്നോഅല്ലാഹുവിനോടുള്ള വഴിപാടായിഅറുക്കപ്പട്ടതാണോ അല്ലേ എന്നോ ഉള്ള വ്യത്യാസത്തിനൊന്നും ഇവിടെ പരിഗണനയില്ലഇമാം ഇബ്‌നു കഥീര്‍ (മുതലായവര്‍  സംഗതി ഇവിടെ പ്രത്യേകംചൂണ്ടിക്കാട്ടിയത്ശ്രദ്ധേയമാകുന്നു

അറബികള്‍ക്കിടയില്‍ ഭക്ഷിക്കുക പതിവുണ്ടായിരുന്ന മ്ലേച്ഛങ്ങളായ  പത്തു വസ്തുക്കളെനിഷിദ്ധങ്ങളായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അവരില്‍ പതിവുണ്ടായിരുന്ന മറ്റൊരുദുരാചാരത്തെയും അല്ലാഹു നിഷിദ്ധമാക്കി പ്രഖ്യാപിക്കുന്നുഅതാണ് وَأَن تَسْتَقْسِمُوا بِالْأَزْلَامِ(അമ്പുകോലുകള്‍കൊണ്ട് ഓഹരി നോക്കലും-അഥവാ ഭാഗ്യ നിര്‍ഭാഗ്യവും ഗുണദോഷവുംപരീക്ഷിക്കലുംഎന്നു പറഞ്ഞത്ഇതിന്‍റെ രൂപത്തെപ്പറ്റി ഒന്നിലധികം പ്രകാരത്തിലുള്ളനിവേദനങ്ങള്‍ കാണാംമൊത്തത്തില്‍ അതിന്‍റെ രൂപം ഇങ്ങിനെയാണ്മുന്‍ഭാഗത്ത്മുനയുംപിന്‍ഭാഗത്തു തൂവലും ഘടിപ്പിക്കാത്ത അമ്പിന്‍ തണ്ടു പോലെയുള്ള അല്‍പംകൊള്ളിക്കഷ്ണങ്ങളും ഓരോന്നിലും ചില പ്രത്യേക അടയാളങ്ങളും വെച്ചിരിക്കുംഅവകൂട്ടിക്കിലുക്കി അതില്‍ നിന്ന് ഒരു കൊള്ളി എടുക്കുകഅതിന്മേലുള്ള അടയാളത്തെഅടിസ്ഥാനമാക്കി ഭാഗ്യ നിര്‍ഭാഗ്യങ്ങളും ഉദ്ദിഷ്ട കാര്യങ്ങളുടെ ഗുണദോഷ ഫലങ്ങളുംതീരുമാനിക്കുകഅതിനുള്ള അംഗീകൃതവും മതപരവുമായ ഒരു മാര്‍ഗമായിട്ടാണ് അവര്‍ഇതിനെ കണക്കായിരുന്നത്അന്ധവിശ്വാസവും പ്രശ്‌നം നോക്കലുമാണിതെന്ന് മാത്രമല്ലവിഗ്രഹങ്ങളുടെ ആശീര്‍വാദങ്ങളോടു കൂടിയാണിത് നടത്തപ്പെടുന്നതുംഇതൊക്കെസൂചിപ്പിച്ചുകൊണ്ടാണ് അതിനെപ്പറ്റി ذَٰلِكُمْ فِسْقٌ (അത് തോന്നിയവാസമാണ്എന്ന് അല്ലാഹുപ്രസ്താവിച്ചത് വാക്ക് മേല്‍ പറഞ്ഞ പത്തു വസ്തുക്കളെയുംചൂണ്ടിക്കൊണ്ടുളളതായിരിക്കുവാനും സാധ്യതയുണ്ട്അപ്പോള്‍അവയില്‍ ഓരോന്നുംഉപയോഗിക്കുന്നത് തോന്നിയവാസമാണ് എന്നായിരിക്കും അര്‍ത്ഥം. ...

ഹദീസിൽനിന്ന് :


1. നബി പറഞ്ഞതായി ജാബിര്‍(ഉദ്ധരിക്കുന്നുഹറാമായ (വിരോധിക്കപ്പെട്ടഭക്ഷണത്തില്‍ നിന്നു വളര്‍ന്നുണ്ടായ മാംസം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലഹറാമില്‍നിന്ന്‍ വളര്‍ന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് നരകത്തിനാകുന്നു. (ബൈദാരിമീ). 2.നബിഇപ്രകാരം പറയുകയുണ്ടായെന്ന്‍ അബൂഹുറൈറ(ഉദ്ധരിക്കുന്നുഹേമനുഷ്യരേഅല്ലാഹു വിശിഷ്ടനാകുന്നുവിശിഷ്ടമായതിനെയല്ലാതെഅവന്‍ സ്വീകരിക്കുകയുമില്ലനിശ്ചയമായും അവന്‍ മുര്‍സലുകളോട് കല്‍പിച്ചത്‌പ്രകാരംതന്നെ സത്യവിശ്വാസികളോടും കല്‍പിച്ചിട്ടുണ്ട്മുര്‍സലുകളോട് അവന്‍ ഇങ്ങിനെപറയുന്നു: ‘ഹേദൂതന്‍മാരേനിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്ന് തിന്നുകയുംസല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കയും ചെയ്യുവിന്‍നിശ്ചയമായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്എന്താണെന്ന്‍ അറിയുന്നവനാകുന്നുസത്യവിശ്വാസികളോട് അവന്‍ പറയുന്നുഹേവിശ്വസിച്ചിട്ടുള്ളവരേനിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന്തിന്നുകൊള്ളുവിന്‍…. പിന്നീട് തിരുമേനി പറയുകയാണ്‌മനുഷ്യന്‍ജടമുടിയുംപൊടിയാടിയും കൊണ്ട് (മുഷിഞ്ഞു മിനക്കെട്ടുദീര്‍ഘയാത്ര ചെയ്യുന്നുഅവന്‍റെഭക്ഷണമാകട്ടെഹറാമായിരിക്കുംപാനീയവും ഹറാമായിരിക്കുംവസ്ത്രങ്ങളുംഹറാമായിരിക്കുംഅവന്‍ ഹറാമുകൊണ്ട് വളര്‍ത്തപ്പെടുകയും ചെയ്തിരിക്കുംഅവന്‍ആകാശത്തേക്ക് കൈകള്‍ നീട്ടി (പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും: ‘എന്‍റെ റബ്ബേഎന്‍റെറബ്ബേ!’ എന്ന്എന്നാല്‍അതിന് അവന് എവിടെ നിന്ന്‍ ഉത്തരം കിട്ടുവാനാണ്?! (മുതി.)


   ഹദീഥില്‍ ഉദ്ധരിച്ച പ്രവാചകന്‍മാരോടുള്ള കല്‍പന നമ്മുടെ 51-ാം വചനം തന്നെസത്യവിശ്വാസികളോടുള്ള കല്‍പന സൂഅല്‍ബഖറഃ 172-ാം വചനമാകുന്നുഅതിന്‍റെബാക്കിഭാഗം وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (നിങ്ങള്‍ അവനെയാണ്‌ആരാധിക്കുന്നതെങ്കില്‍അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍!) എന്നാകുന്നുഎത്രഗൗരവമേറിയ കല്‍പനയാണിതെന്നു ആലോചിച്ചുനോക്കുക!


മുസ്‌ലിം സഹോദരന്‍മാരേചിന്തിക്കുകനമ്മുടെ ഇന്നത്തെ നിലയൊന്നു പരിശോധിച്ചുനോക്കുകനമ്മുടെ ഭക്ഷണപാനീയങ്ങളിലാകട്ടെഇതര വസ്തുക്കളിലാകട്ടെഹറാമിന്‍റെകലര്‍പ്പുംപാപത്തിന്‍റെ കറയും കലരാത്തവരായി നമ്മില്‍ എത്ര പേരുണ്ടായിരിക്കുംമിക്കവാറും ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇന്ന് വല്ല നിഷ്കര്‍ഷയുമുണ്ടോഅഹോസങ്കടംഅത് മാത്രമോനാം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഹറാമോ ഹലാലോ എന്ന്ചിന്തിക്കുകയെന്നത് ഇന്നൊരു പ്രശ്നം പോലുമല്ലാതായിരിക്കുകയാണ്നമ്മുടെസാമുദായിക വശമെടുത്ത് നോക്കിയാലോ? ‘അവര്‍ തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍കണ്ടം തുണ്ടമാക്കി’ (فَتَقَطَّعُوا أَمْرَهُم بَيْنَهُمْഎന്ന് 53-ാം വചനത്തില്‍ അല്ലാഹുപ്രസ്താവിച്ച അതേ നിലപാട് തന്നെഇതരസമുദായങ്ങളുടെ കഥഎന്തെങ്കിലുമായിക്കൊള്ളട്ടെനാം ഇന്ന് എത്ര കക്ഷികളായിപ്പിരിഞ്ഞുഎത്രയായിപ്പിരിയുന്നുഓരോ കക്ഷിയും മറ്റേ കക്ഷിയുമായി എത്രമാത്രം ഭിന്നിപ്പിലുംവൈരത്തിലുമാണുള്ളത്അല്ലാഹുവിന്‍റെ വേദഗ്രന്ഥവുംനബി തിരുമേനിയുടെചര്യയും നമ്മുടെ മുമ്പിലുണ്ട് – നമ്മുടെ കൈവശം തന്നെയുണ്ട്‌എന്നിട്ടും അവയെഅവലംബിക്കാതെഓരോ കക്ഷിയും തന്‍റെ കക്ഷിയുടേത് മാത്രമാണ് ശരിയെന്ന് യാതൊരുവിട്ടുവീഴ്ചയും കൂടാതെ ശഠിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്മുസ്‌ലിം സമുദായമേനമുക്കുള്ളത് ഒരേ റബ്ബ്ഒരേ നബിഒരേ വേദഗ്രന്ഥംഒരേ മതംഒരേ ഉന്നം ഇവയാണല്ലോസമുദായമേനിനക്ക് ബുദ്ധിയില്ലേ ഖുര്‍ആന്‍ വാക്യങ്ങള്‍ നീ കാണുന്നില്ലേവായിക്കുന്നില്ലേഅവയെപ്പറ്റി ചിന്തിക്കുന്നില്ലേഅല്ലാഹുവേമുസ്‌ലിം സമുദായത്തിന്സല്‍ബുദ്ധി തോന്നിച്ചാലുംآمين

🍇🍇🍇🍇🍇🍇🍇🍇🍇🍇

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹