👍🏻 ഖുർആനിലെ
ഉപമകൾ
ഭാഗം :1
🔷🔷🔷🔷🔷🔷🔷🔷🔷🔷
വിശുദ്ധ ഖുർആനിലൂടെ മനുഷ്യരോട് സംസാരിക്കുന്നത് വ്യത്യസ്ഥങ്ങളായരീതിയിലൂടെയാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഉപമകളിലൂടെ വിശുദ്ധ ഖുർആൻ ചിലകാര്യങ്ങൾ * ഓർമ്മപ്പെടുത്തുന്നത്. അതായത്, വിശുദ്ധ ഖുർആൻ മനുഷ്യരോട് ചിലകാര്യങ്ങൾ ഉദാഹരണങ്ങളിലൂടെയാണ് ബോധ്യപ്പെടുത്തുന്നത്.
ഒരു ശൈലിയാക്കൊണ്ടു പ്രതിപാദന തന്നെയാണ് വിശുദ്ധ ഖുർആനിൽ അല്ലാഹു ഉപമകൾപറഞ്ഞിട്ടുള്ളത്.
അൽ കഹ്ഫ് 18 : 54
തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന് അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.(18/54)
അൽ ഇസ്റാഅ് 17 : 89
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെമനസ്സുവന്നില്ല.(17/89)
ആ ഉദാഹരണങ്ങൾ നാം ജനങ്ങൾക്ക് വേണ്ടി വിവരിക്കുന്നു അവർ ചിന്തിക്കുവാൻവേണ്ടി(59/21)
അൽ ബഖറഃ 2 : 26
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരുകൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെനാഥന്‍റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന് പിഴവിലാക്കുന്നു. ധാരാളം പേരെനേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തംഅവന്‍ പിഴപ്പിക്കുകയില്ല.(2/26)
അല്ലാഹുവിൻറെ ഉപമകൾ ഏറ്റവും കുറ്റമറ്റതും ശബ്ദവും അർത്ഥങ്ങൾക്ക് പൂർണ്ണതനൽകുന്നതും ആയിരിക്കും വിവിധതരം ലക്ഷ്യങ്ങളോടെയാണ് അല്ലാഹു ഉപമകൾഉപയോഗിച്ചിരിക്കുന്നത് ചിലപ്പോൾ സത്യത്തെ ശക്തിപ്പെടുത്തുവാൻ ആണെങ്കിൽ മറ്റ്ചിലപ്പോൾ നിരാർത്ഥകത ബോധ്യപ്പെടുത്താൻ ആയിരിക്കും വേറെ ചിലപ്പോൾഹൃദയങ്ങൾക്ക് ആശ്വാസകരമായ ഉപദേശമായിട്ടാവും വിശ്വാസവും കർമ്മമണ്ഡലങ്ങളുംസ്വഭാവങ്ങളും എല്ലാം അടങ്ങിയ വ്യത്യസ്ത മേഖലകൾ അള്ളാഹു ഉപമകളിലൂടെപ്രതിപാദിച്ചിട്ടുണ്ട്....
1. ബഹുദൈവ വിശ്വാസത്തിൻറെ നിരർത്ഥകതയും ഏകദൈവവിശ്വാസത്തിൻറെ യാഥാർത്ഥ്യവും ബോധ്യപ്പെടുത്തുന്നു🔷
അസ്സുമർ 39 : 29
അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരംവഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാര്. ഒരു യജമാനന് മാത്രംകീഴ്പെടേണ്ടവനായ മറ്റൊരാളെയും ( ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു ). ഉപമയില്‍ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(39/29)
ഏക ഇലാഹിനുപുറമെ മറ്റുദൈവങ്ങളെ സ്വീകരിച്ചു ആരാധിക്കുന്നതിൽ നിന്ന് അവർവിരമിക്കുന്നുമില്ല. ഇവർക്ക് കാര്യം വേഗത്തിൽ ഗ്രഹിക്കുവാൻപോരുന്ന വ്യക്തമായ ഒരു ഉപമവിവരിക്കുന്നത്.
പരസ്പരം രജ്ഞിപ്പും യോജിപ്പും ഇല്ലാതെ, നിത്യവും വഴക്കടിച്ചു കൊണ്ടിരിക്കുന്നസ്വാർത്ഥികളായ ഒന്നിലധികം യജമാന്മാരുടെ കീഴിൽ, ഒരിക്കലും സ്വൈര്യം കൂടാതെജീവിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും, ഒരേ യജമാനന്റെ മാത്രം കീഴിൽസ്വൈര്യസമാധാനത്തോടുകൂടി വർത്തിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും തുലനംചെയ്ത് നോക്കുക. ബഹുദൈവങ്ങളെ ആരാധിക്കുന്നവർ ഒന്നാമത്തവനെപോലെയുംഏകദൈവത്തെ മാത്രം ആരാധിക്കുന്നവർ രണ്ടാമത്തെവനെപോലെയുമാകുന്നു . ഒന്നാമത്തവന്റെ മനഃക്ലേശങ്ങളും, രണ്ടാമത്തവന്റെ മനസ്സമാധാനവും വ്യക്തമാണല്ലോ . അതു പോലെ,ഏത് ദൈവങ്ങളെയാണ് തൃപ്തിപ്പെടുത്തേണ്ടത്, ഓരോരുത്തരെയുംഎങ്ങിനെ പൂജിക്കണം, എങ്ങനെ പ്രസാദിപ്പിക്കണം, ആദിയായ അലട്ടുകൾബഹുദൈവവിശ്വാസികളെ ശല്യപെടുത്തികൊണ്ടിരിക്കുന്നു. ഏക ദൈവവിശ്വാസിയാകട്ടെ, ഏക ഇലാഹായ അല്ലാഹുവിന്റെ പ്രീതിമാത്രം ഉന്നം വെച്ചും അവനിൽ സർവ്വസ്വം അർപ്പിച്ചുംസ്വസ്ഥമായിക്കഴിയുന്നു. അല്പമെങ്കിലും നിഷ്‌പക്ഷബുദ്ധിയോടെ ആലോചിക്കുന്നഏവർക്കും ഈ വ്യത്യാസം ഗ്രഹിക്കുവാൻ കഴിയുന്നതാണ്. الحمد لله ( അല്ലാഹുവിന്സ്തുതി ) പക്ഷേ, അധികം ആളുകളും ഇതൊന്നും ഗ്രഹികുന്നില്ല.
2.. അല്ലാഹുവിന് പുറമേ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ അവസ്ഥബോധ്യപ്പെടുത്തുന്നു🔷
അൽ അൻകബൂത്ത് 29 : 41
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത്‌എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!(29/41)എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി ആര്‍ക്കും അറിയാവുന്നതാണ്. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതുപര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതുകേടുവന്നുപോകയും ചെയ്യും. ഇതുപോലെത്തന്നെയാണ് അല്ലാഹു അല്ലാത്തവരെരക്ഷാകര്‍ത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോടുപ്രാര്ത്ഥിക്കുകയും, അവര്‍ക്കു നേര്‍ച്ചവഴിപാടുകള്‍ നടത്തുകയും ചെയ്യുന്നവരുടെസ്ഥിതിയും. യാതൊരു രക്ഷയും സഹായവും അതുമൂലം അവര്‍ക്കു ലഭിക്കുവാനില്ല. ഒന്നിനെയും ഇതില്‍നിന്ന് ഒഴിവാക്കാനുമില്ല. കാരണം:
അൽ ബഖറഃ 2 : 256
മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെഅവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(2/256)
ഈ ഉപമയിലൂടെ വിഷയത്തിന്റെ ഗൗരവം ഒരാളുടെ ഹൃദയത്തിൽ ശക്തമായി പതിപ്പിക്കാൻഖുർആനും കഴിയുന്നു..
3.. ശിർക്കിന്റെ നിരർത്ഥകതയും ശിർക്ക് ചെയ്യുന്നവരുടെബുദ്ധിശൂന്യതയും വ്യക്തമാക്കുന്നു.🔷
അന്നഹ്ൽ 16 : 75
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെവകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായുംചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരുംമനസ്സിലാക്കുന്നില്ല.(16/75)
( ഇനിയും ) രണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്ഒരാള് യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന് തന്‍റെ യജമാനന് ഒരുഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്മയും കൊണ്ട്വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍കല്‍പിക്കുന്നവനും തുല്യരാകുമോ?(16/76)
വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, വിഗ്രഹാരാധകന്മാരുടെ ബുദ്ധിശൂന്യതയുംവ്യക്തമാക്കുന്ന രണ്ടു ഉപമകളാണു അല്ലാഹു ഈ വചനങ്ങളില്‍ വിവരിക്കുന്നത്: (1) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവനും ഇഷ്ടംപോലെ ഒന്നും പ്രവര്‍ത്തിക്കുവാനുള്ള കഴിവോസ്വാതന്ത്ര്യമോ ഇല്ലാത്തവനുമായ ഒരടിമ. മാന്യനും, ധനികനും, രഹസ്യ പരസ്യവ്യത്യാസമില്ലാതെ ഉദാരമായി ചിലവഴിക്കാറുള്ളവനുമായ ഒരു സ്വതന്ത്രന്‍, ഈ രണ്ടുപേരുംമനുഷ്യന്‍മാര്‍ തന്നെ. പക്ഷേ, സ്ഥാനമാനങ്ങളിലും, പദവിയിലും, ഉപകാരത്തിലുമൊക്കെരണ്ടുപേരും തമ്മില്‍ യാതൊരു സാമ്യവുമില്ലല്ലോ. എന്നിരിക്കെ, അന്നദാതാവും, അനുഗ്രഹദാതാവും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിനോടു യാതൊരുഗുണദോഷവും ചെയ്വാനോ, സ്വന്തം കാര്യങ്ങളെങ്കിലും നിയന്ത്രിക്കുവാനോ കഴിയാത്തബിംബങ്ങളെ സമമാക്കുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?! (2) യാതൊന്നുംസംസാരിക്കുവാന്‍ കഴിയാത്തവനും, ഒരു കാര്യത്തിനും ഏല്‍പിച്ചു വിടുവാന്കൊള്ളാത്തവനും, അങ്ങനെ, രക്ഷാകര്‍ത്താക്കള്‍ക്കു ഒരു ഭാരമായി മാത്രംകഴിഞ്ഞുകൂടുന്നവനുമായ ഒരാള്‍ ബുദ്ധിയും, തന്റേടവും ഉള്ളതോടുകൂടിസന്മാര്ഗ്ഗനിരതനും, മറ്റുള്ളവര്‍ക്കു സദുപദേശിയുമായി വര്‍ത്തിക്കുന്ന മറ്റൊരാള്‍, മാനുഷികഗുണങ്ങളില് ഈ രണ്ടുപേരും സമന്മാരായി ബുദ്ധിയുള്ള ആരെങ്കിലും ധരിക്കുമോ?! എന്നിരിക്കെ, നിര്‍ജ്ജീവികളും, നിശ്ചേഷ്ടങ്ങളുമായ ബിംബങ്ങളെ ലോകരക്ഷിതാവുംനിയന്താവുമായ അല്ലാഹുവിനോടു സമപ്പെടുത്തി ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നതില്‍പരം വിഡ്ഢിത്തം വേറെ എന്താണുള്ളത്?!
4. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിരർത്ഥകത 🔷
അർറൂം 30 : 28
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമവിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ ( അടിമകളെ ) യും നിങ്ങള്‍ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച്മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(30/28)
അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളില്‍ നിങ്ങളുടെഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട്അവരും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്‍മാരുമായ നിങ്ങള്‍ പരസ്പം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്നപ്രകാരം അവരെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു സംഭവ്യമാണോ? ഒരിക്കലുമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളില്‍ എങ്ങിനെയാണ്മറ്റുള്ളവര്‍ക്കു – എല്ലാവരും അവന്‍റെ ഉടമസ്ഥതയിലുള്ളവരാണല്ലോ – പങ്കുണ്ടാവുക?! എന്നത്രെ ആയത്തിന്‍റെ താല്പര്യം. മനുഷ്യന്റെ സ്വത്തു വാസ്തവത്തില്‍ അല്ലാഹുനല്കിയതാണ്. അടിമകളുടെ മേലുള്ള മനുഷ്യന്‍റെ അവകാശം ഒരു സാങ്കേതികമായഅവകാശം മാത്രവുമാണ്. സൃഷ്ടികളാകട്ടെ, അല്ലാഹുവിന്റെ ഉടമത്തത്തില്‍നിന്നു ഒരുവിധേനയും ഒഴിവാകുന്നവരുമല്ല.
മുശ്രിക്കുകള്‍ തങ്ങളുടെ ഹജ്ജുകര്‍മ്മങ്ങളില്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: لا شَرِيكَ لكإِلا شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ (ഒരു പങ്കുകാരനല്ലാതെ നിനക്കു – അല്ലാഹുവിനു – പങ്കുകാരില്ല, ആ പങ്കുകാരനും അവന്‍റെ ഉടമസ്ഥതയിലുള്ളതും നിനക്ക്ഉടമപ്പെടുന്നതുതന്നെയാണ്.). തങ്ങള്‍ ആരാധിച്ചുവരുന്ന വിഗ്രഹത്തെയും, അതിന്റെപേരില്‍ നീക്കിവെച്ച സ്വത്തുക്കളെയും ഉദ്ദേശിച്ചാണ് അവര്‍ ഇങ്ങിനെ പറയുന്നത്. ഈമുശ്രിക്കുകള് മാത്രമല്ല, ഇവരെപ്പോലുള്ള എല്ലാ മുശ്രിക്കുകളും ബുദ്ധികൊടുത്തുആലോചിക്കുന്നപക്ഷം തങ്ങളുടെ വിഡ്ഢിത്തം ഈ ഒരൊറ്റ ഉപമകൊണ്ടു മനസ്സിലാക്കാംഎന്നാണ് ആയത്തിന്‍റെ അവസാനവാക്യം ചൂണ്ടിക്കാട്ടുന്നത്.
‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ (مَّا مَلَكَتْ أَيْمَانُ) എന്ന വാക്കിന്‍റെ ഉദ്ദേശ്യംഅടിമകളാകുന്നു. (ഈ പ്രയോഗത്തെ സംബന്ധിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ളവ്യാഖ്യാനക്കുറിപ്പില്‍ വായിച്ച വിശദീകരണം ഓര്‍ക്കുക). മേല്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ വഴിഅവിശ്വാസികള്‍ സത്യം മനസ്സിലാക്കി സത്യവിശ്വാസം സ്വീകരിക്കാത്തതിനു കാരണംഅല്ലാഹു ചൂണ്ടിക്കാട്ടുന്നു
5.. അല്ലാഹുവിൽ ഒരു പങ്കുചേർക്കുന്നവന്റെ അവസ്ഥ🔆
അൽ ഹജ്ജ് 22 : 31
വക്രതയില്ലാതെ ( ഋജുമാനസരായി ) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട്യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം ( നിങ്ങള്‍. ) അല്ലാഹുവോട് വല്ലവനുംപങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെപക്ഷികള് അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെവിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.(22/31)
ഇസ്ലാമിൽ ഏറ്റവും വലിയ പാപം ശിർക്കാണ്. അഥവാ അല്ലാഹുവിൽ പങ്ക്ചേർക്കലാണ്.അല്ലാഹുവിൽ പങ്ക്ചേർക്കുന്നവന്റെ അവസ്ഥ ഒരു ഉപമയിലൂടെ അല്ലാഹുവിവരിക്കുന്നു. അവൻ ആകശത്ത് നിന്ന് വീണവനെ പോലെയാണ്. ആകാശത്ത് നിന്ന്വീണവനെ ഒന്നുകിൽ പക്ഷികൾ റാഞ്ചിക്കൊണ്ടു പോകുന്നു അല്ലെങ്കിൽ കാറ്റ് അവനെവിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. ഏതായാലും അവന്റെ കാര്യംഅതേപോലെയാണ് മോശമാണ്. ശിർക്കിന്റെ കാര്യവും . ഏകാനായ രക്ഷിതാവിനെ വിട്ട് മറ്റ്പലരേയും ആശ്രയിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒന്നിലും അവന് തൃപ്തി വരില്ല. ഇന്ന് ഒരാധ്യനെ അവൻ ആശ്രയിക്കും. നാളെ മറ്റൊരാരാധ്യനെ അവൻ ആശ്രയിക്കും. അങ്ങനെ ശിർക്കിൽ മുങ്ങിക്കുളിച്ച അവന് മനഃശാന്തി നഷ്ടപ്പെടും. അല്ലാഹുവിനെസൃഷ്ടികളേയും മഖ്ബറകളെയും തേടി അലയുന്നവർ അശാന്തമായ മനസ്സുമായിജീവിക്കേണ്ടിവരും ഈ ഉപമയിലെ ആകാശം മനുഷ്യൻറെ പ്രകൃതിപരമായ അവസ്ഥയാണ്മനുഷ്യപ്രകൃതി തൗഹീദ് ഉൾക്കൊള്ളുന്നതാണ് തൗഹീദ് ഉൾക്കൊള്ളുന്ന മനുഷ്യൻഉന്നതമായ അവസ്ഥയിൽ ആയിരിക്കും. അല്ലാഹു പങ്കു ചേർക്കുന്നതോടെ അവൻ തന്റെശുദ്ധ പ്രകൃതിയാകുന്ന ആകാശത്തു നിന്ന് പെട്ടെന്ന് താഴെ ആപതിക്കുകയാണ് ചെയ്യുന്നത്ശിർക്കിന്റെ കേന്ദ്രത്തിലേക്കാണ് അവൻ വീഴുന്നത് ശിർക്കിന്റെ ആളുകൾ ഓരോരുത്തരുംകൊണ്ടുപോകാൻ ശ്രമിക്കുന്നു അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ശിർക്കിന്റെകേന്ദ്രത്തിൽ എത്തപ്പെടുകയും ചെയ്യുന്നു..
6.. അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയോടെ നിരർത്ഥകത🔆
അർറഅ്‌ദ് 13 : 14
അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെനേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(13/14)
വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുവാന്‍ അവകാശപ്പെട്ടവന്‍ അല്ലാഹു മാത്രമാകുന്നു. അവനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടു ഒരു കാര്യവുമില്ല. അത് ഒരു ഉപമയിലൂടെ അല്ലാഹുവിശദീകരിച്ചു തരുകയാണ് ഇവിടെ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിക്കുന്നതു, ഒരാള്‍ കിണറ്റിനരികെ ചെന്ന് ദാഹ നിവൃത്തിക്കായി അതിലേക്കു രണ്ടു കൈയുംനീട്ടുന്നതിനു തുല്യമാകുന്നു. വെള്ളം അവിടെയുണ്ടു. അതവന്നു ആവശ്യവുമുണ്ട്. പക്ഷേ, കൈ നീട്ടിയതു കൊണ്ടു വെള്ളം വായിലെത്തുകയില്ലല്ലോ. തൊട്ടികെട്ടിമുക്കിയെടുക്കുകയാണു വെള്ളം കിട്ടുവാനുള്ള മാര്‍ഗ്ഗം. അതു പോലെ, ഉദ്ദിഷ്ട കാര്യംസാധിക്കുവാന്‍ അതിന്റെ നേര്‍ക്കു നേരെയുള്ള മാര്‍ഗ്ഗം തന്നെ സ്വീകരിക്കണം. അല്ലാഹുഅല്ലാത്തവരെ വിളിച്ചപേക്ഷിച്ചതു കൊണ്ടു ഉദ്ദിഷ്ടകാര്യം സാധിക്കുവാന്‍ പോകുന്നില്ല. അതു അവിശ്വാസികളുടെ പണിയാകുന്നു. വെറും ഒരു പാഴ് വേല മാത്രമാണത്.
7.. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ നിരർത്ഥകത🔆
അൽ ഹജ്ജ് 22 : 73
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരുഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനുംഅപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായുംഅല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.(22/73-74)
മനസ്സിലാക്കുവാൻ ഒട്ടും പ്രയാസമില്ലാത്ത വ്യക്തമായ ഒരു ഉപമ - നിത്യാനുഭവംസാക്ഷീകരിക്കുന്ന സ്പഷ്ടമായ ഒരു വസ്തുത - മനുഷ്യവർഗ്ഗത്തെ ആകമാനംവിളിച്ചുണർത്തിക്കൊണ്ട് അല്ലാഹു അവരുടെ മുമ്പിൽ വെക്കുകയാണ്. അല്ലാഹുവിനുപുറമെ, ജനങ്ങൾ ആരാധിക്കുകയോ, വിളിച്ചു പ്രാർഥിക്കുകയോ ചെയ്യുന്ന ഏതൊരുആരാധ്യവസ്തുവിന്നും തന്നെ, ഒരു നിസ്സാര കാര്യത്തിനുപോലും കഴിവില്ലെന്നും, ആകയാൽഅല്ലാഹു മാത്രമേ ആരാധ്യനും, പ്രാർഥിക്കപ്പെടുന്നവനും ആയിരിക്കുവാൻനിവൃത്തിയുള്ളൂവെന്നും ഇത് മൂലം സ്ഥാപിക്കുന്നു.
വിഗ്രഹങ്ങളാവട്ടെ, മനുഷ്യവർഗ്ഗത്തിലോ മറ്റോ ഉൾപെട്ടവരാകട്ടെ, ആരാധ്യന്മാരായിസങ്കല്പിക്കപ്പെടുന്ന എല്ലാവരും ഒത്തുചേർന്നു പരിശ്രമിക്കുകയും, ആരാധകന്മാരെല്ലാംഒന്നിച്ചുചേർന്നു അവരോട് പ്രാർത്ഥിക്കുകയും ചെയ്താൽപോലും, ഒരൊറ്റ ഈച്ചയെപോലും- അഥവാ ഏറ്റവും നിസ്സാരമായ ഒരു ജന്തുവെപ്പോലും -സൃഷ്ടിക്കുവാൻ അവർക്ക്കഴിയുകയില്ലെന്ന് അല്ലാഹു ഖണ്ഡിതമായി പറഞ്ഞിരിക്കുകയാണ്. ഇതേവരെ അതിനുആർക്കും കഴിഞ്ഞിട്ടില്ലെന്നതു പോലെ, ഭാവിയിലും അത് കഴിയുകയില്ലെന്നാണ്, لَنۡ يَخۡلُقُوا(അവർ സൃഷ്ടിക്കുന്നതേയല്ല ) എന്ന വാക്ക് സ്പഷ്ടമാക്കുന്നത്. ജീവന്റെ കാര്യം നിൽകട്ടെ, ഈച്ചയുടെ ശരീരം പോലും,ശുദ്ധശൂന്യതയിൽ നിന്ന് നിർമിക്കുവാൻ ആർക്കാണ്സാധിക്കുക?! ജീവനെ സംബന്ധിച്ചിടത്തോളം- അങ്ങനെ ഒന്ന് നിലവിലുണ്ട്എന്നതിനപ്പുറം- അതെന്താണ്, എങ്ങനെയാണ് എന്നുപോലും മനുഷ്യന് സൂക്ഷ്മമായിഅറിയുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിട്ടാണിരിക്കുന്നതും; മേലിലുംഅതങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. ഈച്ചയുടെ കാര്യംതന്നെ ഇതാണെങ്കിൽ, ഒട്ടകത്തിന്റെയും ആനയുടെയും മറ്റും മറ്റും കഥ പറയുവാനുണ്ടോ?!
തുടർന്നുകൊണ്ട് ഒരടി വീണ്ടും മുന്നോട്ടുകടന്നു ഖുർആൻ ഉറപ്പിച്ചു ഉറപ്പിച്ചുപറയുകയാണ്: സൃഷ്ടിക്കുന്ന കാര്യം ഇരിക്കട്ടെ, ആ നിസ്സാരജീവി അവരിൽനിന്ന് വല്ലതുംതട്ടിയെടുത്തു കൊണ്ടുപോയാൽ അത് മടക്കിവാങ്ങുവാൻ പോലും അവർക്ക് സാധ്യമല്ലെന്ന്! വിഗ്രഹങ്ങളെയും ബിംബങ്ങളെയും സംബന്തിച്ചു മാത്രമല്ല, മറ്റാരെ സംബന്ധിച്ചുമുള്ള വിധിഇതുതന്നെയാണ്. ബിംബങ്ങളുടെ മുന്നിൽ സമർപ്പിക്കപ്പെടുന്ന നിവേദ്യങ്ങളിൽ നിന്നോ; അവയുടെ തലക്കുമീതെ ഒഴിക്കപ്പെടുന്ന നെയ്യ് മുതലായവയിൽ നിന്നോ ഈച്ച വല്ലതുംതട്ടിക്കൊണ്ടുപോയാൽ അവയ്ക്ക് അത് തിരിച്ചുവാങ്ങുവാൻ സാധ്യമല്ലെന്ന് ആർക്കുംഅറിയാവുന്നതാണ്. എന്നാൽ ദൈവമായി സങ്കല്പിക്കപ്പെടുന്നത് മനുഷ്യനോ മറ്റോആണെങ്കിലോ? അതും വാസ്തവത്തിൽ അങ്ങനെത്തന്നെ. മനുഷ്യന്റെ രക്തം കുടിച്ചു- അല്ലെങ്കിൽ അവനിൽ നിന്ന് മറ്റുവല്ലതും തട്ടിയെടുത്ത- ഈച്ചയിൽ നിന്നോ കൊതുകിൽനിന്നോ അത് വീണ്ടെടുക്കാൻ അവന് കഴിയുമോ? ഒരിക്കലുമില്ല! ഒരുപക്ഷേ, അവൻകുപിതനായി വല്ലപ്പോഴും ഈച്ചയെ പിടിച്ചു കൊന്നേക്കാം. എന്നാലും നഷ്ടപ്പെട്ടത്വീണ്ടെടുത്ത യഥാസ്ഥാനത് മടക്കി എത്തിക്കുക അസാധ്യം തന്നെയാണല്ലോ. ഈച്ച,കൊതുക്,ഉറുമ്പ് മുതലായ നിസ്സാര വസ്തുക്കളോട് പോലും പരാജയംസമ്മതിക്കേണ്ടിവരുന്നവരെ ആരാധിച്ചിട്ടെന്തുഫലം? അവരോട് പ്രാർത്ഥിച്ചിട്ട് എന്ത്പ്രയോജനം? തേടുന്നവനും, തേടപ്പെടുന്നവനും അബലന്മാർ! ഇരു കൂട്ടരും ദുർബ്ബലന്മാർ!
വാസ്തവം ഇതാണെങ്കിൽ- കഴിവുകളെല്ലാം അല്ലാഹുവിന് മാത്രമാണെങ്കിൽ- പിന്നെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുകയും, അവയോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽപരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! പക്ഷെ ജനങ്ങൾ അല്ലാഹുവിന് കൽപ്പിക്കേണ്ടുന്നനിലപാട് അവന് കല്പിക്കുന്നില്ല; സംഗതി ഇത്രയും വ്യക്തമായിരുന്നിട്ടും, അവർഅല്ലാഹുവിന്റെ ശക്തിയെയും, പ്രതാപത്തെയും കുറിച്ച് ഗൗനിക്കുന്നുമില്ല: ഇതാണതിന്കാരണം.
8.. പലിശ തിന്നുന്നവന്റെ പരലോകത്തെ അവസ്ഥ🔆
അൽ ബഖറഃ 2/275)
പലിശ തിന്നുന്നവൻ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നതുപോലെയല്ലാതെഎഴുന്നേൽക്കുകയില്ല(2/275)
പലിശ തിന്നുന്നവരുടെ പരലോകത്തെ അവസ്ഥ എങ്ങനെ ആയിരിക്കും എന്നാണ് അല്ലാഹുഈ ആയത്തിലൂടെ വിവരിക്കുന്നത് പലിശ തിന്നുന്നവൻ നാളെ പരലോകത്ത് വരുന്നത്പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നതുപോലെ ആയിരിക്കും പലിശ തിന്നുന്നവന്റെപരലോകത്തെ അവസ്ഥ അല്ലാഹു പറഞ്ഞു തരുന്നത് ഏതൊരു മനുഷ്യനും പെട്ടെന്ന്മനസ്സിലാക്കാൻ കഴിയുന്ന ഒരു ലളിതമായ ഉദാഹരണത്തിലൂടെയാണ് പരലോകത്തെ ഒരുഅനുഭവത്തെ ദൃശ്യലോകത്തുമായി ഉപമിക്കുക വഴി അത് ഉൾക്കൊള്ളാൻ എളുപ്പമാകുന്നു..
9.. അല്ലാഹുവിൻറെ മാർഗത്തിൽ ധനം ചെലവഴിക്കുന്നതിന്റെശ്രേഷ്ഠത🔆
അൽ ബഖറഃ 2 : 261
അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരുധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹുവിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാണ്.(2/261)
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്‍റെ പ്രാധാന്യവും, ധനംചെലവഴിക്കുന്നതില് അറിഞ്ഞിരിക്കേണ്ടുന്ന പല കാര്യങ്ങളും വിവരിച്ചു കൊണ്ടുള്ളതാണ്ഈ വചനവും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും. അല്ലാഹുവിന്റെ മാര്‍ഗം ( سَبِيلِ الَّله ) കൊണ്ടുദ്ദേശ്യം അവന്‍ തൃപ്തിപ്പെടുന്ന എല്ലാ നല്ല വിഷയങ്ങളുമാകുന്നു. അതില്മുന്പന്തിയില് നിലകൊള്ളുന്നതാണ് 'ജിഹാദ്' -അഥവാ ഇസ്‌ലാമിലെ ധര്‍മസമരം. നന്മകള്‍ക്ക് ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്നും, തിന്മകള്ക്ക് അതേ അളവില്‍മാത്രമേ പ്രതിഫലം നല്‍കപ്പെടുകയുള്ളൂവെന്നും (സൂ: അന്‍ആം, 160 ല്‍) അല്ലാഹുവ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക്എഴുനൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികംപ്രതിഫലം നല്‍കുന്നതിലും പിശുക്കോ, മടിയോ, വിഷമമോ ഇല്ലാത്തവനാണ് അവന്എന്നും, ആര്‍ക്കെല്ലാമാണ് കൂടുതല്‍ നല്‍കേണ്ടതെന്നും, ഏതിനൊക്കെയാണ് അധികംനല്‍കേണ്ടതെന്നുമൊക്കെ അവന്നറിയാമെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
എഴുനൂറിരട്ടി പ്രതിഫലം നല്‍കുമെന്ന് പറയാതെ, നൂറുമണി വീതമുള്ള ഏഴുകതിര്‍ഉല്‍പാദിപ്പിക്കുന്ന ധാന്യം പോലെ എന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ചിലവഴിക്കുന്നധനത്തിന്റെ പരിശുദ്ധി, വിഷയത്തിന്റെ പ്രാധാന്യം, ചിലവഴിക്കുന്നവന്റെ ഉദ്ദേശ്യലക്ഷ്യംആദിയായവ അനുസരിച്ചും ചെലവഴിച്ചതിന്‍റെ ഫലമായുണ്ടാകുന്ന നന്മകളുടെതോതനുസരിച്ചുമായിരിക്കും ആ വര്‍ദ്ധനവ് എന്നുള്ള സൂചനയാണിതിലുള്ളത്. വിത്തിന്റെഗുണം, മണ്ണിന്റെ ഗുണം, വെള്ളവും വളവും ലഭിക്കുന്ന തോത്എന്നിവയനുസരിച്ചാണല്ലോ ചെടിയുടെ വളര്‍ച്ചയും വിളവും ഉണ്ടാകുക. ധനംചിലവഴിക്കുന്നത് മാത്രമല്ല, എല്ലാ സല്‍ക്കര്‍മങ്ങളുടെയും സ്ഥിതി ഇത് തന്നെ. ഈ വസ്തുതനബി വചനങ്ങളില്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടു കാണാം.
നബി(സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: 'ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍ നിന്ന്ഒരു കാരക്കസമാനമായ വല്ലതും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെ അല്ലാഹുസ്വീകരിക്കുകയില്ലതാനും- അല്ലാഹു അതവന്‍റെ വലങ്കൈ കൊണ്ട് (സസേന്താഷം) സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാള്‍ തന്‍റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളര്‍ത്തുന്നതു പോലെ അതിന്‍റെ ആള്‍ക്കു വേണ്ടി അവന് അതിനെവളര്ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മലപോലെ ആയിത്തീരും.' (ബു; മു.) ഒരാള്‍ ഒരുമൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി(സ) യോട് പറഞ്ഞു: 'റസൂലേ, ഇത് അല്ലാഹുവിന്‍റെമാര്‍ഗത്തിലേക്കുള്ളതാണ്.' അപ്പോള്‍, തിരുമേനി പറഞ്ഞു: 'അതിന് പകരം തനിക്ക്ക്വിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.' (അ; മു; ന.) മറ്റൊരു നബിവചനത്തിന്‍റെസാരം ഇതാണ്: 'മനുഷ്യന്‍റെ എല്ലാ (നല്ല) കര്‍മങ്ങള്‍ക്കും ഒരു നന്മക്ക്അതിന്‍റെ പത്തത്ര കണ്ടായിരിക്കും. അങ്ങനെ, എഴുനൂറിരട്ടിവരെ ഉണ്ടായിരിക്കും. അല്ലാഹുപറയുന്നു: നോമ്പൊഴികെ -അതെനിക്കുള്ളതാണ് -ഞാനത്രെ അതിന് പ്രതിഫലംകൊടുക്കുക.അവന്‍ എന്‍റെ കാരണത്താല്‍ അവന്‍റെ ദേഹേച്ഛയും ഭക്ഷണവുംഉപേക്ഷിക്കുന്നു....'(ബു; മു.)
10 അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സമ്പത്ത് ചെലവഴിക്കുന്നവർ🔆
അൽ ബഖറഃ 2 : 265
അല്ലാഹുവിന്‍റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത്‌സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടികായ്കനികള്‍ നല്കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാംകണ്ടറിയുന്നവനാകുന്നു.(2/265)
അല്ലാഹുവിന്‍റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്റെസന്ദേശങ്ങളിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്‍റെ ദൃഢീകരണമായിക്കൊണ്ടുംസല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തില്‍ അല്ലാഹുവിവരിക്കുന്നു. സാധാരണമായ നിലപ്പരപ്പില്‍ നിന്നും കുറേ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മേടുപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തില്‍ നിന്ന്ശുദ്ധമായിരിക്കുന്നതു കൊണ്ട് അതിലെ കായ്കനികള്‍ക്ക് പ്രത്യേകം ഗുണവുംസ്വാദുമുണ്ടായിരിക്കുമല്ലോ. കൊടുക്കുന്ന വളങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാല്‍, ഇതരതോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്‍റെ രണ്ടത്രഫലം അതില്‍നിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാലുംകുറേയൊക്കെ ഫലം ആ തോട്ടം നല്കാതിരിക്കുകയില്ല. ഇങ്ങനെത്തന്നെയാണ് അവരുടെദാനധര്മങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവര്‍ ചിലവ് ചെയ്യുന്നത്. ചെയ്തഉപകാരം എടുത്തു പറഞ്ഞു കൊണ്ടിരിക്കുകയോ, അതിന്റെ പേരില്‍ വല്ലസ്വൈര്യക്കേടുണ്ടാക്കലോ അവരില്‍ നിന്ന് ഉണ്ടാകുന്നതുമല്ല. അതുകൊണ്ട് അവരുടെദാനധര്‍മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതിരിക്കുകയില്ല. അവരുടെഉദ്ദേശ്യശുദ്ധിയും,വിശ്വാസദൃഢതയും എത്രക്ക് കൂടുതലാകുന്നുവോ അതനുസരിച്ച് ആഫലം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും എന്ന് സാരം. ഓരോരുത്തരുടെയുംപ്രവര്ത്തനങ്ങളും നിലപാടും മന:സ്ഥിതിയും സസൂക്ഷ്മം അല്ലാഹു കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നു കൂടി അവസാനം ഓര്‍മിപ്പിച്ചിരിക്കുന്നു.
11. ദാനം ചെയ്തത് എടുത്തുപറയുകയും ആളുകളെ കാണിക്കാനായിട്ട്ദാനം ചെയ്യുകയും ചെയ്യുന്നവരുടെ ദാനങ്ങളുടെ അവസ്ഥ🔆
അൽ ബഖറഃ 2 : 264
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُبۡطِلُواْ صَدَقَٰتِكُم بِٱلۡمَنِّ وَٱلۡأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُ بِٱللَّهِوَٱلۡيَوۡمِ ٱلۡأٓخِرِۖ فَمَثَلُهُۥ كَمَثَلِ صَفۡوَانٍ عَلَيۡهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلۡدًاۖ لَّا يَقۡدِرُونَ عَلَىٰ شَىۡءٍ مِّمَّاكَسَبُواْۗ وَٱللَّهُ لَا يَهۡدِى ٱلۡقَوۡمَ ٱلۡكَٰفِرِينَ
സത്യവിശ്വാസികളേ, ( കൊടുത്തത് ) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടുംനിങ്ങള് നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലുംപരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ്‌മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആമഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്‍റെയാതൊരുഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെനേര്‍വഴിയിലാക്കുകയില്ല.(2/264)
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ - സല്ക്കാര്യങ്ങളില്- ധനം ചിലവഴിക്കുന്നവര്‍ അവശ്യംമനസ്സിലാക്കേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. ദാനധര്‍മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവഉപേക്ഷിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുന്നു.
(1) ചെയ്ത ഉപകാരം എടുത്തു പറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക ( الْمَنّ ) ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിന് പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെ അന്തസ്സിനും മാനത്തിനും ഇത് ക്ഷതംഏല്‍പിക്കുകയും ചെയ്യും.
(2) ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഉപദ്രവവുംസ്വൈര്യക്കേടും വരുത്തുക ( الاذى ) ചെയ്ത ഉപകാരത്തിന്‍റെ പേരില്‍ നന്ദിയും, കൂറുംപുലര്ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നും അവന്‍തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്‍റെ ഉത്ഭവം.
(3) അന്യരെ കാണിക്കുവാനും, അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലുംപ്രവര്‍ത്തിക്കുക ( الرياء ), ജനമദ്ധ്യെ പേരും കീര്‍ത്തിയും നേടുകയാണിതിന്‍റെ ലക്ഷ്യം. ഈമൂന്ന് കാര്യങ്ങളും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന്സുരക്ഷിതമാകുകയും, അല്ലാഹുവിന്റെ മാര്‍ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവപ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ചഫലം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ലകര്‍മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവ പാഴായിപ്പോകുമെന്നഭയംവേണ്ടാ, ചിലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരുകയുമില്ലഎന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.
ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈര്യക്കേടോ ഉണ്ടാകുന്നപക്ഷം- അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലുംശരി-അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ ഭേദം ആ ദാനധര്മങ്ങള്ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെപെരുമാറലുമാണ് അതിനെക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെവചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്റെ ഗുണം അവര്‍ക്കു തന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്നകാര്യങ്ങള്‍ അവര്‍ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലംനടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്‍റെ സഹനം കൊണ്ടാണ്എന്നൊക്കെയുള്ള സൂചനകളാണ്'അല്ലാഹു ധന്യനും സഹനശീലനുമാകുന്നു ( وَاللَّهُ غَنِيٌّحَلِيمٌ )' എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തു പറഞ്ഞും, ഉപദ്രവവും സ്വൈര്യക്കേടും ഉണ്ടാക്കിയും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുതെന്നും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യെ പേരിനും പെരുമക്കും വേണ്ടിധനം ചിലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക്യോജിച്ചതല്ലെന്നും ഒരു ഉദാഹരണസഹിതം മൂന്നാമത്തെ വചനത്തിലുംചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരു പാറക്കല്ലിന്‍മേല്‍ കുറച്ച്മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടുംബാക്കിയാവുകയില്ലല്ലോ. അതുപോലെയാണ് അങ്ങനെയുള്ളവരുടെ കര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെഉപമയുടെ സാരം.
12. സത്യവിശ്വാസവും അവിശ്വാസവും തമ്മിലും സത്യവിശ്വാസിയുംഅവിശ്വാസിയും തമ്മിലുമുള്ള താരതമ്യം🔷
ഇബ്റാഹീം 14 : 24-26
أَلَمۡ تَرَ كَيۡفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصۡلُهَا ثَابِتٌ وَفَرۡعُهَا فِى ٱلسَّمَآءِ
അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ( അത് ) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെശാഖ ആകാശത്തേക്ക് ഉയര്‍ന്ന് പടർന്ന് നില്‍ക്കുന്നതുമാകുന്നു.
تُؤۡتِىٓ أُكُلَهَا كُلَّ حِينٍۢ بِإِذۡنِ رَبِّهَاۗ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ
അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലംനല്കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹുഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارٍ
ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല.(14/24-26)
നല്ല വാക്കു’ (كَلِمَةً طَيِّبَةً) എന്നും, ‘ചീത്ത വാക്കു’ (كَلِمَةٍ خَبِيثَةٍ) എന്നും പൊതുവായിപറഞ്ഞിരിക്ക കൊണ്ട് വിശിഷ്ടമായ തത്വങ്ങളും, ഉല്‍കൃഷ്ടമായ സാരങ്ങളുംഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളും ‘നല്ല വാക്കി’ലും, ‘ദുഷിച്ച തത്വങ്ങളും, നികൃഷ്ടമായസാരങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളും ‘ചീത്തവാക്കി’ലും ഉള്പ്പെടുത്താവുന്നു. ഇസ്‌ലാമിന്റെ മുദ്രാവാക്യവും, തൗഹീദിന്റെ സാക്ഷ്യമൊഴിയുമായ لَا إِلَهَ إلَّا الله (അല്ലാഹുഅല്ലാതെ ആരാധ്യനേ ഇല്ല) എന്ന വാക്യം നല്ല വാക്കുകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനംവഹിക്കുന്നുവെന്നു നിസ്സംശയം പറയാം. നേരേ മറിച്ചു ശിര്‍ക്കിന്റെയും, കുഫ്റിന്റെയുംവാക്കുകള് ചീത്ത വാക്കുകളുടെ മുന്‍പന്തിയിലും നില്ക്കുന്നു. അതു പോലെത്തന്നെ ‘നല്ലവൃക്ഷ’ (شَجَرَة طَيِّبَة)ത്തിന്റെയും ‘ചീത്ത വൃക്ഷ’ (شَجَرَةٍ خَبِيثَة)ത്തിന്റെയും ചിലവിശേഷതകള്‍ പറയപ്പെട്ടിട്ടുണ്ടെങ്കിലും അവ കൊണ്ടുദ്ദേശിക്കപ്പെട്ട വൃക്ഷങ്ങള്‍ഏതാണെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് കാറ്റ് മൂലമോ മറ്റോ പുഴങ്ങിവീഴാത്തവണ്ണം ഭൂമിയില്‍ വേരുറച്ചു നില്‍ക്കുന്ന തടിമരവും, ഒടിഞ്ഞും മുറിഞ്ഞും പോകാതെഅന്തരീക്ഷത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ശാഖകളും മേല്‍ തലപ്പുകളും ഉള്ളതും, തിന്നാന്‍ കൊള്ളുന്ന കായഫലങ്ങള്‍ എല്ലാ കാലത്തും ലഭിക്കുന്നതുമായ എല്ലാ വൃക്ഷങ്ങളും‘നല്ല വൃക്ഷം’ കൊണ്ടും, വേരുറപ്പില്ലാതെ മുകള്‍ മണ്ണില്‍ മാത്രം വേരു പടര്‍ന്നതും, നിഷ്പ്രയാസം പറിച്ചെടുക്കാവുന്നതും, വേഗത്തില്‍ മറിഞ്ഞു വീഴുന്നതും, അതോടൊപ്പംതിന്നാന് കൊള്ളാത്ത ഫലങ്ങള്‍ മാത്രം ഉണ്ടാകുന്നതുമായ എല്ലാ വൃക്ഷങ്ങളും ‘ചീത്തവൃക്ഷം’ കൊണ്ടും ഉദ്ദേശിക്കപ്പെടാവുന്നതാകുന്നു. والله أعلم
എങ്കിലും താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നു മനസ്സിലാക്കാവുന്നതു പോലെ, ഈത്തപ്പന വൃക്ഷം നല്ല വൃക്ഷങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്ക്കുന്നു. ആട്ടങ്ങ(കാട്ടുവെള്ളരി)ച്ചെടി ചീത്ത വൃക്ഷങ്ങളില്‍ പ്രഥമ സ്ഥാനത്തും നില്ക്കുന്നു. ഈത്തപ്പനയെസംബന്ധിച്ചിടത്തോളം നല്ല വൃക്ഷത്തിനു അല്ലാഹു പറഞ്ഞ എല്ലാ ഗുണങ്ങളുംപൂര്‍ത്തിയായിട്ടുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ഫലമാകട്ടെ, കുരുന്നു കാലം മുതല്‍ഉണങ്ങി കാരക്കയാകുന്നതു വരെയുള്ള വിവിധ ദശകളിലായി എല്ലാ കാലത്തുംലഭ്യമാകുന്നതും ഹൃദ്യമായ ഭക്ഷ്യപദാര്ത്ഥവുമാകുന്നു. ആട്ടങ്ങയെ സംബന്ധിച്ചിടത്തോളം, ചീത്ത വൃക്ഷത്തെപ്പറ്റി പ്രസ്താവിച്ച ദോഷങ്ങളെല്ലാം അതിന്നുണ്ട്. പക്ഷെ, പ്രത്യക്ഷത്തില്യാതൊരു ‘വൃക്ഷ’മല്ലല്ലോ എന്നു പറയപ്പെടാം. എന്നാല്‍, شَجَرَة എന്ന വാക്കു സാധാരണഗതിയില്‍ വൃക്ഷത്തിന്നാണു ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും ചെറിയ ചെടികളെയും, വള്ളികളെയും ഉദ്ദേശിച്ചും അതു ചിലപ്പോള്‍ ഉപയോഗിക്കപ്പെടാറുണ്ടുതാനും.
സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയുംതമ്മിലുമുള്ള ഒരു താരതമ്യമാണ് ഈ ഉപമകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അതായതു, സത്യവിശ്വാസിയുടെ വിശ്വാസം അചഞ്ചലവും സ്ഥിരപ്രതിഷ്ഠിതവുമായിരിക്കും. അവന്റെ പ്രവൃത്തികള്‍ അതിനു സാക്ഷ്യം വഹിക്കുകയുംചെയ്യും. അവന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായതും ഇടമുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായിരിക്കും. അവിശ്വാസിയുടെ അവിശ്വാസമാകട്ടെ, അടിയുറപ്പില്ലാത്തതും, കര്‍മ്മങ്ങള്‍ ദുഷിച്ചതും ഉപയോഗ ശൂന്യവുമായിരിക്കും എന്നുചുരുക്കം. ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിക്കുന്നു: ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُعَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ അവിടുന്നു ചോദിച്ചു: ‘മുസ്ലിമായമനുഷ്യനോടു സാമ്യമുള്ളതും, ഉഷ്ണ കാലത്തും, ശൈത്യ കാലത്തും ഇല കൊഴിഞ്ഞുപോകാത്തതും എല്ലാ കാലത്തും റബ്ബിന്റെ ഉത്തരവനുസരിച്ചു കനി നല്‍കുന്നതുമായ ഒരുവൃക്ഷത്തെക്കുറിച്ച് നിങ്ങള്‍ വര്‍ത്തമാനം പറയുവിന്‍.’ അതു ഈത്തപ്പനയാണെന്നു എന്റെമനസ്സില്‍ തോന്നി. അബൂബക്കറും, ഉമറും (رَضِيَ اللهُ تَعَالَى عَنْهُما) ഒന്നുംപറയാതിരിക്കുന്നതായി ഞാന്‍ കണ്ടു. എന്നിരിക്കെ, ഞാനത് പറയാന്‍ മടിച്ചു. അവരാരുംഒന്നും പറയാതിരുന്നപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘അതുഈത്തപ്പനയാണ്’. ഞങ്ങള്‍ എഴുന്നേറ്റു പോന്നപ്പോള്‍ ഞാന്‍ ഉമറിനോടു പറഞ്ഞു: ‘പിതാവേ, അല്ലാഹുവാണ്! അതു ഈത്തപ്പനയാണെന്നു എന്റെ മനസ്സിലുണ്ടായിരുന്നു.’ അപ്പോള്‍അദ്ദേഹം പറഞ്ഞു: ‘നീ എന്തു കൊണ്ടതു പറഞ്ഞില്ല?” ഞാന്‍ പറഞ്ഞു: ‘നിങ്ങളൊക്കെ ഒന്നുംപറയുന്നതായി ഞാന്‍ കണ്ടില്ല, അതു കൊണ്ടു ഞാന്‍ വല്ലതും പറയുവാന്‍ മടിച്ചതാണ്.’ ഉമര്‍പറഞ്ഞു: ‘അതു പറഞ്ഞതു നീ ആയിരുന്നുവെങ്കില്‍, എനിക്കു ഇന്നിന്നതൊക്കെലഭിക്കുന്നതിനെക്കാള്‍ ഇഷ്ടമായിരുന്നു.’ (ബു; മു). ചീത്തവൃക്ഷം (شَجَرَة خَبِيثَة) എന്നുപറഞ്ഞതു ആട്ടങ്ങ (കാട്ടുവെള്ളരി)യാണെന്നു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രസ്താവിച്ചതായിഅനസുബ്നു മാലിക് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ഇബ്നു അബീഹാതിമും, ഇബ്നുജരീറും (റ) മറ്റും ഉദ്ധരിച്ച ഒരു ഹദീസിലും വന്നിരിക്കുന്നു.
13. പരദൂഷണത്തിന്റെ ഗൗരവം🔷
അൽ ഹുജുറാത്ത് 49 : 12
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٌۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُمبَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتًا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ
സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്ച്ചയായുംഊഹത്തില് ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്ചിലര് ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെസഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലുംഇഷ്ടപ്പെടുമോ? എന്നാല്‍ അത് ( ശവം തിന്നുന്നത് ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപംസ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(49/12)
മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽതെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻസാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെഅടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെഅനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ്മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയുംഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽപ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരുതത്വമാണിത്.
നബി (ﷺ) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:
إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَتَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا -متفق عليه
(നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവുംകളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണംനടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (ബു; മു.) ഉമർ(റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘സത്യവിശ്വാസിയായനിന്‍റെ സഹോദരനിൽനിന്നു പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെവിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥവ്യാഖ്യാനം ആ വാക്കിന്കണ്ടെത്താവുന്നതാണ്.’ (ابن كثير)
തെറ്റായധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യംആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാഅന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയുംകൊണ്ടിരിക്കുക മുതലായവ. ഇതിന്‍റെ അനന്തരഫലംആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻമാത്രമേ ഇത്പര്യാപ്തമാകുകയുള്ളു. അല്‍പം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനുമുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്‌ലിമുംഅവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. والله موفق
സൽക്കർമങ്ങളെ കാർന്നുതിന്നുന്നതും, ഏറെക്കുറെ മിക്ക ആളുകളിലുംകണ്ടേക്കുന്നതുമായ ഒരു ദുസ്വഭാവമത്രെ ‘ഗീബത്തു’ (الغيبة) അഥവാ പരദൂഷണം. ഗീബത്തുഎന്നാലെന്താണെന്നു സ്വഹാബികൾക്കു നബി (ﷺ) വിവരിച്ചുകൊടുത്തത് ഇങ്ങിനെയാണ്: ذكرك اخاك بما يكره (നീ നിന്‍റെ സഹോദരനെക്കുറിച്ച് അവനു വെറുപ്പുള്ള കാര്യംപ്രസ്താവിക്കലാണ്.) ‘എന്‍റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉണ്ടായിരുന്നാലോ?' എന്നു ചോദിക്കപ്പെട്ടപ്പോൾ തിരുമേനി പറഞ്ഞു: إن كان فيه ما تقول فقد اغتبته و إن لم يكن فيهما تقول فقد بهته-مسلم (നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ‘ഗീബത്തു’ പറഞ്ഞു. അതവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ചു നുണ കെട്ടിപ്പറഞ്ഞു. (മുസ്‌ലിം.) ഒരാൾ തന്‍റെ സഹോദരന്‍റെ മരണശേഷം അവന്‍റെ മാംസം തിന്നുന്നതിനുതുല്യമാണ് പരദൂഷണം എന്നു അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. എത്രഭയങ്കര പാപമാണ് അതെന്ന് ഈ ഉപമയിൽനിന്നു മനസ്സിലാക്കാം. മുസ്ലിംകളിൽ ഏറ്റവുംശ്രേഷ്ഠൻ ആരാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബിﷺ ഉത്തരം പറഞ്ഞതുഇപ്രകാരമായിരുന്നു: من سلم المسلمون من لسانه ويده - متفق عليه (ഏതൊരുവന്റെനാവിൽനിന്നും, കയ്യിൽനിന്നും മുസ്‌ലിംകൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ്. (ബു: മു)
ഒന്നിലധികം മാർഗങ്ങളിൽകൂടി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നബിവചനത്തിന്‍റെ സംഗ്രഹംഇങ്ങിനെ വായിക്കാം: ‘അല്ലാഹു തൃപ്തിപ്പെടുന്ന ഒരു വാക്ക് ഒരാൾ സംസാരിക്കുമ്പോൾ, അതിനു ഒരു നിലയും വിലയും ഉള്ളതായി അവൻ ധരിച്ചിരിക്കയില്ല. എങ്കിലും അതുമൂലംഅല്ലാഹു അവനു പല പദവികൾ ഉയർത്തികൊടുക്കുന്നതായിരിക്കും. ഒരാൾ അല്ലാഹുകോപിക്കുന്ന ഒരു വാക്കു സംസാരിക്കുമ്പോൾ, അയാൾ അതിനു ഒരു നിലയുംവിലയുംഉള്ളതായി ധരിച്ചിരിക്കയില്ല, എങ്കിലും അതുമൂലം അവൻ നരകത്തിൽ ആഴ്ന്നുപോയേക്കും’. വാചകങ്ങളിൽ സ്വല്പം വ്യത്യാസത്തോടുകൂടി ബുഖാരിയും, മുസ്ലിമും (റ) മറ്റും ഈ ഹദീഥ്ഉദ്ധരിച്ചുകാണാം. സംസാരത്തിൽ പൊതുവെയും, മറ്റൊരാളെപ്പറ്റി ഗുണദോഷിക്കുമ്പോൾപ്രത്യേകിച്ചും വളരെ ഗൗനിക്കേണ്ടതുണ്ടെന്നു ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടതാകുന്നു. ഒരിക്കൽ നബി (ﷺ) യുടെ പ്രിയപത്നി ആയിശഃ (റ) തന്‍റെ സഹകളത്രയായ സ്വഫിയ്യ(റ)യെപ്പറ്റി ‘കുറിയവൾ’ (قَصِيرَة) എന്നു കൈകൊണ്ടു ആംഗ്യം കാണിച്ചപ്പോൾ തിരുമേനിപറഞ്ഞ വാക്യം പ്രത്യേകം നാം ഓർമിച്ചിരിക്കേണ്ടതാണ്; لقدْ قُلْتِ كَلِمَةً لَوْ مُزِجَتْ بماءِ البحْرِلَمَزَجَتْهُ -أبو داود (സമുദ്രജലത്തിൽ കലർത്തിയാൽ അതിനെ കലുക്കുമാറുള്ള ഒരു വാക്കാണ്‌നീ പറഞ്ഞത്!) ഇങ്ങിനെയുള്ള വസ്തുതകളാണ് واتقوا الله (അല്ലാഹുവിനെസൂക്ഷിക്കുകയും വേണം) എന്ന വാക്യം സൂചിപ്പിക്കുന്നത്.
14.സ്വഹാബികളെക്കുറിച്ച്🔷
അൽ ഫത്ഹ് 48 : 29
مُّحَمَّدٌ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعًا سُجَّدًا يَبۡتَغُونَ فَضۡلًا مِّنَٱللَّهِ وَرِضۡوَٰنًاۖ سِيمَاهُمۡ فِى وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِى ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِى ٱلۡإِنجِيلِكَزَرۡعٍ أَخۡرَجَ شَطۡئَهُۥ فَئَازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنۡهُم مَّغۡفِرَةً وَأَجۡرًا عَظِيمًۢا
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യംദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ്തൗറാത്തില് അവരെ പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെ പറ്റിയുള്ള ഉപമഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെപുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകംതോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത് ) അവര്‍ മൂലം സത്യനിഷേധികളെ അരിശംപിടിപ്പിക്കുവാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവുംവാഗ്ദാനം ചെയ്തിരിക്കുന്നു.(48/29)
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു) അതെ, സത്യനിഷേധികള്‍ നിഷേധിച്ചാലും ശരി, അസൂയക്കാര് വെറുത്താലും ശരി, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. സത്യാന്വേഷികള്ചിന്തിക്കട്ടെ, സത്യവിശ്വാസികള്‍ ഉറപ്പിച്ചു കൊള്ളട്ടെ, മുഹമ്മദു അല്ലാഹുവിന്റെ റസൂലാണ്. റസൂലിന് വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിനു വേണ്ടുന്നസഹായങ്ങളും രക്ഷയും അല്ലാഹു നല്‍കുകയും ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ, ഈമുശ്രിക്കുകള് അതു സമ്മതിക്കേണ്ടതായും വരും, അതാ, ഹുദൈബിയ്യാ സന്ധിപത്രംഎഴുതിയപ്പോള്‍. ‘അല്ലാഹുവിന്‍റെ റസൂലായ മുഹമ്മദും (സ )ഖുറൈശികളും തമ്മില്‍ നടന്നസന്ധിവ്യവസ്ഥ ‘ എന്നെഴുതുവാന്‍ സമ്മതിക്കാതെ ശഠിച്ചു നില്‍ക്കുകയും, ‘അബ്ദുല്ലാ മകന്‍മുഹമ്മദും ……’ എന്നു തന്നെ ചേര്‍ക്കുവാന്‍ വാശിപിടിക്കുകയും ചെയ്ത അതേമുശ്‌രിക്കുകള്‍ ഏറെത്താമസിയാതെ ആ വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു.
ഇനി, അദ്ദേഹത്തിന്‍റെ അനുയായികളുടെ സ്ഥിതിയോ? ഗുരുവിനൊത്ത ശിഷ്യന്മാരും, നേതാവിനൊത്ത നീതന്മാരും ! സത്യനിഷേധികളെയും, സന്മാര്ഗ്ഗ വിരോധികളെയുംസംബന്ധിച്ചിടത്തോളം അവര്‍ കഠിനഹൃദയന്മാരാണ്. ( أَشِدَّاءُ عَلَى الْكُفَّارِ) ശൂരന്മാരും, വീരന്മാരുമാണ്. തമ്മതമ്മിലോ? അങ്ങേയറ്റം കൃപയോടും കരുണയോടും കൂടി പെരുമാറുന്നദയാശീലന്മാരുമത്രെ. ( رُحَمَاءُ بَيْنَهُمْ) അതെ, മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞതു പോലെ, സത്യവിശ്വാസികളില്‍ എളിയവരും, അവിശ്വാസികളില്‍ ഗൗരവം നിറഞ്ഞവരും (أَذِلَّةٍ عَلَىالْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ - سورة المائدة ) അവിശ്വാസികളെ കാണുമ്പോഴേക്കുംനീതികേടോ, കയ്യേറ്റമോ ചെയ്യുമെന്നു ഇതിനര്‍ത്ഥമില്ല. യുദ്ധവേളകളിലും, സന്ദര്ഭംആവശ്യപ്പെടുമ്പോഴും ദൗര്‍ബ്ബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമര്‍ത്ഥമായി നേരിടുംഎന്നുദ്ദേശ്യം. അപ്രകാരം തന്നെ, സത്യവിശ്വാസികളായ ആളുകളില്‍ എന്തു അനീതികള്‍കണ്ടാലും അവര്‍ക്കു അറപ്പോ വെറുപ്പോ ഉണ്ടായിരിക്കുകയില്ല എന്നുംഇപ്പറഞ്ഞതിനര്ത്ഥമില്ല. നേരെമറിച്ചു അതിനെതിരില്‍ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും.
നബി(സ) തിരുമേനിയുടെ രണ്ടു വചനങ്ങള്‍ ഇവിടെ സ്മരിക്കുന്നതുസമയോചിതമാകുന്നു:
1. സത്യവിശ്വാസികള്‍ അന്യോന്യം സ്നേഹിക്കുകയും, ദയ കാണിക്കുകയും, അനുഭാവംകാണിക്കുകയും ചെയ്യുന്നതില്‍ അവരുടെ ഉപമ, ഒരു ശരീരം പോലെയായിരിക്കും – അഥവാഅങ്ങിനെ ആയിരിക്കണം. അതിന്റെ ഒരു അവയവത്തിനു അസുഖം നേരിട്ടാല്‍ ആശരീരത്തിന്റെ മറ്റെല്ലാ വശങ്ങളും ഉറക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളികൂടുന്നതാണ്. ‘ (ബു; മു).
2. ‘നിങ്ങളില്‍ ആരെങ്കിലും വെറുക്കപ്പെട്ട – നിഷിദ്ധമായ – ഒരു കാര്യം കണ്ടാല്‍, അവന്റെകൈകൊണ്ടു അതു മാറ്റിക്കൊള്ളട്ടെ. അതിനു സാധിക്കാത്ത പക്ഷം അവന്റെ നാവുകൊണ്ട്, അതിനും സാധിക്കാത്ത പക്ഷം അവന്‍റെ ഹൃദയം കൊണ്ട് (വെറുത്തു കൊള്ളട്ടെ). ഇപ്പറഞ്ഞതു വിശ്വാസത്തില്‍ വെച്ചു ഏറ്റവും ദുര്‍ബ്ബലമായതാകുന്നു.’ (മു.).
ജനങ്ങളോടു സഹാബികളുടെ പെരുമാറ്റ രീതിയാണു മുകളില്‍ പറഞ്ഞത്. എന്നാല്‍, അല്ലാഹുവുമായി അവരുടെ നിലപാടു എന്താണ്? അല്ലാഹുവിനു ആരാധനാ വണക്കങ്ങള്‍ചെയ്യുന്നതില്‍ നിരതന്മാരാണവര്‍. വിശേഷിച്ചും നമസ്കാരകര്‍മ്മത്തില്‍. അതുകൊണ്ടുനമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ ‘റുകൂഇ’ലും, ‘സുജൂദി’ലുമായി അവരെ കണ്ടുകൊണ്ടിരിക്കും. (تَرَاهُمْ رُكَّعًا سُجَّدًا) ഇതൊന്നും അവര്‍ ഐഹികമായ എന്തെങ്കിലുംകാര്യലാഭങ്ങളെ ഉദ്ദേശിച്ചു ചെയ്യുന്നതല്ല. നിഷ്കളങ്കരും, നിസ്വാര്‍ത്ഥരുമാണവര്‍. അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ ദയാദാക്ഷിണ്യവും, പൊരുത്തവുമാണ്അവരുടെ ആവശ്യം. (يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا) അതാണവരുടെ തേട്ടവും. അല്ലാഹുവിങ്കല്‍ നിന്നുള്ള പൊരുത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും വെച്ചു ഏറ്റവും വലുത്. (ورضوانا من الله اكبر). ഇങ്ങിനെയുള്ള ഈ പുണ്യവാന്മാരെ തിരിച്ചറിയുവാന്‍വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ല. അവരെ തിരിച്ചറിയുവാനുള്ള വിശിഷ്ടലക്ഷണവും, പ്രത്യേക അടയാളവും അവരുടെ മുഖങ്ങളില്‍ തന്നെയുണ്ട്. ( سِيمَاهُمْ فِيوُجُوهِهِم) അല്ലാഹുവിന്‍റെ മുമ്പില്‍ മുഖം കുത്തി സാഷ്ടാംഗം നമസ്കാരംനടത്തിക്കൊണ്ടിരിക്കുന്നതിന്‍റെ ഫലമായി സിദ്ധിച്ചതത്രെ അത്. (مِّنْ أَثَرِ السُّجُودِ).
ഈ അടയാളം കൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു – ‘നിസ്കാരത്തഴമ്പ്’ എന്ന പേരില്‍ – ചിലരുടെ നെറ്റിയില്‍ കാണപ്പെടാറുള്ള അടയാളമെന്നാണ് ചിലരൊക്കെധരിച്ചുവശായിട്ടുള്ളത്. ഈ ധാരണ ശരിയല്ലെന്നു മാത്രമല്ല, പാമര ജനങ്ങള്‍ക്കിടയില്‍ പലഅന്ധവിശ്വാസങ്ങള്‍ക്കും ആ ധാരണ കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. ഈ അടയാളംകൊണ്ടുള്ള വിവക്ഷയെപറ്റി പല മഹാന്മാരുടെയും അഭിപ്രായങ്ങള്‍ ഇമാം ഇബ്നു കഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്നു പലതുംമനസ്സിലാക്കുവാനുള്ളതു കൊണ്ടു അതിവിടെ ചുരുക്കി ഉദ്ധരിക്കാം:
1). ഇബ്നു അബ്ബാസ്(റ) പറയുന്നു : ‘നല്ല രീതിയാണത്. അഥവാ ആകര്‍ഷിക്കത്തക്കമുഖഭാവം എന്നര്‍ത്ഥം.
2) മുജാഹിദും(റ) മറ്റു പലരും പറയുന്നു : അതു ഭക്തിയും വിനയവുമാണ്.
3) മുജാഹിദു(റ)നോടു ഒരാള്‍ ഇങ്ങിനെ പറഞ്ഞു: ‘ മുഖത്തുണ്ടാകുന്ന ഈ അടയാളം – നിസ്കാരത്തഴമ്പ് :- തന്നെയാണ് അതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു’ അദ്ദേഹം പറഞ്ഞു: ‘ഒരുപക്ഷേ, ഫിര്‍ഔനേക്കാള്‍ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകള്‍ക്കിടയിലും അതു– നിസ്കാരത്തഴമ്പ് – ഉണ്ടായെന്നു വരാം.’
4). സുദ്ദീ (റ) പറയുന്നതു , നമസ്കാരം അവരുടെ മുഖത്തിനു ഭംഗി കൂട്ടുമെന്നാണ്.
5). ചില മഹാന്മാര്‍ പറയുന്നു : രാത്രിയില്‍ ഒരാള്‍ അധികമായി നമസ്കരിച്ചാല്‍ പകലില്‍അവന്‍റെ മുഖം സുന്ദരമാകുമെന്ന്.
6). വേറെ ചില മഹാന്മാര്‍ പറയുന്നു: പുണ്യകര്‍മ്മം നിമിത്തം ഹൃദയത്തില്‍ പ്രകാശവും, മുഖത്തു ശോഭയും ഉപജീവനമാര്‍ഗ്ഗത്തില്‍ വിശാലതയും, ജനഹൃദയത്തില്‍ സ്നേഹവുംഉണ്ടാകുന്നു.
7). ഉസ്മാന്‍(റ) പറയുന്നു: ‘ഏതൊരാളും തന്നെ, ഒരു സ്വകാര്യ സമ്പ്രദായം മറച്ചു വെച്ചാല്‍, അവന്റെ മുഖത്തും, സംസാരത്തിലും അല്ലാഹു അതു വെളിവാക്കാതിരിക്കയില്ല.’മനുഷ്യഹൃദയത്തില്‍ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളും, അവന്റെ സ്വഭാവ വിശേഷതകളുംഅവന്‍റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. ഒരുസത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെങ്കില്‍, അവന്റെ ബാഹ്യനിലയുംഅല്ലാഹു നന്നാക്കിത്തീര്‍ക്കുന്നതാണ്. ( مختصرا من ابن كثير).
രാത്രി നമസ്കരിക്കുന്നവരുടെ മുഖത്തു അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെ‘അടയാളം’ കൊണ്ടുദ്ദേശ്യമെന്ന അഭിപ്രായം ഉദ്ധരിച്ചു കൊണ്ടു ഇമാംറാസീ(റ) പറയുന്നു: ‘ഇതു ബുദ്ധിമാന്മാര്‍ക്കു അറിയാവുന്ന ഒരു യഥാര്‍ത്ഥമാണ്. രണ്ടു മനുഷ്യന്മാര്‍ രാത്രിഉറക്കൊഴിക്കുന്നു: ഒരാള്‍ കുടിയിലും കളിയിലും ഏര്‍പ്പെടുന്നു; മറ്റേവന്, നമസ്കാരം, ഖുര്‍ആന്‍ പാരായണം, വിദ്യാസമ്പാദനം എന്നിവയിലും ഏര്‍പ്പെടുന്നു. പിറ്റേ ദിവസംരണ്ടുപേരുടെയും ഇടക്കുള്ള വ്യത്യാസം കാണാവുന്നതാണ്.’ (الرازى). ‘സുജൂദിന്‍റെഫലമായുണ്ടായ അടയാളം’ എന്താണെന്നു ഇതില്‍ നിന്നെല്ലാം നല്ലപോലെ മനസ്സിലാക്കാം. ഒരാള്‍ നമസ്കാരം അധികരിപ്പിക്കുന്നതിന്‍റെ ഫലമായി അയാള്‍ക്കുനമസ്കാരത്തഴമ്പുണ്ടായെന്നു വരാം. പക്ഷേ – മുജാഹിദ് (റ) ചൂണ്ടിക്കാട്ടിയതു പോലെ – അതുകൊണ്ടു അയാള്‍ നല്ലവനെന്നോ അല്ലെന്നോ വേര്‍തിരിക്കുവാന്‍ നിവൃത്തിയില്ല. ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്‍റെ നാമമാത്ര നമസ്കാരം കൊണ്ടും, ജനമദ്ധ്യെ പേരുംപൗരോഹിത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്.
സഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകള്‍ വിശുദ്ധ ഖുര്‍ആനില്‍ മാത്രമല്ല അല്ലാഹുവിവരിച്ചിട്ടുള്ളത്. നബി(സ്വ) തിരുമേനിയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷ വാര്‍ത്തകളും മുന്‍വേദഗ്രന്ഥങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോ. അക്കൂട്ടത്തില്‍, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹുരേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍വിവരിച്ചതു തൌറാത്തില്‍ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. (ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ). തൌറാത്തില്‍ മാത്രമല്ല, ഇഞ്ചീലിലും അവരുടെ ഉപമയുണ്ട്. (وَمَثَلُهُمْفِي الْإِنجِيلِ). എന്നാല്‍, ഇഞ്ചീലില്‍ അവരെ ഒരു വിളയോടു ഉപമിച്ചിരിക്കുകയാണ്. (كَزَرْعٍ) മുളയില്‍ തന്നെ കരുത്തോടെ കൂമ്പിട്ടു മുളക്കുകയും, ചിനച്ച് തടിച്ചു വളര്‍ന്നു തഴച്ച്മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനില്‍ക്കുകയും ചെയ്യുന്ന – കൃഷിക്കാര്‍ക്കു ആശ്ചര്യവുംകൗതുകവും ജനിപ്പിക്കുന്ന – കേമമായ ഒരു വിളക്കു തുല്യമാണ് അവര്‍. ( أَخْرَجَ شَطْأَهُ فَآزَرَهُفَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ) ഇതാണ് ഇഞ്ചീലിലെ ഉപമ. ഇസ്ലാമാകുന്ന വിളനബി(സ) ആദ്യം ഭൂമിയില്‍ ഇറക്കിയപ്പോള്‍, ആരംഭത്തില്‍ അതിനെ ആശ്ലേഷിച്ചതു ഒറ്റയുംതറ്റയുമായ സഹാബികളായിരുന്നു. പിന്നീടു അതു മുളച്ചു ചിനച്ചു വളര്‍ന്നു വന്നു. അങ്ങിനെ സമൃദ്ധമായ വിളവു നല്‍കുകയും ചെയ്തു.
സാക്ഷാല്‍ തൌറാത്തോ ഇഞ്ചീലിലോ ആകട്ടെ, അവയുടെ യഥാര്‍ത്ഥ പരിഭാഷയാകട്ടെ, എവിടെയും നിലവിലില്ല. പഴയ നിയമമെന്നും പുതിയ നിയമമെന്നും പറയപ്പെടുന്നനിലവിലുള്ള തൌറാത്തു ഇഞ്ചീലുകളില്‍ വളരെയധികം കൃത്രിമങ്ങള്നടത്തപ്പെട്ടിട്ടുണ്ടെന്നും, നബി(സ) തിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പ്രത്യേകിച്ചു മാറ്റത്തിരുത്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്. എന്നിരിക്കെ, സഹാബികളെ സംബന്ധിച്ച ഈ വിവരണവും ഉപമയും അവയില്‍കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നു. എന്നിരുന്നാലും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും അതിന്‍റെ ചില സൂചനകള്‍ ഇന്നും അവശേഷിപ്പിക്കുന്നുണ്ടുതാനും. വേദക്കാര്‍ അവയെ അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിപ്പെടുകയാണ് ഇപ്പോള്‍.
പഴയ നിയമത്തില്‍ ഇങ്ങിനെ കാണാം : ‘ദൈവപുരുഷനായ മോശെ (മൂസാനബി) തന്റെമരണത്തിനു മുമ്പെ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്: അവന്പറഞ്ഞതെന്തെന്നാല് : യഹോവ (ദൈവം) സീനായില്‍ നിന്നു വന്നു, അവര്‍ക്കു സേയീരില്‍നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍ നിന്നു വിളങ്ങി, ലക്ഷോപലക്ഷം വിശുദ്ധന്മാരുടെഅടുക്കല്‍നിന്നു വന്നു. അവര്‍ക്കു വേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെവലങ്കയ്യില്‍ ഉണ്ടായിരുന്നു…..’ (ആവര്‍ത്തന പുസ്തകം: 33ല്‍ 1 -3). യഹോവസീനായില്‍നിന്നു വന്നുവെന്നു പറഞ്ഞതു സീനായില്‍വെച്ചു മൂസാ(അ) നബിക്കുതൌറാത്തു നല്‍കപ്പെട്ടതിനെയും, സെയീറില്‍ നിന്നു ഉദിച്ചുവെന്നു പറഞ്ഞതു ഈസാ (അ) നബിക്കു ഇഞ്ചീല്‍ ലഭിച്ചതിനെയും സൂചിപ്പിക്കുന്നു. സേയീര്‍ ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന മലകളാണ്. പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി എന്നു പറഞ്ഞതു നബി(സ) തിരുമേനിക്കു ഖുര്‍ആന്‍ ലഭിച്ചതിനെ സൂചിപ്പിക്കുന്നു. ഹിജാസിന്റെ വടക്കു ഭാഗത്തുസ്ഥിതി ചെയ്യുന്ന പര്‍വ്വത നിരകളാണ് പാറാന്‍. ലക്ഷോപലക്ഷം വിശുദ്ധന്മാര്‍ നബി(സ) യുടെ അനുയായികളുമാകുന്നു. പുതിയ നിയമത്തില്‍ ഇപ്രകാരം കാണാം: ‘പിന്നെ അവന്(യേശു) പറഞ്ഞത്: ദൈവരാജ്യം, ഒരു മനുഷ്യന് മണ്ണില്‍ വിത്തു എറിഞ്ഞ ശേഷം രാവുംപകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, അവന് അറിയാതെ വിത്തു മുളച്ചു വരുന്നതുപോലെയാകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും, പിന്നെ കതിരും, പിന്നെ കതിരില്‍ നിറഞ്ഞമണിയും, ഇങ്ങിനെ വിളയുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തായതു കൊണ്ടു അവന്‍ഉടനെ അരിവാള്‍ വെക്കുന്നു. പിന്നെ അവന് പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെഉപമിക്കേണ്ടു? ഏതു ഉപമയില്‍ അതിനെ വര്‍ണ്ണിക്കേണ്ടു? അത് കടുകുമണിയോട് സദൃശം. അതിനെ മണ്ണില്‍ വിതക്കുമ്പോള്‍ ഭൂമിയിലെ എല്ലാത്തിലും ചെറുത്. എങ്കിലും വിതച്ച ശേഷംവളര്‍ന്നു സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്നു. ആകാശത്തിലെ പക്ഷികള്‍ അതിന്‍റെനിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാര്‍ക്കോസ് 4:26 – 32).
ഖുലഫാഉര്‍-റാഷിദീന്‍റെ കാലത്തു നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്ന സഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാനികള്‍ ഇപ്രകാരംപറഞ്ഞിരുന്നതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹു തന്നെ സത്യം! നമ്മുടെ അറിവില്‍ പെട്ടിടത്തോളം ഇക്കൂട്ടര്‍ ‘ഹവാരിയ്യു’ (الحواريون)കളെക്കാള്‍ഉത്തമന്മാരാകുന്നു.’ (ഈസാ(അ) നബിയുടെ അനുയായികളില്‍ പ്രധാനികളായ ആളുകള്‍(അപ്പോസ്തലന്മാര്‍)ക്കാണു ‘ഹവാരിയ്യുകള്‍’ എന്നു പറയപ്പെടുന്നത്.).
സഹാബികള്‍ക്കു അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതില്‍ നിന്നെല്ലാം നല്ലപോലെമനസ്സിലാക്കാമല്ലോ. എന്തിനു വേണ്ടിയാണ് മുന്‍വേദഗ്രന്ഥങ്ങളില്‍ പോലും ഇവരെപ്പറ്റി ഇത്രപുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത്? ഇത്രയും വിശുദ്ധന്മാരായ നിലയില്‍ ഇവരെ വളര്‍ത്തിവികസിപ്പിച്ചു കൊണ്ടു വന്നതിന്‍റെ ഉദ്ദേശ്യമെന്താണ്? അല്ലാഹു തന്നെ അതിവിടെവിവരിക്കുന്നു : അതെ, അല്ലാഹുവിലും, അവന്റെ തൌഹീദിലും വിശ്വസിക്കാത്തവരെഅരിശം കൊള്ളിക്കുവാനും, കുപിതരാക്കുവാനും തന്നെ. (لِيَغِيظَ بِهِمُ الْكُفَّارَ) വളരെശ്രദ്ധേയമായ വാക്യമാണിത്. നബി(സ) തിരുമേനിയുടെ സഖാക്കളെ പഴിക്കുകയുംആക്ഷേപിച്ചു പറയുകയും ചെയ്യുന്ന ‘റാഫിള്വീ’ (الرافضة) കക്ഷിക്കാര്‍ അതു മൂലംഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് പോലും ഈ വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ചില മഹാന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. ‘പുരോഗമനാശയത്തി’ന്റെ പേരില്‍, പല ഇസ്ലാമികപാരമ്പര്യങ്ങളെയും നിഷേധിച്ചും പരിഹസിച്ചും വരുന്ന ചില ആധുനിക ‘മുസ്ലിംപരിഷ്കാരി’കളും സഹാബികളെ തരം താഴ്‌ത്തി പുച്ഛസ്വരത്തില്‍ സംസാരിക്കുന്നതുകാണാം. അല്ലാഹുവിന്റെ ഈ വാക്യം അവരും ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും.
നബി(സ) പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്‍റെ സഹാബികളെ പഴിക്കരുത്. എന്റെആത്മാവു യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളിലൊരാള്ഉഹ്ദു മലയാളം സ്വര്‍ണ്ണം ചിലവഴിച്ചാലും, അവരിലൊരാള്‍ ഒരു ‘മുദ്ദോ’ (കൈകൊണ്ടു ഒരുവാരല്) അതിന്റെ പകുതിയോ ചിലവഴിക്കുന്നതിന് അതു കിടയൊക്കുകയില്ല.’ (മു.). മറ്റൊരു ഹദീസില്‍ നബി(സ) പറയുന്നു: ‘ജനങ്ങളില്‍ വെച്ചു ഉത്തമന്മാര്, എന്റെകാലക്കാരാണ്. പിന്നീടു അവരെ തുടര്‍ന്നുള്ളവരും, പിന്നീടവരെ തുടര്‍ന്നുള്ളവരും. പിന്നീടുഒരു ജനതവരും: അവരിലൊരാളുടെ സാക്ഷ്യം അവന്‍റെ സത്യത്തെ മുന്‍കടക്കുകയും, അവന്റെ സത്യം അവന്‍റെ സാക്ഷ്യത്തെ മുന്‍കടക്കുകയും ചെയ്യും.’ (ബു.). സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനും, സാക്ഷ്യം നിര്‍വ്വഹിക്കുവാനും മടിക്കുകയില്ലഎന്നു സാരം.
നബി(സ) തിരുമേനിയോടൊപ്പം ഇടപഴകി സഹവസിക്കുകയും, വിവിധ രംഗങ്ങളില്‍തിരുമേനി(സ)യൊന്നിച്ചു പങ്കെടുക്കുകയും, അവിടുത്തെ ശിക്ഷണങ്ങളും ഉപദേശങ്ങളുംനേരില്‍ ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാനുഭാവന്മാരെക്കാള്‍ ഭാഗ്യവാന്മാര്‍മറ്റാരാണ്?! ഇവരില്‍, ആദ്യമാദ്യം നബി(സ) യില്‍ വിശ്വസിക്കുകയും, ഇസ്ലാമിനു ശക്തിയുംസ്വാധീനവും വര്‍ദ്ധിച്ചു വരുന്നതിനു മുമ്പ് അതിനു വേണ്ടി ത്യാഗവുംസേവനവുമനുഷ്ഠിക്കുകയും ചെയ്തവരും, അല്ലാത്തവരും തമ്മില്‍ പദവിയില്വ്യത്യാസമുണ്ടായിരിക്കും. അല്ലാഹു പറയുന്നു; لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚأُولَـٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ -سورة الحديد-10 (സാരം: നിങ്ങളില്‍ നിന്നു വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയുംചെയ്തവര്‍ – മറ്റുള്ളവരുമായി – സമമാവുകയില്ല. അതിനുശേഷം, ചിലവഴിക്കുകയും യുദ്ധംചെയ്യുകയും ചെയ്തവരേക്കാള്‍ വമ്പിച്ച പദവിയുള്ളവരാണവര്‍. എല്ലാവര്ക്കും തന്നെ, അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്‌ദാനം ചെയ്തിരിക്കുന്നു. (സൂ: ഹദീദ് : 10).
സഹാബികളുടെ ഉത്തമ ഗുണങ്ങളും മാതൃകാ ഗുണങ്ങളും വിവരിച്ച ശേഷം, അവര്ക്കുപാപമോചനവും, മഹത്തായ പ്രതിഫലവും നല്‍കുമെന്നു അല്ലാഹു വാഗ്‌ദാനവുംചെയ്തിരിക്കുന്നു. (وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا) മേല്‍വിവരിച്ച വിശിഷ്ട ഗുണങ്ങളോടു കൂടിയവര്‍ സത്യവിശ്വാസികളുംസല്‍കര്‍മ്മികളുമായിരിക്കുമെന്നതില്‍ സംശയമില്ല. അവരുടെ വിശ്വാസകര്‍മ്മങ്ങള്‍തന്നെയാണല്ലോ ആ ഗുണങ്ങള്‍ക്കു നിദാനവും. എന്നിരിക്കെ , وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُواالصَّالِحَاتِ مِنْهُم (അവരില്‍ നിന്നു വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തു.) എന്ന വാക്യത്തില്‍ നിന്ന് അവരില്സത്യവിശ്വാസികളും, സല്‍കര്‍മ്മികളും അല്ലാത്തവരും ഉണ്ടെന്നു ഊഹിച്ചു കൂടാത്തതാണ്. അവരെ ഇത്രയും ഉല്‍കൃഷ്ടന്മാരാക്കിത്തീര്‍ത്ത ആ വിശ്വാസകര്‍മ്മങ്ങള്‍ക്കു നല്കപ്പെടുന്നപ്രതിഫലം, മറ്റുള്ളവര്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഹത്തരമായിരിക്കും എന്നത്രെഅതിന്‍റെ താല്പര്യം. ഏതൊരു കര്‍മ്മത്തിനും നല്‍കപ്പെടുന്ന പ്രതിഫലത്തിന്‍റെ തോത്, ആ കര്‍മ്മം ചെയ്യുന്ന ആളുടെ മനസ്ഥിതി, പരിതസ്ഥിതി, മുതലായചുറ്റുപാടുകള്ക്കനുസരിച്ചായിരിക്കും ഉണ്ടാവുക. പുണ്യകര്‍മ്മങ്ങള്‍ക്കു പത്തു മുതല്‍എഴുന്നൂറു വരെ – അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അതിലധികവും – ഇരട്ടി പ്രതിഫലംനല്‍കപ്പെടുമെന്നു പറഞ്ഞിരിക്കുന്നതു അതു കൊണ്ടാകുന്നു. നബി(സ)യൊടൊപ്പംസഹവസിക്കുവാനും, അവിടുത്തെ ശിക്ഷണങ്ങള്‍ ലഭിക്കുവാനുമുള്ള ഭാഗ്യംസഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലല്ലോ. മറ്റുള്ളവര്‍ ഒരു മലയോളം ചിലവഴിച്ചാലുംഅവരുടെ ഒരു മുദ്ദിനു കിടയൊക്കുകയില്ല എന്നു നബി(സ) പ്രസ്താവിച്ചതിന്‍റെ രഹസ്യവുംഅതത്രെ. എന്നാല്‍, സത്യവിശ്വാസവും, സല്‍കര്‍മ്മങ്ങളുമാണ് എല്ലാവിധ ഉന്നതസ്ഥാനങ്ങള്‍ക്കും നിദാനം, അതില്ലെങ്കില്‍ മറ്റുള്ള ഗുണഗണങ്ങളൊന്നും – സഹാബികളിലാകട്ടെ, അല്ലാത്തവരിലാകട്ടെ – പരിഗണിക്കപ്പെടുന്നതല്ല എന്നുള്ള തത്വവുംഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. والله اعلم
സഹാബികളെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിച്ചു പറഞ്ഞിരിക്കെ, ഓരോരുത്തവരും എല്ലാവിധ പാപങ്ങളില്‍ നിന്നും പരിശുദ്ധരായിരിക്കുമെന്നു വിധികൽപിക്കുവാൻ നിവൃത്തിയില്ല. എല്ലാ പാപങ്ങളിൽ നിന്നും പരിശുദ്ധരായവര്‍ പ്രവാചകന്മാര്‍ മാത്രമാകുന്നു. മനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളും, പാകപ്പിഴവുകളും അവരിലും ഉണ്ടാകാം. ചിലരില്‍നിന്നു ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്. പക്ഷേ, അഭിപ്രായങ്ങളിലോ, വ്യാഖ്യാനങ്ങളിലോവന്ന വ്യത്യസ്ത വീക്ഷണഗതികളായിരുന്നു അവയ്‌ക്കു മിക്കവാറും കാരണമെന്നുപരിശോധിച്ചാല്‍ കാണുവാന്‍ കഴിയും. അഥവാ തന്നിഷ്ടം, ഭൗതികനേട്ടം, വിശ്വാസക്കുറവുആദിയായവയില് നിന്നു ഉടലെടുത്ത പാപകൃത്യങ്ങള്‍ നബി(സ്വ)യുമായി സഹവസിച്ചുപോന്ന സഹാബികളില്‍ കാണപ്പെടുവാന്‍ പ്രയാസമാണ്. അതേസമയത്തു, ഏതൊരുഅബദ്ധത്തിലകപ്പെട്ടാലും ശരി, അതു തെറ്റാണെന്നു ബോധ്യം വന്നാല്‍ – അല്ലെങ്കില്‍ അതുതെറ്റാണെന്നു കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനമോ, നബിചര്യയോ ശ്രദ്ധയില്‍ പെട്ടാല്‍ – പിന്നീടവിടെ തര്‍ക്കത്തിനും ന്യായവാദത്തിനും അവര്‍ ഒരുമ്പെടുകയില്ല. തല്ക്ഷണംഅതില് നിന്നു ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യും. ഇതു സഹാബികളില്‍പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃകയാകുന്നു.
رضي الله عنهم
وصدق الله وصدق رسوله وبلغ ونحن على ذلك من الشاهدين اللهم لك الحمد و لك المنة و الفضل
15. നേർമാർഗവും സത്യവും മനസ്സിലാക്കുവാനുള്ള അറിവ് ലഭിച്ചിട്ട്ആൽഫിക്കമായ നേട്ടം മോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ച്തള്ളിയവൻ🔷
അൽ അഅ്‌റാഫ് 7 : 175-177
وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِىٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച്‌പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗ്ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെവൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക.
وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡأَوۡ تَتۡرُكۡهُ يَلۡهَثۚ ذَّٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِئَايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന് ഉയര്ച്ചനല്കുമായിരുന്നു. പക്ഷെ, അവന് ഭൂമിയിലേക്ക് ( അത് ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും, അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്‍റെഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ്തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയ ആളുകളുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക് ) ഈ കഥവിവരിച്ചു കൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.
سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِئَايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹംവരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ.(7/175-177)
ദൃഷ്‌ടാന്തങ്ങള്‍ വഴി നേര്‍മാര്‍ഗവും സത്യവും മനസ്സിലാക്കുവാനുള്ള പാണ്‌ഡിത്യം ലഭിച്ചിട്ട്‌പിന്നെയും ഭൂമിയില്‍ നിത്യവാസിയാണെന്ന ഭാവേന ഐഹികമായ കാര്യലാഭങ്ങളെമോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ചു തള്ളുകയും, പിശാചിന്റെ ദുരുപദേശങ്ങള്‍ക്ക്‌വഴങ്ങി ദുര്‍മാര്‍ഗിയായി അധഃപതിക്കുകയും ചെയ്‌ത പണ്‌ഡിതന്‍റെ ഉപമയാണ് ഈവചനങ്ങളില് വിവരിക്കുന്നത്. ഈ വ്യക്തി ഏതായിരുന്നുവെന്ന് നിര്‍ണയിച്ചു പറയത്തക്കതെളിവുകളൊന്നുമില്ല. ഇസ്റാഈല്യരില്‍ ഉണ്ടായിരുന്ന ബല്‍ആമുബ്‌നു ബാഊറാ (بَلْعَامبِنُ بَاعُورَا) യാണെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നു. വേറെ ചിലര്‍ഉമയ്യത്തുബ്‌നു അബിസ്വ്‌സ്വല്‍ത്ത് (أمَيَّة بن ابي الصلت) ആണെന്നും മറ്റും പറഞ്ഞു കാണാം. ആരായിരുന്നാലും -ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചൂ പറഞ്ഞതെല്ലന്നിരുന്നാല്‍പോലും-അല്ലാഹു വിവരിച്ച ദുര്‍ഗുണങ്ങളോട് കൂടിയ എല്ലാ പണ്‌ഡിതനെയും ബാധിക്കുന്നഉപമയാണിത് എന്നുള്ളതില്‍ സംശയമില്ല.
ബല്‍ആമിനെപ്പറ്റി പറയപ്പെടുന്നത് ഇങ്ങനെയാണ് : അവന്‍ നന്നായി പഠിച്ചറിഞ്ഞപണ്‌ഡിതനും സച്ചരിതനുമായിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഉത്തരംകിട്ടാറുള്ളവനായിരുന്നു. പിന്നീട് ശത്രുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി മൂസാ നബി(അ)ക്കെതിരില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ ശ്രമിച്ചു. പക്ഷേ പ്രാര്‍ത്ഥിച്ചപ്പോള്‍ നാവില്‍ വന്നത്മറിച്ചായിരുന്നു. അങ്ങനെ അവന് ഇഹവും പരവും നഷ്ടപ്പെട്ടു. പിന്നീട് സ്ഥിതിഗതികള്‍കൂടുതല്‍ ദുഷിക്കുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക് പ്രേരിപ്പിക്കുകയുംചെയ്തുകൊണ്ടിരുന്നു. ബൈബ്ളില്‍ ഇവനെപ്പറ്റി പല പ്രസ്‌താവനകളും കാണാം (*) 🔷(ബൈബ്‌ളിന്‍റെ പഴയനിയമത്തില്‍, സംഖ്യാ പുസ്തകം 22-24 എന്നീ അദ്ധ്യായങ്ങളിലും, പുതിയ നിയമത്തില്‍, 2. പത്രോസ് : 2 ല്‍ 15, വെളിപാട് 2 ല്‍ 14 യൂദാ 1 ല്‍ 11 എന്നിവിടങ്ങളിലും പ്രസ്താവിക്കപ്പെട്ടുകാണാം. ബൈബ്ളിലെ പ്രസ്‌താവനകളെഅടിസ്ഥാനമാക്കി വേദപുസ്‌തക നിഘണ്ടുവില്‍ ഇവനെപ്പറ്റി പറഞ്ഞതിന്‍റെ ചുരുക്കംഇതാണ്: അവന് (ബെലയോറിന്‍റെ മകന്‍ ബിലെയാം) ലക്ഷണം അറിയുന്നവനുംസമര്ത്ഥനുമായിരുന്നു. ഇസ്റാഈല്യര്‍ സീനാ മരുഭൂമിയിലുടെ മോവാബി (موأب) ലെത്തിയപ്പോള്‍ അവിടത്തെ രാജാവ് അവനെ വിളിപ്പിച്ച് ഇസ്റാഈല്യരെശപിക്കുവാനാവശ്യപ്പെട്ടു. അതിനൊരുങ്ങിയ ശേഷം അവസാനം ശപിക്കുന്നതിന് പകരംഅനുഗ്രഹിക്കുകയാണ് ചെയ്തത്. ഈ വഞ്ചന നിമിത്തം രാജാവ് നിശ്ചയപ്രകാരമുള്ളവാഗ്‌ദാനം നിറവേറ്റിയില്ല. ഇവന് ഇസ്‌റാഈല്യരെ ദുര്‍ന്നടപ്പിന് പ്രേരിപ്പിച്ചു. വഞ്ചന, ദ്രവ്യമോഹം, അറിവുണ്ടായിട്ടും അതിനെതിരായി പ്രവര്‍ത്തിക്കല്‍, ബുദ്ധി മുതലായഅനുഗ്രഹങ്ങളെ ദുരുപയോഗപ്പെടുത്തല്‍ എന്നിങ്ങിനെ പല കാര്യങ്ങളിലും ഇവന്‍റെചരിത്രത്തില്‍ നിന്നും വേദ പണ്‌ഡിതന്‍മാരായ ആളുകള്‍ പാഠം പഠിക്കേണ്ടതാകുന്നു. (വേദപു. നി. പുറം 297) 🔷
ബെയോറിന്‍റെ മകനായ ബിലെയാം എന്നാണ് അതില്‍ ഇയാളുടെ പേര് പറഞ്ഞിരിക്കുന്നത്. ഒരു പക്ഷേ, അതില്‍ നിന്നായിരിക്കാം ഈ അഭിപ്രായം ഉത്ഭവിച്ചിരിക്കുന്നത്. അല്ലാഹുവിനറിയാം.
ഉമയ്യത്തുബ്‌നു അബീസ്വല്‍ത്ത് നബിയുടെ കാലത്ത് ജീവിച്ച ഒരു കവിയായിരുന്നു. ഇയാളുംവളരെ പഠിച്ചറിഞ്ഞ ബുദ്ധിമാനായിരുന്നു. അടുത്ത കാലത്ത് ഒരു പ്രവാചകന്‍ വരാനുണ്ടെന്ന്‌ഉമയ്യത്തു പറഞ്ഞിരുന്നു. പക്ഷേ, അതു താനായിരിക്കുമെന്നായിരുന്നു തന്‍റെ പ്രതീക്ഷ. എന്നാല്‍, സംഭവിച്ചത് മറ്റൊന്നായപ്പോള്‍ ഉമയ്യത്ത് പാടുമാറി, മുശ്രിക്കുകളുടെ പക്ഷത്തുചേരുകയും, കവിതകള്‍ വഴി അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. അവന്റെ വിജ്ഞാനപരമായ ചില കവിതകളെപ്പറ്റി 'അവന്‍റെ കവിത വിശ്വസിച്ചു: അവന്റെ ഹൃദയം വിശ്വസിച്ചിട്ടില്ല' എന്നു നബി(സ) പറഞ്ഞതായി നിവേദനംവന്നിരിക്കുന്നു.
സത്യവും നേര്‍വഴിയും ഇന്നതാണെന്ന് ശരിക്കും അറിവുണ്ടായിരുന്നിട്ടും ഐഹികകാര്യലാഭങ്ങള്‍ക്കും സ്വാര്‍ത്ഥങ്ങള്‍ക്കുംവേണ്ടി കൃതിമ ഫത്‌വകള്‍ കൊടുക്കുക സത്യത്തിനുംസദാചാരത്തിനും വിരുദ്ധമായ സംരംഭങ്ങളില്‍ മനഃപൂര്‍വ്വം ഏര്‍പ്പെടുക, സ്വാര്ത്ഥങ്ങള്ക്കുംകക്ഷി താല്‍പര്യത്തിനും വേണ്ടി മതവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുക മുതലായ കൃത്യങ്ങള്‍നടത്തുന്ന പണ്‌ഡിതന്മാരെ എല്ലാകാലത്തും കാണാം. ഇക്കാലത്ത് കൂടുതലും കാണും. ഇങ്ങിനെയുള്ള എല്ലാ പണ്‌ഡിതന്മാര്‍ക്കുമുള്ള ഉപമതന്നെയാണ് അല്ലാഹു ഇവിടെ എടുത്തുകാണിച്ച നായയുടെ ഉപമയും. നായയോടാണ് അവരെ അല്ലാഹു ഉപമിച്ചിരിക്കുന്നതെന്നവസ്‌തുത തന്നെ മതി അവരുടെ ദുഷ്‌ചെയ്‌തികളുടെ നികൃഷ്‌ടത മനസ്സിലാക്കുവാന്‍. നായയെക്കുറിച്ചുള്ള വര്‍ണന കൂടി കണക്കിലെടുക്കുമ്പോള്‍ അല്ലാഹുവിന് അവരോടുള്ളഅറപ്പും വെറുപ്പും എത്ര കടുത്തതാണെന്നും ഗ്രഹിക്കാവുന്നതാണ്. വായ പിളര്‍ന്ന് നാവ്‌പുറത്തേക്ക് തൂക്കിയിട്ട് കിതച്ചും കൊണ്ടായിരിക്കും നായ സാധാരണ നടക്കുക. ആരെങ്കിലുംഉപദ്രവിക്കുമ്പോഴും അല്ലാത്തപ്പോഴും അതങ്ങിനെത്തന്നെ. അതിന്റെ തീറ്റയിലും വികാരപ്രകടനങ്ങളിലും മാത്രമെ അതിന് ശ്രദ്ധയുണ്ടായിരിക്കുകയുള്ളൂ. അതു പോലെയാണ്‌ഇവരുടെയും സ്ഥിതിയെന്ന് അല്ലാഹു പറയുന്നു. അതായത് ഇവരുടെ ദുഷ്‌ചെയ്‌തികളെപ്പറ്റിആരെങ്കിലും ഗുണദോഷിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നതുകൊണ്ടൊന്നും അവരുടെനിലയില്‍ മാറ്റം വരുന്നതല്ല. കാരണം അവരുടെ ലക്ഷ്യം ഭൗതിക നേട്ടമാണ്. അതിനുള്ളവളഞ്ഞ മാര്‍ഗങ്ങള്‍ ആരായുന്നതില്‍ നിരതരായിരിക്കും അവര്‍. അതിന് വേണ്ടി എന്തുചെയ്യാനും അവര്‍ മടിക്കുകയുമില്ല. തങ്ങളുടെ അറിവിന് എതിരായി പ്രവര്‍ത്തിക്കുക മാത്രമല്ലഅവര്‍ ചെയ്യുന്ന കുറ്റം. തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുമായിരുന്ന ഉന്നത പദവികളെനഷ്‌ടപ്പെടുത്തി പകരം ഐഹികമായ നിസ്സാര നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും അതിന്‌വേണ്ടി തന്നിഷ്‌ടങ്ങള്‍ പ്രവര്‍ത്തിക്കുകയുമാണവര്‍ ചെയ്യുന്നത്. ഇത്കൊണ്ടൊക്കെത്തന്നെയാണ് അല്ലാഹു അവരോട് ഇത്രയും കടുത്ത വെറുപ്പ്പ്രകടിപ്പിക്കുന്നതും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
16. ഐക്യ ജീവിതം🟣
അൽ കഹ്ഫ് 18 : 45
وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمًاتَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىۡءٍ مُّقۡتَدِرًا
( നബിയേ, ) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്ന്ന്വളര്ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. ( അതുപോലെയത്രെ ഐഹികജീവിതം. ) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.(18/45)
യൂനുസ് 10 : 24
إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُحَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارًافَجَعَلۡنَٰهَا حَصِيدًا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٍ يَتَفَكَّرُونَ
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കുംഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെഅലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരുരാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നുംഅവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ടഅവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(10/24) ആകാശത്ത് നിന്ന് ഒരു മഴ പെയ്‌തു ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചുവളരുകയും, ഭൂമിക്ക് ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന് ഉടമസ്ഥന്‍മാര്‍കരുതിക്കൊണ്ടിരിക്കുകയും ചെയ്തഘട്ടത്തില്‍, ഓര്‍ക്കാപുറത്ത് പെട്ടെന്ന് വല്ലഅത്യാഹിതവും ബാധിച്ചു- അവിടെ മുമ്പ് വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുമാറ്- അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ് ഐഹികജീവിതത്തിന്റെസ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാരഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്, ശാശ്വതമാണ് എന്നൊക്കെആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെനഷ്ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്ഉടമസ്ഥന് നശിക്കുന്നു. രണ്ടായാലും ഫലം ഒന്നാണല്ലോ. ഐഹികമായ സുഖസൗകര്യങ്ങള്‍എത്ര മഹത്തരമായിരുന്നാലും അതിന് നിലനില്പില്ല. താല്ക്കാലികവും നശ്വരവുമാണത്. ആകയാല്‍ അതിന് അമിതമായ വില കല്പിക്കുകയോ, അതിനുവേണ്ടി അനശ്വരവുംഅത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത് എന്ന് സാരം.
അൽ ഹദീദ് 57 : 20
ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٌ وَلَهۡوٌ وَزِينَةٌ وَتَفَاخُرٌۢ بَيۡنَكُمۡ وَتَكَاثُرٌ فِى ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍأَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرًّا ثُمَّ يَكُونُ حُطَٰمًاۖ وَفِى ٱلۡأٓخِرَةِ عَذَابٌ شَدِيدٌ وَمَغۡفِرَةٌ مِّنَ ٱللَّهِوَرِضۡوَٰنٌۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ
നിങ്ങള്‍ അറിയുക: ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലുംമാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക്കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് ( ദുര്‍വൃത്തര്‍ക്ക് ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തര്‍ക്ക് ) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവുംപ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.(57/20)
ഐഹികജീവിതത്തിന്റെ ആകെത്തുകയും, അതിന്റെ യഥാർത്ഥ നിലപാടും അല്ലാഹു ഈവചനത്തിൽ വിവരിച്ചിരിക്കുന്നു. യാതൊരു വിശദീകരണവും ആവശ്യമില്ലാത്തവിധം അതുസ്പഷ്ടവുമാകുന്നു. തുടർന്നുകൊണ്ടു പരലോകത്തു ലഭിക്കാനുള്ളത് എന്തെല്ലാമാണെന്നുംചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ ഭൗതികവാദം വെച്ചു പുലർത്തുന്നവർഇരിക്കട്ടെ, കേവലം ഭൗതികവാദികളല്ലാത്ത ചില ആളുകൾ പോലും അവരുടെ ചിലപ്രസ്താവനകളിൽ ഐഹിക ജീവിതത്തെയും, പാരത്രിക ജീവിതത്തെയും ഒരേ അളവുകോലുകൊണ്ടു അളന്നും, ഒരേ കട്ടികൊണ്ട് തൂക്കിയും വിലയിരുത്തുന്നത് കാണാം. മറ്റുചിലരുടെ പ്രസ്താവനകൾ കാണുമ്പോൾ, അല്ലാഹുവും റസൂലും മനുഷ്യന്റെ വിജയമായികണക്കാക്കുന്നത് ഐഹിക ജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും. ഇങ്ങിനെയുള്ളവരെല്ലാം ഈ ഖുർആൻ വചനവും, ഇതു പോലെയുള്ള മറ്റു പല ഖുർആൻവചനങ്ങളും തുറന്ന മനസ്സോടെ ശ്രദ്ധിക്കേണ്ടതാകുന്നു. അതുപോലെത്തന്നെകലയുടെയോ, കായികാഭ്യാസത്തിന്റെയോ, സൗന്ദര്യാസ്വാദനത്തിന്റെയോ മറ്റോപേരുകളിൽ ഇന്നു പ്രചുര പ്രചാരത്തിലിരിക്കുന്ന കളിവിനോദങ്ങൾക്കും, കാലത്തിനൊത്തുജീവിതനിലവാരം ഉയർത്തേണ്ടതാണെന്നും മറ്റുമുള്ള ന്യായീകരണങ്ങളോടെ സർവ്വത്രകാണപ്പെടുന്ന ആഢംബര തൽപരതക്കും ഇസ്‌ലാമിന്റെ അംഗീകാരം കൂടിവാങ്ങിക്കൊടുക്കുവാൻ വെമ്പൽകൊള്ളുന്ന പുരോഗമനവാദികളും ഇത്തരം വചനങ്ങൾപ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഐഹിക സുഖങ്ങളെല്ലാം വർജിക്കണമെന്നോ, പാടില്ലാത്തതാണെന്നോ ഇപ്പറഞ്ഞതിനു അർത്ഥമാക്കേണ്ടതില്ല. അത്യാവശ്യമായ അളവിൽമാത്രം വിനിയോഗിക്കുക, ഉപയോഗിക്കുന്നതെല്ലാം അല്ലാഹുവിന്റെനിയമനിർദേശങ്ങൾക്കനുസരിച്ചും, പാരത്രിക നന്മയ്ക്കു ഉതകുന്ന വിധത്തിലുംആയിരിക്കുക, ഇതാണ് വേണ്ടത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരലോകത്തേക്കുസമ്പാദിക്കാനുള്ള വിളനിലമായിട്ടാണ് ഐഹിക ജീവിതത്തെ കണക്കാക്കേണ്ടത്.
ഭൗതിക ജീവിതത്തിന്റെ പ്രാധാന്യം ബാഹ്യദൃഷ്ടിയിൽ എന്തു തന്നെ ആയിരുന്നാലും ശരി - ഉപമാരൂപത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ - യഥാർത്ഥത്തിൽ അതു നശ്വരവുംക്ഷണികവുമാണല്ലോ. പിന്നീടുള്ളത് ശാശ്വതമായ പരലോക ജീവിതമാണ്. അവിടെയാണെങ്കിൽ, ഒന്നുകിൽ കഠിനശിക്ഷ, അല്ലെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ളപാപമോചനവും പ്രീതിയും. അഥവാ ഐഹിക ജീവിതത്തിൽ വഞ്ചിതരായവർക്കുകഠിനശിക്ഷയും, അതിൽ വഞ്ചിതരാകാതെ രക്ഷപ്പെട്ടവർക്കു പാപമോചനവുംപ്രീതിയുമായിരിക്കും. ഇതിൽ ഏതു വേണമെന്ന് ഓരോരുത്തനും സ്വയം തീരുമാനിക്കുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടതാകുന്നു എന്നു സാരം. ആർക്കും അമളിപിണയാതിരിക്കുവാൻവേണ്ടി ‘ഐഹിക ജീവിതം വഞ്ചനയുടെ വിഭവം' - അഥവാകള്ളചരക്ക് - മാത്രമാണ്. (وما الحياة الدنيا الا متاع الغرور) എന്നൊരു താക്കീതും അല്ലാഹുനൽകിയിരിക്കുന്നു.
17 അവിശ്വാസികളുടെ കർമ്മങ്ങളുടെ അവസ്ഥ🟣
ഇബ്റാഹീം 14 : 18
مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِى يَوۡمٍ عَاصِفٍۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰشَىۡءٍۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെ ഉപമിക്കാവുന്നത്‌കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു (പാറിപ്പോയ) വെണ്ണീറിനോടാകുന്നു. അവര്പ്രവര്ത്തിച്ചുണ്ടാക്കിയതില് നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതല്ല. അത് തന്നെയാണ് വിദൂരമായ മാര്‍ഗഭ്രംശം.
(14/18)
ദുഷ്കര്‍മ്മങ്ങള്‍ ആരു ചെയ്താലും അതിനു ശിക്ഷയാണ് പ്രതിഫലം ലഭിക്കുകയെന്നുതീര്ച്ചയാണ്. എന്നാല്‍, അവിശ്വാസികളായ ആളുകള്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍, പൊതുസേവനങ്ങള്‍ പോലെയുള്ള സല്‍ക്കര്‍മ്മങ്ങള്‍ മൂലവും അവര്‍ക്കു പരലോകത്തുയാതൊരു ഫലവും ലഭിക്കുവാനില്ലെന്നു അല്ലാഹു വ്യക്തമാക്കുന്നു. 25:23; 46:20 മുതലായസ്ഥലങ്ങളിലും അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലാഹുവിലുംപരലോകത്തിലും അവര്‍ക്കു വിശ്വാസമില്ലാത്തവരും, പരലോക ഗുണമൊന്നുംആഗ്രഹിക്കാത്തവരുമാണവര്‍ എന്നുള്ളതാണു അതിന്നു കാരണം. ഐഹികമായഎന്തെങ്കിലും ഗുണലാഭങ്ങളല്ലാതെ അവര്‍ക്കു വേറെ ലക്ഷ്യമൊന്നുംഉണ്ടായിരിക്കുകയില്ലല്ലോ. ആകയാല്‍, അവരുടെ കര്‍മ്മഫലങ്ങള്‍ ഇഹത്തില്‍ വെച്ചു തന്നെഅല്ലാഹു കണക്കു തീര്‍ത്തു കൊടുക്കുകയാണു ചെയ്യുക. കൊടുങ്കാറ്റില്‍ പെട്ട വെണ്ണീറുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാത്തതു പോലെ, അവരുടെ കര്‍മ്മങ്ങള്‍ കൊണ്ടുംഅവര്‍ക്കു ഒരു പ്രയോജനവും ലഭിക്കുവാനില്ലെന്നത്രെ അല്ലാഹു പറഞ്ഞ ഉപമയുടെ സാരം. സത്യവിശ്വാസികള്‍ പോലും അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ഫലങ്ങളെ ലക്ഷ്യമാക്കാതെ – ജനശ്രുതിക്കോ സല്‍പേരിനോ വേണ്ടി – ചെയ്യുന്ന കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്സ്വീകാര്യമല്ലെന്നും, അതിനു പ്രതിഫലം കിട്ടുകയില്ലെന്നും ഖുര്‍ആനില്‍ നിന്നുംനബിവചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണല്ലോ.
പ്രബലമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ആയിശാ (رضي الله عنها) പറയുകയാണ്: ‘ഞാന്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ജാഹിലിയ്യാ കാലത്തു ഇബ്നുജദ്ആന്‍ ابن جدعان കുടുംബ ബന്ധം പാലിക്കുകയും, സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയുംചെയ്തിരുന്നു. അതു അയാള്‍ക്ക് ഉപയോഗപ്പെടുമോ?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “അതു അയാള്‍ക്കു ഉപകരിക്കുകയില്ല. കാരണം, അദ്ദേഹം: എന്റെ റബ്ബേ, പ്രതിഫലത്തിന്‍റെ ദിവസത്തില്‍ എനിക്കു എന്റെ തെറ്റു പൊറുത്തുതരണേ (رَبِّ اغْفِرْ لِيخَطِيئَتِي يَوْمَ الدِّينِ) എന്നു പറഞ്ഞിട്ടില്ല’. അയാള്‍ പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലല്ലോഎന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചൂണ്ടിക്കാട്ടുന്നത്....(മുസ്ലിം )
അൽ ഇസ്റാഅ് 17 : 19
وَمَنۡ أَرَادَ ٱلۡأٓخِرَةَ وَسَعَىٰ لَهَا سَعۡيَهَا وَهُوَ مُؤۡمِنٌ فَأُوْلَٰٓئِكَ كَانَ سَعۡيُهُم مَّشۡكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടിഅതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമംപ്രതിഫലാര്‍ഹമായിരിക്കും.(17/19)
18 അവിശ്വാസികളുടെ കർമ്മങ്ങളുടെ പരലോകത്തെ അവസ്ഥ🟣
അന്നൂർ 24 : 39
وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابٍۢ بِقِيعَةٍ يَحۡسَبُهُ ٱلظَّمۡئَانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡئًا وَوَجَدَ ٱللَّهَعِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന് അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന് അതിന്നടുത്തേക്ക്‌ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന് കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെഅടുത്ത് അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്. അപ്പോള്‍ ( അല്ലാഹു ) അവന്ന്‌അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക്‌നോക്കുന്നവനത്രെ.(24/39)
അന്നൂർ 24 : 40
أَوۡ كَظُلُمَٰتٍ فِى بَحۡرٍ لُّجِّىٍّ يَغۡشَىٰهُ مَوۡجٌ مِّن فَوۡقِهِۦ مَوۡجٌ مِّن فَوۡقِهِۦ سَحَابٌۚ ظُلُمَٰتٌۢ بَعۡضُهَا فَوۡقَ بَعۡضٍإِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹുആര്ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.(24/40)
അല്ലാഹുവിന്‍റെ മാർഗ്ഗദർശനങ്ങൾ സ്വീകരിക്കാത്ത അവിശ്വാസികൾ ഈ ലോകത്തുവെച്ചുചെയ്യുന്ന കർമ്മങ്ങൾ, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്നു ഈഉദാഹരണങ്ങൾമൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇവിടെപറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളത്തിന് ആർത്തിയോടെ, ഒഴിഞ്ഞസമതല പ്രദേശത്തേക്ക് നോക്കുമ്പോൾ, അകലെ വെയിലിൽ മിനുങ്ങിക്കാണുന്ന കനൽ ഒരുജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ടുചെന്നു നോക്കുമ്പോൾ അവിടെ യാതൊന്നുംതന്നെഉണ്ടായിരിക്കുകയില്ല. അതുപോലെ, പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആസന്ദിഗ്ദ്ധഘട്ടത്തിൽ തന്‍റെ കർമ്മങ്ങൾകൊണ്ട് താൻ പ്രതീക്ഷിച്ചിരുന്ന യാതൊരുപ്രയോജനവും ലഭിക്കാതെ വരുമെന്നു സാരം. രണ്ടാമത്തെ ഉപമ മിക്കവാറുംഅവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ് കാണിക്കുന്നത്. അല്ലാഹുവിൽനിന്നുള്ള മാർഗ്ഗദർശനങ്ങളൊന്നും വകവെക്കായ്ക നിമിത്തം അവന്‍റെ പ്രകാശംആസ്വദിക്കുവാൻ കഴിയാതെ അവർ വമ്പിച്ച അന്ധകാരത്തിൽ കഴിഞ്ഞു കൂടുകയാണ്. കാർമേഘത്തോളം വരുന്ന ഉയരത്തിൽ മേൽക്കുമേൽ തിരമാലകളും അതിനുമീതെകാർമേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തിൽ പെട്ടവരെപ്പോലെ, വിവിധഅന്ധകാരങ്ങളിൽ മുഴുകിക്കൊണ്ടാണവർ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലുംഅന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാൻ കഴിയാതെയും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയുംഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിന്നും, കണ്ണിന്നും, കാതിന്നും ബാധിച്ചഅന്ധകാരങ്ങൾ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങൾ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങൾ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരുവശത്തും! എല്ലാംകൂടി അന്ധകാരത്തിനുമേൽ അന്ധകാരം! (ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ).
19 അവിശ്വാസികളുടെ ദാനധർമ്മങ്ങളുടെ പരലോകത്തെ അവസ്ഥ🟣
ആലു ഇംറാൻ 3 : 117
مَثَلُ مَا يُنفِقُونَ فِى هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٍ ظَلَمُوٓاْ أَنفُسَهُمۡفَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെനശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.(3/117)അവിശ്വാസികളുടെ ദാനധർമ്മങ്ങളുടെ പരലോകത്തെ അവസ്ഥ ഒരു ഉപമയിലൂടെഅള്ളാഹു വിവരിക്കുന്നു . ഉൽപ്പന്നങ്ങളെ മരവിപ്പിച്ച് നശിപ്പിക്കുന്ന അതിശയിത്യമായ ഒരുകൊടുങ്കാറ്റ് ബാധിച്ച കൃഷിയിടങ്ങളിലെ ഫലം നഷ്ടപ്പെടുന്നത് പോലെയാണ് അവരുടെദാനധർമ്മങ്ങളുടെ സ്ഥിതി അഥവാ അവരുടെ അവിശ്വാസവും അതനുസരിച്ചുള്ളപ്രവർത്തികളും ആകുന്ന കൊടുങ്കാറ്റ് അവരുടെ കർമ്മഫലങ്ങളെയും നഷ്ടപ്പെടുത്തി കളയുംഎന്ന് സാരം. ഈ ഉപമയിൽ പറഞ്ഞാൽ കൃഷിയിടം ഐഹിക ജീവിതമാകുന്നു കൃഷിഎന്നാൽ ജീവിതമ കർമ്മം ആകുന്നു കർമ്മഫലം ആകുന്ന വിളവെടുപ്പ് പരലോകത്ത്വെച്ചാണ് നടക്കുക ഇവിടെ ശൈത്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സത്യനിഷേധംആകുന്നു കൃഷിയുടെ വളർച്ചയ്ക്കും പോഷണത്തിനും വായു അത്യാവശ്യമാണ് എന്നാൽഅത് തന്നെ ശീത കാറ്റായി മാറുമ്പോൾ കൃഷിയുടെ വളർച്ചയ്ക്ക് അല്ല നാശത്തിനാണ്കാരണമായിത്തീരുക ഇതേ ഇതേപ്രകാരം പാരത്രിക കൃഷിയുടെ പോഷകങ്ങളാണ്ദാനധർമ്മങ്ങൾ പക്ഷേ അവിശ്വാസത്തിന്റെ വിശക്കാട്ടെ ആ കൃഷി പറ്റെ നശിച്ചു പോകും...
20 അവിശ്വാസികളുടെ ഐഹിക ലോകത്തെ അവസ്ഥ🟣
അന്നൂർ 24 : 39
وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابٍۢ بِقِيعَةٍ يَحۡسَبُهُ ٱلظَّمۡئَانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡئًا وَوَجَدَ ٱللَّهَعِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന് അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന് അതിന്നടുത്തേക്ക്‌ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന് കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെഅടുത്ത് അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്. അപ്പോള്‍ ( അല്ലാഹു ) അവന്ന്‌അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക്‌നോക്കുന്നവനത്രെ.
أَوۡ كَظُلُمَٰتٍ فِى بَحۡرٍ لُّجِّىٍّ يَغۡشَىٰهُ مَوۡجٌ مِّن فَوۡقِهِۦ مَوۡجٌ مِّن فَوۡقِهِۦ سَحَابٌۚ ظُلُمَٰتٌۢ بَعۡضُهَا فَوۡقَ بَعۡضٍإِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹുആര്ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.(24/39-40)അല്ലാഹുവിന്‍റെ മാർഗ്ഗദർശനങ്ങൾ സ്വീകരിക്കാത്ത അവിശ്വാസികൾ ഈ ലോകത്തുവെച്ചുചെയ്യുന്ന കർമ്മങ്ങൾ, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്നു ഈഉദാഹരണങ്ങൾമൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇവിടെപറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളത്തിന് ആർത്തിയോടെ, ഒഴിഞ്ഞസമതല പ്രദേശത്തേക്ക് നോക്കുമ്പോൾ, അകലെ വെയിലിൽ മിനുങ്ങിക്കാണുന്ന കനൽ ഒരുജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ടുചെന്നു നോക്കുമ്പോൾ അവിടെ യാതൊന്നുംതന്നെഉണ്ടായിരിക്കുകയില്ല. അതുപോലെ, പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആസന്ദിഗ്ദ്ധഘട്ടത്തിൽ തന്‍റെ കർമ്മങ്ങൾകൊണ്ട് താൻ പ്രതീക്ഷിച്ചിരുന്ന യാതൊരുപ്രയോജനവും ലഭിക്കാതെ വരുമെന്നു സാരം. മറ്റൊരു സ്ഥലത്ത് അവരെപ്പറ്റി അല്ലാഹുപറയുന്നു:
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا – الفرقان
സാരം: അവർ വല്ല കർമ്മവും പ്രവർത്തിച്ചിട്ടുള്ളതിലേക്ക് ചെന്നു നാം അതിനെ വിതറപ്പെട്ടധൂളിയാക്കിക്കളയുന്നതാണ്.). ചെയ്‍ത കർമ്മങ്ങൾ പാഴായിപ്പോകുന്നതുകൊണ്ടും കാര്യംഅവസാനിക്കുന്നില്ല. കർമ്മഫലം അനുഭവിക്കേണ്ടുന്ന സ്ഥാനത്തു അല്ലാഹുവിന്റെവിചാരണയും, ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. തങ്ങളുടെചെയ്തികളിൽ ഒന്നൊഴിയാതെ, സകലത്തെക്കുറിച്ചും അല്ലാഹു പൂർണ്ണവും വിശദവുമായിവിചാരണ നടത്തുകയും, അനന്തരം തക്കശിക്ഷ കൽപ്പിക്കുകയും ചെയ്യും. വിചാരണചെയ്യപ്പെടുന്നവരുടെ ആധിക്യമോ, വിസ്തരിച്ച് വിശദീകരിച്ചുകൊണ്ടുള്ള അതിന്‍റെസ്വഭാവമോ ഒന്നുംതന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഒന്നുമറ്റൊന്നിന്‍ തടസ്സമായിത്തീരുന്നതുമല്ല. എല്ലാം വേഗത്തിൽ വിചാരണ കഴിക്കുന്നതാകുന്നു. ഇതിനെക്കുറിച്ചു കൂടുതൽ വിവരം സൂ: മആരിജ് മുതലായ ചില സൂറത്തുകളിൽവരുന്നതാണ്. إن شاء الله
രണ്ടാമത്തെ ഉപമ മിക്കവാറും അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ്കാണിക്കുന്നത്. അല്ലാഹുവിൽ നിന്നുള്ള മാർഗ്ഗദർശനങ്ങളൊന്നും വകവെക്കായ്ക നിമിത്തംഅവന്‍റെ പ്രകാശം ആസ്വദിക്കുവാൻ കഴിയാതെ അവർ വമ്പിച്ച അന്ധകാരത്തിൽ കഴിഞ്ഞുകൂടുകയാണ്. കാർമേഘത്തോളം വരുന്ന ഉയരത്തിൽ മേൽക്കുമേൽ തിരമാലകളുംഅതിനുമീതെ കാർമേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തിൽപെട്ടവരെപ്പോലെ, വിവിധ അന്ധകാരങ്ങളിൽ മുഴുകിക്കൊണ്ടാണവർ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാൻ കഴിയാതെയും, കണ്ടുംകേട്ടും കാര്യംഗ്രഹിക്കാതെയും ഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിന്നും, കണ്ണിന്നും, കാതിന്നുംബാധിച്ച അന്ധകാരങ്ങൾ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങൾ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങൾ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരുവശത്തും! എല്ലാംകൂടി അന്ധകാരത്തിനുമേൽ അന്ധകാരം! (ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ).
To be continued. ......
Part 2
Comments
Post a Comment