
സൂറത്തുല്‍ മുഅ്മിനൂന്‍ 112, 113 പോലെയുള്ള ഏതെങ്കിലും ഖുര്‍ആന്‍ വചനങ്ങള്‍‘ഖബ്റി’ലെ ശിക്ഷയെ നിഷേധിക്കുന്നുവോ?!
🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽ മുഅ്മിനൂൻ 23 : 112
قَٰلَ كَمۡ لَبِثۡتُمۡ فِى ٱلۡأَرۡضِ عَدَدَ سِنِينَ
അവന്‍ ( അല്ലാഹു ) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണംഎത്രയാകുന്നു?
قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٍ فَسۡئَلِ ٱلۡعَآدِّينَ
അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്പഭാഗമോതാമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക.(23/112,113)
മനുഷ്യന്, മരണശേഷം ഖബ്റുകളില്‍വെച്ച് ചോദ്യം ചെയ്യപ്പെടും; സത്യവിശ്വാസികള്ചോദ്യത്തിന് ശരിക്ക് മറുപടികൊടുക്കും; അനന്തരം അവര്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ഉണ്ടാവുകയും ചെയ്യും; അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും മറുപടി പറയുവാന്സാധിക്കയില്ല; അങ്ങിനെ അവര്‍ പലവിധ ശിക്ഷകളും അനുഭവിക്കേണ്ടിവരികയും ചെയ്യുംഎന്നീ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ – യുക്തിവാദികളായ ചിലകക്ഷിക്കാര്‍ക്കൊഴികെ – ആര്‍ക്കും ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഇതിനെപ്പറ്റിഖുര്ആനില് സ്പഷ്ടമായ ഭാഷയില്‍ പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏറെക്കുറെ അത്സംബന്ധമായ പല സ്പര്‍ശനങ്ങളും വന്നിട്ടുണ്ട്. നബി തിരുമേനിﷺയുടെഹദീസുകളിലാണെങ്കില്, അനിഷേധ്യവും സുവ്യക്തവുമായ അനേകം തെളിവുകള്കാണാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ്, നാം നമസ്കാരത്തിലും മറ്റും اللَّهُمَّ إنِّيأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ (അല്ലാഹുവേ! ഞാന്‍ നിന്നോട് ഖബ്റിലെ ശിക്ഷയില്‍ നിന്ന്രക്ഷതേടുന്നു) എന്ന് അല്ലാഹുവോട് ദുആ ചെയ്‌വാന്‍ ഉപദേശിക്കപ്പെട്ടതും, നാം അത്നിത്യം ചെയ്തുവരുന്നതും.
ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്ന കൂട്ടര്, ഖുര്‍ആനില്‍നിന്ന് തങ്ങള്‍ക്ക് തെളിവായിഎടുത്തുകാട്ടുന്ന ഒരു ആയത്ത് സൂ: യാസീന്‍ 52-ാം വചനമാണ്. ‘സ്വൂറില്‍ (കാഹളത്തില്‍) ഊതപ്പെട്ട് ജനങ്ങളെല്ലാം പുനരേഴുന്നെല്പിക്കപ്പെടുമ്പോള്‍ അവിശ്വാസികള്‍ يَا وَيْلَنَا مَن بَعَثَنَامِن مَّرْقَدِنَا (ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ ആരാണ്എഴുന്നേല്‍പ്പിച്ചത്?!) എന്ന് പറയുമെന്ന് ആ ആയത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. ഖബ്റുകളില്‍ കഴിച്ചുകൂട്ടിയകാലം യാതൊരുവിധത്തിലുള്ള ശിക്ഷാനുഭവങ്ങളും(സന്തോഷാനുഭവങ്ങളും തന്നെ) കൂടാതെ തനി ഉറക്കുപോലെ ആയിരുന്നുവെന്നാണ് ഈവചനം കുറിക്കുന്നത്. അതുകൊണ്ട് ഖബ്റില്‍ വെച്ച് ശിക്ഷയോ, സുഖാനുഭവമോഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല എന്നാണിവരുടെ വാദം. മറ്റൊന്ന്; സൂറത്തുല്‍മുഅ്മിനൂന് 112 - 113 വചനങ്ങളിലെ ആശയം ഉള്‍കൊള്ളുന്ന അൽ ഇസ്റാഅ് 17 : 51
أَوۡ خَلۡقًا مِّمَّا يَكۡبُرُ فِى صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِى فَطَرَكُمۡ أَوَّلَ مَرَّةٍۚ فَسَيُنۡغِضُونَ إِلَيۡكَرُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبًا
അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരുസൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍, ആരാണ് ഞങ്ങളെ ( ജീവിതത്തിലേക്ക് ) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ ( നോക്കിയിട്ട് ) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത് ? നീ പറയുക അത്‌അടുത്ത് തന്നെ ആയേക്കാം.(17/51)
യൂനുസ് 10 : 45
وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِوَمَا كَانُواْ مُهۡتَدِينَ
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ ( ഇഹലോകത്ത് ) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യംതിരിച്ചറിയുന്നതുമാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരായതുമില്ല.(10/45)
ത്വാഹാ 20 : 103
يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرًا
അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) താമസിക്കുകയുണ്ടായിട്ടില്ല എന്ന്.(20/103)
അർറൂം 30 : 55
وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٍۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ ( ഇഹലോകത്ത് ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരംതന്നെയായിരുന്നു അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെട്ടിരുന്നത്.(30/55)
അൽ അഹ്ഖാഫ് 46 : 35
فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّاسَاعَةً مِّن نَّهَارِۭۚ بَلَٰغٌۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ
ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ( സത്യനിഷേധികളുടെ ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത്‌നല്‍കപ്പെടുന്നത് ( ശിക്ഷ ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ( ഇഹലോകത്ത് ) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കുതോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെനശിപ്പിക്കപ്പെടുമോ?(46/35) അന്നാസിആത്ത് 79 : 46
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെഅവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക് തോന്നുക. )(79/46)
മുതലായ) ഖുര്‍ആന്‍ വചനങ്ങളാകുന്നു. ഖിയാമത്ത് നാളില്‍പുനരെഴുന്നേല്‍പ്പിക്കപ്പെടുന്നതിന് മുമ്പ് തങ്ങള്‍ എത്രകാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന്തിട്ടപ്പെടുത്തുവാന്‍ മരണപ്പെട്ടവര്‍ക്ക് കഴിയുകയില്ലെന്ന് ഈ വചനങ്ങളില്നിന്ന്വ്യക്തമാകുന്നു. ആകയാല്‍ അവര്‍ അതേവരെ ശിക്ഷയോ മറ്റോ കൂടാതെ നിദ്രയില്‍കിടക്കുകയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ഈവാദങ്ങള്ക്കെതിരായി വരുന്നതും, ഖബ്റിലെ ചോദ്യം, ശിക്ഷ മുതലായവയെസ്ഥാപിക്കുന്നതുമായ ഹദീസുകളെ ഇവര്‍ അവഗണിക്കുക മാത്രമല്ല, പരിഹാസേന പുറംതള്ളുകയും ചെയ്തുവരുന്നു.
വാസ്തവത്തില്‍, ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നുതന്നെ, ഇവരുടെ വാദം തികച്ചുംതെറ്റാണെന്ന് നിഷ്പക്ഷബുദ്ധിയോടെ പരിശോധിക്കുന്ന ആര്ക്കുംമനസ്സിലാക്കാവുന്നതാണ്. ഖിയാമത്ത് നാളിലെ അതിഭയാനകങ്ങളായ അനുഭവങ്ങളും, പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത ദൈര്‍ഘ്യവും കാണുമ്പോള്‍, അതിന്‍റെ മുമ്പ്തങ്ങള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള കാലത്തെയും, അനുഭവങ്ങളെയും അതെത്ര ക്ലേശകരമോ, സന്തോഷകരമോ, നീണ്ടുനിന്നതോ ആയിരുന്നുകൊള്ളട്ടെ – അവര്‍(കുറ്റവാളികളായുള്ളവര്) തൃണവല്‍ക്കരിക്കുകയും, നിസ്സാരമായിക്കാണുകയും ചെയ്യുന്നു. അഥവാ, പരലോകത്തിലെ കഠിന യാതനകളനുഭവിച്ചു വരുന്ന ആ ഘട്ടത്തില്‍, അവര്ക്ക്അതിനെപ്പറ്റി തിട്ടമായൊന്നും പറയുവാന്‍ സാധ്യമാകാതെ വരുന്നു. പരലോകാനുഭാവങ്ങളെഅപേക്ഷിച്ച് അത് കേവലം ഉറങ്ങിക്കിടക്കുന്ന അവസ്ഥപോലെ മാത്രമാണെന്ന് അവര്‍ക്ക്തോന്നിപ്പോകുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. അല്ലാതെ, മരണശേഷം പുനര്‍ജീവിതസമയം വരെ അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് അവര്‍ക്ക് അതിനുമുമ്പ് കഴിഞ്ഞകാലത്തെക്കുറിച്ച് സൂക്ഷ്മമായി ഒന്നുംഅറിയാതിരുന്നതെന്നും അല്ല ആയത്തുകളുടെ ഉദ്ദേശ്യം. കാരണം:
(1). പുനരുത്ഥാനത്തിന് മുമ്പ് തങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ള കാലം എത്രയാണെന്ന്പറയുവാന്‍ കഴിയാതെ വരുന്നതും, അത് അല്‍പകാലം മാത്രമായിരുന്നുവെന്ന് മറുപടിപറയുന്നതും അവിശ്വാസികളും കുറ്റവാളികളുമായ ആളുകളാണെന്ന് ഖുര്‍ആന്‍റെപ്രസ്താവനകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ചില ആയത്തുകളില്‍ അത്വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചിലതിന്‍റെ മുമ്പും പിമ്പും പ്രസ്താവിച്ചിട്ടുള്ളസംഗതികളില്‍നിന്നും അത് ഗ്രഹിക്കുവാന്‍ കഴിയും. സൂ: റൂം 55, 56-ല്‍ ഈ വസ്തുതവളരെ സ്പഷ്ടമായ ഭാഷയില്‍ തന്നെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:
وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ﴿٥٥﴾ وَقَالَ الَّذِينَ أُوتُواالْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّـهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَـٰذَا يَوْمُ الْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ﴿٥٦
(അന്ത്യസമയം ലോകവാസനഘട്ടം – നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യംചെയ്തു പറയും: അവര്‍ ഒരു നാഴിക നേരമല്ലാതെ താമസിച്ചിട്ടില്ല എന്ന്. അപ്രകാരമാണ്അവര് (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്. അറിവും സത്യവിശ്വാസവും നല്കപ്പെട്ടവര്പറയും: നിങ്ങള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (നിശ്ചയപ്രകാരം) പുനരുത്ഥാനദിവസംവരേക്കും തീര്‍ച്ചയായും താമസിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുനരുത്ഥാന ദിവസമാണ്! പക്ഷേ, നിങ്ങള്‍ അറിയാതിരിക്കുകയായിരുന്നു.) കുറ്റവാളികളാണ് ഖിയാമത്തു നാളില്‍ ഇപ്രകാരംപറയുകയെന്നും, സത്യവിശ്വാസികള്‍ അവരുടെ തെറ്റ് തിരുത്തുകയാണ് ചെയ്യുന്നതെന്നുംഇതില്‍നിന്ന് സ്പഷ്ടമാണല്ലോ. മരണപ്പെട്ടവരെല്ലാം അതേവരെഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതെങ്കില്‍ ഇക്കാര്യത്തില്‍സത്യവിശ്വാസികളും അവിശ്വാസികളും തമ്മില്‍ വ്യത്യാസം ഉണ്ടാകുവാന്‍ പാടില്ലല്ലോ. അവിശ്വാസികള്‍ നരകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരുമായുണ്ടാകുന്നചോദ്യോത്തരങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് സൂ: അഹ്ഖാഫ് 35 -ല്‍ അല്ലാഹു പറയുന്നു: ‘അവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ (ശിക്ഷയെ) അവര്‍ കാണുന്ന ദിവസം, പകലില്‍നിന്നുള്ള ഒരു നാഴിക സമയമല്ലാതെ അവര്‍ (മുമ്പ്) കഴിച്ചുകൂട്ടിയിട്ടില്ലാത്തതുപോലെയിരിക്കും.’ (.....كَأَنَّهُمْ يَوْمَ يَرَوْنَ )
കുറ്റവാളികളും അവിശ്വാസികളുമായുള്ളവര്‍ പരലോകശിക്ഷ കാണുമ്പോഴുണ്ടാകുന്നപരിഭ്രമവും ഭയവും നിമിത്തം ഐഹികജീവിതകാലം എത്രയായിരുന്നുവെന്ന് അവര്‍ക്ക്തിട്ടപ്പെടുത്തിപ്പറയുവാന്‍ കഴിയാതെവരികയും, അത് കേവലം ഒരു നാഴിക സമയം - മാത്രമേഉണ്ടായിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നിപ്പോകുകയുമാണ് ചെയ്യുന്നതെന്ന്‍ ഈആയത്തുകളില് നിന്ന് ആര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈവിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളില്‍ ‘ഒരു നാഴിക’ (ساعة) എന്നതിന്പകരം ‘പത്തുദിവസം’ (عشرا) എന്നും ചിലതില്‍ ‘ഒരു സായാഹ്നം അല്ലെങ്കില്‍ അതിന്‍റെപൂര്‍വ്വാഹ്നം’ (عشية أو ضحها) എന്നുമൊക്കെ – വ്യത്യസ്തവാക്കുകളില്‍ – പറഞ്ഞുകാണുന്നതും. ദീര്ഘഭയംകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.
2.) മേല്‍പ്പറഞ്ഞ ആയത്തുകളില്‍ ‘അല്പമല്ലാതെ താമസിച്ചിട്ടില്ല’. ‘ഒരു നാഴികയല്ലാതെകഴിച്ചുകൂട്ടിയിട്ടില്ല’ എന്നൊക്കെപ്പറഞ്ഞത് അവര്‍ മരണശേഷം ഖബ്റുകളില്‍കഴിഞ്ഞുകൂടിയ കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് ഇക്കൂട്ടര്‍ വരുത്തിത്തീര്ക്കുന്നതുംവാസ്തവവിരുദ്ധമാകുന്നു. ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലവും, മരണത്തിനു മുമ്പ്ജീവിതത്തില്‍ കഴിഞ്ഞ കാലവുമെന്ന വ്യത്യാസമില്ലാതെ, മൊത്തത്തില്‍ മുമ്പ് കഴിഞ്ഞകാലത്തെപ്പറ്റിയാണ് യഥാര്‍ത്ഥത്തില്‍ ആ പ്രസ്താവനകള്‍ ഉള്ളത്. ഈ രണ്ടില്‍ ഒന്നിനെപ്പറ്റിമാത്രമാണെന്നു വെക്കുകയാണെങ്കില്‍ തന്നെ, അത് മരണത്തിന് മുമ്പ് ഭൂമിയില്‍ ജീവിച്ചകാലത്തെ മാത്രം ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. നാം ഇപ്പോള്‍വായിച്ചുതീര്‍ത്ത സൂറത്തുല്‍ മുഅ്മിനൂന്‍ 112-ാം വചനത്തില്‍ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَسِنِينَ (നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ കഴിച്ചുകൂട്ടി?) എന്നാണല്ലോചോദിച്ചിട്ടുള്ളത്. നേരെമറിച്ച് ‘മരണശേഷം എത്ര കൊല്ലം’ എന്നോ, ‘ഖബ്റുകളില്‍എത്രകൊല്ലം’ എന്നോ അല്ല. ‘ഭൂമിയില്‍ (فِي الْأَرْضِ) എന്ന വാക്ക് ഖബ്റുകളില്‍ കഴിഞ്ഞകാലത്തെയും ഉള്‍പ്പെടുത്തിയേക്കാമെങ്കിലും, ഖബ്റുകളില്‍ വാസം തുടങ്ങുന്നതിന്‍റെമുമ്പത്തെ ജീവിതത്തെയാണ് അത് ഒന്നാമതായി ബാധിക്കുന്നതെന്ന് പ്രത്യേകംപറയേണ്ടതില്ല. അപ്പോള്‍ ഈ ചോദ്യത്തിന്‍റെ താല്‍പര്യം ഒന്നുകില്‍ ‘നിങ്ങള്‍മരിക്കുന്നതിനു മുമ്പ് ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു’ എന്നായിരിക്കണം. അല്ലെങ്കില്നിങ്ങള് ഭൂമിയില്‍ മരണം വരെയും, മരണശേഷം ഖബ്റുകളിലും കൂടി എത്രകാലംതാമസിച്ചു എന്നാവണം. ഈ രണ്ടിലൊന്നല്ലാതെ, മരണശേഷം ഖബ്റുകളില്‍ മാത്രം എത്രതാമസിച്ചു എന്നായിരിക്കയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ‘ഭൂമിയില്‍’ എന്നുള്ളതിന്‘ഖബ്റുകളി’ല്‍ എന്നര്‍ത്ഥമില്ല. സൂ: യൂനുസ് 45ല്‍ അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്നദിവസം പകലില്‍നിന്നുള്ള ഒരു നാഴികയല്ലാതെ അവര്‍ കഴിച്ചുകൂട്ടിയിട്ടില്ലെന്നപോലെഇരിക്കും.’ (وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ) എന്നാണ് പറയുന്നത്. ഖബ്റില്ഉറങ്ങി കിടക്കുന്നതിനെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെങ്കില്‍ ‘രാത്രിയില്‍ നിന്നുള്ള ഒരുനാഴിക’ എന്നല്ലേ പറയുവാന്‍ കൂടുതല്‍ ന്യായമുള്ളത്!?’ ഇതുപോലെത്തന്നെ, സൂ: നാസിആത്ത് (النازعات) 46 ല്‍ ഒരു സായാഹ്നം അല്ലെങ്കില്‍ ഒരു പൂര്‍വ്വാഹ്നം (عشية او ضحها) – അഥവാ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം – എന്ന് പറഞ്ഞിരിക്കുന്നു. ഇതും തന്നെഖബ്റുകളിലെ കാലത്തെക്കുറിച്ചോ, അതല്ല മരണത്തിനുമുമ്പുള്ള കാലത്തെക്കുറിച്ചോ – ഏതായിരിക്കുന്നതാണ്- കൂടുതല്‍ യോജിപ്പ് എന്ന് വായനക്കാര്‍ ചിന്തിക്കുക.
ഖിയാമത്തുനാളിലെ പരിഭ്രമംകൊണ്ടല്ല, അതുവരെഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അവിശ്വാസികള്‍ മേല്‍പ്പറഞ്ഞ(സൂക്ഷ്മരഹിതമായ) മറുപടി പറയുന്നതെന്നാണല്ലോ ഇക്കൂട്ടരുടെ വാദം. തല്ക്കാലം അത്സമ്മതിച്ചേക്കുക. അപ്പോള്‍, ‘ഭൂമിയില്‍ നിങ്ങള്‍ എത്ര താമസിച്ചു’വെന്ന ചോദ്യത്തിന്‘മരിക്കുന്നതിനുമുമ്പ് ഭൂമിയില്‍ എത്രകാലം താമസിച്ചു’ എന്നു അര്‍ത്ഥമാക്കുന്നപക്ഷംഅവരുടെ മറുപടി ‘ഞങ്ങള്‍ ഭൂമിയില്‍ ഇത്രകാലം താമസിച്ചിട്ടുണ്ട്’ എന്നു (കാലംതിട്ടപ്പെടുത്തികൊണ്ടുതന്നെ) ആവണമല്ലോ. എനി ആ ചോദ്യത്തിന് മരണംവരെ ജീവിച്ചകാലവും മരണശേഷം ഖബ്റുകളിലുംകൂടി എത്ര താമസിച്ചു’ എന്നാണര്‍ത്ഥംകല്‍പിക്കുന്നതെങ്കില്‍ അതിന്‍റെ മറുപടി ഏതാണ്ടിങ്ങിനെയായിരിക്കേണ്ടതാണ്: ‘ മരണത്തിനുമുമ്പ് ഇത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ട്; മരണശേഷം ഖബ്റുകളില്‍ എത്രകാലംകഴിഞ്ഞുകൂടി എന്നു ഞങ്ങള്‍ക്കറിവില്ല. (കാരണം ഞങ്ങള്‍ഉറങ്ങിക്കിടക്കുകയായിരുന്നുവല്ലോ – പടച്ചവനേ!)’
ഇങ്ങിനെയുള്ള മറുപടികളൊന്നും പറയാതെ, ഞങ്ങള്‍ ഒരുദിവസമോ ഒരു ദിവസത്തിന്‍റെഅല്‍പഭാഗമോ താമസിച്ചിരിക്കുന്നു, എണ്ണം അറിയുന്നവരോട് ചോദിച്ചുനോക്കുക’ എന്നിങ്ങിനെ പറയുന്നത് ശിക്ഷമൂലമുള്ള പരിഭ്രമത്തെയല്ല, ഖബ്റിലെ ഉറക്കിനെയാണ്കാണിക്കുന്നതെന്നു് സമര്‍ത്ഥിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈമറുപടിയെ ഉദ്ധരിച്ചതിനെത്തുടര്‍ന്ന് (മുഅ്മിനൂന്‍ 114 – 115-ല്‍) അല്ലാഹുപ്രസ്താവിക്കുന്നതെന്താണെന്നു വായനക്കാരൊന്ന്‍ മനസ്സിരുത്തിനോക്കുക: ‘നിങ്ങള്‍അല്‍പമല്ലാതെ താമസിച്ചിട്ടില്ല എന്നത് ശരിയാണ്, പക്ഷേ, ഐഹിക ജീവിതം വളരെദീര്‍ഘിച്ചതും നിങ്ങളുടെ ഇഷ്ടംപോലെ കഴിച്ചുകൂട്ടാവുന്നതുമാണെന്നു നിങ്ങള്‍കരുതിവശായി. ഈ കടുത്ത അനുഭവങ്ങളെയും അറ്റമില്ലാത്ത ജീവിതത്തെയും നേരിടേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ നേരത്തെകൂട്ടി മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥനിങ്ങള്‍ക്ക് വന്നെത്തുകയില്ലായിരുന്നു’ എന്നല്ലേ ആ പ്രസ്താവനയുടെ സാരം?
ചുരുക്കത്തില്‍, മേല്‍ കാണിച്ച ആയത്തുകളൊന്നുംതന്നെ, ഖബ്റുകളില്‍ മനുഷ്യന്‍ഉറങ്ങിക്കിടക്കുകയാണെന്നല്ല കാണിക്കുന്നത്. പരലോകജീവിതത്തിന്റെ ഭയങ്കരതയോടും, ദൈര്‍ഘ്യത്തോടും താരതമ്യം ചെയ്യുമ്പോള്‍, അതിന്‍റെ മുമ്പുകഴിഞ്ഞ കാലത്തെഅനുഭവങ്ങള്‍ കേവലം നിസ്സാരമായിത്തോന്നുമെന്ന് മാത്രമാണ് കാണിക്കുന്നത്. മേല്‍പ്പറഞ്ഞ പ്രസ്താവനകളൊന്നുംതന്നെ ഖബ്റുകളില്‍ താമസിച്ച കാലത്തെ മാത്രംഉദ്ദേശിച്ചാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. പരമാര്‍ത്ഥം ഇതായിരിക്കെ, അനേകംഹദീസുകളില് ഖബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പ്രസ്താവിച്ചിട്ടുള്ളതിനെഉന്നംവെച്ചുകൊണ്ട് ഇക്കൂട്ടര്‍: ‘തല്ലിന്‍റെയും കുത്തിന്‍റെയും കഥ ഖുര്‍ആന്‍അംഗീകരിക്കുന്നില്ല’ എന്നും, ‘ഖബ്റിലെ ജീവിതം തല്ലും കുത്തുമായിട്ടാണ്കഴിഞ്ഞുകൂടുകയെങ്കില്‍ ഈ പ്രസ്താവനക്ക് അവകാശമില്ല’ എന്നും പരിഹാസപൂര്‍വ്വംആവര്‍ത്തിച്ച് പറയുന്നത് എത്രമാത്രം കടുത്തതും ധിക്കാരപരവുമാണെന്ന്ആലോചിച്ചുനോക്കുക! ‘തല്ലും കുത്തും’ എന്ന് പ്രയോഗിച്ചുകൊണ്ടുള്ള ഈ പരിഹാസത്തിന്പാത്രമാകുന്നത്, കേവലം ചില പണ്ഡിതന്‍മാരോ മുന്‍കഴിഞ്ഞുപോയ സഹാബത്ത്തടങ്ങിയുള്ള മഹാന്‍മാരോ അല്ല, നബി തിരുമേനിﷺ യാണെന്നുള്ളതാണ് എത്രയുംശോചനീയം! നബി ﷺ യുടെ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഖബ്റുകളിലെഅനുഭവങ്ങളെപ്പറ്റി മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
നബി ﷺ യുടെ ഹദീസുകളുടെ നേരെ കണ്ണടക്കുകയും, ഗോപ്യമായ നിലയില്‍പരിഹസിക്കുകയും ചെയ്തുകൊണ്ട്, ‘തല്ലിന്‍റെയും കുത്തിന്‍റെയും കഥ ഖുര്ആന്അംഗീകരിച്ചിട്ടില്ലെ’ന്ന് പറഞ്ഞ് ഇവര്‍ സൂറത്തുല്‍ മുഅ്മിന്‍ 46-ാം ആയത്തിനെക്കുറിച്ച്അറിയാത്ത ഭാവത്തില്‍ മൗനമവലംബിക്കുന്നത് കാണാം. ഫിര്‍ഔന്റെ കൂട്ടര്‍ക്ക്ഭൂലോകത്തു വെച്ചുണ്ടായ ശിക്ഷയെപ്പറ്റി പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു: النَّارُيُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا – المؤمن : 46 (നരകം! രാവിലേയും വൈകുന്നേരവും അതിങ്കല്‍അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.) തുടര്‍ന്നുകൊണ്ട്, ഖിയാമത്തുനാളില്‍ അവരെഅതികഠിനമായ ശിക്ഷയില്‍ അകപ്പെടുത്തുവാന്‍ കല്‍പിക്കുന്നതാണ് ( وَيَوْمَ تَقُومُ السَّاعَةُأَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)എന്നും പ്രസ്താവിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക്, മരണത്തിനുംപുനരുത്ഥാനത്തിനുമിടയില് ഒരുതരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഈആയത്ത് മതിയായ തെളിവ് നല്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു നമുക്ക് കാണാം. മരണശേഷം ഖബ്റില്‍വെച്ചുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുള്ള പലസംഗതികളും സൂ: യാസീനില്‍ വെച്ചും സംസാരിക്കാം. إن شاء الله تعالى
Comments
Post a Comment