ഹൃദയത്തിലേക്കുള്ള യാത്ര സൂറ യാസീൻ ആമുഖം “ സൂറത്ത് യാസീൻ — എന്റെ ജീവിതത്തെ മാറ്റിയൊരു അനുഭവം ” തഫ്സീർ വായിക്കാൻ ഞാൻ തുടങ്ങുമ്പോൾ , എനിക്ക് ഏറ്റവും അധികം മനസ്സിലാക്കണമെന്ന ആഗ്രഹം തോന്നിയ സൂറത്ത് യാസീൻ ആയിരുന്നു . എന്തുകൊണ്ടാണെന്ന് പറയാൻ എനിക്ക് തന്നെ ചിലപ്പോൾ വാക്കുകൾ കിട്ടാറില്ല . ചെറുപ്പം മുതലേ വീട്ടിൽ , മസ്ജിദിൽ , ചുറ്റുപാടുകളിൽ എല്ലായിടത്തും ഞാൻ കേട്ടിരുന്നത് “ യാസീൻ വായിക്കൂ , അതിന് വലിയ ബർകത് ഉണ്ടെന്ന് .. മയ്യത്തിനരികിൽ ഇരുന്ന് യാസീൻ പാരായണം ചെയ്യുന്നവരെയും കണ്ടിട്ടുണ്ട് . രാത്രിയായാൽ ഉറങ്ങുന്നതിന് മുമ്പ് പലരും ഈ സൂറത്ത് വായിക്കുന്നത് ഒരു പതിവ് പോലെ തോന്നിയിരുന്നു . പക്ഷേ അതിന്റെ അർത്ഥം എന്താണ് ? ഇ...