കടമകളുടെ കണക്കുപുസ്തകവും തകരുന്ന കുടുംബബന്ധങ്ങളും
കടമകളുടെ
കണക്കുപുസ്തകവും തകരുന്ന കുടുംബബന്ധങ്ങളും
ഒരു പുരുഷൻ തന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി അധ്വാനിക്കുന്നതും അവർക്കായിഭക്ഷണം വാങ്ങുന്നതും പണം ചിലവഴിക്കുന്നതും പരലോകത്ത് ഏറ്റവും വലിയ പ്രതിഫലംലഭിക്കുന്ന പുണ്യപ്രവൃത്തികളിൽ ഒന്നാണ്. സ്വന്തം കുടുംബത്തിന്റെ സംരക്ഷണം എന്നത്കേവലം ഒരു ഭൗതിക ഉത്തരവാദിത്തമല്ല, മറിച്ച് അല്ലാഹു ഏൽപ്പിച്ച വലിയൊരുഅമാനത്താണ് (വിശ്വസ്തമേൽപിക്കൽ). എന്നാൽ, ഈ പുണ്യപ്രവൃത്തിയെ നിമിഷനേരംകൊണ്ട് നിഷ്ഫലമാക്കുന്ന ഒരു ഗുരുതരമായ സ്വഭാവ വൈകല്യം ഇന്ന് പലകുടുംബനാഥന്മാരിലും കണ്ടുവരുന്നുണ്ട്; അതാണ് “കണക്കുപറച്ചിൽ'
പ്രതിഫലം ഇല്ലാതാക്കുന്ന കണക്കുപറച്ചിലുകൾ
"ഞാൻ നിനക്ക് അത് വാങ്ങിത്തന്നില്ലേ?", "നിന്നെ ഞാൻ പഠിപ്പിച്ചില്ലേ?", "നിനക്ക് തിന്നാൻതന്നില്ലേ?", "കറങ്ങാൻ കൊണ്ടുപോയില്ലേ?" എന്നിങ്ങനെ താൻ ചെയ്ത നന്മകളെഓരോന്നായി എണ്ണിപ്പറഞ്ഞ് ഭാര്യയെയും മക്കളെയും കുറ്റപ്പെടുത്തുന്ന ശീലം പലപിതാക്കന്മാർക്കുമുണ്ട്.
താൻ ചെയ്യുന്ന കാര്യങ്ങൾ വലിയൊരു ഔദാര്യമാണെന്ന ചിന്തയിൽ നിന്നാണ് ഈകണക്കുപറച്ചിലുകൾ ഉണ്ടാകുന്നത്. എന്നാൽ ഇസ്‌ലാമിക വീക്ഷണപ്രകാരം സ്വന്തംകുടുംബത്തിന് വസ്ത്രവും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും നൽകുക എന്നത് ഒരുഭർത്താവിന്റെയും പിതാവിന്റെയും അനിവാര്യമായ “കടമ' (ബാധ്യത) മാത്രമാണ്, അല്ലാതെഅതൊരിക്കലും അവർക്ക് ചെയ്യുന്ന 'ഔദാര്യമല്ല'. താൻ ചെയ്ത നന്മകൾ എടുത്തുപറഞ്ഞ്മറ്റുള്ളവരെ വിഷമിപ്പിക്കുന്നതിനെ (മന്ന് ചെയ്യുക) ഖുർആൻ ശക്തമായി വിലക്കിയിട്ടുണ്ട്. അത് ചെയ്ത നന്മകളുടെ പ്രതിഫലത്തെ പൂർണ്ണമായും ഇല്ലാതാക്കിക്കളയും.
ചോദ്യം ചെയ്യലുകൾ ധിക്കാരമാകുമ്പോൾ
ഭാര്യയോ മക്കളോ സ്നേഹത്തോടെയോ അല്ലെങ്കിൽ ഒരു ചർച്ചയുടെ ഭാഗമായോ"ഇതൊക്കെ നിങ്ങളുടെ കടമകളല്ലേ?" എന്ന് ചോദിച്ചാൽ, അതിനെ പെട്ടെന്ന്'ധിക്കാരമായി' മുദ്രകുത്തുന്ന പ്രവണതയും കണ്ടുവരുന്നു. "നീ എന്നെ ചോദ്യംചെയ്യുകയാണോ?", "നീ എന്നെ ബഹുമാനിക്കുന്നില്ല" എന്ന് പറഞ്ഞ് വലിയകുടുംബവഴക്കുകളിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഇങ്ങനെയുള്ള പിതാക്കന്മാർക്ക്മടിയുണ്ടാകാറില്ല.
തങ്ങളുടെ അധികാരത്തിന്മേൽ ആരും വിരൽ ചൂണ്ടരുത് എന്ന അഹങ്കാരമാണ് ഇതിന്പിന്നിൽ. മക്കൾ വളർന്നു വരുമ്പോൾ അവർക്ക് കാര്യങ്ങൾ ചോദിച്ചറിയാനുള്ളഅവകാശമുണ്ട്. അതിനെ സ്നേഹത്തോടെയും പക്വതയോടെയും നേരിടുന്നതിന് പകരംശാസനയിലൂടെയും വൈകാരികമായ ബ്ലാക്ക്‌മെയിലിംഗിലൂടെയും ഒതുക്കാൻ ശ്രമിക്കുന്നത്അവരിൽ വലിയ മാനസിക അകൽച്ച ഉണ്ടാക്കുകയേ ഉള്ളൂ.
സ്നേഹമില്ലാത്ത വീടുകൾ
ഭയവും കണക്കുപുസ്തകവും ഭരിക്കുന്ന വീടുകളിൽ ഒരിക്കലും സമാധാനമുണ്ടാകില്ല. കാശ്ചിലവാക്കുന്നുണ്ടാകാം, നല്ല വസ്ത്രവും ഭക്ഷണവും നൽകുന്നുണ്ടാകാം, എന്നാൽ അവിടെസ്നേഹത്തിന്റെ തണലോ മനസ്സമാധാനമോ ഉണ്ടാകില്ല. ഒരു പിതാവ് മക്കളുടെ മുന്നിൽകണക്കുകൾ നിരത്തുമ്പോൾ, മക്കൾ മനസ്സിൽ ചിന്തിക്കുന്നത് "ഞങ്ങൾ ഈ വീട്ടിൽജനിച്ചുപോയത് കൊണ്ടാണോ ഈ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നത്?" എന്നാണ്. ഇത് പിന്നീട് പിതാവിനോടുള്ള വെറുപ്പായി മാറാൻ അധികം സമയം വേണ്ടിവരില്ല.
പ്രവാചകൻ (സ്വ) പഠിപ്പിച്ചു:"നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ കുടുംബത്തോട് ഏറ്റവുംനന്നായി പെരുമാറുന്നവനാണ്."(ബുഖാരി )
ഉപസംഹാരം
കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന ഓരോ രൂപയും നാളെ പരലോകത്ത് വലിയഅനുഗ്രഹമായി മാറണമെങ്കിൽ അത് അല്ലാഹുവിന്റെ പ്രീതി മാത്രംകാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. ചെയ്ത നന്മകൾ എണ്ണിപ്പറഞ്ഞ് കുടുംബാംഗങ്ങളുടെമനസ്സ് വേദനിപ്പിക്കാതിരിക്കുക. കടമകൾ സന്തോഷത്തോടെ ചെയ്യുക. അധികാരംകൊണ്ടല്ല, മറിച്ച് സ്നേഹവും കാരുണ്യവും കൊണ്ടാണ് ഒരു ഭർത്താവും പിതാവുംകുടുംബത്തിന്റെ ഹൃദയം കീഴടക്കേണ്ടത്.
Shakeela shajahan
Comments
Post a Comment