അല്ലാഹുവിൻറെ വാഗ്ദാനം
🔷
🔷🔷🔷🔷🔷🔷
അസ്സുമർ 39 : 20
لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٌ مِّن فَوۡقِهَا غُرَفٌ مَّبۡنِيَّةٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُٱلۡمِيعَادَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍തട്ടുകളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടിഅരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹുവാഗ്ദാനം ലംഘിക്കുകയില്ല.(39/20)
39: 20
ഇമാം അഹ്മദും (റ) മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: 'സ്വർഗത്തിൽ ചില മണിമാടങ്ങളുണ്ട്. അവയുടെ പുറം ഭാഗം ഉള്ളിൽ നിന്ന് കാണപ്പെടും; ഉൾഭാഗം പുറമെ നിന്നും കാണപ്പെടും . അല്ലാഹു അവയെ ഒരുക്കിവെച്ചിരിക്കുന്നത്, ഭക്ഷണംദാനം ചെയുകയും, സൗമ്യമായി സംസാരിക്കുകയും, തുടരെ നോമ്പ് പിടിക്കുകയും, ജനങ്ങൾഉറങ്ങുന്ന അവസരത്തിൽ (രാത്രി) നമസ്ക്കാരം നടത്തുകയും ചെയ്യുന്നവർക്ക്വേണ്ടിയാകുന്നു'....
അബുൽ ആലിയ (റ )പറഞ്ഞു : അല്ലാഹു സ്വന്തം നിലയ്ക്ക് ബാധ്യതയായിപ്രഖ്യാപിച്ചിരിക്കുന്നു അതെന്തെന്നാൽ ആര് ആര് അള്ളാഹുവിൽ ശരിയായിവിശ്വസിക്കുന്നുവോ അവനെ ഹിദായത്ത് ലഭിക്കുന്നതാണ് അത് അല്ലാഹുവിൻറെ ഗ്രന്ഥംസത്യപ്പെടുത്തുന്നുണ്ട്...
അത്തഗാബുൻ 64 : 11
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَهۡدِ قَلۡبَهُۥۚ وَٱللَّهُ بِكُلِّ شَىۡءٍ عَلِيمٌ
അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനുംഅല്ലാഹുവില് വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്നേര്വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(64/11)
അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല. ഇത് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമത്രെ. അല്ലാഹുവില്ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന് സന്മാർഗം കാണിച്ചുകൊടുക്കുകയും, അതിലേക്ക് നയിക്കുകയും ചെയ്യും. അവന് ബാധിക്കുന്നതെല്ലാം – നന്മയാകട്ടെ, തിന്മയാകട്ടെ – അവന് ഗുണകരമായി കലാശിക്കുകയും ചെയ്യും. അതാണ് ഒരുതിരുവചനത്തില്‍ നബി ﷺ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നത്: ‘സത്യവിശ്വാസിയുടെകാര്യം ആശ്ചര്യമാണ്! അവന് അല്ലാഹു ഏതൊന്ന് വിധിച്ചാലും അതവന്ഗുണകരമാകാതിരിക്കുകയില്ല. വല്ല ബുദ്ധിമുട്ടും (കഷ്ടപ്പാടും) അവന് ബാധിച്ചാല്‍ അവന്ക്ഷമിക്കും. അങ്ങനെ, അതവന് ഗുണമായിത്തീരും. വല്ല സന്തോഷവും അവനെ ബാധിച്ചാല്‍അവന്‍ നന്ദി ചെയ്യും. അങ്ങനെ അതും അവന് ഗുണമായിത്തീരും. ഇത്സത്യവിശ്വാസിക്കല്ലാതെ വേറെ ഒരാൾക്കുമുണ്ടാവുകയില്ല’. (ബു; മു.)
അൽ അൻആം 6 : 82
ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയുംചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗംപ്രാപിച്ചവര്‍.(6/82) സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട്ശിര്ക്ക്പരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെകളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനംലഭിക്കുക. അവരാണ് യഥാര്‍ത്ഥ സന്മാര്ഗികളും. ബുഖാരീ (റ) തുടങ്ങിയ പലരും പലസ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നുമായി രേഖപ്പെടുത്തിയ ഹദീഥുകളില്‍ഇപ്രകാരം വന്നിരിക്കുന്നു: `ഈ വചനം അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് മനഃപ്രയാസംഅനുഭവപ്പെട്ടു. ഒരു അക്രമവും ചെയ്യാത്തവര്‍, ആരാണ് നമ്മുടെ കൂട്ടത്തിലുള്ളത്?! എന്ന്‌അവര്‍ പറഞ്ഞു. അപ്പോള്‍ നബി (സ.അ) പറഞ്ഞു: `കാര്യം നിങ്ങള്‍ ധരിക്കുന്നതുപോലെയല്ല. ആ നല്ല മനുഷ്യന്‍ (ലുക്വ്‌മാന്‍-അ) തന്റെ മകനോടു പറഞ്ഞത് നിങ്ങള്‍കേട്ടിട്ടില്ലേ. يَا بُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمْ - -ٌ لقمان (എന്‍റെ കുഞ്ഞുമോനേ, നീഅല്ലാഹുവിനോട് പങ്കുചേര്‍ക്കരുത്. നിശ്ചയമായും പങ്കുചേര്‍ക്കല്‍ -ശിര്‍ക്ക്- വമ്പിച്ചഅക്രമമാകുന്നു.) എന്ന്?! ശിര്‍ക്കാണ് അതുകൊണ്ടുദ്ദേശ്യം'. സത്യവിശ്വാസം സ്വീകരിച്ചശേഷം ശിര്‍ക്കല്ലാത്ത വല്ല പാപങ്ങളും ചെയ്‌തവന്‍ അതുമൂലം കുറ്റക്കാരനാകുമെങ്കിലും അത്‌മൂലം അവന്‍ അവിശ്വാസിയായിത്തീരുമെന്നല്ല ഈ വചനത്തിന്‍റെ താല്‍പര്യമെന്നത്രെനബി (സ.അ) ഈ ഹദീഥ് മുഖേന വ്യക്തമാക്കുന്നത്.
അത്ത്വലാഖ് 65 : 3
وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَىۡءٍقَدۡرًا
അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെമതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോകാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്...(65/3) അൽ ബഖറഃ 2 : 245
مَّن ذَا ٱلَّذِى يُقۡرِضُ ٱللَّهَ قَرۡضًا حَسَنًا فَيُضَٰعِفَهُۥ لَهُۥٓ أَضۡعَافًا كَثِيرَةًۚ وَٱللَّهُ يَقۡبِضُ وَيَبۡصُۜطُ وَإِلَيۡهِ تُرۡجَعُونَ
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകംഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. ( ധനം ) പിടിച്ചു വെക്കുന്നതുംവിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍മടക്കപ്പെടുന്നതും.(2/245) അല്ലാഹുവിന്‍റെ പ്രതിഫലം മോഹിച്ചും നല്‍കുന്ന ഏത്സംഭാവനയും, ദാനധര്‍മങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവന്കണക്കുവെക്കുകയും, അതിനെ വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കില്‍ ഇരട്ടിപ്പിച്ചു കൊണ്ട് ധാരാളക്കണക്കില്‍ പ്രതിഫലംനല്‍കുകയും ചെയ്യും. എന്ന് സാരം. ഈ വചനം അവതരിച്ചപ്പോള്‍, അന്സ്വാറുകളില്പ്പെട്ടഅബുദ്ദഹ്ദാഹ് ( أبُوالدَحْدَاح – رض ) അദ്ദേഹത്തിനുണ്ടായിരുന്ന ഏകസ്വത്തും അറുനൂറ്ഈത്തപ്പനകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു തോട്ടം 'ഞാനിതാ അല്ലാഹുവിന് കടംകൊടുക്കുന്നു' എന്ന് പറഞ്ഞു കൊണ്ട് അത് നബി (സ)യെ ഏല്‍പിച്ചുകൊടുക്കുകയുണ്ടായെന്ന് ഇബ്‌നു അബീഹാതിമും (റ) മറ്റും ഉദ്ധരിച്ചിരിക്കുന്നു.
നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുവാന്‍ മടിക്കേണ്ടതില്ല. ധനവുംഉപജീവനമാര്ഗവുമൊക്കെ കൊടുക്കുന്നതും, എടുക്കുന്നതും, അത് വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണ്. അവസാനം എല്ലാവരും അവങ്കലേക്ക് തന്നെമടങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോള്‍, ചിലവഴിച്ചതിന്റെ ലാഭവും, ചിലവഴിക്കാത്തതിന്റെനഷ്ടവും അവിടെ വെച്ച് അനുഭവപ്പെടും. എന്നൊക്കെയാണ് അവസാനത്തെ വാക്യങ്ങളില്‍ഓര്‍മിപ്പിക്കുന്നത്.....
“”നിങ്ങളൊന്ന് അല്ലാഹുവിന്റെ കയറിൽ മുറുകെപ്പിടിക്കുക നിങ്ങൾ ഭിന്നിച്ചു പോകരുത്“”(3/103) ഖുർആനും സുന്നത്തും മുറുകെപ്പിടിച്ച് അതിൽ നിന്നും തെറ്റിപ്പോകാതെജീവിക്കാൻ അവൻ നരകത്തിൽ നിന്നും രക്ഷപ്പെടും ആര് അള്ളാഹുവിനോട്പ്രാർത്ഥിക്കുന്നുവോ അവനെ അല്ലാഹു ഉത്തരം നൽകുന്നതാണ് അത് അല്ലാഹുവിൻറെഗ്രന്ഥം സത്യപ്പെടുത്തുന്നുണ്ട്...
അൽ ബഖറഃ 2 : 186
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِىلَعَلَّهُمۡ يَرۡشُدُونَ
നിന്നോട് എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെആഹ്വാനം അവര്സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിപ്രാപിക്കുവാന്‍ വേണ്ടിയാണിത്.
അല്ലാഹു എപ്പോഴും തന്റെ അടിയാന്മാരുടെ അടുത്ത് തന്നെയുണ്ട് അവരുടെ പ്രാർത്ഥനകൾഎല്ലാം അവനപ്പോഴും കേൾക്കുകയും അറിയുകയും ചെയ്യും അവരുടെ പ്രാർത്ഥനകളെഅവൻ പാഴാക്കിക്കളയുകയില്ല അവർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് ഉത്തരംനൽകുവാൻ സദാ അവൻ സന്നദ്ധനായിരിക്കും അല്ലാഹുവിൻറെ കല്പന നിർദേശങ്ങൾഅനുസരിക്കുക വഴി അവൻറെ വിളിക്ക് അവരും ഉത്തരം ചെയ്യേണ്ടതാണെന്നും അള്ളാഹുശരിക്കും വിശ്വസിച്ചിരിക്കേണ്ടതാണ് എന്നും കൂടി ഇതേ ആൾക്ക് തന്നെ ഉണർത്തുന്നു....നബി(സ) പറഞ്ഞു കേട്ടതായി അബൂഹുറയ്‌റഃ (റ) യില്‍ നിന്ന് ഇമാം അഹ്‌മദ് (റ) ഇങ്ങനെഉദ്ധരിക്കുന്നു: എന്‍റെ അടിയാന്‍ എന്നെ സ്മരിക്കുകയും, എന്നെക്കുറിച്ച് അവന്‍റെഅധരങ്ങള്‍ ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാന്‍ അവനോട് കൂടെഉണ്ടായിരിക്കുന്നതാണ്.'തിര്‍മദിയും, ഇമാം അഹ്മദിന്‍റെ പുത്രന്‍ അബ്ദുല്ലാ (റ)യുംഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നബി(സ) പറയുന്നു: 'ഭൂമിയുടെ മുകളിലുള്ള മുസ്‌ലിമായഏതൊരുവനും അല്ലാഹുവിനോട് വല്ലതും പ്രാര്‍ത്ഥിച്ചാല്‍- അവന് ഒരു കുറ്റകരമായകാര്യത്തിനോ, ചാര്‍ച്ചാബന്ധം മുറിക്കുന്നതിനോ പ്രാര്‍ത്ഥിക്കാത്ത പക്ഷം- അല്ലാഹു അവന്അത് നല്‍കുകയോ, അല്ലെങ്കില്‍ തിന്മയില്‍ നിന്ന് അതിനോട് തുല്യമായതൊന്ന്തട്ടിനീക്കിക്കൊടുക്കുകയോ ചെയ്യാതിരിക്കയില്ല. അബൂസഈദില്‍ ഖുദ്‌രീ (റ)യില്‍ നിന്ന്ഇമാം അഹ്‌മദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിലെ വാചകം ഇങ്ങനെയാണ്: 'കുറ്റമില്ലാത്തതോ, ചാര്‍ച്ചാബന്ധം മുറിക്കലില്ലാത്തതോ ആയ വല്ല പ്രാര്‍ത്ഥനയും ഒരു മുസ്ലിംചെയ്യുന്നതായാല്, അല്ലാഹു അവന് മൂന്നില്‍ ഒരു കാര്യം ചെയ്തുകൊടുക്കാതിരിക്കുകയില്ല: ഒന്നുകില്‍ അവന് പ്രാര്‍ത്ഥിച്ച കാര്യം അവന് വേഗമാക്കിക്കൊടുക്കുക; അല്ലെങ്കില്‍ അതിനെഅവനുവേണ്ടി പരലോകത്തേക്ക് സൂക്ഷിച്ചു വെക്കുക; അല്ലെങ്കില്‍ അവനില്‍ നിന്ന്അതിന്‍റെ അത്ര തിന്മയെ തിരിച്ചു കളയുക. ' അപ്പോള്‍, സ്വഹാബികള്‍ പറഞ്ഞു: 'എന്നാല്‍നമുക്ക് (പ്രാര്‍ത്ഥന) അധികരിപ്പിക്കാമല്ലോ!' തിരുമേനി പറഞ്ഞു: 'അല്ലാഹു കൂടുതല്‍അധികം നല്‍കുന്നവനാകുന്നു.' ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ ഒരു ഹദീഥ്ഇങ്ങിനെയാകുന്നു: നബി(സ) പറഞ്ഞു: 'കുറ്റകരമായതിനോ ചാര്ച്ചാബന്ധംമുറിക്കുന്നതിനോ, ഒരു അടിയാന്‍ പ്രാര്‍ത്ഥിക്കാത്തപ്പോള്‍- അവന് ധൃതി കൂട്ടാത്തപക്ഷം- അവന് ഉത്തരം നല്‍കപ്പെട്ടു കൊണ്ടിരിക്കും.' അപ്പോള്‍ ചോദിക്കപ്പെട്ടു: ധൃതികൂട്ടുകഎന്നാലെന്ത്?' തിരുമേനിപറഞ്ഞു: 'ഞാന്‍ പ്രാര്‍ത്ഥിച്ചു, ഞാന്‍ പ്രാര്‍ത്ഥിച്ചു, എനിക്ക് ഉത്തരംകിട്ടിക്കാണുന്നില്ല എന്നു പറയുകയും അങ്ങിനെ കുണ്ഠിതപ്പെട്ട് പ്രാര്‍ത്ഥന വിട്ടു കളയുകയുംചെയ്യുക.' വേറെ ഒരു ഹദീഥില്‍ നബി(സ) പറയുകയാണ്: 'അടിയാന്‍ അല്ലാഹുവിങ്കലേക്ക്രണ്ട് കൈയും നീട്ടി അതിലേക്ക് വല്ല നന്മയും ചോദിച്ചിട്ട് (ഒന്നും നല്‍കാതെ) അത്രണ്ടിനെയും പരാജയമടഞ്ഞ നിലയില്‍ മടക്കിക്കളയുവാന്‍ നിശ്ചയമായും അല്ലാഹുലജ്ജിക്കുന്നതാണ്.' (ദാ; തി; ജ.)
അൽ മാഇദഃ 5 : 9
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۙ لَهُم مَّغۡفِرَةٌ وَأَجۡرٌ عَظِيمٌ
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനംചെയ്തിരിക്കുന്നു. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്.(5/9)
അന്നിസാഅ് 4 : 122
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَنُدۡخِلُهُمۡ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدًاۖ وَعۡدَ ٱللَّهِحَقًّاۚ وَمَنۡ أَصۡدَقُ مِنَ ٱللَّهِ قِيلًا
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെനാം കീഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്?
4:122
പിശാചിനെ കൈകാര്യക്കാരനാക്കാതെ, അല്ലാഹുവിനെ മാത്രം കൈകാര്യക്കാരനായിഅംഗീകരിച്ച് സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവരുടെ നേട്ടങ്ങള്‍ നേരെമറിച്ചായിരിക്കണം. അതെ, അവര്‍ക്ക് ശാശ്വത നരകശിക്ഷയാണെങ്കില്, ഇവര്ക്ക്ശാശ്വതവും സുഖസമ്പൂര്‍ണവുമായ സ്വര്‍ഗീയ ജീവിതമായിരിക്കും ലഭിക്കുക. അവര്കൈകാര്യകര്ത്താവാക്കിയ പിശാച് അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം കളവുംകൃത്രിമവുമായിരുന്നുവെങ്കില്, ഇവര്‍ കൈകാര്യകര്‍ത്താവായി സ്വീകരിച്ച അല്ലാഹുഅവരോട് നല്‍കിയ വാഗ്ദാനങ്ങളെല്ലാം തികച്ചും സത്യവും പരമാര്‍ത്ഥവുമായിരിക്കും.
അത്തൗബഃ 9 : 72
وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدۡنٍۚوَرِضۡوَٰنٌ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്നസ്വര്‍ഗ്ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും(വാഗ്ദാനം ചെയ്തിരിക്കുന്നു). എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവുംവലുത്. അതത്രെ മഹത്തായ വിജയം.(4/122)
അബൂസഈദില്‍ ഖുദ്‌രീ (റ) യില്‍ നിന്ന് ഇമാം മാലിക് (റ) നിവേദനം ചെയ്‌ത ഒരുനബിവചനത്തിന്‍റെ സാരം ഇപ്രകാരമാകുന്നു: സ്വര്‍ഗത്തിലെ ആളുകളെ അല്ലാഹുവിളിക്കും. അവര്‍ സന്തോഷത്തോടും ബഹുമാനത്തോടും കൂടി അതിനെ സ്വാഗതം ചെയ്യും. അല്ലാഹു അവരോട് ചോദിക്കും: `നിങ്ങള്‍ തൃപ്‌തിപ്പെട്ടുവോ?’ അവര്‍ ഉത്തരം പറയും: `റബ്ബേ! മനുഷ്യ സൃഷ്‌ടികള്‍ക്കൊന്നും നീ കൊടുത്തിട്ടില്ലാത്തത്ര (അനുഗ്രഹങ്ങള്‍) നീഞങ്ങള്‍ക്ക് നല്‍കിയിരിക്കെ, ഞങ്ങള്‍ തൃപ്‌തിപ്പെടാതിരിക്കുവാന്‍ എന്താണ്‌കാരണമുള്ളത്?!’ അപ്പോള്‍ അല്ലാഹു പറയും: `അതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു കാര്യംഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെയോ?’ അവര്‍ പറയും: `റബ്ബേ! എന്താണ് അതിനേക്കാള്‍ശ്രേഷ്‌ഠമായുള്ളത്?’ അല്ലാഹു പറയും: `ഞാന്‍ നിങ്ങളില്‍ എന്‍റെ പ്രീതി അവതരിപ്പിക്കുന്നു. ഞാന്‍ എനി ഒരു കാലത്തും നിങ്ങളോട് കോപിക്കുകയില്ല.’ (ബു:മു.) അല്ലാഹുവേ, ഞങ്ങളെയെല്ലാം നിന്‍റെ മഹത്തായ പ്രീതി ലഭിക്കുന്ന മഹാഭാഗ്യവാന്മാരില്‍ ഉള്പ്പെടുത്തിഅനുഗ്രഹിക്കേണമേ! ആമീന്‍.
ലുഖ്‌മാൻ 31 : 9
خَٰلِدِينَ فِيهَاۖ وَعۡدَ ٱللَّهِ حَقًّاۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്. അവനാകുന്നു പ്രതാപിയും യുക്തിമാനും.(31/9)
യൂനുസ് 10 : 4
إِلَيۡهِ مَرۡجِعُكُمۡ جَمِيعًاۖ وَعۡدَ ٱللَّهِ حَقًّاۚ إِنَّهُۥ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ لِيَجۡزِىَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِبِٱلۡقِسۡطِۚ وَٱلَّذِينَ كَفَرُواْ لَهُمۡ شَرَابٌ مِّنۡ حَمِيمٍ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ
അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രെ അത്. തീര്‍ച്ചയായും അവന് സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം പ്രതിഫലം നല്‍കുവാന്‍ വേണ്ടി അവന്‍സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ അവര്‍ക്ക്‌ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്നിഷേധിച്ചിരുന്നതിന്റെ ഫലമത്രെ അത്.(10/4)
അന്നൂർ 24 : 55
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِى ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡوَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِى ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنًاۚ يَعۡبُدُونَنِى لَا يُشۡرِكُونَ بِى شَيۡئًاۚوَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത്‌പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന് തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക്‌അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരംനല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട്യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട്‌കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.(24/55)
അത്തൗബഃ 9 : 68
وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِىَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٌ مُّقِيمٌ
കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹുനരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതുമതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായശിക്ഷയുണ്ടായിരിക്കുന്നതാണ്.(9/68)
Comments
Post a Comment