1..പതിവ്രതകളായ 

സത്യവിശ്വാസികളെ കുറിച്ച് 

കുറ്റാരോപണം


2...സിഹ്ർ (ആഭിചാരം)

3.. പിശാചിന്റെ കട്ട് കേൾവി



🍇🍇🍇🍇🍇🍇🍇🍇🍇🍇🍇


1..പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച കുറ്റാരോപണം

🌹🌹🌹🌹🌹🌹🌹


ജനങ്ങളുടെ മാന്യതക്കും അഭിമാനത്തിനും ഇസ്‌ലാം വളരെ വലിയ ആദരവ് നൽകിയിട്ടുണ്ട്രക്തംധനം എന്നിവ പവിത്രമായതുപോലെ അഭിമാനവും പവിത്രമായികാത്തുസൂക്ഷിക്കേണ്ടവനാണ്ഓരോ മുസ്‌ലിമുംരക്തം ചിന്തുന്നതും ധനംഅപഹരിക്കുന്നതും കൊടിയ കുറ്റമാവുന്നതു പോലെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്നഎല്ലാ പ്രവർത്തനങ്ങളെയും ഗൗരവതരമായ പാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്ചാരിത്ര്യവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ അവരുടെഅഭിമാനത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ്അതിലൂടെ അവരുടെയുംകുടുംബത്തിന്റെയും സൽപേരിന് കളങ്കമേൽക്കുകയും ചെയ്യുന്നുഇത് അവരുടെഭാവിജീവിതത്തിൽ സമാധാനം നഷ്ട്‌ടപ്പെടുത്തുകയും അപകടക്കുരുക്കിലാക്കുകയുംചെയ്യുന്നുസർവോപരി  അപവാദ പ്രചാരണംകൊണ്ട് സത്യവിശ്വാസികളുടെസമൂഹത്തിൽ അധാർമികത പ്രചരിക്കാൻ ഇടവരികയും ചെയ്യുന്നുഅതിനാലാണ് ഹീനവൃത്തിയെ നബി(സ്വവൻപാപങ്ങളുടെ

ഗണത്തിൽപ്പെടുത്തിയത്അല്ലാഹു പറയുന്നു് പതിവ്രതകളും (ദുർവൃത്തിയെപറ്റിഓർക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസികളെപ്പറ്റി ദുരാരോപണംനടത്തുന്നവരാരോ അവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നുതീർച്ചഅവർക്ക്ഭയങ്കരമായ ശിക്ഷയുണ്ട്അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെനാവുകളും കൈകളും കാലുകളും അവർക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെഅത് (ശിക്ഷ), അന്ന് അല്ലാഹു അവർക്ക് അവരുടെ യഥാർത്ഥ പ്രതിഫലംനിറവേറ്റികൊടുക്കുന്നതാണ്അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവർഅറിയുകയും (24:23-25).


മുഹ്സ്വനത്ത് എന്ന അറബിപദം പതിവ്രതചാരിത്ര്യം സംരക്ഷിക്കപ്പെട്ടവൾ എന്നിങ്ങനെഅർത്ഥങ്ങളിൽ സന്ദർഭോചിതം ഉപയോഗിക്കപ്പെടുന്നുവിവാഹം കഴിഞ്ഞവൾ എന്നഅർഥത്തിലും  പദം പ്രയോഗിക്കുന്നുവ്യഭിചാരമെന്ന ശ്ലേഛവൃത്തിയോട്അടുക്കരുതെന്നാണ് അല്ലാഹുവിന്റെ കല്പന. വ്യഭിചാരാരോപണം നടത്തുന്നവർക്കുള്ളശിക്ഷ ഖുർആൻ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്വ്യഭിചാരാരോപണം കൊണ്ടുണ്ടാകുന്നദുഷ്‌കീർത്തിയും അപമാനവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകൾക്കായതിനാൽചാരിത്ര്യശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തി അപഹസിക്കുന്നത്മഹാപാപമാണ്അല്ലാഹു പറയുന്നുചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ വ്യഭിചാര ആരോപണംചെയ്യുകയും പിന്നീട് അതിന് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയുംചെയ്യുന്നവരാകട്ടെഅവരെ നിങ്ങൾ എൺപതു അടി വീതം അടിക്കുവീൻഒരിക്കലുംഅവരുടേതായ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുകയും ചെയ്യരുത്അവർ തന്നെയാണ്തോന്നിവാസികൾ (24:4).

🍇🍇🍇🍇🍇🍇🍇🍇


2…സിഹ്‌ർ (ആഭിചാരം)

🤲🤲🤲🤲🤲🤲🤲🤲


ആഭിചാരംകൂടോത്രം തുടങ്ങിയ നിഗൂഢമായ അന്ധവിശ്വാസത്തെയാണ് സിഹ്ർഎന്നതുകൊണ്ടുദ്ദേശിക്കുന്നത്മായാജാലംവശ്യമായത്അടിസ്ഥാനമില്ലാത്തത്എന്നെല്ലാമുള്ള ആശയത്തിലും സിഹ്ർ വിശുദ്ധ ഖുർആനിലും ഹദീസിലുംഉപയോഗപ്പെട്ടിട്ടുണ്ട്വൻപാപങ്ങളിലൊന്നായി എണ്ണിയ സിഹ്ർ ആഭിചാരപ്രവർത്തനങ്ങളാണ്ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങളിലും ഭാഷാനിഘണ്ടുകളിലും നല്‌കപ്പെട്ടസിഹ്റിന്റെ നിർവചനങ്ങൾ പരിശോധിക്കാം.

യാതൊരു യാഥാർഥ്യമോ ശരിയോ ഇല്ലാതെ പൊടിപ്പും തൊങ്ങലും വെച്ചലങ്കരിക്കുന്ന സർവസംഗതികൾക്കുമാണ് ഭാഷയിൽ സിഹ്ർ എന്ന് പറയുന്നത് (ഖുർതുബി-11:239), വിഖ്യാതഅറബി നിഘണ്ടുവായ ലിസാനുൽ അറബിൽ ഇബ്‌നു മൻളുർ രേഖപ്പെടുത്തുന്നുസിഹ്ർഎന്നാൽ പിശാചിൽ നിന്ന് സഹായം ലഭിക്കുവാൻ പിശാചിലേക്ക് അടുപ്പിക്കുന്നപ്രവൃത്തിയാണ് (ലിസാനുൽ അറബ് 6:190).

സിഹ്ർ എന്ന പദത്തിന്റെ അടിത്തറ തന്നെ യാഥാർഥ്യമോ സത്യമോ ശരിയോ ഇല്ലാത്തത്എന്ന് ഇതിൽനിന്ന് മനസ്സിലാക്കാംവിശുദ്ധഖുർആനിൽ സിഹ്‌ർ എന്ന പദംഅടിസ്ഥാനമില്ലാത്തത് (ബാത്വിൽ), വഞ്ചന (വദീഅഎന്നീ അർഥത്തിലാണ്അടിസ്ഥാനപരമായി പ്രയോഗിച്ചിട്ടുള്ളത്അല്ലാഹു പറയുന്നുതീർച്ചയായും നിങ്ങൾമരണത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരാണ് എന്നു നീ പറഞ്ഞാൽഅവിശ്വാസികൾ പറയുംഇത് സ്പ‌ഷ്ടമായ സിഹ്ർ അല്ലാതെ മറ്റൊന്നുമല്ല (6:7). മരണാനന്തര ജീവിതത്തെക്കുറിച്ച് നിഷേധികൾ പറഞ്ഞിരുന്നത് വഞ്ചനയുംഅടിസ്ഥാനരഹിതമായതും യാതൊരു യാഥാർഥ്യവും ഇല്ലാത്തതാണ് എന്നതായിരുന്നുമറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുവാൻ യാഥാർഥ്യമില്ലാത്ത ചിലപ്രവൃത്തികളാണെന്നായിരുന്നു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്പരലോക ജീവിതത്തിൽസ്വർഗവും നരകവും ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറയുന്ന അയഥാർഥ്യമായകാര്യങ്ങളെന്നായിരുന്നു അവരുടെ വാദംസിഹ്ർ എന്നതിന്റെ വിവക്ഷ വ്യക്തമായുംഅടിസ്ഥാനമില്ലാത്ത ഒരു സംഗതിയാണ് എന്നതാണ് (തഫ്‌സീറു റാസി-9169). അടിസ്ഥാനമില്ലാത്തത് ചെയ്ത് യാഥാർഥ്യമുണ്ടെന്നും അടിസ്ഥാനമുണ്ടെന്നുംജൽപ്പിക്കുന്നതുകൊണ്ടാണ് സിഹ്ർ ചെയ്യുന്നവൻ നുണ പറയുന്നവനാണെന്ന് ഇമാം റാസിരേഖപ്പെടുത്തിയിരിക്കുന്നത് (9169). സിഹ്റിന് യാഥാർഥ്യമില്ലെന്നാണ് വിശുദ്ധഖുർആനിലെ സൂക്തങ്ങളുടെ അടിസ്ഥാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾവിശദീകരിച്ചിട്ടുണ്ട്ഇബ്‌നു ഹജർ(പറയുന്നു. 'സിഹ്റിന്റെ കാര്യത്തിൽ പണ്ഡിതന്മാർഭിന്ന വീക്ഷണങ്ങൾ ഉള്ളവരാണ്സിഹ്ർ കേവലം തോന്നിപ്പിക്കൽ മാത്രമാണ്അതിന്യാതൊരു യാഥാർഥ്യവുമില്ല അഭിപ്രായമാണ് ശാഫിയാക്കളിൽപ്പെട്ട ഉസ്‌തർബാദിജഹനഫിയാക്കളിൽപ്പെട്ട അബൂബക്കർ റാസിയും ളാഹിരിയ്യാക്കളിൽപ്പെട്ട ഇബ്നു ഹസമുംമറ്റൊരു സംഘവും പറയുന്നത്. (ഫത്ഹുൽബാരി-13:144, 5763).


ജൂതക്രിസ്ത്യാനികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു. 'വേദത്തിൽ നിന്ന് ഒരു വിഹിതംനൽകപ്പെട്ടവരെ നീ നോക്കിയില്ലേഅവർ ജിബ്‌തിലും താഗൂത്തിലും വിശ്വസിക്കുന്നു(4:51). ത്വാഗൂത്ത് എന്നതിനർഥം ദുർമൂർത്തികളെന്നും ജിബ്‌ത്‌ എന്നതിന്റെ വിവക്ഷ ക്ഷുദ്രവിദ്യകൾ എന്നുമാണ്ഒരു നന്മയുമില്ലാത്ത മിഥ്യയായതുംഒന്നിനും കൊള്ളാത്തദൃഷ്ടമായത് എന്നൊക്കെയാണ് ജിബ്‌ത് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്സിഹ്ർആഭിചാരംപ്രശ്നം നോക്കൽപ്രശ്‌നക്കാരന്റെ വിഗ്രഹം തുടങ്ങി അടിസ്ഥാന രഹിതങ്ങളായപലതിനും ജിബ്ത്ത് എന്ന് പറയപ്പെടുന്നുജിബ്തിൽ വിശ്വസിക്കും എന്നതിന്റെ ഉദ്ദേശ്യംസിഹ്റിൽ വിശ്വസിക്കലാണ്ജൂത ക്രിസ്‌ത്യാനികൾ സിഹ്റിൽ വിശ്വസിക്കുന്നുവെന്ന്അല്ലാഹു ആക്ഷേപിച്ചതിന്റെ ഉദ്ദേശം സിഹ്റിന് യാഥാർഥ്യം (ഹകീഖത്ത്ഉണ്ടെന്നുംഅതുമൂലം മനുഷ്യരെ ഉപദ്രവിക്കുവാൻ സാധിക്കുമെന്നും വിശ്വസിച്ചതാണ്സുലൈമാൻനബി()ക്ക് അല്ലാഹു പല അമാനുഷിക ദൃഷ്‌ടാന്തങ്ങൾ നൽകിയിരുന്നുസിഹ്റിന്റെപാരമ്പര്യം നിലനിർത്തിപോന്ന യഹൂദികൾ സുലൈമാൻ നബി()ക്ക് ഇതെല്ലാം സാധിച്ചത്സിഹ്ർ മൂലമാണെന്ന് വിശ്വസിക്കുകയും അത് പാമര ജനങ്ങൾക്ക് ഇടയിൽപ്രചരിപ്പിക്കുകയും ചെയ്തു.

വളരെ പുരാതന കാലം മുതൽ നിലനിന്നു പോന്നതും ആധുനിക കാലത്തുംനിലനില്ക്കുന്നതുമായ ഒരു അന്ധവിശ്വാസമാണ് സിഹ്ർവുക്തികൾ തമ്മിലുംകുടുംബങ്ങൾ തമ്മിലും ശത്രുതയുണ്ടാക്കുകയും സാമ്പത്തികമായി വിശ്വാസികളെ ചൂഷണംചെയ്യുകയുമാണ് മാരണക്കാർ ചെയ്യുന്നത്അതുകൊണ്ടാണ് സിഹ്ർ ചെയ്യുന്നതുംചെയ്യിക്കുന്നതും മഹാപാപമായി നബി(സ്വപറഞ്ഞത്യഥാർഥത്തിൽ ആഭിചാരം മൂലംഒരാളെയും ഒന്നും ചെയ്യാൻ കഴിയില്ലകഴിയുമായിരുന്നുവെങ്കിൽ മാരണക്കാരായിരിക്കും ലോകത്തെ അജയ്യർപക്ഷേ ആഭിചാരമെന്ന മിഥ്യാധാരണ

അന്ധവിശ്വാസികളെ അങ്കലാപ്പിലാക്കുന്നു.

അല്ലാഹുവിലും പരലോകത്തിലും ദൃഢമായി വിശ്വസിക്കുന്നവർക്ക് ഇതൊന്നുംഫലിക്കുകയില്ല....

🤲🤲🤲🤲🤲🤲🤲🤲🤲🤲🤲


3...പിശാചിന്റെ കട്ടുകേൾവി


🍇🍇🍇🍇🍇🍇🍇🍇🍇


പരിശുദ്ധ ഖുർആൻ അവതരിക്കുന്നതിന് മുമ്പ് ജിന്നുകൾ വാനലോകത്തെ രഹസ്യങ്ങൾകട്ടുകേൾക്കുവാൻ ശ്രമിച്ചിരുന്നുഅവരുടെ  പതിവ് ഖുർആന്റെ അവതരണ ശേഷവുംതുടർന്നപ്പോൾ വാനലോകത്തേക്കുള്ള പ്രവേശനം പരിപൂർണമായും തടയപ്പെട്ടതായി അവർകാണുകയും ചെയ്‌തുഇതിന്റെ രഹസ്യമറിയാതെ അവർ ചുറ്റിനടക്കുന്ന സന്ദർഭത്തിലാണ്ഖുർആൻ പാരായണം കേൾക്കുന്നത്അപ്പോൾ  ഖുർആന്റെ അവതരണമാണ് ഇതിന്റെകാരണമെന്ന് മറ്റുള്ള ജിന്നുകളോട് ഇവർ പറയുകയാണ്.

അല്ലാഹു പറയുന്നുതീർച്ചയായും ആകാശത്തിലെ ചില ഇരിപ്പിടങ്ങളിൽ നാം (കട്ട്കേൾക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നുഎന്നാൽ ഇപ്പോൾ ആരെങ്കിലും (കട്ട്കേൾക്കുകയാണെങ്കിൽ അവൻ കണ്ടെത്തുന്നത് പതിയിരിക്കുന്നതായ തീജ്വാലയാണ്(72:9).

ഖുർആൻ അവതരണത്തിന് മുമ്പ് പിശാചുക്കൾ കട്ടുകേട്ട വാർത്തകൾ ജോത്സ്യന്മാരിലേക്കുംമറ്റുംഎത്തിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും ഖുർആൻ അവതരണ ശേഷം അതിന്സാധ്യമല്ലെന്നുംവല്ലവനും കട്ടുകേൾക്കുന്ന പക്ഷം അവനെ നശിപ്പിക്കുന്ന തീജ്വാലകൾ

അവനെ പിന്തുടർന്ന് നശിപ്പിക്കുമെന്നും

പരിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞ് തന്നുപിശാചുക്കൾ ആകാശ ലോകത്ത്നടക്കുന്ന സംസാരം കേട്ട് ജ്യോത്സ്യന്മാരിലേക്ക് . എത്തിച്ചുകൊടുക്കുന്നുവെന്ന്വാദിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാൻ കഴിയുംജിന്നുകൾക്ക്കട്ടുകേൾക്കാനുള്ള സ്വാതന്ത്ര്യം പരിപൂർണ്ണമായി എടുത്തുകളഞ്ഞതിനെ സംബന്ധിച്ച്അവർതന്നെ പറയുന്നത് കാണൂ, 'തീർച്ചയായും നമുക്കറിയുകയില്ല ഭൂമിയിലുള്ളവർക്ക്തിന്മയാണോ ഉദ്ദേശിക്കപ്പെട്ടത് എന്ന്അതല്ല അവരുടെ രക്ഷിതാവ് അവർക്ക്സന്മാർഗമാണോ എന്ന്' (72:10).

അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂഅല്ലാഹു ഉദ്ദേശിക്കുന്നവർക്ക്വഹ്‌യ് മുഖേന നബിമാർക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നുആകാശലോകത്തേക്കുള്ള പിശാചിന്റെ പ്രവേശം പരിപൂർണ്ണമായും വിരോധിക്കുന്നതിന് മുമ്പ്മലക്കുകൾ തമ്മിലുള്ള സംഭാഷണം പിശാചുക്കൾ കട്ടുകേട്ട് ഭൂമിയിലുള്ള അവരുടെമിത്രങ്ങൾക്ക് എത്തിച്ചുകൊടുക്കുമായിരുന്നുഅല്ലാഹു പറയുന്നുഞങ്ങൾ (രഹസ്യങ്ങൾകണ്ടെത്താൻ വേണ്ടിആകാശത്തെ തൊട്ടുനോക്കിഅപ്പോൾ അത് ശക്തരായപാറാവുകാരാലും തീ ജ്വാലകളാലും നിറയ്ക്കപ്പെട്ടതായി ഞങ്ങൾ കണ്ടെത്തി. (72:8) നബി()യുടെ നിയോഗത്തോടെ പിശാചുക്കളുടെ പ്രവേശനം നിയന്ത്രിക്കപ്പെട്ടുചിലകാവൽക്കാരെ ഏർപ്പെടുത്തുകയും നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർഎറിഞ്ഞു ആട്ടപ്പെടുകയും ചെയ്തുഇമാം ക്യുർത്യുബി(ഉപരിസൂചിത ആയത്തിന്റെതഫ്‌സീറിൽ ഇപ്രകാരം പറയുന്നു. 'ധിക്കാരികളായ ജിന്നുകൾ ആകാശത്തിലെ വാർത്തകൾമലക്കുകളിൽ നിന്ന് കേട്ടുഅത് ജ്യോത്സ്യന്മാർക്ക് കൊടുക്കാൻ വേണ്ടികട്ടുകേൾക്കുമായിരുന്നുഎന്നാൽ മുഹമ്മദ് നബി()യെ പ്രവാചകനായിനിയോഗിച്ചപ്പോൾ കരിച്ചുകളയുന്ന തീജ്വാലകൾക്കൊണ്ട് അല്ലാഹു കാവൽ ഏർപ്പെടുത്തിഅപ്പോൾ ജിന്നുകൾ പറഞ്ഞുഇപ്പോൾ ആരെങ്കിലും ശ്രദ്ധിച്ചു കട്ട് കേൾക്കുകയാണെങ്കിൽപതിയിരിക്കുന്ന അഗ്നിജ്വാലയെ അവർക്ക് കണ്ടെത്താനാകും' (അൽജാമിഅ്ലിഅഅകാമിൽ ഖുർആൻ ഖുർത്യൂബി 19-12). ഖുർആൻ അവതരണത്തിന് മുമ്പ്വാനലോകത്ത് വെച്ച് മലക്കുകൾ തമ്മിൽ നടത്തുന്ന സംഭാഷണങ്ങൾ പിശാചുക്കൾകേൾക്കുകയും അവരുടെ ആളുകൾക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സമ്പ്രദായംഖുർആൻ അവതരണത്തോടെ അസാധ്യമാക്കുകയും അതിന് ശേഷം ആരെങ്കിലുംകട്ടുകേൾക്കാൻ ശ്രമിച്ചാൽ അതിന് സാധ്യമല്ലെന്നും അതിശക്തമായ തീജ്വാല അവരെപിന്തുടരുമെന്നും ഖുർആൻ വ്യക്തമാക്കിഇനി ഒരിക്കലും കട്ടുകേൾക്കാൻ സാധ്യവുമല്ലജാഹിലിയാ കാലത്ത് പിശാചുക്കൾ കട്ടുകേട്ട വിവരങ്ങളെക്കുറിച്ച് ഉമ്മുൽ മുഅ്മിനീൻആഇശ(ഇങ്ങനെ പറയുന്നു. 'ഞാൻ റസൂൽ()യോട് ചോദിച്ചു ജ്യോത്സ്യന്മാർഞങ്ങളോട് ചില കാര്യങ്ങൾ പറയാറുണ്ടായിരുന്നുഅതിൽ ചിലത് സത്യമാകാറുണ്ട്അപ്പോൾ നബി(പറഞ്ഞുസത്യമായ വാക്ക് ജിന്നുകൾ തട്ടിയെടുക്കുന്നതാണ്എന്നിട്ടത്അവരുടെ മിത്രങ്ങളുടെ കാതുകളിലേക്ക് നൂറുകളവുകളും കൂട്ടിച്ചേർത്ത് ഇട്ടുകൊടുക്കും' (മുസ്ലിം).


🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹