അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരൻ ഇബ്രാഹിം( )

🔷🔷🔷🔷🔷🔷🔷🔷🔷


നബി()യുടെയും കുടുംബത്തിന്റെയും പേരിൽ സ്വലാത്ത് ചൊല്ലുമ്പോൾ കൂടെസ്‌മരിക്കപ്പെടുന്ന ഏക പ്രവാചകൻ ഇബ്റാഹീം നബി( )യാണ്.അതിനുമാത്രം എന്തുപ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത്?

ഇബ്റാഹീം ( )നബിയെ കുറിച്ച ഖുർആനിന്റെ പരാമർശങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെമറുപടി ലഭിക്കും.

അതിൽ സുപ്രധാനമായ ചുവടെ വിവരിക്കുന്നു.



1.ഹലീം :

വിശാലമനസ്കൻശാന്തഹൃദയൻസഹനശീലൻവിവേകശാലി എന്നീ ആശയങ്ങൾഉൾക്കൊള്ളുന്ന  വിശേഷണം ഖുർആൻ അദ്ദേഹത്തിന് ചാർത്തി നൽകുമ്പോൾഅതിന്റെ അനുയോജ്യത നമുക്ക് ഗോപ്യമല്ല. ഇബ്റാഹീം (പിതാവിൻ്റെ മുന്നിൽഇസ്ലാമിന്റെ സന്ദേശം അവതരിപ്പിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും വീട്ടിൽ നിന്ന്ആട്ടിയിറക്കുകയും ചെയ്തു‌കൊണ്ടാണ് പിതാവ് അതിനോട് പ്രതികരിച്ചത്പക്ഷേഇബ്റാഹീം (ഒട്ടു പ്രകോപിതനാവുന്നില്ലഎല്ലാം സഹനപൂർവം നേരിട്ട് വളരെശാന്തനായി പറഞ്ഞുതാങ്കൾക്ക് രക്ഷയുണ്ടാവട്ടെഞാൻ താങ്കളുടെ പാപംപൊറുത്തുതരാനായി എന്റെ നാഥനോട് പ്രാർഥിക്കും.

പിന്നീട് സമൂഹമധ്യേ ഇസ്ലാമിക സന്ദേശപ്രചാരണാർഥം കർമനിരതനായപ്പോൾവളരെഅവധാനതയോടെയും വിവേകത്തോടെയും തൗഹീദ് സ്ഥാപിക്കാൻ ശ്രമിക്കുന്നുസമൂഹത്തിന്റെ എതിർപ്പുകളെയും പരിഹാസങ്ങളെയും സഹനപൂർവം മറികടക്കാനുള്ളവിശാലത അദ്ദേഹം പ്രകടിപ്പിക്കുന്നു.

രാജാവുമായുള്ള സംഭാഷണത്തിലും  വിവേകം നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നുജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നനാണ് എന്റെ റബ്ബ് എന്ന ഇബ്റാഹീം നബി()യുടെ പ്രസ്താവനയെ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്ന്പറഞ്ഞുകൊണ്ടാണ് രാജാവ് പ്രതിരോധിച്ചത്വേണമെങ്കിൽ അക്കാര്യം ഇബ്റാഹീം ()നബിക്ക് കുറച്ചുകൂടി വിശദമാക്കാമായിരുന്നുഎന്നാൽതർക്കമറ്റ മറ്റൊരു കാര്യത്തിലേക്ക്രാജാവിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്‌തത്അതോടെ രാജാവിന് ഉത്തരംമുട്ടിപ്രബോധകൻ കാണിക്കേണ്ട വിവേകത്തിന്റെ ഉത്തമ നിദർശനമാണത്.

അതുപോലെവിഗ്രഹങ്ങളുടെ ബലഹീനത തുറന്നുകാട്ടിയപ്പോഴും അദ്ദേഹത്തിലെവിവേകശാലിയെ നാം തിരിച്ചറിയുന്നു.

അവിടെയുണ്ടായിരുന്ന സംഘർഷ സാധ്യത വളരെ അവധാനതയോടെ കൈകാര്യം ചെയ്ത്‌അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കുകയായിരുന്നു അദ്ദേഹംവിഗ്രഹങ്ങൾ തകർത്തത്അവരോട് ദേഷ്യമോ വെറുപ്പോ ഉണ്ടായിരുന്നതുകൊണ്ടല്ലമറിച്ച്തന്റെ ജനയോടുള്ളസ്നേഹമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്വിശ്വാസത്തിന്റെ മാർഗത്തിലുള്ള തടസ്സംനീക്കുകയായിരുന്നു അതുമുഖേന ലക്ഷ്യം വെച്ചത്എന്നാൽ പരാജയം ബോധ്യപ്പെട്ട അവർനാണക്കേട് മറച്ചുവെക്കാൻ ഇബ്റാഹീമിനെ ശിക്ഷിക്കാൻ തീരുമാനിക്കുന്നുതാൻതീകുണ്ഠാരത്തിൽ എറിയപ്പെടാൻ പോവുകയാണെന്നറിഞ്ഞിട്ടുംഅക്ഷോഭ്യനായിനിലകൊള്ളുന്ന ഇബ്റാഹീം നബി( )യുടെ ഈമാൻ നാം തിരിച്ചറിയേണ്ടതുണ്ട്തീയിലേക്ക് എടുത്തെറിയപ്പെടുമ്പോൾഎനിക്ക് അല്ലാഹുമതിഅവൻ ഭരമേൽപിക്കാൻഎത്ര അനുയോജ്യൻ എന്ന മന്ത്രമായിരുന്നു ഹൃദയത്തിൽ നിന്നുറവയെടുത്ത്അദ്ദേഹത്തിന്റെ ചുണ്ടുകൾ മന്ത്രിച്ചത്

ലൂത്വ് നബി( )യുടെ ജനതയെ നശിപ്പിക്കാൻ മലക്കുകൾ ആഗതരായപ്പോൾ  ശിക്ഷനീട്ടിവെക്കാനും അവർക്ക് കുറച്ചുകൂടി സാവകാശം നൽകാനും ആവശ്യപ്പെട്ടുകൊണ്ട്അല്ലാഹുവിനോട് തർക്കിച്ച ഇബ്റാഹീം നബി( )യുടെ ഹൃദയവിശാലതഅനുക്തസിദ്ധമത്രെ.

സുദീർഘമായ പ്രാർഥനകൾക്കും കാത്തിരിപ്പിനുമൊടുവിൽ ജീവിതത്തിന്റെസായംസന്ധ്യയിൽ അല്ലാഹു കനിഞ്ഞരുളിയ പിഞ്ചോമനയെയും പ്രിയതമയെയും

ഫലജലജന ശൂന്യമായ മക്കാമരുഭൂമിയിൽ കൊണ്ടുപോയി താമസിപ്പിക്കാനും പിന്നീട് കുഞ്ഞിന്റെ കളിയും ചിരിയും കൊഞ്ചലും കൊണ്ട് സന്തോഷഭരിതമായ നാളുകൾപിന്നിടവെഅവനെ ബലിയർപ്പിക്കാനും അല്ലാഹു ആജ്ഞാപിച്ചപ്പോൾ അതുംനടപ്പിലാക്കാൻ തയ്യാറാവുന്നു ഇബ്റാഹീം ().

സന്താനസൗഭാഗ്യമില്ലായ്മയുടെ പേരിൽ ദശാബ്ദങ്ങൾ സഹിച്ചുകുഞ്ഞുണ്ടായപ്പോൾഅവരുടെ വേർപാടും സഹനപൂർവം തരണം ചെയ്തുഒടുവിൽ തന്റെ പൊന്നോമനയെ ബലിനൽകാനും തയ്യാറായിഏതൊരു ഭർത്താവിന് / പിതാവിന് കഴിയും ഇതൊക്കെഅല്ലാഹുവിന് വേണ്ടി ഭൗതികമായ എല്ലാ താല്പര്യങ്ങളും ത്യജിക്കാൻ ഇബ്റാഹീം ()തയ്യാറായി എന്നത് അസാമാന്യ ഈമാനും സഹനശേഷിയും ഉണ്ടെങ്കിൽ മാത്രംസാധിക്കുന്ന കാര്യമാണ്.



2. അവ്വാഹ് :

അങ്ങേയറ്റം മനോവ്യഥയുള്ളവൻ എന്നാണ് ഇതിന്റെ ആശയംജീവിതത്തിൽ നേരിടേണ്ടിവന്ന പീഡനങ്ങളോ പരീക്ഷണങ്ങളോ സുഖസമൃദ്ധിയുടെ അഭാവമോ ഒന്നുമല്ലഇബ്റാഹീമിനെ യഥാർത്ഥത്തിൽ ഖിന്നനാക്കിയത്മറിച്ച്തന്റെ ജീവിതത്തിൽ എന്തെങ്കിലുംപാകപ്പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയായിരുന്നു . അതിന്റെനെടുവീർപ്പുകളെയാണ് അവ്വാഹ് എന്ന പദം ധ്വനിപ്പിക്കുന്നത്കഅ്ബാ നിർമ്മാണ ശേഷം'നാഥാ ഇത് സ്വീകരിക്കേണമേഎന്ന പ്രാർഥന തന്നെ  കർമം നിഷ്ഫലമായേക്കുമോഎന്ന . ഭീതിയിൽ നിന്നാണ് ഉയരുന്നത്


3. മുനീബ് :

നിരന്തരം പാപമോചന പ്രാർഥന നടത്തിയും കർമങ്ങൾ നിഷ്കളങ്കമാക്കിയും അല്ലാഹുവിന്റെസാമീപ്യവലയത്തിൽ നിന്ന് പുറത്തുപോകാതിരിക്കാൻ സദാ ജാഗ്രത പുലർത്തി അദ്ദേഹം.

ഇബ്റാഹീം നബി( )യുടെ അനുപമ വ്യക്തിത്വത്തിന്റെ താക്കോൽ എന്ന്വിശേഷിപ്പിക്കാവുന്ന  മൂന്ന് സ്വഭാവഗുണങ്ങളും സൂറത്തു ഹൂദിലെ 75-ാം വചനത്തിൽഅല്ലാഹു എടുത്തു പറയുന്നുപ്രസ്തുത മൂന്ന് ഗുണങ്ങളുടെയും പര്യായമായിരുന്നുഇബ്റാഹീം ().


4. ഏൽപിച്ച ദൗത്യങ്ങൾ വീഴ്ചവരുത്താതെ പൂർണമായി നിർവഹിച്ചവൻ എന്നതാണ്ഇബ്റാഹീം നബി( )യെ കുറിച്ച് ഖുർആൻ പറയുന്ന മറ്റൊരു ഗുണം. 'ദൗത്യംപൂർത്തീകരിച്ച ഇബ്റാഹീം' (അന്നജ്‌മ് 34) എന് പ്രസ്താവനയിൽ പൂർണതയുടെ എല്ലാവശങ്ങളും അന്തർലീനമായിരിക്കുന്നുആദർശംഇബാദത്ത്ദഅവത്ത് എന്നിവയിലെല്ലാംതന്നിൽ അർപ്പിതമായ ബാധ്യതകൾ സമ്പൂർണമായി നിറവേറ്റിഅതുപോലെഅല്ലാഹുവിന്റെ നിരോധനങ്ങൾ അതിലംഘിക്കാതിരിക്കാൻ പൂർണ ജാഗ്രത പാലിച്ചു.

5. ഖലീലുള്ളാഹ് തനിക്ക് പ്രിയങ്കരമായതെല്ലാം അല്ലാഹുവിന്റെ താല്പര്യത്തിന് മുൻഗണനനൽകിഅവന്റെ പ്രീതിയും ഇഷ്ടവും സമ്പാദിക്കാൻ വേണ്ടി ത്യജിച്ച ഇബ്റാഹീമിന്അല്ലാഹു പകരം നൽകിയ മഹോന്നതമായ സ്ഥാനമാണ് ഖലീലുള്ളാഹ് എന്നത്ഒരാളെഅല്ലാഹു ആത്മമിത്രമായി സ്വീകരിക്കുക എന്നതിനർഥം . അയാളെ അങ്ങേയറ്റംഇഷ്‌ടപ്പെടുകയും അയാൾക്ക് സവിശേഷം അനുഗ്രഹാശിസ്സുകൾചൊരിഞ്ഞുകൊടുക്കുകയും ചെയ്യുക എന്നാണ്അല്ലാഹു ഇബ്റാഹീമിന് നിരവധിഅനുഗ്രഹങ്ങൾ പ്രദാനം ചെയ്‌തുലോകജനതയുടെ ഇമാമായി പ്രഖ്യാപിച്ചുഅദ്ദേഹത്തിന്റെ സന്താനപരമ്പരയിൽ അനവധി പേരെ പ്രവാചകൻമാരായി നിയോഗിച്ചുഅങ്ങനെ പ്രവാചകൻമാരുടെ പിതാവായി (അബുൽ അമ്പിയാഅ്അദ്ദേഹം ചരിത്രത്തിൽസ്ഥിരപ്രതിഷ്ഠ നേടി.


6:ഉമ്മത്ത് :🔷

ജനങ്ങൾക്ക് നന്മയുടെ പാഠങ്ങൾ പക്ടർന്നു നൽകുകയും അവർക്ക് വഴികാട്ടിയാവുകയുംഒരു യഥാർഥ ദൈവദാസന്റെ ഉദാത്ത മാതൃക ലോകത്തിന് സമർപ്പിക്കുകയും ചെയ്‌തഅദ്ദേഹം ഒരു സമൂഹത്തെ ഗർഭം ധരിച്ച വ്യക്തിയായിരുന്നുഅഥവാഒരു സമൂഹത്തിന്റെദൗത്യം ഒറ്റക്ക് ചുമലിലേറ്റിയ മഹാൻ.' അദേഹത്തിന്റെ കാല്പാടുകൾ അന്ത്യനാൾ വരെയുള്ളജനസമൂഹങ്ങളിൽ സജീവമായി നിലനിൽക്കുകയും ചെയ്യുംഅതുപോലെഅനുസരണശീലനുംതൗഹീദ് മുറുകെ പിടിച്ച് ശരിയായ പാതയിൽ നിലകൊള്ളുന്നവനുംഅനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനുമായിരുന്നു അദ്ദേഹമെന്ന് ഖുർആൻ പ്രത്യേകംഎടുത്തു പറയുന്നു. (അന്നഹ്ല്!: 120,121).


അദ്ദേഹത്തിന്റെ  നിലപാടുകൾക്ക് ഇഹത്തിൽ നിരവധി സമ്മാനങ്ങൾ നൽകിപരലോകത്തും വിലയേറിയ പാരിതോഷികങ്ങൾ ലഭിക്കുമെന്ന് ഖുർആൻ വ്യക്തമാക്കുന്നു. (അന്നഹ്ല്!:122). 

ഇഹത്തിലും പരത്തിലും നന്മ വരുത്തേണമേ എന്ന് നാം പ്രാർഥിക്കുമ്പോൾ ഇബ്റാഹീമിന്അത് ലഭിച്ചതായുള്ള ഖുർആനിന്റെ പ്രസ്താവന നാം ഗൗരപൂർവം പഠിക്കേണ്ടതുണ്ട്പ്രാർഥനയും പ്രവർത്തനവും ഒത്തുചേർന്നപ്പോഴാണ് അദ്ദേഹത്തിന് അത് ലഭിച്ചത് എന്ന് നാംഅടിവരയിട്ട് മനസ്സിലാക്കണം.


7. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ വിജയം കരസ്ഥമാക്കിയപ്പോൾഅല്ലാഹു ഇബ്റാഹീം( )നബിയെ ലോകനേതാവായി പ്രഖ്യാപിച്ചു ഇമാമിന്റെ മില്ലത്ത് പിന്തുടരാൻ മുഹമ്മദ്നബിയോടും സത്യവിശ്വാസികളോടും അല്ലാഹു ആജ്ഞാപിക്കുകയും ചെയ്‌തുമഖാമുഇബ്റാഹീമിൽ നമസ്കരിക്കാൻ പ്രത്യേകം ഓർമിപ്പിച്ചുമക്കയെ നിർഭയ നാടാക്കാനുള്ളഅദ്ദേഹത്തിന്റെ പ്രാർഥന അല്ലാഹു സ്വീകരിച്ചുഇതിനേക്കാളെല്ലാം വലിയ ആദരവ്മറ്റെന്തുണ്ട്?

പച്ചയായ  ജീവിതത്തിൽ നിന്നും പാഠം ഉൾക്കൊള്ളുകയും അത് പകർത്താനുള്ളമാനസികമായ തയ്യാറാപ്പുകൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഹജ്ജും ബലിപെരുന്നാളുംഎല്ലാം സാർത്ഥമാവുന്നത്......


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹