1.ദുആ (പ്രാർത്ഥന)…🤲


 ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് പ്രാർത്ഥനസത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധവും പ്രാർത്ഥന തന്നെയാണ് ജീവിതത്തിന്റെഎല്ലാ സന്ദർഭങ്ങളിലും ഒരു വിശ്വാസിയുടെ മനസ്സ് പ്രാർത്ഥന നിർഭരമായിരിക്കണം..... "നബിയെ പറയുക നിങ്ങളുടെ പ്രാർത്ഥന ഇല്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത്പരിഗണന നൽകാനാണ് എന്നാൽ നിങ്ങൾ നിഷേധിച്ചു തന്നിരിക്കുകയാണ് അതിനാൽഅതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും....(25/77)

 വിവാദത്തിന്റെ ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാർത്ഥന എന്നത് അത്വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു.....


2.🌹 എന്താണ് പ്രാർത്ഥന 🌹


 അഭൗതിക മാർഗ്ഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഒരു ഗുണലബ്തിയോ ദുരിതം മോചനമോ നേടാനുള്ള അർത്ഥനയാണ് പ്രാർത്ഥന..."നുഅമാനുബ്നുബശീർ( )ഉദ്ധരിക്കുന്നു അല്ലാഹുവിന്റെ റസൂൽ( )അരുളി നിശ്ചയം പ്രാർത്ഥനഅതുതന്നെയാണ് ആരാധന ശേഷം നബി ( )ഓതി നിങ്ങളുടെ നാഥൻഅരുളിയിരിക്കുന്നു എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുംനിശ്ചയം എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ  നിന്ദ്യരായി  നരകത്തിൽപ്രവേശിക്കുന്നതാണ്....(40/60) ( ഇബ്നു മാജ,അഹ്മദ്)

  വചനത്തിൽ ആദ്യം പറഞ്ഞ പ്രാർത്ഥനയെ പറ്റിയാണ് രണ്ടാമത് ആരാധന എന്ന്പ്രയോഗിച്ചത്... അല്ലാഹുവിനോടുള്ള പ്രാർത്ഥന അവനുള്ള ആരാധനയാണ് (ഇബാദത്ത്അള്ളാഹു  ആയത്തിലൂടെ പറഞ്ഞിട്ടുള്ളത്.. അതുപോലെ നിങ്ങൾ എന്നോട്പ്രാർത്ഥിക്കുവെന്ന് അല്ലാഹു ഒരു കൽപ്പനയായിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.... സത്യവിശ്വാസികൾ എല്ലാ ഇപ്പോഴും എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിച്ചുകൊണ്ടേയിരിക്കണം നമുക്ക് ഒരു ആവശ്യമോ പ്രയാസമോ വന്നാൽ ആദ്യം അത്അല്ലാഹുവിനോട് പറഞ്ഞു പരിഹാരം അർത്ഥിക്കുന്ന ഒരു സ്വഭാവം നാംനേടിയെടുക്കേണ്ടതുണ്ട്.തന്റെ അടിമ കൈകൾ ഉയർത്തി വിനിതനായി വിളിച്ചു തേടുന്നത്അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്....

     "" അബ്ദുല്ലാഹിബിനു മസ്ഊദിൽ ( )നിന്ന് നിവേദനം :നബി ( ) പറഞ്ഞു നിങ്ങൾഅല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നും അവനോട് ചോദിക്കുക തീർച്ചയായും അല്ലാഹുഅവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു.... (തിർമിദി )

"" ആയിഷ( )യിൽ നിന്നും നിവേദനം നബി( )പറഞ്ഞു അല്ലാഹുവോട് ചോദിക്കുമ്പോൾകൂടുതൽ ചോദിക്കുക കാരണം എല്ലാം കഴിയുന്ന റബ്ബിനോട് ആണല്ലോ നിങ്ങൾചോദിക്കുന്നത്(ഇബ്നു ഹിബ്ബാൻ )

  "" അബൂഹുറൈറ()യിൽ നിന്നും നിവേദനം നബി ( )പറഞ്ഞു ആര് അല്ലാഹുവിനോട്ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്...(തിർമിദി)

   പ്രാർത്ഥന വർദ്ധിപ്പിക്കുന്നത് വഴി നമുക്ക് അല്ലാഹുവിലേക്ക് അടുക്കുവാൻ കഴിയുംപ്രാർത്ഥനയുള്ളവന് അല്ലാഹു സമീപസ്ഥനായിരിക്കും എന്നാൽ പ്രാർത്ഥന ഇല്ലാത്തവനെഅല്ലാഹു വിദൂരതനായി തോന്നും....

  

3.🌹നാം പ്രാർത്ഥിക്കേണ്ടത് ആരോട് 🌹

      നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും അതിന് ഉത്തരം നൽകുകയുംചെയ്യുന്നവനോടാണ് നാം പ്രാർത്ഥിക്കേണ്ടത് കേൾക്കുകയോ കാണുകയോ ഉത്തരംനൽകുകയോ ചെയ്യാത്തവരെ വിളിച്ചു നാം പ്രാർത്ഥിച്ചിട്ട് എന്ത് ഫലം ഇബ്രഹിം ( )നബിതന്റെ പിതാവിനോട് ഇക്കാര്യം പറയുന്നത് വിശുദ്ധ ഖുർആൻ നമുക്ക് അറിയിച്ചുതരുന്നുണ്ട്...."


സൂറ മർയം 19 : 42

അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു: ) എന്‍റെ പിതാവേകേള്‍ക്കുകയോകാണുകയോ ചെയ്യാത്തതാങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്തവസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.?(19/42)

 എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവരോട് മാത്രമേ നാം പ്രാർത്ഥിക്കാം അല്ലാഹുപറയുന്നു....

 

 അവനെ തുല്യമായി യാതൊന്നുമില്ല അവനെല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുംആകുന്നു....


4.🌹 പ്രാർത്ഥന അല്ലാഹുവിനോട് മാത്രം🌹


 ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനയാണ് പ്രാർത്ഥന അതുകൊണ്ട് തന്നെ പ്രാർത്ഥനഅല്ലാഹുവിനോട് മാത്രമേ നിർവഹിക്കാൻ പാടുള്ളൂ.....

      സൂറ അൽ ജിന്ന്  പറയുന്നു 72 : 18: 

പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നുഅതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയുംവിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.(72/18)



അൽ ജിന്ന്  72 : 20

നബിയേ, )പറയുകഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂഅവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72/20)


 മനുഷ്യ സൃഷ്ടിപ്പിന്റെ ഏറ്റവും പരമപ്രധാനമായ ലക്ഷ്യം തന്നെ മനുഷ്യൻ തന്റെസൃഷ്ടാവിനെ മാത്രം ആരാധിക്കലാണ്.അതിനാൽ എന്തുകൊണ്ട് അവനോടു മാത്രംപ്രാർത്ഥിക്കണം സഹായ തേട്ടം നടത്തണം എന്ന് ലക്ഷ്യസഹിതം ഖുർആനുംപ്രവാചകചര്യയും വ്യക്തമാക്കുന്നു....



5‘പ്രവാചകന്മാർ അല്ലാഹുവോട് മാത്രം പ്രാർത്ഥിച്ചു....🌹

 പ്രവാചകന്മാരാണ് മാനവതയുടെ 

മാർഗദർശികൾ അവർ 

ജീവിതത്തിന്റെ എല്ലാ 

പ്രതിസന്ധിഘട്ടങ്ങളിലും സന്തോഷ 

സന്ദർഭങ്ങളിലും സഹായം 

തേടിയതും പ്രാർത്ഥിച്ചതും റബ്ബിനോട് 

മാത്രമാണ്....


6🤲ആദം നബി( )യുടെ പ്രാർത്ഥന🤲



അൽ അഅ്‌റാഫ്  7 : 23

അവര്‍ രണ്ടുപേരും പറഞ്ഞുഞങ്ങളുടെ രക്ഷിതാവേഞങ്ങള്‍ 

ഞങ്ങളോട്‌ തന്നെ അക്രമം 

ചെയ്തിരിക്കുന്നുനീ ഞങ്ങള്‍ക്ക്‌ 

പൊറുത്തുതരികയുംകരുണ 

കാണിക്കുകയും ചെയ്തില്ലെങ്കില്‍ 

തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം 

പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

(7/23)


7🤲 രോഗബാധിതനായ അയ്യൂബ് നബി( )യുടെ പ്രാർത്ഥന🤲


അൽ അൻബിയാഅ്‌  21 : 83

 അയ്യൂബിനെയും ( ഓര്‍ക്കുക. ) തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ കൊണ്ട്‌ അദ്ദേഹം ഇപ്രകാരംപ്രാര്‍ത്ഥിച്ച സന്ദര്‍ഭംഎനിക്കിതാ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നുനീ കാരുണികരില്‍ വെച്ച്‌ഏറ്റവും കരുണയുള്ളവനാണല്ലോ.

അപ്പോള്‍ അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കുകയുംഅദ്ദേഹത്തിന്‌ നേരിട്ട കഷ്ടപ്പാട്‌ നാംഅകറ്റിക്കളയുകയും ചെയ്തുഅദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയുംഅവരോടൊപ്പംഅവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്‌ നല്‍കുകയും ചെയ്തുനമ്മുടെപക്കല്‍ നിന്നുള്ള ഒരു കാരുണ്യവുംആരാധനാനിരതരായിട്ടുള്ളവര്‍ക്ക്‌ ഒരുസ്മരണയുമാണത്‌.(21/83-84)🤲



8🤲 അപകടത്തിൽ അകപ്പെട്ട യൂനിസ് നബി ( )യുടെ പ്രാർത്ഥന 🤲



അൽ അൻബിയാഅ്‌  21 : 87

ദുന്നൂനി നെയും ( ഓര്‍ക്കുക. ) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭംനാംഒരിക്കലും അദ്ദേഹത്തിന്‌ ഞെരുക്കമുണ്ടാക്കുകയില്ലെന്ന്‌ അദ്ദേഹം ധരിച്ചുഅനന്തരംഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന്‌ അദ്ദേഹം വിളിച്ചുപറഞ്ഞുനീയല്ലാതെ യാതൊരു ദൈവവുമില്ലനീ എത്ര പരിശുദ്ധന്‍തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.

അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന്‌ അദ്ദേഹത്തെ നാംരക്ഷപ്പെടുത്തുകയും ചെയ്തുസത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു(.21/87-88)

🤲


 ഇങ്ങനെ ഖുർആൻ പരാമർശിച്ച ഓരോ പ്രവാചകന്മാരുടെയും ചരിത്രം പരിശോധനയിൽഅവരുടെയെല്ലാം പ്രാർത്ഥനകൾ റബ്ബിലേക്ക് മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നു.... ഒരുഘട്ടത്തിലും നിരാശ അവരെ ബാധിച്ചതേയില്ല ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്ഇബ്രാഹിം( )വാർദ്ധക്യത്തിൽ എത്തിച്ചേർന്നിട്ടും തന്റെ ഭാര്യയുടെ ഗർഭാശയം ഒരുകുഞ്ഞിനെ ജന്മം നൽകാൻ പര്യാപ്തമല്ല എന്നറിഞ്ഞിട്ടും അദ്ദേഹം പ്രതീക്ഷാപൂർവ്വംപ്രാർത്ഥന നിരതനായി 🤲 റബ്ബേ എനിക്ക് സദ്ക്തരായ സന്താനങ്ങളെ തരേണേ 🤲(ഖുർആൻ 37/100)

 അപ്പോൾ വിശ്വാസികൾ  പ്രവാചകന്മാരുടെ മാർഗമാണ് പിൻപറ്റേണ്ടത് കാരണംഅല്ലാഹു പറയുന്നു...


അൽ അൻആം  6 : 90

അവരെയാണ്‌ അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെനീ പിന്തുടര്‍ന്ന്‌ കൊള്ളുക. (നബിയേ,) പറയുകഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവുംഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ലഇത്‌ ലോകര്‍ക്ക്‌ വേണ്ടിയുള്ള ഒരുഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.(6/90)


9.🌹അള്ളാഹുവിനോട് അല്ലാതെ പ്രാർത്ഥിക്കപ്പെടുന്നവർ കേവലംഅടിമകൾ മാത്രമാണ് 🌹


 റബ്ബിനോട് മാത്രം പ്രാർത്ഥിക്കാൻ ഖുർആൻ നിർദ്ദേശിക്കുന്നതിന്റെ മറ്റൊരുന്യായമാണിത്...അല്ലാഹു പറയുന്നു :


അൽ അഅ്‌റാഫ്  7 : 194

തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാംനിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച്‌പ്രാര്‍ത്ഥിക്കൂഅവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെനിങ്ങള്‍ സത്യവാദികളാണെങ്കില്‍.(7/194)

   അല്ലാഹു അല്ലാത്തവരെ വിളിക്കരുത് എന്ന് പറയുമ്പോൾ അവിടെ ഉദ്ദേശിക്കപ്പെടുന്നത്വിഗ്രഹങ്ങൾ മാത്രമാണെന്നും അമ്പിയാഅ,ഔലിയാക്കൾ  നിരോധനത്തിന്റെപരിധിയിൽ ഉൾപ്പെടുകയില്ലെന്ന് വാദിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ്  വചനംകാരണം വിഗ്രഹങ്ങൾ നമ്മെ പോലുള്ള അടിമകൾ അല്ലല്ലോ...?


10..🌹അല്ലാഹുവിന് പുറമേ പ്രാർത്ഥിക്കപ്പെടുന്നവർ അശക്തരാണ്🌹

      ഇതും അല്ലാഹു അല്ലാത്തവരോട് എന്തുകൊണ്ട് പ്രാർത്ഥിച്ചുകൂടാ എന്നതിനുള്ളവ്യക്തമായ ഉത്തരമാണ് അല്ലാഹു അല്ലാത്തവർക്ക് സഹായിക്കാനോ സംരക്ഷിക്കാനോകഴിയുകയില്ല... 


സൂറ അൽ ഹജ്ജ്  22 : 73അല്ലാഹു പറയുന്നു:

മനുഷ്യരേഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നുനിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുകതീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരുഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ലഅതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍പോലുംഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ലഅപേക്ഷിക്കുന്നവനുംഅപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.(22/73)

അർറഅ്‌ദ്  13 : 14

അവനോടുള്ളതു മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥനഅവന്നു പുറമെ ആരോടെല്ലാം അവര്‍പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക്‌ യാതൊരു ഉത്തരവും നല്‍കുന്നതല്ലവെള്ളം തന്‍റെ വായില്‍ (തനിയെവന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെനേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍അത്‌ ( വെള്ളം ) വായില്‍വന്നെത്തുകയില്ലല്ലോസത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(13/14)

 എത്ര വ്യക്തമാണ്  ഉപമ വെള്ളപ്പാത്രത്തിൽ നിന്ന് കുടിവെള്ളം സ്വമേധയാ തൊണ്ടയിൽഎത്തിച്ചേരാത്തത് പോലെ അള്ളാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയ്ക്ക് ഉത്തരംലഭിക്കില്ല...


11..🌹അല്ലാഹുവിനെ പുറമേ വിളിച്ചു പ്രാർത്ഥിക്കപ്പെടുന്നവർ പ്രാർത്ഥന കേൾക്കുകയോ ഉത്തരം നൽകുകയോ ഇല്ല🌹


സൂറ ഫാത്വിർ  35 : 14

നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലഅവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ലഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെനാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെപ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല.(35/14)

  വചനത്തെ ഇമാം ഖുൽത്വുബി വിശദീകരിക്കുന്നു :

      ആബര്‍ ഘട്ടങ്ങളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ  ചെയ്താൽ നിങ്ങളുടെ പ്രാർത്ഥനഅവർ കേൾക്കുകയില്ല... (ഖുർത്വുബി )

 ഇവിടെ പ്രാർത്ഥന എന്നത് ഇത്തിഗാസ എന്നാണ് അദ്ദേഹം വിശദീകരണമായി നൽകിയത്എന്നത് ശ്രദ്ധേയമാണ്.....

അൽ അഹ്ഖാഫ്  46 : 5

അല്ലാഹുവിനു പുറമെഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരംനല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌അവരാകട്ടെഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.(46/5)

മേൽ വചനം വിശദീകരിച്ചു ഇബ്നു ജലീൽ തന്റെ തഫ്സീർ ജാമിഉൽ ബയാനിലും ദുആഎന്നതിന് നൽകിയ വിശദീകരണം ഇസ്തിഗാസ എന്ന് തന്നെയാകുന്നു.. അദ്ദേഹംപറയുന്നു.... " അവർക്ക് വിപത്തുകളും ആവശ്യങ്ങളും വരുമ്പോൾ ആരോടാണ് അവർഇസ്തിഗാസ ചെയ്യേണ്ടത് അവനെ കൈയൊഴിഞ്ഞ് ബുദ്ധിയും വിവേചനവും ഇല്ലാത്തതിനെആരാധ്യനായി തിരഞ്ഞെടുത്തതിന്റെ പേരിൽ അല്ലാഹു അവരെ വിമർശിക്കുകയാകുന്നുഇവിടെ....(ത്വബരി - )

അർറൂം  30 : 52

എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ലതീര്‍ച്ചബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.(30/52)

  വചനം ഇബ്നു ജരീർ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക.... അല്ലാഹു അവിശ്വാസികൾക്ക്ഒരു ഉദാഹരണം പറഞ്ഞതാകുന്നു ഇത് മയ്യത്ത് വിളി കേള്‍ക്കാത്തത് പോലെ കാഫിറുംകേൾക്കുന്നതല്ല.... (ജാമിഉൽ ബയാൻ 30:52 ന്റെ വ്യാഖ്യാനം)

 ഇതിനെ ഇമാം ഇബ്നു കസീർ വ്യാഖ്യാനിക്കുന്നത് കാണുക.... " ശവക്കല്ലറകളിലുള്ളമരിച്ചവരെ കേൾപ്പിക്കാൻ താങ്കളുടെ (നബി( )യുടെ )കഴിവിൽ പെട്ടതല്ല കേൾവിശക്തിയില്ലാത്ത ബധിരന്മാരെ  താങ്കൾക്ക്പ്രബോധനം )വാക്കുകൾഎത്തിച്ചുകൊടുക്കുവാൻ കഴിയുകയുമില്ല എന്നാണ് അല്ലാഹു പറയുന്നത് :(ഇബ്നു കസീർ30/52ന്റെ വ്യാഖ്യാനം)

     {നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ലകാരണം അവർ ജീവനില്ലാത്തവരോ മരിച്ചവരോ അല്ലെങ്കിൽ താങ്കളുടെ രക്ഷിതാവിനെഅനുസരിക്കുന്നതിൽ വ്യാപൃതരായ മലക്കുകളോ ആണ് അവർ കേട്ടാലും കേൾക്കുമെന്ന്സങ്കൽപ്പിച്ചാൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല കാരണം അവർ ഒന്നുംഉടമപ്പെടുത്തുന്നില്ല(തഫസീറുസ്സഅദി )

ഫാത്വിർ  35 : 22

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ലതീര്‍ച്ചയായും അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നുനിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(35/22)

അല്ലാഹുവല്ലാത്തവർ പ്രാർത്ഥന കേൾക്കുകയില്ല എന്നു പറയുന്നു അതിന്റെ വിവക്ഷവിഗ്രഹങ്ങൾ മാത്രമല്ലേ?ഇതിൽ ഔലിയാക്കളും അമ്പിയാക്കളും ഉൾപ്പെടുകയില്ലല്ലോ?...... പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുകയും ചെയ്യുന്നത് അല്ലാഹു മാത്രമാണ് അതിനാൽഅല്ലാഹു അല്ലാത്തവർ പ്രാർത്ഥന കേൾക്കുകയില്ല എന്നത് അമ്പിയാക്കളും ഔലിയാക്കളുംഉൾപ്പെടെ എല്ലാ സൃഷ്ടികൾക്കും ബാധകമാണ് വിഗ്രഹം മാത്രമല്ല അതിന്റെ വിവക്ഷ....


12.🌹 സൃഷ്ടിക്കാൻ കഴിയാത്തവരും തികച്ചും ദുർബലരൂമാണ്മനുഷ്യരുടെ പങ്കുകാർ 🌹


         പ്രാർത്ഥനയുടെ അർഹത അല്ലാഹുവിന് മാത്രമാണ് എന്ന സ്ഥാപിക്കാൻ ഖുർആൻഉപയോഗിക്കാത്ത ഒരു തത്വമാണിത്....


       അന്നഹ്ൽ  16 : 20

അല്ലാഹുവിന്‌ പുറമെ അവർ  ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോഅവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ലഅവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(16/20)


🌹13അദൃശ്യജ്ഞാനം  അല്ലാഹുവിന്റെ പക്കൽ മാത്രമാണെന്ന്ഖുർആൻ വ്യാഖ്യാനിക്കുന്നു....🌹


    അല്ലാഹുവല്ലാത്തവരുടെ  യോഗ്യതയും അവർ അദൃശ്യം അറിയില്ലെന്നത് അവനുമാത്രമുള്ള പ്രത്യേകതയായി അദൃശ്യജ്ഞാനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നു...



          അൽ മുഅ്മിനൂൻ  23 : 92

അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നുഅതിനാല്‍ അവന്‍ അവര്‍പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു.(23/92)

       വചനത്തിന്റെ അർത്ഥം ദൃശ്യവും അദൃശ്യവും അറിയുക എന്നത് അല്ലാഹുവിന്റെമാത്രം പ്രത്യേകതയാണ് അല്ലാഹു അല്ലാത്തവർ ദൃശ്യം അറിയുമെങ്കിലും അതിനോടൊപ്പംഅവർ ഒരിക്കലും അദൃശ്യം അറിയുകയില്ല....(തഫ്സീറുൽ കബീർ )

പാചകനായ നൂഹ് നബി()യോട് പറയാൻ അല്ലാഹു കൽപ്പിക്കുന്നു... ""അല്ലാഹുവിന്റെഖജനാവുകൾ എന്റെ പക്കലാണെന്ന് നിങ്ങളോട് ഞാൻ പറയുന്നില്ല.. ഞാൻ അദൃശ്യ കാര്യംഅറിയുകയുമില്ല ഞാൻ മലക്കാണെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല...(11/31)

അന്നംല്  27 : 65

നബിയേ, ) പറയുകആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യംഅറിയുകയില്ലഅല്ലാഹുവല്ലാതെതങ്ങള്‍ എന്നാണ്‌ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകഎന്നും അവര്‍ക്കറിയില്ല.(27/65)

 അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ഒന്നിലധികം സ്ഥലത്ത് ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാംഅവന്‍അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍സാധ്യമല്ലപിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?! ആയിശഃ(ഇങ്ങിനെപ്രസ്താവിക്കുകയുണ്ടായി: ‘നാളെ ഉണ്ടാകുന്ന കാര്യം നബി അറിയുമെന്ന് ആരെങ്കിലുംജല്‍പിക്കുന്ന പക്ഷംഅവന്‍ അല്ലാഹുവിന്‍റെമേല്‍ വമ്പിച്ച കളവ് പറഞ്ഞുപോയികാരണംഅല്ലാഹു പറയുന്നുഅല്ലാഹു അല്ലാതെആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍അദൃശ്യകാര്യം അറിയുകയില്ല എന്ന്.....


🌹14.പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവൻ അല്ലാഹു മാത്രം🌹



    പ്രാർത്ഥനയ്ക്ക് ഉത്തരം തരാമെന്നേറ്റവൻ അല്ലാഹു മാത്രമാണ്.. അല്ലാഹു അല്ലാത്തമരിച്ചവരോ ജീവിച്ചിരിക്കുന്നവരുമായ ആരും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയില്ല....

അൽ ബഖറഃ  2 : 186

നിന്നോട്‌ എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ഞാന്‍  പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍സ്വീകരിക്കുകയുംഎന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെഅവര്‍ നേര്‍വഴിപ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.(2/186)

ഗാഫിർ  40 : 60

നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നുനിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂഞാന്‍ നിങ്ങള്‍ക്ക്‌ഉത്തരം നല്‍കാംഎന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെനിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌തീര്‍ച്ച.(40/60)

അന്നംല്  27 : 62

അഥവാകഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമംനീക്കികൊടുക്കുകയുംനിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ( അതല്ലഅവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോകുറച്ച്‌മാത്രമേ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നുള്ളൂ.(27/62)



15🌹 പ്രാർത്ഥനയുടെ ശ്രേഷ്ഠതകൾ 🌹


1... പ്രാർത്ഥന വിധി തടുക്കും...


നബി( )പറഞ്ഞു.അല്ലാഹുവോടുള്ള പ്രാർത്ഥന (ഖളാ,ഖദ്ർകൊണ്ടല്ലാതെ വിധിമാറ്റപ്പെടില്ലഅല്ലാഹു ഇഷ്ടപ്പെടുന്ന കർമങ്ങൾ ചെയ്താലല്ലാതെ ആയുഷ്കാലവുംനീട്ടിക്കിട്ടില്ല. (സുനനു തിർമിദി: 2139 സുനനു ഇബ്നുമാജ: 90/402 ) അൽബാനിഹസനെന്ന് വിശേഷിപ്പിച്ചു...

ഇബ്നു‌ ഉമറിൽ(നിന്ന് നിവേദനം :

നബി ( )വിധിയായി പറഞ്ഞുതീർച്ചയായും ഇറങ്ങിയതിനും ഇറങ്ങിയിട്ടില്ലാത്തതിനുംപ്രാർത്ഥന ഉപയോഗപ്പെടുന്നതാണ്അതുകൊണ്ട്അല്ലാഹുവിൻറെ അടിമകളേനിങ്ങൾപ്രാർത്ഥന മുറുകെ പിടിക്കുക.(സുനനു തിർമിദി: 3548 ) അൽബാനിഹസനെന്ന്വിശേഷിപ്പിച്ചു

2. 🌹അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കും🌹


 നബി ( )പറഞ്ഞു പ്രാർത്ഥന അത് തന്നെയാണ് ആരാധന.. (തിർമിദിഅബു ദാവൂദ് )

 

 ഇബാദത്തിന്റെ ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാർത്ഥന അതുകൊണ്ട് തന്നെനാം പ്രാർത്ഥിക്കുമ്പോൾ എല്ലാം അത് ഇബാദത്തായി നന്മയായി രേഖപ്പെടുത്തുന്നുഅതുകൊണ്ടുതന്നെ കാര്യങ്ങൾക്കായി അല്ലാഹുവിനോട് നാം എപ്പോഴുംചോദിച്ചുകൊണ്ടിരിക്കുക അതിൽ യാതൊരു മടിയും കാണിക്കരുത്.....


16🌹 പ്രാർത്ഥനയുടെ മര്യാദകൾ🌹


1.. ആത്മാർത്ഥതയോടെയും മനസ്സാന്നിധ്യത്തോടെയും പ്രാർത്ഥിക്കുക 🤲


     അലസവും അശ്രദ്ധയുമായി രീതിയിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പാടില്ലആത്മാർത്ഥതയോടെയും മനസ്സാന്നിധ്യത്തോടെയും ആണ് അല്ലാഹുവിനോട്പ്രാർത്ഥിക്കേണ്ടത്.....


  അസ്സുമർ  39 : 2

 . അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ നീആരാധിക്കുക.(39/2-3)


🌹2... ഹംദും സലാത്തും പറഞ്ഞ പ്രാർത്ഥന ആരംഭിക്കുക 🌹


      അല്ലാഹുവിനെ സ്തുതിച്ചും നബി( )യുടെ പേരിൽ സ്വലാത്ത് ചൊല്ലിയാണ് പ്രാർത്ഥനആരംഭിക്കേണ്ടത് അപ്രകാരം തന്നെയാണ് അത് അവസാനിപ്പിക്കേണ്ടതും..   


   ""ഫളാലത്തിൽ ( ) നിവേദനം:അല്ലാഹുവിനെ സ്തുതിക്കുകയോ നബി( )യുടെപേരിൽ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെനബി( )കേട്ടു അന്നേരം റസൂൽ പറഞ്ഞു : ഇവൻ പ്രാർത്ഥനയ്ക്ക് മുമ്പ് ഹംദും സ്വലാത്തുംകൊണ്ടുവരാതെ ബന്ധപ്പാട് കാണിച്ചു.... പിന്നീട് അവിടുന്ന് അയാൾ വിളിച്ചിട്ട് അവനോട്മറ്റുള്ളവരോടും പറഞ്ഞു നിങ്ങൾ ആരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെആദ്യമായി സ്തുതിക്കുകയും നബി( )യുടെ പേരിൽ സ്വലാത്ത് ചൊല്ലുകയുംചെയ്തുകൊള്ളട്ടെ അതിനുശേഷം അവൻ ഉദ്ദേശിക്കുന്നത് എന്തും അവർപ്രാർത്ഥിക്കട്ടെ(തിർമിദി )


🌹 നബി( )യുടെ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും മറഞ്ഞിരിക്കുന്നത്ആകുന്നു..(സ്ഹീഹ് ജാമിഉ )


3...🌹ഉത്തരം ലഭിക്കുമെന്ന് ദൃഢബോധത്തോടെ പ്രാർത്ഥിക്കുക🌹


 അനസ് ( ) നിന്ന് നിവേദനം : നബി അരുളി നിങ്ങളിൽ ആരെങ്കിലുംപ്രാർത്ഥിക്കുകയാണെങ്കിൽ അല്ലാഹുവേ നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നൽകേണമേ എന്ന് പറയരുത് ഉറപ്പിച്ച് തന്നെചോദിക്കുകനിർബന്ധിച്ചു അല്ലാഹുവിനെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കുവാൻ ആർക്കുംസാധിക്കുകയില്ല .. (ബുഖാരി )

 

🌹4... ധൃതി കൂട്ടാതിരിക്കുക 🌹

     ഞാൻ പ്രാർത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ച വിഷയത്തിൽതിരക്ക് കൂട്ടാൻ പാടില്ല....

       നബി( )പറഞ്ഞു ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എനിക്ക് ഉത്തരം ലഭിക്കില്ല എന്ന്പറയാതിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടും...(ബുഖാരി )


5🌹ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുക🌹.



ഒരാൾ ഒറ്റക്കാണ് പ്രാർഥിക്കുന്നതെങ്കിൽ താൻ മാത്രം കേൾക്കുന്ന ശബ്ദത്തിലാണ്പ്രാർത്ഥിക്കേണ്ടത്മഴക്ക് വേണ്ടിയുള്ള പ്രാർഥനഖുതബയിലെ പ്രാർഥന തുടങ്ങിസമൂഹമായി നിർവഹിക്കുന്ന പ്രാർഥനയാണെങ്കിൽ ആവശ്യത്തിന്ശബ്ദമുയർത്താം.വിത്റിലെ ക്യുനൂത്ത് പോലെയുള്ള അവസരങ്ങളിൽ മഅ്‌മൂമുകൾക്ക്ആമീൻ പറയണമെങ്കിൽ ഇമാം ഉച്ചത്തിൽ പ്രാർഥിക്കണമല്ലോഎന്നാൽ അനാവശ്യമായിശബ്ദമുയർത്തിയും ആർത്തുവിളിച്ചുമുള്ള പ്രാർത്ഥനകൾ ഇസ്‌ലാം വിലക്കുന്നുപ്രമുഖതാബിഈ പണ്ഡിതനായ ഇമാം ഹസനുൽ ബസ്വരി(റഹിപറയുന്നു: 'സ്വഹാബിമാരുടെപ്രാർഥനകൾ അവർക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നുഅവരുടെ ശബ്ദം ഉയരുമായിരുന്നില്ല....


🌹 അബീമൂസാവിൽ ( ) നിന്ന് നിവേദനംഞങ്ങൾ പ്രവാചകന്റെ കൂടെ യാത്രയിലായിരുന്നുജനങ്ങൾ വളരെ ശബ്ദത്തിൽ തക്ബീർ ചൊല്ലി കൊണ്ടിരുന്നപ്പോൾ നബി ( )പറഞ്ഞുഅല്ലയോ ജനങ്ങളെ നിങ്ങൾ നിങ്ങളോട് തന്നെ സന്തുലത പാലിക്കുക നിങ്ങൾബധിരനോടു അജ്ഞാനയാവനോടോ അല്ല പ്രാർത്ഥിക്കുന്നത് നിങ്ങൾ പ്രാർത്ഥിക്കുന്നത്കേൾക്കുന്നവനോടും അടുത്തുള്ളവനോടും ആകുന്നു അവൻ നിങ്ങളോടൊപ്പമാണ് താനും(ബുഖാരി )


🌹രഹസ്യമായി പ്രാർത്ഥിക്കുക 🌹



അൽ അഅ്‌റാഫ്  7 : 55

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌പ്രാര്‍ത്ഥിക്കുകപരിധിവിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.(7/55)

 

സകരിയ്യാ നബി (തന്‍റെ വാര്‍ദ്ധക്യകാലത്ത്‌ തനിക്കൊരു കുട്ടിയെ നല്‍കുവാന്‍വേണ്ടിഅല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ച സംഭവം ഉദ്ധരിച്ചതില്‍അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയെപ്രശംസിച്ചുകൊണ്ട്‌ إِذْ نَادَى رَبَّهُ نِدَاءً خَفِيًّا (അദ്ദേഹം തന്‍റെ റബ്ബിനെ സ്വകാര്യമായിവിളിച്ചപേക്ഷിച്ചു -19:3) എന്നാണ്‌ അല്ലാഹു പറഞ്ഞത്‌പ്രാര്‍ത്ഥന മുതലായപുണ്യകര്‍മങ്ങള്‍ സ്വകാര്യമായി നടത്തുന്നത്‌ അവ നിഷ്‌കളങ്കവുംഭക്തിപൂര്‍വ്വവുമാണെന്നുള്ളതിന്‍റെ ഒരു ലക്ഷണമാകുന്നുതാബിഉകളില്‍ പ്രസിദ്ധനായഹസന്‍ ബസ്വരീ ()യില്‍ നിന്ന്‌ ഇബ്‌നു ജരീര്‍ (മുതലായവര്‍ ഉദ്ധരിച്ച ഒരു രിവായത്ത്‌ഇവിടെ പ്രസ്‌താവ്യമാകുന്നുഅതിന്‍റെ സാരം ഇപ്രകാരമാണ്‌ചിലര്‍ ക്വുര്‍ആന്‍ മുഴുവനുംഹൃദിസ്ഥമാക്കിയിരിക്കുന്നുഅതാരും അറിഞ്ഞിരിക്കയില്ലചിലര്‍ മതസംബന്ധമായി വളരെപഠിച്ചിരിക്കുംഅതാരും അറിഞ്ഞിരിക്കയില്ലഒരാള്‍ അയാളുടെ വീട്ടില്‍വെച്ച്‌ ദീര്‍ഘനേരംനമസ്‌കരിക്കാറുണ്ടായിരിക്കുംസന്ദര്‍ശകന്മാരാരും അത്‌ അറിഞ്ഞിരിക്കുയില്ലരഹസ്യമായിചെയ്‌വാന്‍ കഴിയുന്ന ഏത്‌ കാര്യവും ഒട്ടും പരസ്യമായി ചെയ്യാത്ത പല ആളുകളെയുംഞങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്‌മുസ്‌ലിംകള്‍ പ്രാര്‍ത്ഥനയില്‍ വളരെ ഉല്‍സാഹംകാണിക്കാറുണ്ടായിരുന്നുഎന്നാല്‍ അവരുടെ ശബ്‌ദങ്ങള്‍ കേള്‍ക്കപ്പെടുമായിരുന്നില്ലഅവര്‍ക്കും അവരുടെ റബ്ബിനുമിടയില്‍ പതുക്കെ നടക്കുന്ന ഒരു മന്ത്രമായിരിക്കും അത്‌കാരണംഅല്ലാഹു പറയുന്നുادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَة (നിങ്ങളുടെ റബ്ബിനെ നിങ്ങള്‍താഴ്‌മയായുംസ്വകാര്യമായും വിളിച്ചു പ്രാര്‍ത്ഥിക്കുവിന്‍)'അതിരു വിടുന്നവരെ അവന്‍ഇഷ്‌ടപ്പെടുകയില്ലഎന്ന്‌ പറഞ്ഞത്‌ ഒരു പൊതു തത്വമത്രെഅതിരുവിടല്‍ പ്രാര്‍ത്ഥനയിലുംഉണ്ടാകാറുള്ളതു കൊണ്ട്‌ അതിവിടെ ഉണര്‍ത്തിയതാണ്‌ഉദാഹരണമായി:- (1) പ്രാര്‍ത്ഥനവളരെ ഉച്ചത്തില്‍ ശബ്‌ദിച്ചു കൊണ്ടായിരിക്കുക (2) ഭക്തി വിനയങ്ങള്‍ക്ക്‌യോജിക്കാത്തവിധം മര്യാദകെട്ട വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുക (3) ഇന്നകാര്യംഇന്നിന്ന പോലെയൊക്കെ ആക്കിത്തരണമെന്ന കണിശമായ രൂപത്തിലായിരിക്കുക (4) നന്നല്ലാത്തതും അല്ലാഹുവിങ്കല്‍ തൃപ്‌തികരമല്ലാത്തതുമായ കാര്യങ്ങള്‍ക്കു വേണ്ടിപ്രാര്‍ത്ഥിക്കുക (5) പ്രാര്‍ത്ഥിക്കുന്നത്‌ അല്ലാഹു അല്ലാത്തവരോട്‌അവരെമുന്‍നിറുത്തിക്കൊണ്ടായിരിക്കുക (6) ഉദ്ദേശിച്ച പോലെ ഉത്തരം കിട്ടാത്തതില്‍ നിരാശയുംഅതൃപ്‌തിയും പ്രകടിപ്പിക്കുക മുതലായവയെല്ലാം പ്രാര്‍ത്ഥനയിലുള്ള അതിരുകവിച്ചലില്‍ഉള്‍പെടുന്നുപ്രാര്‍ത്ഥന ഭക്തിയോടും ഭയപ്പാടോടും കൂടിയും അതേ സമയത്ത്‌മോഹത്തോടും സുപ്രതീക്ഷയോടും കൂടിയായിരിക്കണമെന്ന്‌ ..


🌹ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടുകൂടി യും പ്രാർത്ഥിക്കുക 🌹

അൽ അഅ്‌റാഫ്  7 : 56

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുകതീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു.(7/56)അല്ലാഹുവിന്‍റെ ശിക്ഷകോപംപ്രാര്‍ത്ഥന സ്വീകരിക്കപ്പെടായ്‌മആദിയായവയെക്കുറിച്ചുള്ള ഭയവുംഅവന്‍റെ കാരുണ്യവും അനുഗ്രഹവും ലഭിക്കുമെന്നുംപ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്നുമുള്ള സല്‍പ്രതീക്ഷയും ഉണ്ടായിരിക്കണമെന്ന്‌ സാരംപ്രാര്‍ത്ഥനയിലെന്നു മാത്രമല്ലഎല്ലാ സമയത്തും മനുഷ്യന്‍ അല്ലാഹുവിനെകുറിച്ച്‌ പേടിയുംസല്‍പ്രതീക്ഷയും (الخوف و الرجاءഉള്ളവനായിരിക്കേണ്ടതുണ്ട്‌മേല്‍ പ്രസ്‌താവിച്ചനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുന്നവരാണ്‌ നിഷ്‌കളങ്കരായസുകൃതവാന്മാരെന്നുംഅല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുവാന്‍ എളുപ്പമുള്ളത്‌അവര്‍ക്കാണെന്നും അവസാനമായി ഉണര്‍ത്തിയിരിക്കുന്നു....

അസ്സജദഃ  32 : 16

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുവാനായികിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട്‌ അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌അവര്‍ക്ക്‌ നാംനല്‍കിയതില്‍ നിന്ന്‌ അവര്‍ ചെലവഴിക്കുകയും ചെയ്യും.(32/16)


8🌹 ആശിച്ചു കൊണ്ടും പേടിച്ചു കൊണ്ടും പ്രാർത്ഥിക്കുക 🌹


 അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടത് അങ്ങേയറ്റത്തെ ആഗ്രഹത്തോടെയും കഠിനമായപേടിയോടെയും ആയിരിക്കണം അതായത് അല്ലാഹുവിന്റെ മാപ്പിനെയും ദയയെയും ആശിച്ചുകൊണ്ടും അവന്റെ ശിക്ഷയെയും കോപത്തെയും ഭയന്നുകൊണ്ടുമാണ് പ്രാർത്ഥിക്കേണ്ടത്... 

അൽ അൻബിയാഅ്‌  21 : 90

അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകയുംഅദ്ദേഹത്തിന്‌ ( മകന്‍ ) യഹ്‌യായെനാം പ്രദാനം ചെയ്യുകയുംഅദ്ദേഹത്തിന്‍റെ ഭാര്യയെ നാം ( ഗര്‍ഭധാരണത്തിന്‌ ) പ്രാപ്തയാക്കുകയും ചെയ്തുതീര്‍ച്ചയായും അവര്‍ ( പ്രവാചകന്‍മാര്‍ ) ഉത്തമകാര്യങ്ങള്‍ക്ക്‌ധൃതികാണിക്കുകയുംആശിച്ച്‌ കൊണ്ടുംപേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നവരായിരുന്നുഅവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു.(21/90)


9🌹  വുളുവെടുത്ത് എടുത്ത് പ്രാർത്ഥിക്കുക 🌹


അബീമൂസയിൽ(നിന്ന് നിവേദനംകുറച്ച് വെള്ളം കൊണ്ടു വരാൻ നബി()ആവശ്യപ്പെട്ടുതുടർന്ന് വുളുവെടുത്ത തൻ്റെ കൈകൾഉയർത്തി (ബുഖാരി:6383) 


10. 🌹ഖിബ്'ലക്ക് അഭിമുഖമായി നിന്നുകൊണ്ട് പ്രാർത്ഥിക്കുക.🌹


അബ്ദുല്ലാഹുബ‌ നിവേദനംനബി പ്രാർത്ഥിക്കുവാൻ സൈദ്(മഴക്ക് വേണ്ടിമൈതാനത്തേക്ക് പുറപ്പെട്ടുഖിബ് :യുടെ നേരെ നബി ( )തിരിയുകയും തൻറെതിരിച്ചിടുകയും രണ്ട് തട്ടം തല റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി:1012)


11🌹 കൈകൾ ഉയർത്തി പ്രാർത്ഥിക്കുക🌹


 നബി( )തന്റെ രണ്ട് കൈകളും ഉയർത്തി എന്നിട്ട് പറഞ്ഞു അല്ലാഹുവേ ഖാലിദ്പ്രവർത്തിച്ചതിനെ സംബന്ധിച്ച ഞാൻ നിന്നോട് നിരപരാധിത്വം ബോധിപ്പിക്കുന്നു(ബുഖാരി )

      നബി ( )പറഞ്ഞു തീർച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനും ആണ്തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയർത്തിയാൽ ഒന്നുമില്ലാതെ അത്മടങ്ങുന്നതിൽ നിന്നും അവൻ ലജ്ജിക്കുന്നു ( അബു ദാവൂദ് )


   പ്രാർത്ഥനയുടെ പൊതുമര്യാദയാണ് കൈ ഉയർത്തൽ ഉയർത്താതെയുംപ്രാർത്ഥിക്കാവുന്നതാണ് അതുപോലെ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേക രൂപത്തിൽതന്നെ കൈ ഉയർത്താൻ പഠിപ്പിച്ചിട്ടുണ്ട് മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ കക്ഷത്തിന്റെവെള്ള കാണുമാറ് അവിടുന്ന് തന്റെ കൈകൾ ഉയർത്തുമായിരുന്നുചില സന്ദർഭങ്ങളിൽനബിക്കായി ഉയർത്താറുണ്ടായിരുന്നില്ല ഖുത്തുബക്കിടയിലുള്ള പ്രാർത്ഥന സുജൂദിലെപ്രാർത്ഥന എന്നിവ ഉദാഹരണമാണ്.....


17🌹 പ്രാർത്ഥനയ്ക്ക് വേഗം ഉത്തരം ലഭിക്കാൻ🌹


1..അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും എടുത്തുപറഞ്ഞുപ്രാർത്ഥിക്കുക...

Lഅല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുമ്പോൾ അല്ലാഹുവേ നീ പൊറുത്തുതരേണമേഎന്ന് മാത്രം ചോദിക്കാതെ അതോടൊപ്പം അള്ളാഹുവേ നീ ഏറെ പൊറുക്കുന്നവൻആണല്ലോ എന്ന് എടുത്തു പറഞ്ഞു പ്രാർത്ഥിക്കുക അങ്ങനെ ഓരോ കാര്യങ്ങളിലുംഅല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ എടുത്തു പറഞ്ഞു പ്രാർത്ഥിക്കുക...

 """ അല്ലാഹുവിനെ ഏറ്റവും നല്ല പേരുകളുണ്ട് അതിനാൽ  പേരുകളിൽ അവനെ നിങ്ങൾവിളിച്ചു കൊള്ളുക (ഖുർആൻ 7/180)



2🌹 അല്ലാഹുവിന്റെ തൃപ്തികാംക്ഷിച്ച് ചെയ്ത നന്മകൾ എടുത്തുപറഞ്ഞു പ്രാർത്ഥിക്കുക🌹

  നമ്മുടെ ജീവിതത്തിൽ അല്ലാഹുവിന്റെ തൃപ്തികാംക്ഷിച്ച് നാം ചെയ്തിട്ടുള്ള ഓരോനന്മകൾ എടുത്തുപറഞ്ഞു പ്രാർത്ഥിക്കുന്നത് പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നതിന്സഹായകരമാണ്....


3🌹 നബി ( )പ്രത്യേകം പഠിപ്പിച്ചിട്ടുള്ള ദിക്റുകൾ എടുത്തു പറഞ്ഞ് പ്രാർത്ഥിക്കുക 🌹

 നബി പറഞ്ഞു മത്സ്യത്തിന്റെ വയറ്റിൽ വെച്ച് യൂനുസ് നബി പ്രാർത്ഥിച്ചلا اله الا انت سبحانكاني كنت من الظالمين.

ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാന ഇന്നീ കുൻതു മിനളാലിമീൻ ( അല്ലാഹുവേനീയല്ലാതെ ആരാധനക്കർഹനായി ആരും തന്നെ ഇല്ലനീ എത്ര പരിശുദ്ധനാണ് ഞാൻഅക്രമകാരികളിൽ പെട്ടവനായിരിക്കുന്നു ) മുസ്ലിം ആയ ഒരാൾ ഇതുകൊണ്ട്പ്രാർത്ഥിക്കുകയാണെങ്കിൽ അല്ലാഹു അവന് ഉത്തരം നൽകാതിരിക്കുക യില്ല.... (തിർമിദി )


ഒരാള്‍ ഇപ്രകാരം ചൊല്ലുന്നതായി നബി  കേട്ടു:

അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അന്നീ അശ്ഹദു അന്നക്ക അന്‍തല്ലാഹ് ലാ ഇലാഹ ഇല്ലാഅന്‍ത അഹദു സ്സമദു ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ലഹു കുഫുവന്‍ അഹദ്

അല്ലാഹുവേഞാന്‍ നിന്നോട് ചോദിക്കുന്നുഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു നീഅല്ലാഹുവാണ്നീയല്ലാതെ  ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ലഅല്ലാഹു ഏകനുംഏവ൪ക്കും ആശ്രയമായിട്ടുള്ളവനുമാണ്അവന്‍ (ആ൪ക്കുംജന്‍മം നല്‍കിയിട്ടില്ല, (ആരുടേയും സന്തതിയായിജനിച്ചിട്ടുമില്ലഅവന് തുല്യനായി ആരും ഇല്ലതാനും.

അപ്പോള്‍ നബി  പറഞ്ഞുഅല്ലാഹുവിന്റെ നാമം കൊണ്ടാണ് നീ ചോദിച്ചിട്ടുള്ളത്ആരെങ്കിലും ഇത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്റെ പ്രാ൪ത്ഥനക്ക് അല്ലാഹുഉത്തരം നല്‍കുന്നതാണ്. (അബീദാവൂദ് :1493 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)അനസില്‍(നിന്ന് നിവേദനംഅദ്ദേഹം പറഞ്ഞുഞാന്‍‌ നബിയോടൊപ്പംഇരിക്കുകയായിരുന്നുഅപ്പോള്‍ ഒരാള്‍ വന്ന് നമസ്കരിക്കുകയും ശേഷം ഇപ്രകാരംപ്രാ൪ത്ഥിക്കുകയും ചെയ്തു.


“”അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബി അന്ന ലകല്‍ ഹംദ ലാ ഇലാഹ ഇല്ലാ അന്‍തല്‍മന്നാനു ബദീഉ സ്സമാവാത്തി വല്‍ അ൪ളി യാദല്‍ ജലാലി വല്‍ ഇക്റാമി യാ ഹയ്യു യാ ഖയ്യൂം

🤲അല്ലാഹുവേഞാന്‍ നിന്നോട് ചോദിക്കുന്നുസ൪വ്വ സ്തുതിയും നിനക്കാണ്നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ലഗുണം ചെയ്യുന്നവന്‍ നായാണ്ആകാശഭൂമികളെ മുന്‍മാത‍ൃകയില്ലാതെ സൃഷ്ടിച്ചത് നീയാണ്ഉന്നതിയും മഹത്വവും ഉടയവനേഎന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ

അപ്പോള്‍ നബി  പറഞ്ഞുഅല്ലാഹുവിന്റെ അതിമഹത്തായ നാമം കൊണ്ടാണ് അവന്‍ചോദിച്ചിട്ടുള്ളത്ആരെങ്കിലും അത് മുഖേനെ അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചാല്‍ അല്ലാഹുഅവന് ഉത്തരം നല്‍കുന്നതാണ്അത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അല്ലാഹുഅവന് അത് നല്‍കുന്നതാണ്. (അബീദാവൂദ് :1495 – അല്‍ബാനി സ്വഹീഹെന്ന്വിശേഷിപ്പിച്ചു)

നബി  മസ്ജിദിൽ പ്രവേശിച്ചുഒരു വ്യക്തി നമസ്കാരത്തിന്റെ അവസാനംതശഹുദിലായിരുന്നുഅയാൾ ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു :


🟣അല്ലാഹുവേഞാൻ നിന്നോട് ചോദിക്കുന്നുഹേ അല്ലാഹ്നിന്നെ കൊണ്ട്[ചോദിക്കുന്നു]. നീ ഒറ്റയാണ്ഏകനാണ്ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്, [ആർക്കുംജന്‍മം നല്‍കിയിട്ടില്ലാത്തവനും. [ആരുടെയും സന്തതിയായിജനിച്ചിട്ടുമില്ലാത്തവനുമാണ്എന്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തുതരേണമേതീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


(ഇത് കേട്ടപ്പോൾനബി   പറഞ്ഞുതീർച്ചയായും അവന് പൊറുക്കപ്പെട്ടു., തീർച്ചയായുംഅവന് പൊറുക്കപ്പെട്ടുതീർച്ചയായും അവന് പൊറുക്കപ്പെട്ടു. (നസാഇ:1301)


18🔷പ്രാ൪ത്ഥന സ്വീകരിക്കണമെങ്കില്‍🔷

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ് പ്രാ൪ത്ഥനപ്രാ൪ത്ഥനകള്‍സ്വീകരിക്കപ്പെടുന്നില്ല എന്നുള്ളത് പലരുടെയും ഒരു വലിയ പ്രശ്നമാണ്പ്രാ൪ത്ഥിക്കുന്നവന്റെ യോഗ്യതയും പശ്ചാത്തലവും അവസ്ഥയുമെല്ലാം പ്രാ൪ത്ഥനയുടെസ്വീകാര്യതയുടെ വിഷയത്തില്‍ പ്രധാനമാണ്.

ഇമാം ഇബ്നുല്‍ ഖയ്യിം(റഹിപറഞ്ഞുപ്രാ൪ത്ഥനകളും രക്ഷ തേടലുകളും ആയുധത്തിന്റെസ്ഥാനത്താണ്ആയുധത്തിന്റെ മൂ൪ച്ച മാത്രമല്ലഅത് ഉപയോഗിക്കുന്നവന്റെ ശക്തിയുംപ്രധാനമാണ്ആയുധം തകരാറുകളില്ലാതെ നല്ലതായിരിക്കുകഉപേയാഗിക്കുന്നവന്‍ അത്ഉപയോഗിക്കാന്‍ കഴിവും ശക്തിയും ഉള്ളവനായിരിക്കുകമറ്റ് തടസ്സങ്ങള്‍ഉണ്ടാവാതിരിക്കുുക ഇത് മൂന്നും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ആയുധം പൂ൪ണ്ണമായിഉപകതാരപ്രദമാകൂഇത് തന്നെയാണ് പ്രാ൪ത്ഥനയുടെ കാര്യവും.

നമ്മുടെ പ്രാ൪ത്ഥന സ്വീകരിക്കണമെങ്കില്‍ നമ്മുടെ സമ്പാദ്യം ഹലാലായിരിക്കണംഅല്ലാത്തപക്ഷം നമ്മുടെ പ്രാ൪ത്ഥന സ്വീകരിക്കപ്പെടില്ല.

അൽ ബഖറഃ  2 : 172

സത്യവിശ്വാസികളേനിങ്ങള്‍ക്ക്‌ നാം നല്‍കിയ വസ്തുക്കളില്‍ നിന്ന്‌ വിശിഷ്ടമായത്‌ഭക്ഷിച്ചു കൊള്ളുകഅല്ലാഹുവോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുകഅവനെമാത്രമാണ്‌ നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.(2/172)

നബി (അരുളിച്ചെയ്യുന്നുനിശ്ചയമായുംഅല്ലാഹു വിശിഷ്ടനാകുന്നുവിശിഷ്ടമായതല്ലാതെ അവന്‍ സ്വീകരിക്കുകയുമില്ലറസൂലുകളോട് കല്‍പിച്ച പ്രകാരംതന്നെ അല്ലാഹു സത്യവിശ്വാസികളോടും കല്‍പിച്ചിരിക്കുന്നുഅതായത്, (റസൂലുകളോട്അവന്‍ പറഞ്ഞുيَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ (ഹേ റസൂലുകളേനിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍...) എന്ന്. (സത്യവിശ്വാസികളോട്)അവന്‍ പറഞ്ഞുيَا أَيُّهَا الّذىن آمنو كُلُوا مِنَ الطَّيِّبَاتِ (ഹേവിശ്വസിച്ചവരേനിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന്തിന്നുകൊള്ളുവിന്‍..) എന്നും. (തിരുമേനി തുടര്‍ന്നു:) ജടമുടിയുംപൊടിയാടിയും കൊണ്ട്മനുഷ്യന്‍ ദീര്‍ഘയാത്ര ചെയ്യുംഅവന്‍റെ ഭക്ഷണമാകട്ടെഅവന്‍റെ പാനീയമാകട്ടെഅവന്‍റെ വസ്ത്രമാകട്ടെ ഹറാമും (നിഷിദ്ധവും)ആയിരിക്കുംഅവന്‍ അന്നമൂട്ടിവളര്‍ത്തപ്പെട്ടിരിക്കുന്നതും ഹറാമു കൊണ്ടായിരിക്കുംഅവന്‍ ആകാശത്തേക്ക് എന്‍റെറബ്ബേ എന്ന് കൈനീട്ടുംഅപ്പോള്‍അതിന് എങ്ങിനെയാണ് അവന്ന് ഉത്തരം കിട്ടുക?! (:മു:തി.)

 നബി ( )പറഞ്ഞു സഅദ്‌താങ്കള്‍ ഭക്ഷണം നന്നാക്കുകതാങ്കള്‍ ദുആക്ക്‌ ഉത്തരംനല്‍കപ്പെടുന്നവനാകും. (ത്വബറാനി)


19പ്രാ൪ത്ഥനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. സ്വന്തത്തിനെതിരായി  പ്രാ൪ത്ഥിക്കരുത്...

2.. മക്കൾക്കെതിരായി പ്രാർത്ഥിക്കരുത്

3... ഐശ്വര്യത്തിലും ബുദ്ധിമുട്ടിലും പ്രാർത്ഥിക്കുക 

4.. കൃത്യമായി പ്രയാസം ഒപ്പിക്കും പദങ്ങൾ അധികരിപ്പിച്ചും ഉള്ള പ്രാർത്ഥന പാടില്ല..

 എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കുന്നതാണ് അത് മനസ്സിലാകണമെങ്കിൽ അല്ലാഹുപ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന മൂന്ന് രീതിയിലാണ് അല്ലാഹു നമ്മുടെ പ്രാർത്ഥനകൾഉത്തരവ് നൽകുന്നത്....

നാം പ്രാർത്ഥിച്ച കാര്യം നൽകുന്നു

2.. നമ്മെ ബാധിക്കേണ്ടിയിരുന്ന ഒരു തിന്മ നമ്മുടെ പ്രാർത്ഥന കാരണം തടയുന്നു

3.. നമ്മുടെ പ്രാർത്ഥനയ്ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുന്നു.


20;ദുആക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങളുംസ്ഥലങ്ങളും

🤲🤲🤲🤲🤲🤲🤲🤲🤲🤲


*ദുആ * :

1    ലൈലത്തുൽ ഖദ്റിൽ 

2.രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നിൽ 

3.ഫർദ് നമസ്കാരത്തിന്റെ അവസാനത്തിൽ 

4.ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ 

5.ഓരോ രാത്രിയിലും ഒരു പ്രത്യേക സമയത്ത് 

6.ഫർദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോൾ 

7.മഴ വർഷിക്കുമ്പോൾ 

8.യുദ്ധത്തിൽ സൈന്യങ്ങൾ കണ്ടുമുട്ടുമ്പോൾ 

9.വെള്ളിയാഴ്ച അസ്വറിന്റെ അവസാന സമയത്തും ഖുത്തുബയുടെയും ജുമുഅനമസ്കാരത്തിന്റെയും സമയത്തും 10സംസം വെള്ളം കുടിക്കുമ്പോൾ 

11.സുജൂദിൽ 

12..രാത്രി ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ 

13ശുദ്ധി ചെയ്തു ഉറങ്ങി പിന്നീട് രാത്രി ഉണർന്നു എഴുന്നേൽക്കുകയും ദുആ ചെയ്യുകയുംചെയ്താൽ 14.മത്സ്യത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബി (പ്രാർത്ഥിച്ച لا إله إلا أنتسبحانك إني كنتُ من الظَّالمين എന്ന പ്രാർത്ഥന ചൊല്ലിയതിനു ശേഷമുള്ള ദുആ 15.മരണംനടന്ന ഉടനെ അവിടെ വെച്ചുള്ള ദുആ 

16.ഇസ്മുല്ലാഹി അഅ്ള്വം കൊണ്ടുള്ള ദുആ 

17.സഹോദരന്റെ അസാന്നിധ്യത്തിൽ അവനായുള്ള ദുആ 

18.അറഫാദിനം അറഫയിൽ വെച്ചുള്ള ദുആ 

19.റമളാനിലെ ദുആ 

20.നോമ്പുകാരൻ നോമ്പ് തുറക്കുന്നത് വരെയുള്ള ദുആ 

21.നോമ്പുകാരൻ നോമ്പ് തുറക്കുമ്പോൾ ഉള്ള ദുആ 22.അള്ളാഹുവിനെ സ്മരിക്കുന്നവേദികളിൽ ഉള്ള ദുആ 

23മർദ്ദകനെതിരിൽ മർദ്ദിതന്റെ ദുആ 24.പിതാവ് സന്താനങ്ങൾക്കു വേണ്ടിയോ അവർക്ക്എതിരിലോ നടത്തുന്ന ദുആ 

25യാത്രക്കാരന്റെ ദുആ 26.നിർബന്ധിതാവസ്ഥയിൽ ഉള്ള ദുആ 

27നീതിമാനായ ഭരണാധികാരിയിൽ നിന്നുള്ള ദുആ 

28.പുണ്യം ചെയ്യുന്ന മക്കളിൽ നിന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദുആ 29.ഹജ്ജിൽജംറത്തുസുഗ്റയും ജംറത്തുൽ വുസ്ത്വയും എറിഞ്ഞതിനു ശേഷമുള്ള ദുആ 

30.കഅബക്ക് അകത്തുള്ള ദുആ (ഹിജ്റിൽ ദുആ ചെയ്താലും കഅബക്ക് അകത്താണ്

31.ഹജ്ജും ഉംറയും നിർവഹിക്കുന്നവൻ സ്വഫാ മർവയിൽ നിർവഹിക്കുന്ന ദുആ 

32ദുൽഹജ്ജ് പത്തിന് മശ്അറുൽ ഹറാമിൽ (മുസ്ദലിഫയിൽ വെച്ചുള്ള ദുആ....


ദുആയുടെ മഹത്വങ്ങൾ🤲



ദുആ 


വളരെ അനായാസം നിർവഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യകർമ്മമാണ് ദുആഅല്ലാഹു سبحانه وتعالى പറയുന്നുٱدۡعُواْ رَبَّكُمۡ تَضَرُّعًا وَخُفۡيَةًۚ താഴ്മയോടുകൂടിയുംരഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുക. (سورة الأعراف : 55) وَٱدۡعُوهُ خَوۡفًا وَطَمَعًاۚ ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടുകൂടിയും അല്ലാഹുവിനെനിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക. (سورة الأعراف : 56) قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّى لَوۡلَادُعَآؤُكُمۡۖ (നബിയേപറയുകനിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക്എന്ത് പരിഗണന നൽകാനാണ്? (سورة الفرقان : 77) ദുആയുടെ പ്രാധാന്യം അറിയിക്കുന്നചില ഹദീസുകൾ :- عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : "لَيْسَ شَيْءٌأَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ". - الترمذي (3370)، وابن ماجه (3829)، وأحمد (8748) അബൂഹുറൈറ(വിൽ നിന്ന് നിവേദനംനബി(പറഞ്ഞു : "അല്ലാഹുവിനെആദരിക്കാൻ ദുആയോളം മറ്റൊരു കാര്യവും ഇല്ല". عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ". - الترمذي (3373) واللفظ له، وابنماجه (3827)، وأحمد (9719)) അബൂഹുറൈറ(യിൽ നിന്ന് നിവേദനംഅല്ലാഹുവിന്റെറസൂല്‍(പറഞ്ഞു: "വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലെങ്കിൽ അല്ലാഹുവിന്റെകോപം അവരുടെ മേൽ ഉണ്ടാകുന്നതാണ്". عَنْ أَبِي سَعِيدٍ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ، لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ : إِمَّا أَنْتُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا ". قَالُوا : إِذَنْنُكْثِرَقَالَ : " اللَّهُ أَكْثَرُ ". - أخرجه أحمد (11133) അബൂസഈദിൽ ഖുദ്‌രി (വിൽ നിന്ന്നിവേദനംകുറ്റകരമായത് തേടിക്കൊണ്ടോ കുടുംബബന്ധം മുറിക്കുവാൻ തേടിക്കൊണ്ടോഅല്ലാതെ ദുആയിരക്കുന്ന ഒരു മുസ്‌ലിമും ഇല്ലമൂന്നിൽ ഒരു കാര്യം അല്ലാഹു അയാൾക്ക്നൽകാതെഒന്നുകിൽ അയാൾ തേടിയത് പെട്ടെന്ന് നൽകുംഅല്ലെങ്കിൽ അതിനെപരലോകത്തേക്ക് എടുത്തു വെക്കുംഅതുമല്ലെങ്കിൽ  ദുആക്ക് തുല്യമായ തിന്മ അല്ലാഹുഅയാളിൽനിന്ന് തടുക്കും". അബൂസഈദ് (പറഞ്ഞു: "എങ്കിൽ നമുക്ക് ദുആവർദ്ധിപ്പിക്കാം". നബി(പറഞ്ഞു: "അല്ലാഹുവാണ് ഏറ്റവും വർദ്ധിപ്പിക്കുന്നവൻ".


22.നമസ്കാരത്തിലെ പ്രാർത്ഥനകൾ 🤲🤲🤲


1.വുദു ചെയ്തു തുടങ്ങുമ്പോൾ


*ദുആ * :

بِسْمِ اللَّهِ🤲


💕മലയാളത്തിൽ:

ബിസ്മില്ലാഹ്


പരിഭാഷ:

💕അല്ലാഹുവിന്‍റെ നാമത്തില്‍


*ശ്രേഷ്ഠതയും മഹത്വവും:

عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا صَلَاةَ لِمَنْ لَا وُضُوءَ لَهُ، وَلَا وُضُوءَ لِمَنْ لَمْيَذْكُرِ اسْمَ اللَّهِ تَعَالَى عَلَيْهِ ".

അബൂഹുറൈറ (വിൽ നിന്ന് നിവേദനംഅല്ലാഹുവിന്റെ റസൂൽ (പറഞ്ഞു: “വുദുഇല്ലാത്തവന് നമസ്കാരമില്ലഅല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്തവന് വുദൂഉം ഇല്ല”.

(അബൂദാവൂദ്: 101, ഇബ്നു മാജ: 398).


💕വുദുവിൻ്റെ മഹാത്മ്യം:-


عَنْ نُعَيْمٍ الْمُجْمِرِ ، قَالَ : رَقِيتُ مَعَ أَبِي هُرَيْرَةَ عَلَى ظَهْرِ الْمَسْجِدِ، فَتَوَضَّأَ، فَقَالَ : إِنِّي سَمِعْتُ النَّبِيَّصَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ، فَمَنِاسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ ".


നുഐം(നിവേദനംഅബൂഹുറൈറ(യുടെ കൂടെ ഞാനൊരിക്കല്‍ മസ്ജിദിന്റെമുകളില്‍ കയറിവുദു എടുത്തശേഷം അദ്ദേഹം പറഞ്ഞുനബി(ഇപ്രകാരംപറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: "എന്റെ സമുദായം അന്ത്യനാളിൽ മുഖവുംകൈകാലുകളും വെളുത്തവരെന്ന് വിളിക്കപ്പെടുംവുദു എടുത്തതിന്റെ ഫലമായിട്ടാണ് അത്അതുകൊണ്ട് നിങ്ങളില്‍ ആര്‍ക്കെങ്കിലും തന്റെ വെളുപ്പ് ദീർഘിപ്പിക്കാൻ സാധിക്കുമെങ്കില്‍അവനതു ചെയ്യട്ടെ". 

(ബുഖാരി 136, മുസ്‌ലിം 246)



2.. വുദു നിർവ്വഹിച്ചതിനു ശേഷം


💕വുദു നിർവ്വഹിച്ചതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക


*🤲ദുആ * :

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَالتَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ


*മലയാളത്തിൽ* :

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹുവഅശ്ഹദു അന്നമുഹമ്മദൻ അബ്ദുഹു വറസൂലുഹു

അല്ലാഹുമ്മ ജ്അല്‍നീ മിനത്തവ്വാബീനവജ്അല്‍നീ മിനല്‍ മുതത്വഹ്ഹിരീന്‍.


💕പരിഭാഷ:

ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യംവഹിക്കുന്നു

അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്നിശ്ചയംമുഹമ്മദ് അല്ലാഹുവിന്റെ ദൂതനുംഅടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു

അല്ലാഹുവേപശ്ചാത്തപിക്കുന്നവരിലുംപരിശുദ്ധി പ്രാപിക്കുന്നവരിലും എന്നെ നീഉള്‍പ്പെടുത്തേണമേ!


*ശ്രേഷ്ഠതയും മഹത്വവും:

വുദുവിന്റെ ശേഷമുള്ള പ്രാർത്ഥനയുടെ മഹത്വം:

ഉമര്‍(വില്‍ നിന്ന് നിവേദനം

നബി (പറഞ്ഞുഒരാള്‍ പരിപൂര്‍ണ്ണമായ നിലയില്‍ വുദു ചെയ്തുഎന്നിട്ട് അയാള്‍വുദുവിന് ശേഷം ഇപ്രകാരം പ്രാർത്ഥിച്ചാൽ സ്വര്‍ഗത്തിന്‍റെ എട്ട് കവാടങ്ങളും അയാള്‍ക്ക്വേണ്ടി തുറക്കപ്പെടാതിരിക്കുകയില്ല

അവന്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും

(സുനൻ തുര്‍മുദി: 55)


3..വുദു നിർവ്വഹിച്ചതിനു ശേഷം



*വുദുവിനു ശേഷം ഇതും ചൊല്ലുക*


🤲ദുആ * :

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ


*മലയാളത്തിൽ* :

സുബ്ഹാനക-ള്ളാഹുമ്മ വബിഹംദികഅശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍തഅസ്തഗ്ഫിറുക വഅതൂബു ഇലൈക


💕പരിഭാഷ:

അല്ലാഹുവേനീ എത്ര പരിശുദ്ധന്‍

നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയുംചെയ്യുന്നുനീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നുഎനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയുംനിന്‍റെമാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.


*ശ്രേഷ്ഠതയും മഹത്വവും:

വുളുവിൻ്റെ മഹാത്മ്യം:-

ഉസ്മാൻ ബ്നു അഫ്ഫാൻ( നിന്ന്പ്രവാചകൻ(പറഞ്ഞുആരെങ്കിലും വുളുഅ്ചെയ്യുകയും അത് നന്നാക്കി തീർക്കുകയും ചെയ്താൽ അയാളുടെ പാപങ്ങൾ ശരീരത്തിൽനിന്ന് പുറപ്പെട്ട് തന്റെ നഖങ്ങൾക്ക് അടിയിലൂടെ പുറത്ത് പോകുന്നതാണ്.

(മുസ്‌ലിം 245)


4.. പള്ളിയിലേക്ക് പോകുമ്പോൾ 


💕പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ത്ഥന  


*ദുആ * :

اللَّهُمَّ اجْعَلْ فِي قَلْبِي نُورًا (وَفِي لِسَانِي نُورًاوَفِي بَصَرِي نُورًا وَفِي سَمْعِي نُورًا وَعَنْ يَمِينِي نُورًاوَعَنْ يَسَارِي نُورًا وَفَوْقِي نُورًا وَتَحْتِي نُورًا وَأَمَامِي نُورًا وَخَلْفِي نُورًا وَاجْعَلْ لِي نُورًا وَأَعْظِمْ لِينُورًا


💕മലയാളത്തിൽ:

അല്ലാഹുമ്മജ്അൽ ഫീ ഖൽബീ നൂറൻ, [വഫീ ലിസാനീ നൂറൻ], വഫീ ബസ്വരീ നൂറൻവഫീസംഈ നൂറൻ അൻ യമീനീ നൂറൻ അൻ യസാരീ നൂറൻ ഫൗഖീ നൂറൻ തഹ്തീനൂറൻ  അമാമീ നൂറൻ ഖൽഫീ നൂറൻവജ്അൽ ലീ നൂറൻ വഅഅ്‌ള്വിം ലീ നൂറൻ


💕പരിഭാഷ:

അല്ലാഹുവേനീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യംനേര്‍മാര്‍ഗംഇസ്ലാമികതഉണ്ടാക്കേണമേനീ എന്റെ നാവിലും ( വാക്കുകളിലും ) എന്റെ കേള്‍വിയിലും കാഴ്ചയിലുംവെളിച്ചമുണ്ടാക്കേണമേഎന്റെ മുകള്‍ഭാഗത്ത് നിന്നും താഴ്ഭാഗത്തു നിന്നും എന്റെ വലതുഭാഗത്ത് നിന്നുംഇടതു ഭാഗത്ത് നിന്നുംമുൻഭാഗത്ത് നിന്നുംപിന്‍ഭാഗത്ത് നിന്നും എന്റെനഫ്സിലും നീ എനിക്ക് വെളിച്ചം നല്‍കേണമേവെളിച്ചത്തെ എനിക്ക് നീമഹത്വമാക്കേണമേ.


*ശ്രേഷ്ഠതയും മഹത്വവും:

പള്ളിയിലേക്ക് നടന്നു പോകുന്നതിന്റെ മഹത്വം


അബൂമൂസ( നിന്ന്പ്രവാചകൻ(പറഞ്ഞുനമസ്കാരത്തിന് ജനങ്ങളിൽ വച്ച്കൂടുതൽ പ്രതിഫലം ലഭിക്കുന്നത്അതിന് വേണ്ടി ദൂരെ ദൂരെ നിന്ന് നടന്ന്വരുന്നവർക്കാണ്പിന്നെഅതിൽ കുറഞ്ഞ ദൂരത്ത് നിന്ന് വരുന്നവർക്കും

നമസ്കാരം പ്രതീക്ഷിച്ചിരിക്കുകയും തുടർന്ന് ഇമാമൊന്നിച്ച് നമസ്കരിക്കുകയുംചെയ്യുന്നവന് തനിച്ച് നമസ്കരിച്ച് വേഗത്തിൽ ഉറങ്ങുന്നതിനേക്കാൾ കൂടുതൽപ്രതിഫലമുണ്ട്.

ബുഖാരി: 651,  മുസ്‌ലിം: 662




5പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന


🤲ദുആ * :

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ


💕മലയാളത്തിൽ:

അഊദു ബില്ലാഹിൽ അള്വീമിവബിവജ്ഹിഹിൽ കരീമിവസുൽത്വാനിഹിൽ ഖ്വദീമിമിനശ്ശൈത്വാനിർ റ്വജീം


💕പരിഭാഷ:

ശപിക്കപ്പെട്ട പിശാചിൽ നിന്നും മഹാനായ അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു

അവന്റെ തിരുമുഖം മുഖേനയും അനാദിയായ അവന്റെ അധികാരം മുഖേനയും (ഞാൻഅഭയം തേടുന്നു).


*ശ്രേഷ്ഠതയും മഹത്വവും:

അംറുബ്നുൽ ആസ്വ് (വിൽ നിന്ന് നിവേദനം

ന‌ബി (പള്ളിയിൽ പ്രവേശിച്ചാൽ ഇപ്രകാരം (أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِالْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ ) പറയാറുണ്ടായിരുന്നു.

നബി (പറഞ്ഞു: " പ്രാർ‌ത്ഥ‌ന ആരെങ്കിലും (ദൃ‌ഢ‌വി‌ശ്വാ‌സ‌ത്തോ‌ടെചൊ‌ല്ലി‌യാൽപിശാ‌ച്‌ പ‌റ‌യും ദി‌വ‌സം മു‌ഴു‌വ‌നും അ‌യാൾ എ‌ന്നിൽ നി‌ന്ന്‌ സം‌ര‌ക്ഷി‌ക്ക‌പ്പെ‌ട്ട‌വ‌നാ‌ണ്‌.” 

(സുനനു അബൂദാവൂദ്: 466)


6..പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന


*🤲ദുആ * :

بِسْمِ اللَّهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللَّهِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ


💕മലയാളത്തിൽ* :

ബിസ്മില്ലാഹിവസ്സ്വലാതു വസ്സലാമു 'അലാ റസൂലില്ലാഹിഅല്ലാഹുമ്മഫ്‌ത‌ഹ്‌ലീഅബ്‌വാബ റഹ്‌മ‌ത്തിക

💕പരിഭാഷ* :

അല്ലാഹുവിന്റെ നാമത്തിൽഅല്ലാഹുവിന്റെ റസൂൽ (യുടെ മേൽ രക്ഷയുംസമാധാനവുമുണ്ടാകട്ടെ

അല്ലാഹുവേനിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ.

7..പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന*


🤲ദുആ * :

اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ


💕മലയാളത്തിൽ* :

അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിനാ മുഹമ്മദിൻറബ്ബിഗ്ഫിർലീ ദുനൂബിവഫ്തഹ്‌ലീ അബ്‌വാബ റഹ്‌മത്തിക


💕പരിഭാഷ* :

മുഹമ്മദ്‌ നബി (യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ.

അല്ലാഹുവേഎന്റെ പാപങ്ങൾ പൊറുത്തുതരികയുംനിന്റെ അനുഗ്രഹത്തിന്റെ വാതിലുകൾഎനിക്ക് തുറന്നു തരുകയും ചെയ്യേണമേ.


💕പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന


🤲ദുആ * :

بِسْمِ اللَّهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللَّهِ، اللَّهُمَّ افْتَحْ لِي أَبْوَابَ فَضْلِكَ


💕മലയാളത്തിൽ* :

ബിസ്മില്ലാഹിവസ്സ്വലാതു വസ്സലാമു 'അലാ റസൂലില്ലാഹി അല്ലാഹുമ്മഫ്‌ത‌ഹ്‌ലീഅബ്‌വാബ ഫള്വ്‌ലിക


💕പരിഭാഷ* :

അല്ലാഹുവിന്റെ നാമത്തിൽഅല്ലാഹുവിന്റെ റസൂൽ (യുടെ മേൽ രക്ഷയുംസമാധാനവുമുണ്ടാകട്ടെ

അല്ലാഹുവേനിന്റെ ഉപജീവനവിഭവത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ!


8..പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന


🤲ദുആ * :

اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، رَبِّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ


💕മലയാളത്തിൽ* :

അല്ലാഹുമ്മ സ്വല്ലി വസല്ലിം 'അലാ നബിയ്യിനാ മുഹമ്മദ്  റബ്ബിഗ്ഫിർലീ ദുനൂബീവഫ്തഹ്‌ലീഅബ്‌വാബ ഫള്‌ലിക.


💕പരിഭാഷ* :

മുഹമ്മദ്‌ നബി (യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ

അല്ലാഹുവേഎന്റെ പാപങ്ങൾ പൊറുത്തുതരികയുംനിന്റെ അനുഗ്രഹത്തിന്റെ വാതിലുകൾഎനിക്ക് തുറന്നു തരുകയും ചെയ്യേണമേ!


8..പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന


🤲ദുആ * :

اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ، اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ


💕മലയാളത്തിൽ* :

അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിനാ മുഹമ്മദ്അല്ലാഹുമ്മ അ്സ്വിംനീ മിനശ്ശൈയ്ത്വാനിര്‍ റ്വജീം


💕പരിഭാഷ* :

മുഹമ്മദ്‌ നബി (യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ

അല്ലാഹുവേശപിക്കപെട്ട പിശാചിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ!


9🤲ബാങ്കിന്റെ ദിക്റുകളും പ്രാര്‍ത്ഥനകളും


*ബാങ്ക് കേൾക്കുമ്പോൾ അതേ പോലെ പറയുക. *


ബാങ്ക് കൊടുക്കുമ്പോൾ മുഅദ്ദിനിനെ പിൻതുടരൽ കേൾക്കുന്ന വ്യക്തിക്ക് സുന്നത്താണ്(ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌ ഒഴിച്ച്))


🤲ദുആ * :

حَيَّ عَلَى الصَّلَاة، حَيَّ عَلَى الْفَلَاح 


എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക:


لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ


*മലയാളത്തിൽ* :

ഹ‌യ്യ‌അ‌ല‌സ്സ്വ‌ലാ‌ത്‌ഹ‌യ്യ അ‌ലൽ‌ഫ‌ലാ‌ഹ്‌” എ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക:


ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്


💕പരിഭാഷ* :

(അ‌ല്ല‌യോ ജ‌ന‌ങ്ങ‌ളേന‌മ‌സ്‌‌കാ‌ര‌ത്തി‌ലേ‌ക്ക്‌ വ‌രി‌കഅ‌ല്ല‌യോ ജ‌ന‌ങ്ങ‌ളേവി‌ജ‌യ‌ത്തി‌ലേ‌ക്ക്‌വ‌രികഎ‌ന്ന്‌ കേൾ‌ക്കു‌മ്പോൾ ഇ‌പ്ര‌കാ‌രം പ‌റ‌യു‌ക:

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.

🤲13ശഹാദത്തിന്റെ വചനങ്ങൾ കേൾക്കുമ്പോൾ പറയേണ്ടത്



💕മുഅദ്ദിൻ ശഹാദത്തിന്റെ വചനങ്ങൾ പറയുമ്പോൾ*


കേൾക്കുന്നവനും ശഹാദത്തു പറയുക

)


🤲ദുആ * :

أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاًوَبِالإِسْلاَمِ دِينًا


💕മലയാളത്തിൽ* :

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ഷരീക്ക ലഹു വഅന്ന മുഹമ്മദൻഅബ്ദുഹു വറസൂലുഹ്

റദ്വീതു ബില്ലാഹി റബ്ബൻവബിമുഹമ്മദിൻ റസൂലൻവബിൽ ഇസ്‌ലാമി ദീനാ


💕പരിഭാഷ* :

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നുംഅവൻ ഏകനാണെന്നുംഅവനുപങ്കുകാരില്ലായെന്നും ഞാൻ സാക്ഷ്യ വഹിക്കുന്നു

നിശ്ചയം മുഹമ്മദ്‌ (അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു

ഞാൻ അല്ലാഹുവെ റബ്ബായും (രക്ഷിതാവായും), മുഹമ്മദ് നബി(യെ റസൂലായുംഇസ്‌ലാമിനെ ദീനായും (മതമായുംതൃപ്തിപ്പെട്ടിരിക്കുന്നു.


14💕ബാങ്കിനു ശേഷം*


*നബി (യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുക*


🤲ദുആ * :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ،اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


💕മലയാളത്തിൽ* :

അ‌ല്ലാ‌ഹു‌മ്മ സ്വ‌ല്ലി അ‌ലാ മു‌ഹ‌മ്മ‌ദിൻ വ‌അലാ ആ‌ലി മു‌ഹ‌മ്മ‌ദിൻക‌മാ സ്വ‌ല്ല‌യ്‌‌ത അ‌ലാഇ‌ബ്‌‌റാഹീ‌മ വ‌അ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌

അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ അ‌ലാ മു‌ഹ‌മ്മ‌ദിൻവഅ‌ലാ ആ‌ലി മു‌ഹ‌മ്മ‌ദിൻക‌മാ ബാ‌റ‌ക്‌ത അ‌ലാഇ‌ബ്‌‌റാഹീ‌മ വഅ‌ലാ ആ‌ലി ഇ‌ബ്‌‌റാ‌ഹീ‌മഇ‌ന്ന‌ക ഹ‌മീ‌ദുൻ മ‌ജീ‌ദ്‌ 


💕പരിഭാഷ* :

അല്ലാഹുവേഇബ്രാഹീമിനും (കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയുംസമാധാനവുംചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി  ക്കും കുടുംബത്തിനും മേലും നീരക്ഷയും സമാധാനവും ചൊരിയേണമേ

തീര്‍ച്ചയായുംനീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്

അല്ലാഹുവേഇബ്രാഹീമിനേയും(കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌നബി  യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ

തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനുംഅതിമഹത്വമുള്ളവനുമാണ്.


15🤲ശേഷം നബി (ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുക *


🤲സ്വലാത്ത്‌ ചൊല്ലിയതിനു ശേഷം ഇപ്രകാരം പ്രാര്‍ത്ഥിക്കുക*


*ദുആ * :

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًاالَّذِي وَعَدْتَهُ


*മലയാളത്തിൽ* :

അല്ലാഹുമ്മ റബ്ബ ഹാദിഹി-ദ്ദഅ്-വതിത്താമ്മതിവസ്സ്വലാതിൽ ക്വാഇമതിആതിമുഹമ്മദനിൽ വസ്വീലത വൽഫള്വീലതവബ്അസ്ഹു മക്വാമൻ മഹ്-മൂദനില്ലദീ വഅദ്തഃ 


*പരിഭാഷ* :

 പരിപൂര്‍ണ്ണ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന നമസ്കാരത്തിന്റെയും നാഥനായഅല്ലാഹുവേനീ വാഗ്ദാനം ചെയ്ത പ്രകാരം മുഹമ്മദ് നബി(ക്ക് പരമോന്നതസാമീപ്യവും അത്യുന്നതപദവിയും നല്‍കുകയും സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക്അദ്ദേഹത്തെ നീ ഉയര്‍ത്തുകയും ചെയ്യേണമേ!


16🤲ശേഷം സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക*


*🤲ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ പ്രാര്‍ത്ഥിക്കുക*


*ദുആ * :

قَالَ رَسُولُ اللَّهِ  : الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ


പരിഭാഷ* :

അല്ലാഹുവിന്റെ റസൂൽ (പറഞ്ഞു

ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തള്ളപ്പെടുകയില്ല.



1.നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*🤲


*🤲നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകൾ*



🤲ദുആ * :

اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّىالثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ബാഇദ് ബൈനീ വബൈന ഖത്വായായ കമാ ബാഅദ്ത ബൈനല്‍ മശ്‌രിക്വിവൽമഗ്‌രിബ്

അല്ലാഹുമ്മ നക്ക്വിനീ മിന്‍ ഖത്വായായ കമാ യുനക്ക്വ സ്സൗബുല്‍ അബ്‌യളു മിന-ദ്ദനസ്

അല്ലാഹുമ്മ-ഗ്സില്‍നീ മിന്‍ ഖത്വായായ ബിൽ-മാഇ വസ്സല്‍ജി വല്‍ബറദ്



*പരിഭാഷ* :

അല്ലാഹുവേഎന്റെയും എന്റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനുംസൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ

അല്ലാഹുവേവെള്ള വസ്ത്രത്തെ അഴുക്കില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെപാപങ്ങളില്‍ നിന്ന് നീ ശുദ്ധീകരിച്ചെടുക്കേണമേ

അല്ലാഹുവേഎന്റെ തെറ്റുകളെ വെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും മഞ്ഞ് കൊണ്ടും നീകഴുകി ശുദ്ധീകരിച്ചുതരേണമേ!


🤲2.നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*


:

*നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകൾ*


*ദുആ * :

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ


*മലയാളത്തിൽ* :

സുബ്ഹാനക-ല്ലാഹുമ്മ -ബി-ഹംദികവതബാറക-സ്മുക തആലാ ജദ്ദുക-ലാ-ഇലാഹ ഗൈറുക


*പരിഭാഷ* :

അല്ലാഹുവേനീ മഹാപരിശുദ്ധനാണ്നിന്റെ മഹത്വത്തെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നുനിന്റെ നാമം അനുഗ്രഹമേറിയതാണ്നിന്റെ മഹത്വം ഉന്നതമാണ്നീയല്ലാതെമറ്റൊരാരാധ്യനുമില്ല തന്നെ.



3🤲നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*



*നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകൾ*


*ദുആ * :

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ، وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِيوَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَاللَّهُمَّ أَنْتَ الْمَلِكُ لَا إِلَهَ إِلَّاأَنْتَ أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي ، فَاغْفِرْ لِي ذُنُوبِي جَمِيعًا ، إِنَّهُ لَا يَغْفِرُالذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُعَنِّي سَيِّئَهَا إِلَّا أَنْتَ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ وَإِلَيْكَ تَبَارَكْتَوَتَعَالَيْتَ، أَسْتَغْفِرُكَ، وَأَتُوبُ إِلَيْكَ


*മലയാളത്തിൽ* :

വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ-സ്സമാവാത്തി വല്‍-അര്‍ള്വ ഹനീഫന്‍ വമാഅന-മിനല്‍-മുശ്രിക്കീന്‍ഇന്ന സ്വലാത്തീ-നുസുകീ-മഹ്യായ-മമാത്തീ ലില്ലാഹിറബ്ബില്‍-ആലമീന്‍ലാ ശരീക-ലഹു വബി-ദാലിക ഉമിര്‍ത്തു വഅന മിനല്‍ മുസ്ലിമീന്‍

അല്ലാഹുമ്മ അന്‍തല്‍ മലികു ലാ ഇലാഹ ഇല്ലാ അന്‍തഅന്‍ത റബ്ബീ വഅനാ അബ്ദുകള്വലംത്തു നഫ്സീ വഅ്തറ്വഫ്ത്തു ബിദന്‍ബീ ഫഗ്ഫിര്‍ലീ ദുനൂബീ ജമീഅന്‍ഇന്നഹു ലായഗ്ഫിറുദ്-ദുനൂബ ഇല്ലാ അന്‍തവഹ്ദിനീ ലി അഹ്സനില്‍ അഖ്ലാക്വിലാ യഹ്ദീലിഅഹ്സനിഹാ ഇല്ലാ അന്‍തവസ്വ്-രിഫ് അന്നീ സയ്യിഅഹാലാ യസ്വ്-രിഫു അന്നീസയ്യിഅഹാ ഇല്ലാ അന്‍തലബ്ബൈക്ക വസഅ്ദയ്കവല്‍ഖൈറു കുല്ലുഹു ബിയദയ്കവശ്‍ശര്‍റു ലൈസ ഇലയ്കഅന ബിക വഇലയ്കതബാറക്ത വതആലയ്തഅസ്തഗ്ഫിറുക വഅതൂബു ഇലയ്ക 


*പരിഭാഷ* :

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌ഞാനെന്റെമുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു

അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍നിശ്ചയംഎന്റെനമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായഅല്ലാഹുവിനാണ്

അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലുംപങ്കുകാരേ ഇല്ലഅതാണ്‌എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന്കീഴടങ്ങിയവരില്‍പെട്ടവനാണ്

അല്ലാഹുവേപരമാധികാരമുള്ളവന്‍ നീയാണ്യഥാര്‍ത്ഥത്തില്‍ നീയല്ലാതെആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു

നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്

ഞാന്‍ (പാപം ചെയ്ത്എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു

ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു

അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ

നിശ്ചയംനീ (അല്ലാഹുഅല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേഅതിലേക്ക്നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല

നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേഅതിനെ എന്നില്‍ നിന്ന് തടയാന്‍കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയുംഞാന്‍ സന്തോഷപൂര്‍വ്വം നിന്നെആരാധിക്കുകയും ചെയ്യുന്നു

(അല്ലാഹുവേ!) നന്മ മുഴുവനും നിന്റെ കൈകളിലാണ്

തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്ചേര്‍ക്കാന്‍ പാടില്ല.

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കംനിന്നിലേക്കുമാണ് (അല്ലാഹുവേ!) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവുംപരമോന്നതനുമാകുന്നു!

(അല്ലാഹുവേ!) ഞാന്‍ നിന്നോട് പൊറുക്കുവാൻ തേടുകയുംനിന്റെ (ഇസ്‌ലാമികമാര്‍ഗ്ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.



4🤲നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَاوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُبَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَىصِرَاطٍ مُسْتَقِيمٍ


*മലയാളത്തിൽ* :

അല്ലാഹുമ്മ റബ്ബ ജിബ്റാഈല  മീക്കാഈല  ഇസ്റാഫീലഫാത്വിറ-സ്സമാവാത്തി വല്‍അര്‍ള്വിആലിമല്‍ ഗയ്ബി -ശ്ശഹാദതിഅന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീമാ കാനൂഫീഹി യഖ്തലിഫൂന്‍ഇഹ്ദിനീ ലിമഖ്തുലിഫ ഫീഹി മിനല്‍ ഹഖ്ഖി ബിഇദ്നികഇന്നകതഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍ മുസ്തക്വീം 


*പരിഭാഷ* :

ജിബ്‌രീൽമീക്കായീല്‍ഇസ്റാഫീല്‍ എന്നിവരുടെ റബ്ബുംആകാശങ്ങളുടെയുംഭൂമിയുടേയും സ്രഷ്ടാവുംദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായഅല്ലാഹുവേ

നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്

ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ

നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു.


5..നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَاوَاتِ وَالْأَرْضِ وَمَنْ فِيهِنَّ، وَلَكَ الْحَمْدُ لَكَ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَنْفِيهِنَّ، وَلَكَ الْحَمْدُ نُورُ السَّمَاوَاتِ وَالْأَرْضِ، وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَقَوْلُكَحَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّلَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ ، فَاغْفِرْ لِي مَاقَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لَا إِلَهَ إِلَّا أَنْتَ.


*മലയാളത്തിൽ* :

അല്ലാഹുമ്മ ലക-ല്‍-ഹംദുഅന്‍ത ഖയ്യിമു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്നലകല്‍ ഹംദുലക മുല്‍കു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന ലക-ല്‍-ഹംദുനൂറു-സ്സമാവാത്തി വല്‍ അര്‍ളി ലകല്‍ ഹംദു അന്‍തല്‍ ഹഖ്ഖു വഅ്ദുകല്‍ ഹഖ്ഖു ലിഖാഉക ഹഖ്ഖുൻ ഖൌലുക ഹഖ്ഖുൻവല്‍ ജന്നത്തു ഹഖ്ഖുൻവന്നാറു ഹഖ്ഖുൻ-ന്നബിയ്യൂന ഹഖ്ഖുൻ മുഹമ്മദുന്‍( ഹഖ്ഖുൻ-സ്സാഅത്തു ഹഖ്ഖുൻ,

അല്ലാഹുമ്മ ലക അസ്‌ലമ്തു-ബിക ആമന്‍തു അലൈക തവക്കല്‍തു ഇലൈകഅനബ്തു ബിക ഖാസ്വമ്തു ഇലൈക ഹാകമ്തുഫഗ്ഫിര്‍ലീ മാ ക്വദ്ദമ്തുവമാഅഖ്ഖര്‍തുവമാ അസ്റര്‍തുവമാ അഅ്ലന്‍തുഅന്‍തല്‍ മുക്വദ്ദിമു വഅന്‍തല്‍മുഅഖ്ഖിറുലാ ഇലാഹ ഇല്ലാ അന്‍ത.


*പരിഭാഷ* :

അല്ലാഹുവേനിനക്കാണ് സര്‍വ്വസ്തുതിയുംനീ ആകാശങ്ങളെയും ഭൂമിയെയുംഅവകളിലുള്ളവയെയും പരിപാലിക്കുന്നവനാണ്സർവ്വ സ്തുതിയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയും അവകളിലുള്ളവയുടെയും ഉടമാവകാശം നിനക്കാണ്സ്തുതികളൊക്കെയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയുംഅവകളിലുള്ളവയുടെയും പ്രകാശമാണ് നീസ്തുതികളൊക്കെയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവാണ് നീസ്തുതികളൊക്കെയും നിനക്കാണ്നീസത്യമാണ്നിന്റെ വാഗ്ദാനവും സത്യമാണ്നിന്നെ കണ്ടുമുട്ടുകയെന്നതും സത്യമാണ്നിന്റെ വാക്കും സത്യമാണ്സ്വർഗ്ഗം സത്യമാണ്നരകവും സത്യമാണ്പ്രവാചകന്മാർസത്യമാണ്മുഹമ്മദ് നബി (സത്യമാണ്അന്ത്യനാൾ സത്യമാണ്

അല്ലാഹുവേനിനക്ക് ഞാൻ കീഴൊതുങ്ങിയിരിക്കുന്നുനിന്നിൽ ഞാൻവിശ്വസിച്ചിരിക്കുന്നുനിന്നിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നുനിന്നിലേക്ക് ഞാൻപശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നുനിന്നിൽ വിശ്വാസമർപ്പിച്ചു കൊണ്ട് ഞാൻസംവദിച്ചുകൊണ്ടിരിക്കുന്നുനിന്നിലേക്ക് ഞാൻ വിധിതേടുന്നുഅതിനാൽ (നാഥാഞാൻചെയ്തുപോയതും ചെയ്യാനിരിക്കുന്നതുംഞാൻ രഹസ്യമായി ചെയ്തതും പരസ്യമായിചെയ്തതുമായ സകലപാപങ്ങളും എനിക്ക് പൊറുത്തുതരേണമേനീയല്ലാതെ ഒരുഇലാഹില്ല.


*6..🤲നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകൾ*


*ദുആ * :

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ.  

لَا إِلَهَ إِلَّا اللَّهُ ، لَا إِلَهَ إِلَّا اللَّهُ، لَا إِلَهَ إِلَّا اللَّهُ

اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا

أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ ، مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ


*മലയാളത്തിൽ* :

സുബ്ഹാനക അല്ലാഹുമ്മ വബിഹംദികവത ബാറക ഇസ്മുക വതആലാ ജദ്ദുകവലാഇലാഹ ഗൈറുക

ലാ ഇലാഹ ഇല്ലല്ലാഹുലാ ഇലാഹ ഇല്ലല്ലാഹുലാ ഇലാഹ ഇല്ലല്ലാഹു

അല്ലാഹു അക്ബർ കബീറാഅല്ലാഹു അക്ബർ കബീറാഅല്ലാഹു അക്ബർ കബീറാ

അഊദു ബില്ലാഹി സ്സമീഇൽ അലീമി മിന ശ്ശൈത്വാനിർ റജീമിമിൻ ഹംസിഹി വനഫ്ഖിഹിവനഫ്സിഹ്


*പരിഭാഷ* :

അല്ലാഹുവേനീ എത്രയധികം പരിശുദ്ധൻ

നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയുംനിന്റെ നാമം എല്ലാ അനുഗ്രഹങ്ങളുംഉൾക്കൊള്ളുന്നതുംനിന്റെ സ്ഥാനം പരമോന്നതവുമാകുന്നു. (ഒരു തവണ). 

ആരാധനക്കർഹനായ യഥാർത്ഥ ഇലാഹ് നീയല്ലാതെ മറ്റാരുമില്ല; (മൂന്നു തവണ), 

അത്യധികം മഹാനായ അല്ലാഹു എത്ര വലിയവൻ (മൂന്നു തവണ), 

ശപിക്കപ്പെട്ട പിശാചിൽ നിന്നും അവന്റെ ബാധയിൽ നിന്നും അവന്റെ കെണിയിൽ നിന്നുംഅവന്റെ സ്വര്യക്കേടിൽ നിന്നും അത്യധികം സൂക്ഷ്മജ്ഞാനിയും എല്ലാംകേൾക്കുന്നവനുമായ അല്ലാഹുവോട് ഞാൻ രക്ഷ തേടുന്നു (ഒരു തവണ).



7..🤲നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍*



*ദുആ * :

اللَّهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا


*മലയാളത്തിൽ* :

അല്ലാഹു അക്ബർ കബീറാ

വൽഹംദുലില്ലാഹി കസീറാ

വസുബ്ഹാനല്ലാഹി ബുക്റത്തൻ വഅസ്വീലാ


*പരിഭാഷ* :

അല്ലാഹു ഏറ്റവും വലിയവനാണ്

അല്ലാഹുവിന് വളരെയധികം സ്തുതി

രാവിലെയും വൈകുന്നേരവും ഞാനവന്റെ പരിശുദ്ധത പ്രകീർത്തനം ചെയ്യുന്നു


12🤲നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍*


*റുകൂഇലെ പ്രാര്‍ത്ഥനകള്‍*


മൂന്നുതവണ പറയുക)


*ദുആ * :

ِسُبْـحَانَ رَبِّـيَ الْعَظِـيم


*മലയാളത്തിൽ* :

സുബ്ഹാന റബ്ബിയല്‍ അള്വീം


*പരിഭാഷ* :

എന്റെ മഹാനായ റബ്ബിനു സ്തോത്രകീർത്തനം ചെയ്യുന്നു


*🤲റുകൂഇലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي


*മലയാളത്തിൽ* :

സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികഅല്ലാഹുമ്മഗ്ഫിര്‍ലീ


*പരിഭാഷ* :

ഞങ്ങളുടെ റബ്ബേഅല്ലാഹുവേനീ എത്രയധികം പരിശുദ്ധന്‍

നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു

അല്ലാഹുവേഎനിക്ക് നീ പൊറുത്തുതരേണമേ!


*🤲റുകൂഇലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ


*മലയാളത്തിൽ* :

സുബ്ബൂഹുന്‍ഖുദ്ദൂസുന്‍റബ്ബുല്‍ മലാഇകതി വര്‍-റൂഹ്


*പരിഭാഷ* :

മലക്കുകളുടേയുംജിബ്‌രീലിന്റേയും റബ്ബ് യാതൊരു ന്യൂനതയുമില്ലാത്ത പരിശുദ്ധൻ!


*റുകൂഇലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي وَبَصَرِي وَمُخِّي وَعَظْمِي وَعَصَبِي،وَمَاسْتَقَلَّتْ بِهِ قَدَمِي لِلَّهِ رَبِّ الْعَالَمِين


*മലയാളത്തിൽ* :

അല്ലാഹുമ്മ ലക റകഅ്തുവബിക ആമന്‍തുവലക അസ്‌ലംതുഖശഅ ലക സംഈവബസ്വരീവമുഖ്ഖീവഅള്വ്-മീവഅസ്വബീവമസ്തഖല്ല ബിഹി ഖദമീ ലില്ലാഹി റബ്ബിൽആ‌ലമീൻ


*പരിഭാഷ* :

അല്ലാഹുവേനിനക്കുവേണ്ടി ഞാനിതാ റുകൂഅ് ചെയ്തിരിക്കുന്നു

നിന്നിൽ ഞാൻ വിശ്വസിക്കുകയും ചെയ്തു

ഞാൻ നിന്നെ അനുസരിക്കുകയും ചെയ്തിട്ടുണ്ട്‌എന്റെ കേൾവിയും (ചെവിയുംഎന്റെകാഴ്ചയും (കണ്ണുംഎന്റെ മജ്ജയും എന്റെ അസ്ഥിയും എന്റെ ഞരമ്പുംഎന്റെ പാദങ്ങൾവഹിക്കുന്ന എല്ലാ അവയവവും ലോക രക്ഷിതാവായ നിനക്കിതാ കീഴ്പ്പെട്ടിരിക്കുന്നു.


റുകൂഇലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ


*മലയാളത്തിൽ* :

സുബ്ഹാന ദില്‍ ജബറൂതി വല്‍ മലകൂതിവല്‍ കിബ്‌രിയാഇവല്‍ അള്വമത് 


*പരിഭാഷ* :

സര്‍വ്വശക്തിയുള്ളവനുംപരമാധികാരമുള്ളവനുംപരമാധിപത്യമുള്ളവനുംഅതീവപ്രൗഢിയുള്ളവനുംഅതീവ മഹത്വമുള്ളവനുമായവന്‍ അല്ലാഹു എത്രയധികം പരിശുദ്ധന്‍!


*റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍*



12റുകൂഇല്‍ നിന്ന് ഉയരുമ്പോൾ


*ദുആ * :

سَمِـعَ اللَّهُ لِمَـنْ حَمِـدَه


*മലയാളത്തിൽ* :

സമിഅല്ലാഹു ലിമന്‍ ഹമിദഃ 


*പരിഭാഷ* :

അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതി അവൻ കേട്ടു



*🤲റുകൂഇല്‍ നിന്ന് ഉയരുമ്പോൾ*


*ദുആ * :

رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ


*മലയാളത്തിൽ* :

റബ്ബനാ വലകല്‍ ഹംദുഹംദന്‍ കസീറന്‍ത്വയ്യിബന്‍ മുബാറകന്‍ ഫീഹ്


*പരിഭാഷ* :

ഞങ്ങളുടെ റബ്ബേനീ എത്രയോ അധികം സ്തുത്യര്‍ഹനാണ്നീ പരിശുദ്ധതയാലുംനന്മകളാലും നിറയപ്പെട്ട സ്തുതിക്ക് അര്‍ഹനത്രെ.


*🤲റുകൂഇല്‍ നിന്ന് ഉയരുമ്പോൾ*


*ദുആ * :

رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ وَالْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالْمَجْدِأَحَقُّ مَا قَالَالْعَبْدُ - وَكُلُّنَا لَكَ عَبْدٌ - اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ


*മലയാളത്തിൽ* :

റബ്ബനാ ലകല്‍ഹംദു മില്‍അ-സ്സമാവാത്തി വല്‍ അര്‍ള്വിവമില്‍അ മാ ശിഅ്ത മിന്‍ശൈഇന്‍ ബഅ്ദുഅഹ്-സ്സനാഇ വല്‍ മജ്‌ദിഅഹഖ്ഖു മാ ക്വാലല്‍ അബ്ദുവകുല്ലുനാ ലക അബ്ദുന്‍.  

അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്തവലാ മുഅ്ത്വിയ ലിമാ മനഅ്തവലായന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദു 


*പരിഭാഷ* :

ഞങ്ങളുടെ റബ്ബേഅതിപ്രതാപത്തിനും എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും  അര്‍ഹനായവനേആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ചഎല്ലാറ്റിലും നിറയുന്ന അത്രയും സ്തുതിയും നന്ദിയും നിനക്കാണ്!...' ഇതാണ് ഒരു അടിമഉച്ചരിക്കുന്ന വചനങ്ങളില്‍ ഏറ്റവും അർഹമായത്നിന്റെടുക്കൽ ഞങ്ങള്‍ എല്ലാവരും വെറുംഅടിമകള്‍ മാത്രം.

അല്ലാഹുവേനീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ലനീ തടയുന്നത് തരുവാനുംആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെഒരു സമ്പത്തും ഉന്നത പദവിയും(ശുപാര്‍ശാധികാരവുംആര്‍ക്കും  ഉപയോഗപ്പെടില്ലഎന്തുകൊണ്ടെന്നാല്‍ നിന്നില്‍നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവുമെല്ലാം!



13🤲സുജൂദിലെ പ്രാര്‍ത്ഥനകള്‍*

മൂന്നുതവണ പറയുക)


*ദുആ * :

سُبْـحانَ رَبِّـيَ الأَعْلَـى


*മലയാളത്തിൽ* :

സുബ്ഹാന റബ്ബി-യല്‍ അഅ്ലാ 


*പരിഭാഷ* :

അത്യുന്നതനായ എന്റെ സൃഷ്ടാവും   അന്നദാതാവും രക്ഷിതാവുമായ റബ്ബ് എത്രയധികംപരിശുദ്ധന്‍!



*2സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي


*മലയാളത്തിൽ* :

സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ വബിഹംദികഅല്ലാഹുമ്മ-ഗ്ഫിര്‍ലീ


*പരിഭാഷ* :

ഞങ്ങളുടെ റബ്ബേഅല്ലാഹുവേനീ എത്രയധികം പരിശുദ്ധന്‍

നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു

അല്ലാഹുവേഎനിക്ക് നീ പൊറുത്തു തരേണമേ!


3സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبُّوحٌ قُدُّوسٌ، رَبُّ المَلَائِكَةِ والرُّوحِ


*മലയാളത്തിൽ* :

സുബ്ബൂഹുന്‍ഖുദ്ദൂസുന്‍റബ്ബുല്‍ മലാഇകതി -ര്‍റൂഹ്


*പരിഭാഷ* :

മലക്കുകളുടെയും റൂഹ് ജിബ്‌രീലിന്റെയും റബ്ബ് എത്രയധികം പരിശുദ്ധന്‍!


4🤲സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ لَكَ سَجَدْتُ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِي لِلَّذِي خَلَقَهُ، وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ،تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ


*മലയാളത്തിൽ* :

അല്ലാഹുമ്മ ലക സജദ്തുവബിക ആമന്‍തുവലക അസ്‌ലംതുസജദ വജ്ഹിയ ലില്ലദീഖലകഹു  സ്വവ്വറഹു ശക്ക സംഅഹു  ബസ്വറഹു തബാറക്കല്ലാഹു അഹ്സനുല്‍ഖാലികീന്‍ 


*പരിഭാഷ* :

അല്ലാഹുവേനിനക്ക് ഞാനിതാ സുജൂദും സാഷ്ടാംഗവും ചെയ്തിരിക്കുന്നു

നിന്നില്‍ ഞാന്‍ ഏറ്റവും അധികം വിശ്വസിക്കുകയും നിനക്ക് ഞാന്‍ ഏറ്റവും അധികംകീഴ്പ്പെടുകയും ചെയ്തിരിക്കുന്നു

എന്റെ മുഖത്തെ സൃഷ്ടിക്കുകയും രൂപം നല്‍കുകയുംകാഴ്ചയും കേള്‍വിയും അതില്‍സജ്ജീകരിക്കുകയും ചെയ്തവനു (അല്ലാഹുവിന്എന്റെ മുഖം സുജൂദ്‌ ചെയ്തിരിക്കുന്നു

സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയുംദാതാവുമാകുന്നു.


*🤲4സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ وَالْكِبْرِيَاءِ وَالْعَظَمَةِ


*മലയാളത്തിൽ* :

സുബ്ഹാന ദില്‍ ജബറൂതി വല്‍ മലകൂതിവല്‍ കിബ്‌രിയാഇവല്‍ അള്വമതി


*പരിഭാഷ* :

സര്‍വ്വശക്തിയുള്ളവനുംപരമാധികാരമുള്ളവനുംപരമാധിപത്യമുള്ളവനുംഅതീവപ്രൗഡിയുള്ളവനുംഅതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹുഎത്രയധികം പരിശുദ്ധന്‍!


6സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ


*മലയാളത്തിൽ* :

അല്ലാഹുമ്മ-ഗ്ഫിര്‍ലീ ദന്‍ബീ കുല്ലഹുദിക്കഹു വജില്ലഹുവഅവ്വലഹു വആഖിറഹുവഅലാനിയ്യതഹു വസിര്‍-റഹ്


*പരിഭാഷ* :

അല്ലാഹുവേഎന്റെ എല്ലാ പാപങ്ങളും - ലഘുവായതും ഗുരുതരമായതുംആദ്യത്തേതുംഅവസാനത്തേതും രഹസ്യമായതും പരസ്യമായും - പൊറുത്തുതരേണമേ.


7സുജൂദിലെ പ്രാര്‍ത്ഥനകള്‍*


*ദുആ * :

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، 

وَأَعُوذُ بِكَ مِنْكَ، لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ ‏


*മലയാളത്തിൽ* :

അല്ലാഹുമ്മ (ഇന്നീഅഊദു ബി രിള്വാക മിന്‍ സഖത്വികവബി-മുആഫാതിക മിന്‍ഉഖൂബതികവഅഊദു ബിക മിന്‍കലാ ഉഹ്സ്വീ സനാഅന്‍ അലയ്കഅന്‍ത കമാഅസ്നയ്ത അലാ നഫ്സിക് 


*പരിഭാഷ* :

അല്ലാഹുവേനിശ്ചയമായും ഞാൻ നിന്റെ കോപത്തിൽ നിന്നും നിന്റെ തൃപ്തിയിൽ അഭയംപ്രാപിക്കുന്നു

നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മാപ്പിലും ഞാൻ അഭയം പ്രാപിക്കുന്നു

നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടുംഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു

നീ അര്‍ഹി‍ക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയാത്തത്രയുമാണ്

നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് നീ!


14🤲സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ*

*രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന*


*ദുആ * :

رَبِّ اغْفِـرْ لِي ، رَبِّ اغْفِـرْ لِي


*മലയാളത്തിൽ* :

റബ്ബി-ഗ്ഫിര്‍ലീറബ്ബി-ഗ്ഫിര്‍ലീ


*പരിഭാഷ* :

എന്‍റെ റബ്ബേഎനിക്ക് പൊറുത്തു തരേണമേ,

എന്‍റെ റബ്ബേഎനിക്ക് പൊറുത്ത് തരേണമേ


2.*🤲സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ*


*രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന*


*ദുആ * :

اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَاهْدِنِي، وَارْزُقْنِي


*മലയാളത്തിൽ* :

അല്ലാഹുമ്മ-ഗ്ഫിര്‍ലീ-ര്‍ഹംനീവആഫിനീവഹ്ദിനീ-ര്‍സുക്നീ


*പരിഭാഷ* :

അല്ലാഹുവേഎനിക്ക് പൊറുത്ത് തരേണമേ

എന്നോട് കരുണ കാണിക്കേണമേ

എനിക്ക് ശക്തി നല്‍കേണമേ

എന്നെ നേര്‍വഴിയിലാക്കേണമേ

എനിക്ക് ഉപജീവനം നല്‍കേണമേ.


*3സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ*


*രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന*


*ദുആ * :

رَبِّ اغْفِرْ لِي، وَارْحَمْنِي، وَاجْبُرْنِي، وَارْزُقْنِي، وَارْفَعْنِي


*മലയാളത്തിൽ* :

റബ്ബി-ഗ്ഫിര്‍ലീ-ര്‍ഹംനീവജ്ബുർനീവര്‍സുക്നീവർഫഅ്നീ


*പരിഭാഷ* :

എന്റെ റബ്ബേഎനിക്ക് പൊറുത്ത് തരേണമേ

എന്നോട് കരുണ കാണിക്കേണമേ

എന്റെ ന്യൂനതകൾ പരിഹരിക്കേണമേ

എനിക്ക് ഉപജീവനം നല്‍കേണമേ

എന്റെ പദവി ഉയർത്തേണമേ!


15🤲ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാർ‌ത്ഥ‌ന*

*🤲തിലാവത്തിന്റെ സുജൂദിലെ പ്രാർ‌ത്ഥ‌ന *


*ദുആ * :

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ(*)، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ(**)


*മലയാളത്തിൽ* :

സജദ വജ്ഹിയ ലില്ലദീ ഖലകഹു വശക്ക സംഅഹു വബസ്വറഹുബി ഹൌലിഹിവക്വുവ്വതിഹി (ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍)


*പരിഭാഷ* :

എന്‍റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയുംചെയ്തത് ഏതൊരുവന്‍റെ ശക്തിയും കഴിവും കൊണ്ടാണോഅവന് (അല്ലാഹുവിന്എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നുസൃഷ്ടിക്കുന്നതില്‍അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!


2*🤲ഖുര്‍ആന്‍ പാരായണത്തിന്‍റെ സുജൂദിലെ പ്രാർ‌ത്ഥ‌ന*

🤲തിലാവത്തിന്റെ സുജൂദിലെ പ്രാർ‌ത്ഥ‌ന *


*ദുആ * :

اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَاتَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ


*മലയാളത്തിൽ* :

അല്ലാഹുമ്മ-ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍വളഅ് അന്നീ ബിഹാ വിദ്റന്‍-ജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍-തക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍അബ്ദിക ദാവൂദ്


*പരിഭാഷ* :

അല്ലാഹുവേഎനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റുംനിന്‍റെഅടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ

എന്നില്‍ നിന്ന്  പാപങ്ങള്‍ നീ മായ്ച്ചുകളയുകയും  ചെയ്യേണമേ

ഇത് നിന്‍റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ

നീ നിന്‍റെ അടിമയും ആരാധകനുമായ ദാവൂദ്()ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീഎന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ!


17*🤲തശഹ്ഹുദ‍് 'അത്തഹിയാത്ത്പ്രാര്‍ത്ഥന*

*തശഹ്ഹുദ‍്*


*ദുആ * :

التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَىعِبَادِ اللَّهِ الصَّالِحِينَ، 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ


*മലയാളത്തിൽ* :

അത്തഹിയ്യാത്തു ലില്ലാഹി -സ്വലവാത്തു -ത്വയ്യിബാത്തുഅസ്സലാമു അലൈക്കഅയ്യുഹന്നബിയ്യു  റഹ്മതുല്ലാഹി  ബറകാത്തുഹുഅസ്സലാമു അലൈനാ വഅലാഇബാദില്ലാഹി സ്വാലിഹീന്‍

അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വഅശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹുവറസൂലുഹു.



*പരിഭാഷ* :

എല്ലാ അഭിവാദനങ്ങളും അല്ലാഹുവിന്നാകുന്നു

എല്ലാ പ്രാർത്ഥനകളുംവിശിഷ്ടമായ കാര്യങ്ങളും അവന്നാകുന്നു

പ്രവാചകരേഅല്ലാഹുവിന്റെ  സമാധാനവുംഅവന്റെ കരുണയുംഅവന്റെഅനുഗ്രഹങ്ങളും താങ്കളിൽ  വർഷിക്കുമാറാകട്ടെ

അല്ലാഹുവിന്റെ  സമാധാനം ഞങ്ങൾക്കും സദ്‌വൃത്തരായ അവന്റെ  അടിമകൾക്കുമുണ്ടാവട്ടെ

യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍സാക്ഷ്യം വഹിക്കുന്നു

നിശ്ചയംമുഹമ്മദ്‌ (അല്ലാഹുവിന്‍റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യംവഹിക്കുന്നു.


2തശഹ്ഹുദ‍് 'അത്തഹിയാത്ത്പ്രാര്‍ത്ഥന*


*തശഹ്ഹുദ‍്*


*ദുആ * :

التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَاوَعَلَى عِبَادِ اللَّهِ الصَّالِحِينَ، 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ


*മലയാളത്തിൽ* :

അത്തഹിയ്യാത്തുൽ മുബാറകാതു-സ്സ്വലവാതുത്ത്വയ്യിബാത്തു ലില്ലാഹിഅസ്സലാമുഅലൈക അയ്യുഹന്നബിയ്യു വറഹ്മതുല്ലാഹി വബറകാതുഹുഅസ്സലാമു അലൈനാവഅലാ ഇബാദില്ലാഹി-സ്സ്വാലിഹീൻ

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഅശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.


*പരിഭാഷ* :

എല്ലാ അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും പ്രാർത്ഥനകളും എല്ലാ നല്ല കാര്യങ്ങളുംഅല്ലാഹുവിനുള്ളതാകുന്നു

അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളും അല്ലയോ നബിയെതാങ്കളുടെ മേൽ വർഷിക്കുമാറാകട്ടെ

ഞങ്ങൾക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ എല്ലാ അടിമകൾക്കും അവന്റെരക്ഷയുണ്ടാകട്ടെ

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(അവന്റെ ദൂതനാണെന്നും ഞാൻസാക്ഷ്യം വഹിക്കുന്നു.

3*'🤲അത്തഹിയാത്ത്'നു ശേഷം സ്വലാത്ത്*

*🤲ഇബ്റാഹീമിയ സ്വലാത്ത്*


*ദുആ * :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، 

اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


*മലയാളത്തിൽ* :

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാഇബ്റാഹീമ  അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌

അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍  അലാ ആലി മുഹമ്മദിന്‍ കമാ ബാറക് അലാഇബ്റാഹീമ  അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.



*പരിഭാഷ* :

അല്ലാഹുവേഇബ്രാഹീം(ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയുംസമാധാനവുംചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി (ക്കും കുടുംബത്തിനും മേലും നീരക്ഷയും സമാധാനവും ചൊരിയേണമേ

തീര്‍ച്ചയായുംനീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്

അല്ലാഹുവേഇബ്രാഹീം(നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌നബി (യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ

തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനുംഅതിമഹത്വമുള്ളവനുമാണ്.


4🤲അത്തഹിയാത്ത്'നു ശേഷം സ്വലാത്ത്*

*ഇബ്റാഹീമിയ സ്വലാത്ത്*


*ദുആ * :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِوَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


*മലയാളത്തിൽ* :

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻവഅലാ അസ്വാജിഹീവദുർരിയ്യതിഹീകമാസ്വല്ലയ്ത അലാ ആലി ഇബ്രാഹീംവാബാരിക്ക് അലാ മുഹമ്മദിൻവഅലാ അസവാജിഹിവദുർരിയ്യതിഹി കമാ ബാറക്ത അലാ ആലി ഇബ്റഹീമ ഇന്നക്ക ഹമീദുൻ മജീദ്‌

*പരിഭാഷ* :

അല്ലാഹുവേഇബ്രാഹീം നബി ()യുടെ കുടുംബത്തിനുമേല്‍ നീ സ്വലാത്ത് (രക്ഷയുംസമാധാനവുംചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി (യുടെയും അവിടുത്തെഭാര്യമാരുടെയും സന്താനങ്ങളുടെയും മേൽ നീ രക്ഷയും സമാധാനവും ചൊരിയേണമേഇബ്രാഹീം()യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെനബി (യുടെയും അവിടുത്തെ ഭാര്യമാരുടെയും സന്താനങ്ങളുടെയും മേല്‍ നീഅനുഗ്രഹം ചൊരിയേണമേതീര്‍ച്ചയായുംഅല്ലാഹുവേനീ അത്യധികംസ്തുതിക്കപ്പെടുന്നവനുംഅതിമഹത്വമുള്ളവനുമാണ്.


18*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*🤲നാലു കാര്യങ്ങളിൽ നിന്ന് ശരണം തേടി അല്ലാഹുവോട് പ്രാർത്ഥിക്കുക*


🤲നരകശിക്ഷഖബ്ർ ശിക്ഷജീവിതമരണ പരീക്ഷണങ്ങൾദജ്ജാലിന്റെ പരീക്ഷണം)


*ദുആ * :

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِالدَّجَّالِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അദാബില്‍ ക്വബരിവമിന്‍ അദാബി ജഹന്നമവമിന്‍ഫിത്‌നതില്‍ മഹ്യാ വല്‍ മമാത്തിവമിന്‍ ശര്‍റി ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍


*പരിഭാഷ* :

അല്ലാഹുവേനരകശിക്ഷയിൽ നിന്നുംഖബർ ശിക്ഷയിൽ നിന്നുംജീവിതത്തിലെയുംമരണത്തിലെയും പരീക്ഷണത്തിൽ നിന്നും മസീഹുദജ്ജാലിൻ്റെ പരീക്ഷണത്തിലെനാശത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.


2🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*🤲ഫിത്നകളിൽ നിന്ന് കാവൽ ചോദിക്കൽ*


🤲ഖബ്ർ ശിക്ഷദജ്ജാലിന്റെ പരീക്ഷണംജീവിതമരണ പരീക്ഷണങ്ങൾകടബാധ്യത )


*ദുആ * :

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ 

وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ 

وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അദാബില്‍ ക്വബ്-രിവഅഊദുബിക മിന്‍ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍

വഅഊദുബിക മിന്‍ ഫിത്‌നതില്‍ മഹ്യാ വല്‍ മമാത്ത്അല്ലാഹുമ്മ ഇന്നീ അഊദുബികമിനല്‍ മഅ്സമി വല്‍ മഗ്റം


*പരിഭാഷ* :

അല്ലാഹുവേഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു

മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു

ജീവിതത്തിലും മരണത്തിലും ഉള്ള പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നിൽ അഭയംതേടുന്നു

അല്ലാഹുവേപാപങ്ങൾ വന്നു ഭവിക്കുന്നതിൽ നിന്നും കടബാധ്യതയാൽ വലയുന്നതിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.


3🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*🤲അല്ലാഹുവിനോട് പാപമോചനം തേടൽ*


*ദുആ * :

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِيإِنَّكَ أَنْتَ الْغَفُورُ الرَّحِيمُ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ ള്വലംതു നഫ്സീ ള്വുല്‍മന്‍ കസീറന്‍ വലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍തഫഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍ദിക വര്‍ഹമ്നീ ഇന്നക്ക അന്‍തല്‍ ഗഫൂറുര്‍റഹീം


*പരിഭാഷ* :

അല്ലാഹുവേഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്എന്‍റെ ആത്മാവിനോട് അനേകംഅക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല

അതിനാല്‍ നിന്‍റെയടുത്തു നിന്നുള്ള പാപമോചനം കൊണ്ട് നീയെനിക്ക് പൊറുത്തുതരേണമേഎന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ

തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്!

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺


5സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*🤲അല്ലാഹുവിനോട് പാപമോചനം തേടൽ*


*ദുആ * :

اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَالْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ


*മലയാളത്തിൽ* :

അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു  മാ അഖ്ഖര്‍ത്തു  മാ അസ്റര്‍തു വമാ അഅ്ലന്‍തുവമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീഅന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.


*പരിഭാഷ* :

അല്ലാഹുവേഞാൻ മുമ്പേ ചെയ്ത പാപവും പിന്തിച്ച പാപവുംഞാൻ രഹസ്യമായിചെയ്തതുംഞാൻ പരസ്യമായി ചെയ്തതുംഞാൻ അമിതമായി ചെയ്തതുംഎന്നേക്കാൾനിനക്ക്‌ അറിയുന്നവയും (തെറ്റുകളുംഎനിക്ക്‌ നീ പൊറുത്തു തരേണമേമുന്തിക്കുന്നവനുംനീയാണ്‌ പിന്തിക്കുന്നവനും നീയാണ്‌നീയല്ലാതെ ഒരു ആരാധ്യനും തന്നെ ഇല്ല.


5*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*🤲ഉത്തമമായി ഇബാദത്തുകൾ നിർവ്വഹിക്കാൻ*


*ദുആ * :

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ


*മലയാളത്തിൽ* :

അല്ലാഹുമ്മ അഇന്നീ അലാ ദിക്റികവശുക്റികവഹുസ്നി ഇബാദതിക


*പരിഭാഷ* :

അല്ലാഹുവേനിന്നെ ഉത്തമമായി സ്തുതിച്ചു വാഴ്ത്തുവാനും (ദിക്ർ ചൊല്ലുവാനും), നിന്നോട് ഉത്തമമായി നന്ദി കാണിക്കുവാനുംനിന്നെ ഉത്തമമായി ആരാധിക്കുവാനും നീഎന്നെ സഹായിക്കേണമേ!



*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


6🤲ഫിത്നകളിൽ നിന്ന് കാവൽ ചോദിക്കൽ*



*ദുആ * :

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنْ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَمِنْ فِتْنَةِ الدُّنْيَا وَعَذَابِ الْقَبْرِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ബുഖ്ലിവഅഊദുബിക മിനല്‍ ജുബ്നി

വഅഊദുബിക അന്‍ അറുദ്ദ ഇലാ അര്‍ദലില്‍ ഉമുരിവഅഊദുബിക മിന്‍ഫിത്ത്നതി-ദ്ദുന്‍യാ വഅദാബില്‍ ക്വബ്ർ


*പരിഭാഷ* :

അല്ലാഹുവേപിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു

പ്രായാധിക്യത്തിന്‍റെ വിവശതയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നുഐഹികലോകത്തിന്‍റെപരീക്ഷണത്തില്‍ നിന്നും ഖബറിന്‍റെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.

🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


*7🤲സ്വർഗപ്രവേശനവും നരകമോചനവും*


*ദുആ * :

اللّهُـمَّ إِنِّـي أَسْأَلُـكَ الجَـنَّةَ وأَعوذُ بِـكَ مِـنَ الـنَّار


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍ 


*പരിഭാഷ* :

അല്ലാഹുവേനിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നുനരകത്തില്‍ നിന്ന്  രക്ഷതേടുകയുംചെയ്യുന്നു.


🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


8*🤲പാപമോചനവും കാരുണ്യവും *


*ദുആ * :

اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ بِأَنَّكَ الْوَاحِدُ الْأَحَدُ الصَّمَدُ ، الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ، أَنْتَغْفِرَ لِي ذُنُوبِي ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ.


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്അലുക യാ അല്ലാഹു ബി അന്നകല്‍ വാഹിദുല്‍അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്അന്‍തഗ്ഫിറ ലീ ദുനൂബീ ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം.


*പരിഭാഷ* :

അല്ലാഹുവേനീ ഏകനും നിരാശ്രയനുമാകുന്നു

നീ ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലനീ യാതൊരുവിധ സാദൃശ്യവുംഇല്ലാത്തവനാണ്

എന്‍റെ പാപങ്ങള്‍ പൊറുത്തുതരാന്‍ നിന്നോട് ഞാന്‍ ആവശ്യപ്പെടുകയാണ്

നിശ്ചയംനീ ധാരാളം പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


9*🤲സ്വർഗപ്രവേശനവും നരകമോചനവും*


*ദുആ * :

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ، لَا إِلَهَ إِلَّا أَنْتَ، وَحْدَكَ لَا شَرِيكَ لَكَ، الْمَنَّانُ بَدِيعُ السَّمَاوَاتِ وَالْأَرْضِ، ياذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ، اَللَهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്അലുക ബി അന്ന ലകല്‍ഹംദു ലാ ഇലാഹ ഇല്ലാ അന്‍തവഹ്ദക 

ലാ ശരീക്ക ലകഅല്‍മന്നാഉ ബദീഉ സമാവാത്തി വല്‍ അര്‍ളിയാ ദല്‍ ജലാലി വല്‍ഇക്റാമി യാ ഹയ്യു യാ ഖയ്യൂം

(അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത  അഊദു ബിക മിനന്നാര്‍).


*പരിഭാഷ* :

അല്ലാഹുവേതീർച്ചയായും ഞാൻ നിന്നോട് ചോദിക്കുന്നുനിശ്ചയം നിനക്കാകുന്നു സർവ്വസ്തുതിയുംനീയല്ലാതെ ആരാധ്യനില്ല

ധാരാളമായി ഔദാര്യം ചെയ്യുന്നവൻ

ആകാശഭൂമികളെ മുൻ മാതൃകയില്ലാതെ സൃഷ്ടിച്ചവൻ (അങ്ങനെയുള്ള റബ്ബേ!) 

മഹത്വത്തിന്റെയും ഔദാര്യത്തിന്റെയും ഉടമസ്ഥനായവനേഎന്നെന്നുംജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനേ

നിന്നോട് ഞാന്‍ സ്വര്‍ഗത്തിന് ഇരക്കുന്നുനരകത്തില്‍ നിന്ന് മോക്ഷം തേടുകയുംചെയ്യുന്നു

(ശേഷം ആവശ്യമുള്ളതിനു പ്രാര്‍ത്ഥിക്കാം).



*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*


10*🤲ഉത്തരം ലഭിക്കുന്ന ദുആ*


*ദുആ * :

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُكُفُوًا أَحَدٌ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്അലുക ബി അന്നീ അശ്ഹദു അന്നക അന്‍തല്ലാഹു ലാഇലാഹഇല്ലാ അന്‍തല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ ലഹു കുഫുവൻഅഹദ്


*പരിഭാഷ* :

അല്ലാഹുവേഞാൻ നിന്നോട് ചോദിക്കുന്നുകാരണം നീയാണ് അല്ലാഹു

നീയല്ലാതെ ഒരാരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു

നീ ഏകനാണ്നിരാശ്രയനാണ്നീ ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലയാതൊന്നിനോടും യാതൊരുവിധ സാദൃശ്യവും നിനക്കില്ല.


*🤲സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകൾ*

11🤲ഇഹപരലോകത്തെ നന്മകൾ ലഭിക്കാൻ*


*ദുആ * :

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَخَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ،وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَابَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ، فِيغَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ


*മലയാളത്തിൽ* :

അല്ലാഹുമ്മ ബി ഇൽമികൽ ഗ്വൈബ വഖുദ്‌റതിക അലൽ ഖൽക്വിഅഹ്‌യിനീ മാഅലിമ്തൽ ഹയാത ഖൈ‌റൻ ലീവതവഫ്‌ഫനീ ഇദാ അലിമ്തൽ വഫാത ഖൈറൻ ലീഅല്ലാഹുമ്മ അസ്‌അലുക ഖശ്‌യതക ഫിൽ ഗ്വൈബി വശ്ശഹാദതിവഅസ്‌അലുകകലിമതൽ ഹഖ്ഖി ഫി‌ർരിളാ വൽ ഗള്വബിവഅസ്‌അലുക്കൽ ഖസ്വ്‌ദ ഫിൽ ഫക്വ്‌രി വൽഗ്വിനാവഅസ്‌അലുക ന‌ഈമൻ ലാ യൻഫദുവഅസ്‌അ‌ലുക ഖുർറത ഐനിൻ ലാതൻഖത്വിഉവഅസ്‌അലുകർ‌രിള്വാ ബ‌അ്‌ദൽ ഖള്വാ‌ഇവഅസ്‌അലുക ബ‌ർദൽ ഐശിബ‌അ്‌ദൽ മൗതിവഅസ്‌അലുക ലദ്ദത-ന്നള്വരി ഇലാ വജ്‌ഹിക വശ്ശൗക്വ ഇലാ ലിഖ്വാ‌ഇകഫീ ഗ്വൈരി ദ്വർറാ‌അ മുദ്വിർറതിൻ വലാ ഫിത്‌നതിൻ മുദ്വില്ലതിൻഅല്ലാഹുമ്മ സയ്യിന്നാ ബിസീനതിൽ ഈമാനി വജ്‌അൽനാ ഹുദാതൻ മുഹ്‌തദീൻ


*പരിഭാഷ* :

അല്ലാഹുവേനിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട്(നിന്നോട് ഞാന്‍ ചോദിക്കുന്നു), സാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും നിന്നെഭയന്നു തിന്മ വെടിയലും ഞാന്‍ ചോദിക്കുന്നുഅല്ലാഹുവേസന്തോഷാവസ്ഥയിലുംകോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നുഅല്ലാഹുവേദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നുഅല്ലാഹുവേതീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയുംആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നുവിധിക്കു (ഖളാഇനുശേഷം അതില്‍ തൃപ്തിയുംനിന്നോട് ചോദിക്കുന്നുഅല്ലാഹുവേമരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട്ചോദിക്കുന്നുഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍കണ്ടുമുട്ടിയുള്ള നിന്‍റെമുഖദര്‍ശന മാധുര്യവും നിന്നോട് ഞാന്‍ ചോദിക്കുന്നുഅല്ലാഹുവേഈമാനിന്‍റെ അഥവാസത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരികസൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീകൂട്ടുകയുംഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ!


19*🤲നമസ്കാര ശേഷമുള്ള ദിക്റുകൾ*


*ഇസ്തിഗ്ഫാർ*


നബി(നമസ്കാരത്തിന് ശേഷം മൂന്നു പ്രാവശ്യം പാപമോചനത്തിനായിപ്രാർത്ഥിക്കുകയും തുടർന്ന്:

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يا ذَا الْجَلَالِ وَالْإِكْرَامِ

എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. (മുസ്‌ലിം : 591)


أَسْتَغْفِرُ اللَّهَ، أَسْتَغْفِرُ اللَّهَ، أَسْتَغْفِرُ اللَّهَ


*മലയാളത്തിൽ* :

അസ്തഗ്ഫിറുല്ലാഹ്അസ്തഗ്ഫിറുല്ലാഹ്അസ്തഗ്ഫിറുല്ലാഹ്


*പരിഭാഷ* :

അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു.

(മൂന്നുതവണ)



2🤲പാപമോചനം*


*ദുആ * :

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ ياذَا الْجَلَالِ وَالْإِكْرَامِ


*മലയാളത്തിൽ* :

അല്ലാഹുമ്മ അന്‍തസ്സലാംവമിന്‍ക സ്സലാംതബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം


*പരിഭാഷ* :

അല്ലാഹുവേനീയാണ് രക്ഷനിന്നിൽ നിന്നാണ് രക്ഷമഹത്വമുള്ളവനുംബഹുമാന്യനുമാണ് നീ.


3*🤲അല്ലാഹുവിനാണ് രാജാധിപത്യവും സ്തുതിയും*


*ദുആ * :

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ


*മലയാളത്തിൽ* :

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹുലഹുല്‍-മുല്‍കു  ലഹുല്‍-ഹംദുഹുവ ലാ കുല്ലി ശയ്ഇന്‍ ഖദീര്‍

അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലായന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്.


*പരിഭാഷ* :

യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല

അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ് രാജാധിപത്യം അവനുമാത്രമാണ്

എല്ലാ സ്തുതിയും അവനു മാത്രമാണ്.  

അവനെല്ലാത്തിനും കഴിവുള്ളവനാണ്

അല്ലാഹുവേനീ നല്‍കുന്നത് തടയുന്നവനായി ആരുമില്ലനീ തടയുന്നത് നല്‍കുന്നവനായിആരുമില്ല

നിന്റെ അടുക്കല്‍ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.



“4🤲അല്ലാഹുവിനാണ് രാജാധിപത്യവും സ്തുതിയും*


*ദുആ * :

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللَّهِ ، لاَإلـَهَ إلاَّ اللَّهُ ، وَلاَنَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَوَلَوْ كَرِهَ الْكَافِرُونَ 



*മലയാളത്തിൽ* :

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹുലഹുല്‍-മുല്‍കു  ലഹുല്‍-ഹംദുഹുവ ലാ കുല്ലി ശയ്ഇന്‍ ഖദീര്‍

ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹി

ലാ ഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹുലഹു ന്നിഅ്മതു വലഹുല്‍ഫള്ലുവലഹു സനാഉല്‍ ഹസനു

ലാ ഇലാഹ ഇല്ലല്ലാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹല്‍ കാഫിറൂന്‍.


*പരിഭാഷ* :

യഥാര്‍ത്ഥ ആരാധ്യനായി അല്ലാഹു വല്ലാതെ മറ്റാരുമില്ലഅവന്‍ ഏകനുംപങ്കുകാരില്ലാത്തവനുമാണ്

രാജാധിപത്യം അവനുമാത്രമാണ്

എല്ലാ സ്തുതിയും അവനുമാത്രമാണ്

അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവുംശേഷിയുമില്ലഅല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലഅവനെയല്ലാതെ ഞങ്ങള്‍ആരാധിക്കുന്നുമില്ലസര്‍വ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്റേത് മാത്രമാണ്.  

ഉത്തമമായ സ്തുതികള്‍ അവനുണ്ട്അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല

വണക്കം അവന് നിഷ്കളങ്കമാക്കുന്നവരിലാണ് ഞാന്‍സത്യനിഷേധികള്‍ വെറുപ്പ്പ്രകടിപ്പിച്ചാലും.



*5ദുആ * :

سُبْحَانَ اللَّهِ، الْحَمْدُ لِلَّه، اللَّهُ أَكْبَر 

(ثَلَاثًا وَثَلَاثِينَ)


 لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ


*മലയാളത്തിൽ* :

സുബ്ഹാനല്ലാഹ് (33 തവണ)

അൽഹംദുലില്ലാഹ് (33 തവണ)

അല്ലാഹു അക്ബർ (33 തവണ)


ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വലഹുൽ ഹംദു വഹുവഅലാ കുല്ലി ശൈഇൻ ക്വദീർ (1 തവണ)



*പരിഭാഷ* :

അ‌ല്ലാ‌ഹു‌വി‌ന്റെ പ‌രി‌ശു‌ദ്ധി‌യെ ഞാൻ വാ‌ഴ്‌ത്തു‌ന്നു 

(33 തവണ), 


എ‌ല്ലാ സ്‌‌തു‌തി‌യും അ‌ല്ലാ‌ഹു‌വി‌നാ‌ണ്‌ 

(33 തവണ), 


അ‌ല്ലാ‌ഹു‌വാ‌ണ്‌ ഏ‌റ്റ‌വും വ‌ലി‌യ‌വൻ

(33 തവണ), 


അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്ക്‌ അർ‌ഹ‌നായി മ‌റ്റാ‌രു‌മി‌ല്ലഅ‌വൻ ഏ‌ക‌നുംപ‌ങ്കു‌കാ‌രി‌ല്ലാ‌ത്ത‌വ‌നു‌മാ‌ണ്‌പ‌ര‌മാ‌ധി‌കാ‌രം അ‌വ‌നാ‌ണ്‌എ‌ല്ലാ സ്‌‌തു‌തി‌യും അ‌വ‌നാ‌ണ്‌അ‌വൻ സർ‌വ്വ കാ‌ര്യ‌ത്തി‌നും ക‌ഴി‌വു‌മു‌ള്ള‌വ‌നാ‌ണ്‌

(1 തവണ)


🤲ആയത്തുൽ കുർസീയ്യ് 

*ദുആ * :

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِىيَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَكُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ


*മലയാളത്തിൽ* :

അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂംലാ തഅ്ഹുദുഹു സിനതുന്‍ വലാനൌംലഹു മാഫിസ്സമാവാത്തി  മാഫില് ‍അര്‍ള്വ്മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബിഇദ്നിഹിയഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹുംവലാ യുഹീത്വൂനബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ  ബിമാ ശാഅവസിഗ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍അര്‍ള്വ വലാ യഊദുഹു ഹിഫ്ദുഹുമാവഹുവല്‍ അലിയ്യുല്‍ അള്വീം


*പരിഭാഷ* :

അല്ലാഹു – അവനല്ലാതെ ദൈവമില്ല

എന്നെന്നും ജീവിച്ചിരിക്കുന്നവന്‍

എല്ലാം നിയന്ത്രിക്കുന്നവന്‍

മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല

അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം

അവന്റെ അനുവാദപ്രകാരമല്ലാതെ 

അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്

അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു

അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നുംഅവര്‍ക്ക് സൂക്ഷ്മമായിഅറിയാന്‍ കഴിയില്ല

അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു

അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല

അവന്‍ ഉന്നതനും മഹാനുമത്രെ.


*🤲സൂറത്തുൽ ഇഖ്ലാസ്സൂറത്തുൽ ഫലഖ് സൂറത്തുന്നാസ്*


*ദുആ * :

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

 قُلْ هُوَ اللَّـهُ أَحَدٌ 

اللَّـهُ الصَّمَدُ 

لَمْ يَلِدْ وَلَمْ يُولَدْ 

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ 


بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ 

مِن شَرِّ مَا خَلَقَ  

وَمِن شَرِّ غَاسِقٍ إِذَا وَقَبَ 

وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ 

وَمِن شَرِّ حَاسِدٍ إِذَا حَسَدَ 


بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ 

مَلِكِ النَّاسِ 

إِلَـٰهِ النَّاسِ 

مِن شَرِّ الْوَسْوَاسِ الْخَنَّاسِ 

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ  

مِنَ الْجِنَّةِ وَالنَّاسِ


*മലയാളത്തിൽ* :

ബിസ്മില്ലാഹിർ-റഹ്മാനിർ-റഹീം

ക്വുല്‍ഹുവള്ളാഹു അഹദ്

അല്ലാഹു-സ്സ്വമദ്

ലം യലിദ്വലം യൂലദ്,

വലം യകുന്‍ ലഹു കുഫുവന്‍ അഹദ്


ബിസ്മില്ലാഹിർ-റഹ്മാനിർ-റഹീം

ക്വുൽ അഊദു ബി റബ്ബില്‍ ഫലഖ്മിന്‍ ശര്‍റി മാ ഖലക്വമിന്‍ ശര്‍റി ഗാസിഖിന്‍ ഇദാവഖബ്വമിന്‍ ശര്‍റി ന്നഫ്ഫാസാത്തി ഫില്‍ ഗുഖദ്

വമിന്‍ ശര്‍റി ഹാസിദിന്‍ ഇദാ ഹസദ്"


ബിസ്മില്ലാഹിർ-റഹ്മാനിർ-റഹീം

ക്വുൽ അഊദു ബി റബ്ബിന്നാസ്‌

മലികിന്നാസ്‌

ഇലാഹിന്നാസ്‌

മിന്‍ ശര്‍റില്‍ വസ്വാസില്‍ ഖന്നാസ്

അല്ലദീ യുവസ്വിസു ഫീ സ്വുദൂരിന്നാസ്.

മിനല്‍ ജിന്നത്തി വന്നാസ്.


*പരിഭാഷ* :

സൂറത്തുൽ ഇഖ്ലാസ്

(നബിയേ,) പറയുക:  

കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു

അവന്‍ (ആര്‍ക്കുംജന്‍മം നല്‍കിയിട്ടില്ല.

(ആരുടെയും സന്തതിയായിജനിച്ചിട്ടുമില്ല

അവന്ന് തുല്യനായി ആരും ഇല്ലതാനും


സൂറത്തുൽ ഫലഖ്:

പറയുക : പുലരിയുടെ റബ്ബിനോട്‌ ഞാന്‍ രക്ഷതേടുന്നു.

അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും

ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും

അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും


സൂറത്തുന്നാസ്

പറയുകമനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു

മനുഷ്യരുടെ രാജാവിനോട്‌

മനുഷ്യരുടെ ദൈവത്തോട്‌

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍

മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.


*🤲ഫജ്റിനും മഗ്‌രിബിനും ശേഷം പത്തു തവണ*


*ദുആ * :

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ


*മലയാളത്തിൽ* :

ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹുലഹുല്‍ മുല്‍കു  ലഹുല്‍-ഹംദുയുഹ്‌യീ വയുമീത്തു ഹുവ അലാ കുല്ലി ശൈഇന്‍ ക്വദീര്‍


*പരിഭാഷ* :

അല്ലാഹുവല്ലാതെ ആരാധ്യനില്ല

അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്

രാജാധിപത്യം അവനാണ്എല്ലാ സ്തുതിയും അവനാണ്

ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്

അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.


*🤲അറിവ്ഉപജീവനംസ്വീകാര്യമായ പ്രവര്‍ത്തനം എന്നിവക്ക് വേണ്ടിയുള്ള ദുആ*🤲


*ദുആ * :

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍  രിസ്ക്വന്‍ ത്വയ്യിബന്‍  വഅമലന്‍മുതക്വബ്ബലാ


*പരിഭാഷ* :

അല്ലാഹുവേഉപകാരപ്രദമായ അറിവുംനല്ല വിഭവവുംസ്വീകാര്യമായ കർമ്മവും ഞാൻനിന്നോട് ചോദിക്കുന്നു.


30*🤲വിത്റിലെ ഖുനൂത്*


*🤲ഖുനൂത്തിലെ ദുആ *


*ദുആ * :

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ،وَقِنِي شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَرَبَّنَا وَتَعَالَيْتَ


*മലയാളത്തിൽ* :

അല്ലാഹുമ്മ-ഹ്ദിനീ ഫീമന്‍ ഹദയ്ത ഗാഫിനീ ഫീമന്‍ ഗാഫയ്ത തവല്ലനീ ഫീമന്‍തവല്ലയ്ത ബാരിക് ലീ ബീമാ അഅ്ത്വയ്തവഖിനീ ശര്‍റ മാ ഖളയ്ത ഇന്നക തഖ്‌ള്വീവലാ യുഖ്ള്വാ അലയ്ക ഇന്നഹു ലാ യദില്ലു മന്‍ വാലയ്ത ലാ യഗിസ്സു മന്‍ ആദയ്തതബാറക്ത റബ്ബനാ  തആലയ്ത 



*പരിഭാഷ* :

അല്ലാഹുവേനീ സന്മാര്‍ഗത്തിലാക്കിയവരുടെ കൂടെ എന്നെയും നീസന്മാര്‍ഗത്തിലാക്കേണമേ

നീ സൗഖ്യം നല്‍കിയവരുടെകൂടെ എനിക്കും സൗഖ്യം നല്‍കേണമേ

നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ

നീ എനിക്ക് നല്‍കിയതില്‍ എനിക്ക് നീ അനുഗ്രഹം ചൊരിയേണമേ

നീ വിധിച്ചതിന്റെ ആപത്തിൽ നിന്ന് നീ എന്നെ കാക്കേണമേകാരണം തീര്‍ച്ചയായുംനീവിധിക്കുന്നുനിന്റെ മേല്‍ വിധിക്കപ്പെടുകയില്ല

തീര്‍ച്ചയായുംനീ സ്നേഹിച്ചവൻ നിന്ദ്യനാവുകയില്ല

നീ ശത്രുത കാണിച്ചവൻ പ്രതാപിയാവുകയുമില്ല

ഞങ്ങളുടെ രക്ഷിതാവേ

നീ അനുഗ്രഹീതനും  ഉന്നതനുമായിരിക്കുന്നു!


*🤲ഖുനൂത്തിനു ശേഷം  ദുആ ചൊല്ലാം*


*ദുആ * :

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ،أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അഊദുബി രിള്വാക മിന്‍ സഖതികവബി മുആഫാതിക മിന്‍ഗുഖൂബതിക അഊദുബിക മിന്‍കലാ ഉഹ്സീ ഥനാഅന്‍ അലയ്കഅന്‍ത കമാഅസ്നയ്ത അലാ നഫ്സിക

*പരിഭാഷ* :

അല്ലാഹുവേനിശ്ചയമായും ഞാൻ നിന്റെ കോപത്തിൽ നിന്നും നിന്റെ തൃപ്തിയിൽ അഭയംപ്രാപിക്കുന്നുനിന്റെ ശിക്ഷയിൽ നിന്നും നിന്റെ മാപ്പിലും ഞാൻ അഭയം പ്രാപിക്കുന്നുനിന്നെ സംബന്ധിച്ച് നിന്റെ അടുക്കൽ തന്നെ (നിന്റെ എല്ലാ ശിക്ഷയെതൊട്ടുംഞാൻഅഭയം തേടുന്നുനിന്നെ ഞാൻ എത്ര സ്തുതിച്ചാലും അധികമാവുകയില്ലനീ സ്വയംസ്തുതിച്ച പ്രകാരം അവർണ്ണനീയനാണ്.


*🤲ഖുനൂത്തിനു ശേഷം  ദുആ ചൊല്ലാം*


*ദുആ * :

اللَّهُمَّ إِيَّاكَ نَعْبُدُ ، وَلَكَ نُصَلِّي وَنَسْجُدُ ، وَإِلَيْكَ نَسْعَى وَنَحْفِدُ ، نَرْجُو رَحْمَتَكَ ، وَنَخْشَى عَذَابَكَ ، إِنَّعَذَابَكَ بِالْكَافِرِينَ مُلْحَقٌ

اللَّهُمَّ إِنَّا نَسْتَعِينُكَ ، وَنَسْتَغْفِرُكَ ، وَنُثْنِي عَلَيْكَ الْخَيْرَ ، وَلَا نَكْفُرُكَ ، وَنُؤْمِنُ بِكَ ، وَنَخْضَعُ لَكَ وَنَخْلَعُ مَنْيَكْفُرُكَ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇയ്യാക നഅ്ബുദു  ലക നുസ്വല്ലീ  നസ്ജുദു ഇലയ്ക നസ്ഗാ നഹ്ഫിദുനര്‍ജൂ  റഹ്മതക നഖ്ശാ അദാബകഇന്ന അദാബക ബില്‍ കാഫിരീനമുല്‍ഹഖുന്‍അല്ലാഹുമ്മ ഇന്നാ നസ്തഈനുക  നസ്തഗ്ഫിറുക  നുഥ്നീ അലയ്കല്‍ഖൈറവലാ നക്ഫുറുക നുഅ്മിനു ബിക നഖ്‌ളഗു ലക നഖ്‌ലഗു മന്‍യക്ഫുറുക


*പരിഭാഷ* :

അല്ലാഹുവേനിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നുനിന്നെ മാത്രം ഞങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നുനിനക്കു മാത്രം ഞങ്ങള്‍ നമസ്ക്കരിക്കുകയും സുജൂദ് (സാഷ്ടാംഗംചെയ്യുകയും ചെയ്യുന്നു

നിന്നിലേക്ക്‌ ഞങ്ങള്‍ (സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട്അദ്ധ്വാനിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍അര്‍പ്പിക്കുകയും ചെയ്യുന്നു

നിന്റെ കാരുണ്യം ഞങ്ങള്‍ (അത്യധികംപ്രതീക്ഷിക്കുകയും നിന്റെ ശിക്ഷയെ ഞങ്ങള്‍(അത്യധികംഭയക്കുകയും ചെയ്യുന്നു

തീര്‍ച്ചയായുംനിന്റെ ശിക്ഷ സത്യം (ഖുര്‍ആന്‍ഹദീസ്...) നിഷേധിക്കുന്നവരുടെ മേലാണ്

അല്ലാഹുവേനിന്നോട് ഞങ്ങള്‍ സഹായം തേടുന്നുനിന്നോട് ഞങ്ങള്‍ പൊറുക്കുവാൻതേടുന്നുഞങ്ങള്‍ നന്മകൊണ്ട് നിന്നെ (അത്യധികംവാഴ്ത്തുന്നുനിന്റെഅനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദികാട്ടാതിരിക്കുന്നില്ലനിന്നെ നിഷേധിക്കുന്നുമില്ലഞങ്ങള്‍നിന്നില്‍ വിശ്വസിക്കുന്നുനിനക്ക് കീഴ്പ്പെടുകയും ചെയ്യുന്നുനിന്നെ (നിന്റെഅനുഗ്രഹങ്ങളെനിഷേധിക്കുന്നവരെ ഞങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നു.


21*🤲തഹജ്ജുദിലെ പ്രാര്‍ത്ഥന *

🤲രാത്രി നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനയായി നബി (ഇത്ചൊല്ലിയിരുന്നു*


*ദുആ * :

 اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَاوَاتِ وَالْأَرْضِ وَمَنْ فِيهِنَّ، وَلَكَ الْحَمْدُ لَكَ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَنْفِيهِنَّ، وَلَكَ الْحَمْدُ نُورُ السَّمَاوَاتِ وَالْأَرْضِ، وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَقَوْلُكَحَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّلَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ ، فَاغْفِرْ لِي مَاقَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لَا إِلَهَ إِلَّا أَنْتَ.


*മലയാളത്തിൽ* :

അല്ലാഹുമ്മ ലക-ല്‍-ഹംദുഅന്‍ത ഖയ്യിമു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്നലകല്‍ ഹംദുലക മുല്‍കു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന ലക-ല്‍-ഹംദുനൂറു-സ്സമാവാത്തി വല്‍ അര്‍ളി ലകല്‍ ഹംദു അന്‍തല്‍ ഹഖ്ഖു വഅ്ദുകല്‍ ഹഖ്ഖു ലിഖാഉക ഹഖ്ഖുൻ ഖൌലുക ഹഖ്ഖുൻവല്‍ ജന്നത്തു ഹഖ്ഖുൻവന്നാറു ഹഖ്ഖുൻ-ന്നബിയ്യൂന ഹഖ്ഖുൻ മുഹമ്മദുന്‍( ഹഖ്ഖുൻ-സ്സാഅത്തു ഹഖ്ഖുൻ,

അല്ലാഹുമ്മ ലക അസ്‌ലമ്തു-ബിക ആമന്‍തു അലൈക തവക്കല്‍തു ഇലൈകഅനബ്തു ബിക ഖാസ്വമ്തു ഇലൈക ഹാകമ്തുഫഗ്ഫിര്‍ലീ മാ ക്വദ്ദമ്തുവമാഅഖ്ഖര്‍തുവമാ അസ്റര്‍തുവമാ അഅ്ലന്‍തുഅന്‍തല്‍ മുക്വദ്ദിമു വഅന്‍തല്‍മുഅഖ്ഖിറുലാ ഇലാഹ ഇല്ലാ അന്‍ത.


*പരിഭാഷ* :

അല്ലാഹുവേനിനക്കാണ് സര്‍വ്വസ്തുതിയുംനീ ആകാശങ്ങളെയും ഭൂമിയെയുംഅവകളിലുള്ളവയെയും പരിപാലിക്കുന്നവനാണ്സർവ്വ സ്തുതിയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയും അവകളിലുള്ളവയുടെയും ഉടമാവകാശം നിനക്കാണ്സ്തുതികളൊക്കെയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയുംഅവകളിലുള്ളവയുടെയും പ്രകാശമാണ് നീസ്തുതികളൊക്കെയും നിനക്കാണ്ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവാണ് നീസ്തുതികളൊക്കെയും നിനക്കാണ്നീസത്യമാണ്നിന്റെ വാഗ്ദാനവും സത്യമാണ്നിന്നെ കണ്ടുമുട്ടുകയെന്നതും സത്യമാണ്നിന്റെ വാക്കും സത്യമാണ്സ്വർഗ്ഗം സത്യമാണ്നരകവും സത്യമാണ്പ്രവാചകന്മാർസത്യമാണ്മുഹമ്മദ് നബി (സത്യമാണ്അന്ത്യനാൾ സത്യമാണ്

അല്ലാഹുവേനിനക്ക് ഞാൻ കീഴൊതുങ്ങിയിരിക്കുന്നുനിന്നിൽ ഞാൻവിശ്വസിച്ചിരിക്കുന്നുനിന്നിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നുനിന്നിലേക്ക് ഞാൻപശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നുനിന്നിൽ വിശ്വാസമർപ്പിച്ചു കൊണ്ട് ഞാൻസംവദിച്ചുകൊണ്ടിരിക്കുന്നുനിന്നിലേക്ക് ഞാൻ വിധിതേടുന്നുഅതിനാൽ (നാഥാഞാൻചെയ്തുപോയതും ചെയ്യാനിരിക്കുന്നതുംഞാൻ രഹസ്യമായി ചെയ്തതും പരസ്യമായിചെയ്തതുമായ സകലപാപങ്ങളും എനിക്ക് പൊറുത്തുതരേണമേനീയല്ലാതെ ഒരുഇലാഹില്ല.



*22🤲വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ*


*🤲വിത്റില്‍ നിന്ന് സലാം വീട്ടിയ ഉടനെ ചൊല്ലുക*


🤲മൂന്ന്  തവണ ചൊല്ലുകമൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)


*ദുആ * :

سُبْحَانَ الْمَلِكِ الْقُدُّوسِ


*മലയാളത്തിൽ* :

സുബ്ഹാനല്‍ മലിക്കില്‍ ഖുദ്ദൂസ് 

പരിഭാഷ* :

പരമാധികാരവുംഅതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍!


23🤲സ്വലാത്തുൽ ഇസ്തിഖാറഃ*


*🤲അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള നമസ്കാര പ്രാര്‍ത്ഥന*


*ദുആ * :

اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ،وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِيوَعَاقِبَةِ أَمْرِي - (أَوْ قَالَ :) فِي عَاجِلِ أَمْرِي وَآجِلِهِ - فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِيدِينِي وَمَعَاشِي وَعَاقِبَةِ أَمْرِي - (أَوْ قَالَ :) فِي عَاجِلِ أَمْرِي وَآجِلِهِ - فَاصْرِفْهُ عَنِّي، وَاصْرِفْنِي عَنْهُ،وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ.  


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബി ഇല്‍മിക അസ്തഖ്ദിറുക ബിഖുദ്റതികഅസ്അലുക മിന്‍ ഫള്ലികല്‍ അളീം ഇന്നക തഖ്ദിറു വലാ അഖ്ദിറു തഅ്ലമുവലാ അഅ്ലമു അന്‍ത അല്ലാമല്‍ ഗുയൂബ്അല്ലാഹുമ്മ ഇന്‍ കുന്‍ത തഅ്ലമു അന്നഹാദല്‍ അംറു […] ഖൈറുന്‍ ലീ ഫീ ദീനീ വാ മആശീ  ആഖിബത്തി അംരീഅവ് ഖാലഗാജിലി അംരീ  ആജിലിഹീഫഖ്ദുര്‍ഹു ലീ വയസ്സിര്‍ഹു ലീ സുമ്മ ബാരിക് ലീ ഫീഹി,ഇന്‍ കുന്‍ത തഅ്ലമു അന്ന ഹാദല്‍ അംറു ശര്‍റുന്‍ ലീ ഫീ ദീനീ വാ മആശീ ആഖിബത്തി അംരീഅവ് ഖാലഗാജിലി അംരീ  ആജിലിഹീഫസ്റിഫ്‍ഹു അന്നീവസ്റിഫ്നീ അന്‍ഹുവഖ്ദുര്‍ ലില്‍ ഖൈറ ഹയ്സു കാന സുമ്മ അര്‍ളിനീ ബിഹി ‘’


*പരിഭാഷ* :

അല്ലാഹുവേനിന്റെ അറിവ് കൊണ്ട് നിന്നോട് ഞാൻ നന്മ ചോദിക്കുന്നുനിന്റെ കഴിവ്കൊണ്ട് ഞാൻ കഴിവ് ചോദിക്കുന്നുനിന്റെ മഹത്തായ ഫള്ലിൽ നിന്നും ഞാൻചോദിക്കുന്നുനിശ്ചയമായും നീയാണ് കഴിവുള്ളവൻഞാൻ കഴിവുള്ളവനല്ല

നീയാണ് അറിയുന്നവൻഎനിക്കറിവില്ല

നീ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്

അല്ലാഹുവേ കാര്യം (ആവശ്യം പറയുകഎന്റെ ദീനിനും ജീവിതത്തിനും എന്റെപര്യവസാനത്തിനും വേഗത്തിൽ ലഭിക്കുന്നതാകട്ടെസാവകാശം ലഭിക്കുന്നതാകട്ടെനന്മയാണ് എന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് നീ നിശ്ചയിച്ചു തരേണമേഅത്എനിക്ക് നീ എളുപ്പമാക്കിത്തരേണമേഎന്നിട്ട് എനിക്ക് അതിൽ ബറകത്ത് നൽകേണമേ

ഇനി  കാര്യം എന്റെ ദീനിനും ജീവിതത്തിനും എന്റെ പര്യവസാനത്തിനും വേഗംലഭിക്കുന്നതാകട്ടെ സാവകാശം ലഭിക്കുന്നതാകട്ടെതിന്മയാണ് എന്ന് നീഅറിയുന്നുവെങ്കിൽ എന്നിൽ നിന്നും അതിനെ നീ തിരിച്ചു വിടേണമേഅതിൽ നിന്ന്എന്നെയും തിരിച്ച് വിടേണമേ

ഏത് നിലക്കാണെങ്കിലും നന്മയായിട്ടുള്ളത് എനിക്ക് വിധിക്കേണമേശേഷം അതുകൊണ്ട്എന്നെ നീ തൃപ്തിപ്പെടുത്തേണമേ

(തന്റെ ആവശ്യം എന്താണോ അത് പറയുക)


24*🤲മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ*


*🤲മയ്യിത്തിനു വേണ്ടിയുള്ള ദുആ*


*ദുആ * :

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ،وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْأَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، أَوْ مِنْ عَذَابِ النَّارِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹുവആഫിഹി വഅ്ഫു അന്‍ഹുവക്രിം നുസുലഹുവവസ്സിഅ് മുദ്ഹലഹുവഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്വനക്കിഹി മിനല്‍ഖത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്യള്വ മിനദ്ദനസ്വബ്ദില്‍ഹു ദാറന്‍ ഖയ്റന്‍ മിന്‍ദാരിഹിവഅഹ്-ലന്‍ ഖൈറന്‍ മിന്‍ അഹ്-ലിഹിവസവ്ജന്‍ ഖൈറന്‍ മിന്‍ സവ്ജിഹിവഅദ്ഹില്‍ഹുല്‍ ജന്നവഅഇദ്ഹു മിന്‍ അദാബില്‍ ഖബ് രി വഅദാബിന്നാര്‍.’’

*പരിഭാഷ* :

അല്ലാഹുവേഅദ്ദേഹത്തിന് പൊറുത്ത്‌ കൊടുക്കയും കരുണ ചെയ്യുകയും സൗഖ്യംനൽകുകയും മാപ്പ്‌ കൊടുക്കുകയും ചെയ്യേണമേഅദ്ദേഹത്തിന്റെ ആതിഥ്യം നീആദരപൂർണ്ണമാക്കേണമേഅദ്ദേഹത്തിന്റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ

വെള്ളം കൊണ്ടും മഞ്ഞ്‌ കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധിയാക്കേണമേ

വെള്ള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കുന്നത്‌ പോലെ നീ അദ്ദേഹത്തെ പാപങ്ങളിൽനിന്നും ശുദ്ധീകരിക്കേണമേ

അദ്ദേഹത്തിന്റെ ഭവനത്തേക്കാൾ ഉത്തമഭവനവും കുടുംബത്തേക്കാൾ ഉത്തമ കുടുംബവുംഇണയേക്കാൾ ഉത്തമ ഇണയേയും അദ്ദേഹത്തിനു നീ നൽകേണമേ

അദ്ദേഹത്തെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ഖബറിലെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും നീ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്യേണമേ'.


*ശ്രേഷ്ഠതയും മഹത്വവും* :

മയ്യിത്ത് നമസ്കാരം ഒരു ലഘു പഠനം ;ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽഫാത്തിഹ.

രണ്ടാം തക്ബീർ ചൊല്ലിയ ശേഷം : അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്റാഹീമിയ സ്വലാത്ത്ചൊല്ലുക.

മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ (ഏതെങ്കിലും ഒന്ന്പ്രാർത്ഥനകൾ ആത്മാർത്ഥതയോടു കൂടി വേണം നിർവഹിക്കാൻ.

അബൂഹുറൈറ (പറയുന്നുനബി (പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:عَنْ أَبِي هُرَيْرَةَقَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ

നിങ്ങൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ പ്രാർത്ഥന ആത്മാർത്ഥമാക്കുക". (അബൂദാവൂദ് : 3199, ഇബ്നുമാജ : 1497)

നാലാം തക്ബീർ ചൊല്ലിയ ശേഷം : (അൽപസമയം മൗനമായി നിന്നതിന് ശേഷം ഒരുവശത്തേക്ക് മാത്രം സലാം വീട്ടുക.)

അല്ലെങ്കിൽ മുസ്തഹബായ ദുആ :

മയ്യിത്തിനും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി :

اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ

അല്ലാഹുവേഅതിന്റെ പ്രതിഫലത്തെ ഞങ്ങളിൽ നിന്നും തടയരുതേഅദ്ദേഹത്തിനുശേഷം ഞങ്ങളെ ഫിത്നകളിൽ ആക്കരുതേഅദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തുതരേണമേ.

ശേഷം സലാം വീട്ടൽ :- (വലതു വശത്തിലേക്ക്السلام عليكم ورحمة الله وبركات



2🤲മയ്യിത്തിനു വേണ്ടിയുള്ള ദുആ*


*ദുആ * :

اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّافَأَحْيِهِ عَلَى الْإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيمَانِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഗ്ഫിര്‍ ലിഹയ്യിനാ വമയ്യിത്തിനാ വശാഹിദിനാവഗാഇബിനാവസ്വഗീരിനാവകബീരിനാ , വദകരിനാ വഉന്‍സാനാ

അല്ലാഹുമ്മ മന്‍ അഹ്യയ്തഹു മിന്നാ ഫഅഹ്യിഹി അലല്‍ ഇസ്ലാമി മന്‍തവഫ്ഫയ്തഹു മിന്നാ ഫതവഫ്ഫഹു അലല്‍ ഈമാനിഅല്ലാഹുമ്മ ലാ തഹ്രിംനാഅജ്റഹു  ലാ തുള്വില്ലനാ ബഅ്ദഹു.’

*പരിഭാഷ* :

അല്ലാഹുവേഞങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ചെറിയവർക്കുംവലിയവർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും സന്നിഹിതരായവർക്കുംസന്നിഹിതരാവാത്തവർക്കും നീ പൊറുത്ത് തരേണമേ

അല്ലാഹുവേഞങ്ങളിൽ നിന്ന് ജീവിക്കുന്നവരെ മുസ്‌ലിംകളായി  ജീവിപ്പിക്കുകയുംമരിപ്പിക്കുന്നവരെ ദൃഢ വിശ്വാസത്തോടെ മരിപ്പിക്കുകയും ചെയ്യേണമേ

അല്ലാഹുവേ ഇതിൻ്റെ പ്രതിഫലം നീ ഞങ്ങൾക്ക് നിഷേധിക്കുകയോ ഇദ്ദേഹത്തിന്റെശേഷം നീ ഞങ്ങളെ വഴി തെറ്റിക്കുകയും (അനിസ്ലാമികതയില്‍ ആക്കുകയുംചെയ്യരുതേ.


*2🤲മയ്യിത്തിനു വേണ്ടിയുള്ള ദുആ*


*ദുആ * :

اللَّهُمَّ إِنَّ فُلَانَ بْنَ فُلَانٍ فِي ذِمَّتِكَ، وَحَبْلِ جِوَارِكَ، فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِوَالْحَقِّ، فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക ഹബ്-ലീ ജിവാരിക്കഫകിഹിമിന്‍ ഫിത്‌നത്തില്‍ ക്വബ്‌രി വഅദാബിന്നാര്‍വഅന്‍ത അഹ്-ലുൽ വഫാഇ വല്‍ ഹക്കിഫഗ്ഫിര്‍ ലഹു വര്‍ഹംഹുഇന്നക്ക അന്‍തല്‍ ഗഫൂറു റഹീം


*പരിഭാഷ* :

അല്ലാഹുവേഇന്ന വ്യക്തിയുടെ മകൻ (അല്ലെങ്കില്‍ മകൾനിന്റെ ഉത്തരവാദിത്വത്തിലുംനിന്റെ സംരക്ഷണത്തിലുമാണ്

അതിനാൽഖബറിലെ പരീക്ഷണങ്ങളിൽ നിന്നും നരക ശിക്ഷയിൽ നിന്നും നീ ഇദ്ദേഹത്തെരക്ഷിക്കേണമേ

നീ കരാർ പാലകനും സ്തുത്യർഹനുമാണല്ലോ

അല്ലാഹുവേനീ ഇദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയുംചെയ്യേണമേ

നിശ്ചയംനീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.


മയ്യിത്തിനു വേണ്ടിയുള്ള ദുആ*


*ദുആ * :

اللَّهُمَّ إِنَّ فُلَانَ بْنَ فُلَانٍ فِي ذِمَّتِكَ، وَحَبْلِ جِوَارِكَ، فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِوَالْحَقِّ، فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ


*മലയാളത്തിൽ* :

അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക ഹബ്-ലീ ജിവാരിക്കഫകിഹിമിന്‍ ഫിത്‌നത്തില്‍ ക്വബ്‌രി വഅദാബിന്നാര്‍വഅന്‍ത അഹ്-ലുൽ വഫാഇ വല്‍ ഹക്കിഫഗ്ഫിര്‍ ലഹു വര്‍ഹംഹുഇന്നക്ക അന്‍തല്‍ ഗഫൂറു റഹീം


*പരിഭാഷ* :

അല്ലാഹുവേഇന്ന വ്യക്തിയുടെ മകൻ (അല്ലെങ്കില്‍ മകൾനിന്റെ ഉത്തരവാദിത്വത്തിലുംനിന്റെ സംരക്ഷണത്തിലുമാണ്

അതിനാൽഖബറിലെ പരീക്ഷണങ്ങളിൽ നിന്നും നരക ശിക്ഷയിൽ നിന്നും നീ ഇദ്ദേഹത്തെരക്ഷിക്കേണമേ

നീ കരാർ പാലകനും സ്തുത്യർഹനുമാണല്ലോ

അല്ലാഹുവേനീ ഇദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയുംചെയ്യേണമേ

നിശ്ചയംനീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.



*🤲മയ്യിത്തിനു വേണ്ടിയുള്ള ദുആ*


*ദുആ * :

اللهُـمِّ عَبْـدُكَ وَابْنُ أَمَـتِك، احْتـاجَ إِلى رَحْمَـتِك، وَأَنْتَ غَنِـيٌّ عَنْ عَذابِـه، إِنْ كانَ مُحْـسِناً فَزِدْ فيحَسَـناتِه، وَإِنْ كانَ مُسـيئاً فَتَـجاوَزْ عَنْـه


*മലയാളത്തിൽ* :

അല്ലാഹുമ്മ അബ്ദുക്ക വബ്നു അമതിക്ക-ഹ്താജ ഇലാ റഹ്മതിക്കവഅന്‍ത ഗനിയ്യുന്‍അന്‍ അദാബിഹിഇന്‍ കാന മുഹ്സിനന്‍ ഫസിദ് ഫീ ഹസനാതിഹി ഇന്‍ കാനമുസീഅന്‍ ഫതജാവസ് അന്‍ഹ്


*പരിഭാഷ* :

അല്ലാഹുവേനിന്റെ അടിമയും ആരാധകനുംനിന്റെ അടിമസ്ത്രീയുടെ പുത്രൻ (പുത്രിഇതാ നിന്റെ കാരുണ്യത്തിന് ഏറെ ആവശ്യമായിരിക്കുന്നുഇദ്ദേഹം നന്‍മപ്രവര്‍ത്തിച്ചവനാണെങ്കില്‍ നീ ഇദ്ദേഹത്തെ ശിക്ഷിക്കേണ്ട ആവശ്യമില്ലാത്തവനാണ്

അദ്ദേഹത്തിന്റെ നന്മയെ (പ്രതിഫലത്തെനീ വര്‍ദ്ധിപ്പിക്കേണമേഇദ്ദേഹം തിന്‍മപ്രവര്‍ത്തിച്ചവനാണെങ്കില്‍ അത് നീ വിട്ടുവീഴ്ച ചെയ്യേണമേ.


25🤲ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ*


🤲ചെറിയ കുട്ടിക്ക് വേണ്ടിയുള്ള ദുആ*


*ദുആ * :

اللَّهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ


*മലയാളത്തിൽ* :

അല്ലാഹുമ്മ അഇദ്ഹു മിന്‍ അദാബില്‍ ഖബ്ർ


*പരിഭാഷ* :

അല്ലാഹുവേഖബര്‍ ശിക്ഷയില്‍ നിന്ന് ഇവന് (ഇവള്‍ക്ക്നീ രക്ഷ നല്‍കേണമേ!


*ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ*


ദുആ * :

اللَّهُمَّ اجْعَلْهُ فَرَطًا وَذُخْرًا لِوَالِدَيهِ، وَشَفِيعًا مُجابًا، اللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا، وَأَعْظِمْ بِهِ أُجُورَهُمَا،وَأَلْحِقْهُ بِصَالِحِ الْمُؤْمِنِينَ، وَاجْعَلْهُ فِي كَفَالَةِ إِبْرَاهِيمَ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيمِ، وَأَبْدِلْهُ دَارًا خَيْرًا مِنْدَارِهِ، وَأَهْلاً خَيْرًا مِنْ أَهْلِهِ، اللَّهُمَّ اغْفِرْ لِأَسْلاَفِنَا، وَأَفْرَاطِنَا، وَمَنْ سَبَقَنَا بِالْإِيمَانِ


*മലയാളത്തിൽ* :

അല്ലാഹുമ്മ ജ്അല്‍ഹു ഫറത്വന്‍ വദുഹ്രന്‍ ലിവാലിദയ്ഹിവശഫീഅന്‍ മുജാബന്‍അല്ലാഹുമ്മ സക്കില്‍ ബിഹി മവാസീനഹുമാവഅഅ്ളിം ബിഹി ഉജൂറഹുമാവല്‍ഹിക്ഹു ബിസ്വാലിഹില്‍ മുഅ്മിനീന്‍വജ്അല്‍ഹു ഫീ കഫാലതി ഇബ്രാഹീംവകിഹി ബിറഹ്മതിക്ക അദാബല്‍ ജഹീം


*പരിഭാഷ* :

അല്ലാഹുവേഇവനെ ഇവന്‍റെ മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടിയുള്ള പ്രതിഫലവുംസൂക്ഷിക്കപ്പെട്ട നിക്ഷേപവും ഉത്തരം ലഭിക്കപ്പെടുന്ന (പരലോകശുപാര്‍ശകനുംആക്കേണമേ

അല്ലാഹുവേഇവന്‍ കാരണത്താല്‍ അവരുടെ പരലോകത്തെ പ്രതിഫല ത്രാസ്‌ഭാരമാക്കുകയും ചെയ്യേണമേ.

ഇവനെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും, (പരലോകത്ത്‌ഇബ്റാഹീം(ന്‍റെസംരക്ഷണത്തിലാക്കുകയും ചെയ്യേണമേ

നിന്‍റെ പരമകാരുണ്യം കൊണ്ട് ഇവനെ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ഇവന്‍റെവീടിനെക്കാള്‍ ഉത്തമമായ ഒരു വീടും ഇവന്‍റെ കുടുംബത്തേക്കാള്‍ ഉത്തമമായ ഒരുകുടുംബവും ഇവന് പകരം നല്‍കുകയും ചെയ്യേണമേ

അല്ലാഹുവേഞങ്ങളിലെ പൂര്‍വ്വികര്‍ക്കും ശിശുക്കള്‍ക്കും ഞങ്ങളുടെ മുമ്പുണ്ടായിരുന്നസത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് കൊടുക്കേണമേ.


*ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ*


🤲ദുആ * :

اللَّهُمَّ اجْعَلْهُ لَنا فَرَطًا، وَسَلَفًا وَأَجْرًا


*മലയാളത്തിൽ* :

അല്ലാഹുമ്മ-ജ്അല്‍ഹു ലനാ ഫറത്വന്‍വസലഫന്‍വഅജ്റന്‍


*പരിഭാഷ* :

അല്ലാഹുവേഇവനെ ഞങ്ങള്‍ക്ക്‌ (പരലോകത്തേക്ക്മുന്‍കൂട്ടിയുള്ള പ്രതിഫലവുംനിക്ഷേപവും പ്രതിഫലവും ആക്കേണമേ!








.




Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹