അഭിസംബോധനാ വാക്യം:16


എല്ലാ കരാര്‍ബന്ധങ്ങളും യഥാവിധി പാലിക്കണം 

🍇🍇🍇🍇🍇🍇🍇🍇🍇



അൽ മാഇദഃ  5 : 1



 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ أُحِلَّتۡ لَكُم بَهِيمَةُ ٱلۡأَنۡعَٰمِ إِلَّا مَا يُتۡلَىٰ عَلَيۡكُمۡ غَيۡرَ مُحِلِّى ٱلصَّيۡدِوَأَنتُمۡ حُرُمٌۗ إِنَّ ٱللَّهَ يَحۡكُمُ مَا يُرِيدُ 


സത്യവിശ്വാസികളേനിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. ( പിന്നീട്‌ ) നിങ്ങള്‍ക്ക്‌വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്‌മാട്‌ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നുഎന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത്‌ അനുവദനീയമാക്കരുത്‌തീര്‍ച്ചയായും അല്ലാഹുഅവന്‍ ഉദ്ദേശിക്കുന്നത്‌ വിധിക്കുന്നു.(5/1)




 വ്യവസ്ഥകള്‍ പാലിക്കപ്പെടുവാന്‍ ബാധ്യസ്ഥമായ എല്ലാ കരാര്‍ബന്ധങ്ങളും യഥാവിധിപാലിക്കണമെന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്സത്യവിശ്വാസംസ്വീകരിച്ചവരെന്ന നിലക്ക് അല്ലാഹുവിനോട് ബാധ്യതയുള്ള കാര്യങ്ങളുംവിവാഹസംബന്ധമോ മുതലിടപാട് സംബന്ധമോ ആയ നിശ്ചയങ്ങള്‍സന്ധിസഖ്യം മുതലായവസംബന്ധിച്ച വ്യവസ്ഥകള്‍ എന്നിങ്ങനെ മനുഷ്യര്‍ തമ്മതമ്മില്‍ നിര്‍വ്വഹിക്കേണ്ടുന്നഎല്ലാതരം ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നുവിശ്വസിച്ചവരേ എന്നു വിളിച്ചു കൊണ്ടുള്ള കല്പനയില്‍വിശ്വാസികളായ നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ അതിന്കടമപ്പെട്ടവരാകുന്നുവെന്നുള്ള ഒരു സൂചന കൂടി കാണാവുന്നതാണ്


 ഒട്ടകംആട്മാട് എന്നീ കാലി ജന്തുക്കളില്‍നിന്ന് താഴെ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുവിവരിച്ചു തരുന്നവ ഒഴിച്ച് ബാക്കിയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കല്‍അനുവദനീയമാക്കിത്തന്നിരിക്കുന്നുപക്ഷേഹജ്ജിനോ ഉംറക്കോ വേണ്ടി 'ഇഹ്‌റാമി'ല്‍പ്രവേശിച്ചിട്ടുള്ള അവസരത്തില്‍ വേട്ടയാടുകയോപിടിച്ചു തിന്നുകയോ ചെയ്യുന്നത്അനുവദനീയമാണെന്ന് കരുതരുത്അത് പാടില്ലാത്തതാകുന്നുഇഹ്‌റാമില്‍പ്രവേശിക്കാത്തവരെക്കുറിച്ചാണ് അനുവദനീയമാക്കപ്പെട്ടിരിക്കുന്നത് എന്നു സാരം.


 بَهِيمَةُ (ബഹീമത്തുഎന്ന വാക്ക് മിണ്ടാജീവികളായ എല്ലാറ്റിനും പറയപ്പെടാമെങ്കിലും കാട്ടുജീവികളും പറവകളുമല്ലാത്ത ജന്തുക്കള്‍നാല്‍ക്കാലി മൃഗങ്ങള്‍ എന്നീ ഉദ്ദേശത്തിലാണത്സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്انعام (അന്‍ആംഎന്ന വാക്ക് ആട്മാട്ഒട്ടകംഎന്നീ മൃഗങ്ങളിലാണ് പൊതുവെ ഉപയോഗിക്കുന്നത്ചിലപ്പോള്‍ ഒട്ടകത്തെ മാത്രംഉദ്ദേശിച്ചും പറയപ്പെടുംമലയാളക്കാര്‍ കാലികള്‍ എന്നും 'നാല്‍കാലികള്‍എന്നുംപറഞ്ഞുവരാറുള്ളതിന്‍റെ സ്ഥാനത്ത് അറബികള്‍  വാക്ക് ഉപയോഗിക്കുന്നുനമ്മുടെനാട്ടില്‍ ഒട്ടകമില്ലാത്തതുകൊണ്ട് ആടുമാടുകളെ ഉദ്ദേശിച്ചാണല്ലോ നാം  വാക്ക്ഉപയോഗിക്കാറുള്ളത്അറബികളുടെ പ്രധാന കാലിസമ്പത്ത് ഒട്ടകമായതു കൊണ്ട് അവിടെഒട്ടകത്തിന് പ്രത്യേക സ്ഥാനം കല്‍പ്പിക്കപ്പെടുക സ്വാഭാവികമാണ്مَا يُتْلَىٰ عَلَيْكُمْ (നിങ്ങള്‍ക്ക്ഓതിക്കേള്‍പ്പിക്കപ്പെടുന്നത്കൊണ്ടുദ്ദേശ്യം അടുത്ത 4-ാം വചനത്തില്‍ വിവരിക്കപ്പെട്ടവസ്തുക്കളാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവനും യോജിച്ചിരിക്കുന്നു. (*) ഹജ്ജിനോഉംറഃക്കോരണ്ടിനും കൂടിയോ ഔപചാരികമായി പ്രവേശിച്ചവര്‍ഇഹ്‌റാമില്‍പ്രവേശിച്ചവര്‍എന്നത്രെ حرم (ഹുറുമുന്‍എന്ന വാക്കുകൊണ്ട് വിവക്ഷപ്രവേശനത്തോടു കൂടി വാസനദ്രവ്യം ഉപയോഗിക്കല്‍വിവാഹ സംബന്ധമായ കാര്യങ്ങള്‍വേട്ടയാടല്‍വേട്ടയാടിയത് ഭക്ഷിക്കല്‍പുരുഷന്മാര്‍ തലമറക്കല്‍ മുതലായ പലകാര്യങ്ങളുംനിഷിദ്ധമാകുന്നുഅതുകൊണ്ടാണ് ഇതിനു احرام (ഇഹ്‌റാം-ഹറാമാക്കിത്തീര്‍ക്കല്‍എന്ന്പറയുന്നത്ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുന്നതിനെപ്പറ്റി താഴെ 98-ാം വചനത്തില്‍വിവരിക്കുന്നുമുണ്ട്ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ വേട്ടയാടുന്ന പക്ഷം അവര്‍ അതിനെഅനുവദനീയമാക്കുന്ന ഒരു പ്രതീതി ഉളവാകുമല്ലോഅതുകൊണ്ടാണ് غَيْرَ مُحِلِّي الصَّيْدِ(വേട്ടയാടല്‍ അനുവദനീയമാക്കിയവരല്ലാതെഎന്ന് പറഞ്ഞത്

 ——————–

 

إِنَّ اللَّهَ يَحْكُمُ مَا يُرِيدُ (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുംഎന്ന വാക്യം വളരെഅര്‍ത്ഥവത്തും ശ്രദ്ധേയവുമാകുന്നുയുക്തി താല്‍പര്യങ്ങളെയോ മറ്റോഅടിസ്ഥാനമാക്കികൊണ്ട് അല്ലാഹുവിന്‍റെ വിധി വിലക്കുകളിലും നിയമ നിര്‍ദ്ദേശങ്ങളിലുംവിമര്‍ശനം നടത്തുന്ന ആളുകള്‍ ഇതുപോലെയുള്ള ക്വുര്‍ആന്‍ വാക്യങ്ങള്‍ പ്രത്യേകം ഓര്‍മ്മവെക്കേണ്ടതാകുന്നുഇന്നിന്ന കാര്യം എന്തു കൊണ്ട് വിരോധിച്ചുഅല്ലെങ്കില്‍ കല്‍പിച്ചുഎന്തുകൊണ്ട് ഇന്നിന്ന പ്രകാരം നിയമിച്ചില്ല എന്നൊന്നും ആര്‍ക്കും ചോദ്യം ചെയ്‌വാന്‍അവകാശമില്ലെന്നാണത് കുറിക്കുന്നത്അഖിലാണ്ഡ വസ്തുക്കളും അവന്‍റെതാണ്അവയുടെ നിയന്ത്രണാധികാരവും അവനുതന്നെചെറുതും വലുതുമെന്നോഭൂത-വര്‍ത്തമാന-ഭാവിയെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യവും അറിയുന്നവനാണവന്‍മനുഷ്യന്‍ എത്ര തന്നെ പുരോഗമിച്ചാലും അവന്‍ സര്‍വ്വജ്ഞനോഭാവിയെക്കുറിച്ചുഅറിയുന്നവനോ ആകുന്നതല്ലമനുഷ്യരുടെ പൊതുനന്മ ഏതിലാണെന്നുള്ളസൂക്ഷ്മജ്ഞാനവും അല്ലാഹുവിനു മാത്രമേയുള്ളൂഎന്നിരിക്കെഅല്ലാഹുവിന്‍റെ വിധിനിയമങ്ങളെക്കുറിച്ചു ചോദ്യം ചെയ്‌വാന്‍ മനുഷ്യന് എന്താണ് അര്‍ഹതയുള്ളത്?! അല്ലാഹുഎന്തു കല്‍പിച്ചുവോഎന്തു വിരോധിച്ചുവോ അതിലായിരിക്കും -അതില്‍ മാത്രമായിരിക്കുംനീതിയും യുക്തിയുംമനുഷ്യന്‍റെ നന്മയും അതില്‍ തന്നെയായിരിക്കുംനിശ്ചയംഅതിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ ശ്രമിക്കുകയാണ്മനുഷ്യന്‍ ചെയ്യേണ്ടത്.....



Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹