ഖുർആനിലെ ഉപമകൾ 

ഭാഗം :2

🔷🔷🔷🔷🔷🔷🔷🔷🔷🔷


21. ഗ്രന്ഥം ചുമക്കുന്ന കഴുതകൾ🔷


അൽ ജുമുഅഃ 62 : 5

 مَثَلُ ٱلَّذِينَ حُمِّلُواْ ٱلتَّوۡرَىٰةَ ثُمَّ لَمۡ يَحۡمِلُوهَا كَمَثَلِ ٱلۡحِمَارِ يَحۡمِلُ أَسۡفَارًۢاۚ بِئۡسَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْبِئَايَٰتِ ٱللَّهِۚ وَٱللَّهُ لَا يَهۡدِى ٱلۡقَوۡمَ ٱلظَّٰلِمِينَ 

തൗറാത്ത്‌ സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയുംഎന്നിട്ട്‌ അത്‌ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ( യഹൂദരുടെ ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്നകഴുതയുടേത്‌ പോലെയാകുന്നുഅല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞജനങ്ങളുടെ ഉപമ എത്രയോ ചീത്തഅക്രമികളായ ജനങ്ങളെ അല്ലാഹുസന്‍മാര്‍ഗത്തിലാക്കുകയില്ല.(62/5)

     താനെന്തു വഹിക്കുന്നുതാന്‍ വഹിക്കുന്ന വസ്‌തുവില്‍ എന്താണുള്ളത് ?അതിന്‍റെലക്ഷ്യമെന്ത് ? പ്രയോജനമെന്ത്‌ഇതൊന്നും പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്നകഴുതയ്ക്ക് അറിയുകയില്ലല്ലോഅതും പേറി നടക്കണംഅതിനുള്ള വിഷമവുംസഹിക്കണംഅത്രമാത്രംഇതുപോലെത്തന്നെയാണ് തൗറാത്തിന്‍റെ ഭാരവാഹികളായയഹൂദരുടെയും നിലതൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോഅതിന്‍റെഅദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ അവര്‍ ശ്രദ്ധിക്കുന്നേയില്ലപകരം പരമ്പരാഗതമായഐതിഹ്യങ്ങള്‍ കൊണ്ടും തങ്ങളുടെ വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണവര്‍മൃഗങ്ങള്‍ക്ക് കാര്യം മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലഇവര്‍ക്ക് അതുണ്ട്അതു ഇവര്‍ഉപയോഗപ്പെടുത്താതെ ഇരിക്കുകയാണ് നിലക്ക് – മറ്റൊരു സ്ഥലത്ത് അള്ളാഹുപറഞ്ഞതുപോലെ – മൃഗങ്ങളെക്കാള്‍ പിഴച്ചവരാണിവര്‍ (أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّഗ്രന്ഥകെട്ട് വഹിക്കുന്ന ഒട്ടകത്തോടോ മറ്റോ ഉപമിക്കാതെകഴുതയോട് ഉപമിച്ചിരിക്കുന്നതുഅല്ലാഹുവിനു അവരുടെ നേരെയുള്ള വെറുപ്പിന്‍റെ കാഠിന്യമാണ് കാണിക്കുന്നത്വിശുദ്ധഖുര്‍ആന്‍റെ അനുയായികളുടെ ഇന്നത്തെ പൊതുനിലയും  വചനവും മുമ്പില്‍വെച്ചുകൊണ്ട് ഒന്ന് ആലോചിച്ചു നോക്കുകഇനിയൊരു വേദഗ്രന്ഥംഅവതരിക്കുമായിരുന്നെങ്കില്‍ അവരെപ്പറ്റി അല്ലാഹു എങ്ങിനെ പറയുമായിരിക്കുംചിന്തിച്ചുനോക്കുകوالعياد بالله


22. വിശുദ്ധ ഖുർആനിന്റെ മഹത്വം🔷


അൽ ഹശ്ര്‍  59 : 21

 لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٍ لَّرَأَيۡتَهُۥ خَٰشِعًا مُّتَصَدِّعًا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِلَعَلَّهُمۡ يَتَفَكَّرُونَ 

 ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത്‌ ( പര്‍വ്വതം ) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കുകാണാമായിരുന്നു ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക്‌ വേണ്ടി വിവരിക്കുന്നുഅവര്‍ചിന്തിക്കുവാന്‍ വേണ്ടി.(59/21)


വിശുദ്ധ ഖുര്‍ആന്‍റെ മഹത്വവും ഉന്നത നിലപാടും ഉപമാരൂപത്തില്‍ ചൂണ്ടിക്കാട്ടുകയാണ് വചനംമനുഷ്യന്‍റെ തന്റേടക്കുറവും അശ്രദ്ധയും കാരണമായി അതിനു അവന്‍വേണ്ടത്ര വില കല്‍പിക്കുന്നില്ലഅവന്‍റെ മനസ്സില്‍ അതര്‍ഹിക്കുന്ന ഗൗരവംഅനുഭവപ്പെടുന്നുമില്ലഇതു ഖുര്‍ആന്‍റെ ഏതെങ്കിലും പോരായ്‌മകൊണ്ടല്ലഖുര്‍ആന്‍അവതരിപ്പിച്ചതു വല്ല പര്‍വതത്തിനുമായിരുന്നെങ്കില്‍ – അതെത്ര കടുത്തതുംഉറച്ചതുമായികൊള്ളട്ടെ - ഖുര്‍ആന്‍റെ ഗൗരവത്താല്‍ അതു അല്ലാഹുവിനോടു ഭക്തിവിനയംകാണിക്കുന്നതുംഅല്ലാഹുവിനെ പേടിച്ചു സ്വയം പൊട്ടിപ്പിളര്‍ന്ന് പോകുന്നതുമായിതീര്‍ന്നേക്കുംഅത്രയും മഹത്തായ ഒന്നാണത്പക്ഷേമനുഷ്യ ഹൃദയത്തിന്‍റെ കടുപ്പംഅതിലും കഠിനമായിപ്പോയിഅതുകൊണ്ടാണ് അവന്‍റെ മനസ്സിനു അതര്‍ഹിക്കുന്ന മാറ്റംവരാത്തതു എന്ന് സാരംഎന്നല്ലാതെഖുര്‍ആന്‍ ഒരു മലയുടെമീതെ കൊണ്ടുപോയിവെച്ചാല്‍ ഉടനെ അതു പൊട്ടിത്തകരും എന്നൊന്നുമല്ലമനുഷ്യന്‍ ചിന്തിച്ചു കാര്യങ്ങള്‍മനസ്സിലാക്കുവാനാണ് ഇതുംഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹുഎടുത്തുകാട്ടുന്നതു എന്ന് പ്രത്യേകം ഉണര്‍ത്തിയിട്ടുള്ളതില്‍ നിന്നുതന്നെ ഇതുസ്‌പഷ്ടമാണല്ലോ.

   വേദക്കാരെ അഭിമുഖീകരിച്ചുകൊണ്ടു സൂഃ ബഖറഃ 74ല്‍ അല്ലാഹു ഇങ്ങിനെ പറയുന്നു : ‘പിന്നീടു അതിനു ശേഷംനിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയിഎന്നിട്ടു അവകല്ലുപോലിരിക്കുന്നുഅല്ലെങ്കില്‍ അതിനേക്കാള്‍ കഠിനകടുപ്പമുള്ളതാണ്കല്ലില്‍തന്നെയും(ചിലതുഅരുവികള്‍ പൊട്ടി ഒഴുകുന്നവയുണ്ട്അവയില്‍തന്നെ പൊട്ടിപ്പിളര്‍ന്ന് വെള്ളംപുറത്തുവരുന്നവയുമുണ്ട്അവയില്‍തന്നെ അല്ലാഹുവിനെ പേടിച്ചതുനിമിത്തം (കീഴ്പോട്ടുഇറങ്ങുന്നവയും ഉണ്ട്. ’ – (ثُمَّ قَسَتْ قُلُوبُكُم  – مِنْ خَشْيَةِ اللَّهِ)


23 കപട വിശ്വാസികളുടെ സ്വഭാവം🔷


അൽ ബഖറഃ  2 : 17-18

 مَثَلُهُمۡ كَمَثَلِ ٱلَّذِى ٱسۡتَوۡقَدَ نَارًا فَلَمَّآ أَضَآءَتۡ مَا حَوۡلَهُۥ ذَهَبَ ٱللَّهُ بِنُورِهِمۡ وَتَرَكَهُمۡ فِى ظُلُمَٰتٍ لَّا يُبۡصِرُونَ

അവരെ ഉപമിക്കാവുന്നത്‌ ഒരാളോടാകുന്നുഅയാള്‍ തീ കത്തിച്ചുപരിസരമാകെപ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നുംകാണാനാവാതെ ഇരുട്ടില്‍ ( തപ്പുവാന്‍ ) അവരെ വിടുകയും ചെയ്തു.

 صُمُّۢ بُكۡمٌ عُمۡىٌ فَهُمۡ لَا يَرۡجِعُونَ

ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍അതിനാല്‍ അവര്‍ ( സത്യത്തിലേക്ക്‌ ) തിരിച്ചുവരികയില്ല.(2/17-18) കപടവിശ്വാസികളുടെ ചില ഉപമകളാണ്  വചനങ്ങളില്‍വിവരിച്ചിരിക്കുന്നത്ക്വുര്‍ആന്‍റെ പ്രതിപാദന രീതിയില്‍ ഉപമകള്‍ക്ക് നല്ലൊരു സ്ഥാനംനല്‍കപ്പെട്ടിട്ടുണ്ട്.പ്രതിപാദ്യ വിഷയത്തിന്‍റെ മര്‍മവശവും വിശദാംശങ്ങളും ഗ്രഹിക്കുവാനുംസാധാരണക്കാര്‍ക്ക് വിഷയം വേഗം മനസ്സിലാക്കുവാനും അതു പ്രയോജനപ്പെടുന്നുഅറബികള്‍ക്കിടയില്‍ ഉപമകള്‍ വിവരിക്കുന്ന പതിവ് മുമ്പേയുള്ളതാണ്ചിലസന്ദര്‍ഭങ്ങളില്‍ഒരു നീണ്ട വിശദീകരണത്തെക്കാള്‍ ഒരു ചെറിയ ഉപമയായിരിക്കുംകൂടുതല്‍ ഉപകരിക്കുക.

  ഉപമയുടെ വിവരണമെന്നോണം പല രിവായത്തു (നിവേദനം)കളും ഉദ്ധരിക്കപ്പെട്ടുകാണാംകൂട്ടത്തില്‍ കൂടുതല്‍ വ്യക്തവും ഹൃദ്യവുമായി തോന്നുന്നത് ഇബ്‌നു മസ്ഊദ്(മുതലായ ചില സ്വഹാബികളില്‍ നിന്ന് ഇബ്‌നു ജരീര്‍ (ഉദ്ധരിച്ച ഒരു രിവായത്താകുന്നുഅതിന്‍റെ സാരം ഇങ്ങിനെയാണ്: 'റസൂല്‍(മദീനായില്‍ വന്ന അവസരത്തില്‍ ചിലആളുകള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചുപിന്നീട് അവര്‍ കപടവിശ്വാസികളായി മാറിഅവരുടെഉപമ ഒരു മനുഷ്യന്റേത് പോലെയായിത്തീര്‍ന്നുഅയാള്‍ ഇരുട്ടിലായിരുന്നുഅതിനാല്‍അയാള്‍ തീ കത്തിച്ചു തീ അയാളുടെ ചുറ്റുപാടിലുമുള്ള കുണ്ടു കുഴികളിലുംഉപദ്രവവസ്തുക്കളിലും വെളിച്ചം പരത്തിഅയാള്‍ക്ക് അതെല്ലാം കാണുമാറായിഅയാള്‍സൂക്ഷിക്കേണ്ടതെന്തൊക്കെയാണെന്ന് അയാള്‍ക്ക് അറിയുവാന്‍ കഴിഞ്ഞുഅങ്ങിനെയിരിക്കെ അയാളുടെ തീ കെട്ടു പോയിഅതു മൂലം സൂക്ഷിക്കേണ്ടുന്ന ഉപദ്രവവസ്തുക്കള്‍ തിരിച്ചറിയാതെയായിഇപ്രകാരമാണ് കപടവിശ്വാസിയുംഅവന്‍ ആദ്യംശിര്‍ക്കാകുന്ന ഇരുട്ടിലായിരുന്നുഎന്നിട്ടു അവന്‍ ഇസ്‌ലാം സ്വീകരിച്ചുഅതോടെ ഹലാലുംഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവന്‍ തിരിച്ചറിഞ്ഞുഅങ്ങിനെയിരിക്കെ (വീണ്ടുംഅവിശ്വാസിയായിഹറാമില്‍ നിന്ന് ഹലാലും ചീത്തയില്‍നിന്ന് നല്ലതും അറിയാതെയായിത്തീര്‍ന്നുഅങ്ങിനെഅവര്‍ (കപടവിശ്വാസികള്‍ബധിരന്മാരും ഊമകളുംഅന്ധന്മാരുമാകുന്നുഇനിഅവര്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയില്ല'. 

 വേണ്ടപ്പെട്ട കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കുകയോയാഥാര്‍ത്ഥ്യങ്ങള്‍ വാ തുറന്ന്സംസാരിക്കുകയോകണ്ണു കൊണ്ടു നോക്കിക്കാണുകയോ ചെയ്യാത്തവരാക കൊണ്ടാണ്അലങ്കാര രൂപത്തില്‍ കപടവിശ്വാസികള്‍ ബധിരന്മാരുംഊമകളുംഅന്ധന്മാരുമാണെന്ന്പറഞ്ഞത്സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നു: 'അവര്‍ ഭൂമിയിലൂടെസഞ്ചരിക്കുന്നില്ലേഎന്നാലവര്‍ക്ക് ബുദ്ധി കൊടുത്ത് ചിന്തിക്കുമാറുള്ള ഹൃദയങ്ങളോകേട്ടറിയുമാറുള്ള കാതുകളോ ഉണ്ടാകേണ്ടിയിരിക്കുന്നുഎന്നാല്‍, (വാസ്തവത്തില്‍കണ്ണുകള്‍ക്കല്ലഅന്ധത ബാധിക്കുന്നത്പക്ഷേനെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കത്രെഅന്ധത ബാധിക്കുന്നത്'. (ഹജ്ജ്; 46) കപടവിശ്വാസികള്‍ക്ക് മറ്റൊരു ഉപമകൂടി അല്ലാഹുചൂണ്ടിക്കാട്ടുന്നു:

 أَوۡ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعۡدٌ وَبَرۡقٌ يَجۡعَلُونَ أَصَٰبِعَهُمۡ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلۡمَوۡتِۚوَٱللَّهُ مُحِيطٌۢ بِٱلۡكَٰفِرِينَ

അല്ലെങ്കില്‍ ( അവരെ ) ഉപമിക്കാവുന്നത്‌ ആകാശത്തുനിന്നു ചൊരിയുന്ന ഒരുപേമാരിയോടാകുന്നുഅതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌ഇടിനാദങ്ങള്‍നിമിത്തം മരണം ഭയന്ന്‌ അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നുഎന്നാല്‍ അല്ലാഹുസത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.

 يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَبِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ

മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നുഅത്‌ ( മിന്നല്‍ ) അവര്‍ക്ക്‌വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍  വെളിച്ചത്തില്‍ നടന്നു പോകുംഇരുട്ടാകുമ്പോള്‍അവര്‍ നിന്നു പോകുകയും ചെയ്യുംഅല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയുംകാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നുനിസ്സംശയം അല്ലാഹുഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌.(2/19-20) ആദ്യത്തെ ഉപമയെക്കാള്‍ കുറച്ചുകൂടിവിസ്തൃതമാണ്  ഉപമരണ്ടു തരം വീക്ഷണങ്ങളിലൂടെ  ഉപമവ്യാഖ്യാനിക്കപ്പെടാറുണ്ട്. (1) കപട വിശ്വാസികളുടെ സ്ഥിതിഗതികളുടെ പൊതുവെയുള്ള ഒരുചിത്രീകരണമാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന നിലക്ക്. (2) അവരുടെസ്ഥിതിഗതികളുടെ ചില വശങ്ങളെ പ്രത്യേകം പ്രത്യേകം ഇതില്‍ചിത്രീകരിച്ചിരിക്കുന്നുവെന്ന നിലക്ക് രണ്ടു നിലക്കുള്ള വ്യാഖ്യാനം ഒന്നാമത്തെഉപമയിലും സ്വീകരിക്കപ്പെടാതില്ലപക്ഷേ രണ്ടു നിഗമനങ്ങളും തമ്മിലുള്ള താരതമ്യംകൂടുതല്‍ പ്രകടമാകുന്നത്  ഉപമയുടെ വ്യാഖ്യാനത്തിലാകുന്നു

 ഒന്നാമത്തെ വീക്ഷണ പ്രകാരം ഇതിന്‍റെ വ്യാഖ്യാനം ഏതാണ്ടിങ്ങിനെയാണ്ആകാശത്തുനിന്ന് വമ്പിച്ച മഴ പെയ്തുകൊണ്ടിരിക്കുന്നുരാത്രിയുടെ അന്ധകാരത്തിന് പുറമെമഴയുടെആധിക്യം കൊണ്ടുംമഴക്കാറുകളുടെ കുന്നുകൂടല്‍ കൊണ്ടുമുള്ള അന്ധകാരങ്ങളുംഎല്ലാംകൂടി വമ്പിച്ച കൂരിരുട്ട്മുമ്പോട്ട് നീങ്ങുവാന്‍ വഴി കണ്ടു കൂടാതപ്പി നടക്കുവാന്‍ പോലുംകഴിയാതെ മനസ്സിന്‍റെ സമനിലയും തെറ്റിയിരിക്കുന്നുകാരണംഇടതടവില്ലാത്ത ഇടിയുംമിന്നലും ഇടിവാളിന്‍റെ പൊട്ടലും ചീറ്റലും കേള്‍ക്കുമ്പോള്‍ മരണത്തെ ഭയന്ന് ആളുകള്‍ചെവിയില്‍ വിരല്‍ തിരുകി കാതു പൊത്തിക്കളയുംമിന്നലിന്‍റെ അതിപ്രസരമാണെങ്കില്‍കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടുപോകുമാറ്‌ ഭയങ്കരവുംമിന്നലിന്റെ വെളിച്ചം കിട്ടുമ്പോള്‍അല്‍പമൊന്ന് നടന്നു നീങ്ങുവാന്‍ ശ്രമിക്കുംഅപ്പോഴേക്ക് വീണ്ടും ഇരുട്ട്അതോടെസ്തംഭിച്ചു നില്‍ക്കുകയായിഅല്ലാഹു കാത്തു രക്ഷിച്ചതു കൊണ്ട് ഭാഗ്യത്തിന് ചെകിട്പൊട്ടി കേള്‍വി നശിക്കാതെയുംകണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്നുമാത്രംഇങ്ങിനെയുള്ള ഒരു മഴയില്‍ അകപ്പെട്ടാലത്തെ അവസ്ഥ പോലെയാണ്കപടവിശ്വാസികളുടെയും സ്ഥിതിഗതികള്‍അതായത്ഒരിക്കലും മനസ്സമാധാനമോസ്വസ്ഥതയോ അവര്‍ക്കില്ലസംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്പരിഭ്രമവുംഭീതിയും മറ്റൊരു ഭാഗത്ത്നബി()യുടെയും സത്യവിശ്വാസികളുടെയും പക്ഷത്ത്ചേര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളുംഅതോടൊപ്പം അതിനാല്‍ നേരിട്ടേക്കാവുന്നഉത്തരവാദിത്വങ്ങളും വേറൊരു വശത്ത്അവിശ്വാസികളുടെ കൂടെ ചേര്‍ന്നാല്‍ ലഭിക്കുന്നസ്വാര്‍ത്ഥങ്ങളും അതിന്റെ ഭവിഷ്യത്തുകളും വേറെയുംചുരുക്കിപ്പറഞ്ഞാല്‍മേല്‍ വിവരിച്ചമഴയില്‍ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ തന്നെ എന്നു സാരം

 രണ്ടാമത്തെ വ്യാഖ്യാന രീതി ഏതാണ്ടിങ്ങിനെയാണ്അവരുടെ നന്‍മക്കു വേണ്ടിഅല്ലാഹുവില്‍ നിന്നു അവതരിച്ചു കൊണ്ടിരിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍സന്ദേശങ്ങള്‍ദൃഷ്ടാന്തങ്ങള്‍വിധിവിലക്കുകള്‍ ആദിയായവയാണ് മഴയോട് ഉപമിക്കപ്പെട്ടിരിക്കുന്നത്മഴഭൂമിയെ ജീവസ്സുള്ളതാക്കുന്നതു പോലെ അവ മനുഷ്യനും ജീവസ്സുണ്ടാക്കുന്നുവല്ലോശക്തിയായ മഴ വര്‍ഷിക്കുമ്പോള്‍ ഇടിയും മിന്നലും സ്വാഭാവികമാണ്കപടവിശ്വാസികളുടെസംശയംകാപട്യംആശയക്കുഴപ്പംദുര്‍മോഹം ആദിയായവയാണ് ഇരുട്ടിനോട്സാദൃശ്യപ്പെടുത്തിയിരിക്കുന്നത്ദിവ്യ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള താക്കീതുകള്‍മുന്നറിയിപ്പുകള്‍ മുതലായവ ഇടികളോടുംഅതിലെ ദൃഷ്ടാന്തങ്ങള്‍സന്തോഷവാര്‍ത്തകള്‍ മുതലായവ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നുതാക്കീതുകളുംശാസനകളും കേട്ട് സഹിക്കവയ്യാതെ ബധിരന്മാരെപ്പോലെ അവര്‍ തിരിഞ്ഞുകളയുന്നതിനെയാണ് ഇടിവാള്‍ നിമിത്തം മരണത്തെ ഭയന്ന് കാതുപൊത്തുന്നതിനോട്ഉപമിച്ചിരിക്കുന്നത്പക്ഷേഅവര്‍ കാതുപൊത്തിയതുകൊണ്ട് രക്ഷ കിട്ടുവാന്‍ പോകുന്നില്ലഎന്നത്രെ 'അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്എന്ന് പറഞ്ഞതിന്റെതാല്‍പര്യംസത്യമാര്‍ഗം സ്വീകരിച്ചാല്‍ ഭൗതികമായും പാരത്രികമായുംലഭിക്കുവാനിരിക്കുന്ന നന്‍മകളെപ്പറ്റി ചിലപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടാകുംഅങ്ങനെഗതി അല്‍പം മുന്നോട്ടാകുംഅപ്പോഴേക്കും സ്വാര്‍ത്ഥ വിചാരങ്ങളുംപരീക്ഷണഘട്ടങ്ങളും ഓര്‍മ വരുംഅതോടെ അത് സ്തംഭനത്തിലാകുംഅതാണ് മിന്നല്‍വെളിച്ചത്തില്‍ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാല്‍ നിന്നു പോകുമെന്നും പറഞ്ഞത്കണ്ടുംകേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ അവര്‍ദുരുപയോഗപ്പെടുത്തിയിരിക്കെഅവയെ നിശ്ശേഷം എടുത്തു കളയുവാന്‍ അവന് ഒട്ടുംപ്രയാസമില്ലഎങ്കിലും അതവന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ട് സംഭവിച്ചിട്ടില്ലെന്ന് മാത്രം.

 മൊത്തരൂപത്തിലുംവിശദരൂപത്തിലുമുള്ള  രണ്ട് വ്യാഖ്യാന രീതികളില്‍ സാധാരണബുദ്ധികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ രൂപമായിരിക്കും കൂടുതല്‍അനുകരണീയവും വ്യക്തവുമായി തോന്നുക . എങ്കിലുംസാഹിത്യ രംഗത്ത് കൂടുതല്‍സ്ഥാനം അര്‍ഹിക്കുന്നത് ഒന്നാമത്തെ രൂപമാകുന്നുഓരോരുത്തര്‍ക്കും അവനവന്റെ ബുദ്ധിവികാസവും ചിന്താമണ്ഡലവും അനുസരിച്ച് ഓരോ ഉപമയിലും അടങ്ങിയ തത്വരഹസ്യങ്ങള്‍പരതിനോക്കി കണ്ടുപിടിക്കുവാന്‍ ഇതാണ് കൂടുതല്‍ ഉപകരിക്കുകالله أعلم  രണ്ട്ഉപമകളും ഒരേ തരം മുനാഫിക്വുകളെ സംബന്ധിച്ചു തന്നെയാണെന്നുംഅല്ലെന്നുംരണ്ടഭിപ്രായം വ്യാഖ്യാതാക്കള്‍ക്കിടയിലുണ്ട്ഇമാം ഇബ്‌നു ജരീര്‍ (മുതലായ പലരുംഒന്നാമത്തെ അഭിപ്രായവുംഇബ്‌നുകഥീര്‍ (മുതലായ പലരുംരണ്ടാമത്തെ-അല്ലെന്നുള്ള-അഭിപ്രായവുമാണ് സ്വീകരിച്ചു കാണുന്നത്വിശ്വാസം ഉള്ളില്‍തീണ്ടിയിട്ടേ ഇല്ലാത്ത മുഴുത്ത കപടന്‍മാരെ സംബന്ധിച്ചാണ് 17-ാം വചനത്തിലെ തീയിന്‍റെഉപമവിശ്വാസമുണ്ടെങ്കിലും അതിന്‍റെ ദുര്‍ബ്ബലത നിമിത്തം ഇസ്‌ലാമിക ശിക്ഷണത്തില്‍ഉറച്ചു നില്‍ക്കുവാന്‍ കഴിയാത്തവരുംചിലപ്പോഴൊക്കെ സംശയവും ആശയക്കുഴപ്പവുംനേരിടുകയും ഇടക്ക് ബോധോദയവും സത്യവിശ്വാസത്തിന്‍റെ പ്രകാശവും പ്രകടമാകുകയുംചെയ്യുന്ന രണ്ടാം തരം കപടന്മാരെ സംബന്ധിച്ചാണ്  വചനത്തിലെ ഉപമഇതാണ്രണ്ടാമത്തെ അഭിപ്രായംപല ക്വുര്‍ആന്‍ വചനങ്ങളും മറ്റും ഉദ്ധരിച്ചും ഉദാഹരിച്ചും കൊണ്ട്ഇബ്‌നുകഥീര്‍ ( അഭിപ്രായം അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ സ്ഥാപിച്ചുകാണാവുന്നതാണ്

 19-ാം വചനത്തിന്‍റെ അവസാനത്തില്‍ والله محيط بالكافرين (അല്ലാഹു അവിശ്വാസികളെവലയം ചെയ്യുന്നവനാണ്എന്നും 20ന്‍റെ അവസാനത്തില്‍ ان الله عَلى كل شيء قدير(അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്എന്നും പറഞ്ഞതു പോലെമുമ്പുള്ളവാക്യങ്ങളുമായി ഘടനയിലോ വിഷയത്തിലോ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ചിലവാക്യങ്ങള്‍ ക്വുര്‍ആനില്‍ കാണപ്പെടുക സര്‍വ്വസാധാരണമാകുന്നുമിക്ക ആയത്തുകളുംസമാപിക്കുന്നത് ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു വാക്യത്തോടു കൂടിയായിരിക്കുംമുന്‍വാക്യങ്ങളുമായി അവക്ക് പ്രത്യക്ഷ ബന്ധം തോന്നുകയില്ലെങ്കിലും-സംസാരവിഷയത്തിന്‍റെയും സന്ദര്‍ഭത്തിന്റേയും പശ്ചാത്തലത്തില്‍ അല്പം ആലോചിച്ചാല്‍ അനുബന്ധ വാക്യങ്ങള്‍ വലിപ്പം കൊണ്ട് വളരെ ചെറിയതായിരിക്കുന്നതോടൊപ്പം അവവളരെ അര്‍ത്ഥഗര്‍ഭങ്ങളാണെന്നും കാണാവുന്നതാണ്സംസാര വിഷയത്തിന്‍റെരത്‌നച്ചുരുക്കമോഅതിലടങ്ങിയ തത്വമോയുക്തിയോ,അതിന് നിദാനമായ ഏതെങ്കിലുംയാഥാര്‍ത്ഥ്യമോ-അങ്ങിനെ പലതും-ചൂണ്ടിക്കാട്ടുന്നതായിരിക്കും  വാക്യങ്ങള്‍സന്ദര്‍ഭംനോക്കി ചിന്തിക്കുന്നവര്‍ക്ക് അവയില്‍ നിന്ന് പല സാരങ്ങളും കണ്ടെടുക്കുവാന്‍കഴിയുന്നതാണ് താനും.


24; സത്യനിഷേധികളെ ആക്ഷേപിക്കുന്നു🔷


അൽ ബഖറഃ  2 : 171

 وَمَثَلُ ٱلَّذِينَ كَفَرُواْ كَمَثَلِ ٱلَّذِى يَنۡعِقُ بِمَا لَا يَسۡمَعُ إِلَّا دُعَآءً وَنِدَآءًۚ صُمُّۢ بُكۡمٌ عُمۡىٌ فَهُمۡ لَا يَعۡقِلُونَ

സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നുഅവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നുഅതിനാല്‍ അവര്‍ ( യാതൊന്നും ) ചിന്തിച്ചു ഗ്രഹിക്കുകയില്ല.(2/171)

അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകഅനുവദനീയമായ ചില വസ്തുക്കളെനിഷിദ്ധമാക്കുക പോലെയുള്ള ദുര്‍മാര്‍ഗങ്ങളെല്ലാം  സമ്പ്രദായത്തിന്റെസന്തതികളാണല്ലോ അന്ധമായ അനുകരണരോഗം ബാധിച്ചവരെ സത്യോപദേശംനല്‍കി നേര്‍മാര്‍ഗത്തിലേക്ക് വരുത്തുവാന്‍ സാധ്യമല്ലെന്ന്  വചനത്തില്‍ചൂണ്ടിക്കാട്ടുന്നു.

 അവതരണഹേതു അന്നത്തെ മുശ്‌രിക്കുകളോ യഹൂദികളോ ആയിരുന്നു കൊള്ളട്ടെപൂര്‍വ്വികന്‍മാരെ അനുകരിക്കല്‍ സത്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന സമ്പ്രദായംഎല്ലാ കാലത്തും മനുഷ്യരില്‍ കണ്ടുവരുന്ന ഒരു മഹാവ്യാധിയാകുന്നുഅല്ലാഹുവുംഅവന്റെ റസൂലും കാണിച്ചു തരുന്നത് ഇന്നിന്നപ്രകാരമാണ്അതിലേക്ക് മടങ്ങേണ്ടതാണ്എന്ന് അവരോട് പറയപ്പെട്ടാല്‍അക്കാലത്തുള്ള അവിശ്വാസികള്‍ പറഞ്ഞിരുന്ന അതേമറുപടി തന്നെയായിരിക്കും എല്ലാവര്‍ക്കും പറയുവാനുള്ളത്വാസ്തവത്തില്‍പൂര്‍വ്വികന്‍മാര്‍എങ്ങിനെയായിരുന്നുവെന്നല്ല-അല്ലാഹു നിയമിച്ചിരിക്കുന്നത്എങ്ങിനെയാണെന്നത്രെ-നോക്കേണ്ടത്അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച് തന്നെയാണ്പൂര്‍വ്വികന്‍മാരുടെ നടപടിയെങ്കില്‍ അതില്‍ ആക്ഷേപിക്കുവാനൊന്നുമില്ല ; അവരെ അതില്‍പിന്തുടരുന്നത് ആവശ്യവുമാണ്നേരെ മറിച്ച് അല്ലാഹു നിയമിച്ചതുംഅവരില്‍ നിന്ന് ലഭിച്ചപാരമ്പര്യവും പരസ്പരം വ്യത്യസ്തമാണെങ്കില്‍അവര്‍ സത്യം ഗ്രഹിച്ചിരുന്നില്ലെന്നുംഅവര്‍ സ്വീകരിച്ചു വന്ന മാര്‍ഗം ശരിയായിരുന്നില്ലെന്നുമുള്ളതിന് തെളിവാണത്അതാണ്അല്ലാഹു ചോദിക്കുന്നത്അവരുടെ പിതാക്കള്‍ യാതൊന്നും ഗ്രഹിക്കുകയാകട്ടെനേര്‍മാര്‍ഗം പ്രാപിക്കുകയാകട്ടെ ചെയ്യാതായിരുന്നാലും അവരെത്തന്നെ പിന്‍പറ്റുകയോ?!

 അനുകരണത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍അവിശ്വാസത്തിലുംഅന്ധവിശ്വാസത്തിലും അടിയുറച്ചു സത്യത്തെക്കുറിച്ച് ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവര്‍തനി മൃഗതുല്യരാണെന്നാണ് രണ്ടാമത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്അവയെ മേക്കുന്നവന്‍ അവയെ വിളിക്കുകയോ തെളിക്കുകയോ ചെയ്യുമ്പോള്‍ അവന്റെശബ്ദം അവ കേള്‍ക്കുന്നുവെന്നല്ലാതെഅവന്‍ പറയുന്നതെന്താണെന്നും ശബ്ദമിടുന്നവന്‍ പറയുന്നതിന്റെ അര്‍ത്ഥവും സാരവുമെന്താണെന്നും മൃഗങ്ങള്‍ക്കറിയുകയില്ലല്ലോഅതു പോലെത്തന്നെയാണ് ഇവരുടെയും സ്ഥിതിഅവരെസത്യത്തിലേക്ക് ക്ഷണിക്കുകയുംഅവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്നവരുടെ ശബ്ദംകേള്‍ക്കുകയല്ലാതെ അതിനപ്പുറമൊന്നും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയില്ലഅവരുടെ നാവിലൂടെ സത്യത്തിന്‍റെ വാക്കുകള്‍ പുറത്തു വരുകയുമില്ല ; കണ്ണുകൊണ്ട്നോക്കി സത്യാവസ്ഥ അവര്‍ മനസ്സിലാക്കുകയുമില്ലഅതെസത്യത്തെസംബന്ധിച്ചിടത്തോളം അവര്‍ ബധിരന്‍മാരും ഊമകളും അന്ധന്‍മാരുമായിരിക്കും എന്ന്സാരം.


25: സൽകർമ്മങ്ങളെ നിഷ്ഫലം ആക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരുടെസ്ഥിതി🔷


അൽ ബഖറഃ  2 : 266

 أَيَوَدُّ أَحَدُكُمۡ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعۡنَابٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِوَأَصَابَهُ ٱلۡكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعۡصَارٌ فِيهِ نَارٌ فَٱحۡتَرَقَتۡۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡتَتَفَكَّرُونَ

നിങ്ങളില്‍ ഒരാള്‍ക്ക്‌ ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന്‌ കരുതുകഅവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നുഎല്ലാതരംകായ്കനികളും അയാള്‍ക്കതിലുണ്ട്‌അയാള്‍ക്കാകട്ടെ വാര്‍ദ്ധക്യം ബാധിച്ചിരിക്കുകയാണ്‌അയാള്‍ക്ക്‌ ദുര്‍ബലരായ കുറെ സന്താനങ്ങളുണ്ട്‌അപ്പോഴതാ തീയോടു കൂടിയ ഒരുചുഴലിക്കാറ്റ്‌ അതിന്നു ബാധിച്ച്‌ അത്‌ കരിഞ്ഞു പോകുന്നുഇത്തരം ഒരു സ്ഥിതിയിലാകാന്‍നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹുതെളിവുകള്‍ വിവരിച്ചുതരുന്നു.(2/266)

    ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമായിരുന്നു അറബികളെസംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന സമ്പത്ത് തോട്ടങ്ങളില്‍ തന്നെമറ്റുപലതരം ഫലങ്ങള്‍ നല്‍കുന്ന ചെടികളും വൃക്ഷങ്ങളും വേറെഉണ്ടായിരിക്കുകയുംചെയ്യുംനനക്കുവാന്‍ വേണ്ടത്ര വെള്ള സൗകര്യവും നീര്‍ചാലുകളുംകൂടി ഒത്തിണങ്ങിയാല്‍  തോട്ടത്തിന്‍റെ മെച്ചം പറയേണ്ടതില്ലനിത്യവും വരുമാനംലഭിച്ചുകൊണ്ടിരിക്കുന്ന ഇമ്മാതിരി ഒരു വലിയ തോട്ടത്തിന്‍റെ ആവശ്യകതയും ഉപകാരവുംഏറ്റവും അധികമായിത്തീരുന്നത് തോട്ടമുടമസ്ഥന് വാര്‍ദ്ധക്യം പിടിപെടുകയുംഅതോടൊപ്പം ജീവിതമാര്‍ഗത്തിനുവേണ്ടി യത്‌നിക്കുവാന്‍ പ്രാപ്തിയോ പ്രായമോ എത്താത്തകുറേമക്കള്‍ കൂടി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണല്ലോ അവസ്ഥയില്‍അങ്ങനെയുള്ള ഒരു തോട്ടത്തിന് പെട്ടന്ന് ഒരു വമ്പിച്ച ചുഴലിക്കാറ്റും അഗ്നിയുംബാധിക്കുകയും,തോട്ടമങ്ങ് കത്തി നശിച്ചു പോകുകയും ചെയ്താലത്തെകഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുകഇതുപോലെയാണ് സല്‍ക്കര്‍മങ്ങള്‍ പലതുംചെയ്യുകയുംഅവയെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയുംചെയ്യുന്നവരുടെ സ്ഥിതിഐഹിക ജീവിതത്തില്‍വെച്ച് ചെയ്തിട്ടുള്ള സല്‍ക്കര്‍മങ്ങളുടെഫലം ആസ്വദിക്കുകയല്ലാതെ മറ്റു ഗത്യന്തരമൊന്നും ഇല്ലാത്ത അവസരമാണല്ലോ ക്വിയാമത്ത്നാള്‍ കര്‍മങ്ങളെല്ലാം അവിടെ ചെല്ലുമ്പോള്‍ നിഷ്ഫലമാണെന്ന് വന്നുകഴിഞ്ഞാല്‍അതിലധികം ആപത്തും നഷ്ടവും മറ്റെന്തുണ്ട്?! അല്ലാഹു നമ്മെ കാക്കട്ടെആമീന്‍

 ഇമാം ബുഖാരീ ( വചനത്തിനൊരു വ്യാഖ്യാനമെന്നോണം ഉദ്ധരിച്ച ഒരു ഹദീഥിന്‍റെസാരം ഇപ്രകാരമാകുന്നു വചനം ആരുടെ വിഷയത്തില്‍ അവതരിച്ചതാണെന്നാണ്നിങ്ങളുടെ അഭിപ്രായമെന്ന് സ്വഹാബികളുടെ ഒരു സദസ്സില്‍വെച്ച ഉമര്‍(ചോദിച്ചുഅല്ലാഹുവിനറിയാം എന്ന് അവര്‍ മറുപടി പറഞ്ഞു മറുപടി അദ്ദേഹത്തിന് രസിച്ചില്ലഅറിയാമെന്നോഅറിഞ്ഞുകൂടാ എന്നോ രണ്ടിലൊന്ന് പറയണമെന്നായിഅവസരത്തില്‍എന്‍റെ മനസ്സില്‍ അത് സംബന്ധിച്ച് ഒരഭിപ്രായം ഉണ്ടെന്ന് ഇബ്‌നുഅബ്ബാസ് (പറഞ്ഞുമടി കൂടാതെ അത് തുറന്ന് പറയുവാന്‍ (ചെറുപ്പക്കാരനായഇബ്‌നുഅബ്ബാസ് ()നെ അദ്ദേഹം ധൈര്യപ്പെടുത്തിഅദ്ദേഹം പറഞ്ഞു: 'ധനികനായ ഒരാള്‍അല്ലാഹുവിന് വഴിപ്പെട്ടു കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുപിന്നീട്പിശാചിന്‍റെപ്രേരണമൂലം അവര്‍ അല്ലാഹുവോട് അനുസരണക്കേട് പ്രവര്‍ത്തിക്കുന്നുഇങ്ങനെയുള്ളവരെക്കുറിച്ചാണ്.' ഇതാണ് ഹദീഥ്ഇബ്‌നു കഥീര്‍ (ചൂണ്ടിക്കാട്ടിയതുപോലെധനം ചിലവഴിക്കല്‍ മാത്രമല്ലഎല്ലാ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കുംബാധകമാകുന്ന ഒരു ഉപമയാണിത്.


26: അവിശ്വാസികളും സത്യവിശ്വാസികളും🔷


ഹൂദ് 11 : 23-24

 إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ 

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയുംതങ്ങളുടെരക്ഷിതാവിങ്കലേക്ക്‌ വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നുസ്വര്‍ഗാവകാശികള്‍അവരതില്‍ നിത്യവാസികളായിരിക്കും. 

 ۞ مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ 

 രണ്ട്‌ വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയുംകാഴ്ചയുംകേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നുഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോഅപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?(11/23-24)


അവിശ്വാസികളെ അന്ധന്മാരോടും ബധിരന്മാരോടും സത്യവിശ്വാസികളെ നേരെമറിച്ച്കാഴ്ചയും കേൾവിയും ഉള്ളവരോടും ഉപമിച്ചിരിക്കുകയാണ്.ഇവർ ഇരുവരും ഉപമയിൽതുല്യരാകുമോ എന്ന് ചിന്തിക്കാനും ആഹ്വാനം ചെയ്യുന്നു.. സ്വന്തം കണ്ണുകൊണ്ട് തന്റെ വഴികാണാതിരിക്കുകയും വഴി പറഞ്ഞു തരുന്നവരുടെ വാക്കുകൾ കേൾക്കാതിരിക്കുകയുംചെയ്യുന്നവൻ വഴി തെറ്റുക തന്നെ ചെയ്യും മാത്രമല്ല കടുത്ത അനന്തരഫലങ്ങളെഅഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും അതുപോലെ സ്വന്തം നിലയിൽ മാർഗ്ഗംനോക്കിക്കാണുകയും അറിവുള്ള മാർഗ്ഗദർശകന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുംചെയ്യുന്നുവോ അവൻ വളരെ സുരക്ഷിതനായി തന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നതും ആണ്ഒന്നാമത് സൂചിപ്പിച്ചത് അവിശ്വാസികളെയും രണ്ടാമത് സൂചിപ്പിച്ചത്സത്യവിശ്വാസികളെയുമാണ് അല്ലാഹുവിൽ നിന്നുള്ള തെളിവുകൾ വന്നു ലഭിച്ചിട്ടുംഅവിശ്വാസികൾ അതിനു നേരെ കണ്ണടക്കുകയും അത് കേൾക്കാതെ ചെവികൾഅടക്കുകയും ആണ് ചെയ്യുന്നത് സത്യവിശ്വാസികൾ ആകട്ടെ അത് ഉൾക്കാഴ്ചയോടെസ്വീകരിക്കുന്നുജീവിതത്തിൽ  രണ്ടു വിഭാഗത്തിന്റെയും പ്രവർത്തനരീതിവ്യത്യസ്തമായതിനാൽ പരലോകത്ത് വെച്ച് അവരുടെ അനന്തരഫരങ്ങളുംവ്യത്യസ്തമായിരിക്കും എന്ന് സൂചിപ്പിക്കുന്നു...


27: സത്യവും അസത്യവും🔷


അർറഅ്‌ദ്  13 : 17

 أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتۡ أَوۡدِيَةٌۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدًا رَّابِيًاۚ وَمِمَّا يُوقِدُونَ عَلَيۡهِ فِى ٱلنَّارِٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٍ زَبَدٌ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءًۖ وَأَمَّا مَا يَنفَعُٱلنَّاسَ فَيَمۡكُثُ فِى ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ 

അവന്‍ ( അല്ലാഹു ) ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുഎന്നിട്ട്‌ താഴ്‌വരകളിലൂടെഅവയുടെ (വലിപ്പത്തിന്‍റെതോത്‌ അനുസരിച്ച്‌ വെള്ളമൊഴുകിഅപ്പോള്‍  ഒഴുക്ക്‌പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ്‌ വന്നത്‌വല്ല ആഭരണമോ ഉപകരണമോഉണ്ടാക്കാന്‍ ആഗ്രഹിച്ച്‌ കൊണ്ട്‌ അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത്‌പോലുള്ള നുരയുണ്ടാകുന്നുഅതു പോലെയാകുന്നു അല്ലാഹു സത്യത്തെയുംഅസത്യത്തെയും ഉപമിക്കുന്നത്‌എന്നാല്‍  നുര ചവറായി പോകുന്നുമനുഷ്യര്‍ക്ക്‌ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നുഅപ്രകാരം അല്ലാഹു ഉപമകള്‍വിവരിക്കുന്നു.(13/17)

അല്ലാഹു തന്നെ പ്രസ്താവിച്ചതു പോലെയഥാര്‍ത്ഥവും അയഥാര്‍ത്ഥവും – അഥവാസത്യവും മിഥ്യയും – തമ്മിലുള്ള വ്യത്യാസത്തിനു നല്ല ഉദാഹരണങ്ങളാണിത്ഒന്ന്വെള്ളവുമായി ബന്ധപ്പെട്ടതുംമറ്റേതു തീയുമായി ബന്ധപ്പെട്ടതുംരണ്ടിലെയുംസാദൃശ്യബിന്ദു ഒന്നു തന്നെഇതു പോലെകപട വിശ്വാസികളെക്കുറിച്ചും തീയുംവെള്ളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില ഉപമകള്‍ അല്‍ബഖറഃ 17 – 20ല്‍ മുമ്പുകഴിഞ്ഞു പോയിട്ടുണ്ട്‌താഴെ കാണുന്നതു പോലെയുള്ള ചില ഹദീസുകളിലും അപ്രകാരംകാണാം ഉപമകളുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം

 മഴ വര്‍ഷിക്കുന്നതോടെ മലഞ്ചരിവുകളില്‍ സ്ഥിതി ചെയ്യുന്ന താഴ് വരകളിലൂടെ അതതിന്റെവലുപ്പവും കിടപ്പും അനുസരിച്ച് മലവെള്ളം കുത്തി ഒഴുകി വരുമല്ലോധാരാളം നുരയുംപതയും വഹിച്ചു കൊണ്ടായിരിക്കും അത് ഒഴുകി വരുന്നത്അതു പോലെത്തന്നെആഭരണംമുതലായ ചില ഉപകരണങ്ങളെ ഉണ്ടാക്കുവാന്‍ വേണ്ടി സ്വര്‍ണ്ണംവെള്ളിഇരുമ്പ് തുടങ്ങിയലോഹങ്ങള്‍ തീയിലിട്ട് പഴുപ്പിച്ച് ഉരുക്കിയെടുക്കുമ്പോള്‍ അതിനു മീതെയും ഒരുതരം പതയുംനുരയും കാണാവുന്നതാണ്‌ രണ്ടു തരം നുരകളും ഉപകാരമില്ലാത്ത കീടങ്ങളാണെന്നുമാത്രമല്ലഅവക്കു നിലനില്‍പുമുണ്ടായിരിക്കയില്ലവെള്ളത്തിലെ നുര താഴ്‌വരയുടെഓരങ്ങളിലൂടെയും മറ്റുമായി ചിന്നിച്ചിതറി പുറംതള്ളപ്പെട്ടു പോകുന്നുതീച്ചൂളകളിലെനുരയും അതു പോലെ പുറം തള്ളപ്പെട്ടു പോകുന്നുഅവയില്‍ മനുഷ്യര്‍ക്ക്പ്രയോജനപ്പെടുന്ന ഭാഗമാകട്ടെ – അഥവാ ഒന്നാമത്തേതില്‍ വെള്ളവുംരണ്ടാമത്തേതില്‍ലോഹ ദ്രാവകവും – ശേഷിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുഇതുപോലെ മിഥ്യയായുള്ളത് ആദ്യം ആകര്‍ഷകമായി വെളിപ്പെടുമെങ്കിലും താമസംവിനാഉപകാരമില്ലാതെ നശിച്ചു പോകുംസത്യമാകട്ടെസ്ഥിരവും ഭദ്രവുമായി അവശേഷിക്കുകയുംഅതിന്റെ പ്രയോജനം നില നില്‍ക്കുകയും ചെയ്യുന്നു

  ഉപമയില്‍ നിന്നു മറ്റൊരു വസ്തുത കൂടി ഗ്രഹിക്കേണ്ടതായുണ്ട്കീടവുംനുരയുംപുറംതള്ളപ്പെട്ടു പോയ ശേഷം ലഭിക്കുന്ന വെള്ളവും ലോഹവും കൊണ്ടുള്ള പ്രയോജനംഅവയെപ്രയോജനപ്പെടുത്തുന്ന ആളുടെ സ്ഥിതിക്കനുസരിച്ച് കൂടിയും കുറഞ്ഞും വരുമല്ലോഅതുപോലെഅല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന സത്യയാഥാര്‍ത്ഥ്യങ്ങളില്‍ എത്ര കണ്ട് ശ്രദ്ധപതിക്കുകയുംഅവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവോ അതനുസരിച്ചായിരിക്കുംഅവമൂലം ലഭിക്കുന്ന പ്രയോജനവുംഅബൂമൂസല്‍ അശ്അരീ (رَضِيَ اللهُ تَعَالَى عَنْهُഉദ്ധരിച്ച ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَഉപമാ രൂപത്തില്‍  വാസ്തവംഇപ്രകാരം ചൂണ്ടി കാട്ടിയിരിക്കുന്നു:- 


 നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَപറഞ്ഞു: ‘അല്ലാഹു എന്നെ നിയോഗിച്ചയച്ചസന്‍മാര്‍ഗ്ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉദാഹരണംഒരു മഴയുടെ മാതിരിയാകുന്നുഅതു വല്ല ഭൂമിയിലും ബാധിക്കുമ്പോള്‍ അതില്‍ ഒരു വിഭാഗം  വെള്ളം സ്വീകരിച്ച്പുല്ലുകളും ധാരാളം സസ്യങ്ങളും മുളപ്പിക്കുന്നുഅതില്‍ വരണ്ടപ്രദേശങ്ങളുമുണ്ടായിരിക്കുംഅവ  വെള്ളം തടഞ്ഞു വെക്കുംഎന്നിട്ട് അതു മൂലംഅല്ലാഹു ജനങ്ങള്‍ക്കു പ്രയോജനം നല്‍കുന്നുഅങ്ങനെഅവര്‍ കുടിക്കുകയും, (കാലികളെമേയിക്കുകയുംകുടിപ്പിക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്നുവേറെ ഒരുവിഭാഗത്തിനും  മഴ ബാധിക്കുംഅവ വെറും മരുപ്രദേശങ്ങളായിരിക്കുംഅവ വെള്ളംതടഞ്ഞു വെക്കുകയോസസ്യങ്ങളെ മുളപ്പിക്കുകയോ ചെയ്കയില്ലഅല്ലാഹുവിന്റെമതത്തില്‍ വിജ്ഞാനം നേടുകയുംഅല്ലാഹു എന്നെ നിയോഗിച്ചയച്ച കാര്യം അവന്‍ഉപയോഗപ്പെടുത്തിക്കൊടുക്കുകയുംഅങ്ങനെ അതു അറിയുകയും (മറ്റുള്ളവര്‍ക്ക്പഠിപ്പിക്കുകയും ചെയ്തവരുടെയുംഅതിലേക്ക് തലപൊക്കി നോക്കാതെയുംഎന്നെഅയക്കപ്പെട്ട സന്‍മാര്‍ഗ്ഗം സ്വീകരിക്കാതെയും ഇരിക്കുന്നവരുടെ ഉപമയാകുന്നു അതു.’ (ബുമു). അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُഉദ്ധരിച്ച മറ്റൊരു നബിവചനത്തിന്റെ സാരംഇങ്ങിനെയാകുന്നു: ‘എന്റെയും നിങ്ങളുടെയും ഉദാഹരണംഒരു തീ കത്തിച്ചവന്റെമാതിരിയാകുന്നുഅതിന്റെ ചുറ്റുപാടും വെളിച്ചം പ്രകാശിച്ചപ്പോള്‍ വണ്ടുകളുംതീയില്‍ചാടിവീഴാറുള്ള  പ്രാണികളും അതില്‍ വന്നു വീഴാന്‍ തുടങ്ങിഅവന്‍ അവയെ തടുത്തുകൊണ്ടിരുന്നുഎന്നിട്ടും അവ അവനെ തോല്‍പ്പിച്ച് അതില്‍ തിരക്കി വീണുകൊണ്ടിരിക്കുകയായിഇതാണ് എന്റെയും നിങ്ങളുടെയും ഉപമഞാന്‍ നിങ്ങളുടെ ഊരക്കുപിടിച്ച് തീയിനെ വിട്ടേച്ച്‌ നിങ്ങള്‍ ഇങ്ങോട്ടു വരുവിന്‍ എന്നു പറഞ്ഞു കൊണ്ടിരിക്കുന്നുനിങ്ങള്‍ എന്നെ അതിജയിച്ചു അതില്‍ വീഴുകയും ചെയ്യുന്നു.’ (ബുമു).


28:അല്ലാഹുവിന്റെ പ്രകാശം 🔷


അന്നൂർ  24 : 35-37


 ۞ ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٍ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِى زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَاكَوۡكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيۡتُونَةٍ لَّا شَرۡقِيَّةٍ وَلَا غَرۡبِيَّةٍ يَكَادُ زَيۡتُهَا يُضِىٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٌۚنُّورٌ عَلَىٰ نُورٍۗ يَهۡدِى ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَىۡءٍ عَلِيمٌ

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നുഅവന്‍റെ പ്രകാശത്തിന്‍റെഉപമയിതാ: ( ചുമരില്‍ വിളക്ക്‌ വെക്കാനുള്ള ) ഒരു മാടം അതില്‍ ഒരു വിളക്ക്‌വിളക്ക്‌ ഒരുസ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നുഅനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ്‌ അതിന്‌ ( വിളക്കിന്‌ ) ഇന്ധനംനല്‍കപ്പെടുന്നത്‌അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്തഒലീവ്‌ വൃക്ഷത്തില്‍ നിന്ന്‌അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലുംപ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്‍മേല്‍ പ്രകാശംഅല്ലാഹു തന്‍റെപ്രകാശത്തിലേക്ക്‌ താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നുഅല്ലാഹു ജനങ്ങള്‍ക്ക്‌ വേണ്ടിഉപമകള്‍ വിവരിച്ചുകൊടുക്കുന്നുഅല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. 

  فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ

ചില ഭവനങ്ങളിലത്രെ (  വെളിച്ചമുള്ളത്‌. ) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെനാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ്‌ നല്‍കിയിരിക്കുന്നുഅവയില്‍ രാവിലെയുംസന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

  رِجَالٌ لَّا تُلۡهِيهِمۡ تِجَٰرَةٌ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِۙ يَخَافُونَ يَوۡمًا تَتَقَلَّبُ فِيهِٱلۡقُلُوبُ وَٱلۡأَبۡصَٰرُ

ചില ആളുകള്‍അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നുംനമസ്കാരം മുറപോലെനിര്‍വഹിക്കുന്നതില്‍ നിന്നുംസകാത്ത്‌ നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോഅവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ലഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരുദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.(24/35-37) 


مِشْكَاة (മാടംകൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകള്‍ വെക്കുന്നതിന്ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നുപരിഷ്‍കരിച്ച മണ്ണെണ്ണ വിളക്കുകളുംവൈദ്യുതവിളക്കുകളുമെല്ലാം നടപ്പില്‍ വരുന്നതിനു മുമ്പ്കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരിപ്പാനുംവെളിച്ചം ശരിക്ക് കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. ‘പൗരസ്‍ത്യവുംപാശ്ചാത്യവുമല്ലാത്ത’ – അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറുമുള്ളതല്ലാത്ത ‘ഒലീവ്’ (زَيْتُونَةٍ لَّاشَرْقِيَّةٍ وَلَا غَرْبِيَّةٍഎന്ന് പറഞ്ഞതിനെ പണ്ഡിതന്‍മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചുകാണുന്നുപൗരസ്‍ത്യവും പാശ്ചാത്യവുമല്ലാത്ത സീനാ പ്രദേശങ്ങളില്‍ വളരുന്നത്കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വെയില്‍ കൊള്ളാവുന്ന സ്ഥലത്തുള്ളത്സാധാരണനാടുകളിലൊന്നും കാണപ്പെടാത്ത തരത്തിലുള്ളത്എന്നിങ്ങിനെ വ്യത്യസ്‍തമായവ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടുകാണാംഏതഭിപ്രായം എടുത്താലും ശരിഅസാധാരണവുംഉയര്‍ന്ന ജാതിയുമായ ഒരു തരം സൈത്തൂന്‍ (ഒലീവ് മരത്തില്‍നിന്ന് എടുക്കപ്പെടുന്നവിശേഷതരം എണ്ണകൊണ്ടാണ്  വിളക്ക് കത്തിക്കപ്പെടുന്നത് എന്ന് സാരമാകുന്നു. ‘ഉയര്‍ത്തപ്പെടുവാനും തന്റെ നാമം സ്‍മരിക്കപ്പെടുവാനും അല്ലാഹു അനുവാദം നല്‍കിയവീടുകള്‍’ എന്ന് പറഞ്ഞത് അല്ലാഹുവിന്റെ പള്ളികളാണ്അവ വന്ദിക്കപ്പെടേണ്ടതുംഅല്ലാഹുവിന്റെ ‘ദിക്റിനു വേണ്ടി സ്ഥാപിക്കപ്പെട്ടതുമാണല്ലോ

    ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കുവാനുംകണ്ണുള്ളവര്‍ക്ക് കാണുവാനുംകാതുള്ളവര്‍ക്ക്കേള്‍ക്കുവാനും സത്യാന്വേഷികള്‍ക്ക് കാര്യം മനസ്സിലാക്കുവാനുംഭാഗ്യവാന്‍മാര്‍ക്ക് വിജയംസിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്‍ടാന്തങ്ങള്‍ദിവ്യലക്ഷ്യങ്ങള്‍വേദപ്രമാണങ്ങള്‍പ്രവാചകാദ്ധ്യാപനങ്ങള്‍ ആദിയായവ മുഖേന ആകാശഭൂമിയിലുള്ളവര്‍ക്കെല്ലാംസത്യപ്രകാശം നല്‍കിയവന്‍ അല്ലാഹുവത്രെദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്ന് സന്മ്മാര്‍ഗ്ഗത്തിലേക്കുംദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കുംപരാജയത്തില്‍നിന്ന് വിജയത്തിലേക്കുംഅജ്ഞാനാന്ധകാരത്തില്‍ നിന്ന് വിജ്ഞാനവെളിച്ചത്തിലേക്കുംപരിഭ്രമത്തില്‍നിന്ന്ശാന്തിയിലേക്കും വെളിച്ചം നല്‍കുന്ന പ്രകാശം അല്ലാഹുവിന്റേതത്രെശരീരത്തിനുംആത്മാവിനുംമനസ്സിനുംകണ്ണിനും വെളിച്ചം നല്‍കുന്നതും  പ്രകാശം തന്നെസകലചരാചരങ്ങള്‍ക്കും അതതിന്റെ ആകൃതവും പ്രകൃതവുമായ സവിശേഷതകളിലേക്ക്മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വെളിച്ചവും അവനില്‍നിന്നുതന്നെസൂര്യനുംസൂര്യനെ വെല്ലുന്നകോടാനുകോടി നക്ഷത്രലോകങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതുംപരമാണുവിലെപരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം തന്നെഅതെഅഖിലാണ്ഡവുംഅഖില വസ്‍തുക്കളും  പ്രകാശത്തിനാല്‍ മാത്രം പ്രകാശിതമാകുന്നുഎവിടെഎന്ത്എങ്ങിനെഅന്ധകാരമയമല്ലാതിരിക്കുന്നുവോ അവിടെഅത്അപ്രകാരംപ്രകാശമയമാകുന്നത്  പ്രകാശത്താല്‍ മാത്രമായിരിക്കുംഎല്ലാം അല്ലാഹുവിന്റെ പ്രകാശംഅവനത്രെ ആകാശഭൂമികളുടെ പ്രകാശംاللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ 

    അളന്നോമറ്റോ കണക്കാക്കാവതല്ലഅവന്റെ പ്രകാശംഅതിന്റെ പ്രഭയും പ്രഭാവവുംഭാവനക്കതീതമാകുന്നുക്ളിപ്തത്തിന് ഒരിക്കലും അത് വിധേയമല്ലബുദ്ധിക്കോയുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ലഖുര്‍ആന്റെ അവതരണകാലത്തെപരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്പരിമിതവും സുപരിചിതവുമായ ചിലവസ്‍തുക്കളോട് ഉദാഹരിച്ചുകൊണ്ട് ഒരു ഉപമ പറയുകയാണെങ്കില്‍ – അഥവാ ഓരോരുവന്റെമനസ്സാന്നിദ്ധ്യത്തിന്റെയുംമനോവികാസത്തിന്റെയും തോതനുസരിച്ച് ഗ്രഹിക്കാവുന്ന ഒരുചിത്രീകരണം നല്‍കുകയാണെങ്കില്‍ – അതിനെ വിളക്കു വെച്ചിട്ടുള്ള ഒരു മാടത്തോട്ഉപമിക്കാവുന്നതാണ്مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ 

    വിളക്ക് മാടത്തിലായതുകൊണ്ട് കാറ്റിനാലോ മറ്റോ കെട്ടുപോകയില്ലഅതിന്റെവെളിച്ചനാളം ചരിഞ്ഞും വളഞ്ഞുംകൊണ്ടിരിക്കയുമില്ലവേണ്ട സ്ഥലത്തേക്കു നേര്‍ക്കുനേരെശോഭയോടെപ്രകാശം നല്‍കിക്കൊണ്ടിരിക്കുംഎന്നാല്‍മാടം കേവലം സാധാരണ മാടമല്ലകാരണംഅതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കാകുന്നു വിളക്ക് ഒരുസ്ഫടികത്തിലാണുള്ളത്. (الْمِصْبَاحُ فِي زُجَاجَة)ٍഅതിനാല്‍വിളക്കിന് ഭദ്രതയുംശോഭയുംഅഴകും – എല്ലാം തന്നെ – ഒരുപോലെ ഒത്തിണങ്ങിയിരിക്കുകയാണ് സ്ഫടികമാകട്ടെസാധാരണമായ പളുങ്കോചിമ്മിനിയോ അല്ലമിന്നിത്തിളങ്ങിപ്രശോഭിതമായികൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു! (الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّي)ٌّഅത് സ്വയംതന്നെ അത്രമേല്‍ ശോഭാപൂരിതമത്രെഎന്നിരിക്കെഅതില്‍ വിളക്കു കൂടിഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?!

   വിളക്കു കത്തിക്കുവാന്‍ ഉപയോഗിച്ച എണ്ണയാകട്ടെഏറ്റവും വിശേഷപ്പെട്ട ഒലീവെണ്ണസാധാരണ ഒലീവു വൃക്ഷത്തില്‍ നിന്നുള്ളതല്ലപരിശുദ്ധ താഴ്‌വരയില്‍ (بِالْوَادِي الْمُقَدَّسവളരുന്നതുംസീനാമലയില്‍നിന്ന് ഉല്‍പാദിക്കുന്നതും (وَشَخَرَة تَخْرُجُ مِنْ طُورِ سِينَاءِ). സകലഅംശങ്ങളും ഉപയോഗപ്രദവുമായ ഒരു സവിശേഷ വൃക്ഷമാണത്പടിഞ്ഞാറന്‍പ്രദേശങ്ങളിലോ കിഴക്കന്‍ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷംകാണപ്പെടുകയില്ലചുരുക്കിപ്പറഞ്ഞാല്‍ വിളക്ക് കത്തിക്കപ്പെടുന്നത് – അഥവാഅതിനുള്ള എണ്ണ എടുക്കുന്നതു – പൗരസ്‍ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗ്രഹീതമായഒലീവുവൃക്ഷത്തില്‍ നിന്നാകുന്നു. (يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ ) സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കുവാന്‍ തീ കൂടാതെകഴിയുകയില്ലവൈദ്യുത വിളക്കാകട്ടെ - എണ്ണയും തീയും ആവശ്യമില്ലെങ്കിലും – അതിനുംരണ്ട് വസ്‍തുക്കള്‍ തമ്മില്‍ സംബന്ധിക്കേണ്ടതുണ്ട്.* (*അഥവാ ജനനശക്തിയുംഹനനശക്തിയും കൂടി (الإيجابية والسلبية അല്ലെങ്കില്‍ Positive and Negative) സമ്മേളിക്കേണ്ടതുണ്ട്. )നമ്മുടെ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്‍തമാണ്അതിലെ എണ്ണതീ സ്‍പര്‍ശിച്ചില്ലെങ്കില്‍പോലുംസ്വയം തന്നെ വെളിച്ചം നല്‍കുമാറാകുന്നതാണ്يَكَادُ زَيْتُهَا) (يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ആകയാല്‍ അതു മറ്റുള്ളതിനെ കരിച്ചുകളയുകയില്ലവായുകിട്ടാത്തപക്ഷം ശോഭിക്കാതിരിക്കുകയുമില്ലകാരണംഅത് സാധാരണമായ തീവെളിച്ചമല്ല – പ്രകാശത്തിന്‍മേല്‍ പ്രകാശമാണ്نُّورٌ عَلَىٰ نُورٍ


ആകാശങ്ങളുംഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ  പ്രകാശത്തെ – യാഥാര്‍ത്ഥ്യവുംവണ്ണവലിപ്പവും ഭാവനകൊണ്ട് നിര്‍ണ്ണയിക്കുക സാധ്യമല്ലാത്ത  മഹത്തായ പ്രകാശത്തെ – അതിന്റെ ശരിക്കുശരിയുംസസൂക്ഷ്മവുമായ രൂപത്തില്‍ മനസ്സിലാക്കുവാന്‍അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് സാധിക്കുക?! അല്ലാഹുവിന്റെ അനുഗ്രഹവുംമാര്‍ഗ്ഗദര്‍ശനവും ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് മാത്രമേ അത് ആസ്വദിക്കുവാന്‍സാധിക്കുകയുള്ളുഅതെഅല്ലാഹുഅവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക്മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു! (يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ മഹാ പ്രകാശത്തെപ്പറ്റിഉപമാരൂപത്തില്‍ ചിത്രീകരിച്ചു കാണിക്കപ്പെടുവാന്‍ മാത്രമേ മനുഷ്യബുദ്ധിപ്രാപ്തമാകുകയുള്ളുഅതുകൊണ്ട് മനുഷ്യനു ചിന്തിച്ചു മനസിലാക്കുവാനായിഖുര്‍ആനില്‍ ധാരാളം ഉപമകളും ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചു കൊടുക്കുന്നു.(وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِമനുഷ്യരുടെ എല്ലാ സ്ഥിതിഗതികളുമടക്കം സകല കാര്യങ്ങളുംഅല്ലാഹു അറിയുന്നതാണ്. (وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌആര്‍ക്കെല്ലാമാണ്‌ അവന്റെ മാര്‍ഗ്ഗദര്‍ശനംഉപയോഗപ്പെടുകആരെല്ലാമാണ് അതിനെ നിരസിച്ചു കളയുകആരെല്ലാമാണ് അതുമൂലംവിജയികളായിത്തീരുക എന്നിവയും അവന്‍ അറിയുന്നു


    ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെഹൃദയവുംവിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവുമാണെന്നാണ്ഇബ്‍നു അബ്ബാസ് (رضي الله عنه), ഉബയ്യുബ്‍നു കഅ്ബ് (رضي الله عنهമുതലായവര്‍പറഞ്ഞിട്ടുള്ളത് അടിസ്ഥാനത്തില്‍മുന്‍ഗാമികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍പ്രമുഖനായ ഇമാം ഇബ്‍നു ജരീര്‍ ( ഉപമയെ വിവരിച്ചു കാണാംഅതിന്റെചുരുക്കസാരം ഇപ്രകാരം മനസ്സിലാക്കാം: ‘സ്ഫടികം പോലെ തെളിഞ്ഞുംകറപിടിക്കാതെയുംസത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം – അതിന്റെനേരായ ചിന്താഗതിയുംബോധപൂര്‍വ്വമായ വിശ്വാസദാര്‍ഢ്യവും നിമിത്തം – സ്വയംതന്നെനേര്‍മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുംഅതോടുകൂടിവ്യക്തങ്ങളാകുന്ന തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍ലഭിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ പ്രകാശമയമായിത്തീരുന്നുഅതെപ്രകാശത്തിന്നുമേല്‍ പ്രകാശവുംസന്‍മാര്‍ഗ്ഗത്തിനുമേല്‍ സന്‍മാര്‍ഗ്ഗവും!’  ചിത്രീകരണംതുടര്‍ന്നുള്ള ആയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണെന്നു കാണാം


   മേല്‍ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതുംപ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായസ്ഥലം ഏതാണ്? ‘അല്ലാഹുവിന്റെ വീടുകള്‍’ (بُيُوتُ اللَّـهِഎന്ന പേരുകൊണ്ട്ബഹുമാനിക്കപ്പെട്ട പള്ളികളാണത്അവ നിര്‍മ്മിക്കപ്പെടുവാനുംവന്ദിക്കപ്പെടുവാനുംതന്റെനാമം അതില്‍വെച്ചു കീര്‍ത്തിക്കപ്പെടുവാനുംഓര്‍മ്മിക്കപ്പെടുവാനും തന്റെആരാധനാകര്‍മ്മങ്ങള്‍ മുഖേന അലങ്കരിച്ച് ഉന്നതപ്പെടുത്തുവാനും അല്ലാഹുഉത്തരവിട്ടിരിക്കുന്നു. ‘അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളിസ്ഥാപിക്കുന്നതായാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ അതുപോലെയുള്ളതൊന്ന്‍ അല്ലാഹുനിര്‍മ്മിച്ചു കൊടുക്കുന്നതാണ്.’ എന്ന് നബി തിരുമേനി  യും അരുളിച്ചെയ്‍തിരിക്കുന്നു. *(*. ഹദീസ് ഇതാണ്مَنْ بَنَى مَسْجِدًا ، يبتغي به وجه الله له بنى الله مثله فى الجنة-متفق عليه)അങ്ങനെഉയര്‍ത്തപ്പെടുവാനുംഅല്ലാഹുവിന്റെ നാമം കീര്‍ത്തിക്കപ്പെടുവാനും അല്ലാഹുഅനുമതി കൊടുത്തിട്ടുള്ള ഭവനങ്ങളിലാണ് അതുള്ളത്. (فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَفِيهَا اسْمُهُപ്രസ്‍തുത പള്ളികളാകട്ടെജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ലവെള്ളിയാഴ‍്‍ചയിലോമറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ലവിളക്കിന്റെ പ്രകാശം നിത്യവുംതന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്രാവിലെയും വൈകുന്നേരവും – സദായ്പ്പോഴും – അതില്‍വെച്ചു അല്ലാഹുവിന്റെ സ്‍തോത്രകീര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നുണ്ട്. (يُسَبِّحُ لَهُ فِيهَابِالْغُدُوِّ وَالْآصَالِ വിശുദ്ധ കീര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോ അവര്‍ക്ക് വേറെജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനു മിനക്കെട്ടിരിക്കുകയല്ലഅവര്‍ക്ക് മക്കളുംകുടുംബവുമുണ്ട്അവര്‍ക്കുവേണ്ടി – തങ്ങള്‍ക്കുവേണ്ടിത്തന്നെയും – കച്ചവടംവ്യാപാരംമുതലായ ജോലിത്തിരക്കുകളും അവര്‍ക്കുണ്ട്. ‘ഹേവിശ്വസിച്ചിട്ടുള്ളവരേനിങ്ങളുടെസ്വത്തുക്കളുംനിങ്ങളുടെ മക്കളും അല്ലാഹുവിന്റെ സ്‍മരണയില്‍നിന്ന് നിങ്ങളെമിനക്കെടുത്തിക്കളയരുത്.’ എന്നും (സൂമുനാഫിഖൂന്‍ 9) മറ്റുമുള്ള തിരുവചനങ്ങളെതികച്ചുംഅവര്‍ അനുസരിച്ചു വരുന്നതിൽ നിന്നുംസകാത്തു കൊടുക്കുന്നതില്‍നിന്നുംമിനക്കെടുത്താത്ത – മുടക്കിക്കളയാത്ത – ആളുകളാണ് അവര്‍رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌعَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ

    അവര്‍ അല്ലാഹുവിന്റെ സ്‍മരണയിലുംനമസ്‍കാരാദി പുണ്യകര്‍മ്മങ്ങളിലുംവ്യാപൃതരാകുവാനുംദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവരായിരിക്കുവാനും കാരണമെന്ത്കേവലം ചില ആചാരങ്ങളെന്ന നിലക്കോജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ലഅവരങ്ങിനെ ചെയ്യുന്നത്ഒരു ദിവസം വരുവാനുണ്ട്അന്ന് മനുഷ്യന്റെസകലകര്‍മ്മങ്ങളെപ്പറ്റിയും അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുംഅവരവര്‍ചെയ്‍ത സല്‍ക്കര്‍മ്മങ്ങളല്ലാതെ അന്ന് ആര്‍ക്കും ഉപയോഗപ്പെടുകയില്ലഎന്നൊക്കെഅവര്‍ക്ക് ബോധമുണ്ട് ദിവസത്തിന്റെ ഭയങ്കരത നിമിത്തം ഹൃദയങ്ങളുംദൃഷ്‍ടികളുമെല്ലാം പേടിച്ചു വിറച്ചു നിലതെറ്റി അവതാളപ്പെട്ടുപോകുന്നതാണ്ദിവസത്തെ അവര്‍ ഭയപ്പെടുകയാണ്يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُഇതാണ്അതിനു കാരണംഎന്നാല്‍ വെറും ഭയം നിമിത്തം അവരങ്ങിനെ ചെയ്‍തുവരുവാന്‍നിര്‍ബ്ബന്ധിതരായിത്തീര്‍ന്നുവെന്നല്ലാതെമറ്റൊരു കാര്യലാഭവും അവര്‍ക്കതു മൂലംപ്രതീക്ഷിക്കുവാനില്ലേനിശ്ചയമായും ഉണ്ട്അന്നത്തെ ദിവസം ശിക്ഷയില്‍നിന്ന്ഒഴിവായിക്കിട്ടുക മാത്രമല്ലവമ്പിച്ച പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നതുമാണ്അതവര്‍പ്രതീക്ഷിക്കുകയും ചെയ്യുന്നുഅവര്‍ പ്രവര്‍ത്തിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് അല്ലാഹുപ്രതിഫലം നല്‍കുവാനുംഅവന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും വേണ്ടിയാണ് അവര്‍ അതനുഷ്ഠിക്കുന്നത്يجزيهم اللَّـهُ أَحْسَنَ مَا عَمِلُواوَيَزِيدَهُم مِّن فَضْلِهِഅതിനാല്‍ ദിവസത്തിന്റെ ഭയം മാത്രമല്ലആവേശവുംപ്രതീക്ഷയുംകൂടിയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്

   “.  ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക്‌ വേണ്ടി വിവരിക്കുന്നുഅവര്‍ ചിന്തിക്കുവാന്‍വേണ്ടി.(59/27)


28: മനുഷ്യനും പടക്കുതിരയും🔷


അൽ ആദിയാത്ത്‌  100 : 1-8

 وَٱلْعَـٰدِيَـٰتِ ضَبْحًۭا

കിതച്ചു കൊണ്ട്‌ ഓടുന്നവയും,

 فَٱلْمُورِيَـٰتِ قَدْحًۭا

അങ്ങനെ ( കുളമ്പ്‌ കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

 فَٱلۡمُغِيرَٰتِ صُبۡحًا 

എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

 فَأَثَرْنَ بِهِۦ نَقْعًۭا

അന്നേരത്ത്‌ പൊടിപടലം ഇളക്കിവിട്ടവയും

 فَوَسَطۡنَ بِهِۦ جَمۡعًا 

അതിലൂടെ (ശത്രുസംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍ ) തന്നെ സത്യം.

 إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٌ 

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍ തന്നെ.

 وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ 

തീര്‍ച്ചയായും അവന്‍ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

 وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ 

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.(100/1-8)


ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒത്തിണങ്ങിയ മുന്തിയതരം കുതിരകളെക്കൊണ്ട് സത്യം ചെയ്തുപറയുന്നു എന്നു സാരംഅതിശീഘ്രം കിതച്ചുപാഞ്ഞുകൊണ്ട്ഓട്ടത്തിന്‍റെ ഊക്കുംവേഗതയും നിമിത്തം കാലുകള്‍ കല്ലില്‍ ഉരസി തീ പറപ്പിച്ചു കൊണ്ടുംശത്രുക്കള്‍ എഴുന്നേറ്റുപുറത്തുവരും മുമ്പായി പ്രഭാതവേളയില്‍ തന്നെ അവരുടെ താവളത്തിലെത്തി ആക്രമണംനടത്തിക്കൊണ്ടുംഅന്തരീക്ഷം പൊടിപടലത്താല്‍ മൂടുമാറ് ജാഗ്രതയില്‍ ശത്രുമദ്ധ്യേകടന്നുചെന്നു പടനടത്തുന്നവ എന്നിങ്ങിനെയാണ് കുതിരകളുടെ ഗുണങ്ങളായി അല്ലാഹുഎടുത്തു പറഞ്ഞിരിക്കുന്നത്.


യന്ത്രീകൃത യുദ്ധസാമഗ്രികള്‍ പ്രചാരത്തില്‍ വരുന്നതുവരെ യുദ്ധരംഗങ്ങളില്‍ കുതിരക്കുവമ്പിച്ച സ്ഥാനമാണുണ്ടായിരുന്നത്ധർമസമരങ്ങൾക്കു കുതിരകളെ സജ്ജമാക്കുന്നതിനുംകുതിരപ്പയറ്റുകള്‍ പരിശീലിപ്പിക്കുന്നതിനും ഇസ്‌ലാമില്‍ വളരെ പ്രാധാന്യംനൽകപ്പെട്ടിരിക്കുന്നുശത്രുക്കൾക്കുവേണ്ടി കഴിയും പ്രകാരം ശക്തിയുംകെട്ടിപ്പോഷിപ്പിച്ചകുതിരകളെയും നിങ്ങള്‍ തയ്യാറാക്കി വെക്കണമെന്നുംഅതുമൂലം അല്ലാഹുവിന്‍റെയുംനിങ്ങളുടെയും ശത്രുക്കളെ നിങ്ങൾക്കു ഭീതിപ്പെടുത്താമെന്നും (സൂഅൻഫാല്‍: 60 ല്‍അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് സ്മരണീയമാകുന്നുഅല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ടുംഅവന്‍റെ വാഗ്ദാനത്തെ സത്യമാക്കി കൊണ്ടും അല്ലാഹുവിന്‍റെ മാർഗത്തിൽ ഒരുകുതിരയെ വല്ലവരും മുടക്കിവെച്ചാല്‍അതിനു വയറുനിറക്കുന്നതുംദാഹം തീർക്കുന്നതുംഅത് കാഷ്ടിക്കുന്നതുംമൂത്രിക്കുന്നതുമെല്ലാം തന്നെ ഖിയാമത്തുനാളില്‍ അവരുടെതുലാസ്സില്‍ ഉണ്ടായിരിക്കും എന്ന് നബി യും അരുളിച്ചെയ്തിരിക്കുന്നു. (ബു). അഥവാഅതിനു വേണ്ടി ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കുംഅതിന്‍റെ ചലനങ്ങൾക്കും അവർക്കുപുണ്യം ലഭിക്കുമെന്നുംഅവയെല്ലാം അവരുടെ സൽക്കർമങ്ങളായി ഗണിക്കപ്പെടുമെന്നുംതാൽപര്യംഉത്തമഗുണങ്ങളോട് കൂടിയ കുതിരകളെ തയ്യാറാക്കിവെക്കുവാനുള്ളപ്രോത്സാഹനവുംകുതിരകളുടെ ഉത്തമഗുണങ്ങള്‍ ഏതൊക്കെയാണെന്നുളള സൂചനയും സത്യവാചകങ്ങളില്‍ അടങ്ങിയിരിക്കുന്നുവെന്നു പറയാംമനുഷ്യന്‍റെ പൊതുവെയുള്ളഒരു സ്വഭാവമാണ്  സത്യം മുഖേന അല്ലാഹു എടുത്തു കാട്ടുന്നത്അല്ലാഹു പറയുന്നു:-മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കി അവനു വേണ്ടുന്ന ആരോഗ്യംധനം തുടങ്ങിയ എല്ലാസൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്തു രക്ഷിച്ചു വളർത്തിപ്പോരുന്ന അവന്‍റെരക്ഷിതാവാണല്ലോ അല്ലാഹുഅവനെക്കുറിച്ചുള്ള ബോധമോ ഭയപ്പാടോ ഇല്ലാതെഅവന്‍റെ കൽപനകള്‍ മാനിക്കാതെഅവന്‍റെ മുമ്പില്‍ തലകുനിക്കാതെഅവന്‍റെഅനുഗ്രഹങ്ങൾക്കു നന്ദിയും കൂറുമില്ലാതെ കഴിഞ്ഞു കൂടുകയാണ് മനുഷ്യന്‍അവന്‍തന്നെ അതിന് സാക്ഷ്യവും വഹിക്കുന്നുണ്ട്അവന്‍റെ സ്ഥിതിഗതികള്‍അവന്‍റെവാക്കുകള്‍പ്രവർത്തികള്‍ എന്നിവയും – അവന്‍റെ മനസ്സാക്ഷിപോലും – അതിനുസാക്ഷിയാണ്പരപ്രേരണകളുംസ്ഥാപിത താൽപര്യങ്ങളും ഒഴിച്ചു നിറുത്തി അൽപനേരംഅവനൊന്നു മനസ്സ് തുറന്നു ചിന്തിച്ചു നോക്കിയാല്‍ അവന്‍റെ മനസാക്ഷിതന്നെഅവനോടത് തുറന്നു പറയുംഅല്ലാഹുവിനോട് നന്ദികാട്ടുന്നതിനു പകരം ഐഹികസുഖസൗകര്യങ്ങളിലാണ് അവന്‍റെ ശ്രദ്ധ അവന്‍ കേന്ദ്രീകരിക്കുന്നത്ധനമാണ് അവന്‍റെഏറ്റവും വലിയ ലക്ഷ്യംഅതിനായി എന്തു മാർഗവും അവന്‍ സ്വീകരിക്കുംകിട്ടിയതെല്ലാംസ്വായത്തമാക്കുംകയ്യിലണഞ്ഞത് ചിലവാക്കാന്‍ കൂട്ടാക്കുകയില്ലഅവിടെയും നന്ദികേടുതന്നെ.


29: ഒരു ഈച്ചയെ പോലും സൃഷ്ടിക്കാത്ത അവൻ 🔷


അൽ ഹജ്ജ്  22 : 73

 يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابًا وَلَوِ ٱجۡتَمَعُواْ لَهُۥۖوَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡئًا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ   

മനുഷ്യരേഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നുനിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുകതീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരുഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ലഅതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍പോലുംഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ലഅപേക്ഷിക്കുന്നവനുംഅപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.(22/73) ലോകത്ത് ഒട്ടേറെ മതങ്ങളുംഅതിനേക്കാൾ കൂടുതൽ ആരാധിക്കപ്പെടുന്ന ദൈവങ്ങളുമുണ്ട് ആരാധ്യരെത്തന്നെമനുഷ്യദൈവങ്ങളും മനുഷ്യേതര ദൈവങ്ങളുമായി വിഭജിക്കപ്പെടുന്നുതുമ്പയും തുളസിയുംപേരാലും പാലയും പോലെയുള്ള വൃക്ഷലതാദികളും എലിയും പാമ്പും പശുവും തുടങ്ങിമൃഗങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ഗിരിശൃംഗങ്ങളും വരെ നീളുന്ന പട്ടിക മനുഷ്യേതരദൈവ ഗണത്തിൽ ഉൾപ്പെടുന്നുമനുഷ്യരിൽ തന്നെ ജീവിക്കുന്നവരും മരിച്ചുപോയവരുംമുതൽ കാൽപനിക കഥകളിലെ കഥാപാത്രങ്ങളും ഇതിഹാസങ്ങളിലെനായികാനായകന്മാരും വരെ നീണ്ടുകിടക്കുന്നുഅവയിൽതന്നെ ചരിത്ര പിൻബലമുള്ളപ്രവാചകന്മാരും പുണ്യപുരുഷന്മാരും മിത്തുകളിൽ മാത്രമുള്ള സങ്കല്പങ്ങളും ഉൾപ്പെട്ടുലോകത്തുള്ള വൈവിധ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദൈവവിശ്വാസത്തിലുംആരാധ്യരെ തെരഞ്ഞെടുക്കുന്നതിലുമുള്ളത്.

അതുകൊണ്ടുതന്നെ ശരിയായ ആരാധ്യനെ കണ്ടെത്താനും ഉറപ്പിക്കാനും ഏറെപരിശ്രമങ്ങൾ ആവശ്യമാണ്പക്ഷേ ഒരു ഉത്പണത്തിൽനിന്ന് തനിക്ക് ഗുണകരമായിത്തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന ശുഷ്കാന്തിപോലും തന്റെ സ്രഷ്‌ടാവുംരക്ഷിതാവുമാകേണ്ട ആരാധ്യരെ തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്നില്ല.

വിവിധങ്ങളായ ബിംബങ്ങൾ പ്രതിഷ്ഠിച്ച് അവക്ക് മുമ്പിൽ പൂജയും നിവേദ്യവും ബലിയുംആരാധനയും അർപ്പിച്ചുകൊണ്ടിരുന്ന ആറാം നൂറ്റാണ്ടിലെ അറബികളും ഇക്കാര്യത്തിൽതുല്യരാണ്മനുഷ്യരേ ശ്രദ്ധിച്ചു കേൾക്കുക എന്ന  അഭിസംബോധനഎല്ലാവർക്കുംബാധകമാണ്ശേഷം പറയുന്നത് ഉപമകളിൽ ഏറ്റവും ലളിതസംഗതി ആരാധ്യൻസ്രഷ്ടാവായിരിക്കണം എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു വിഷയമാണ്ഏതൊരുമതവിശ്വാസിയും ദൈവത്തെ പരിചയപ്പെടുത്തുന്ന പദംകൂടിയാണ് സ്രഷ്ടാവ്പടച്ചവൻകർത്താവ്ഉടയോൻ എന്നതൊക്കെ പടച്ചവൻ തന്നെയാണോ തന്റെ മുൻപിലെപ്രതിഷ്ഠകൾ എന്ന് ചിന്തിച്ചുറപ്പിക്കാനാണ്  ഉദാഹരണം ഖുർആനിൽ ഉദ്ധരിക്കുന്നത് ആരാധ്യർ എന്തെങ്കിലും ഒന്ന് സൃഷ്ടിച്ചിട്ടുണ്ടോനിസ്സാരജീവിയായഒരിച്ചയെപ്പോലും!? പോകട്ടെ ഒരു ഈച്ച  വിഗ്രഹങ്ങൾക്ക് ആയി നൽകപ്പെട്ട ബലിയിൽനിന്നും  നിവേദ്യങ്ങളിൽ നിന്നും വല്ലതും ആഹാരമാക്കിയാൽ അത് തടയാനും തട്ടിയെടുത്തത് തിരിച്ചു പിടിക്കാനോ പോലും അവർക്ക് സാധ്യമല്ല താനും....


31: രണ്ടു തരം ഭൃത്യന്മാർ🔷


'ഒരാളുടെ ഉടമസ്ഥതയിലുള്ള യാതൊന്നിനും കഴിവില്ലാത്തഒരു അടിമയെയും നമ്മുടെ -- വകയായി നാം ഉപജീവനം നൽകിയിട്ട് അതിൽ നിന്ന് രഹസ്യമായും പരസ്യമായുംചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നുഇവർ തുല്യരാകുമോഅല്ലാഹുവിന് സ്‌തുതിപക്ഷേ അവരിൽ അധികപേരുംമനസ്സിലാക്കുന്നില്ല. (ഇനിയുംരണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നുഅവരിൽ ഒരാൾ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നുഅവൻതൻ്റെ യജമാനന് ഒരു ഭാരവുമാണ്അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവൻയാതൊരു നന്മയും കൊണ്ടു വരില്ലഅവനുംനേരായ പാതയിൽ നിലയുറപ്പിച്ചുകൊണ്ട് നീതികാണിക്കാൻ കൽപിക്കുന്നവനും തുല്യരാകുമോ' (16:75,76)


തൊഴിലാളിയും മുതലാളിയും അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിധാരാളം ഉദാഹരണങ്ങളും ഉപമകളും ഉദ്ധരിക്കുന്നുണ്ട് ഖുർആനിൽഏഴാം നൂറ്റാണ്ടിലെഅറേബ്യൻ സാഹചര്യത്തിലും മറ്റു ലോകങ്ങളിലുമെല്ലാം സാമൂഹിക ക്രമത്തിന്റെഅനിവാര്യ . ഘടകമായിരുന്നു അടിമ സമ്പദായംഇതാണ് അടിമകൾ ഉപമകളുംഉപമേയങ്ങളുമാകാനുള്ള പശ്ചാത്തലംഇസ്ലാമിക പ്രബോധനവുമായി മുഹമ്മദ് നസ്സികടന്നുവന്നപ്പോൾ  അടിമ സമ്പ്രദായത്തെ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ അമനകംനിർദേശങ്ങൾ മതവിധികളിൽ കൂടി നൽകുകയുണ്ടായിഅങ്ങനെ ലോകംഅടിമത്തമോചനം അജണ്ടയാക്കുന്നതിനും നൂറ്റാണ്ടുകൾ മുമ്പേ ഇസ്‌ലാമിക ലോകത്തുനിന്ന് അടിമത്വം തുടച്ചു നീക്കുകയുണ്ടായി.


രണ്ടുതരം അടിമകളെയും ഉടമകളെയും  സൂക്തങ്ങളിൽ ഉപമിക്കുകയാണ് അല്ലാഹുയഥാർഥ ദൈവത്തെ ആരാധിക്കുകയും അവനോട് മാത്രം പ്രാർഥിക്കുകയും ചെയ്യേണ്ടതിന്പകരം അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നവർ തങ്ങളുടെനിലപാട് ന്യായീകരിക്കാൻ വേണ്ടി പല ഉപമകളം പറയാറുണ്ട്വക്കീൽ മുഖേനയല്ലാതെകോടതിയിൽ പോകാമോട്രാൻസ്ഫോമറിൽനിന്ന് നേരിട്ട് ബൾബ് കത്തിക്കാമോ എന്നതുപോലെയാണ് ദൈവത്തിലേക്കടുക്കാൻ പങ്കാളിയെ സ്വീകരിക്കുന്നവർന്യായീകരിക്കാറുള്ളത്ഇത്തരം ഉപമകളൊന്നും രാജാധിരാജനായ സൃഷ്ടികർത്താവിനെഉപമയാക്കി പറയരുതെന്ന ശക്തമായ താക്കീതാണ്  സൂക്തത്തിന് തൊട്ടുമുൻപിൽപറഞ്ഞത്ശേഷമാണ് സർവസ്വതന്ത്രനും പരമാധികാരിയും പരാശ്രയ മുക്തനുമായഅല്ലാഹുവിന് തുല്യരായി സൃഷ്ടികളിൽ ആരെയെങ്കിലും ഗണിക്കുന്നത് തെറ്റാണെന്നുംഅയുക്തമാണെന്നും  ഉപമകളിലൂടെ സമർഥിക്കുന്നത്.


ആദ്യത്തെ ഉദാഹരണത്തിൽ സ്വന്തമായിട്ടൊന്നും ചെയ്യാൻ കഴിയാത്തമറ്റൊരാളുടെഉടമസ്ഥതയിലുള്ള ഒരാളെപ്പോലെ എന്നത് ലോകത്തുള്ള ഏതു മനുഷ്യരും ഏത്സൃഷ്ടിക്കും ബാധകമാണ്കാരണം ഒരു സൃഷ്ടിയും സ്രഷ്ടാവിന്റെ വിധിക്കുംനിയന്ത്രണത്തിനും വിധേയമാവാത്തതായി ഇല്ലസ്വതന്ത്രനായ ഒരു വ്യക്തിക്ക് തന്റെസ്വത്തിൽനിന്ന് ചെലവഴിക്കുന്നതിന് യാതൊരു തടസ്സവുമില്ലആരോടും ചോദിക്കേണ്ടഅവന് വേണ്ടത് ചെലവഴിക്കാംകാരണം അവനാണ് അവൻ്റെ സ്വത്തിന്റെ പൂർണ്ണഉത്തരവാദിത്വംഎന്നാൽ മറ്റൊരാളുടെ അടിമയായി ജോലി ചെയ്യുന്ന ഒരാൾക്ക് പണമില്ലഎന്നത് മാത്രമല്ലസ്വന്തം കാര്യങ്ങൾ പോലും സ്വതന്ത്രമായി തീരുമാനിക്കാൻ സാധ്യമല്ല. 1400 വർഷം മുൻപ്  ഉപമ  സമൂഹത്തിൽ വളരെയധികം സ്വാധീനിച്ചിരിക്കണംകാരണം തന്റെ വീട്ടില് അടിമയാരെന്ന് ശരിക്ക് ബോധ്യമുള്ളവരാണല്ലോ അവർഅപ്പോൾസ്വതന്ത്രനും അടിമയും തമ്മിലെ താരതമ്യം ഉദാഹരിക്കുന്നതിലൂടെ ദൈവത്തിലേക്ക്അടുപ്പിക്കാനും സ്വാധീനിക്കാനും വേണ്ടി വിളിച്ച് പ്രാർഥിക്കുന്ന ദൈവേതര ശക്തികളൊക്കെസാക്ഷാൽ ദൈവത്തിന്റെ അടിമകളാണെന്ന് അവരെ വീണ്ടും ബോധ്യപ്പെടുത്തുകയാണ്അപ്പോൾ ദുർബലനായ ഒരു അടിമ തന്റെ ഉടമയായ സ്രഷ്ടാവിലേക്കടുക്കാൻമറ്റൊരടിമയോട് സഹായം തേടുകയല്ല വേണ്ടത്.

ഇനി ഇയാൾ അടിമത്വം എന്നതിനു പുറമെ യജമാനന് ഭാരമായ ഊമകൂടിയാണെങ്കിൽഅവർക്ക് ഒന്നും ചെയ്‌തുതരാൻ കഴിയില്ലദൈവേതര ആരാധ്യരുടെ ദുർബലത ഇതിലേറെഭംഗിയായി വിവരിക്കാൻ ആർക്കാണ് കഴിയുക.


32 പുറമേ കാണുന്ന നുരയും പതയും🔷


ഭൗതിക ജീവിതത്തിൻ്റെ പളപളപ്പുകൾക്കിടയിൽ എല്ലാവരുംആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് സുഖസൗകര്യങ്ങളുടെ സമ്പൂർണതയാണ് ലോകത്ത്ലഭ്യമല്ല താനും കോടീശ്വരനായാലും അസ്വസ്ഥ മനസ്സിൻ്റെ ഉടമയാണെങ്കിൽ പുറമേകാണുന്ന ധന്യൻ എന്ന് വിലയിരുത്തിക്കൂടാ.


സൗന്ദര്യവും സൗകര്യവും വിലയിരുത്തി ഒരു വ്യക്തിയെയോകുടുംബത്തെയോ ഈയൊരുയാഥാർഥ്യത്തിന് മുൻപിൽനിന്ന് പറയുന്ന വിശുദ്ധ ഖുർആനിലെ 13-ാ അദ്ധ്യായത്തിലെ17-വചനം എത്ര ചിന്താർഹം അർറഅ്‌ദ്  13 : 17


Verse :

 أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتۡ أَوۡدِيَةٌۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدًا رَّابِيًاۚ وَمِمَّا يُوقِدُونَ عَلَيۡهِ فِى ٱلنَّارِٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٍ زَبَدٌ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءًۖ وَأَمَّا مَا يَنفَعُٱلنَّاسَ فَيَمۡكُثُ فِى ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ 


Verse translation 

(ചെറിയമുണ്ടംപറപ്പൂർ) :

അവന്‍ ( അല്ലാഹു ) ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുഎന്നിട്ട്‌ താഴ്‌വരകളിലൂടെഅവയുടെ (വലിപ്പത്തിന്‍റെതോത്‌ അനുസരിച്ച്‌ വെള്ളമൊഴുകിഅപ്പോള്‍  ഒഴുക്ക്‌പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ്‌ വന്നത്‌വല്ല ആഭരണമോ ഉപകരണമോഉണ്ടാക്കാന്‍ ആഗ്രഹിച്ച്‌ കൊണ്ട്‌ അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത്‌പോലുള്ള നുരയുണ്ടാകുന്നുഅതു പോലെയാകുന്നു അല്ലാഹു സത്യത്തെയുംഅസത്യത്തെയും ഉപമിക്കുന്നത്‌എന്നാല്‍  നുര ചവറായി പോകുന്നുമനുഷ്യര്‍ക്ക്‌ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നുഅപ്രകാരം അല്ലാഹു ഉപമകള്‍വിവരിക്കുന്നു.(13/17) വളരെ ആഴത്തിൽ വിലയിരുത്തേണ്ട ഒരു ഉപമയാണിത്ശുദ്ധമായലോഹം അടിയിൽ തങ്ങി നിൽക്കും അതിലെ മാലിന്യങ്ങൾ പുറമെ പതച്ചു പൊങ്ങിനിൽക്കുംശുദ്ധമായ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യർക്ക് ഉപകാരപ്പെടുന്നുപുറമേക്ക്കാണുന്ന കുത്തൊഴുക്കിലെ നുരയും പതയും പതഞ്ഞുപൊങ്ങി പൊട്ടിത്തീരുന്ന കുമിളകൾമാത്രവുംഇതുപോലെത്തന്നെയാണ് ജീവിത പ്രവാഹത്തിന്റെ മുകൾപരപ്പിൽഅസത്യത്തിന്റെ ചപ്പും ചവറും പൊങ്ങി നിൽക്കുന്നതായി നമുക്ക് പലപ്പോഴും കാണാംകാലക്രമത്തിൽ അവയൊക്കെ ഛിന്നഭിന്നമായി നശിച്ചുപോകുന്നുസത്യം സ്ഥായിയായഅംഗീകാരത്തോടെ സമൂഹത്തിന്റെ അന്തർധാരയായി നിലനിൽക്കുന്നു.

അസത്യത്തിന്റെയും അസാന്മാർഗികതയുടെയും സഹയാത്രികർ ഭൗതിക ജീവിതത്തിൽപൊലിമയും പൊങ്ങച്ചവും പ്രകടിപ്പിക്കുന്നത് സത്യസന്ധരെയും സന്മാർഗികളെയുംപൂഛിക്കുന്നിടം വരെ എത്താറുണ്ട്ശാശ്വതമായ ജീവിതത്തെ സംബന്ധിച്ചിടത്തോളംനശ്വരമായ ഇഹലോകജീവിതം എത്ര തുച്ഛമാണെ നബി(സ്വഉദാഹരിച്ചത്  ഒരു മഹാസമുദ്രത്തിൽനിന്ന് ഒരു പക്ഷി തന്റെ കൊക്കുകൊണ്ട് എടുക്കുന്ന വെള്ളം എത്രയാണോഅത്രയാണ്  ഇഹലോകംസമുദ്രത്തിൽ ബാക്കി എത്രയാണോ അതാണ് പരലോകം.'  വിശ്വാസ ദൃഢത വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്ഷണികമായ  ലോക ജീവിതംഅടിച്ചുപൊളിച്ചു പുളയ്ക്കാനുള്ളതല്ലവിജയത്തിനുള്ള വഴിയൊരുക്കാന്നും സ്വാർഗംകരസ്ഥമാക്കാനുമുള്ളതാണ്അതുകൊണ്ടുതന്നെ ബാഹ്യമായ മോഡിക്കല്ല മറിച്ച്മനസ്സിലൂറിയ വിശ്വാസത്തിനും അതിൽനിന്നുത്ഭുതമാവുന്ന സത്പ്രവർത്തനങ്ങൾക്കുമാണ്പ്രഥ പരിഗണനഅതിന് വിരുദ്ധമായ ജീവിത വീക്ഷണം വെച്ചു പുലർത്തുന്നവരാകട്ടെഅവർ ശരീരത്തിന്റെ സൗഖ്യവും ബാഹ്യമായ സുഖസൗകര്യങ്ങളും എത്രത്തോളം ടാമോഅത്രയും ശേഖരിക്കാൻ ശ്രമിക്കുന്നു ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിയയിൽമറ്റാരുടെയും വിധിവിലക്കുകൾ അവൻ മുഖവിലക്കെടുക്കുന്നില്ലധർമ്മാധർമ്മങ്ങൾ അവനെവ്യാകുലപ്പെടുത്തുന്നില്ലഎന്നാൽ അതു മുഖേന ജീവിതത്തിൽ ശരിയായ സമാധാനം കിട്ടില്ലഅവർക്ക്.

തനിക്ക് ലഭിച്ചത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവർക്കുകൂടിഉപകാരപ്പെടുത്തുകയും ചെയ്യുന്ന പ്രസിദ്ധി ആഗ്രഹിക്കാത്ത സജ്ജനങ്ങളാണ് സത്യത്തിന്റെസഹചാരികൾ പുറമേക്ക് കാണുന്ന പളപളപ്പിൽ മാത്രം കാര്യം കാണുന്നവർ ജീവിതലക്ഷ്യമെന്തന്നറിയാത്ത അസത്യത്തിൻ്റെ കുത്തൊഴുക്കിൽ പെട്ടവരുംആഭരണമുണ്ടാക്കാൻ സ്വർണ്ണമുരുക്കുമ്പോഴും ഇതേ പ്രതിഭാസം നമുക്ക് ദർശിക്കാനാകും

ചൂടേറ്റ് തനി തങ്കത്തിന് മാറ്റ് കൂടുമ്പോൾ അതിലെ മാലിന്യമാണ് സുരയായി പൊന്തുന്നത്ജീവിത പരീക്ഷണത്തിൻ്റെ ഏത് തീച്ചുളയിലും വിശ്വാസത്തിൻ്റെ മാറ്റുകൂട്ടുന്നപ്രക്രിയക്ക് നല്ല ഒരു ഉപമ തന്നെയാണിത്.



33. ചിലന്തിവല പോലെ🔷


അൽ അൻകബൂത്ത്  29 : 41

 مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَيۡتًاۖ وَإِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُٱلۡعَنكَبُوتِۖ لَوۡ كَانُواْ يَعۡلَمُونَ

അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌പോലെയാകുന്നുഅത്‌ ഒരു വീടുണ്ടാക്കിവീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌എട്ടുകാലിയുടെ വീട്‌ തന്നെഅവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!(29/41) ഇസ്‌ലാംമതത്തെ ഇതര മതവിഭാഗങ്ങളിൽനിന്ന് വേർതിരിച്ച് നിർത്തുന്ന ഏറ്റവും പ്രധാനപ്രത്യേകതയാണ് ഏക ദൈവവിശ്വാസംലോകത്തുള്ള ഏതൊരു മത വിശ്വാസിക്കും ദൈവവിശ്വാസമുണ്ട്എന്നാൽ തനിക്ക് കാണാൻ കഴിയാത്ത അദൃശ്യനും അരൂപിയുമായ സൃഷ്‌ടികർത്താവിനെ മാത്രമേ ആരാധിക്കാവു എന്ന കടുത്ത വിശ്വാസ നിലപാട് പലർക്കുംഅസ്വീകാര്യവും അപ്രിയവുമാണ്ഏതെങ്കിലും രൂപത്തിലുള്ള ഒരു രക്ഷാകവചംദൈവത്തിനെ കൂടാതെ സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്ന പ്രവണതയാണ് വിശ്വാസലോകത്ത് അധികവുംഅനുയായികളുടെ ഏറ്റക്കുറച്ചിലുകളുണ്ടാകാംപക്ഷെഎല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെആഗ്രഹ സഫലീകരണവും കാര്യസാധ്യവും ക്ഷിപ്രസാധ്യവുമാക്കുക തന്നെഇത്തരത്തിൽ സാക്ഷാൽ ദൈവത്തിന് പുറമെ രക്ഷാധികാരികളെസ്വീകരിക്കുന്നവരുടെ ഒരു ഉപമയാണ് ഇവിടെ കുറിക്കുന്നത്. 29-ാം അധ്യായത്തിന്റെപേരുതന്നെ 'എട്ടുകാലിഎന്നാണ്.

അറിവുള്ളവരല്ലാതെ അവയെപ്പറ്റി അഥവാ  ഉപമകളെക്കുറിച്ച് ചിന്തിച്ച്മനസ്സിലാക്കുകയില്ല എന്നാണ് ശേഷം ഖുർആൻ പറഞ്ഞുവെക്കുന്നത്വളരെചിന്തോദ്ദീപകമായ ഒരു ഉപമയാണിവിടെ ഖുർആൻ വരച്ചുവെച്ചത്എട്ടുകാലി എന്നത് ഒരുചെറിയ ജീവി വർഗമാണ്വലുപ്പ വ്യത്യാസവും വിഷമുള്ളവയും അവയ്ക്കിടയിലുണ്ടെങ്കിലുംശരിഅവയ്ക്കുള്ള ഒരു പൊതുവായ പ്രത്യേകതയാണ് ഇരപിടിക്കാനും വസിക്കാനുമുള്ളവീടെന്ന എട്ടുകാലി വലഅതിന്റെ ശരീരത്തിൽ നിന്നുതന്നെയുള്ള ഒരുതരംപശകൊണ്ടാണത് വല നെയ്യുന്നത് വലയാകട്ടെ അതീവ ദുർബലവുംഒരു ചെറിയകല്ലോ കമ്പോ വീണാൽ ഇല്ലാതാകുന്ന ദുർബല വീട്എന്നാൽ  വല നെയ്ത് തന്റെജീവിതോപാധി തേടുന്ന  നിസ്സാരജീവിക്കും ഇരകളെ കിട്ടുന്നുഎട്ടുകാലിയേക്കാൾവലിയ ഏതൊരു ജീവി വീണാലും പൊട്ടിപ്പോകുന്ന വലയിൽ പക്ഷേ എട്ടുകാലിയേക്കാൾദുർബലരായ നിസ്സാര ജീവികൾ വന്ന് വീഴുമ്പോൾ അവ കുടുങ്ങിപ്പോകുന്നു ഇരയെഭക്ഷണമാക്കി അടുത്ത ഇരക്ക് വേണ്ടിയുള്ള കാത്തിരിപ്പുപോലെയാണ് അല്ലാഹു അല്ലാത്തരക്ഷാധികാരികളെത്തേടി ചെല്ലുന്നിടത്ത് മനുഷ്യർക്ക് കാണാൻ കഴിയുകഎന്തൊരു ഉപമ.

ഇന്ന് നമ്മുടെ നാട്ടിൽ കൂണുപോലെ മുളച്ച് പൊന്തുന്ന നിരവധി ധ്യാന കേന്ദ്രങ്ങളുംആത്മീയ വാണിജ്യ കേന്ദ്രങ്ങളും വ്യക്തി ദൈവങ്ങളും വെളിച്ചപ്പാടുകളും മന്ത്രതന്ത്രാദികളുമൊക്കെ ഒരു പരിശോധനക്ക് വിധേയമാക്കുകഇവരൊന്നും സാക്ഷാൽദൈവമല്ലെന്ന് സമ്മതിക്കുംഎല്ലാ മതസ്ഥരുടെയും വേദഗ്രന്ഥങ്ങൾ അതിനെസാക്ഷീകരിക്കുകയും ചെയ്യുന്നു.

എന്നാലും മിക്ക മനുഷ്യരും സാക്ഷാൽ ദൈവത്തെ വിട്ട് മിഥ്യയായതുംവഞ്ചിക്കപ്പെടുന്നതുമായ ആത്മീയ വിപണന കേന്ദ്രങ്ങളെ സമീപിക്കുന്നുഅവരെരക്ഷാധികാരികളായി സ്വീകരിക്കുന്നുഅപകടങ്ങളെ തരണം ചെയ്യാനും നന്മകളെ പ്രദാനംചെയ്യാനും തിന്മകളെ തടുക്കാനും ഇവർക്ക് കഴിയുമെന്ന് വിശ്വസിച്ച് അവർ പറയുന്നത്പോലെ പ്രവർത്തിക്കുന്നുഎന്നാൽ അവർ ആരാണ്അവർക്ക്  മനുഷ്യരിൽ നിന്നുള്ളവ്യത്യാസങ്ങളെന്തൊക്കെയാണ് എന്നൊന്നും ആലോചിക്കാതെയാണ് അവർ വിരിച്ചആത്മീയ വ്യവസായത്തിന്റെ വലക്കണ്ണികളിൽ ദുർബല വിശ്വാസികൾ ചെന്നു ചാടുന്നത്എട്ടുകാലി വല നെയ്ത് കാത്തിരിക്കും പോലെ  വിശ്വാസ വാണിഭക്കാർ തങ്ങളുടെജീവിതോപാധി കഴിയാനുള്ള മാർഗ്ഗവുമായി സമൂഹത്തിന് മുൻപിൽ വല വിരിക്കുന്നുഇത്തരം ആളുകളുടെ വലയിൽ ചെന്ന് ചാടുന്നവർ ചഞ്ചല ചിത്തരും ദുർബല വിശ്വാസികളുംആയിരിക്കുംഅത്തരക്കാരെ ഇരയാക്കിയാണ്  ആത്മീയ എട്ടുകാലികൾ ജീവിക്കുന്നത്.

തന്നെ സൃഷ്ടിച്ച സൃഷ്‌ടാവിനെ അറിയുകയും അവനെ മാത്രം പേടിച്ച് അവന്റെകൽപനകളെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യേണ്ട വിശ്വാസദൃഢതയ്ക്കു പകരം ദുർബലവിശ്വാസം കടന്നു വരുന്നിടത്താണ് ഇത്തരം വലകളിൽ വീഴാനുള്ള സാധ്യത.


34 രണ്ടു മരങ്ങളുടെ ഉപമ🔷



അല്ലാഹു നല്ല വചനത്തിന് നൽകിയ ഉപമ നീകണ്ടില്ലേഅത് നല്ല ഒരു മരംപോലെയാണ് അതിന്റെ മുരട് ഉറച്ച് നിൽക്കുന്നതും അതിന്റെ ചില്ലകൾ ആകാശത്തിലേക്ക് പടർന്ന്നിൽക്കുന്നതുമാണ്അതിന്റെ രക്ഷിതാവിന്റെ അനുമതിയാൽ എല്ലാകാലത്തും അത് ഫലംനൽകിക്കൊണ്ടിരിക്കുംമനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹുഉപമകൾ വിവരിച്ച് കൊടുക്കുന്നുദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ ഒരു ദുഷിച്ചവൃക്ഷത്തോടാകുന്നുഭൂതലത്തിൽനിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നുഅതിന്യാതൊരു നില നില്പുമില്ല (14:24-26).

മതവിശ്വാസത്തിലെ ഏറ്റവും മർമമായ ഭാഗമാണ് മുസ്ല‌ിംകളെ സംബന്ധിച്ചിടത്തോളംഏകദൈവ വിശ്വാസംആരാധനക്കർഹൻ ഏകനായ സാക്ഷാൽ ആരാധ്യൻ മാത്രമാകണംഎന്നുറപ്പിച്ച് ഉച്ചരിക്കുന്ന വചനമാണ് അറബിയിൽ 'ലാഇലാഹ ഇല്ലാല്ലാഹ്എന്നത്വചനം ഏറ്റെടുത്തവൻ സാങ്കേതികമായി മുസ്‌ലിമായിഅഥവാ ഏകദൈവ വിശ്വാസിയായി ഏകദൈവ വിശ്വാസികൾക്ക് പിന്നീട് ദൈവിക കൽപനാനിർദേശങ്ങളുംജീവിതക്രമവും പഠിപ്പിക്കാൻ വന്ന പ്രവാചക‌രെയും  പ്രവാചകർക്ക് വെളിപ്പെട്ടദിവ്യവെളിപാടു(വഹ്‌യ്)കളെയും അംഗീകരിക്കേണ്ടിവരുന്നുഅവനാണ് സത്യവിശ്വാസിഅഥവാ മുഅ്‌മിൻ.

 വചനങ്ങളിൽ മനുഷ്യർക്ക് ആലോചിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ഉപമകൾ വിവരിച്ച്കൊടുക്കുന്നു എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്രണ്ടുതരം മരങ്ങളെയാണ് ഇവിടെഉപമിച്ചത്ഒന്ന് നല്ല മണ്ണിൽ ആഴത്തിലേക്ക് വേരൂന്നിയ ശക്തമായ കാറ്റിലും മഴയിലുംമറിയാതെ തടിയെ ഉറപ്പിച്ച് നിർത്തുന്ന മരംഅതിന്റെ ശിഖിരങ്ങൾ ആകാശത്തിലേക്ക്പടർന്നിരിക്കുന്നു എന്ന് മാത്രമല്ല എക്കാലത്തും അതിൽ കായ്കനികളുണ്ട്ശക്തനായ ഒരുഏകദൈവ വിശ്വാസിക്ക് യോജിച്ച ഉദാഹരണംഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളുംപ്രതിസന്ധികളും അവനെ ഉലയ്ക്കുകയില്ലഅവന്റെ മനസ്സിൽ ആഴത്തിൽ വേരോടിയബലിഷ്‌ഠമായ ദൈവ വിശ്വാസം ഏത് പ്രസിസന്ധിയെയും മറികടക്കാൻ അവനെപ്രേരിപ്പിക്കുന്നു.

പ്രവാചക(സ്വഒരിക്കൽ ഇങ്ങനെ പറഞ്ഞു: "വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്നന്മയുണ്ടായാൽ നന്ദി കാണിക്കുംതിന്മ ബാധിച്ചാൽ ക്ഷമയവലംബിക്കുംരണ്ടായാലുംപുണ്യം ഉറപ്പ്മറ്റാർക്കും ലഭ്യമല്ലാത്ത അനുഗ്രഹംശക്തനായ ദൈവത്തിന്റെവിധിവിലക്കുകൾക്ക് വിധേയമാണ് നശ്വരമായ മനുഷ്യജീവിതം എന്നാണ് വിശ്വാസത്തിന്റെ കാതൽഅതിലുണ്ടാകുന്ന സൗകര്യങ്ങളും അസൗകര്യങ്ങളുംഅന്തിമമല്ലഅനന്തവുമല്ലതാത്ക്കാലിക പരീക്ഷണം മാത്രംഇതാണ് ശക്തനായ ഏകദൈവ വിശ്വാസികളുടെ ഗുണമായി പറഞ്ഞ മനസ്സുറപ്പും വിധി വിശ്വാസവും.

നല്ല വചനത്തിൽ പടുത്തുയർത്തപ്പെട്ട മനുഷ്യജീവിതം സ്വസ്ഥവും സമാധാനവുംമനുഷ്യർക്കും സഹജീവികൾക്കും എന്നും ഉപകാരപ്രദമായതുമായി മാറുന്നുപ്രതിസന്ധികളിൽ പതറാതെയും സൗകര്യങ്ങളിൽ മതിമറക്കാതെയും നൽകപ്പെട്ട ജീവിതപരീക്ഷണം കൃത്യമായി വിനിയോഗിക്കുന്നുഇതിന് വിരുദ്ധമായി ചീത്ത വചനത്തിനാൽപ്രചോദിതമായ മനുഷ്യ ജീവിതം നിലം പതിക്കാൻ പാകമായി നിൽക്കുന്ന വൻമരംപോലെയായിരിക്കുംഅതിന് അടിവേരില്ലഉറപ്പിച്ച് നിർത്തുന്ന മണ്ണുമില്ലഅതുകൊണ്ടുതന്നെ ഇഹലോകത്തും പരലോകത്തുംനിലനിൽപ്പുമില്ല



35: ഒരു ചെടി കിളിർത്തുണങ്ങുന്നതു പോലെ "🔷


"നിങ്ങൾ അറിയുകഇഹലോക ജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവുംപരസ്‌പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലുംമാത്രമാണ്ഒരു മഴപോലെ മഴമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തുന്നുപിന്നീടതിന് ഉണക്കം ബാധിക്കുന്നുഅപ്പോഴത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാംഎന്നിട്ട് അത് ദ്രവിച്ച് തുരുമ്പായിപ്പോകുന്നുഎന്നാൽ പരലോകത്ത് ദുർവൃത്തർക്ക്കഠിനമായ ശിക്ഷയും സദ്വൃത്തർക്ക് പടച്ചവന്റെ പ്രീതിയും പാപമോചനവും ഉണ്ടാവുംഐഹിക ജീവിതമെന്നത് വഞ്ചനയുടെ വിഭവമല്ലാതെ മൻ്റൊന്നുമല്ല' (ഖുർആൻ 57:20).

നശ്വരമായ മനുഷ്യ ജീവിതത്തെ പല രൂപത്തിലുള്ള ഉപമകളിലൂടെയും വിവരിച്ചത് വിശുദ്ധഖുർആനിലുണ്ട്.

ഐഹിക ജീവിതത്തെഒരു ചെടി കിളിർത്തുണങ്ങും പോലെയാണെന്ന ഏതൊരുവായനക്കാരനും എളുപ്പം മനസ്സിലാകുന്ന ഉപമയിലൂടെയാണ് ഇവിടെ വിശദീകരിക്കുന്നത്ഇഹലോക ജീവിതമെന്നാൽ അഞ്ച് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു നിരന്തരപ്രക്രിയയാണ്വിശു ഖുർആനിൽ  ഘട്ടങ്ങൾ പറയാനുപയോഗിച്ച ശൈലിയിൽ പോലുംഅത്ഭുതകരമായ പദ വിന്യാസം നമുക്ക് ദർശിക്കാൻ സാധിക്കുംകളിയും വിനോദവുംഅലങ്കാരവും ദുരഭിമാനവും പെരുമ നടിക്കലുമാണ് അഞ്ച് ഘട്ടങ്ങൾഇതിൽകളിപ്പാട്ടങ്ങൾകൊണ്ട് കളിക്കുന്ന ശൈശവ ഘട്ടവും ലക്ഷ്യബോധത്തോടെ വിനോദങ്ങളിലുംകളികളിലുമേർപ്പെടുന്ന ബാല്യഘട്ടവും ഭംഗിയും അലങ്കാരവും കൂടുതലായി ശ്രദ്ധിക്കുന്നകൗമാര ഘട്ടവും പിന്നിട്ട് യൗവ്വനത്തിലെത്തുമ്പോൾ ഓരോരുത്തരും സ്വന്തംഇഷ്ട‌ാനിഷ്ട‌ങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയാത്ത പ്രൗഢിയുടെയുംപൊങ്ങച്ചത്തിൻ്റെയും ദുരഭിമാനത്തിന്റെയും മനോനില പ്രാപിക്കുന്നുശേഷംവാർധക്യത്തിലേക്കുള്ള പ്രയാണ വഴികളിൽ താൻ സമ്പാദിച്ചതിനെപ്പറ്റിയും തന്റെമക്കളെയും സ്വത്തിനെയും കുറിച്ച് പെരുമ പറഞ്ഞും ഓർമകൾ അയവിറക്കിയും കഴിയുന്നഅവസാന ഘട്ടം.  പ്രകൃതി പരിണാമങ്ങൾ അവന്റെ മനോനിലയിലുംശാരീരികാവസ്ഥയിലും വരുത്തുന്ന സ്വാഭാവിക മാറ്റത്തിന്റെ നേർചിത്രമാണെന്നും എന്നാൽമനുഷ്യർ തങ്ങളുടെ ജീവിത ലക്ഷ്യം കൃത്യമായി തിരിച്ചറിയണമെന്നുമാണ്  മനുഷ്യജീവിതത്തെ മഴയിൽ മുളച്ച ചെടിയോടുപമിച്ച ശേഷം ഖുർആൻ ഉണർത്തുന്നത്.

മണ്ണിൽ വിത്തിട്ട് മഴകാത്തു നിൽക്കുന്ന കർഷകൻ കർഷകൻ എത്ര ആകാംക്ഷയിലുംപ്രതീക്ഷയിലുമാണ്ഗർഭസ്ഥ ശിശുവിനെ പ്രതീക്ഷിക്കുന്ന മാതാപിതാക്കളെപ്പോലെഗർഭാവസ്ഥയിലെ ശിശുവിന്റെ സംരക്ഷണവും ഭാവിയുമെല്ലാം ദൈവത്തിന്റെ കാരുണ്യത്തിൽഭരമേൽപ്പിക്കുന്നപോലെ - മണ്ണിൽ വിത്തിറക്കി കഴിഞ്ഞാൽ കർഷകനുംമണ്ണും മഴയുംചുറ്റുപാടുമെല്ലാം വിചാരിച്ചതുപോലെയാകാൻ കർഷകന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലഅങ്ങനെ ഒരു കനത്ത മഴ പെയ്‌ത് മണ്ണ് നനഞ്ഞ് വിത്തു മുളക്കാൻ തുടങ്ങിയാൽ കർഷകന് ആകാംക്ഷയായി.

പിന്നീട് മുളച്ച് പൊന്തുന്ന തൈച്ചെടിക്ക് വളരുന്ന കൊച്ചു കുട്ടികൾക്കെന്നതു പോലുള്ളതാങ്ങും തണലും സംരക്ഷണവും നൽകുന്നുചെറിയ കാറ്റോ കനത്ത മഴയോ പോലുംതാങ്ങാനാവാത്ത തുമ്പും തളിരിലയുംപോലെത്തന്നെയാണ് ശൈശവദശയിലെമനുഷ്യക്കുഞ്ഞിന്റെയും അവസ്ഥപിന്നീട് കാണാൻ ചന്തമുള്ള പച്ചപ്പുള്ള മുറ്റി വളരുന്നചെടിയെപ്പോലെത്തന്നെ ഒരു മനുഷ്യക്കുഞ്ഞും മാതാപിതാക്കൾക്ക് കൗതുകമായി കൗമാരംപ്രാപിക്കുന്നുപിന്നീട് ഒരു മനുഷ്യന്റെ ജീവിത സാഫല്യമായ സുന്താന സൗഭാഗ്യവുംഅധ്യാനവും വേതനവും പോലെ ഒരു ചെടിയുടെ ധർമമായ പുഷ്പിക്കലും ഫലോത്പാദനവുംമുറപോലെ നടക്കുന്നു.

ശേഷം ജരാനരകൾ ബാധിച്ച് വാർധക്യത്തിൻ്റെ അടയാളങ്ങൾ മനുഷ്യ ശരീരത്തിൽപ്രത്യക്ഷപ്പെടുന്നതുപോലെ ഇലയ്ക്കും തടിക്കും ശോഷണം ബാധിച്ച് ഉണങ്ങിക്കരിഞ്ഞോദ്രവിച്ച് മറിഞ്ഞോ  സസ്യം അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുന്നു.

 ഉദാഹരണത്തിനൊടുവിൽഅങ്ങനെ എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്നവനല്ലമനുഷ്യൻ എന്നും അവൻ്റെ ജീവിതാവസരം കൃത്യമായി ചോദ്യത്തിന് വിധേയമാണെന്നുംദുർവൃത്തനാണെങ്കിൽ കഠിനമായ ശിക്ഷക്കും സദ്വൃത്തനാണെങ്കിൽ ശാശ്വതമായ സ്വർഗീയസുഖത്തിനും അവകാശപ്പെട്ടവനാണെന്നും അല്ലാഹു ബോധ്യപ്പെടുത്തുന്നു.



To be continued. ......

Part 3




Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹