കടമകളുടെ കണക്കുപുസ്തകവും തകരുന്ന കുടുംബബന്ധങ്ങളും
കടമകളുടെ കണക്കുപുസ്തകവും തകരുന്ന കുടുംബബന്ധങ്ങളും ഒരു പുരുഷൻ തന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി അധ്വാനിക്കുന്നതും അവർക്കായി ഭക്ഷണം വാങ്ങുന്നതും പണം ചിലവഴിക്കുന്നതും പരലോകത്ത് ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യപ്രവൃത്തികളിൽ ഒന്നാണ് . സ്വന്തം കുടുംബത്തിന്റെ സംരക്ഷണം എന്നത് കേവലം ഒരു ഭൗതിക ഉത്തരവാദിത്തമല്ല , മറിച്ച് അല്ലാഹു ഏൽപ്പിച്ച വലിയൊരു അമാനത്താണ് ( വിശ്വസ്തമേൽപിക്കൽ ). എന്നാൽ , ഈ പുണ്യപ്രവൃത്തിയെ നിമിഷനേരം കൊണ്ട് നിഷ്ഫലമാക്കുന്ന ഒരു ഗുരുതരമായ സ്വഭാവ വൈകല്യം ഇന്ന് പല കുടുംബനാഥന്മാരിലും കണ്ടുവരുന്നുണ്ട് ; അതാണ് “ കണക്കുപറച്ചിൽ ' പ്രതിഫലം ഇല്ലാതാക്കുന്ന കണക്കുപറച്ചിലുകൾ " ഞാൻ നിനക്ക് അത് വാങ്ങിത്തന്നില്ലേ ?", " നിന്നെ ഞാൻ പഠി...