ഖബറിലെ സ്ഥിതിഗതികള്‍
(احوال القبر)
(احوال القبر)
മനുഷ്യന്‍ ഖബറില്‍ വെച്ച് – അതായതു മരണപ്പെട്ടതിനു ശേഷം പുനരുദ്ധാരത്തിനുമുന്‍പുള്ള കാലഘട്ടത്തില്‍ സുഖദുഃഖങ്ങള്‍ ഒന്നും കൂടാതെ കേവലം തനിനിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കില്‍ അവനുസുഖസന്തോഷങ്ങളുടെയും, ചീത്തപ്പെട്ടവനാണെങ്കില്‍ അവനു ഭയദുഖങ്ങളുടെയുംഅനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടു കൊണ്ടിരിക്കുമെന്നും ചില ഖുര്‍ആന്‍ വാക്യംകൊണ്ടും, അനേകം ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്, മുസ്‌ലിംകള്‍ പൊതുവില്‍അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു. ഭൌതിക കാഴ്ചപ്പാടിനപ്പുറത്തുള്ളയാഥാര്‍ത്ഥ്യങ്ങളെക്കുറിച് പ്രതിപാതിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെയുക്തിവാദങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുകയും പ്രസ്തുത വ്യാഖ്യാനത്തിനു നിരക്കാത്തഹദീസുകളെല്ലാം പുറംതള്ളുകയും പതിവുള്ളവര്‍ക്ക് മാത്രമേ മുസ്ലിംകളുടെ കൂട്ടത്തില്‍- ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ. ഈ വിഷയകമായി ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതിന്റെചുരുക്കം എന്താണെന്നും, അതില്‍ ബുദ്ധിക്കോ, ഖുര്‍ആനിന്റെ മറ്റേതെങ്കിലുംപ്രസ്ഥാവനകള്‍ക്കോ വിരുദ്ധമായി വല്ലതും ഉണ്ടോ എന്നും പരിശോധിക്കുകയാണ് ഈകുറിപ്പിന്റെ ഉദ്ദേശ്യം والله الموفق .
കുറ്റവാളികളായ ആളുകള്‍ മരണവേളയില്‍ , തങ്ങളുടെ ഐഹിക ജീവിതത്തിലേക്ക്ഒന്നുകൂടി മടക്കിത്തരേണമെന്നു അപേക്ഷിക്കുമെന്നും, ആ അപേക്ഷഗൌനിക്കപ്പെടുകയില്ലെന്നും പ്രസ്താവിച്ചു കൊണ്ട് സൂറ: മുഅ്മിനൂന്‍ 100-ാംവചനത്തില്‍ അള്ളാഹു പറയുന്നു ; وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (അവരുടെ അപ്പുറംഅവര്‍ ഉയിര്‍ത്തെഴുന്ന്നേല്‍പ്പിക്കപ്പെടുന്നത് വരേയ്ക്കും ഒരു ‘ബര്‍സഖ്’ ഉണ്ട് ) തുടര്‍ന്നുകൊണ്ട് ഖിയാമത്തുനാളില്‍ അവരുടെ നില എന്തായിരിക്കുമെന്നും പ്രസ്താവിക്കുന്നു. ‘ബര്‍സഖ് ‘ (برزخ) എന്ന വാക്കിന് ‘ രണ്ടു വസ്തുക്കള്‍ക്കിടയിലുണ്ടാകുന്നമറ-അല്ലെങ്കില്‍-തടസ്സം’ (الحاجز بين الشيئين) എന്നത്രേ ഭാഷാര്‍ത്ഥം. ഈ അര്‍ത്ഥംപരിഗണിച്ചു കൊണ്ടാണ് ‘യവനിക, കടലിടുക്ക്’ മുതലായവക്ക് ആ വാക്ക്ഉപയോഗിക്കപ്പെടുന്നത്.ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് സൂ:ഫുര്‍ഖാനില്‍ وجعل بينهمابرزخا( രണ്ടു സമുദ്രത്തിനുമിടയില്‍ അവന്‍ ഒരു മറ ഏര്‍പ്പെടുത്തിയിരിക്കുന്നു) എന്നും സൂ: റഹ്മാനില്‍ بينهما برزخ ( രണ്ടിനുമിടയില്‍ ഒരു മറയുണ്ട്) എന്നും പറഞ്ഞത്.
മരണത്തിനും ഖിയാമത്തുനാളിനും ഇടക്കുള്ള കാലത്തെ- അഥവാ മരണത്തോട്കൂടിഅവസാനിക്കുന്ന ഐഹികജീവിതത്തിനും പുനരുത്ഥാനത്തോടു കൂടി ആരംഭിക്കുന്നപാരത്രിക ജീവിതത്തിനും മദ്ധ്യേയുള്ള കാലഘട്ടത്തെ- ഉദ്ദേശിച്ചാണ് മേലുദ്ധരിച്ചആയത്തില്‍ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് സ്പഷ്ടമാകുന്നു.ഈ വാക്കിനു പലമഹാന്മാരും നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങള്‍ ഇമാം ഇബ്നു ജരീര്‍ (رحمه الله), ഇബ്നു കഥീര്‍(رحمه الله) മുതലായവര്‍ അവരുടെ തഫ്സീറുകളില്‍ ഉദ്ധരിച്ചു കാണാം. വാക്കുകളില്വ്യത്യാസം കാണുമെങ്കിലും ഉദ്ദേശ്യത്തില്‍ പരസ്പരം യോജിക്കുന്ന ആ ഉദ്ധരണികളുടെസാരം ഇതാണ്: ‘ദുന്യാ’വിന്റെയും ‘ആഖിറ’ത്തിന്റെയും ഇടയ്ക്കാലത്തെ മറയാണ്‘ബര്‍സഖ്’. അതായതു, ദുന്‍യാവിലെ പോലെ ഭക്ഷണപാനീയങ്ങളും മറ്റും കൂടാതെയും, ആഖിറത്തിലെപ്പോലെ കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിയാതെയും ഇരിക്കുന്നഅവസ്ഥ.’ (* ഖബറുകളില്‍ വെച്ച് അനുഭവപ്പെടുന്ന സുഖദു:ഖങ്ങള്‍ ഒരു തരത്തില്‍കര്‍മ്മഫലം തന്നെയാണെങ്കിലും, കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ഫലമല്ല അവ. ഇതിനെ പറ്റിതാഴെ വിവരിക്കുന്നുണ്ട്.)
തഫ്സീറു ഗ്രന്ഥങ്ങളില്‍ മാത്രമല്ല, പ്രധാന അറബി നിഘണ്ടുക്കളിലും ‘ബര്‍സഖി’നു ഈഅര്ത്ഥം കല്‍പ്പിച്ചു കാണാം.’ഖാമൂസി’ലെ വാചകം البزخ الحاجز بين الشيئين ومن وقت الموتالى القيامة ومن مات دخله (‘ബര്‍സഖ്’ എന്നാല്‍, രണ്ടു വസ്തുക്കള്‍കിടയിലുള്ള മറയും, മരണസമയം മുതല്‍ ഖിയാമത്ത്‌നാള്‍ വരെയുമാകുന്നു.ആര്‍ മരണപ്പെട്ടുവോ അവന്‍അതില്‍ പ്രവേശിക്കുന്നു) എന്നാണ്. ‘ലിസാനുല്‍ അറബി’ (لسان العرب) ല്‍ ഇങ്ങിനെയാണ്: البزخ ما بين الدنيا والآخرة قبل الحشر من وقت الموت الى البعث فمن مات فقد دخل البرزخ ((**) (20 شعبان 88 هـ) كما في مجلة الحج الجزء 2 – السنة 22) (‘ബര്‍സഖ്’ എന്നാല്‍, ഇഹലോകത്തിനും പരലോകത്തിനുമിടക്കു- ‘ഹശ്റി ‘ ന്‍റെ മുമ്പ് (വിചാരണക്കായിഒരുമിച്ചുകൂട്ടുന്നതിനുമുമ്പ്.) –മരണസമയം മുതല്‍ പുനരുത്ഥാനം വരെയുള്ളകാലമാകുന്നു.അപ്പോള്‍ ആര്‍ മരിച്ചുവോ അവന്‍ ബര്സഖില്‍ പ്രവേശിച്ചു). പരലോകത്തിനുംഇഹലോകത്തിനും ഇടയ്ക്ക് രണ്ടില്‍ നിന്നും കേവലം വ്യത്യസ്തമായ ഒരു ലോകം സ്ഥിതിചെയ്യുന്നുണ്ടെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു. എനി, ഈ അദൃശ്യലോകത്ത് വെച്ച്നടക്കുന്ന ചില സ്ഥിതികളെക്കുറിച്ച് മനസ്സിലാക്കാം:-
ഫിര്‍ഔനെയും അവന്‍റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെപ്പറ്റി പറഞ്ഞശേഷം, സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍ ) അല്ലാഹു പറയുന്നു: النار يعرضون عليها عدواوعشيا(അവര്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദര്‍ശിക്കപ്പെടുന്നു.) ഈപ്രദര്ശിപ്പിക്കല് ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേആയത്തില് തന്നെ തുടര്‍ന്നു കൊണ്ട് ഇപ്രകാരം പറയുന്നു: ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍ എന്നുകല്‍പനയുണ്ടാകും .’ويوم تقوم الساعة ادخلو آل فرعون اشد العذاب)) അപ്പോള്‍, സമുദ്രത്തില്മുങ്ങിനശിച്ചതിനു ശേഷം ഖിയാമത്തുനാളിനുമുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്ക് ചിലപ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അതു അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥപ്രതിഫലമാകുന്ന നരകശിക്ഷയല്ലെന്നും ഇതില്‍ നിന്നു വ്യക്തമാണ്. ഈ വാസ്തവം നബി(ﷺ) ഒരു ഹദീസില്‍ കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത് കാണുക:
നബി (ﷺ) പ്രസ്താവിച്ചതായി ഇബ്നു ഉമര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ‘ നിങ്ങളില്‍ ഒരാള്മരണപ്പെട്ടാല്, രാവിലെയും വൈകുന്നേരവും അവന്‍റെ ഇരിപ്പിടം-വാസസ്ഥലം- അവനുപ്രദര്ശിപ്പിക്കപ്പെടും. അവന് സ്വര്‍ഗക്കാരനാണെങ്കില്‍ സ്വര്‍ഗക്കാരില്‍ നിന്നും, അവന്നരകക്കാരനാണെങ്കില് നരകക്കാരില്‍ നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ ഖിയാമത്തുനാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടംഇതാണ് എന്നു അവനോടു പറയപ്പെടുകയും ചെയ്യും.’ (ബു : മു.)
ഖബ്റുകളില്‍വെച്ച് അനുഭവപ്പെടുന്ന പല സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവിച്ചിട്ടുള്ളധാരാളം ഹദീസുകള്‍ ഉദ്ധരിക്കുവാനുണ്ട്, ഉദാഹരണത്തിനു മാത്രം ചിലതു ഇവിടെഉദ്ധരിക്കാം: 1) നബി (ﷺ) പറഞ്ഞതായി അനസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘ മനുഷ്യന്‍ഖബറില്‍ വെക്കപ്പെടുകയും, അവന്‍റെ ആള്‍ക്കാര്‍ തിരിഞ്ഞു പോകുകയും ചെയ്‌താല്‍ – അവരുടെ ചെരുപ്പിന്റെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരിക്കും (അതു അടുത്ത സമയം)- അവന്‍റെ അടുക്കല്‍ രണ്ടു മലക്കുകള്‍ വരും. അവര്‍ അവനെ ഇരുത്തി അവനോടുചോദിക്കും: ‘ ഈ മനുഷ്യനെ – അതായതു, മുഹമ്മദിനെ- ക്കുറിച്ച് നീ എന്ത് പറഞ്ഞിരുന്നു?’ അപ്പോള്‍ സത്യവിശ്വാസി പറയും: ‘ അദ്ദേഹം അല്ലാഹുവിന്‍റെ അടിയാനും റസൂലുമാണെന്ന്ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ അവനോടു പറയപ്പെടും : ‘ നരകത്തില്‍നിന്നും നിനക്കുള്ള(നിനക്കു ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്ക് നോക്കു ! ഇതാ, അല്ലാഹു നിനക്കുഅതിനു പകരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ഇരിപ്പിടം തന്നിരിക്കുന്നു.’ അങ്ങനെ, അവന്അതുരണ്ടും (സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങള്‍) കാണും. എന്നാല്‍, കപടവിശ്വാസിയും അവിശ്വാസിയുമാകട്ടെ, അവനോടും ചോദിക്കപ്പെടും: ‘നീ ഈമനുഷ്യനെപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു? അവന് പറയും: ‘എനിക്കറിഞ്ഞുകൂടാ! ആളുകള്പറയുംപ്രകാരം ഞാനും പറഞ്ഞിരുന്നു.’ അവനോടു പറയപ്പെടും: ‘നീ അറിഞ്ഞതുമില്ല, പിന്‍പറ്റിയതുമില്ല.’ അവന് ഇരുമ്പിന്റെ ചുറ്റികകളാല്‍ അടിക്കപ്പെടും. അവന് വമ്പിച്ചഅട്ടഹാസം അട്ടഹസിക്കും ഇരുസമുദായങ്ങള്‍ (മനുഷ്യരും ജിന്നുകളും ) അല്ലാത്തവരെല്ലാംഅതു കേള്‍ക്കുന്നതാണ്. (ബു;മു)
( 2, 3) നബി (ﷺ) പറഞ്ഞതായി അബൂഹുറൈറ (رضي الله عنه) പറയുന്നു: ‘ നിങ്ങളോരാള്‍(നമസ്കാരത്തില്‍ ) അവസാനത്തെ ‘ തശഹ്-ഹുദി’ല്‍ (അത്തഹിയ്യാത്തി’ല്‍ )നിന്നുവിരമിച്ചാല്‍, അവന് നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് രക്ഷതേടികൊള്ളട്ടെ; നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍ നിന്നും,ജീവിതത്തിന്റെയും മരണത്തിന്റെയുംകുഴപ്പത്തില്‍ നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മു.) നബി (ﷺ) നമസ്കാരത്തില്‍اللهم إنّي أعوذُ بِكَ مِن عذابِ القَبرِ الخ (അല്ലാഹുവേ, നിന്നോടു ഞാന്‍ ഖബറിലെ ശിക്ഷയില്‍നിന്നു രക്ഷ തേടുന്നു) എന്ന് തുടങ്ങിയ പ്രാര്‍ത്ഥന ചെയ്യാറുണ്ടായിരുന്നതായി ആയിശ(رضي الله عنها) നിവേദനം ചെയ്യുന്നു. (ബു:മു.) ഇതനുസരിച്ചാണ് മുസ്‌ലിംകള്‍ ഈ ദുആഅത്തഹിയ്യാത്തില്‍ നിത്യവും ചൊല്ലിവരുന്നതും. (എന്നാല്‍, ഖബറിലെ ശിക്ഷയെനിഷേധിക്കുന്നവരില്‍ ചിലര്‍പോലും- അറിഞ്ഞോ അറിയാതെയോ- നമസ്കാരത്തില്‍ ഈദുആ ചെയ്യുന്നതും, ചിലര്‍ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന കൂട്ടത്തില്‍ ഈ ദുആയുംഉള്‍പ്പെടുത്തുന്നതും കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. )ഖബറുകളില്‍ വെച്ചുസജ്ജനങ്ങള്‍ക്ക് സുഖപ്രദമായ ചില അനുഭവങ്ങളും, ദുര്‍ജ്ജനങ്ങള്‍ക്ക് ശിക്ഷാമയമായ ചിലഅനുഭവങ്ങളും ഉണ്ടാകുമെന്നു ഇപ്പോള്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസു കൊണ്ടും ശരിക്കുംവ്യക്തമായല്ലോ. വിശദീകരണത്തിനു ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഓരോരുവനും ചെയ്ത കര്‍മ്മങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നത് അവരവരുടെ വിചാരണകഴിഞ്ഞ ശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നത്മുതല്ക്കാണല്ലോ. എന്നിരിക്കെ, ഖബര്കളില് വെച്ച് ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ്? എന്നിങ്ങനെ വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തില്‍ പരലോകത്ത് വെച്ചുനല്‍കപ്പെടുന്നരക്ഷാശിക്ഷകള്‍ തന്നെയാണ് കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലങ്ങള്‍. അതിനുമുമ്പുണ്ടാകുന്ന സുഖദു:ഖങ്ങളെല്ലാം ഓരോരുത്തന്റെയും കര്‍മ്മങ്ങള്‍ക്കനുസരിച്ച്അവരവരില്‍ പ്രത്യക്ഷപ്പെടുന്ന ചില അനന്തരഫലങ്ങള്‍ മാത്രമാകുന്നു. ഒരു ഉദാഹരണംമൂലം ഇതു മനസ്സിലാക്കാം. ഒരു കൊലക്കേസില്‍ പിടിക്കപ്പെട്ട പ്രതി കുറ്റക്കാരനാണന്നുകോടതി വിധിച്ചശേഷമേ അവനു കൊലക്കുറ്റത്തിനു നിയമപ്രകാരമുള്ള യഥാര്‍ത്ഥപ്രതിഫലം – അഥവാ ശിക്ഷ – നല്‍കപ്പെടാറുള്ളു.എങ്കിലും, പ്രഥമ വീക്ഷണത്തില്‍അവന്‍റെമേല്‍ കൊലക്കുറ്റം ചുമത്തപ്പെട്ടത് മുതല്‍ – അവന്‍ കുറ്റക്കാരനാണെന്നോഅല്ലെന്നോ കോടതി തീരുമാനിക്കുന്നതുവരെയുള്ള ഇടക്കാലത്ത് അവന്‍ ഒരുകൊലയാളിയെപ്പോലെ ഗണിക്കപ്പെടുകയും, കുറ്റക്കാരനാണെന്ന നിലക്കു അവനോടുപെരുമാറപ്പെടുകയും ചെയ്യുമല്ലോ: പ്രത്യക്ഷത്തില്‍ അവനൊരുകൊലയാളിയാെണന്നതാണ് ഇതിനു കാരണം.എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുണ്ട്.ഈകൊലക്കുറ്റം ചുമത്തപ്പെട്ട ആള്‍ ഒരുപക്ഷെ നിരപരാധിയാണെന്നായിരിക്കും കോടതിയുടെവിധി. അതോടു കൂടി അവന്‍ വിട്ടയക്കപ്പെടുകയും ചെയ്യും.
മരണപ്പെട്ടവരുടെ കാര്യം അങ്ങിനെയല്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് മാത്രമേശിക്ഷാപരമായ അനുഭവങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇങ്ങിനെയുള്ളവരെക്കുറിച്ച്അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ നിരപരാധികളായി തെളിയിക്കപ്പെടുമെന്നോവിധിയുണ്ടാകുമെന്നോ പ്രതീക്ഷിക്കുവാനുമില്ല.അവിടെ എല്ലാ കാര്യവും യാഥാര്‍ത്ഥ്യങ്ങളുടെഅടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുക. ഖബറുകളില്‍ വെച്ച് മാത്രമല്ല അതിനുമുമ്പുതന്നെ- മരണപ്പെടുന്ന അവസരത്തിലും, പിന്നീടു ഖബറുകളില്‍നിന്നു എഴുന്നേറ്റു മഹ്ശറിലേക്ക്വരുമ്പോഴും, വിചാരണവേളയിലും, വിചാരണ കഴിഞ്ഞു നരകത്തിലേക്ക്കൊണ്ടുപോകുമ്പോഴും- എല്ലാംതന്നെ വിവിധ തരത്തിലുള്ള കഷ്ടപ്പാടുകള്‍ കുറ്റവാളികള്അനുഭവിക്കുന്നതാണെന്നും, നേരെമറിച്ച് സജ്ജനങ്ങള്‍ക്ക് എല്ലായിടത്തുംസന്തോഷത്തിന്റെ അനുഭവങ്ങളുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍റെ പല പ്രസ്താവനകളിലുംകാണാവുന്നതാണ്.
അൽ അൻഫാൽ 8 : 50
وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْۙ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ وَذُوقُواْ عَذَابَ ٱلۡحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെമരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! ( അവര്‍ ( മലക്കുകള്‍ ) അവരോട് പറയും: ) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.(8/50)
അസ്സജദഃ 32 : 12
وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّامُوقِنُونَ
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്, 'ഞങ്ങളുടെരക്ഷിതാവേ, ഞങ്ങളിതാ ( നേരില്‍ ) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്ത്തിച്ച്കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു' എന്ന് പറയുന്നസന്ദര്‍ഭം നീ കാണുകയാണെങ്കില്‍ ( അതെന്തൊരു കാഴ്ചയായിരിക്കും! ).(32/12)
അർറഹ്‌മാൻ 55 : 41
يُعۡرَفُ ٱلۡمُجۡرِمُونَ بِسِيمَٰهُمۡ فَيُؤۡخَذُ بِٱلنَّوَٰصِى وَٱلۡأَقۡدَامِ
കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.(55/41)
ത്വാഹാ 20 : 102
يَوۡمَ يُنفَخُ فِى ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٍ زُرۡقًا
അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസംനീലവര്‍ണ്ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചു കൂട്ടുന്നതാണ്.(20/102)
അസ്സ്വാഫ്ഫാത്ത് 37 : 24
وَقِفُوهُمۡۖ إِنَّهُم مَّسۡئُولُونَ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.(37/42)
ഫുസ്സ്വിലത്ത് 41 : 31
نَحۡنُ أَوۡلِيَآؤُكُمۡ فِى ٱلۡحَيَوٰةِ ٱلدُّنۡيَا وَفِى ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِىٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ
ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ ( പരലോകത്ത് ) നിങ്ങളുടെ മനസ്സുകള്കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.(41/31)
അന്നംല് 27 : 89
مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٌ مِّنۡهَا وَهُم مِّن فَزَعٍ يَوۡمَئِذٍ ءَامِنُونَ
ആര്‍ നന്‍മയും കൊണ്ട് വന്നോ അവന് ( അന്ന് ) അതിനെക്കാള്‍ ഉത്തമമായത്ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും.(27/89)
എന്നിരിക്കെ ഖബറിലെ അനുഭവത്തെ സംബന്ധിച്ചു മാത്രം ഈ സംശയത്തിനുഅവകാശമില്ല.
ഖബറിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവര്‍ക്ക് അതിനുള്ള പ്രധാന ന്യായം ഇതാണ്: ഖബറുകള്‍ തുറന്നുനോക്കിയാല്‍ അവിടെ ശിക്ഷകളോ മറ്റുവല്ലതുമോ നടക്കുന്നലക്ഷണമൊന്നും കാണുന്നില്ല.ജഡമാണെങ്കില്‍ നശിച്ചു പോകുന്നു. ആത്മാവും എങ്ങോപോയിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാന്‍ അവിടെആരാണുള്ളത്?! ഈ ന്യായം കേള്‍ക്കുമ്പോള്‍ ചില സാധാരണക്കാരും സംശയത്തിനുവിധേയരാകും. ബാഹ്യലോകവും യാഥാര്‍ത്ഥ്യലോകവും തമ്മിലും, ഭൗതികലോകവുംആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അല്പമെങ്കിലും ആലോചിക്കുന്ന പക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയില്‍ കുറ്റവാളികളുടെ അടുക്കല്‍മലക്കുകള്‍ വന്ന് നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍ എന്ന് പറയുമെന്നും, അവരുടെമുഖത്തും, പിന്‍പുറത്തും അടിക്കുമെന്നും മറ്റും അല്ലാഹു പറയുന്നു.
അൽ അൻആം 6 : 93
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِىَ إِلَىَّ وَلَمۡ يُوحَ إِلَيۡهِ شَىۡءٌ وَمَن قَالَ سَأُنزِلُ مِثۡلَ مَآأَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَتُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവുംനല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനുംഅവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെതങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷനല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.(6/93)
അൽ അൻഫാൽ 8 : 50
وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْۙ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ وَذُوقُواْ عَذَابَ ٱلۡحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെമരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! ( അവര്‍ ( മലക്കുകള്‍ ) അവരോട് പറയും: ) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.(8/50)
കുറ്റവാളികള്‍ തങ്ങളെ ഒന്നുകൂടി ഐഹികജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാന്‍മരണവേളയില്‍ അപേക്ഷിക്കുമെന്നും പറയുന്നു.
അൽ മുഅ്മിനൂൻ 23 : 99
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلۡمَوۡتُ قَالَ رَبِّ ٱرۡجِعُونِ
അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: 'എന്റെരക്ഷിതാവേ, എന്നെ ( ജീവിതത്തിലേക്ക് ) തിരിച്ചയക്കേണമേ'(23/99)
മരണം നമ്മുടെ മുമ്പില്‍വെച്ചുതന്നെ സംഭവിക്കുകയും, കുറേക്കാലം ആ ജഡം നാംകന്നുതെറ്റാതെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്താലും ഇതെല്ലാം നമുക്കു കാണുവാന്കഴിയുമോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കു ഇക്കാരണത്താല്‍ ഈ പറഞ്ഞതെല്ലാംശരിയല്ലെന്നു പറയാമോ?! ഇതെല്ലാം കേവലം ഉപമകളുംഅലങ്കാരപ്രയോഗങ്ങളുമാക്കിക്കൊണ്ട് ദുര്‍വ്യാഖ്യാനം ചെയ്‌വാ ആരെങ്കിലുംമുതിരുന്നപക്ഷം അയാള്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നില്ലെന്നെപറയുവാനുള്ളു. ഖുര്‍ആനില്‍ വിശ്വസിക്കാത്തവരെക്കുറിച്ച് ഇവിടെ നാംസംസാരിക്കുന്നുമില്ല.
ഖബറിലെ അനുഭവങ്ങളെക്കുറിച്ചുമാത്രമല്ല,നമ്മുടെ അനുമാനങ്ങൾക്കും ഈ ഐഹികലോകത്തെ സാധാരണ നടപടിക്രമങ്ങൾക്കും എതിരായി ഖുർആനിലുംഹദീസിലുംവന്നിട്ടുള്ള പല കാര്യങ്ങളെക്കുറിചും വളരെഗഹനങ്ങളായ ചർച്ചകൾനടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള രണ്ടു പണ്ഡിതവര്യന്മാരാണു ഇമാം ഗസ്സാലി(رحمه الله) യും, അല്ലാമ ഷാഹ് വലിയ്യുള്ളാഹ് ദഹ് ലവിയും (رحمه الله) ഈരണ്ട്മഹാന്മാരുംകേവലം മത പണ്ഡിതന്മാർ മാത്രമല്ല, ദാർശനിക പ്രമുഖന്മാർകൂടിയാണു. ഇവരുടെ ചില പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കുന്നതു-ഖബരിലെ അനുഭവങ്ങളെക്കുറിച്ചുമാത്രമല്ല- അതുപോലെനമുക്കു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ പ്രയാസമുള്ള മറ്റുപലതിനെക്കുറിച്ചും മനസ്സിലാക്കുവാൻ വളരെ പ്രയോജനകരമായിരിക്കും. “ഇസ്ലാംശരീഅത്തിന്റെ യുക്തിരഹസ്യങ്ങൾ” (اسرار الشريعة) എന്ന വിഷയത്തില്‍ രചിക്കപ്പെട്ട ഒരുനിസ്തുല മഹൽഗ്രന്ധമത്രേ! ഷാഹ് വലിയുള്ളാഹിയുടെ ‘ഹുജ്ജത്തുള്ളാഹിൽ ബാലിഗ’ (حجة الله البالغة) ഈ ഭൗതിക ലോക പ്രകൃതിക്കും, അതിലെനടപടിക്രമങ്ങൾക്കുംനിരക്കാത്ത പല യാഥാർഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അഭൗതിക ലോകത്തെക്കുറിച്ചുഖുർആനിലും, ഹദീസിലും വന്നിട്ടുള്ള പല തെളിവുകളും, ഉദാഹരണങ്ങളുംചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കുന്ന മധ്യേ അതിൽ അദ്ധേഹം ചെയ്തിട്ടുള്ള സ്വല്പംദീർഘമായ ഒരു പ്രസ്താവനയുടെ ചുരുക്കം താഴെ ചേർക്കാം. ഈ വിശയത്തിൽ ഇമാംഗസ്സാലി (رحمه الله) യുടെ വാചകങ്ങളും അതിലദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട്മഹാന്മാരുടെയും അഭിപ്രായം നമുക്കു ഒന്നിച്ചു കാണുവാൻ സാധിക്കും.
മറിയം (عليه السلام) ന്റെ അടുക്കൽ മനുഷ്യ രൂപത്തിൽ മലക്ക് ചെന്നത്, ഖബറിൽ വെച്മലക്കുകൽ ചോദ്യം ചെയ്യുന്നതു, മരണപ്പെട്ടവർ അട്ടഹസിക്കുന്നത്, അവനെ പാമ്പ്കൊത്തുന്നത്, നബി(ﷺ)യുടെ അടുക്കൽ മലക്ക് വന്ന് പോകുമ്പോൾ സഹാബികൾക്കത്കാണാൻ കഴിയാത്തത്, നബി(ﷺ)‘ഇസ്റാഅ് എന്ന രാവ് യാത്രയിലെ ചില സഭവങ്ങൾ, നമസ്കരം,മുതലായ കർമങ്ങൾ അല്ലഹുവിന്റെ മുന്നിൽ ചെല്ലുന്നത് എന്നിങ്ങിനെഖുർആനിലും ഹദീസിലും കാണപ്പെടുന്നപലതിനേയും ചൂണ്ടിക്കാട്ടിക്കൊണ്ടദ്ധേഹംപറയുകയാണു:- ’ഇങ്ങിനെയുള്ള വിഷയങ്ങളിൽ ചിന്തിച്ചു നോക്കുന്നവർ മൂന്നിലൊരുതരക്കാരായിരിക്കും: 1) ഒന്നുകിൽ അവയുടെബാഹ്യമായ സ്വഭാവത്തിൽ തന്നെ നേർക്കുനേരെ സമ്മതിക്കുക.അപ്പൊൾ, നാം മേല്പറഞ്ഞ തരത്തിലുള്ള ഒരു ലോകം ഉണ്ടെന്ന്സമ്മതിക്കേണ്ടി വരും. ഹദീസു പണ്ഡിതന്മാരുടെ ചട്ടം അതാണു. ഇതിനെപറ്റി സുയൂത്തി(رحمه الله) ഉണർത്തിയിട്ടുണ്ടു, ഇതാണു ഞാൻ പറയുന്നതും, ഞാൻ അഭിപ്രായപ്പെടുന്നതും. 2) അല്ലെങ്കിൽ, വെളിയിൽ അവയ്ക്കു യാഥാർഥ്യമൊന്നും ഇല്ലെങ്കിലും അവഅനുഭവപ്പെടുന്നതിന്റെ അനുഭത്തിലും കാഴ്ചയിലും അങ്ങിനെ രൂപാന്തരപ്പെട്ടുകാണുകയാണെന്ന് (സ്വപ്നത്തിലും, രോഗം കൊണ്ടോ മറ്റോ ഉണ്ടാകുന്നഅബോധാവസ്ഥയിലും കാണുന്ന അനുഭവങ്ങള്‍ ഏതാണ്ട് ഈ തരത്തില്പ്പെട്ടതാണ്. കണ്ണാടി, സിനിമ, ടെലിവിഷന്‍ മുതലായവയിലെ ദൃശ്യങ്ങളും വേണമെങ്കില്‍ഉദാഹരണമായെടുക്കാം. )വെക്കുക (يوم تأتي السماء يدخان مبين) (ആകാശം ഒരുവ്യക്തമായ പുകയും കൊണ്ടു വരുന്ന ദിവസം) എന്നു അള്ളാഹു (സൂ: ദുഖാനിൽ) പ്രസ്താവിചതിനെപറ്റി ഇബ്നു മസ്ഊദ്(رضي الله عنه) പറയുന്നത് ഇത് പോലെയാണു. അറബികൾക്കൊരു ക്ഷാമം പിടിപെട്ടപ്പോൾ വിശപ്പ് നിമിത്തം ആകാശത്തേക്ക് നോക്കുമ്പോൾഅവർക്ക് പുക മൂടിയതായി തോന്നിയിരുന്നുവെന്നാണു അദ്ദേഹം പറയുന്നത് 3) അതുമെല്ലെങ്കിൽ, ചില വസ്തുതകളെ മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടി ഉപമാരൂപത്തിൽ പറയപ്പെട്ടതാണു അവ എന്നു വെക്കുക ഈ മൂന്നാമത്തെ നിലപാട് കൊണ്ട്തൃപ്തി അടയുന്നവരെ സത്യത്തിന്റെ പക്ഷക്കാരായി ഞൻ വിചാരിക്കുന്നില്ല.
അദ്ദേഹം തുടരുന്നു: ‘ ഇമാം ഗസ്സാലി (رحمه الله) ഖബറിലെ ശിക്ഷയുടെ കാര്യത്തില്‍മേല്‍പ്പറഞ്ഞ മൂന്നു നിലപാടുകളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇങ്ങനെയുള്ളഹദീസുകള്ക്ക് ശരിയായ ബാഹ്യസാരങ്ങളും ഗൂഡമായ അന്തസാരങ്ങളും ഉണ്ട്. ഉള്‍ക്കാഴ്ച്ചയുള്ളവര്‍ക്ക് അവ വ്യക്തങ്ങളായിരിക്കും. അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍മനസ്സിലാകാത്തവര്‍ക്ക് അവയുടെ ബാഹ്യസാരങ്ങളെ നിഷേധിക്കുവാന്‍ പാടില്ല. പക്ഷെ, സത്യവിശ്വാസത്തിന്റെ ഏറ്റവും കുറഞ്ഞ പടി അവ സമ്മതിക്കലും, സത്യമെന്ന്വിശ്വസിക്കലുമാകുന്നു. ‘ അവിശ്വാസിയായ മനുഷ്യനെ അവന്‍റെ ഖബറില്‍ വെച്ച് നാംകുറേക്കാലം വീക്ഷിച്ചു കൊണ്ടിരുന്നാലും നാം ഒന്നും കാണുകയില്ലല്ലോ. എന്നിരിക്കെ, പിന്നെയെങ്ങനെയാണതു സത്യമെന്ന് വെക്കുക’ എന്ന് വല്ലവരും പറഞ്ഞേക്കുന്ന പക്ഷം, നീഅറിഞ്ഞു കൊള്ളുക: ഇതു സത്യമാണെന്ന് സ്വീകരിക്കുന്നതില്‍ നിനക്കു മൂന്നുനിലപാടുകള്‍ ഉണ്ടായിരിക്കാവുന്നതാണ്:-
‘ഒന്നാമത്തേത്- അതാണ് കൂടുതല്‍ വ്യക്തവും, ശരിയും, രക്ഷയുമായിട്ടുള്ളത്- അവയെല്ലാംയഥാര്ത്ഥം തന്നെയാണെന്ന് നീ വിശ്വസിക്കുകയാകുന്നു. (ഖബറില്‍വെച്ച്) മരിച്ചവനെ പാമ്പ്കൊത്തുന്നു; പക്ഷെ ഈ കണ്ണു അതു കാണാന്‍ പറ്റിയതല്ല; അതെല്ലാംഅദൃശ്യലോകവുമായി ബന്ധപ്പെട്ടതാണ് എന്നു വെക്കുക. ജിബ്രീല്‍ (عليه السلام) വന്നിരുന്നുവെന്നും, അദ്ദേഹത്തെ നബി (ﷺ) കണ്ടിരുന്നുവെന്നും സഹാബികള്വിശ്വസിച്ചിരുന്നുവല്ലോ. അതില്‍ നിനക്കു വിശ്വാസമില്ലെങ്കില്‍, ആദ്യമായി നീ മലക്കുകളിലുംവഹ്യിലും വിശ്വസിച്ചുകൊണ്ട് നിന്റെ ഈമാന്റെ മൌലികവശം ശരിപ്പെടുത്തുകയാണ്വേണ്ടത്. അതല്ല, നീയതു വിശ്വസിക്കുകയും, സമുദായത്തിനു കാണാന്‍ കഴിയാത്തത് നബി(ﷺ) ക്കു കാണാമെന്നു വെക്കുകയുമാണ് ചെയ്യുന്നതെങ്കില്‍, എന്തുകൊണ്ടു മരിച്ചവരിലുംഅങ്ങിനെ പാടില്ല?! മലക്കുകള്‍ മനുഷ്യരോടും, മറ്റു ജീവികളോടുംസാമ്യമില്ലാത്തതുപോലെത്തന്നെ, ഖബറുകളില്‍ വെച്ചു മരിച്ചവരെ കടിക്കുന്ന പാമ്പും, തേളുംഈ ലോകത്തുള്ള പാമ്പും തേളുമായി സാമ്യമില്ല.അതു മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ടതും, (ഈബാഹ്യേന്ധ്രി യങ്ങളല്ലാത്ത ) മറ്റൊരു ഗ്രഹണശക്തികൊണ്ട് അറിയേണ്ടതുമാകുന്നു.
‘രണ്ടാമത്തേത്, ഉറങ്ങുന്നവന്റെ സ്ഥിതി ഓര്‍ക്കുകയാണ്. സ്വപ്നത്തില്‍ പാമ്പുകടിക്കുന്നതായി അവന് കാണുന്നു. വേദനയനുഭവിക്കുന്നു. ചിലപ്പോള്‍ ഉറക്കെശബ്ധമുണ്ടാക്കുകയും, വിയര്‍ക്കുകയും, എഴുന്നേല്ക്കുകയും ചെയ്യും. നീയാണെങ്കില്‍, അവന് ശാന്തമായി ഉറങ്ങുന്നതായെ കാണുന്നുള്ളൂ. പാമ്പിനെയോ മറ്റോ നീ കാണുന്നില്ല. എങ്കിലും ഉറങ്ങുന്നവന്‍ അത് കാണുകയും, വേദനയും ശിക്ഷയും അനുഭവിക്കുകയുംചെയ്യുന്നു. അപ്പോള്‍ കാഴ്ചയിലുള്ള പാമ്പും മായയിലുള്ള പാമ്പും തമ്മില്‍ അവനെസംബന്ധിച്ചിടത്തോളം വ്യത്യാസമില്ലല്ലോ’
‘മൂന്നാമത്തേത് ഇതാണ്: വാസ്തവത്തില്‍ പാമ്പിന്റെ ദേഹമല്ല നിന്നെഉപദ്രവിക്കുന്നത്.അതിന്‍റെ വിഷവുമല്ല. വിഷം നിമിത്തം നിന്നിലുണ്ടാകുന്ന ചിലമാറ്റങ്ങളാണ് നിനക്കു ഉപദ്രവമായിത്തീരുന്നത്. അപ്പോള്‍ വിഷം തീണ്ടാതെതന്നെ അതേമാറ്റങ്ങള്‍ നിനക്കു അനുഭവപ്പെട്ടാലും പാമ്പിനെക്കൊണ്ടുണ്ടാകുന്ന ഉപദ്രവവും ശിക്ഷയുംനിനക്കു അനുഭവപ്പെടുമല്ലോ. ഇങ്ങനെയുള്ള ശിക്ഷകളെപ്പറ്റി പറയുമ്പോള്‍, അതിനുസാധാരണ കാരണമാകാറുള്ള സംഗതികളോട് ബന്ധിപ്പിച്ചു പറഞ്ഞല്ലാതെ അതിനെനിര്‍വചിക്കുക സാധ്യമല്ല. ഒരു കാരണത്താല്‍ സിദ്ധിക്കാറുള്ള സുഖാനുഭവം ആ കാരണംകൂടാതെ സിദ്ധിച്ചാലും അതിനെ ആ കാരണത്തോടു ബന്ധപ്പെടുത്തിയെ പറയുവാന്‍സാധിക്കുകയുള്ളൂ.
ഇമാം ഗസ്സാലി (رحمه الله) പാമ്പിനെപ്പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാകുന്നു. പാമ്പുപോലെത്തന്നെ ഭയാനകമായ മറ്റു പല വസ്തുക്കളെയും സ്വപ്നത്തില്കാണാറുള്ളതാണ്. ഉറങ്ങുന്നവന്‍, ഉണര്ച്ചയില് അവയെ കണ്ടാലുള്ളതുപോലെതന്നെവിഷമിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു ആനന്ദകരമായ സ്വപ്നങ്ങളും, ഉറങ്ങുന്നവനില്അവ നിമിത്തം പ്രത്യക്ഷപ്പെടുന്ന ചില പ്രകടനങ്ങളും നമുക്ക് സുപരിചിതമാണല്ലോ. ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് പരിഭ്രമത്തോടെ എഴുന്നേറ്റ് തലയണയോ, കയ്യില്കിട്ടിയമറ്റു സാധനമോ എടുത്തു ‘ പാമ്പ്! പാമ്പ് ! ‘ എന്നു ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ട് അവിടവിടെഅടിക്കുകയും, പിന്നീട് പാമ്പിനെ അടിച്ചു കൊന്നുവെന്ന ഭാവേന വീണ്ടും പോയികിടക്കുകയും ചെയ്തിരുന്ന ഒരു സ്നേഹിതനെ നമുക്ക് നേരില്‍ പരിചയമുണ്ട്. ഉറക്കത്തിലല്ലാതെത്തന്നെ, ഏതെങ്കിലും ചില രോഗങ്ങള്‍ കാരണമായി ചിലര്‍ക്ക്ഭയാനകമായ പല കാഴ്ചകളും അനുഭവങ്ങളും ഉണ്ടാകാറുള്ളതും അപൂര്‍വമല്ല. ഇതുപോലെമറ്റു ചിലര്‍ക്ക് ആശ്ചര്യകരമോ, സന്തോഷകരമോ ആയ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍, ബോധാവസ്ഥക്ക് ശേഷം തങ്ങളുടെ പ്രസ്തുതഅനുഭവങ്ങളെ കുറിച്ച് ഓര്‍മ്മയുള്ളവരും ഇല്ലാത്തവരും ഉണ്ടാകാറുണ്ട്.നമ്മുടെബാഹ്യേന്ധ്രിയങ്ങള്‍ക്കതീതമായി എന്തൊക്കെയോ ചില യാഥാര്‍ത്യങ്ങള്‍ നടമാടികൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ അറിവിനപ്പുറം പലതും സംഭവിക്കാന്‍സാധ്യതയുണ്ടെന്നും ഇതില്‍ നിന്നൊക്കെ സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാം. എന്നല്ലാതെ, തര്‍ക്ക ശാസ്ത്രത്തിന്റെയോ, ഭൗതിക ശാസ്ത്രങ്ങളുടെയോ അടിസ്ഥാനത്തില്‍നിര്‍വചിക്കപ്പെടാവുന്നതല്ല ഇത്തരം സംഗതികള്‍.
ഇനി, ഖബറിലെ അനുഭവങ്ങളെ നിഷേധിക്കുന്നവര്‍, തങ്ങള്‍ക്കനുകൂലമായി ഖുര്‍ആനില്‍നിന്ന് ചൂണ്ടിക്കാട്ടാറുള്ള ഒന്നുരണ്ടു തെളിവുകളെക്കുറിച്ചാണ് രണ്ടു വാക്ക് പറയുവാനുള്ളത്. രണ്ടും പരലോകത്ത് വെച്ച് അവിശ്വാസികള്‍ പറയുന്ന ചില വാക്കുകളെഅടിസ്ഥാനപ്പെടുത്തിയാണ്താനും.
1) സൂ : യാസീനിലെ 52- ആം വചനത്തില്‍, പുനരുത്ഥാനസമയത്ത് അവിശ്വാസികള്‍പറയുന്നതായി അല്ലാഹു ഉദ്ധരിച്ച വാക്യമാണ് يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളുടെനാശമേ!ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന് ഞങ്ങളെ എഴുന്നെല്പ്പിച്ചത്?!)എന്നത്രേഅത് മരണപ്പെട്ടവര്‍ പുനരുത്ഥാനദിവസം വരെ സുഖമോ ദു:ഖമോ ഒന്നും അറിയാതെഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, അതിനാല്‍ ഖബറുകളില്‍ ‘തല്ലും കുത്തും’ (ശിക്ഷാനുഭവങ്ങള്‍) ഉണ്ടാകുമെന്നു പറയുന്നതു ശരിയല്ലെന്നും ഇവര്‍ പരിഹാസപൂര്‍വ്വംപറയാറുണ്ട്.മേലുദ്ധരിച്ചത് പോലുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നേരെ മൗനംഅവലംബിക്കുകയും, ഹദീസുകളെ അവഗണിച്ചു പുറംതള്ളുകയുമാണവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ഉറക്കിലായിരുന്നാല്‍ പോലും, പാപികള്‍ക്ക് ‘തല്ലും കുത്തും’ മറ്റുപലതും അനുഭവപ്പെടാമെന്നും, സല്‍ക്കര്‍മ്മികളായുള്ളവര്‍ക്ക് സുഖകരമായ അനുഭവങ്ങളുംഉണ്ടാകുമെന്നും മേല്‍വിവരിച്ചതില്‍ നിന്നു വ്യക്തമായല്ലോ. വാസ്തവത്തില്മരണത്തോടുകൂടി ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞുപോകുകയും, അതില്നിന്നുംവ്യത്യസ്തമായതും, അതിനേക്കാള്‍ വിശാലമായതുമായ മറ്റൊരു ലോകത്തേക്ക്പ്രവേശിക്കുകയുമാണ് മരണപ്പെട്ടവര്‍ ചെയ്യുന്നത്.ഇവിടെ നടപ്പില്ലാത്ത പലതും നടക്കുന്നഒരു ലോകമാണത്. ‘ഞങ്ങള്‍ ഉറങ്ങുന്നിടം’ مَرْقَدِنَا എന്ന് അവിശ്വാസികള്‍ പറയുവാനുള്ളകാരണവും,
مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തു നിന്ന് എഴുന്നേല്‍പ്പിച്ചതാരാണ്.) എന്ന്പറഞ്ഞു കൊണ്ടു, മരണ ശേഷം പുനരുത്ഥാനം വരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍_ ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്ത്ഥത്തില്ഉറക്കില്ത്തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചിലഅനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക് സുഖകരമായ ചില അനുഭവങ്ങളുംഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്ഉയര്ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെനിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരുവിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്നപല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതനുഭവങ്ങളുംകേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ?! മഹ്‌ശറിലേക്ക്ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെനല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅ’ബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നുഅബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയംകൂടുതല്‍ സ്പഷ്ടമാണ് താനും.
ഖബ്‌റില്‍ വെച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈവാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍ നിന്ന് വ്യക്തമാണെന്നും, അതുകൊണ്ട് അവര്‍ക്ക് ഖബറില്‍ വെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത്ശരിയല്ലെന്നുമാണ് അവരുടെ വാദം. പക്ഷെ, സജ്ജനങ്ങള്‍ക്ക് സന്തോഷത്തിന്റെയും, ദുര്ജനങ്ങള്ക്ക് സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന്അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നിരിക്കെ ഈ വാദംതികച്ചും തെറ്റായതും, ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നതില്സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യത്തിനു എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുംനല്കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നല്കുവാനേ നിവൃത്തിയുള്ളൂ.
2) പുനരുത്ഥാനദിവസത്തിലെ അത്യധികമായ ഭയവും, പരിഭ്രമവും നിമിത്തം അതിനു മുമ്പ്ഞങ്ങള്‍ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് അവിശ്വാസികള്‍ക്ക് പറയുവാന്‍സാധിക്കുകയില്ലെന്നു കാണിക്കുന്ന ആയത്തുകളാണ്.
അൽ മുഅ്മിനൂൻ 23 : 112
قَٰلَ كَمۡ لَبِثۡتُمۡ فِى ٱلۡأَرۡضِ عَدَدَ سِنِينَ
അവന്‍ ( അല്ലാഹു ) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണംഎത്രയാകുന്നു?(23/112)
അൽ മുഅ്മിനൂൻ 23 : 113
قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٍ فَسۡئَلِ ٱلۡعَآدِّين
അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്പഭാഗമോതാമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക.(23/113)
അവര്‍ക്ക് അത് അറിയാതിരിക്കാന്‍ കാരണം, അവര്‍ മരണം മുതല്‍ അതുവരെഉറങ്ങിക്കിടക്കുകയായിരുന്നത് കൊണ്ടാണെന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഈ വാദം തീരെവാസ്തവവിരുദ്ധമാണെന്നും, …. മനുഷ്യന്‍, മരണശേഷം ഖബ്റുകളില്‍വെച്ച് ചോദ്യംചെയ്യപ്പെടും; സത്യവിശ്വാസികള്‍ ചോദ്യത്തിന് ശരിക്ക് മറുപടികൊടുക്കും; അനന്തരംഅവര്ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും; അവിശ്വാസികള്ക്കുംകപടവിശ്വാസികള്ക്കും മറുപടി പറയുവാന്‍ സാധിക്കയില്ല; അങ്ങിനെ അവര്‍ പലവിധശിക്ഷകളും അനുഭവിക്കേണ്ടിവരികയും ചെയ്യും എന്നീ വിഷയങ്ങളില്‍മുസ്‌ലിംകള്‍ക്കിടയില്‍ യുക്തിവാദികളായ ചില കക്ഷിക്കാര്‍ക്കൊഴികെ ആര്ക്കുംഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ സ്പഷ്ടമായ ഭാഷയില്പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏറെക്കുറെ അത് സംബന്ധമായ പല സ്പര്ശനങ്ങളുംവന്നിട്ടുണ്ട്. നബി തിരുമേനിﷺയുടെ ഹദീസുകളിലാണെങ്കില്‍, അനിഷേധ്യവുംസുവ്യക്തവുമായ അനേകം തെളിവുകള്‍ കാണാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ്, നാം നമസ്കാരത്തിലും മറ്റും اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ (അല്ലാഹുവേ! ഞാന്‍ നിന്നോട്ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷതേടുന്നു) എന്ന് അല്ലാഹുവോട് ദുആ ചെയ്വാന്ഉപദേശിക്കപ്പെട്ടതും, നാം അത് നിത്യം ചെയ്തുവരുന്നതും.
ഖബ്റിലെ ശിക്ഷയെ നിഷേധിക്കുന്ന കൂട്ടര്, ഖുര്‍ആനില്‍നിന്ന് തങ്ങള്‍ക്ക് തെളിവായിഎടുത്തുകാട്ടുന്ന ഒരു ആയത്ത് സൂ: യാസീന്‍ 52-ാം വചനമാണ്. ‘സ്വൂറില്‍ (കാഹളത്തില്‍) ഊതപ്പെട്ട് ജനങ്ങളെല്ലാം പുനരേഴുന്നെല്പിക്കപ്പെടുമ്പോള്‍ അവിശ്വാസികള്‍ يَا وَيْلَنَا مَن بَعَثَنَامِن مَّرْقَدِنَا (ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ ആരാണ്എഴുന്നേല്‍പ്പിച്ചത്?!) എന്ന് പറയുമെന്ന് ആ ആയത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. ഖബ്റുകളില്‍ കഴിച്ചുകൂട്ടിയകാലം യാതൊരുവിധത്തിലുള്ള ശിക്ഷാനുഭവങ്ങളും(സന്തോഷാനുഭവങ്ങളും തന്നെ) കൂടാതെ തനി ഉറക്കുപോലെ ആയിരുന്നുവെന്നാണ് ഈവചനം കുറിക്കുന്നത്. അതുകൊണ്ട് ഖബ്റില്‍ വെച്ച് ശിക്ഷയോ, സുഖാനുഭവമോഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല എന്നാണിവരുടെ വാദം. മറ്റൊന്ന്; സൂറത്തുല്‍മുഅ്മിനൂന് 112 - 113 വചനങ്ങളിലെ ആശയം ഉള്‍കൊള്ളുന്ന
അൽ ഇസ്റാഅ് 17 : 51
أَوۡ خَلۡقًا مِّمَّا يَكۡبُرُ فِى صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِى فَطَرَكُمۡ أَوَّلَ مَرَّةٍۚ فَسَيُنۡغِضُونَ إِلَيۡكَرُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبًا
അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരുസൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍, ആരാണ് ഞങ്ങളെ ( ജീവിതത്തിലേക്ക് ) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ ( നോക്കിയിട്ട് ) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത് ? നീ പറയുക അത്‌അടുത്ത് തന്നെ ആയേക്കാം.(17/51)
യൂനുസ് 10 : 45
وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِوَمَا كَانُواْ مُهۡتَدِينَ
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്ന് അല്‍പസമയം മാത്രമേ അവര്‍ ( ഇഹലോകത്ത് ) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവര്‍ അന്യോന്യംതിരിച്ചറിയുന്നതുമാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവര്നഷ്ടത്തിലായിരിക്കുന്നു. അവര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരായതുമില്ല.(10/45)
ത്വാഹാ 20 : 103
يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرًا
അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ (ഭൂമിയില്‍) താമസിക്കുകയുണ്ടായിട്ടില്ല എന്ന്.(20/103)
അർറൂം 30 : 55
وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٍۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ ( ഇഹലോകത്ത് ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരംതന്നെയായിരുന്നു അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെട്ടിരുന്നത്.(30/55)
അൽ അഹ്ഖാഫ് 46 : 35
فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّاسَاعَةً مِّن نَّهَارِۭۚ بَلَٰغٌۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ
ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ( സത്യനിഷേധികളുടെ ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത്‌നല്‍കപ്പെടുന്നത് ( ശിക്ഷ ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ( ഇഹലോകത്ത് ) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കുതോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെനശിപ്പിക്കപ്പെടുമോ?(46/35) അന്നാസിആത്ത് 79 : 46
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെഅവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക് തോന്നുക. )(79/46)
മുതലായ) ഖുര്‍ആന്‍ വചനങ്ങളാകുന്നു. ഖിയാമത്ത് നാളില്‍പുനരെഴുന്നേല്‍പ്പിക്കപ്പെടുന്നതിന് മുമ്പ് തങ്ങള്‍ എത്രകാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന്തിട്ടപ്പെടുത്തുവാന്‍ മരണപ്പെട്ടവര്‍ക്ക് കഴിയുകയില്ലെന്ന് ഈ വചനങ്ങളില്നിന്ന്വ്യക്തമാകുന്നു. ആകയാല്‍ അവര്‍ അതേവരെ ശിക്ഷയോ മറ്റോ കൂടാതെ നിദ്രയില്‍കിടക്കുകയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ഈവാദങ്ങള്ക്കെതിരായി വരുന്നതും, ഖബ്റിലെ ചോദ്യം, ശിക്ഷ മുതലായവയെസ്ഥാപിക്കുന്നതുമായ ഹദീസുകളെ ഇവര്‍ അവഗണിക്കുക മാത്രമല്ല, പരിഹാസേന പുറംതള്ളുകയും ചെയ്തുവരുന്നു.
വാസ്തവത്തില്‍, ഖുര്‍ആന്‍റെ പ്രസ്താവനകളില്‍ നിന്നുതന്നെ, ഇവരുടെ വാദം തികച്ചുംതെറ്റാണെന്ന് നിഷ്പക്ഷബുദ്ധിയോടെ പരിശോധിക്കുന്ന ആര്ക്കുംമനസ്സിലാക്കാവുന്നതാണ്. ഖിയാമത്ത് നാളിലെ അതിഭയാനകങ്ങളായ അനുഭവങ്ങളും, പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത ദൈര്‍ഘ്യവും കാണുമ്പോള്‍, അതിന്‍റെ മുമ്പ്തങ്ങള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള കാലത്തെയും, അനുഭവങ്ങളെയും അതെത്ര ക്ലേശകരമോ, സന്തോഷകരമോ, നീണ്ടുനിന്നതോ ആയിരുന്നുകൊള്ളട്ടെ – അവര്‍(കുറ്റവാളികളായുള്ളവര്) തൃണവല്‍ക്കരിക്കുകയും, നിസ്സാരമായിക്കാണുകയും ചെയ്യുന്നു. അഥവാ, പരലോകത്തിലെ കഠിന യാതനകളനുഭവിച്ചു വരുന്ന ആ ഘട്ടത്തില്‍, അവര്ക്ക്അതിനെപ്പറ്റി തിട്ടമായൊന്നും പറയുവാന്‍ സാധ്യമാകാതെ വരുന്നു. പരലോകാനുഭാവങ്ങളെഅപേക്ഷിച്ച് അത് കേവലം ഉറങ്ങിക്കിടക്കുന്ന അവസ്ഥപോലെ മാത്രമാണെന്ന് അവര്‍ക്ക്തോന്നിപ്പോകുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ സംഭവിക്കുന്നത്. അല്ലാതെ, മരണശേഷം പുനര്‍ജീവിതസമയം വരെ അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് അവര്‍ക്ക് അതിനുമുമ്പ് കഴിഞ്ഞകാലത്തെക്കുറിച്ച് സൂക്ഷ്മമായി ഒന്നുംഅറിയാതിരുന്നതെന്നും അല്ല ആയത്തുകളുടെ ഉദ്ദേശ്യം. കാരണം:
(1). പുനരുത്ഥാനത്തിന് മുമ്പ് തങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ള കാലം എത്രയാണെന്ന്പറയുവാന്‍ കഴിയാതെ വരുന്നതും, അത് അല്‍പകാലം മാത്രമായിരുന്നുവെന്ന് മറുപടിപറയുന്നതും അവിശ്വാസികളും കുറ്റവാളികളുമായ ആളുകളാണെന്ന് ഖുര്‍ആന്‍റെപ്രസ്താവനകളില്‍ നിന്നുതന്നെ മനസ്സിലാക്കാം. ചില ആയത്തുകളില്‍ അത്വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചിലതിന്‍റെ മുമ്പും പിമ്പും പ്രസ്താവിച്ചിട്ടുള്ളസംഗതികളില്‍നിന്നും അത് ഗ്രഹിക്കുവാന്‍ കഴിയും. സൂ: റൂം 55, 56-ല്‍ ഈ വസ്തുതവളരെ സ്പഷ്ടമായ ഭാഷയില്‍ തന്നെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:
وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ﴿٥٥﴾ وَقَالَ الَّذِينَ أُوتُواالْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّـهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَـٰذَا يَوْمُ الْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ﴿٥٦
(അന്ത്യസമയം ലോകവാസനഘട്ടം – നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യംചെയ്തു പറയും: അവര്‍ ഒരു നാഴിക നേരമല്ലാതെ താമസിച്ചിട്ടില്ല എന്ന്. അപ്രകാരമാണ്അവര് (സത്യത്തില്‍നിന്ന്) തിരിക്കപ്പെട്ടിരുന്നത്. അറിവും സത്യവിശ്വാസവും നല്കപ്പെട്ടവര്പറയും: നിങ്ങള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (നിശ്ചയപ്രകാരം) പുനരുത്ഥാനദിവസംവരേക്കും തീര്‍ച്ചയായും താമസിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുനരുത്ഥാന ദിവസമാണ്! പക്ഷേ, നിങ്ങള്‍ അറിയാതിരിക്കുകയായിരുന്നു.) കുറ്റവാളികളാണ് ഖിയാമത്തു നാളില്‍ ഇപ്രകാരംപറയുകയെന്നും, സത്യവിശ്വാസികള്‍ അവരുടെ തെറ്റ് തിരുത്തുകയാണ് ചെയ്യുന്നതെന്നുംഇതില്‍നിന്ന് സ്പഷ്ടമാണല്ലോ. മരണപ്പെട്ടവരെല്ലാം അതേവരെഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതെങ്കില്‍ ഇക്കാര്യത്തില്‍സത്യവിശ്വാസികളും അവിശ്വാസികളും തമ്മില്‍ വ്യത്യാസം ഉണ്ടാകുവാന്‍ പാടില്ലല്ലോ. അവിശ്വാസികള്‍ നരകത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം അവരുമായുണ്ടാകുന്നചോദ്യോത്തരങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് സൂ: അഹ്ഖാഫ് 35 -ല്‍ അല്ലാഹു പറയുന്നു: ‘അവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ (ശിക്ഷയെ) അവര്‍ കാണുന്ന ദിവസം, പകലില്‍നിന്നുള്ള ഒരു നാഴിക സമയമല്ലാതെ അവര്‍ (മുമ്പ്) കഴിച്ചുകൂട്ടിയിട്ടില്ലാത്തതുപോലെയിരിക്കും.’ (.....كَأَنَّهُمْ يَوْمَ يَرَوْنَ )
കുറ്റവാളികളും അവിശ്വാസികളുമായുള്ളവര്‍ പരലോകശിക്ഷ കാണുമ്പോഴുണ്ടാകുന്നപരിഭ്രമവും ഭയവും നിമിത്തം ഐഹികജീവിതകാലം എത്രയായിരുന്നുവെന്ന് അവര്‍ക്ക്തിട്ടപ്പെടുത്തിപ്പറയുവാന്‍ കഴിയാതെവരികയും, അത് കേവലം ഒരു നാഴിക സമയം - മാത്രമേഉണ്ടായിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നിപ്പോകുകയുമാണ് ചെയ്യുന്നതെന്ന്‍ ഈആയത്തുകളില് നിന്ന് ആര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈവിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളില്‍ ‘ഒരു നാഴിക’ (ساعة) എന്നതിന്പകരം ‘പത്തുദിവസം’ (عشرا) എന്നും ചിലതില്‍ ‘ഒരു സായാഹ്നം അല്ലെങ്കില്‍ അതിന്‍റെപൂര്‍വ്വാഹ്നം’ (عشية أو ضحها) എന്നുമൊക്കെ – വ്യത്യസ്തവാക്കുകളില്‍ – പറഞ്ഞുകാണുന്നതും. ദീര്ഘഭയംകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.
2.) മേല്‍പ്പറഞ്ഞ ആയത്തുകളില്‍ ‘അല്പമല്ലാതെ താമസിച്ചിട്ടില്ല’. ‘ഒരു നാഴികയല്ലാതെകഴിച്ചുകൂട്ടിയിട്ടില്ല’ എന്നൊക്കെപ്പറഞ്ഞത് അവര്‍ മരണശേഷം ഖബ്റുകളില്‍കഴിഞ്ഞുകൂടിയ കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് ഇക്കൂട്ടര്‍ വരുത്തിത്തീര്ക്കുന്നതുംവാസ്തവവിരുദ്ധമാകുന്നു. ഖബ്റുകളില്‍ കഴിഞ്ഞുകൂടിയ കാലവും, മരണത്തിനു മുമ്പ്ജീവിതത്തില്‍ കഴിഞ്ഞ കാലവുമെന്ന വ്യത്യാസമില്ലാതെ, മൊത്തത്തില്‍ മുമ്പ് കഴിഞ്ഞകാലത്തെപ്പറ്റിയാണ് യഥാര്‍ത്ഥത്തില്‍ ആ പ്രസ്താവനകള്‍ ഉള്ളത്. ഈ രണ്ടില്‍ ഒന്നിനെപ്പറ്റിമാത്രമാണെന്നു വെക്കുകയാണെങ്കില്‍ തന്നെ, അത് മരണത്തിന് മുമ്പ് ഭൂമിയില്‍ ജീവിച്ചകാലത്തെ മാത്രം ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. നാം ഇപ്പോള്‍വായിച്ചുതീര്‍ത്ത സൂറത്തുല്‍ മുഅ്മിനൂന്‍ 112-ാം വചനത്തില്‍ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَسِنِينَ (നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ കഴിച്ചുകൂട്ടി?) എന്നാണല്ലോചോദിച്ചിട്ടുള്ളത്. നേരെമറിച്ച് ‘മരണശേഷം എത്ര കൊല്ലം’ എന്നോ, ‘ഖബ്റുകളില്‍എത്രകൊല്ലം’ എന്നോ അല്ല. ‘ഭൂമിയില്‍ (فِي الْأَرْضِ) എന്ന വാക്ക് ഖബ്റുകളില്‍ കഴിഞ്ഞകാലത്തെയും ഉള്‍പ്പെടുത്തിയേക്കാമെങ്കിലും, ഖബ്റുകളില്‍ വാസം തുടങ്ങുന്നതിന്‍റെമുമ്പത്തെ ജീവിതത്തെയാണ് അത് ഒന്നാമതായി ബാധിക്കുന്നതെന്ന് പ്രത്യേകംപറയേണ്ടതില്ല. അപ്പോള്‍ ഈ ചോദ്യത്തിന്‍റെ താല്‍പര്യം ഒന്നുകില്‍ ‘നിങ്ങള്‍മരിക്കുന്നതിനു മുമ്പ് ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു’ എന്നായിരിക്കണം. അല്ലെങ്കില്നിങ്ങള് ഭൂമിയില്‍ മരണം വരെയും, മരണശേഷം ഖബ്റുകളിലും കൂടി എത്രകാലംതാമസിച്ചു എന്നാവണം. ഈ രണ്ടിലൊന്നല്ലാതെ, മരണശേഷം ഖബ്റുകളില്‍ മാത്രം എത്രതാമസിച്ചു എന്നായിരിക്കയില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ‘ഭൂമിയില്‍’ എന്നുള്ളതിന്‘ഖബ്റുകളി’ല്‍ എന്നര്‍ത്ഥമില്ല. സൂ: യൂനുസ് 45ല്‍ അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്നദിവസം പകലില്‍നിന്നുള്ള ഒരു നാഴികയല്ലാതെ അവര്‍ കഴിച്ചുകൂട്ടിയിട്ടില്ലെന്നപോലെഇരിക്കും.’ (وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوا إِلَّا سَاعَةً مِّنَ النَّهَارِ) എന്നാണ് പറയുന്നത്. ഖബ്റില്ഉറങ്ങി കിടക്കുന്നതിനെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെങ്കില്‍ ‘രാത്രിയില്‍ നിന്നുള്ള ഒരുനാഴിക’ എന്നല്ലേ പറയുവാന്‍ കൂടുതല്‍ ന്യായമുള്ളത്!?’ ഇതുപോലെത്തന്നെ, സൂ: നാസിആത്ത് (النازعات) 46 ല്‍ ഒരു സായാഹ്നം അല്ലെങ്കില്‍ ഒരു പൂര്‍വ്വാഹ്നം (عشية او ضحها) – അഥവാ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം – എന്ന് പറഞ്ഞിരിക്കുന്നു. ഇതും തന്നെഖബ്റുകളിലെ കാലത്തെക്കുറിച്ചോ, അതല്ല മരണത്തിനുമുമ്പുള്ള കാലത്തെക്കുറിച്ചോ – ഏതായിരിക്കുന്നതാണ്- കൂടുതല്‍ യോജിപ്പ് എന്ന് വായനക്കാര്‍ ചിന്തിക്കുക.
ഖിയാമത്തുനാളിലെ പരിഭ്രമംകൊണ്ടല്ല, അതുവരെഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അവിശ്വാസികള്‍ മേല്‍പ്പറഞ്ഞ(സൂക്ഷ്മരഹിതമായ) മറുപടി പറയുന്നതെന്നാണല്ലോ ഇക്കൂട്ടരുടെ വാദം. തല്ക്കാലം അത്സമ്മതിച്ചേക്കുക. അപ്പോള്‍, ‘ഭൂമിയില്‍ നിങ്ങള്‍ എത്ര താമസിച്ചു’വെന്ന ചോദ്യത്തിന്‘മരിക്കുന്നതിനുമുമ്പ് ഭൂമിയില്‍ എത്രകാലം താമസിച്ചു’ എന്നു അര്‍ത്ഥമാക്കുന്നപക്ഷംഅവരുടെ മറുപടി ‘ഞങ്ങള്‍ ഭൂമിയില്‍ ഇത്രകാലം താമസിച്ചിട്ടുണ്ട്’ എന്നു (കാലംതിട്ടപ്പെടുത്തികൊണ്ടുതന്നെ) ആവണമല്ലോ. എനി ആ ചോദ്യത്തിന് മരണംവരെ ജീവിച്ചകാലവും മരണശേഷം ഖബ്റുകളിലുംകൂടി എത്ര താമസിച്ചു’ എന്നാണര്‍ത്ഥംകല്‍പിക്കുന്നതെങ്കില്‍ അതിന്‍റെ മറുപടി ഏതാണ്ടിങ്ങിനെയായിരിക്കേണ്ടതാണ്: ‘ മരണത്തിനുമുമ്പ് ഇത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ട്; മരണശേഷം ഖബ്റുകളില്‍ എത്രകാലംകഴിഞ്ഞുകൂടി എന്നു ഞങ്ങള്‍ക്കറിവില്ല. (കാരണം ഞങ്ങള്‍ഉറങ്ങിക്കിടക്കുകയായിരുന്നുവല്ലോ – പടച്ചവനേ!)’
ഇങ്ങിനെയുള്ള മറുപടികളൊന്നും പറയാതെ, ഞങ്ങള്‍ ഒരുദിവസമോ ഒരു ദിവസത്തിന്‍റെഅല്‍പഭാഗമോ താമസിച്ചിരിക്കുന്നു, എണ്ണം അറിയുന്നവരോട് ചോദിച്ചുനോക്കുക’ എന്നിങ്ങിനെ പറയുന്നത് ശിക്ഷമൂലമുള്ള പരിഭ്രമത്തെയല്ല, ഖബ്റിലെ ഉറക്കിനെയാണ്കാണിക്കുന്നതെന്നു് സമര്‍ത്ഥിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. ഈമറുപടിയെ ഉദ്ധരിച്ചതിനെത്തുടര്‍ന്ന് (മുഅ്മിനൂന്‍ 114 – 115-ല്‍) അല്ലാഹുപ്രസ്താവിക്കുന്നതെന്താണെന്നു വായനക്കാരൊന്ന്‍ മനസ്സിരുത്തിനോക്കുക: ‘നിങ്ങള്‍അല്‍പമല്ലാതെ താമസിച്ചിട്ടില്ല എന്നത് ശരിയാണ്, പക്ഷേ, ഐഹിക ജീവിതം വളരെദീര്‍ഘിച്ചതും നിങ്ങളുടെ ഇഷ്ടംപോലെ കഴിച്ചുകൂട്ടാവുന്നതുമാണെന്നു നിങ്ങള്‍കരുതിവശായി. ഈ കടുത്ത അനുഭവങ്ങളെയും അറ്റമില്ലാത്ത ജീവിതത്തെയും നേരിടേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ നേരത്തെകൂട്ടി മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അവസ്ഥനിങ്ങള്‍ക്ക് വന്നെത്തുകയില്ലായിരുന്നു’ എന്നല്ലേ ആ പ്രസ്താവനയുടെ സാരം?!
ചുരുക്കത്തില്‍, മേല്‍ കാണിച്ച ആയത്തുകളൊന്നുംതന്നെ, ഖബ്റുകളില്‍ മനുഷ്യന്‍ഉറങ്ങിക്കിടക്കുകയാണെന്നല്ല കാണിക്കുന്നത്. പരലോകജീവിതത്തിന്റെ ഭയങ്കരതയോടും, ദൈര്‍ഘ്യത്തോടും താരതമ്യം ചെയ്യുമ്പോള്‍, അതിന്‍റെ മുമ്പുകഴിഞ്ഞ കാലത്തെഅനുഭവങ്ങള്‍ കേവലം നിസ്സാരമായിത്തോന്നുമെന്ന് മാത്രമാണ് കാണിക്കുന്നത്. മേല്‍പ്പറഞ്ഞ പ്രസ്താവനകളൊന്നുംതന്നെ ഖബ്റുകളില്‍ താമസിച്ച കാലത്തെ മാത്രംഉദ്ദേശിച്ചാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. പരമാര്‍ത്ഥം ഇതായിരിക്കെ, അനേകംഹദീസുകളില് ഖബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പ്രസ്താവിച്ചിട്ടുള്ളതിനെഉന്നംവെച്ചുകൊണ്ട് ഇക്കൂട്ടര്‍: ‘തല്ലിന്‍റെയും കുത്തിന്‍റെയും കഥ ഖുര്‍ആന്‍അംഗീകരിക്കുന്നില്ല’ എന്നും, ‘ഖബ്റിലെ ജീവിതം തല്ലും കുത്തുമായിട്ടാണ്കഴിഞ്ഞുകൂടുകയെങ്കില്‍ ഈ പ്രസ്താവനക്ക് അവകാശമില്ല’ എന്നും പരിഹാസപൂര്‍വ്വംആവര്‍ത്തിച്ച് പറയുന്നത് എത്രമാത്രം കടുത്തതും ധിക്കാരപരവുമാണെന്ന്ആലോചിച്ചുനോക്കുക! ‘തല്ലും കുത്തും’ എന്ന് പ്രയോഗിച്ചുകൊണ്ടുള്ള ഈ പരിഹാസത്തിന്പാത്രമാകുന്നത്, കേവലം ചില പണ്ഡിതന്‍മാരോ മുന്‍കഴിഞ്ഞുപോയ സഹാബത്ത്തടങ്ങിയുള്ള മഹാന്‍മാരോ അല്ല, നബി തിരുമേനിﷺ യാണെന്നുള്ളതാണ് എത്രയുംശോചനീയം! നബി ﷺ യുടെ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഖബ്റുകളിലെഅനുഭവങ്ങളെപ്പറ്റി മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
നബി ﷺ യുടെ ഹദീസുകളുടെ നേരെ കണ്ണടക്കുകയും, ഗോപ്യമായ നിലയില്‍പരിഹസിക്കുകയും ചെയ്തുകൊണ്ട്, ‘തല്ലിന്‍റെയും കുത്തിന്‍റെയും കഥ ഖുര്ആന്അംഗീകരിച്ചിട്ടില്ലെ’ന്ന് പറഞ്ഞ് ഇവര്‍ സൂറത്തുല്‍ മുഅ്മിന്‍ 46-ാം ആയത്തിനെക്കുറിച്ച്അറിയാത്ത ഭാവത്തില്‍ മൗനമവലംബിക്കുന്നത് കാണാം. ഫിര്‍ഔന്റെ കൂട്ടര്‍ക്ക്ഭൂലോകത്തു വെച്ചുണ്ടായ ശിക്ഷയെപ്പറ്റി പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു: النَّارُيُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا – المؤمن : 46 (നരകം! രാവിലേയും വൈകുന്നേരവും അതിങ്കല്‍അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.) തുടര്‍ന്നുകൊണ്ട്, ഖിയാമത്തുനാളില്‍ അവരെഅതികഠിനമായ ശിക്ഷയില്‍ അകപ്പെടുത്തുവാന്‍ കല്‍പിക്കുന്നതാണ് ( وَيَوْمَ تَقُومُ السَّاعَةُأَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ)എന്നും പ്രസ്താവിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക്, മരണത്തിനുംപുനരുത്ഥാനത്തിനുമിടയില് ഒരുതരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഈആയത്ത് മതിയായ തെളിവ് നല്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു നമുക്ക് കാണാം. മരണശേഷം ഖബ്റില്‍വെച്ചുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റി ഹദീസുകളില്‍ വന്നിട്ടുള്ള പലസംഗതികളും സൂ: യാസീനില്‍ വെച്ചും സംസാരിക്കാം. إن شاء الله تعالى
🌹നബി (ﷺ) നമസ്കാരത്തില്‍ ദുആ ചെയ്യാറുണ്ടായിരുന്നത് പോലെ – നമ്മോടും അങ്ങിനെചെയ്‌വാന്‍ അവിടുന്ന് ഉപദേശിച്ചിട്ടുമുണ്ട് – നാമും ദുആ ചെയ്യുക:
اللهم اني أعوذ بكمن عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال🤲
(അല്ലാഹുവേ, ഖബറിലെ ശിക്ഷയില്‍ നിന്നും, നരകത്തിന്റെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും, കള്ളവാദിയും സഞ്ചാരിയുമായദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ഞാന്‍ നിന്നോടു രക്ഷതേടുന്നു.)
🤲🤲🤲🤲🤲🤲🤲🤲🤲🤲
Comments
Post a Comment