18അല്‍കഹ്ഫ് അവതരണവും പ്രതിപാദ്യ വിഷയങ്ങളും
18അല്‍കഹ്ഫ് : അവതരണം:മക്കയില്‍ അവതരണ ക്രമം:69 സൂക്തങ്ങള്‍:110 ഖണ്ഡികകള്‍:12 നാമം ഈ അധ്യായത്തിന്റെ പേര്‍ ആദ്യ ഖണ്ഡികയിലെ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ എന്ന പത്താം സൂക്തത്തില്‍നിന്ന് എടുത്തതാണ്. 'കഹ്ഫ്' എന്ന പദം ഉപയോഗിച്ച അധ്യായം എന്നത്രെ ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്. അവതരണകാലം ഇവിടം മുതല്‍ നബിതിരുമേനിയുടെ മക്കാജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ അവതരിച്ച അധ്യായങ്ങള്‍ ആരംഭിക്കുന്നു. തിരുമേനി(സ )യുടെ മക്കാജീവിതത്തെ നാം വലിയ നാലുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. അതിന്റെ വിശദീകരണം 'അല്‍അന്‍ആമി'ന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിഭജനമനുസരിച്ച് മൂന്നാംഘട്ടം ഏറക്കുറെ, പ്രവാചകത്വലബ്ധിയുടെ അഞ്ചാം വര്‍ഷാരംഭം മുതല്‍ പത്താം വര്‍ഷം വരെയാണ്. ഈ ഘട്ടത്തെ രണ്ടാംഘട്ടത്തില്‍നിന്ന് വേര്‍തിരിക്കുന്ന പ്രത്യേകതകള്‍ ഇങ്ങനെ സമാഹരിക്കാം: ദ്വിതീയഘട്ടത്തില്‍ ഖുറൈശികള്‍ നബിതിരുമേനി(സ )യെയും അവിടത്തെ പ്രസ്ഥാനത്തെയും സംഘടനയെയും നശിപ്പിക്കുന്നതിനുവേണ്ടി പ്രധാനമായും അവലംബമാക്കിയത് അവഹേളനം, വിമര്‍ശനങ്ങള്‍, പരിഹാസം, ആരോപണങ്ങള്‍, ഭീഷണി, പ്രലോഭനം, എതിര്‍ പ്രചാരവേലകള്‍ തുടങ്ങിയ മാര്...